Tuesday, September 17, 2024
Novel

മഴപോൽ : ഭാഗം 36

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

കൈവിരലുകളുടെ ശക്തിയിൽ മുഖവും കണ്ണുകളും ഉയർന്നു… ബാക്കി വന്ന കരിമഷിയവൻ അവൾടെ കണ്ണുകളിൽ എഴുതി…. കണ്ണിനടിയിൽ പടർന്ന ഇത്തിരി മഷി തൊട്ടെടുത്ത് ചെവിക്കു പിന്നിലായി ചാർത്തി…..
കണ്ണുകൾ വിടർത്തി അവളവനെ നോക്കി…

“”ഇറങ്ങാം…”” ദേവു വന്ന് ചോദിച്ചപ്പോൾ അവര് ഇറങ്ങി…
കാർ എടുക്കണ്ട കിച്ചൂ 10 മിനുട്ടല്ലേ ഉള്ളൂ നമുക്കെല്ലാർക്കും നടക്കാം… അച്യുതൻ നിലപാട് പറഞ്ഞു…

അമ്മൂട്ടിയെ മുരളിച്ചെറിയച്ചൻ എടുത്തു മുന്നിലായി നടന്നു…. ദിവ്യയും ദേവുവും അദ്ദേഹത്തിന്റെ ഇരു വശത്തും…

ഗൗരി ഏറ്റവും പിന്നിലായി കിച്ചുവിന്റെ കൈകളിൽ തൂങ്ങിയും….

അവൻ കുഞ്ഞു കുഞ്ഞു കുസൃതികൾ കാണിക്കുമ്പോ ചെറുതായി പിച്ചിയും കൈകൾ പിടിച്ചു ഞെരിച്ചും അവള് അവനോടൊപ്പം നടന്നു….

❇️✳️❇️✳️❇️

ഗൗരിമോൾക്ക് അറിയുവോ ആറാട്ടുപുഴ പൂരത്തെപ്പറ്റി…?? ഉഷയുടെ കയ്യിൽ പിടിച്ചു നടക്കുന്ന അച്ഛമ്മ തിരിഞ്ഞവളെ നോക്കി ചോദിച്ചു….

ഇല്ലച്ചമ്മേ… കൈവിട്ടവൾ അവർക്കടുത്തേക്ക് പോകാൻ ശ്രമിക്കുംതോറും കിച്ചുവിന്റെ പിടുത്തം മുറുകികൊണ്ടിരുന്നു…

“””മീനമാസത്തിലെ മകീര്യം നാളിലാണ് ആറാട്ടുപുഴ പൂര മഹോത്സവത്തിന്റെ കൊടിയേറ്റം… ആറാട്ടുപുഴ പൂരം നാളിലാണ് കൂട്ടി എഴുന്നള്ളിപ്പ്…

കുറെ ദേവൻമാരും ദേവതകളും അന്നേ ദിവസം മേള അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് വരും… അതിൽ ഏറ്റവും പ്രാധാന്യം തൃപ്പയാർ തേവരാണ് ട്ടോ…..

പൂരത്തിന്റെ തലേദിവസം പള്ളിയോടത്തിൽ (വഞ്ചി ) ഭഗവാന്റെ കോലം വച്ചിട്ട് ഇത് പുഴകടക്കും… ഇതേസമയം രണ്ട് കരയിൽ നിന്നും ശംഖൂതും….

പിന്നെ ആളുകളുടെയും ആനയുടെയും അകമ്പടിയോടെ ഇവർ നടന്ന് ആറാട്ടുപുഴയിൽ എത്തുമ്പോഴേക്കും പുലർച്ചെയാവും…

ഇവരെ കാത്ത് ആറാട്ടുപുഴ ശാസ്താവും ചേർപ്പ് ഭഗവതിയും ഊരകത്തമ്മത്തിരുവടിയും അവിടെ ഉണ്ടാവും… പിന്നേ പാണ്ടിമേളവും വരവേൽപ്പും ഒക്കെ ആയി കേമാവും….

പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പിന്റെ സമയത്ത് തൃപ്പയാർ തേവരെ മധ്യസ്ഥാനത്ത് നിർത്തി വശങ്ങളിലായി 23 ദേവതകളെയും അണിനിരത്തും…

പണ്ടൊക്കെ 101 ഓളം ആനകൾ ഉണ്ടായിരുന്ന ചടങ്ങായിരുന്നു ഇപ്പൊ അത് 50 ഓ 75 ഓ ആയി ചുരുങ്ങിയിട്ടുണ്ട്…

പൂരം കഴിഞ്ഞ് പിറ്റേദിവസം മന്ദാരക്കടവിൽ ഭഗവതിമാരും ദേവിമാരും ഒക്കെ ആറാടും ….. ദേ ഈ കാണുന്നതാ മന്ദാരം കടവ് ഒരു പുഴയ്ക്ക് കുറുകെയുള്ള പാലത്തിനു മുകളിൽ എത്തിയപ്പോൾ അച്ഛമ്മ പറഞ്ഞു..
ആറാട്ട് കഴിഞ്ഞാൽ ദേവി ദേവന്മാരെ യാത്രയയക്കുന്നു…””””

ഗൗരി ഇതെല്ലാം അത്ഭുതത്തോടെ കേട്ടുകൊണ്ടിരുന്നു……
കിച്ചു അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു…

കുറെ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. പിന്നെ ചെറുചിരിയോടെ അവനെ അനുസരിച്ച് നിന്നുകൊടുത്തു….. ഇടയ്ക്കിടെ കാതുകളിൽ തട്ടിയും ഇക്കിളിപെടുത്തിയുമുള്ള അവന്റെ കുഞ്ഞു കുഞ്ഞു കുസൃതികൾ അവള് ആസ്വദിച്ചു പോന്നു……

❇️✳️❇️✳️❇️

ക്ഷേത്രത്തിൽ എത്തിയതും അമ്മൂട്ടി കിച്ചുവിന്റെ മേലേക്ക് ചാഞ്ഞു… കിച്ചു മോളെ ഒരു കൈകൊണ്ടെടുത്ത് ഗൗരിടെ കൈകളിൽ മുറുകെ പിടിച്ച് നടന്നു…

കൈവിട്ട് പോവാതെ നോക്കണേ ഗൗരീ ആൾക്കൂട്ടം ഉണ്ടാകും…

അതിന് കിച്ചുവേട്ടൻ ഈ പിടിയൊന്ന് വിട്ടിട്ട് വേണ്ടേ…. പറയുമ്പോൾ കണ്ണിൽ പ്രണയമായിരുന്നു….

പറഞ്ഞതുപോലെ ഒത്തിരി ആളുകൾ ഉണ്ടായിരുന്നു വലിയ പാടത്തായി ഒരു സൈഡിൽ കുറെ കച്ചവടക്കാർ സ്ഥാനം പിടിച്ചിരിക്കുന്നു…. അങ്ങിങ്ങായി നിറയെ ആനകൾ… ആ കാഴ്ചകളൊക്കെ ഗൗരിക്ക് പുതുമയുള്ളതായിരുന്നു….

അമ്മൂട്ടിടെ കണ്ണുകൾ ബലൂണും കളിപ്പാട്ടങ്ങളും പിടിച്ച് തിരിച്ച് പോവുന്ന കുഞ്ഞുങ്ങളിലായിരുന്നു……

“”അമ്മേ…..”” കണ്ണുകളിൽ നക്ഷത്ര തിളക്കം ആയിരുന്നപ്പോൾ…. ഗൗരി കൈനീട്ടിയവളെ വാങ്ങി… “”ബലൂൺ”” കണ്ണുകൾ വിടർത്തി അത്ഭുതത്തോടെ പറഞ്ഞു…..

