Sunday, October 6, 2024
Novel

മഴപോൽ : ഭാഗം 14

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

കിച്ചുവേട്ടാ… അവൾ നേർത്ത ശബ്ദത്തിൽ വിളിച്ചു മുഖത്തു ചെറുചിരി ഉണ്ടായിരിന്നു… അവള് മോളോടും കിച്ചുവിനോടും ചേർന്നുകിടന്നു…. കണ്ണുകൾ താനേ അടഞ്ഞു…. കിച്ചു രണ്ടുപേരെയും പുതപ്പിച്ച് അവരെ ചേർത്ത് പിടിച്ചു……..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കണ്ണ് തുറന്നപ്പോൾ കണ്ടത് തന്നെയും മോളെയും ചേർത്ത് പിടിച്ചുറങ്ങുന്ന കിച്ചുവിനെയാണ്…
ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി വേദനകൊണ്ട് പൂർത്തിയാക്കാനായില്ല… കൈകൊണ്ടൊന്ന് കവിളിൽ തൊട്ടുനോക്കി… വേദനകൊണ്ട് കൈ വലിച്ചു….

കാലൻ എന്തൊരു അടിയാ അടിച്ചത്… അതെങ്ങനാ എന്തേലും കേൾക്കാനുള്ള ക്ഷമ വേണ്ടേ… അതിനുമുമ്പേ തുടങ്ങും കടിച്ചു കീറാൻ… വെറുതെയാണോ കടുവാന്ന് വിളിക്കണേ….
എന്നാലും എത്ര വിഷമായെന്ന് അറിയാമോ..?? നമ്മടെ മോളല്ലേ കിച്ചുവേട്ടാ…. എന്തിനാ എപ്പഴും എപ്പഴും കിച്ചുവേട്ടന്റേത് മത്രാണെന്ന് പറയണേ…. അതോണ്ടല്ലേ ഞാനും അടിച്ചത്….. സോറി…. ഗൗരി പതിയെ ചാഞ്ഞു കിടന്ന് കിച്ചുവിന്റെ കവിളിൽ മുത്തി…. കുറച്ചുനേരം ആാാ മുഖത്തേക്ക് തന്നെ നോക്കി….
പിന്നേ അമ്മൂട്ടിടെ നെറ്റിയിലെ തുണിയെടുത്ത് മാറ്റി തൊട്ട് നോക്കി…. പനി വിട്ടിട്ടുണ്ട് അവളുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടി നീക്കി മുടിയിഴകളിലൂടെയൊന്ന് കയ്യോടിച്ച് ഗൗരി എഴുന്നേറ്റു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഉഷാമ്മേ….
മോളെണീറ്റോ… കവിളിൽ നല്ല നീരുണ്ടല്ലോ വാ കുറച്ച് ഐസ് ക്യൂബ്സ് വച്ച് തരാം അമ്മ….
വേണ്ടാന്നെ… ഞാനൊന്ന് അമ്പലത്തിൽ പൊക്കോട്ടെ ഉഷാമ്മേ…??
അത് വേണോ കുട്ടിയെ…??
ഭഗവാനെ ഒന്ന് കാണാൻ തോന്നുവാ… മോളുണരുമ്പഴേക്കും ഞാനിങ്ങ് എത്തിയേക്കാം….
മ്മ്ഹ് നിർബന്ധമാണേൽ മോളു പോയിട്ട് വാ…..

ഗൗരീ…. തിരിഞ്ഞ് നടക്കുമ്പോൾ ഉഷ പിന്നിൽ നിന്നും വിളിച്ചു….
മോൾക്കവനോട് ദേഷ്യമൊന്നും തോന്നരുത്…. കുറേകാലമായി അവന്റെ ലോകം അമ്മൂട്ടി മാത്രമാണ്… അതാവും അവൾക്ക് ചെറുതായി എന്തെങ്കിലും പറ്റിയാമതി അവനത് താങ്ങാനാവൂല…. പ്രിയമോൾ പോയതിൽ പിന്നെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാനും എന്റെ മോനെക്കൊണ്ടാവുന്നില്ല…. ഇങ്ങനൊന്നും അല്ലായിരുന്നു കിച്ചു…. അത് പറയുമ്പോൾ ഉഷേടെ കണ്ണ് നിറഞ്ഞു വന്നു…
സാരല്യാ ഉഷാമ്മേ എനിക്ക് മനസിലാവും…. എനിക്ക് ദേഷ്യമൊന്നും ഇല്ലാ…. ഉഷാമ്മ കരയാതെ… അവള് ഉഷയെ ചേർത്തുപിടിച്ചു…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

