Friday, October 11, 2024
Novel

മഴപോൽ : ഭാഗം 10

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

അച്ഛേ….
അവനും അവളും നിന്ന നില്പിൽ തന്നെ താഴേക്ക് നോക്കി…
അമ്മൂട്ടി രണ്ട് കൈകളും ഉയർത്തി അവരെ തന്നെ നോക്കി നിന്നു…. കിച്ചു ഒരു കൈകൊണ്ട് അവളെ എടുത്തുയർത്തി… അപ്പോഴും മറ്റേ കൈകൊണ്ട് ഗൗരിയെ ചുറ്റിപിടിച്ചിട്ടുണ്ടായിരുന്നു…..
കിച്ചുവിന്റെ നെഞ്ചിൽ ചാരി അവൾ അമ്മൂട്ടിയെ ഒന്ന് തഴുകി…. ചുണ്ടിൽ നിറഞ്ഞ ചിരിയും ഉണ്ടായിരുന്നു….

ആഹാ… അവിടെ ബാക്കിള്ളോർ നിങ്ങളേം കാത്ത് നില്കുമ്പോ നിങ്ങൾ ഇവിടെ ഫാമിലി ഡ്രാമ കളിക്യാണോ…??? കിച്ചുനെ വിളിക്കാനായി വന്ന ശരൺ അവരുടെ മൂന്ന് പേരുടെയും നിൽപ്പ് കണ്ട് ചോദിച്ചു….

ഞങ്ങൾ ഇറങ്ങാൻ തുടങ്ങായിരുന്നു അല്ലേ അമ്മൂട്ടി…?? കിച്ചു അവളെ കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു….
മ്മ്ഹ്… മ്മ്ഹ്…. കണ്ടേ… ഞാനിപ്പം വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ മൂന്നും ഇവിടെത്തന്നെ കെട്ടിപിടിച്ച് നിന്നേനെ….
നിന്നോടിപ്പം ആരാ ഇങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ്ഞേ…….??? കിച്ചു ചോദിക്കുന്നത് കേട്ടപ്പോൾ ഗൗരി ചിരിച്ചുകൊണ്ട് മോളെയും എടുത്ത് പുറത്തേക്കിറങ്ങി……

മോനെ സാരംഗ് ചന്ദ്രദാസാ… വെറുപ്പാണ് അറപ്പാണ് അഭിനയമാണ് കോപ്പാണെന്നൊക്കെ പറഞ്ഞിട്ടിപ്പം എന്താണ് ഒരു മാറ്റം മ്മ്ഹ്… മ്മ്ഹ്…???
പ്രിയേടെ മരണം എന്നെ എത്രമാത്രം തളർത്തിയെന്ന് നിനക്കറിയാലോ… എനിക്കെന്ന് പറയാൻ ഈ ലോകത്ത് എന്റെ മോളെങ്കിലും ഉണ്ടായിരുന്നു….. അവൾക്ക് ആരുമില്ലെടാ…
എന്തോ…. വേദനിപ്പിക്കാൻ തോന്നുന്നില്ല അവളെ….

എന്താടാ മോനെ പ്രേമമാണോ….???
ഒരിക്കലുമല്ല… ഞാൻ ഒരുത്തിയെ മാത്രമേ പ്രണയിച്ചിട്ടുള്ളു എന്റെ മോളെ ഉദരത്തിൽ ചുമന്നവളെ….
പിന്നെ ഗൗരിയോട്….??? ശരൺ സംശയഭാവത്തിൽ ചോദിച്ചു…..
അറിയില്ല…… എന്നെപോലെ തന്നെ ഒരുപാട് വേദന തിന്നവളാ… അവളെ അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാൻ വയ്യാത്തതുപോലെ…..