അമ്മ വാങ്ങിത്തരാട്ടോ ആദ്യം അമ്മൂട്ടി പ്രാർത്ഥിക്ക്….കുഞ്ഞു കൈകൾ കൂപ്പി കൊടുത്തുകൊണ്ട് ഗൗരി ശാസ്താവിനെ തൊഴുതു.. ഗൗരിയെ ഒന്ന് നോക്കി അതേപോലെ അനുകരിച്ച് കണ്ണുകളടച്ച് അമ്മൂട്ടിയും….

പ്രാർത്ഥന കഴിഞ്ഞ ഉടനെ ബലൂൺ കച്ചവടക്കാരിലേക്കും കളിപ്പാവകളിലേക്കും കുഞ്ഞു കൈകൾ നീണ്ടു…

ഗൗരി ഒരു ചിരിയോടെ കിച്ചുവിനെ നോക്കി…. അവൻ അമ്മൂട്ടിയെ എടുത്ത് ദിവ്യയെയും ദേവുവിനെയും ഒപ്പം വിളിച്ചു…

ചെല്ല് വേണ്ടതെന്താച്ചാൽ മേടിച്ചോ…. അവര് രണ്ടുപേരും കേൾക്കേണ്ട താമസം മാലയും ചാന്തും കുപ്പിവളകളുടെയും കടകളിലേക്ക് പോയി….

ഒരു ബലൂൺ മേടിച്ചു കൊടുക്കാൻ പോയ കിച്ചുവും ഗൗരിയും മൂന്ന് ബലൂണുമായാണ് തിരിച്ച് ദിവ്യക്കും ദേവുനും അരികിൽ എത്തിയത്….

ഇതെന്താ കിച്ചുവേട്ടൻ ബലൂൺ വില്പനയ്ക്ക് പോണുണ്ടോ… അമ്മൂട്ടിയെ ഇക്കിളിയിട്ടോണ്ടാണ് ചോദ്യം…

ഉണ്ടെന്ന് കൂട്ടിക്കോ…. നിങ്ങള് വേണ്ടതൊക്കെ മേടിച്ചോ…???
ഹാ….

നീയെന്തിനാ കിച്ചു ഇവർക്കൊക്കെ വാങ്ങിച്ചുകൊടുത്തെ ഞാൻ ഉണ്ടായിരുന്നല്ലോ… അമ്മൂട്ടിയെ കയ്യിലേക്ക് എടുത്തോണ്ട് മുരളി ചോദിച്ചു…
അത് സാരല്യാ ചെറിയച്ചാ…….

അത് തന്നെ… അതൊന്നും സാരല്യാ അച്ഛാ ഇനി അച്ഛൻ മേടിച്ച് തന്നോളൂ….. ദിവ്യയും ദേവുവും അതും പറഞ്ഞു മുരളിയുടെ കൈകളിൽ തൂങ്ങി……. മുരളി ചെറുചിരിയോടെ അമ്മൂട്ടിയെയും ദിവ്യയെയും ദേവൂനെയും കൂട്ടി നടന്നു…..

ഗൗരീ….
ഹ്മ്മ്…
എന്താ വേണ്ടേച്ചാൽ എടുത്തോ….

കരിവളയിലേക്ക് ചെന്നെത്തിയ കണ്ണുകൾ….. തിളക്കമുള്ള മിഴികളോടെ കൈകൾ രണ്ടും അവനു നേരെ നീട്ടിപിടിച്ചു…. കയ്യിൽ കരിവള അണിയിച്ചവൻ പ്രണയത്തോടെ കൈകളിൽ ഇറുകെ പിടിച്ചു….
കിച്ചുവേട്ടനൊന്നും വേണ്ടേ…..???

വേണം… ഇവിടന്നല്ല വീട്ടിൽ ചെന്നിട്ട്… ചെവിക്കരുകിൽ കുസൃതിയായി പറഞ്ഞ അവനുള്ള മറുപടി അവന്റെ കൈകളിൽ നഖം കുത്തിയിറക്കികൊണ്ട് അവൾ നൽകി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മേ…..
ന്തോ….. മേല് കഴുകിച്ച് തുടച്ച് കൊടുക്കുകയായിരുന്നു ഗൗരിയപ്പോൾ..
മോളിന്ന് മേമ്മമാരുടെ കൂടെ കിടന്നോട്ടെ..?
പ്ലീച്….

