Saturday, April 20, 2024
Novel

മഴപോൽ : ഭാഗം 26

Spread the love

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

Thank you for reading this post, don't forget to subscribe!

എന്തിനാ വാതിലടയ്ക്കണേ….???
പിന്നെ ഉറങ്ങണ്ടേ…??
ഉറങ്ങണമെങ്കിൽ സ്വന്തം റൂമിൽ കിടന്നാമതി….
അത്പറ്റില്ല എനിക്കെന്റെ മോള് അടുത്തില്ലാഞ്ഞാൽ ഉറക്കം വരില്ല അവൻ ലൈറ്റിന്റെ സ്വിച്ച് അണച്ചുകൊണ്ട് പറഞ്ഞു……
ഗൗരിടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു….

അവൻ വന്ന് അമ്മൂട്ടിക്കരികിൽ കിടന്നു……

ഗൗരി കപട ദേഷ്യത്തിൽ കിച്ചുവിനെ നോക്കികൊണ്ടിരുന്നു……

മോളേ…. മോളേ….. ഉഷ കതകിൽ മുട്ടി വിളിച്ചു……
എന്താ ഉഷാമ്മേ…???

നിങ്ങളെന്താ ഈ മുറിയിൽ കിടക്കണേ…. അത് പിന്നെ…. ഒന്നുല്ലാന്നേ…
മ്മ്മ്ഹ്…

മോളൊന്നും കഴിച്ചില്ലേ…??

ഇല്ലാ എനിക്ക് നല്ല വിശപ്പില്ല അതാ…

അവനോ….?? ഗൗരി മനസിലാവാത്തതുപോലെ കിച്ചുവിനെ തിരിഞ്ഞുനോക്കി…. ശേഷം ഉഷയെയും…

അവൻ കഴിച്ചില്ലേ നിന്റൊപ്പം കഴിക്കാന്ന് പറഞ്ഞു എഴുന്നേറ്റതാ….

അറിയില്ല…

ഉഷാമ്മ ചെന്ന് കിടന്നോളു ഞാൻ ചോദിക്കാം….

✳️✳️✳️✳️

അതേ… അതേ…. ഗൗരിയവനെ തട്ടി വിളിച്ചു…
അവൻ ഉറക്കം നടിച്ച് കിടന്നു…..

ഹും വേണ്ടെങ്കിൽ വേണ്ട അല്ല പിന്നെ എനിക്കിപ്പെന്താ….. അവള് തിരിഞ്ഞ്

നടക്കാനൊരുങ്ങിയതും കൈകളിൽ പിടിച്ചവൻ അവന്റെ മേലേക്ക് വലിച്ചിട്ടു….

വിട് വിട് വിടെന്നെ…അവളവന്റെമേൽ കിടന്ന് കുതറിക്കൊണ്ടിരുന്നു….

വെറുതെ ബഹളം വയ്‌ക്കേണ്ട മോളുണരും കിച്ചു കുസൃതിയോടെ പറഞ്ഞു…..
ഇനി ചോദിക്ക് എന്താ അറിയേണ്ടത്….???

അവളവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി… ഒരുനിമിഷം താൻ അണിഞ്ഞുവച്ച

അവഗണനയുടെയും ദേഷ്യത്തിന്റെയും മുഖം മൂടി അഴിഞ്ഞുപോകുമോ എന്നവൾ ഭയപ്പെട്ടു…
എങ്കിലും തള്ളിമാറ്റി പോവാനവൾക്ക് ആയില്ല….

കിച്ചു ഒരുനിമിഷംകൊണ്ടവളെ തന്റെ അടിയിലേക്ക് മറിച്ചിട്ടു….. അവളുടെ തലയുടെ

ഇരുവശത്തുമായി കൈകൾ കുത്തിപ്പിടിച്ച് അവളെത്തന്നെ നോക്കി….