സാരംഗ്.. ആയില്യം
ആമ്പൽ.. ചതയം…
പൂജാരി വിളിച്ചപ്പോൾ ഇലച്ചീന്തിലെ പ്രസാദം കൈകളിലേക്ക് വാങ്ങി…… തിരിച്ചിറങ്ങുമ്പോ അമ്പലകുളത്തിലേക്ക് ഇറങ്ങി നിന്നു… പതിയെ പടവിൽ ഇരുന്നു….
അവിടെ ഇവിടെ ആയി ഒന്ന് രണ്ട് വെള്ളാമ്പൽ വിരിഞ്ഞ് കിടപ്പുണ്ട്… കാലുകൾ വെള്ളത്തിലേക്ക് ഇറക്കി വച്ചു… ഐസ് പോലെ തണുത്തിരിക്കുന്നു.. ഇറക്കി വച്ചതിലും വേഗത്തിൽ കാലുകൾ പിന്നോട്ടെടുത്തു….

ഗൗരീ……
തിരിഞ്ഞ് നോക്കിയപ്പോൾ ദയയാണ്….
വാ… അടുത്ത് നീണ്ടുകിടക്കുന്ന സ്ഥലം കാണിച്ച് ഗൗരിയവളെ വിളിച്ചു…. ദയ ചാടിയിറങ്ങി വന്ന് അവളുടെ കൂടെ പടവിലിരുന്നു…. രണ്ടുപേരും കുറച്ച് നേരം ഒന്നും സംസാരിച്ചില്ല…

വിനീതാന്റിയും കൃഷ്ണനങ്കിളും……??
ഹാവൂ.. ഇപ്പഴെങ്കിലും നീയൊന്ന് ചോദിച്ചല്ലോ…. എന്നും വിളിക്കുമ്പോ അവര് ചോദിക്കും നീ അവരെ അന്വേഷിച്ചോന്ന്….
ഗൗരിയൊന്ന് ചിരിച്ചു…. എന്നും രാത്രി കണ്ണടച്ച് കഴിഞ്ഞാൽ നിങ്ങളൊക്കെ മാത്രേ മുന്നിൽ ഉണ്ടാവാറുള്ളൂ…… നിങ്ങളെയൊന്നും ഓർക്കാത്ത ഒരു ദിവസംപോലും ഗൗരിക്കില്ല ദയെ…..

അച്ഛനും അമ്മേം നാട്ടിൽ തന്നാടി എനിക്കിവിടെ ഒരു ചെറിയ ജോബ് കിട്ടീട്ടുണ്ട് ഞാനിവിടെ അടുത്തൊരു വിമൻസ് ഹോസ്റ്റലിലാ താമസം… ഫ്രൈഡേ വൈകീട്ട് വീട്ടിലോട്ട് പോകും തിങ്കൾ രാവിലെ തിരിച്ചു വരും അതാ പതിവ്…… ദയ പറഞ്ഞു നിർത്തി…

എങ്ങനെ ഉണ്ട് നിന്റെ ലൈഫ്…?? അമ്മൂട്ടിയെവിടെ…? കൊണ്ടോന്നില്ലേ നീ…???
അവളും കിച്ചുവേട്ടനും എണീറ്റിട്ടില്ല നല്ല ഉറക്കമാ….
എങ്ങനെ നിന്റെ കിച്ചുവേട്ടൻ വളഞ്ഞൊടിഞ്ഞോ…??
ഗൗരിയൊന്ന് ചിരിച്ചു….