അച്ഛെടെ മോള് കിടന്നോട്ടോ…. ഗൗരിയെ ഒന്ന് തോണ്ടിക്കൊണ്ട് കിച്ചു പറഞ്ഞു…
അതൊന്നും വേണ്ടാ മോള് അമ്മെടുടെ കിടന്നാമതി ട്ടോ…

“ഏട്ടത്തീ….”
വാതിൽ തുറന്നപ്പോ രണ്ടും കൂടെ ഉള്ളോട്ട് കേറി ……

അമ്മൂട്ടിയെ ഞങ്ങള് കൊണ്ടോവാട്ടോ ഞങ്ങടെ കൂടാ ഇന്ന് കിടക്കണേ അല്ലേ വാവാച്ചി….?????
കേൾക്കേണ്ട താമസം അവളോടിച്ചെന്ന് മുറിക്ക് പുറത്തേക്കിറങ്ങി അവരെക്കാത്ത് വെളിയിൽ നിന്നു…..

എന്നാ നിങ്ങള് കിടന്നോ ഓക്കേ ഗുഡ് നയ്റ്റ്

❇️✳️❇️✳️❇️✳️❇️

തിരിഞ്ഞ് നോക്കുമ്പോഴേക്കും കുഞ്ഞുബെഡിന് ഒരരുകിലായി അവൾ ചുരുണ്ടുകൂടി സ്ഥാനം ഉറപ്പിച്ചിരുന്നു….

അവന്റെ നിശ്വാസം പുറം കഴുത്തിൽ തട്ടിയെങ്കിലും… പുതപ്പിൽ മുറുകെ ബലത്തിൽ പിടിച്ച് അനങ്ങാതെ കിടന്നു…

ഗൗരീ… അവൻ കാതുകൾക്കരുകിൽ ചുണ്ടുചേർത്ത് ശബ്ദം താഴ്ത്തി വിളിച്ചു…
ബലമായി അവളെ നേരെ കിടത്തി…

“”വേണ്ട കിച്ചുവേട്ടാ…””” അവളെങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു……

ഒത്തിരി വേദനിപ്പിച്ചോ ഇന്നലെ ഞാൻ…??? ഉള്ളിലെ വേദന കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു…
അവളവനെ ഇറുകെ പുണർന്നു… അപ്പുറത്തെ മുറിയിൽ അവരുണ്ട് കിച്ചുവേട്ടാ……

അതിന്…?? നെറ്റിയിലേക്ക് ചേർന്ന് നിന്ന കുറുനിരകൾ വകഞ്ഞുമാറ്റി അവൻ ചോദിച്ചു….

അവളാ കുഞ്ഞുമുറിയിൽ ആകെയൊന്ന് കണ്ണോടിച്ചു….
അവൻ കുസൃതി ചിരിയോടെ അവളിലേക്ക് അലിഞ്ഞു ചേർന്നു…..

ശ്വാസം അടക്കിപിടിച്ച് വച്ച് ഞാൻ മരിച്ചേനെ… കറങ്ങുന്ന ഫാനിലേക്ക് നോക്കി ഗൗരിയത് പറഞ്ഞപ്പോൾ കിച്ചു പൊട്ടിച്ചിരിച്ചു..

നിന്നോട് ആരേലും പറഞ്ഞോടി ശ്വാസം പിടിച്ചുവയ്ക്കാൻ….??? കിച്ചു കളിയോടെ ചോദിച്ചതും ഗൗരി തിരിഞ്ഞുകിടന്നു……

അവനവളെ കെട്ടിപ്പുണർന്നു….
” പറ്റാഞ്ഞിട്ടാടി…. സോറി…”
കേട്ടതും ചെരിഞ്ഞു കിടന്നവളവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു….