നീ വാ.. അതിനെക്കുറിച്ചൊക്കെ പിന്നെ സംസാരിക്കാം…
ഹാ… അവിടെ കലാപരുപാടികളൊക്കെ തുടങ്ങി വാ നിങ്ങളെ വിളിക്കാൻ എന്നെ വിട്ടതാ ടീംസ്…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കിച്ചുവും ഗൗരിയും അമ്മൂട്ടിയും കേറുമ്പോൾ എല്ലാരും അവരെത്തന്നെ ഒരുനിമിഷം നോക്കി നിന്നുപോയി….
സ്റ്റേജിൽ മുറിക്കാനുള്ള കേക്ക് സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്… സ്റ്റേജിലേക്ക് കിച്ചുവിനെ ഇൻവൈറ്റ് ചെയ്തു ശരൺ….
കിച്ചു എഴുന്നേറ്റപ്പോൾ ഗൗരിടെ കയ്യിൽനിന്നും മോളെ കൈനീട്ടിയെടുത്ത് മുന്നോട്ട് നടന്നു…. എന്തോ പ്രതീക്ഷിച്ചെന്നോണം ഗൗരി അവരെത്തന്നെ നോക്കിയിരുന്നു… പതിയെ പ്രതീക്ഷ നഷ്ടപെട്ടവളെപോലെ തലതാഴ്ത്തി നിലത്തേക്ക് നോക്കി…..
ഇത് കണ്ടുനിന്ന അർച്ചനയുടെ ഉള്ളിൽ സന്തോഷത്തിന്റെ ആരവമായിരുന്നു..

എന്തെ ഇനി കാറും, വിളിച്ചാനയിച്ച് കൊണ്ടോവാൻ രണ്ട് ആനയും വേണോ….??
കിച്ചുവിന്റെ ശബ്ദം കേട്ടപ്പോൾ ഗൗരി തലയുയർത്തി നോക്കി….
പതിയെ അവൾ പുഞ്ചിരിച്ചുകൊണ്ട് വേണ്ടാന്നുള്ള അർത്ഥത്തിൽ തലയാട്ടി….
എന്നാ വാ…..
അധികരിച്ച സന്തോഷത്തിൽ അവൾ ചാടിയെഴുന്നേറ്റു അവർക്കൊപ്പം സ്റ്റേജിലേക്ക് നടന്നു…
മൂന്ന്പേരും ചേർന്ന് കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അപ്പം ഫ്രണ്ട്‌സ് നമ്മുടെ ആഘോഷങ്ങളെല്ലാം നേരത്തെ തന്നെ തുടങ്ങിയിരുന്നു…
എങ്കിലും ഇനി നിങ്ങൾ കാണാൻ പോകുന്നതാണ് ശെരിക്കുള്ള ഐറ്റം….
എന്താണെന്നല്ലേ…. നമ്മടെ ബോസ്സിന്റെം വൈഫ്ന്റേം ഡാൻസ്…

അന്നൗൺസ്‌മെന്റ് കേട്ടപ്പോൾ ഗൗരിടെം കിച്ചുവിന്റേം കണ്ണ് പുറത്തേക്ക് തള്ളി…
എല്ലാവരും കയ്യടിച്ചു…. പക്ഷെ അവര് രണ്ടുപേരും ഇരുന്നിടത്തുനിന്ന് എഴുന്നേറ്റില്ല….

ഞാനില്ല ശരണേട്ടാ… എനിക്ക് ഡാൻസ് കളിക്കാൻ അറിയുല… വേണമെങ്കിൽ ഞാനൊരുപാട്ട് പാടാം… അവളെ പിടിച്ചെഴുന്നേല്പിക്കാൻ വന്നപ്പോ ശരണിനോട് ഗൗരി പറഞ്ഞു…. അത് കേട്ട് കിച്ചുവൊന്ന് ചിരിച്ചു….
ഗൗരി.. കാര്യമൊക്കെ ശെരിതന്നെ ഇത് കോളേജ് അല്ല പക്ഷെ കൂക്കലിന് ഒരു കുറവും ഉണ്ടകുലാട്ടോ… കിച്ചു ഗൗരിടെ ചെവിയിലായി പതുക്കെ കളിയാക്കി പറഞ്ഞു… അവളൊന്ന് അവനെനോക്കി ചിരിച്ചു…..

ആ പാട്ടെങ്കിൽ പാട്ട് പെങ്ങൾ വാ… ശരൺ അവളെയും വിളിച്ചുകൊണ്ടു സ്റ്റേജിലേക്ക് കയറി…..
സ്റ്റേജിലാകെ ഇരുട്ട് പടർന്നു അവൾ നിൽക്കുന്നിടത്ത് മാത്രമായി മുകളിൽ നിന്നും ഒരു നീല വെളിച്ചം പതിച്ചു….
ഗൗരി കിച്ചുനേം അമ്മൂട്ടീനേം ഒന്ന് നോക്കി… പിന്നെ കണ്ണുകൾ ഇറുക്കി അടച്ചു…..
നേർത്ത സ്വരത്തിൽ പാടിത്തുടങ്ങി….

