Friday, July 19, 2024
Novel

നല്ല‍ പാതി : ഭാഗം 22

നോവൽ

Thank you for reading this post, don't forget to subscribe!

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

ഫോണിലൂടെയും മെസ്സേജിലൂടെയും മാത്രം വിശേഷങ്ങളും പ്രണയവും പങ്കുവെച്ച് ദിവസങ്ങളും മാസങ്ങളും കടന്നുപോയി…

സഞ്ജുവിന്റെ അച്ഛനുമമ്മയുമായി നന്ദു ഒരുപാട് അടുത്തു..കാർത്തിയും സഞ്ജുവും വീട്ടിൽ ഇല്ലാത്തതുകൊണ്ട് നന്ദു ഉള്ളതാണ് അവർക്കൊരു ആശ്വാസം.. അവരോടൊത്തുള്ള നല്ല നിമിഷങ്ങൾ അവൾക്കും സന്തോഷം തന്നെയാണ്..

ഇടയ്ക്കിടെ തന്റെ അച്ഛനോടും അമ്മയോടും ഒപ്പം പോയി താമസിച്ചും.. അവരുടെ സ്നേഹം ആവോളം ആസ്വദിച്ചു..

പക്ഷേ സഞ്ജുവിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത നികത്താൻ മാത്രം അവൾ കുറച്ചേറെ ബുദ്ധിമുട്ടി.. മനസ്സുകൊണ്ട് അവർ അത്രയേറെ അടുത്തു കഴിഞ്ഞിരുന്നു…

പരസ്പരം കാണാതെ ഹൃദയങ്ങൾ തമ്മിൽ സ്നേഹിക്കുന്നത് ചെറിയ നോവുള്ള ഒരു സുഖമാണ്.. കാത്തിരിപ്പിന്റെ സുഖം.. ആ സുഖം അവൾ അറിഞ്ഞത് ഈ ദിവസങ്ങളിലാണ്..

അവനോട് സംസാരിച്ച് ഉറക്കമൊഴിഞ്ഞ രാത്രികളിൽ.. ഓർമ്മകളിൽ നിറയെ അവനൊപ്പം പങ്കുവച്ച ഇന്നലെകളാണ്..

കൈ ശരിയായെങ്കിലും അവൾക്ക് ഇടയ്ക്കിടെ വരുന്ന പ്രഷർ വേരിയേഷൻ അതൊരു ടെൻഷനായിരുന്നു എല്ലാവർക്കും..

കാർത്തി മാസത്തിൽ ഒന്നോ രണ്ടോ തവണ വരും.. വീട്ടിൽ അതൊരു ആഘോഷമായിരിക്കും… ആകെ ബഹളമയം…

ഗായത്രിയുടെ കാര്യം പറഞ്ഞു കാർത്തിയെ കളിയാക്കൽ ആണ് നന്ദുവിന്റെ പ്രധാന ഹോബി.. അവൾ വഴി അച്ഛനുമമ്മയും അറിഞ്ഞാൽ പ്രശ്നം ആകുമോ എന്ന ടെൻഷനാണ് കാർത്തിയ്ക്ക്..

ഗായത്രിയുടെ പഠിപ്പു കഴിഞ്ഞ് പതിയെ പറയാം എന്ന തീരുമാനത്തിൽ ആണ് കാർത്തി..

പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ മൂന്നു ബാക്ക് പേപ്പറുണ്ടായിരുന്നു നന്ദുവിന്… എക്സാം എഴുതി കഴിഞ്ഞ് സഞ്ജുവിന്റെ അടുത്തോട്ട് പോയാൽ മതിയെന്നാണ് എല്ലാവരുടെയും അഭിപ്രായം..

പരീക്ഷ എഴുതാൻ ആണെങ്കിൽ കൂടിയും ആനന്ദ് ഭവനിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് അത് തനിക്ക് സാധ്യമല്ല… പോകുന്നെങ്കിൽ അത് സഞ്ജുവിനൊപ്പം മാത്രം..