ആഹാ ചുണ്ടിലെന്താണ് ഗൗരിക്കുട്ടീ….??? ചുണ്ടിലെ പൊട്ടൽ കണ്ട് കളിയാക്കികൊണ്ട് ദയ ഗൗരിടെ ഷോൾഡറിൽ ഒന്ന് തട്ടി…..
പെട്ടന്ന് ഗൗരിടെ തല താഴ്ന്നു….
അയ്യടാ പെണ്ണിന്റൊരു നാണം കണ്ടില്ലേ…. ഇങ്ങോട്ട് നോക്ക് ഞാനൊന്ന് കാണട്ടെ എന്റെ ഗൗരികുട്ടിടെ നാണം…. മുഖം പിടിച്ചുയർത്തി തനിക്ക് നേരെ ആക്കിയതും ഗൗരിടെ കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നതാണ് കണ്ടത്….
ഇതെന്തു പറ്റിയതാ ഗൗരീ…?? കവിളിലെ ചുവന്ന പാടിൽ തലോടിക്കൊണ്ട് ദയ ചോദിച്ചു…. നേർത്തൊരു കരച്ചിലോടെ ഗൗരി ദയയെ വാരിപുണർന്നു…..

എന്തുപറ്റി മോളേ…??? കിച്ചുവേട്ടൻ ഉപദ്രവിച്ചോ…?? അതോ… ആ.. ശിവൻ???
നീ കരച്ചിൽ നിർത്തി ഒന്ന് പറയുന്നുണ്ടോ ഗൗരീ…. ദയ ഗൗരിടെ മുഖം ബലമായി പിടിച്ചുയർത്തി… അവള് വീണ്ടും ദയേടെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞു…
പറ മോളേ…..

ഇന്നലെ അമ്മൂട്ടി വീട്ടിലെ പൂളിലെ വെള്ളത്തിലൊന്ന് വീണു…. അതുവരെ മോളെന്റെ കൂടെ ആയിരുന്നു… ഏട്ടൻ വരുമ്പോ വെള്ളം കുറെ കുടിച്ച് മോൾക്ക് ബോധം ഇല്ലായിരുന്നു…. കാര്യം അറിയാനുള്ള വ്യഗ്രതയിൽ ആയിരുന്നു ഏട്ടൻ… ഉഷാമ്മ മോളെന്റെ കൂടെ ആയിരുന്നൂന്ന് പറഞ്ഞു തുടങ്ങിയതേ ഉള്ളൂ….. അപ്പഴേക്കും….
ബാക്കി പറയാൻ ഗൗരിക്കായില്ല… അവള് വീണ്ടും വിങ്ങിപ്പൊട്ടി….

അയാൾ നിന്നെ തല്ലി….. നീ സ്ഥിരം ക്ലീഷേ രണ്ടാനമ്മ അല്ലേ ഗൗരി…?? ആ ചോദ്യത്തിൽ ഒരു പുച്ഛം ഉണ്ടായിരുന്നു…. ഞാൻ അയാളോട് പറഞ്ഞതാണല്ലോ നിന്റെ കാര്യമൊക്കെ… ഞാൻ വിചാരിച്ചു അങ്ങേർക്ക് നിന്നെ മനസിലാക്കാൻ പറ്റുമെന്ന്……

എന്ത്….??? നീ പറഞ്ഞെന്നോ…?? എന്ത് പറഞ്ഞെന്ന്…..?? ഗൗരി ഞെട്ടിപിടഞ്ഞെഴുന്നേറ്റുകൊണ്ട് ചോദിച്ചു
മ്മ്ഹ്… പറഞ്ഞു പറഞ്ഞില്ലെങ്കിൽ ആ ശിവൻ നിന്റെ ജീവിതം ഇല്ലാണ്ടാക്കിക്കളയും മോളെ….

വെറുതെയല്ല… അങ്ങനത്തെ ഒരമ്മേടെ മോളല്ലേ എന്ത്‌ ചെയ്യാനും മടിക്കാത്തവളാണെന്ന് കരുതിക്കാണും….. അത് പറയുമ്പഴും ഒട്ടും തെളിച്ചമില്ലാത്ത ഒരു ചിരിയുണ്ടായിരുന്നു മുഖത്തു…. പിന്നീട് കാല്മുട്ടിലേക്ക് മുഖമൊളിപ്പിച്ചു വച്ചിരുന്നു….. അവളുടെ മുടിയിഴകളെ പുൽകി ദയ നിശബ്ദം അവൾക്കരികിൽ തന്നെ ഇരുന്നു….