ചിറകുണരാ പെൺപിറാവായ്
ഞാനിവിടെ കാത്തുനിൽക്കാം

മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം
ഇനി വരുവോളം നിനക്കായ് ഞാൻ
തരുന്നിതെൻ സ്വരം…….

കരളേ നിൻ കൈ പിടിച്ചാൽ
കടലോളം വെണ്ണിലാവ്
ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ
കുറുകുന്നൊരു വെൺ‌പിറാവ്

എന്നുവരും നീ തിരികെ
എന്നുവരും നീ..
എന്നുവരും നീ തിരികെ
എന്നുവരും നീ…..

അവൾ കിച്ചുവിനെയും അമ്മൂട്ടിയെയും നോക്കികൊണ്ട് പാടി നിർത്തി….
അമ്മൂട്ടി കിച്ചുവിന്റെ മടിയിൽ എഴുന്നേറ്റ് നിന്ന് ചാടി തുള്ളി കയ്യടിച്ചു…. ശേഷം അവിടെ ഉച്ചത്തിൽ കയ്യടികൾ മുഴുകി…. അവൾ കിച്ചുവിനെ ഒന്ന് നോക്കി അവന്റെ അന്തം വിട്ടുള്ള ഇരുപ്പ് കണ്ട് ഗൗരി അവനെനോക്കിയൊന്ന് കണ്ണിറുക്കി……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

താൻ പാട്ട് പഠിച്ചിട്ടുണ്ടോ….???
മോൾക്ക് ഭക്ഷണം കൊടുക്കുമ്പോഴാണ് ചെവിക്കരുകിലായി ആ ചോദ്യം കേട്ടത്….
പിന്നില്ലാതെ… കേട്ടിട്ടെന്ത് തോന്നി…???
ഹാ എന്തൊക്കെയോ എവിടെയൊക്കെയോ ഇച്ചിരി പഠിച്ചിട്ടുണ്ടെന്ന് തോന്നി…. അവൻ കള്ളച്ചിരിയോടെ പറഞ്ഞു….
അയ്യടാ…. 4, 5 വർഷം ഞാൻ പിന്നെ എന്തോന്നാ പഠിച്ചേ…??
ആഹാ അതെന്നോടാണോ ചോദിക്കുന്നെ…???
ദേ.. എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ… അവൾ ദേഷ്യത്തിൽ തിരിഞ്ഞുനോക്കി പറഞ്ഞു… പിന്നെ മോൾക്ക്‌ ചോറ് വാരികൊടുക്കാൻ തുടങ്ങി….

കിച്ചു ചിരിച്ചുകൊണ്ട് അരികിലായി ഒരു കസേര നീക്കിയിട്ടിരുന്നു….
നന്നായിരുന്നെടോ….. താൻ പാടുമെന്ന് അറിയില്ലായിരുന്നു… ഇതുവരെ ഇയാള് ബാത്‌റൂമിൽ പോലും പാടുന്നത് ഞാൻ കേട്ടിട്ടില്ല അതാ കൂക്കി വിളിക്കുമെന്നൊക്കെ ഞാൻ പറഞ്ഞത്…..
ഗൗരി ഇമവെട്ടാതെ കിച്ചുനെ തന്നെ നോക്കി…..

ഹലോ… ഞാൻ വന്നത് ഡിസ്റ്റർബെൻസ് ആയില്ലലോലെ….
അരികിൽ നിൽക്കുന്ന അർച്ചനയെ കണ്ടപ്പോൾ ഗൗരിടെ മുഖമാകെ മാറി…
ഇല്ലാ… താനിരിക്ക്… കിച്ചു അതുംകൂടി പറഞ്ഞപ്പോൾ അതങ്ങ് പൂർത്തിയായി അവൾ കിച്ചുനെ നോക്കി പേടിപ്പിച്ചു….
അവനതൊന്നും ശ്രദ്ധിക്കാതെ അർച്ചനയോട് സംസാരിച്ചുകൊണ്ടിരുന്നു….
അർച്ചനയ്ക്ക് അതുകൂടിയായപ്പോൾ സ്വർഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു…… അവൾ കുറച്ചുകൂടെ കിച്ചുവിനോട് ചേർന്നിരുന്നു…

