❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 12

Spread the love

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം
***

ദേവ് ഓടുകയായിരുന്നു..

“പാറു.. എഴുന്നേറ്റു വാ…”

അവൻ കണ്ണീരോടെ അവളുടെ കയ്യിൽ പിടിച്ചു..

ഒരു നൂലറ്റ പട്ടം പോലെ അവളുടെ കൈകൾ ഊർന്നു വീണു…

“ഡോക്ടർ… ഇത്.. ഇത് ഡോക്ടറിന്റെ…”

പിന്നാലെ വന്ന നഴ്സ് അമ്പരപ്പോടെ ചോദിച്ചു..

“എൻ.. എന്റെ ഭാര്യ ആണ്….”

ദേവ് എല്ലാം നഷ്ടപ്പെട്ടവനെ പോലെ പറഞ്ഞു..

“ഡോക്ടർ… എന്തേലും പെട്ടെന്ന് ചെയ്യണം..”

നഴ്സ് പരിഭ്രാന്തിയോടെ പറഞ്ഞു..

ദേവ് കണ്ണുകൾ മുറുകെ അടച്ചു കണ്ണീരു തുടച്ചു കളഞ്ഞു..അടുത്ത നിമിഷം അവനൊരു ഡോക്ടർ ആയി മാറുകയായിരുന്നു…

“നഴ്സ് പൾസ് നോക്കിയോ…”

അവൻ സ്റ്റെതസ്കോപ്പ് കയ്യിൽ എടുത്തു കൊണ്ട് ചോദിച്ചു…

“പൾസ് റേറ്റ് കുറവാണ്.. അതാണ് ഞാൻ ഡോക്ടറെ നോക്കി വന്നത്.. ഇവര് നല്ല വീക് ആണ് ഡോക്ടർ..ഗർഭിണിയും…”

നഴ്സ് പറഞ്ഞു…

“CPR..കൊടുക്കണം….. ഞാൻ നോക്കട്ടെ…”

ദേവ് തന്നെ അവൾക്ക് CPR. കൊടുക്കാൻ തുടങ്ങി… ഇരു കൈകളും അവളുടെ നെഞ്ചിലേക്ക് ചേർത്ത് വച്ച് അവൻ അമർത്താൻ തുടങ്ങി…

കണ്ണുകൾ നിറയാതിരിക്കൻ അവൻ പാട് പെട്ടു…

“ഡോക്ടർ ഈ കുട്ടി കണ്ണ് തുറക്കുനിലല്ലോ… പൾസ് റേറ്റ് കുറവാണ്… ഒപ്പം ഹൃദയമിടിപ്പും കുറവാണ്…”

നഴ്സ് വേപ്രാളത്തോടെ പറഞ്ഞു..

സ്ക്രീനിലെ മാറി മാറി വരുന്ന ഹൃദയമിടിപ്പ് അവൻ തല ഉയർത്തി നോക്കി..

നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൻ വീണ്ടും അവളുടെ നെഞ്ചിലേക്ക് അമർത്തി..

“ഒന്ന് കണ്ണ് തുറക്കൂ പാറു…”

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഇരുന്നു…

പെട്ടെന്ന് ആണ് സ്ക്രീനിലെ ഹൃദയമിടിപ്പ് മാറി മാറി വന്നത്..

“ഡോക്ടർ… മാറ്റം ഉണ്ടു..ഈ കുട്ടി പ്രതികരിക്കുന്നുണ്ട്…”

നഴ്സ് വിളിച്ചു പറഞ്ഞു…

ദേവ് പ്രത്യാശയോടെ സ്ക്രീനിലേക്ക് നോക്കി…

ആഞ്ഞ് ശ്വാസം വലിച്ച് കൊണ്ട് പാറു പതിയെ മിഴികൾ ചിമ്മി….

“സിസ്റ്റർ.. ലീന ഡോക്ടറോട് എത്രയും പെട്ടെന്ന് വരാൻ പറയണം.. എമർജൻസി ആണെന്ന് പറയ്‌.. വേഗം..”

ദേവ് അലറി…

നഴ്സ് പെട്ടെന്ന് തന്നെ പുറത്ത് ഇറങ്ങി…

“നഴ്സ്… ആ കുട്ടിക്ക്.. എങ്ങനെ ഉണ്ട്…”

ICU വിന് മുന്നിൽ അക്ഷമനായി നിന്ന അ യുവാവ് അവരോട് ചോദിച്ചു..