കഴിഞ്ഞതൊന്നും മറന്നിട്ടില്ല… മറക്കാനും സാധിക്കില്ല…

തന്റെ മനസ്സിലൊരു കോണിൽ എപ്പോഴും ഒരു വിങ്ങലായി ഉണ്ടാകും തന്റെ അഭി.. എങ്കിലും മനഃപൂർവം ഒരു ഒഴിഞ്ഞു മാറ്റം..

കാര്യം അറിഞ്ഞപ്പോൾ ടീച്ചറും മാഷും മനഃപൂർവം നിർബന്ധിച്ചില്ല..

വീട്ടിൽ നിന്നും ദിവസവും പോയി വരുന്നത് പ്രാവർത്തികമല്ലാത്തതിനാൽ പാറുവിനൊപ്പം നിൽക്കാമെന്ന് തീരുമാനിച്ചു നന്ദു.. കാർത്തി വിളിച്ചു കാര്യം പറഞ്ഞപ്പോൾ
പാറുവിന് ഒരുപാട് സന്തോഷമായി..

ഹോസ്റ്റലിൽ ഒരുമിച്ചുണ്ടായിരുന്ന മൂന്നു വർഷങ്ങൾ…

ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ..എന്നിട്ടു പോലും അവളുടെ വിഷമസമയത്തൊന്നും കൂടെയുണ്ടാകാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് പാറുവിന് വലിയ വിഷമം ആയിരുന്നു..

അതൊക്കെ അവളെ അടുത്ത് കിട്ടിയാൽ മാറും.. പരീക്ഷയുടെ ഒരാഴ്ച പാറുവിനൊപ്പമായിരുന്നു നന്ദു..

പാറു ഉള്ളതിനാൽ സംശയം തീർത്തു തരാൻ ഒരാളുണ്ടല്ലോ എന്ന ആത്മവിശ്വാസമായിരുന്നു നന്ദുവിന്.. അതുകൊണ്ട് തന്നെ പരീക്ഷയെ പറ്റി വലിയ ടെൻഷനൊന്നും നന്ദുവിനില്ലായിരുന്നു..അവൾ നന്നായി തന്നെ പരീക്ഷ എഴുതി..

എന്തായാലും പരീക്ഷയുടെ ഫലമറിയാൻ ഒരു ആറുമാസം എങ്കിലും ആവും..
നന്ദുവിനെ ദുബായിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സഞ്ജു..

അതിനു മുന്നോടിയായി വിനുവും ശ്വേതയും താമസിക്കുന്ന അപ്പാർട്ട്മെന്റിൽ തന്നെ ഒരു ഫ്ലാറ്റെടുത്തിരുന്നു സഞ്ജു.

അതാകുമ്പോൾ താൻ ഇല്ലാത്ത സമയം ശ്വേതയുടെയും അമ്മൂട്ടിയുടെയും കൂടെ ചെലവഴിയ്ക്കാലോ..

സഞ്ജു തനിച്ച് അവിടേക്ക് താമസം മാറ്റി..
തനിച്ച് താമസിക്കുന്നത് ഒരർത്ഥത്തിൽ ബുദ്ധിമുട്ട് തന്നെയാണ്..

ഒറ്റപ്പെടലിന്റെ ആ രാത്രികളിലാണ് വീടിനെ കുറിച്ച്..നാടിനെ കുറിച്ച് അച്ഛനെയും അമ്മയെയും കുറിച്ച്…നന്ദുവിനെ കുറിച്ച്… ഓർമ്മകളെല്ലാം അലയടിച്ചു എത്തുന്നത്…

💜💜💜💜💜💜💜💜💜💜💜💜💜💜

നന്ദു പതിവുപോലെ ബാൽക്കണിയിൽ ഇട്ടിരിക്കുന്ന ഊഞ്ഞാലിൽ കണ്ണടച്ചിരുന്നു പാട്ടു കേൾക്കുകയാണ്…
പാട്ടിൽ മുഴുകിയിരുന്നതിനാൽ ചുറ്റും നടക്കുന്നതൊന്നും അവളറിയുന്നില്ലായിരുന്നു…

പെട്ടെന്ന് നടും പുറത്തു ഒരടി കിട്ടിയപ്പോഴാണ് ഞെട്ടലോടെ കണ്ണു തുറന്നത്.. നോക്കുമ്പോൾ മുന്നിൽ കാർത്തി.. കുറേ നാളുകൾക്ക് ശേഷം കാർത്തിയെ കണ്ട സന്തോഷത്തിലാണ് നന്ദു…

“ടാ..കൊരങ്ങാ..
നീ ഇതെപ്പോ എത്തീ…??
വണ്ടിയുടെ ശബ്ദം ഒന്നും കേട്ടില്ലല്ലോ…”

ചെവിയിൽ നിന്നും ഹെഡ്സെറ്റ് എടുക്കാൻ പോലും നിൽക്കാതെ ചോദിക്കുകയാണ് നന്ദു..

