Tuesday, September 17, 2024
Novel

മഴപോൽ : ഭാഗം 17

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

ഒന്ന് നിന്ന് തിരിഞ്ഞുനോക്കി ഇടതുകൈ പിന്നിലേക്ക് ഗൗരിടെ നേരെ നീട്ടി……
അവളൊരു പുഞ്ചിരിയോടെ ആാാ കൈകളിൽ പിടിച്ചുനടന്നു…..

✳️✳️✳️

എന്തുപറ്റി ഗൗരി…..???
കിച്ചുവിന്റെ കൈകളിൽ രണ്ട് കൈകളും ചേർത്ത് അവനെ പിന്നോട്ടായി വലിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൾ…. അവളുടെ കണ്ണുകളിലെ ഭയം കണ്ട് കിച്ചുവിന്റെ കണ്ണും അവളുടെ കണ്ണുകൾ സഞ്ചരിക്കുന്ന വഴിയേ പോയി…..

ശിവൻ….. അവന്റെ ചുണ്ടുകൾ മന്ത്രിച്ചു….

തിരിഞ്ഞ് അവളെ തന്നെ നോക്കുകയായിരുന്നു കിച്ചു….. കണ്ണിലെ കൃഷ്ണമണി പലയിടങ്ങളിലായി ഭയപ്പാടോടെ ചലിക്കുന്നുണ്ട്…. കൈകളുടെ മുറുക്കം കൂടുന്നു….
ശിവൻ വണ്ടിയിൽ കയറിപ്പോകുന്നത് കണ്ടപ്പോളാണവൾ കൈകളൊന്നയച്ചത്… ശ്വാസം എടുത്ത് വിട്ടത്…

ഗൗരീ……
ഗൗരീ….. വിളിച്ചിട്ട് കേൾക്കാത്തതുകൊണ്ട് അവൻ വീണ്ടും വിളിച്ചു…
ഹാ…..
പോകാം….
മ്മ്മ്….

വാ ഇറങ്ങ് ഇവിടെക്കൂടെ നോക്കാം നമുക്ക്….
ഞാൻ… ഞാനില്ല എനിക്ക് ഭയങ്കര തലവേദന ഞാൻ കാറിലിരുന്നോളാം… പിന്നെ കിച്ചു ഒന്നും ചോദിക്കാൻ പോയില്ല…. കടയിൽ നിന്നും ചെരുപ്പെടുക്കുമ്പോഴും അവൻ ഷോപ്പിന്റെ ചില്ലുവാതിലിലൂടെ കാറിൽ ഇരിക്കുന്ന ഗൗരിയെ നോക്കികൊണ്ടിരുന്നു…..
താലിമാലയിൽ ഇറുകെ പിടിച്ച് എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുകയാണവൾ…..

അമ്മേ…. കിട്ടി.. കിട്ടി….. ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയ അമ്മൂട്ടി അവളുടെ മടിയിൽ കിടന്ന് തുള്ളിച്ചാടി…. ഗൗരിയൊന്ന് ചിരിക്കുകമാത്രം ചെയ്തു…..
തിരിച്ചു വീട്ടിൽ എത്തുന്നത് വരെ ഒരേ മൗനമായിരുന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

നിങ്ങൾ വല്ലതും കഴിച്ചോടാ മോനെ…??
ഇല്ലമ്മേ….
എന്നാ വാ ഞാൻ എടുത്ത് വയ്ക്കാം… ഗൗരിമോൾക്കെന്താ സുഖമില്ലേ..??
ഒന്നുല്ല….. ഒന്നുല്ല ഉഷാമ്മേ ചെറിയൊരു തലവേദനപോലെ…..

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

അമ്മൂട്ടി… ഒന്ന് നിൽക്ക് മോളെ… ഇത് കഴിച്ചിട്ട് കളിച്ചോ…….

അമ്മൂട്ടി…
ഉഷ കടുപ്പത്തിൽ വിളിച്ചപ്പോൾ അവളോടിവന്ന് ഗൗരിയെ ചുറ്റിപിടിച്ചു….
ഗൗരി അമ്മൂട്ടിയെ എടുത്ത് മേശപ്പുറത്തേക്ക് വച്ചു……
അപ്പോഴേക്കും കിച്ചുവും ഉഷയും കഴിക്കാനായി തുടങ്ങിയിരുന്നു…..
ഗൗരി നീയും ഇരുന്നോ….. വേണ്ട ഉഷാമ്മേ എനിക്കൊട്ടും വയ്യ….