“ഞ… ഞാൻ പറയാം…”

നഴ്സ് മുന്നോട്ട് ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു..

അയാള് നിസ്സഹായതയോടെ കൂടെ ഉള്ള യുവതിയെ നോക്കി…

“വല്ല ആവശ്യവും ഉണ്ടായിരുന്നോ…”

അവള് പിറുപിറുത്തു…

********
ശ്വാസം ആഞ്ഞ് വലിച്ച് കൊണ്ട് പാറു തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ടിരുന്നു…

ദേവിന്റെ മിഴികൾ നിറഞ്ഞ് ഒഴുകി…

“പാറു.. മോളെ.. കണ്ണ് തുറന്നു നോക്ക്…. കണ്ണ് തുറന്ന് എന്നെ നോക്ക് പാറു..”

ദേവ് അവളുടെ കവിളിൽ തട്ടി കൊണ്ട് വിളിച്ചു….

പാറു പതിയെ കണ്ണ് തുറന്നു…

ഒരു നിമിഷം താൻ എവിടെ ആണെന്ന് മനസ്സിലാവാതെ അവള് ചുറ്റും നോക്കി…

മുന്നിൽ ഈറനണിഞ്ഞ കണ്ണുകളുമായി നിക്കുന്ന ദേവിനെ കാണും തോറും അവളുടെ മിഴികൾ നിറഞ്ഞ് വന്നു..

“ദേ… ദേവ.. ദേവേട്ടാ…. ഞ.. ഞാൻ…”

അവള് പറയാൻ തുടങ്ങി…

“വേണ്ട.. പിന്നെ പറയാം… ഇപ്പൊൾ ഒന്നും പറയണ്ട…”

ദേവ് അവളെ തടഞ്ഞു കൊണ്ട് അരികിൽ ആയി ഇരുന്നു…

കുറച്ച് സമയം കൊണ്ട് അവൻ അനുഭവിച്ച മാനസിക സംഘർഷം അവന്റെ മുഖത്ത് നിന്നും വ്യക്തമായിരുന്നു…

“ദേവേട്ടാ.. നമ്മുടെ മക്കൾ…”

പാറു പെട്ടെന്ന് വയറ്റിൽ കൈ വച്ച് കൊണ്ട് ചോദിച്ചു…

“ഞാൻ…ലീന ഡോക്ടറോട് വരാൻ പറഞ്ഞിട്ടുണ്ട്…ഇപ്പൊൾ വരും.. കുഴപ്പം ഒന്നും കാണില്ല..നീ ടെൻഷൻ ആവാതെ…”

ദേവ് അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു..

നിറഞ്ഞ് വന്ന കണ്ണുകൾ അവള് കാണാതിരിക്കാൻ അവൻ തല കുനിച്ച് ഇരുന്നു…

“നമ്മുടെ മക്കള്… അവർക്ക് എന്തേലും പറ്റിയോ ദേവേട്ടാ.. പറയ്…”

പാറു പിന്നെയും അവനെ നോക്കി….

“ഒന്നുമില്ല… ഒന്നുമില്ല.. എല്ലാം ശരിയാകും… കരയല്ലേ പാറു.. ഒന്നും സംഭവിക്കില്ല….”

ദേവ് അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

“എന്റെ തെറ്റ് ആണ്.. ദേവേട്ടാ… പറഞ്ഞിട്ടും പിന്നെയും പുറത്ത് പോയത് കൊണ്ട് അല്ലെ…”

പാറു പിറുപിറുത്തു കൊണ്ടിരുന്നു…
അവളെ ആശ്വസിപ്പിക്കാൻ എന്നോണം അവൻ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു..
********
രുദ്രയുടെ മുറിവ് ഡ്രസ്സ് ചെയ്യുകയായിരുന്നു ഒരു നഴ്സ്.. അരികിൽ തന്നെ സീതയും ജയന്തും ഉണ്ടായിരുന്നു… ഇത്തിരി മാറി നിന്നിരുന്ന ഹരി അവളുടെ നിർവികാരത നിറഞ്ഞ മുഖത്തേക്ക് നോക്കി…

“നെറ്റിയിൽ മൂന്ന് സ്റിച്ച് ഉണ്ടു… വേറെ കുഴപ്പം ഒന്നുമില്ല.. ഇൻഫക്ഷൻ ആവാതെ നോക്കണം…”

നഴ്സ് പറയുന്നതിന് സീത തലയാട്ടി കൊടുത്തു…

മുറിവ് സ്റ്റിച്ച് ചെയ്യുന്നത് ഒന്നും അവള് അറിയുന്നില്ല എന്ന് തോന്നി ഹരിക്ക്..