“എങ്ങനെ കേൾക്കും..?? അതിനു ആദ്യം ഈ കുന്തം ചെവിയിൽ നിന്നും മാറ്റണം… ഇവിടെ നിന്ന് തന്നെ എത്ര തവണ ഞാൻ അലറി.. അതെങ്ങനാ..?? എന്റെ ഏടത്തി ഇവിടായിരുന്നില്ലല്ലോ.. അങ്ങ് ദുബായിക്ക് ടിക്കറ്റില്ലാതെ പോയിരിക്കല്ലേ… പിന്നെ ഇവിടെ ഭൂകമ്പം നടന്നാൽ പോലും അറിയില്ലല്ലോ…??”

നന്ദുവിന്റെ ചെവിയിൽ നിന്നും ഹെഡ്സെറ്റ് എടുത്ത് കാർത്തി പറഞ്ഞു..

“പോടാ മരപ്പട്ടി.. പാട്ട് കേട്ട് ഞാൻ മയങ്ങിപ്പോയി…അതാ..”

“ഉവ്വ..ശരി ശരി..ഏടത്തി വായോ..
നിനക്കൊരു സർപ്രൈസ് ഗിഫ്റ്റ് ആയിട്ടാണ് ഞാൻ വന്നത്..”

“എന്താടാ..പറ..??”

“അതൊക്കെ പറയാം…
ആദ്യം നീ വാ..
വിശേഷങ്ങൾ ചോദിക്കട്ടെ..
എന്തായി നിന്റെ പോക്ക്..??”

ഗോവണി ഇറങ്ങുന്നതിന് ഇടയിൽ കാർത്തി ചോദിച്ചു..

“എന്താകാൻ…?? ഇതുവരെ റെഡിയായിട്ടില്ല.. ഒരു മാസത്തിനുള്ളിൽ ശരിയാകുമെന്നാ സഞ്ജു പറഞ്ഞത്..”

താഴെ എത്തിയപ്പോൾ അമ്മ ചായയും പലഹാരങ്ങളും ഒക്കെ നിരത്തി വെച്ച് കാത്തിരിക്കുകയാണ്..
അച്ഛൻ ടി വി യിൽ ന്യൂസ് കാണുന്നു…

കാർത്തിയും നന്ദുവും അമ്മയും ഒരുമിച്ചിരുന്ന് ചായ കഴിക്കുന്നതിന്റെ ഇടയിലാണ് കാർത്തി വിഷയം അവതരിപ്പിച്ചത്..

“ഞാൻ ഒരു വൺ വീക്ക് ഇവിടുണ്ടാകില്ല അമ്മാ…
ജോലി സംബന്ധമായി ഒരു ട്രിപ്പ്..”

“എങ്ങോട്ട്..?? ”

“ടു.. ദുബായ്..”
ചിരിച്ചു കൊണ്ട്
കൈയുയർത്തി വിമാനം പറത്തുന്ന ആംഗ്യം കാണിച്ചു കാർത്തി…

“ദുബായിലേക്കോ…??”

അമ്മയും അച്ഛനും ഒരുമിച്ചാണ് ചോദിച്ചത്.. നന്ദു കണ്ണു പുറത്തോട്ട് ചാടും എന്ന പോലെ ഇരിയ്ക്കുകയാണ്…

“ആ.. ദുബായ് തന്നെ…

രണ്ടു ദിവസം കഴിഞ്ഞ് പോകണം..
ആരെങ്കിലും വരുന്നുണ്ടോ..???”

നന്ദുവിനെ നോക്കിയാണ് ചോദ്യം..