ഞാൻ പോവാടി… മോളുണർന്നിട്ടുണ്ടാകും… എന്നെ കാണാഞ്ഞാൽ പിന്നെ അതുമതി… നീ ഇടയ്ക്കൊക്കെ അതുവഴിയൊന്നിറങ്ങ്…..
പടവിൽ നിന്നും എഴുന്നേറ്റുകൊണ്ട് ഗൗരി പറഞ്ഞു….
ദയ പടവിൽ തന്നെ ഇരുന്ന് മുഖമുയർത്തി ഗൗരിയെ തന്നെ നോക്കി…..

എങ്ങനെയാ മോളെ നിനക്കിതൊക്കെ സഹിക്കാൻ പറ്റുന്നെ…??
എന്ത്?? എനിക്കിപ്പം അവിടെ കുഴപ്പൊന്നും ഇല്ല ദയെ… സുഖാണ്.. പിന്നേ.. കിച്ചുവേട്ടന് എന്നെ മനസിലാക്കാൻ ഇനിയും സമയം വേണം…. ഉറപ്പായും ഒരിക്കൽ അദ്ദേഹം എന്റെ സ്നേഹം തിരിച്ചറിയും… അന്ന് ഞാൻ വിനീതാന്റിനേം അങ്കിൾനേം കാണാൻ എന്റെ കിച്ചുവിട്ടന്റേം മോൾടേം ഒപ്പം വരും….. അത്രയും പറഞ്ഞത് നിറഞ്ഞ ചിരിയാലെ ആയിരുന്നു….
പോട്ടേടീ… എന്റെ പിടുക്കൂസ് ഉണർന്നിട്ടുണ്ടാകും… ഇന്നലെ ആയിരുന്നേൽ കുഞ്ഞൊരു പനിയും ഉണ്ടായിരുന്നു……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഗൗരി നടന്നുവരുന്നത് ദൂരെ നിന്നേ കിച്ചു കണ്ടിരുന്നു….
വായിച്ചുകൊണ്ടിരുന്ന പത്രം മടക്കിവച്ച് വേഗത്തിൽ അവൻ ഡോറിനടുത്ത് പോയി നിന്നു……
ഗേറ്റ് കടന്നതും കിച്ചുവിന്റെ നിൽപ്പ് കണ്ട ഗൗരി വേഗം തന്നെ തലതാഴ്ത്തി….

ഗൗരീ….
തന്നെ മറികടന്നുപോയ ഗൗരിയെ കിച്ചു വിളിച്ചു…
മ്മ്ഹ്….
ഞാൻ…. ഇന്നലെ….
അമ്മേ …..
എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അമ്മൂട്ടിടെ ചിണുങ്ങിയുള്ള വിളികേട്ടു…. ഗൗരി ചെന്ന് മുട്ടുകുത്തി അമ്മൂട്ടിടെ അടുത്തിരുന്നു….

അമ്മേടെ കുട്ടി നേരത്തെ എഴുന്നേറ്റോ…??
ഇന്നിനി കുളിക്കണ്ട.. രക്ഷപെട്ടുലോ അമ്മൂട്ടി….
അമ്മൂട്ടി ചിണുങ്ങിക്കൊണ്ട് ഗൗരിടെ കഴുത്തിലൂടെ രണ്ട് കൈകളും ചുറ്റിപിടിച്ചു…..
വാ… പല്ല് തേച്ച് തരാം എന്നിട്ടേ നല്ല പാൽക്കഞ്ഞി ഉണ്ടാക്കി തരാം അമ്മ…
മോളെയും എടുത്ത് അകത്തേക്ക് നടക്കുമ്പോ തല ചെറുതായി ചെരിച്ചൊന്ന് പിറകിലായി നിൽക്കുന്ന കിച്ചുവിനെ നോക്കി…. ശേഷം മുന്നോട്ടേക്ക് നടന്നു…
ഗൗരി തന്നെ മനഃപൂർവം ഒഴിവാക്കി പോയതാണെന്ന് കിച്ചുവിന് മനസിലായി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

എല്ലാവരും ഒന്നിച്ചിരുന്നാണ് ബ്രേക്ഫാസ്റ് കഴിച്ചത്… അമ്മൂട്ടിയും ഗൗരിയും കഞ്ഞിയാണ് കുടിച്ചത്….
വേദനകൊണ്ട് ഗൗരി കഴിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ കിച്ചു കഴിച്ചുകൊണ്ടിരിക്കുന്നത് നിർത്തി എഴുന്നേറ്റു…..