കിച്ചുവേട്ടാ….
മ്മ്ഹ്…..
മുഴുവൻ കുപ്പിവളയും പൊട്ടിച്ചു… അവളിത്തിരി പരിഭവത്തിൽ പറഞ്ഞു… വളപൊട്ടുകൾകൊണ്ട് മുറിഞ്ഞിടം അവൻ ചുണ്ടുകൾ ചേർത്ത് മുത്തി….

കിച്ചുവേട്ടാ…
ന്താടി…..? മ്മ്ഹ്ഹ്???
നിക്യാ കുളം ഒന്ന് കാണിച്ച് തരുവോ…. ??
ഈ രാത്രിലോ….??
പറ്റുലെങ്കിൽ വേണ്ടാ…..

ആരാ പറഞ്ഞേ പറ്റുലാന്ന് മോള് വാ….അവനവളെ കൈകളിൽ കോരിയെടുത്തു…..
നേരെ ജനലരികിൽ കൊണ്ട് നിർത്തി അവൾക്കായി അത് തുറന്നു നൽകി….

ദേ അതാ കുളം…. പിറകിലൂടെ ചുറ്റിപിടിച്ച് അവളുടെ നഗ്നമായ തോളിൽ മുഖം ചേർത്തു വച്ചവൻ കാണിച്ചു കൊടുത്തു…

കുളത്തിന്റെ ഒരരികുകാണാം… അതിൽ ചന്ദ്രന്റെ പ്രതിബിംബവും…. ഗൗരി വലം കൈ അവന്റെ കവിളുകളിലേക്ക് ചേർത്തുവച്ചു…..

കിടക്കാം കിച്ചുവേട്ടാ നാളെ പുലർച്ചെ എഴുന്നേൽക്കണ്ടേ….

മ്മ്ഹ്… വേണം… ജനലടയ്ക്കാൻ തുടങ്ങിയ അവനെ ഗൗരി തടഞ്ഞു “”വേണ്ടാ..അത് തുറന്നിരുന്നോട്ടെ…..””

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

പൂരവും കഴിഞ്ഞ് രണ്ട് ദിവസം കൂടെ അവര് ആറാട്ടുപുഴയിൽ നിന്നു….
കളിയും ചിരിയും പ്രണയവും നിറഞ്ഞ രണ്ട് ദിവസങ്ങൾ….

തിരികെ ശ്രീനിലയത്ത് എത്തുമ്പോഴാണ് പരിജയം ഇല്ലാത്തൊരു കാർ മുറ്റത്ത് കിടക്കുന്നതായി കണ്ടത്…

കാറിനുള്ളിലും ചുറ്റുവട്ടത്തും ആളെ നോക്കിയെങ്കിലും ആരെയും കണ്ടുകിട്ടിയില്ല…
ഗൗരി ഉൾഭീതിയോടെ അമ്മൂട്ടിയെ മാറോട് ചേർത്തുപിടിച്ചു…

“”കിച്ചു…. പേടിക്കണ്ടടാ ഞങ്ങളാ””
രാജീവ്‌..
“ചിദ്ധു… ഹും…” ഗേറ്റ് തുറന്ന് വരുന്ന രാജീവിന്റെയും സിദ്ധുവിനെയും കണ്ടപ്പോൾ അമ്മൂട്ടി ഗൗരിടെ തോളിലേക്ക് ഗൗരവത്തോടെ കിടന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഞങ്ങള് വന്നത് ആമ്പൽ മോളെ രണ്ടുമൂന്നു ദിവസായിട്ട് സ്കൂളിൽ കണ്ടില്ലാലോ….. ഇവനോട് അടിയുണ്ടാക്കി പോയതല്ലേ ലാസ്റ്റ്…… നിർത്തിയിട്ടുണ്ടെങ്കിൽ അവളെ കണ്ട് കൂട്ടി കൊണ്ട് പോവാനാ….