“അതെങ്ങനെ പറ്റും… വിസയും ടിക്കറ്റും ഒക്കെ ശരിയാക്കണ്ടേ..??” അച്ഛൻ സംശയത്തോടെ ചോദിച്ചു..

“അതൊക്കെ ഒരാഴ്ചകൊണ്ട് ശരിയാക്കാം.. ടൂറിസ്റ്റ് ഓർ വിസിറ്റിംഗ് വിസ എടുക്കണം..
വേണമെങ്കിൽ പോരെ…
ഞാനെന്തായാലും ഏട്ടനടുത്താ സ്റ്റേ…”

“അതെങ്ങനെ…വിസ കിട്ടാൻ തന്നെ വൺ വീക്ക് പിടിക്കില്ലേ..
പിന്നെ സഞ്ജുനോട് പറയണ്ടേ..”

“അതൊക്കെ എനിക്ക് വിട്… ആദ്യം ഇവൾ വരണുണ്ടോന്ന് പറയട്ടെ…”

“ആട്ടെ..എന്താ നീ പറഞ്ഞ സർപ്രൈസ്..”
നന്ദു ചോദിച്ചു…

“സർപ്രൈസോ…”
അച്ഛന്റെതാണ് ചോദ്യം..

“ആ.. അതൊക്കെ പറയാം..
ആദ്യം നീ പറ…വരണുണ്ടോ നീ…?? ഏട്ടനൊരു സർപ്രൈസ് കൊടുക്കാം നമുക്ക്..”

നന്ദു അച്ഛനെയും അമ്മയെയും മാറി മാറി നോക്കി… അവർക്ക് പൂർണ്ണ സമ്മതമായിരുന്നു…

“ഇനിയും കാത്തിരിയ്ക്കണ്ടല്ലോ.. മോളെ..മോള് പോയ്ക്കോ…
അവനൊരു സർപ്രൈസ് ആകട്ടെന്നേ..”

അച്ഛനതുപറയുമ്പോൾ
അവരുടെ മുഖത്തെ സന്തോഷം നന്ദുവിന്റെ മുഖത്തേയ്ക്കും പടർന്നിരുന്നു..

“അപ്പോ..ഇനി നിനക്കുള്ള സർപ്രൈസ് പറയാം..”

എല്ലാവരും നോക്കിയിരിക്കെ ബാഗിൽ നിന്നും ഒരു കവറെടുത്ത് പുറത്ത് വച്ചു…

“ഇതാണ് നന്ദൂനും ഏട്ടനും ഉള്ള എന്റെ സർപ്രൈസ്.. ഫസ്റ്റ് സാലറി കിട്ടിയപ്പോ എടുക്കാമെന്നാ ആദ്യം വിചാരിച്ചത്.. ബട്ട് അപ്പോഴേക്കും നിനക്ക് വയ്യാതായി.. പിന്നെ പരീക്ഷയായി…”

“എന്താടാ ഇത്…??”
നന്ദു കവർ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി…

“കുരങ്ങന്റെ കയ്യിൽ കിട്ടിയ പൊതിയ്ക്കാത്ത തേങ്ങ പോലെ പിടിച്ചിരിയ്ക്കാതെ തുറന്നു നോക്കെടീ…”

“തുറന്ന് നോക്ക് മോളേ..”
അമ്മയുടെ പറച്ചിൽ കേട്ടാണ് നന്ദു കവർ തുറന്നത്..

കവറിനുള്ളിൽ വിസയും ടിക്കറ്റും…

“ടാ.. ഇത്..”

നന്ദു അദ്ഭുതത്തോടെ ചോദിച്ചു..

“ഇത് എന്താണെന്ന് മനസ്സിലായില്ലേ…
നിനക്കുള്ള വിസയും ടിക്കറ്റും…
ദുബായിലേക്ക്..”

“എന്നത്തേയ്ക്കാ കാർത്തീ..??”
അച്ഛനും അമ്മയ്ക്കും അദ്ഭുതമായിരുന്നു.. ഒപ്പം സന്തോഷവും..