എവിടെ നോക്കട്ടെ… പറയുന്നതുപോലെ ഇത് പിന്നെയും നീര് കൂടി കൂടി വരുവാണല്ലോ… ഇവന്റെ കയ്യെന്താ ഇരുമ്പൊ…. ഗൗരിടെ കവിളിൽ തഴുകികൊണ്ട് ഉഷ ചോദിച്ചു……
ഗൗരി ഇടംകണ്ണിട്ട് കിച്ചുവിനെ നോക്കി അവനൊരു വളിച്ച ചിരിയോടെ അവളെയും നോക്കി ഇരിക്കുകയായിരുന്നു……

മോളിവിടെ ഇരിക്ക് ഞാൻ പോയി ഐസ് എടുത്തിട്ട് വരാം….
അത് വേണ്ട ഉഷാമ്മേ… ഉഷാമ്മ കഴിച്ച് കഴിഞ്ഞില്ലാലോ കഴിച്ചോളൂ…. ഞാൻ പിന്നെ വച്ചോളാം….

അമ്മയിവിടെ ഇരുന്ന് കഴിക്ക് എന്റത് കഴിഞ്ഞു ഞാൻ വച്ചുകൊടുക്കാം… ഒരു കള്ളനോട്ടത്തിലൂടെ കിച്ചു ഗൗരിയോടെന്നപോൽ പറഞ്ഞു….. ഉഷ ഒരു ഞെട്ടലോടെ കിച്ചുവിന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി….
അവനതൊന്നും ശ്രദ്ധിക്കാതെ ഐസും എടുത്ത് വന്നു….
ഗൗരി ഉഷയെയും കിച്ചുവിനെയും മാറി മാറി നോക്കി….
ഉഷ ഒന്നും കാണാത്തത്പോലെ ഭക്ഷണം കഴിച്ചോണ്ടിരുന്നു…..

ഞാൻ ഞാൻ വച്ചോളാം…. ഗൗരിയൽപ്പം വെപ്രാളത്തിൽ പറഞ്ഞു….
താൻ മോൾക്ക് ചോറ് കൊടുക്കുവല്ലേ ഞാൻ വച്ചുതരാം….
ഗൗരി എന്തേലും മറുത്ത് പറയുന്നതിന് മുൻപേ അവൻ കവിളിൽ ഐസ് വച്ചു…. ഇത്തിരി വേദനിച്ചപ്പോ ഇടത് കൈകൊണ്ടവന്റെ ടി ഷിർട്ടിൽ മുറുകെ പിടിച്ചു……
കിച്ചു ചെറു ചിരിയാലെ അവളെത്തന്നെ നോക്കി….. കണ്ണ് തുറന്ന് അവൻ ചിരിക്കുന്നത് കണ്ടപ്പോൾ അവളുടെ ചുണ്ടിലും ഒരു കുഞ്ഞുചിരി വന്നു…..
ഉഷ മെല്ലെ എഴുന്നേറ്റുപോയി….. അവരുടെ ലോകം അവർക്കായി നൽകിക്കൊണ്ട്…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മേ….. മാമു…..
വായോ…
അച്ഛയ്ക്കും….
ഒരുരുള തിന്ന് കഴിഞ്ഞപ്പോൾ അമ്മൂട്ടി പറഞ്ഞു….
ഗൗരി കേക്കാൻ പാടില്ലാത്തത് എന്തോ കേട്ടതുപോലെ കിച്ചുവിനെ നോക്കി….
കിച്ചു ഒരു കള്ളച്ചിരിയോടെ അമ്മൂട്ടിയെ ഒന്ന് നോക്കി…..
അച്ഛ.. അച്ഛ കഴിച്ചതാ വാവേ… ഗൗരി ഒരു ഇടർച്ചയോടെ പറഞ്ഞു….

അച്ഛയ്ക്ക് മാമു വേണോ…?? അമ്മൂട്ടി കൊഞ്ചലോടെ ചോദിച്ചു…
കിച്ചൂന്റെ നോട്ടം ഗൗരിയിൽ പതിഞ്ഞു….
നല്ല ദസമാ…… അവള് കണ്ണുകൾ പുറത്തേക്കുന്തി ചിരിയോടെ പറഞ്ഞു

ആണോ…..??? എന്നാ ഇത്തിരി കഴിച്ചുനോക്കാമല്ലേ… അതു കേൾക്കലും അമ്മൂട്ടി മേശമേൽ എഴുന്നേറ്റ് നിന്ന് തുള്ളിച്ചാടാൻ തുടങ്ങി…..
ഗൗരി കണ്ണിലൊരു പിടപ്പോടെ കിച്ചുവിനെ നോക്കി….
അവനൊരു കള്ളചിരിയാലെ മേശമേലേക്ക് ഇരുന്ന് അമ്മൂട്ടിയെ പിടിച്ച് മടിയിൽ ഇരുത്തി….