“സാർ ഒരു ഇഞ്ചക്ഷൻ എടുക്കണം… കമ്പി കൊണ്ട് ഉള്ള മുറിവ് അല്ലേ..”

നഴ്സ് അവനോടു പറഞ്ഞു..

ഹരി തലയാട്ടി..

അതിനിടെ ആണ് നേരത്തെ കണ്ട നഴ്സ് ഓടി വന്നത്..

“മായെ.. എന്റെ ഫോൺ എവിടെ… നീ കണ്ടോ.. വെപ്രാളത്തിൽ ഞാൻ ഇവിടെ. എവിടെയോ ആണ് വച്ചത്..”

അവര് കിതച്ച് കൊണ്ട് ചോദിച്ചു…
“എന്താ.. എന്തേലും കുഴപ്പം ഉണ്ടോ..”

നഴ്സ് ആകാംഷയോടെ ചോദിച്ചു..

“ലീന ഡോക്ടറോട് പെട്ടെന്ന് വരാൻ പറയാൻ പറഞ്ഞു ദേവ് ഡോക്ടർ..”

അവരു ഫോൺ തപ്പി എടുത്തു കൊണ്ട് പറഞ്ഞു..

“എന്താ കാര്യം…”

നഴ്സ് ആകാംഷയോടെ ചോദിച്ചു..

“അത് പിന്നെ.ദേവ് ഡോക്ടറുടെ ഭാര്യ ഉണ്ടു ICU വിൽ… അവരെ നോക്കാൻ ആണ്.. ഞാൻ വിളിച്ചു പറയട്ടെ ആദ്യം..”

ഫോണും എടുത്തു പുറത്തേക്ക് നടന്നു കൊണ്ട് അവര് പറഞ്ഞു..

“ഏട്ടാ… പാറു.. അവൾക്ക് എന്താ പറ്റിയത്.. അവള് കൈലാസിന്റെ കൂടെ പുറത്ത പോകുന്നു എന്ന് പറഞ്ഞത് ആണല്ലോ… ഏട്ടൻ ഒന്ന് അവനെ വിളിച്ച് ചോദിക്ക്..”

സീത വേവലാതിയോടെ ചോദിച്ചു…

ഹരിയും രുദ്രയും സ്തബ്ധരായി നിൽക്കുകയായിരുന്നു…

ജയന്ത് ഫോൺ എടുത്തു കൈലാസിന്റെ നമ്പർ ഡയൽ ചെയ്തു…

*******”
“ഇന്ന് ലീവ് ആണ്.. ഫുൾ ഡേ എന്റെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞിട്ട് എങ്ങോട്ട് ആണ് ഇത്ര തിരക്ക് പിടിച്ച് പോകുന്നത് ഭദ്രേട്ടാ …”

തിരക്ക് ഇട്ടു ഇറങ്ങി വരുന്ന ഭദ്രനോട് അപ്പു ചോദിച്ചു…

“അഹ്.. അത് പിന്നെ അപ്പു… ഒന്നുമില്ല.. ഒരു ആവശ്യം ഉണ്ട്.. ഞാൻ വേഗം വരാം..”

ഭദ്രൻ മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു…

“ഏട്ടാ.. കൈലാസ് പിന്നെ വിളിച്ചോ.. പാറുവിനു എങ്ങനെ ഉണ്ട്‌..”

ഷർട്ടിന്റെ കൈ കയറ്റി വച്ച് കൊണ്ട് പുറത്തേക്ക് വന്ന അഭി ചോദിച്ചു…

ഭദ്രൻ അബദ്ധം പറ്റിയത് പോലെ അപ്പുവിനെ നോക്കി.. അവള് എല്ലാം കെട്ടുവെന്ന് അവന് ഉറപ്പായി..

“പാറുവിനു.. അവൾക്ക് എന്താ പറ്റിയത് ഏട്ടാ… എന്തേലും പ്രശ്നം ഉണ്ടോ..”

അപ്പു കരയാൻ പാകത്തിന് ആയിരുന്നു..

“ഒന്നുമില്ല അപ്പു.. അവൾക്ക് ചെറിയൊരു തളർച്ച.. അത്രയേ ഉള്ളു..ഞാൻ പോയിട്ട് കണ്ടിട്ട് വരാം…”

ഭദ്രൻ ഇടറിയ സ്വരത്തിൽ പറഞ്ഞു..