“നാളെ കഴിഞ്ഞ്.. എന്താണ് ഏടത്തീ… സന്തോഷമായോ..??
നീ സമ്മതിയ്ക്കുമെന്ന് എനിക്കറിഞ്ഞൂടെ…

ഏട്ടൻ പറഞ്ഞിട്ട് അയയ്ക്കാനായി തന്ന ഡോക്യുമെന്റസ് എന്റെ ലാപ്ടോപ്പിൽ ഉണ്ടായിരുന്നു..
ഇവളുടെ പോക്ക് വൈകിയപ്പോൾ എനിക്കു തോന്നി ഇവർക്ക് കൊടുക്കേണ്ട ഗിഫ്റ്റ് ഇതാണെന്ന്.. ”
എന്താ ശരിയല്ലേ അച്ഛാ…”

കാർത്തി അതു പറയുമ്പോൾ നന്ദുവിന് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു..

“ഓ..ഈ പെണ്ണിന്റെ ഒരു കാര്യം..

സങ്കടം വന്നാലും സന്തോഷം വന്നാലും ഇതു തന്നെ പരിപാടി…
ഇപ്പൊ എന്താ..?? സന്തോഷമാണോ..അതോ സങ്കടമാണോ..??”

“സന്തോഷമാടാ മരപ്പട്ടി..
താങ്ക്യൂ മൈ ഡിയർ…”

കാർത്തിയുടെ നെറ്റിയിൽ നെറ്റിയൊന്നു മുട്ടിച്ചു നന്ദു അത് പറയുമ്പോൾ അച്ഛനും അമ്മയ്ക്കും അവരെ ചേർത്ത് പിടിച്ചു..

കാർത്തിയുടെ പരിഗണന.. സ്നേഹം.. ഇതെല്ലാം നന്ദു ഒരിക്കൽ കൂടി അനുഭവിക്കുകയായിരുന്നു..

കാർത്തീ…നീയെനിക്കൊരു അദ്ഭുതമാണ്.. എന്റെ മനസ്സ് എന്നെക്കാളും മുൻപേ മനസ്സിലാക്കുന്ന എന്റെ സുഹൃത്തല്ല..കൂടപ്പിറപ്പ് തന്നെയാണ് നീ.. അടുത്തറിയുന്നവർ ആരും കൊതിച്ചു പോകും ഇതുപോലൊരു സൗഹൃദത്തിന്..

അങ്ങനെ നോക്കുമ്പോൾ ഭാഗ്യമാണെനിക്ക് ഈ ജീവിതം..

സഞ്ജുവിനോട് പറയേണ്ട എന്നു പറഞ്ഞതിനാൽ നന്ദു ഒന്നും പറയാൻ പോയില്ല.. രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ സഞ്ജുവിന്റെ അടുത്ത് എത്താമല്ലോ എന്ന സന്തോഷത്തിലാണ് നന്ദു.. അതിനുള്ള ഒരുക്കങ്ങൾ അച്ഛനും അമ്മയും കാർത്തിയും ഓടി നടന്നു ചെയ്യുന്നുണ്ട്..

പോകുന്നതിനു തലേദിവസം നിരത്തി വച്ച ഡ്രസ്സുകളും കൊണ്ടു പോകാനായി എടുത്തവച്ച സാധനങ്ങളും അടുക്കി പെറുക്കുന്ന തിരക്കിലാണ് കാർത്തിയും നന്ദുവും..

അപ്പോഴാണ് കാർത്തിയുടെ ഫോണിൽ സഞ്ജു വിളിക്കുന്നത്..

“ആ..ഏട്ടാ.. പറയ്..”

“എന്താടാ പരിപാടി..?(
അടുക്കി പെറുക്കലൊക്കെ കഴിഞ്ഞോ…??”

“ഏയ്.. നന്ദു ചെയ്യുന്നുണ്ട്..”

“ഓഹോ.. ഏടത്തിയെ കൊണ്ടാണോ നിന്റെ പെട്ടി ഒരുക്കണത്…”

“അയ്യടാ.. ഞാൻ ചെയ്യിക്കുന്നത് മോന്റെ ഭാര്യയെ കൊണ്ടല്ല.. എന്റെ ഫ്രണ്ടിനെ കൊണ്ടാണ്.. കേട്ടോ.. വല്യ വിഷമം വേണ്ടട്ടാ..”

