Tuesday, November 5, 2024
Novel

മഴപോൽ : ഭാഗം 28

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

ഒന്നുകൂടി അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു….. വലം കൈ അവന്റെ നെഞ്ചിലേക്ക് വച്ചു…….
“”വല്ലാതെ ഇടിക്കുന്നു”” അവളവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു….
“പേടിച്ചിട്ടാടി… നീയിങ്ങനെ ചേർന്ന് നിൽക്കുവോ അതോ എന്നെ തള്ളിപ്പറയുവോന്നു അറിയില്ലാലോ….. ”
ഗൗരിടെ കൈകളിലേക്ക് തന്റെ കൈചേർത്തുവച്ചവൻ കാതിൽ പതിയെ പറഞ്ഞു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കാറിൽ തിരികെ ശ്രീനിലയത്തേക്ക് പോകുമ്പോൾ നേരത്തെ തട്ടിത്തെറുപ്പിച്ച കൈകൾ ഗൗരി മുറുകെ പിടിച്ചിരുന്നു….

കാറിൽ നിന്നും ഇറങ്ങുമ്പോൾ നേർത്ത മഴ പെയ്തിറങ്ങുന്നുണ്ടായിരുന്നു….
ഗൗരീ….
മ്മ്മ്ഹ്…

മോളേ കൂട്ടാൻ വൈകീട്ട് ഞാൻ പോണോ അതോ നീ പോകുവോ…???
വേണ്ടാ കിച്ചുവേട്ട ഞാൻ പൊക്കോളാം…

പിന്നേ… പിന്നെ ഇന്ന് നേരത്തെ വരുവോ…?? അവള് മടിച്ചു മടിച്ചു ചോദിച്ചു….
വരണോ….???? മുഖത്തുവിരിഞ്ഞ കള്ളച്ചിരിയോടെ അവൻ തിരികെ ചോദിച്ചു……
മ്മ്ഹ്ഹ്….. മൂളികൊണ്ടവൾ വീട്ടിലേക്ക് ഓടിക്കേറി…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മേ……
അമ്മൂട്ടി ഓടി വന്ന് ഗൗരിടെ മേല് പറ്റിപിടിച്ചു നിന്നു… ഗൗരിയവളെ എടുത്തുയർത്തി……

ഗൗരിടെ വിരൽത്തുമ്പിൽ പിടിച്ച് ആടിപ്പാടി വീട്ടിലേക്ക് പോകുമ്പോൾ അമ്മൂട്ടി വല്യ സന്തോഷത്തിലായിരുന്നു….

വീട്ടിലെത്തി മേല് കഴുകുമ്പോളും ചായ കുടിക്കുമ്പോഴുമെല്ലാം അവള് ഗൗരിയോട് ചേർന്ന് തന്നെ നിൽക്കുകയായിരുന്നു….

എന്തുപറ്റി….???? മ്മ്മ്മ്ഹ്…???

അമ്മേ…..
എന്തോ….

മോൾക്ക് ഉക്കൂളില് പോന്തമ്മേ…..

എന്താന്ന്…..???

ഉക്കൂൾ വേന്തമ്മേ….

അപ്പം അമ്മൂട്ടിക്ക് വല്യ കുട്ടിയായിട്ട് എയറോപ്ലെയിൻ ഓടിക്കണ്ടേ…..??
വേന്തമ്മേ……

അമ്മൂട്ടി…. ഗുഡ് ഗേൾസ് ഇങ്ങനെ കരയില്ലാട്ടോ….. അമ്മേടെ മോള് ഗുഡ് ഗേൾ അല്ലേ …???

വേന്തമ്മേ….. അവള് ചിണുങ്ങി കരയാൻ തുടങ്ങി…..

പറ അമ്മേടെ മുത്ത് ഗുഡ് ഗേൾ അല്ലേ…??

മ്മ്മ്…ഗുദ് ഗേളാ…. കരയുന്നതിനിടയിലും ഏങ്ങിയേങ്ങി പറഞ്ഞൊപ്പിച്ചു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കിച്ചു വരുമ്പോൾ നടുമുറിയിലെ സോഫയുടെ കയ്യിൽ തലചേർത്ത് വച്ച് കിടക്കുകയായിരുന്നു അമ്മൂട്ടി……

എന്താണ് അച്ഛേന്റെ കുട്ടിക്കൊരു വാട്ടം..??