“ഞാനും വരും.. എനിക്ക് കാണണം അവളെ.. പ്ലീസ് ഏട്ടാ.. ബുദ്ധിമുട്ട് ആണെന്ന് അറിയാം. എന്നാലും.. പ്ലീസ്..”

അപ്പു കെഞ്ചി…

“അവളും കൂടെ വന്നോട്ടെ ഏട്ടാ… നമുക്ക് കൂട്ടാം അവളെയും.. സമയം കളയണ്ട..”

അഭി അവളെ നോക്കി കൊണ്ട് പറഞ്ഞു..

അപ്പു നന്ദിയോടെ അവനെ നോക്കി..

********
കൈലാസ് ഹോസ്പിറ്റലിൽ എത്തുമ്പോൾ ജയന്ത് ഹരിയെയും കൂട്ടി അവനെ കാത്തു നിൽക്കുകയായിരുന്നു…

“എന്താ മോനെ പറ്റിയത്.. എങ്ങനെയാ പാറു…ആരാ അവളെ ഇവിടെ കൊണ്ട് വന്നത്..”

ജയന്ത് ചോദിച്ചു..

“ഞാൻ പറയാം അച്ഛാ.. പറയാൻ ഉണ്ട് കുറെ… ആദ്യം അവളെ കാണട്ടെ.. ആരേലും കണ്ടോ.. കുഴപ്പം എന്തേലും ഉണ്ടോ..”

കൈലാസ് വേപ്രാളത്തോട് കൂടി ചോദിച്ചു…

“ഞങ്ങള് കണ്ടില്ല മോനെ.. ലീന ഡോക്ടർ ഉണ്ട്… അവര് ചെക്ക് ചെയ്യുകയാണ്…”

ജയന്ത് പറഞ്ഞു..

“അമ്മാവാ.. ആദ്യം ഏട്ടത്തിയെ ഒന്ന് കാണട്ടെ.. എന്നിട്ട് പറയാം എല്ലാം…”

ഗംഗ പറഞ്ഞപ്പോൾ എല്ലാവരും മുകളിലേക്ക് നടന്നു..

പിന്നാലെ തന്നെ ഭദ്രനും കൂട്ടരും എത്തി…

ICU വിന് മുന്നിൽ ആയിരുന്നു എല്ലാവരും…

“മോളെ രുദ്രെ.. നീയും അപ്പുവും മുറിയിൽ പോയി ഇരിക്ക്. വയ്യാത്തത് അല്ലെ.. അഭി നീ ഇവരെ ഒന്ന് അവിടെ ആക്ക്‌..”

ഭദ്രൻ പറഞ്ഞപ്പോൾ അഭി മുന്നോട്ട് വന്നു.. ആദ്യം വിസമ്മതിച്ച് എങ്കിലും അപ്പുവും രുദ്രയും മുറിയിലേക്ക് പോയി..

അവർക്ക് പിന്നാലെ തന്നെ ദക്ഷയും വർഷയും അവിടെ എത്തി…

അഭി അവരെ മുറിയിൽ കൂട്ട് ഇരുത്തി icu വിന് മുന്നിലേക്ക് പോയി..
*********

ലീന ഡോക്ടർ പാറുവിനെ ചെക്ക് ചെയ്യുകയായിരുന്നു…

ദേവിന്റെയും പാറുവിന്റെയും മുഖത്ത് ടെൻഷൻ വ്യക്തമായിരുന്നു…

“ഡോക്ടർ എന്റെ മക്കൾ…”

പാറു ഇടറിയ ശബ്ദത്തിൽ ചോദിച്ചു..

“ഏയ്.. പേടിക്കാൻ ഒന്നുമില്ല.. ഒരു ചെറിയ ദുസ്വപ്നം കണ്ടത് ആണെന്ന് കരുതിയാൽ മതി.. യു ആർ ഓകെ… ഇപ്പൊ തൽകാലം ഞാനൊരു ഇഞ്ചക്ഷൻ തരാം.. നന്നായി ഒന്ന് ഉറങ്ങു.. കേട്ടോ..”

ലീന ഡോക്ടർ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു..പിന്നെ ഇഞ്ചക്ഷൻ എടുത്തു..

പതിയെ അവള് മയക്കത്തിലേക്ക് വഴുതി വീണു..

“ഡോക്ടർ… കുട്ടികൾക്ക് എന്തേലും കുഴപ്പം ഉണ്ടോ..”

ദേവ് ഉദ്വേഗതോടെ ചോദിച്ചു..