നീയെങ്ങോട്ടാ കിച്ചു….
എനിക്ക് മതിയായി അമ്മേ…. നിങ്ങൾ കഴിച്ചോളൂ… പറഞ്ഞത് ഉഷയോട് ആണേലും നോട്ടം ഗൗരിയിൽ ആയിരുന്നു…..
ആ നോട്ടം തനിക്ക് നേരെ ആയിരുന്നെന്നു മനസിലാക്കിയെങ്കിലും ഒരിക്കൽ പോലും കഴിച്ചുകൊണ്ടിരുന്ന പാത്രത്തിൽ നിന്നും തലപൊന്തിച്ചു നോക്കിയില്ല ഗൗരി….
നിരാശനായി അവൻ മടങ്ങി പോകുന്നത് കണ്ടപ്പോൾ ഗൗരി കഴിപ്പ് നിർത്തി…..

എന്തെ…?? നീയും മതിയാക്കിയോ…???
മ്മ്ഹ്… തലതാഴ്ത്തി പതിയെ മൂളി….
ഒറ്റൊരെണ്ണം അങ്ങ് വച്ച് തരും ഞാൻ ഇന്നലെ പനിച്ച് കിടന്നതാ…. കഴിച്ചിട്ട് എഴുന്നേറ്റാൽ മതി…. ഗൗരിയെ പിടിച്ച് കസേരയിൽ ഇരുത്തി… കഞ്ഞി ഒരു സ്പൂണിലാക്കി അവൾക്ക് നേരെ നീട്ടി….
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു….
കഴിക്ക് മോളെ… ഉഷ പറഞ്ഞപ്പോ നിറഞ്ഞകണ്ണോടെ അവള് അത് കുടിച്ചു ശേഷം ഉഷയെ കെട്ടിപിടിച്ച് വയറിൽ മുഖമമർത്തി കരഞ്ഞു…….

അച്ഛമ്മേ…. കയ്ഞ്ഞു….
അമ്മൂട്ടിടെ വിളി കേട്ടപ്പോൾ ഗൗരിയും ഉഷയും തലയുയർത്തി നോക്കി……
ഗൗരി പൊട്ടി ചിരിച്ചു…. പെട്ടന്ന് വേദനകൊണ്ട് കവിളിൽ തൊട്ടു…. പക്ഷെ ചിരി നിർത്താനായില്ല….

ഇതെന്താ കഞ്ഞി കുടിച്ചതോ അതോ കഞ്ഞിയിൽ കുളിച്ചതോ…?? നല്ലൊരു പെട ഞാൻ അങ്ങ് വച്ച് തരും…. ഉഷ കണ്ണുരുട്ടി പറഞ്ഞു…
അമ്മൂട്ടി മേശമേലൂടെ നിരങ്ങി വന്ന് ഗൗരിടെ മടീലേക്ക് ഇറങ്ങിയിരുന്നു…
അമ്മേ…
അമ്മൂട്ടി മുഖമുയർത്തി അവളെ നോക്കി ഇത്തിരി പേടിയോടെ വിളിച്ചു….
ഗൗരിക്കപ്പഴും ചിരി വിട്ട് മാറിയിട്ടില്ലായിരുന്നു…
സാരല്യാ പോട്ടേട്ടോ….. ഗൗരി സാരി തലപ്പെടുത്ത് അമ്മൂട്ടിടെ മേലൊക്കെ തുടച്ചു കൊടുത്തു….

ഉഷ രണ്ടുപേർക്കും കഞ്ഞി കോരി കൊടുത്തു… മൂന്ന് പേരും ചേർന്ന് ചിരിച്ച് കളിച്ച് കഴിക്കുന്നത് സ്റ്റെയറിന്റെ മുകളിൽ നിന്നു കിച്ചു ഒരു പുഞ്ചിരിയോടെ കണ്ടാസ്വദിച്ച് നിൽക്കുന്നുണ്ടായിരുന്നു….

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13