തലയുയർത്താതെ തന്നെ അവള് അവിടെ ചിണുങ്ങി കിടക്കുമ്പോഴായിരുന്നു ഗൗരി വന്നത്….

താനെന്ത് ചെയ്തേടോ എന്റെ മോളേ…..??? അവൻ വാതില്പടിയിലായി ചാരി നിന്ന് തങ്ങളെത്തന്നെ നോക്കി നിൽക്കുന്ന ഗൗരിയോട് ചോദിച്ചു……

ഞാനൊന്നും ചെയ്തില്ലായെ…. നിങ്ങടെ മോൾക്ക് നാളെമുതൽ ഉക്കൂളില് പോണ്ടാന്ന്….. ഞാനത് സമ്മതിക്കൂലാന്ന് പറഞ്ഞു…. അതിന് എന്നോട് പിണങ്ങി ഇരിക്കുന്നതാ… അല്ലേടാ ചക്കരക്കുട്ടി.. അവള് ചിരിയോടെ അമ്മൂട്ടിടെ താടിത്തുമ്പിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് ചോയ്ച്ചു……..

അച്ഛേ……. അമ്മൂട്ടി ചുണ്ടുകൾ പുറത്തേക്കുന്തി അവസാന ആശ്രയമെന്നോണം കിച്ചുവിനെ നോക്കി…

അത് നടക്കൂലാട്ടോ പൊടിയേ….. അച്ഛെടെ മോൾക്ക് പഠിച്ച് വല്യ ആളാവാനുള്ളതാ….

ദേഷ്യത്തിൽ അവള് കിച്ചൂന്റെ കയ്യിൽന്ന് ഊർന്നിറങ്ങിപോയി….. ആാാ പിണങ്ങിയുള്ള പോക്ക് കണ്ടപ്പോ കിച്ചുവിന് ചിരി വന്നു…..

എന്നോട് നേരത്തെ വരാൻ പറഞ്ഞിട്ട് നീയിതെങ്ങോട്ടാ….?? തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ഗൗരിയെ പിടിച്ചുവച്ചുകൊണ്ട് കിച്ചു ചോദിച്ചു….

ഞാനിപ്പം വരാന്നേ…. പോയി ചായ എടുത്തിട്ട് വരാം… കിച്ചുവേട്ടൻ മേല് കഴുകി മാറ്റുമ്പോഴേക്കും ഞങ്ങളങ്ങ് വന്നേക്കാം…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ…
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ…….

കുളികഴിഞ്ഞിറങ്ങി ഒരു മൂളിപ്പാട്ടൊക്കെ പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഗൗരി ചായയുമായി അങ്ങോട്ട് വന്നത്….

ചായ മേശപ്പുറത്തേക്ക് വയ്ക്കുമ്പോൾ അവളുടെ മുഖത്തെ ചിരി കിച്ചു കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു…

എന്താടി നീ വെറുതെ ചിരിക്കണേ….???

അല്ല കിച്ചുവേട്ടാ നിങ്ങക്ക് വേറെ പാട്ടൊന്നും അറിയാൻ പാടില്ലേ….??

എന്താടി ഈ പാട്ടിനൊരു കുഴപ്പം….

ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ, എം ജി രാധാകൃഷ്ണൻ സറിന്റെ മ്യൂസിക്കിൽ എം. ജി ശ്രീകുമാറിന്റെ ശബ്ദത്തിൽ ആഹാ……

ഗൗരി പൊട്ടി ചിരിച്ചു….ഇങ്ങോട്ട് വാഡീ കുറേനേരായല്ലോ നിന്ന് കിണിക്കുന്നു… ഒറ്റവലിയ്ക്കവൻ അവളെ പിടിച്ച് നെഞ്ചിലേക്കിട്ടു…..

പറയെടി നീ എന്തിനാ ചിരിക്കണേ.. മ്മ്ഹ്??

നിക്കി…. നിക്കി…. ആാാ പാട്ടൊന്ന് മുഴുവൻ പാടിതരാവോ….??? അവളവന്റെ മുഖത്തേക്ക് നോക്കി കൊഞ്ചി ചോദിച്ചു….