സർ ഫുഡ്‌ കഴിച്ചായിരുന്നോ…??
ഇല്ല കഴിക്കണം…
ഞാനും കഴിച്ചിട്ടില്ല സർ വെയിറ്റ് ചെയ്യൂ ഞാൻ പോയി ഫുഡ്‌ എടുത്തുകൊണ്ടുവന്നു തരാം….
ഗൗരിക്കിതെല്ലാം കേട്ട് വെറിപിടിക്കുന്നുണ്ടായിരുന്നു… അവൾ അമ്മൂട്ടിയെയും എടുത്ത് സീറ്റിൽ നിന്നും എഴുന്നേറ്റു…

മുന്നോട്ട് നടക്കാൻ തുടങ്ങിയതും കൈകളിൽ പിടിത്തം വീണ് കഴിഞ്ഞിരുന്നു….
വേണ്ട അർച്ചനേ താൻ പോയി കഴിച്ചോ ഞങ്ങൾ പിന്നെ കഴിച്ചോളാം… ഗൗരിയുടെ കൈകളിൽ മുറുകെപിടിച്ചവൻ അർച്ചനയോട് പറഞ്ഞു…. ഗൗരി ചുണ്ടിലൊരു ചിരിയോടെ കിച്ചുവിന്റെ അരികിൽ തന്നെ ഇരുന്നു… അർച്ചന ഇളിഞ്ഞ ഒരു ചിരിയും ചിരിച്ച് എഴുന്നേറ്റ് നടന്നു… കണ്ണുകളിൽ ചുവപ്പ് പടർന്നിരുന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

നീയിതെങ്ങോട്ടാ എണീറ്റു പോകുന്നെ..?? മോളെ കിച്ചുവിനരുകിൽ ഇരുത്തി ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ കിച്ചു അവളോടായി ചോയ്ച്ചു…
ഞാൻ പോയി ഫുഡ്‌ എടുത്തിട്ട് വരാം… നിങ്ങൾ രണ്ടാളും ഇവിടെ ഇരിക്ക്….

മൂന്ന് പേരും ചേർന്ന് ചിരിച്ച് കളിച്ച് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ അർച്ചനയുടെ മുഖത്തു ഗൂഢമായ ചിരി നിറഞ്ഞു നിന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഉറങ്ങ് മോളേ… പിന്നെ സംസാരിക്കാം… ഗൗരി റൂമിനുള്ളിൽ മോളെ ഉറക്കാനുള്ള ശ്രമത്തിലാണ്… അവളാണേൽ വാ അടയ്ക്കാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു….
ഗൗരി മോളെയും തോളിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി….

കിച്ചു അപ്പഴേക്കും കിടന്ന് കഴിഞ്ഞിരുന്നു… അവൻ മൊബൈൽ ഫോണിൽ എന്തൊക്കെയോ നോക്കികൊണ്ടിരുന്നു… ഇടയ്ക്കിടെ ഗൗരിയേയും വായ അടയ്ക്കാതെ വർത്താനം പറഞ്ഞോണ്ടിരിക്കുന്ന അവന്റെ കുട്ടികുറുമ്പിയെയും നോക്കികൊണ്ടിരുന്നു…..

അമ്മേ.. നിച്ച് ഐക്രീം…
ദേ… അമ്മൂട്ടി അമ്മ നല്ലൊരു അടിയങ്ങ് വച്ച് തന്നാലുണ്ടല്ലോ…. സമയെത്രായിന്നാ വിചാരം….
ഇത് കേൾക്കലും അമ്മൂട്ടി കരയാൻ തുടങ്ങി….
എന്റമ്മോ… കരയല്ലേ എന്റെമോളെ.. അമ്മ നാളെ വാങ്ങിച്ച് തരാം…
ഉറപ്പായിറ്റും..?? അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു…
ഉറപ്പായിട്ടും ഇപ്പം അമ്മേടെ മോൾ ഉറങ്ങിയാൽ നാളെ രാവിലെ അമ്മ വാങ്ങിച്ച് തരും… ഉറങ്ങിക്കോട്ടോ…
എങ്ങനെയൊക്കെയോ അവൾ ഒരു വിധത്തിൽ അമ്മൂട്ടിയെ ഉറക്കി…