കയ്യിലുള്ള പ്ലേറ്റ് അവള് കിച്ചുവിന് നേരെ നീട്ടി…..
അവനവളെ കയ്യിൽ പിടിച്ച് വലിച്ച് രണ്ടുപേരോടും അടുപ്പിച്ചുനിർത്തി ശേഷം ധൃതിയിൽ കവിളിൽ ഐസ് വച്ചു കൊടുത്തു….

കൊടുക്കമ്മേ…. അമ്മൂട്ടി ചിണുങ്ങാൻ തുടങ്ങിയപ്പോൾ…
ഉപ്പും മുളകും വെളിച്ചെണ്ണയും കൂട്ടി തിരുമ്മിയ ചോറ് ഒരുരുള അവള് തലതാഴ്ത്തി അവനുനേരെ നീട്ടിപിടിച്ചു….
അവനതൊരു പുഞ്ചിരിയോടെ മുഖം മുന്നോട്ട് നീട്ടിപിടിച്ച് കഴിച്ചു…..
ഗൗരി ഒരു ഞെട്ടലോടെ തലയുയർത്തി നോക്കി….. അവനവളെതന്നെ നോക്കികൊണ്ടിരുന്നു….

കണ്ണ് ഒരരുകിൽ നിന്നും നിറഞ്ഞുവരുന്നുണ്ട്…. മുഖത്തു നിർവചിക്കാൻ ആവാത്ത ഭാവം….. അവന്റെ ചുണ്ടിനു സൈഡിയിലായി പറ്റിച്ചേർന്ന് കിടന്ന ഒരുമണിവറ്റ് അവള് പുറംകൈക്കൊണ്ട് തുടച്ച് കൊടുത്തു……
ചോറിന്റെ പ്ലേറ്റ് അവിടെവച്ചവൾ പുറംതിരിഞ്ഞോടി……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മുറിയിൽ ചെന്ന് നോക്കിയപ്പോൾ അവളവിടെ ഇല്ല… അമ്മൂട്ടിയെ നിലത്ത് മിക്കി മൗസിനൊപ്പം ഇരുത്തി അവൻ അവളെ തിരഞ്ഞിറങ്ങി…. ടെറസ്സിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു അവളപ്പോൾ….

ഗൗരീ…. അടുത്ത് ചെന്ന് നിന്ന് തോളിൽ കൈചേർത്തവൻ വിളിച്ചു….
ഒരു നേർത്ത തേങ്ങലോടെ അവള് തലതാഴ്ത്തി…..
ഞാൻ….. അപ്പോ മോള് പറഞ്ഞപ്പോ ഒരു രസത്തിന്…. അവനെന്തോ പറഞ്ഞു തുടങ്ങുന്നതിനുമുമ്പ് അവള് തിരിഞ്ഞവനെ വാരി പുണർന്നു….

വെറുതെയാണെങ്കിലും അങ്ങനെ പറയല്ലേ കിച്ചുവേട്ടാ…… എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഞാൻ കരുതിപ്പോയി…. ഈ മനസ്സിൽ എന്താണെങ്കിലും അത് അങ്ങനെ തന്നെ ഇരുന്നോട്ടെ ഈ ഗൗരിക്കതൊന്നും അറിയണ്ട…. അങ്ങനൊരു വിശ്വാസത്തിലെങ്കിലും ഞാൻ ജീവിച്ചോട്ടെ……

ഗൗരീ… എനിക്ക്….

അറിയാം കിച്ചുവേട്ടാ എനിക്ക് മനസിലാവും… നിങ്ങക്കെന്നെ സ്നേഹിക്കാൻ ആവില്ലാന്ന് എനിക്കറിയാം… പക്ഷേ എനിക്കെന്തൊക്കെയോ മനസ്സിൽ തോന്നുവാ…. അതങ്ങനെത്തന്നെ ഇരുന്നോട്ടെ…. അവളവന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് നിന്നു…..