ഗൗരിക്ക് ശരീരമാകെ തളരുന്നതുപോലെ തോന്നി….

നെറ്റിയിലേക്ക് വീണ് കിടക്കുന്ന കുറുനിരകൾ അവൻ വലംകൈകൊണ്ട് പതിയെ നീക്കി ……
കണ്ണിലൊരു പിടപ്പോടെ അവള് കിച്ചുവിനെതന്നെ നോക്കി……..

മുറിയിലെ ഇരുണ്ട വെളിച്ചത്തിൽ അവന്റെ ചുണ്ടുകൾ ഒന്നുകൂടെ മൃദുവായി അവളുടെ നെറ്റിയിൽ ചേർന്നു…..

തന്നിലേക്ക് താഴ്ന്നു വരുന്ന അവന്റെ ശരീരത്തെ അവള് കൈകൾകൊണ്ട് തടയാൻ ശ്രമിച്ചെങ്കിലും അവനത് നിഷ്പ്രയാസം എടുത്തുമാറ്റി……

ആ ശ്വാസം മുഖത്തേക്കേറ്റപ്പോൾ അവളുടെ കണ്ണുകൾ നാലുപാടും ദ്രുതഗതിയിൽ പാഞ്ഞു….

അവന്റെ കണ്ണുകൾ തന്റെ അധരത്തിന്മേലാണെന്ന് ബോധ്യമായ നിമിഷം അവൾ കൺപോളകൾ ചേർത്തടച്ചു………

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നില്പവളെ…🎶🎶

ഫോൺ റിങ് ചെയ്ത് കിച്ചുവിന്റെ ശ്രദ്ധ അതിലേക്ക് തെന്നിയതുംഗൗരിയവനെ തള്ളിമാറ്റി എഴുന്നേറ്റു….
കിച്ചു ഒരു ചിരിയോടെ ഫോണെടുത്തു… സ്‌ക്രീനിൽ ശരൺ എന്ന് തെളിഞ്ഞുവന്നു…

എന്താടാ…..???.

നാളെ ആ വീഡിയോ റെക്കോർഡ്‌സ് കിട്ടും…. ഞാൻ പോയി കലക്റ്റ് ചെയ്യണോ അതോ നീ ചെയ്യുന്നോ….????

വേണ്ട ശരൺ ഞാൻ പൊക്കോളാം….

ഡാ കിച്ചൂ….. എന്താ നിന്റെ പ്ലാൻ….???

അത് നാളെ നീ കണ്ടോ….. അവൻ ഗൂഢമായ ചിരിയോടെ പറഞ്ഞു…..

മ്മ്ഹ്….. ഗൗരി….??? മറുപുറത്തുനിന്നുള്ള ശരണിന്റെ ചോദ്യം കേട്ടപ്പോൾ കിച്ചു തിരിഞ്ഞ് ഗൗരിയെ നോക്കി..

ശ്വാസം വലിച്ചുവിട്ട് ചുമരിൽ ചാരി നിൽക്കുന്ന ഗൗരിയെനോക്കിയവൻ കുസൃതിച്ചിരിയാലെ മീശ പിരിച്ചു….

ഡാ….
ശരൺ മറുപടി കേൾക്കാത്തതുകൊണ്ട് ഒന്നുടെ വിളിച്ചു….

“അവളിവിടെത്തന്നെ ഉണ്ടെടാ എന്റടുത്ത്…” ഗൗരിയെ നോക്കി വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞതും അവളോടിവന്ന് മോൾക്കരുകിൽ കിടന്ന് പുതപ്പ് തലവഴി മൂടി…….

കിച്ചുവിനത് കണ്ട് ചിരിപൊട്ടി…..