മോളെയുമെടുത്ത് ബെഡിനരുകിലേക്ക് നടക്കുമ്പോൾ കിച്ചു മൊബൈൽ അടുത്തായുള്ള ടേബിളിലേക്ക് വച്ചിരുന്നു…. പതിയെ മോളെ കിച്ചുവിന്റെ അരികിലായി കിടത്തി…. കുറച്ച് നേരം കിച്ചുനേം മോളെയും നോക്കി നിന്നു… ശേഷം ബെഡിലേക്കും നിലത്തേക്കും മാറി മാറി നോക്കി… വീട്ടിലായിരുന്നെങ്കിൽ നിലത്തൊരു പായയിലായി കിടക്കുന്ന അവൾക്ക് ആ റൂമിൽ എവിടെ കിടക്കണമെന്ന് ഒരു രൂപവും കിട്ടിയില്ല…. കണ്ണുകൾ നാലുപാടും ചലിച്ചു… സൈഡിലായി ഇട്ടിരിക്കുന്ന സോഫയിൽ എത്തിയപ്പോൾ അതിന്റെ ചലനം നിലച്ചു….
അവൾ പതിയെ കിച്ചുവിനെ നോക്കി… കുനിഞ്ഞു നിന്ന് പുതപ്പെടുക്കാനായി തുനിഞ്ഞപ്പോൾ കിച്ചു മോളെയും കൊണ്ട് പതിയെ നീങ്ങി കിടന്നു… കണ്ണിലൊരു പിടച്ചിലോടെ ഗൗരി കിച്ചുവിനെ നോക്കി… അവൻ മോളേ ഒന്നുകൂടെ ചേർത്ത് പിടിച്ചു ശേഷം ഗൗരിയേയും അരികിലായി ബാക്കി കിടക്കുന്ന സ്ഥലത്തേക്കും ഒന്ന് നോക്കി….
ഒരുതുള്ളി കണ്ണുനീർ കിച്ചുവിന്റെ കാൽപാദത്തെ നനച്ചു…
ഗൗരി സാവകാശം നടന്ന് ചെന്ന് മോൾക്കരുകിലായി കിടന്നു….. കിച്ചു കൈനീട്ടി ലൈറ്റണച്ചു….
മുറിയിൽ നേർത്തൊരു വെളിച്ചം മാത്രമായി….
ഗൗരി പതിയെ ചെരിഞ്ഞു കിടന്ന് കിച്ചുവിനെയും മോളെയും ഒന്ന് നോക്കി…. അമ്മൂട്ടിടെ തലയുടെ അടിയിലൂടെ നീണ്ടുകിടക്കുന്ന അവന്റെ വലതുകൈയിലേക്ക് അവളും തലചായ്ച്ചു….
കിച്ചു തലചെരിച്ച് ഗൗരിയെ നോക്കി… അവളുടെ ചുണ്ടിലെ നനുത്ത ചിരി ആാാ പതിഞ്ഞ വെളിച്ചത്തിലും അവൻ വ്യക്തമായി കണ്ടു….

കൈകളിൽ നനവ് തട്ടിയപ്പോൾ കിച്ചു ചെരിഞ്ഞു അവളെ നോക്കി കിടന്നു… ഗൗരി മലർന്ന് മേലോട്ട് നോക്കിയും..

ഗൗരീ….
ആ ഒരൊറ്റ വിളിയിൽ അവൾ ചെരിഞ്ഞു കിടന്ന് രണ്ടുപേരെയും മുറുകെ പുണർന്നു….
കുറച്ച് നേരം ശ്വാസം ദ്രുതഗതിയിൽ എടുത്തുവിട്ടു… പതിയെ കൈകൾ എടുത്തുമാറ്റി… മോളുടെ മുടികളിൽ ഒന്ന് തലോടി… പരസ്പരം കണ്ണുകളിൽ നോക്കി ഗൗരിയെപ്പഴോ ഉറങ്ങിപ്പോയി….
കിച്ചു ഗൗരിയുടെ മുഖത്തെ പാതിമറച്ചു കിടക്കുന്ന മുടിയിഴകളെ കാതുകൾക്ക് പിന്നിലേക്ക് നീക്കി വച്ചു… കണ്ണുനീർ കരിമഷിക്കൊപ്പം ഒഴുകിയിറങ്ങിയ പാട് അവൻ കൈകൾ കൊണ്ട് തുടച്ചുമാറ്റി