“എപ്പോഴാ നിന്റെ ഫ്ലൈറ്റ്..പിക് ചെയ്യാനെപ്പൊഴാ വരേണ്ടത്…??”

“ഏട്ടനൊരു കാര്യം ചെയ്യ്..എന്നെ പിക് ചെയ്യാനൊന്നും വരണ്ട..
അഡ്രസ്സ് മെസേജ് ചെയ്താ മതി.. കീ വേണമെങ്കിൽ അപ്പുറത്ത് ഫ്ലാറ്റിൽ ഏൽപ്പിച്ചോ.. ഞാൻ വാങ്ങിക്കോളാം..

ഒപ്പമുള്ളവർ ഹോട്ടലിൽ ആണ് സ്റ്റേ…അവരെ ഇറക്കിയിട്ട് ഞാനങ്ങു വന്നോളാം..ഓ.കെ
പിന്നെ…വരുമ്പോ ഏട്ടനെന്താ കൊണ്ട് വരേണ്ടത്…”

നന്ദുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു സഞ്ജുവിനോട് ചോദിച്ചു കാർത്തി..

“എന്താ…?? എനിക്ക് ഒന്നും വേണ്ട..നീയിങ്ങു വാ…
എത്ര നാളായി നിന്നെയൊന്നു കണ്ടിട്ട്… നിന്നെയെങ്കിലും കാണാല്ലോ… ”

“അതു ഞാൻ വന്നോളാം…
ബട്ട് ഞാൻ വരുമ്പോ ഏട്ടനൊരു അടാർ സർപ്രൈസ് കൊണ്ടു വരാട്ടോ…”

“എന്താടാ..പറ..”

“നോ..മൈ ഡിയർ..

നിർബന്ധിയ്ക്കണ്ട.. ഞാനല്ല..ആരും പറയൂല്ല.. മോന്റെ ഭാര്യ പോലും.. ഇനി പറഞ്ഞില്ലാന്നു പറഞ്ഞിട്ട് അവളോട് ഉടക്കാൻ നിൽക്കണ്ട ട്ടോ…”

സഞ്ജു എത്ര നിർബന്ധിച്ചിട്ടും കാർത്തിയോ മറ്റുള്ളവരോ ഒന്നും പറഞ്ഞില്ല..

അന്ന് കിടന്നിട്ടും നന്ദുവിന് ഉറക്കം വന്നില്ല..

കാത്തിരിപ്പിന്റെ മുകിലുകൾ മെല്ലെ പെയ്യാൻ തുടങ്ങുന്നു…
ഉടലുകളെയും ആത്മാവിനെയും നനച്ച് പ്രണയമഴ…

ചാറ്റൽ മഴയിൽ തുടങ്ങി.. പതിയെ പതിയെ പിന്നെ അലഞ്ഞു പെയ്യുന്ന, പേമാരിയെ സ്വീകരിയ്ക്കാൻ അവളും മനസ്സാലെ ഒരുങ്ങി..

കാർത്തി കൂടെയുള്ളത് കൊണ്ട് ആദ്യമായി ഫ്ലൈറ്റിൽ കയറുന്ന ടെൻഷനൊനെനും ഇല്ലായിരുന്നു..

അവൻ തന്നെ ഓടി നടന്നു എല്ലാത്തിനും.. അവൻ എന്തൊക്കെയോ പറയുന്നുണ്ട്.. ഒന്നും കേൾക്കുന്നില്ല..

ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും ചിന്ത മുഴുവൻ സഞ്ജുവിനെ പറ്റിയായിരുന്നു… ഇനിയങ്ങോട്ടുള്ള തങ്ങളുടെ ജീവിതമായിരുന്നു..