അയാളെന്നെ കൊണ്ടുപോവും കിച്ചുവേട്ടാ അത്രയും വൃത്തികെട്ടവനാ……..
എന്നെ വിട്ടുകൊടുക്കരുതേ ഏട്ടാ…. ഞാൻ ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഇവിടെ ജീവിച്ചോളാം…. ഈൗ മനസ്സിൽ എന്നെങ്കിലും എനിക്കൊരു സ്ഥാനം കിട്ടുമെങ്കിൽ അതുവരെ കാത്തിരുന്നോളാം… ഇനി എന്നെ ഒരിക്കലും ഇഷ്ടപ്പെടാൻ പറ്റുന്നില്ലേൽ …. അത്രയും പറഞ്ഞവൾ കണ്ണീരോടെ അവനെ നോക്കി…

ഗൗരി പൊക്കോളാം… എവിടേക്കെങ്കിലും….
നേർത്ത തേങ്ങലോടെ അവള് നിലത്തേക്ക് ഊർന്നിരുന്നു…. അവനും അവളുടെ അടുത്തായി ചേർന്നിരുന്നു….

ഗൗരീ….. ശിവൻ..

ശിവൻ…എന്റെ അമ്മയെന്ന് പറയുന്ന സ്ത്രീയുടെ പ്രണയം… അവള് പുച്ഛത്തോടെ കിച്ചു ചോദിക്കുന്നതിനു മുൻപേ പറഞ്ഞു തുടങ്ങി…..

അച്ഛൻ കുഴഞ്ഞുപോയതോടെ ആവാം അവര് വേറെ പുരുഷനെ തേടി പോയത്…..
അമ്മയേക്കാൾ പ്രായത്തിൽ ചെറുത്… കള്ളും കഞ്ചാവും പെണ്ണും ഒക്കെയുള്ള വലിയ വീട്ടിലെ വഷളൻ…
വെറുപ്പായിരുന്നു എനിക്ക് എന്റമ്മയോടും അയാളോടും എല്ലാം…..
സമയബോധമില്ലാതെ അയാളെപ്പോഴും വീട്ടിൽ കയറി ഇറങ്ങും……
ആരോടെങ്കിലും എന്തെങ്കിലും എതിർത്തു സംസാരിക്കാനുള്ള ധൈര്യം അച്ഛൻ കിടപ്പിലായതോടെ എന്നിൽനിന്നും നഷ്ടപ്പെട്ടുപോയി……
അമ്മയോടൊത്തുള്ള പ്രണയസല്ലാപത്തിനു അയാൾ വരുമ്പോഴെല്ലാം ഞാൻ അച്ഛനൊപ്പം മുറിക്കകത്തുകയറി മുറിയടച്ചിരിക്കും…. കിടപ്പിലായ അച്ഛനരികിൽ പറ്റിച്ചേർന്ന് കിടന്ന് ഒത്തിരി കരയും….
സ്വന്തം കണ്ണുനീരുപോലും തുടച്ചുകളയാനാവാതെ കിടന്ന് കണ്ണീർ വാർക്കുന്ന അച്ഛനെക്കണ്ട് നെഞ്ച് വിങ്ങി പൊട്ടാറുണ്ട്……
എന്നെ തനിച്ചാക്കി അച്ഛൻ ഒരിക്കൽ പൊയ്ക്കളഞ്ഞു…..
പിന്നെ എനിക്ക് ആരുമില്ലായിരുന്നു ആരും…… പിന്നെയും അവൻ വരുമ്പോഴെല്ലാം ഞാൻ മുറിക്കുള്ളിൽ കയറിയിരിക്കും…..

അച്ഛന്റെ മരണം… അതാ സ്ത്രീക്കൊരു അവസരമായിരുന്നു ആാാ വൃത്തികെട്ടവനൊപ്പം ഇറങ്ങിച്ചെല്ലാൻ…
മറ്റൊരു മാർഗവും എനിക്കില്ലായിരുന്നു കിച്ചുവേട്ടാ…. മരിക്കാൻ അന്നെനിക്ക് ഭയമായിരുന്നു… അതാ അവർക്കൊപ്പം നിവർത്തികേടുകൊണ്ട് ഞാൻ പോയത്….

ആ വലിയ നാലുകെട്ട് വീട്ടിൽ അച്ഛാച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു… ശിവന്റെ അച്ഛൻ…. പിന്നെ ഒന്ന് രണ്ട് വീട്ടുപണിക്കുള്ള സ്ത്രീകളും…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16