അയ്യടാ….. മനസില്ല…..ഇപ്പം എന്നെ കളിയാക്കിയതല്ലേ ഉള്ളൂ……. തല്ക്കാലം ഞാൻ പാടിത്തരുന്നില്ല….
ഗൗരിടെ മുഖം മങ്ങി…. അവൻ താടിത്തുമ്പിൽ പിടിച്ചവളെ ഉയർത്തി…..
മുഖങ്ങൾ പരസ്പരം അടുത്ത നിമിഷം അവളവനെ തള്ളിമാറ്റി….

തല്ക്കാലം എനിക്കും മനസില്ല…. എന്റെ മോള് എന്നോട് പിണങ്ങിയിരിക്യാ…..ഞാനൊന്ന് പോയി നോക്കട്ടെട്ടോ…..

വാതിൽക്കലെത്തി തിരിഞ്ഞുനിന്ന് അവള് വിളിച്ചു പറഞ്ഞു….
അവളുടെ വെപ്രാളം പിടിച്ചുള്ള ഓട്ടവും കുറുമ്പ് നിറഞ്ഞ കളികളും അവൻ കണ്ടാസ്വദിക്കുകയായിരുന്നു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

സ്വിമ്മിംഗ് പൂളിലേക്ക് കാണുന്ന ബാൽക്കണിയിൽ താടിക്ക് കയ്യൂന്നി ഇരിക്കുകയായിരുന്നു അമ്മൂട്ടി…. ഗൗരി അരികിൽച്ചെന്ന് അവളിരിക്കുന്നതുപോലിരിന്നു….

ഇടയ്ക്കിടയ്ക്ക് രണ്ടുപേരും ഇടംകണ്ണിട്ട് നോക്കികൊണ്ടിരുന്നു….

കണ്ണുകൾ തമ്മിൽ പരസ്പരം ഇടഞ്ഞപ്പോൾ രണ്ടുപേരും മുഖം വെട്ടിച്ച് രണ്ടുഭാഗത്തേക്ക് നോക്കിയിരുന്നു….

ഇത് കണ്ടുകൊണ്ടാണ് കിച്ചു അങ്ങോട്ടേക്ക് വന്നത്… അവൻ ചെന്ന് രണ്ടുപേരുടെയും നടുക്കിരുന്നു….
അച്ഛെടെ അമ്മൂട്ടി പിണങ്ങിയിരിക്യാ….??? കിച്ചു അമ്മൂട്ടിടെ മുഖം പിടിച്ച് തിരിച്ചുകൊണ്ടു ചോദിച്ചു….

“ഹും…..” അവള് വീണ്ടും കുഞ്ഞുമുഖത്ത് പിണക്കം വരുത്തി മാറി ഇരുന്നു…. അത് കണ്ടപ്പോ ഗൗരിക്ക് ചിരിപൊട്ടി….

ശൂ.. ശൂ.. അതേ അവൾ എന്നോട് മാത്രമല്ല നിങ്ങളോടും പിണക്കത്തിലാ….
ഓഹോ…. എന്നോടുള്ള പിണക്കം ഞാനിപ്പം മാറ്റില്ലേ…?? നീ കണ്ടോ…

കയ്യിലൊരു ചോക്ലേറ്റ് എടുത്ത് കിച്ചു അമ്മൂട്ടിടെ മുഖത്തിനു നേരെ നീട്ടി….

അവളുടെ കുഞ്ഞുകണ്ണുകൾ കൊതികൊണ്ട് പുറത്തേക്ക് തള്ളി വന്നു….

അവള് ചാടിയെണീറ്റത് തട്ടിപ്പറിച്ചു വാങ്ങാനായി നോക്കി… അപ്പഴേക്കും കിച്ചു കൈ പിന്നോട്ട് വലിച്ചു…. സംശയത്തോടെ തന്നെത്തന്നെ നോക്കി നിൽക്കുന്ന അമ്മൂട്ടിയെ അവൻ അരികിലേക്ക് വിളിച്ചു…

നാളെ ഉക്കൂളില് പോകുവോ…..???

മ്മ്മ്മ്ഹ്ഹ് .. അമ്മൂട്ടി ആവേശത്തിൽ നീട്ടി മൂളി…..
എന്നാ അച്ഛയ്ക്കൊരു ഉമ്മ തന്നെ…..

ഉമ്മാാാ……”

കിച്ചു ഗൗരിയെനോക്കി ഷർട്ടിന്റെ കോളർ ഒന്ന് പൊക്കി കാണിച്ചു….