അപ്രതീക്ഷിതമായി തന്നെ കാണുമ്പോൾ എന്തായിരിക്കും സഞ്ജുവിന്റെ റിയാക്ഷൻ.. സന്തോഷമായിരിക്കോ.. അല്ലെങ്കിൽ പറയാതെ വന്നതിനു അന്നത്തെ പോലെ മുഖം കേറ്റി നടക്കോ…

ഏയ് പ്രതീക്ഷിക്കാതെ എന്നെ കാണുമ്പോൾ ഞെട്ടും.. സാരമില്ല.. എനിക്കും ഇതുപോലെ സർപ്രൈസ് ഇടയ്ക്കിടെ തന്നിരുന്നതല്ലേ… അപ്പോ ഒരെണ്ണം തിരിച്ചും ആകാം..

ഏകദേശം വൈകീട്ട് ദുബായ് സമയം മൂന്നു മണിയോടെയാണ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത്..

സഞ്ചാരികളെ കാത്തിരിക്കുന്ന സ്വർഗമാണ് ദുബായ്.. അതിഥികളായി എത്തുന്നവരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന നാട്..

പണിയെടുക്കാൻ മനസ്സുള്ളവനെ അറിഞ്ഞു സഹായിക്കുന്ന നാട്..
അങ്ങനെയാണ് ദുബായ്..

എവിടെ നോക്കിയാലും തിരക്കൊഴിഞ്ഞ നേരമില്ല..

എയർപോർട്ടിൽ ഇറങ്ങി ടാക്സി വിളിച്ച് ഫ്ലാറ്റിൽ എത്തുമ്പോൾ റൂമിൽ ആരും ഉണ്ടായില്ല.. കാർത്തി പറഞ്ഞേൽപിച്ച പോലെ ഫോണിലേക്ക് മെസേജ് അയച്ചിരുന്നു സഞ്ജു..

അതുകൊണ്ട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല.. തൊട്ടടുത്ത ഫ്ലാറ്റിൽ കീ കൊടുത്തേൽപിച്ചത് വാങ്ങാനാണ് കാർത്തിയും നന്ദുവും ചെന്നത്..

കാളിംഗ് ബെൽ കേട്ട് കതകു തുറന്നത് കുഞ്ഞിനെയും എടുത്തൊരു സ്ത്രീയാണ്..

സഞ്ജുവിന്റെ വാക്കുകളിലൂടെ വിനോദും ശ്വേതയും അമ്മുക്കുട്ടിയും സുപരിചിതരായിരുന്നതിനാൽ അത് ശ്വേതയും അമ്മുക്കുട്ടിയും ആയിരിക്കുമെന്ന് നന്ദു ഊഹിച്ചു..

നന്ദുവിന്റെ വരവ് ശ്വേതയ്ക്കും സർപ്രൈസ് ആയിരുന്നു..

കാർത്തിയും നന്ദുവുമായി ശ്വേത വേഗം കൂട്ടായി.. കാര്യങ്ങളെല്ലാം കാർത്തി പറഞ്ഞത് കേട്ട് ശ്വേതയും കൂടെ കൂടി..

ഫ്ലാറ്റിൽ കയറി ലഗേജ് എല്ലാം എടുത്തു വയ്ക്കാൻ ശ്വേതയും ഉണ്ടായിരുന്നു.. ശ്വേതയോട് സംസാരിച്ചിരുന്നാൽ..അമ്മുക്കുട്ടിയെ നോക്കിയിരുന്നാൽ നേരം പോകുന്നതേ അറിയില്ല..

കുറച്ച് സമയം കൊണ്ട് തന്നെ ശ്വേത നല്ലൊരു സുഹൃത്ത് ആകുകയായിരുന്നു..
ദുബായ് നഗരം തനിക്ക് നൽകിയ ആദ്യ സുഹൃത്ത്..
പാറുവിനെപ്പോലെ..

വൈകീട്ട് സഞ്ജുവും വിനുവും കൂടി ഒരുമിച്ചാണ് വരിക..
ആദ്യം വിനുവിന്റെ ഫ്ലാറ്റിൽ കയറി ചായ കുടിച്ചതിനു ശേഷമാണ് സഞ്ജു സ്വന്തം ഫ്ലാറ്റിലേക്ക് വരാറുള്ളൂ… അതാണ് പതിവ്.. കാർത്തി എത്തിയ വിവരം വിനുവിനെ വിളിച്ചു പറഞ്ഞിരുന്നു ശ്വേത..