അവൻ ഫോൺ കട്ട്‌ ചെയ്ത് അവർക്കരികിൽ വന്ന് ചേർന്ന് കിടന്നു……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മഞ്ഞ…. മഞ്ഞ… മഞ്ഞ…. അമ്മൂട്ടി അലറിക്കരഞ്ഞുകൊണ്ടിരുന്നു…
ഇതാ അമ്മേടെമോൾക്ക് നല്ല രസം… ചോപ്പ് ഹൈയ്‌സ്…. ചുന്ദരികുട്ടിയായി….

വേണ്ടാ മഞ്ഞമതി……

നീയാ മഞ്ഞ പട്ടുപാവാട ഇട്ടുകൊടുക്കെന്റെ മോളേ… അതിടാനാ ഈ കിടന്ന് നിലവിളിക്കണേ…

അല്ലേടി അച്ഛമ്മ പൊടിയേ…. ഉഷ കൊഞ്ചിച്ചപ്പോൾ അമ്മൂട്ടി സന്തോഷത്തിൽ ബെഡിൽ കിടന്ന് ചാടി…. കിച്ചു മേശമേലിരുന്ന വാച്ചെടുത്ത് കെട്ടുമ്പോൾ അമ്മൂട്ടിയെ ഒന്ന് തിരിഞ്ഞ് നോക്കി….

ആാാഹ എന്താ സന്തോഷം…..

നീയെന്ത് കണ്ടാടി കുറുമ്പി സന്തോഷിക്കണേ….??? നിന്നേ ഞങ്ങൾ പാർക്കിൽ കൊണ്ടോവ്വല്ല ഉക്കൂളിൽ ആക്കാനാ പോണേ…. കിച്ചു അമ്മൂട്ടിയെ മടിയിലേക്ക് ഇരുത്തിക്കൊണ്ട് പേടിപ്പെടുത്തുന്ന മുഖത്തോടെ പറഞ്ഞു……

ആ സമയം ഗൗരി അമ്മൂട്ടിയിട്ട ഇട്ട ഉടുപ്പ് ഊരുകയായിരുന്നു.

അമ്മേ…. അമ്മൂട്ടി ചുണ്ടുകൾ പുറത്തേക്കുന്തി സങ്കടത്തോടെ വിളിച്ചു….

അയ്യേ… അമ്മേടെ മോള് കരയാ…?? ചെ… ഛെ… അച്ഛയ്ക്ക് നമ്മക്ക് അടികൊടുക്കാവേ…

ഗൗരി കിച്ചുവിന്റെ കയ്യിലൊന്ന് ചെറുതായി അടിച്ചു……

പിന്നെയാണ് താൻ പിണക്കത്തിലാണെന്ന കാര്യമവള് ഓർത്തത്… വേഗം അമ്മൂട്ടിയെ അവന്റെ മടിയിൽ നിന്നുമെടുത്ത്…. മഞ്ഞ പട്ടുപാവാട ഇടീച്ച് രണ്ട് ഭാഗത്തും കുഞ്ഞുമുടി കെട്ടികൊടുത്തൊരു കറുത്ത വട്ടപ്പൊട്ടും വച്ചുകൊടുത്തു…..

“പോവാം… ”
അമ്മൂട്ടിയെ എടുത്ത് കൊഞ്ചിച്ചുകൊണ്ടവള് ചോദിച്ചു…..

അമ്മൂട്ടി ഗൗരിടെ കഴുത്തിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു…

സന്തോഷത്തിന്റെ നീർതുള്ളി കണ്ണുകളിൽ പൊടിഞ്ഞു….

അവള് അമ്മൂട്ടിടെ ഇരുകവിളിലും അമർത്തി മുത്തി…..

അവരുടെ സ്നേഹം കണ്ടപ്പോ കിച്ചുവിന്റെ കണ്ണും ഒന്ന് നനഞ്ഞു…. അവൻ പെട്ടന്ന് തന്നെ റൂമിൽ നിന്നും ഇറങ്ങി വേഗം കാറിൽ കയറി…..