ബ്വേ….. അവള് മുഖംവെട്ടിച്ചിരുന്നു…

മുന്നിലേക്ക് നീണ്ടുവന്ന ചോക്ലേറ്റ് അടങ്ങുന്ന കൈകളിലേക്ക് നോക്കികൊണ്ട് അവളുടെ നോട്ടം ചെന്ന് നിന്നത് കിച്ചുവിന്റെ മുഖത്തായിരുന്നു….

അവൻ നേരെ സ്വിമ്മിംഗ് പൂളിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു….

അയാൾടെ കയ്യിൽ ചില്ലറ ഇല്ലായിരുന്നു… അപ്പം മേടിച്ചതാ… അവൻ നേരെ നോക്കി തന്നെ പറഞ്ഞു….

ഓഹ്… അപ്പം ചില്ലറ തരാൻ ഇല്ലാത്തോണ്ട്

വാങ്ങിയതാന്ന്…. എനിക്കെങ്ങും വേണ്ടാ തന്നതാനങ്ങ് കഴിച്ചേച്ചാൽ മതി…. അവള് ചാടി എഴുന്നേറ്റുകൊണ്ട് പറഞ്ഞു…..

കിച്ചു വലിച്ചവളെ അരികിൽ തന്നെ ഇരുത്തി……ഒളികണ്ണിട്ടുനോക്കിക്കൊണ്ട് വീണ്ടും അതവൾക്കുനേരെ നീട്ടി പിടിച്ചു….

ഗൗരിയതൊരു കുസൃതിച്ചിരിയാലെ വാങ്ങിച്ചു…… ആാാ ചിരി അവനിലേക്കും വന്നു ചേർന്നു…..

അവന്റെ കൈകൾക്കിടയിലൂടെ കൈചേർത്തവൾ ആാാ തോളിലേക്ക് പുഞ്ചിരിയോടെ തലചായ്ച്ചു…. ഒരു കഷ്ണം ചോക്ലേറ്റ് അവന്റെ വായിലേക്കും വച്ചുകൊടുത്തു……

അമ്മേ….. അമ്മൂട്ടി ഓടി വന്ന് ഗൗരിടെ മടിയിൽ ഇരുന്നു….
അല്ല അപ്പം പിണക്കൊക്കെ മാറിയോ അമ്മേടെ ചുന്ദരികുട്ടിക്ക്….???
മ്മ്ഹ്..

പൊത്തിച്ച് തര്വോ…… അവള് കൊഞ്ചിക്കൊണ്ട് ചോക്ലേറ്റ് ഗൗരിടെ കൈകളിൽ കൊടുത്തു….

അവളത് പൊട്ടിച്ച് ആാാ കുഞ്ഞുകൈകളിൽ വച്ചുകൊടുത്തു…..
മോളേ ഇറുകെ പിടിച്ചവൾ കിച്ചുവിന്റെ തോളിലേക്ക് ഒന്നുടെ പറ്റിച്ചേർന്നിരുന്നു….

ഗൗരീ….
മ്മ്ഹ്….
ഞാൻ നീന്താൻ പഠിപ്പിക്കട്ടെ….???
എന്താന്ന്….??? അവള് അത്ഭുതത്തോടെ തോളിൽനിന്നും തലയുയർത്തി ചോദിച്ചു…
ഞാൻ നിങ്ങളെ രണ്ടിനേം നീന്താൻ പഠിപ്പിക്കട്ടേന്ന്……???
അയ്യടാ… ഒന്ന് പോയാട്ടെ… റോഡിലെ കുഴിയിൽ ഒരിച്ചിരി വെള്ളം കണ്ടാൽ ആ കുഴിക്ക് എത്ര ആഴം കാണുമെന്ന് ഓർത്തിട്ട് പേടിയാ…. അപ്പഴാ ഇനി ഇതിനകത്തോട്ട് എടുത്ത് ചാടണേ….
അച്ഛനും മോളുംകൂടെ അങ്ങ് പഠിച്ചാ മതി..

എന്നാ വാടാ കണ്ണാ അച്ഛനും മോളും കൂടെ പഠിക്കാമെ…..
ദേ കിച്ചുവേട്ടാ വേണ്ടാട്ടോ….

നിങ്ങള് ഇപ്പം ഇവളെ ഇതിൽ ഇറക്കിയാൽ പിന്നെ എനിക്കെന്നും ഇതിനകത്തൂന്ന് ഇവളെ കോരിയെടുക്കലാകും പണി അടങ്ങിയിരുന്നോണം….