അതൊന്നുമല്ല രാജീവ്‌ ഞങ്ങള് ഒന്ന് അമ്മേടെ നാട്ടിൽ പോയതാ… ഇന്ന് എത്തിയതേയുള്ളു…
കിച്ചു ഞങ്ങള് വന്നത് വേറൊരു കാര്യം കൂടെ പറയാനാ… സിദ്ധുമോനെ അമ്മൂട്ടിടെ അരികിലേക്ക് പറഞ്ഞു വിട്ടുകൊണ്ട് രാജീവ്‌ പറഞ്ഞുതുടങ്ങി…

മോൻ പറഞ്ഞു… എന്താ അവര് തമ്മിൽ അടിയുണ്ടാക്കാനുള്ള കാരണമെന്ന്… ആക്ച്വലി അത് ഞങ്ങടെ ഭാഗത്തൂന്ന് വന്ന വലിയൊരു മിസ്റ്റേക്ക് ആണ്.. ഞാനും വൈഫ്‌ ഉം സംസാരിക്കുന്നത് ഇവൻ എങ്ങനെയോ കേട്ടതാണ്….. റീലി സോറി ഫോർ ദാറ്റ്‌…

ഹേയ്… അതിന്റെയൊന്നും ആവശ്യം ഇല്ലടാ… അതുകൊണ്ട് എനിക്കും ദേ എന്റെ സഹധർമ്മിണിക്കും നല്ലത് മാത്രേ ഉണ്ടായിട്ടുള്ളൂ അല്ലേടി…

ഗൗരി ചിരിയോടെ ചായ രാജീവിന്റെ കൈകളിലേക്ക് കൊടുത്തു… നിങ്ങള് സംസാരിച്ചിരിക്കുട്ടോ ഞാൻ മക്കളെ ഒന്ന് പോയി നോക്കട്ടെ…..

❇️✳️❇️✳️❇️

തൊടണ്ട… തരൂല… വേന്താന്ന് പറഞ്ഞില്ലേ..
അമ്മൂട്ടിടെ കളിപ്പാട്ടങ്ങളിൽ തൊടുന്ന സിദ്ധുവിനെ അവള് വിരട്ടി പേടിപ്പിക്കുന്നത് കണ്ടാണ് ഗൗരി അങ്ങോട്ട് വന്നത്….

സിദ്ധു.. ബാ… ഈ പാല് കുടിക്ക്… ഗൗരി അവന്റെ ചുണ്ടുകളിലേക്ക് പാൽ ഗ്ലാസ്‌ മുട്ടിച്ചു കൊടുത്തു… അപ്പഴേക്കും കുശുമ്പുകുത്തി അമ്മൂട്ടി പിണങ്ങി തിരിഞ്ഞു നിന്നു…. വാ ആന്റി എടുത്ത് തരാം…

അമ്മൂട്ടീ…. അമ്മേടെ ചുന്ദരിക്കുട്ടീ ചിദ്ധു പാവല്ലേ… അമ്മൂട്ടിനെ കാണാനല്ലേ ചിദ്ധു വന്നത്…. നല്ല മോളല്ലേ അമ്മേടെ കുട്ടി… പറാ ഗുദ് ഗേളല്ലേ…?? അമ്മൂട്ടിടെ മുഖം പിടിച്ചുയർത്തി ഗൗരിയത് ചോദിച്ചപ്പോൾ… അവളൊന്ന് ചിരിച്ചു…
സിദ്ധുമോൻ വാ…

ഗൗരി അമ്മൂട്ടീടെയും സിദ്ധുവിന്റേയും കൈകൾ തമ്മിൽ കൂട്ടിക്കെട്ടി…
ഇനി രണ്ടുപേരും അടികൂടരുത്ട്ടോ…. അവളത് പറഞ്ഞപ്പോ രണ്ടുപേരും തലകുലുക്കി….

ഗൗരി മുറിയിൽ നിന്നും ഇറങ്ങുമ്പോൾ അമ്മൂട്ടി അവളുടെ കളിപ്പാട്ടങ്ങളെല്ലാം ചിദ്ധുവിനു കൊടുക്കുന്ന തിരക്കിലായിരുന്നു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ആന്റിയോട് പറ പോവുവാണെന്ന് പിന്നെ വരാമെന്ന്…
പോത്തേ ആന്റി….