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

രാവിലെ ഗൗരി കണ്ണ് തുറക്കുമ്പോൾ കിച്ചുവിന്റെ നെഞ്ചിലായി കിടക്കുന്ന അമ്മൂട്ടിയെ ആണ് കണ്ടത്…
പിന്നീടാണ് ശ്രദ്ധിച്ചത് താനിന്നലെ കിടന്നത് അവന്റെ വലതു കയ്യിലെ കൈക്കുഴിക്കുള്ളിലാണെന്ന്…. അവളിൽ ഒരു ചെറുചിരി വിരിഞ്ഞു… ഒന്നുകൂടി അവനിലേക്ക് ചേർന്ന് കിടന്ന് മോളെ പുണർന്നു കിടന്നു…. എപ്പഴോ നോക്കി നോക്കി വീണ്ടും ഉറങ്ങിപ്പോയി…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഗൗരീ….
ഒരഞ്ചു മിനുട്ടുടെ പ്ലീസ്‌…. അവൾ ഉറക്കത്തിൽ പറഞ്ഞു…
ഗൗരീ….. അവൻ പിന്നെയും വിളിച്ചു….
അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റിരുന്നു…..
അയ്യോ…. ഞാൻ ഉറങ്ങിപ്പോയി… എപ്പഴാ എപ്പഴാ ഇറങ്ങേണ്ടത്…??? ഗൗരി പരിഭ്രമത്തോടെ ചോദിച്ചു…

അതിനിനിയും ഒരുമണിക്കൂറുണ്ട് താനിങ്ങനെ കിടന്നുറങ്ങിയാൽ ഇന്ന് പോക്ക് നടക്കൂല അതാ ഞാൻ വിളിച്ചത്…
അവൾ തെന്നിമാറിയ സാരി തലപ്പ് ശെരിയാക്കി ബാക്കിലായി മോളെയും നെഞ്ചിൽ ചേർത്തു കിടക്കുന്ന കിച്ചുവിനെ തലചെരിച്ചോന്ന് നോക്കി ചിരിച്ചു….
മോളെ വിളിച്ചുണർത്തി അവളെ കുളിപ്പിച്ച ശേഷം ഗൗരിയും കുളിച്ചിറങ്ങി…
കിച്ചു കുളിച്ചിറങ്ങുമ്പോൾ ഗൗരി മോൾക്ക് ഉടുപ്പിട്ട് കൊടുക്കുവാണ്… അമ്മയും മോളും എന്തൊക്കെയോ പറയുന്നുമുണ്ട്….

അമ്മേ… ഐ ക്രീം…
ഈ തണുപ്പത്തോ ഒറ്റൊരെണ്ണം അങ്ങ് വച്ച് തന്നാലുണ്ടല്ലോ.. അതും പറഞ്ഞു ഗൗരി അടിയ്ക്കാനായി കയ്യോങ്ങി…
അമ്മല്ലേ പറഞ്ഞേ മോൾക്ക്‌ ധാവിലെ വാങ്ങിതരാംന്ന്… പറഞ്ഞു കഴിയലും അമ്മൂട്ടി വലിയവായിൽ നിലവിളിക്കാൻ തുടങ്ങി….
അയ്യോ…അമ്മേടെ പൊന്ന് കരയല്ലേ അമ്മ വാങ്ങിത്തരാം വാങ്ങിത്തരാന്ന് പറഞ്ഞില്ലേ മോളെ കരയല്ലേ…. ഗൗരിയവളുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി പറഞ്ഞു…. സങ്കടം കൊണ്ട് പുറത്തേക്കുന്തിയ അമ്മൂട്ടിടെ കീഴ്ചുണ്ടിൽ ഗൗരിയൊന്നു മുത്തി….

പെട്ടന്നാണ് പിറകിൽ നിന്നും ഒരു പൊട്ടിച്ചിരി കേട്ടത്… നോക്കുമ്പോൾ കിച്ചു നിന്ന് ചിരിക്കുന്നതാണ് കണ്ടത്….
എന്തെ…??? ഗൗരി രണ്ട് പിരികവും ഉയർത്തി ചോദിച്ചു…..
നിന്റെ കയ്യിലിരിപ്പൊന്നും അവളുടെ അടുത്ത് പോകില്ലെന്റെ ഗൗരീ….
ഗൗരിയൊന്നു പല്ലുകാട്ടി നന്നായി ഇളിച്ചുകൊടുത്തു…. തിരിഞ്ഞ് അമ്മൂട്ടിയെ നോക്കിയപ്പോൾ അവൾ അവളുടേതായ ലോകത്ത് കളിച്ചിരിക്കുന്നതാണ് കണ്ടത്….

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9