“ദേവ് വരൂ
എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ടു..”

പാറുവിനു അരികിലായി കസേരയിൽ ഇരുന്നു കൊണ്ട് ലീന ഡോക്ടർ പറഞ്ഞു..

ദേവ് മറ്റൊരു കസേരയിൽ ഇരുന്നു കൊണ്ട് പാറുവിന്റെ നെറുകയിൽ തഴുകി..

“സീ ദേവ്.. പാർവതി മുൻപ് എപ്പോഴെങ്കിലും ഇങ്ങനെ ഒരു അവസ്ഥയിൽ ആയിടുണ്ടോ..”

ലീന ചോദിച്ചു..

“അത് പിന്നെ.. കുഞ്ഞ് ആയിരുന്ന സമയത്ത് ഒരു കാർ അപകടം ഉണ്ടായിരുന്നു…പിന്നെ ഇവളുടെ ഓർമ്മ നഷ്ടപെട്ടു…”

ദേവ് പറഞ്ഞു..

“അത് അല്ലാതെ… വേറെ എന്തെങ്കിലും സംഭവം…”

ലീന സംശയത്തോടെ ചോദിച്ചു..

“ഡോക്ടർ എന്താ പറഞ്ഞു വരുന്നത്..”

ദേവ് അമ്പരപ്പോടെ ചോദിച്ചു…

“അതല്ല.. പാറുവിനു ഭയം തോന്നുന്ന എന്തെങ്കിലും കാര്യം…”

ലീന പിന്നെയും ചോദിച്ചു..

“അങ്ങനെ പറഞ്ഞാലു… ആഹ്.. ഉണ്ട്.. അവൾക്ക് ഇരുട്ട് പേടിയാണ്.. അടച്ചിട്ട മുറിയിൽ ഒക്കെ നിക്കുമ്പോൾ അവള് വല്ലാതെ പരവേശം കാണിക്കാറുണ്ട്..”

എന്തോ ഓർമ്മയിൽ അവൻ പറഞ്ഞു..

“അപ്പോ എന്റെ ഊഹം കറക്ട് ആണ്.. ഷീ ഇസ് claustrophobic… അടച്ചിട്ട മുറിയിൽ. ഇരുട്ട് നിറഞ്ഞ സ്ഥലത്ത്.. ഇവിടെ ഒക്കെ നിൽക്കുമ്പോൾ ഉണ്ടാവുന്ന പേടി… അങ്ങനെ എന്തെങ്കിലും ആവാം ഇപ്പോഴും സംഭവിച്ചത്..”

ലീന ചിന്തയോടെ പറഞ്ഞു..

“പക്ഷേ എന്താണ് സംഭവിച്ചത് എന്ന് അറിയില…”

ദേവ് പറഞ്ഞു..

“ആരാ പാരുവിനെ ഇവിടെ അഡ്മിറ്റ് ആക്കിയത്.. അവരാണ് ഇതിന് ഉത്തരം പറയേണ്ടത്… നമുക്ക് അവരെ ഒന്ന് കണ്ടാലോ ദേവ്..”

ലീന എഴുന്നേറ്റു കൊണ്ട് പറഞ്ഞു..

“കാണാം.. ആ കാര്യം ഞാൻ മറന്നു.. ഡോക്ടർ വാ..”

ദേവ് പുറത്തേക്ക് നടന്നു..

നേരത്തെ icu വിന് മുന്നിൽ നിന്നിരുന്ന യുവാവു അവരെ കണ്ടപാടെ അരികിലേക്ക് ഓടി വന്നു..

“ഡോക്ടർ.. ആ കുട്ടിക്ക് എങ്ങനെ ഉണ്ടു..”
അയാള് ആകാംഷയോടെ ചോദിച്ചു..

“ഷീ ഈസ് ഓകെ.
എനിക്കു.. മിസ്റ്റർ..എന്തായിരുന്നു.. പേര്..”

ദേവ് പറഞ്ഞു..

“ഓ.. മറന്നു.. ഐ ആം വിവേക് മേനോൻ… ആൻഡ് അതെന്റെ സിസ്റ്റർ..”

അയാള് പുഞ്ചിരിയോടെ പറഞ്ഞു..

“വിവേക്.. വിവേക് മേനോൻ..”

ദേവ് ആ പേര് ഓർമ്മയിൽ പരതി കൊണ്ട് അയാളെ നോക്കി..

(തുടരും) ©Minimol M

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 11

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

-

-

-

-

-