ആയിക്കോട്ടേ നാളെ ഉക്കൂളിൽന്ന് കാണാട്ടോ… ഗൗരി കുനിഞ്ഞിരുന്ന് സിദ്ധുവിനൊരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു….

അവര് പോവുന്നതും നോക്കി അമ്മൂട്ടി പാവക്കുട്ടിയെയും പിടിച്ച് ഉമ്മറപ്പടിയിൽ താടിയിൽ കയ്യൂന്നി വിഷമത്തോടെ ഇരുന്നു…

അന്ന് മുഴുവൻ അവൾക്കൊരു മൂകത ആയിരുന്നു…….

എന്തുപറ്റി അമ്മേടെ പൊടിക്ക്……???? രാത്രി എല്ലാരുംകൂടെ ഉമ്മറത്തിരിക്കുമ്പോ ഗൗരി ചോദിച്ചു…….

അവൾ ഗൗരിടെ മടിത്തട്ടിലേക്ക് മുഖം അമർത്തി….
എന്തേ എന്താ മോളെ…??? ഗൗരി നെഞ്ചിലൊരു പിടച്ചിലോടെ അവളെ എടത്തിരുത്തി മാറോട് അടക്കി പിടിച്ചു…

“”ചിദ്ധു…””അവള് സങ്കടത്തോടെ പറഞ്ഞു…

ചിദ്ധു എന്ത് ചെയ്തു കിച്ചു ഉഷേടെ മടിയിൽന്ന് ചാടി എണീറ്റോണ്ട് ചോദിച്ചു….
ഗൗരിയവനെ കണ്ണുരുട്ടി പേടിപ്പിച്ചു….
അമ്മേടെ കുട്ടി പറ എന്താ ഉണ്ടായേ…??

കളിച്ചണം…. അമ്മൂട്ടിക്ക് കളിച്ചണം അമ്മേ…
അത്രേ ഉള്ളൂ…??? നാളെ പോയാൽ സിദ്ധുന്റെ കൂടെ കളിക്കാലോ അമ്മേടെ മോൾക്ക്….

സിദ്ധു എല്ലാ കാലവും ഉണ്ടാവുവോ…?? ഉഷേടെ ആയിരുന്നു എടുത്തടിച്ചുള്ള ചോദ്യം… കിച്ചുവും ഗൗരിയും മനസിലാവാത്തതുപോലെ അവരെത്തന്നെ നോക്കി….

അവൾക്കാവശ്യം ചിദ്ധുനെ അല്ലാ കളിക്കാനൊരു കൂട്ടാണ്….. നിങ്ങള് അവൾക്ക് കളിക്കാനൊരു ആളെ കൊടുക്ക്…

കേട്ടതും ഗൗരി ജാള്യതയോടെ കിച്ചുവിനെ നോക്കി… അവൻ ഇരുട്ടുനിറഞ്ഞ മുറ്റത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ടിരിക്കുകയായിരുന്നു….

മനസ്സിൽ നിറഞ്ഞുവന്ന സന്തോഷം എങ്ങോട്ടോ പോയ്‌ മറഞ്ഞു…. തിളക്കം മങ്ങിയ ചിരിയുമായി അമ്മൂട്ടിയെയും എടുത്തവൾ മുറിയിലേക്ക് നടന്നു….

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24

മഴപോൽ : ഭാഗം 25

മഴപോൽ : ഭാഗം 26

മഴപോൽ : ഭാഗം 27

മഴപോൽ : ഭാഗം 28

മഴപോൽ : ഭാഗം 29

മഴപോൽ : ഭാഗം 30

മഴപോൽ : ഭാഗം 31

മഴപോൽ : ഭാഗം 32

മഴപോൽ : ഭാഗം 33

മഴപോൽ : ഭാഗം 34

മഴപോൽ : ഭാഗം 35