അതുകൊണ്ട് അമ്മുക്കുട്ടിയോടൊപ്പം വിനുവിന്റെ ഫ്ലാറ്റിൽ കാണും കാർത്തി എന്ന് സഞ്ജുവിന് അറിയാമായിരുന്നു..

അന്നും പതിവുപോലെ സഞ്ജു വിനുവിന്റെ ഫ്ലാറ്റിലേക്ക് തന്നെയാണ് ആദ്യം കയറിയത്..
വാതിൽ തുറന്നു കയറിയപ്പോൾ കണ്ടത് അമ്മുക്കുട്ടിയുമായി ഗുസ്തി പിടിക്കുന്ന കാർത്തിയെയാണ്…

ഓടിവന്ന് കാർത്തിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു സഞ്ജു..

“കുറെയേറെ ചോദിക്കാനുണ്ട്….

നീ വാ…” എന്നും പറഞ്ഞു വിളിച്ചപ്പഴേയ്ക്കും ശ്വേത മുഖത്തൊരു കള്ള ചിരിയോടെ ചായയുമായെത്തി..

കാർത്തിയാണെങ്കിൽ ഇടയ്ക്കിടെ ശ്വേതയോട് കണ്ണുരുട്ടി കാണിക്കുന്നുണ്ട്.. ഇതു കാണുന്ന വിനോദ് എന്താ സംഭവം എന്നറിയാതെ ഇരുപ്പാണ്..

അധികസമയം വിനുവിന്റെ മുന്നിൽ കഥകളി നടത്തിയാൽ വിനു ഇതു മുഴുവൻ കുളമാക്കും എന്നറിയാവുന്നതു കൊണ്ട് ശ്വേത കാര്യം പറയാനായി റൂമിലേക്ക് കൂട്ടി കൊണ്ട് പോയി..

സഞ്ജു അമ്മൂട്ടിയോടൊപ്പം നിലത്തിരുന്നു കളിക്കുകയാണ്.. ഇടയ്ക്കിടെ ചായ കുടിക്കുന്നുമുണ്ട്… കാർത്തിയോട് വിശേഷങ്ങൾ ചോദിച്ചറിയുന്നുമുണ്ട്..

റൂമിലേക്ക് പോയി തിരിച്ചു വന്ന വിനുവിന്റെ മുഖത്തുമുണ്ടൊരു പുഞ്ചിരി..

“അപ്പോ.. എങ്ങനാ കാര്യങ്ങൾ..
ടാ.. സഞ്ജു..നീ പോയി ഫ്രഷായിട്ട് വാ.. നമുക്ക് ഇന്ന് ഫുഡ് പുറത്തു നിന്നാക്കാം..”

സഞ്ജുവിനോടായി വിനു പറഞ്ഞു..

“ഓ.കെ..എങ്കിൽ നീയും വാ കാർത്തി.. വിശേഷങ്ങൾ ചോദിക്കട്ടെ..??”

സഞ്ജുവിന്റെ മറുപടി കേട്ട് കാർത്തി വിനുവിനെ നോക്കി..

“ഏയ്..അവനിപ്പോൾ വന്നിട്ടെന്തിനാ..??
നീ പോയി ഫ്രഷായിട്ട് വാ.. അപ്പോഴേക്കും ഞങ്ങളൊന്ന് പരിചയപ്പെടട്ടേ.. അല്ലേ കാർത്തീ..”

സഞ്ജുവിനെ റൂമിലോട്ട് വിടാനുള്ള കഠിനമായ പരിശ്രമത്തിലാണ് വിനുവും ശ്വേതയും..
റൂമിലെത്തിയാലുള്ള സഞ്ജുവിന്റെ അവസ്ഥയോർത്ത് മൂന്നു പേർക്കും ചിരി വരുന്നുണ്ടായിരുന്നു..

അല്ലെങ്കിലും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വരുന്ന സന്തോഷങ്ങൾക്ക് എന്നും മാധുര്യം കൂടുതലാകും…

(തുടരും )

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17

നല്ല‍ പാതി : ഭാഗം 18

നല്ല‍ പാതി : ഭാഗം 19

നല്ല‍ പാതി : ഭാഗം 20

നല്ല‍ പാതി : ഭാഗം 21