ഒരു അച്ഛനും മോളും അവള് ചിരിയോടെ പറഞ്ഞു….

കുറച്ച് നേരംകൂടെ അവരെന്തൊക്കെയോ പറഞ്ഞവിടെത്തന്നെ ഇരുന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മൂട്ടി… ഓടിവായോ മാമുണ്ണാം അമ്മ എടുത്തുവച്ചു… മിക്കി മൗസിനൊപ്പം കളിച്ചുകൊണ്ടിരുന്ന അമ്മൂട്ടിയെ എടുത്തുകൊണ്ടു ഗൗരി പറഞ്ഞു…..

വാ കിച്ചുവേട്ടാ ചോറെടുത്ത് വച്ചിട്ടുണ്ട്….
അമ്മേ…. മുറ്റത്തൂന്നാ…
അയ്യടാ അതൊന്നും പറ്റുല ഇന്ന് അച്ഛമ്മേടെ കൂടെ ഇരുന്നാ നമ്മൾ ചോറുണ്ണാ….

മുറ്റത്തൂന്നാ…. ചുണ്ട് പുറത്തേക്കുന്തി അപ്പഴേക്കും സങ്കടം വന്നിരുന്നു….
അച്ചോടാ അച്ഛെടെ മോളുസ് കരയണ്ട മുറ്റത്തൂന്ന് കഴിച്ചാട്ടോ…

ചുണ്ട് ഉള്ളിലേക്ക് തട്ടികൊടുത്തുകൊണ്ട് കിച്ചു അവളെ ആശ്വസിപ്പിച്ചു….

ഇനിയൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് തോന്നിയിട്ടാവാം ഗൗരി ചോറെടുക്കാനായി പോയി…..

❇️✳️❇️

ദേ അമ്മൂട്ടി ഇത് ലാസ്റ്റാണേ…. ആദ്യത്തെ ഉരുള ചോറ് വായിലേക്ക് വച്ചുകൊടുത്തുകൊണ്ട് ഗൗരി പറഞ്ഞു…
ഇനിയെന്നും അകത്തൂന്ന് കഴിച്ചോണം പറഞ്ഞേക്കാം…. ഗൗരി കണ്ണുരുട്ടി പേടിപ്പിച്ചു……
കിച്ചു ഗൗരിടെ ചെവിയിൽ കിഴുക്കി….. എന്റെ മോളേ നോക്കി പേടിപ്പിക്കുന്നോടി..

ആാാ… ആാാ… വിട്ടേ… നിക്കി വേദനിക്കണു…… വിട്…..
ഇത് കണ്ട് അമ്മൂട്ടി പൊട്ടിച്ചിരിച്ചു….
രണ്ടുപേരെയും നോക്കിപ്പേടിപ്പിച്ച് ഗൗരി കിച്ചുവിന്റെ കൈകളെ തട്ടിമാറ്റി…..
എന്നിട്ട് അമ്മൂട്ടിക്ക് ചോറുകൊടുക്കാൻ തുടങ്ങി…..

ഇനി അച്ഛയ്ക്ക്…..
അയ്യടാ എപ്പഴും ഉള്ളതാ അവൾക്ക് രണ്ടുരുള തിന്ന് കഴിഞ്ഞാൽ ഒരു അച്ഛയ്ക്ക് കൊടുക്കൽ…. മരിയാദയ്ക്ക് ഇത് മുഴുവനും കഴിച്ചോളണംല്ലേ കിച്ചുവേട്ടാ…..

പറഞ്ഞുകഴിഞ്ഞ് കിച്ചുവിനെ നോക്കിയപ്പോൾ അവൾടെ കണ്ണ് പുറത്തേക്ക് തള്ളി വന്നു …. വായ തുറന്ന് പിടിച്ചുനിൽക്കുന്നു അവനെ കണ്ട് പിന്നവൾക്ക് ചിരിയാണ് വന്നത്….

അമ്മൂട്ടിക്ക് കൊടുക്കുമ്പോ ഇടയ്ക്കിടയ്ക്ക് ഓരോ കുഞ്ഞുരുള അവള് കിച്ചുവിനും കൊടുത്തോണ്ടിരുന്നു….

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24

മഴപോൽ : ഭാഗം 25

മഴപോൽ : ഭാഗം 26

മഴപോൽ : ഭാഗം 27