ഉഷയ്‌ക്കൊരു ഉമ്മയും കൊടുത്ത് അമ്മൂട്ടിയെയും എടുത്ത് ഗൗരി പിന്നാലെതന്നെ ചെന്നു….

കാറിന്റെ ഗ്ലാസ്സിലൂടെ ഉഷയ്ക്ക് അമ്മൂട്ടി ടാറ്റ കൊടുത്തുകൊണ്ട് ഇരുന്നു…. കാർ ഗേറ്റ് കടക്കുന്നതുവരെയും അത് തുടർന്നു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ആദ്യം നമുക്കിവൾക്ക് ഒരു ബാഗും സ്ലേറ്റും വാട്ടർ ബോട്ടിലും വാങ്ങാം… ല്ലേ…???
ഗൗരി പുറത്തേക്ക് നോക്കി ഇരുന്നു…

കാർ ഒരു വലിയ മാളിനുമുൻപിൽ കൊണ്ടുച്ചെന്ന് നിർത്തി….

കിച്ചു ഡോർ തുറന്നിറങ്ങി ഗൗരിടെ മടിയിൽനിന്നും അമ്മൂട്ടിയെ കയ്യിലെടുത്തു….

കാറിൽനിന്നും ഇറങ്ങി അവർക്ക് മുന്നേ നടക്കുന്ന ഗൗരിയുടെ സാരി തുമ്പിൽ കിച്ചു പിടിച്ചുവച്ചു….

കണ്ണുകളിൽ ദേഷ്യവുമായി ഗൗരിയവനെ തിരിഞ്ഞുനോക്കി….

സാരി ഒന്ന് നേരയ്ക്ക് പിടിച്ചിടെടോ… കിച്ചു ഒരുകണ്ണിറുക്കി പറഞ്ഞു… അവള് പെട്ടന്ന് തന്നെ പിന്നിൽ തെന്നിമാറികിടന്ന സാരി പിടിച്ച് നേരെയ്ക്കിട്ടു….

മുന്നിൽ നടന്നുപോകാനൊരുങ്ങിയ ഗൗരിയുടെ കൈകളിൽ അവൻ ബലമായി പിടിച്ചു….. ശേഷം അവളേം വലിച്ചുകൊണ്ട് മാളിൽ കയറി…. ഇത്തിരി എതിർത്തെങ്കിലും ഒരുപാട് ആളുകൾക്കിടയിൽ തന്നെ കൈവിടാതെ ചേർത്ത് പിടിച്ചിരിക്കുന്ന അവന്റെ കൈകളെ വിടുവിക്കാൻ അവൾക്കും മനസുണ്ടായില്ല….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

വൈകീട്ട് 3 മണിക്ക് വിളിക്കാൻ വന്നാൽ മതി…..

ഗൗരി കുനിഞ്ഞിരുന്ന് അമ്മൂട്ടിയെ പിടിച്ചുമ്മ വച്ചു….

നല്ല കുട്ടിയായിട്ടിരിക്കണം… ടീച്ചർ പറയണതൊക്കെ കേൾക്കണം ട്ടോ… ആരുമായിട്ടും

വഴക്കുണ്ടാക്കരുത്….. ഗൗരി അവളോടായി പറഞ്ഞു……

അമ്മ വൈന്നേരം വിളിക്കാൻ വരാവേ…

എമൗണ്ട് പേയ് ചെയ്തുവരുമ്പോൾ കിച്ചു കേൾക്കുന്നത് അമ്മൂട്ടിടെ കരച്ചിലാണ്….

അമ്മേ … അമ്മേ….. വേന്തമ്മേ…. ഇവിടെ വേന്താ….

പോവല്ലമ്മേ.. അമ്മൂട്ടീനേം കൊന്തുപോ…

അവള് വിതുമ്പി വിതുമ്പി കരഞ്ഞോണ്ടിരുന്നു…..

ഇല്ലാട്ടോ അമ്മ എങ്ങട്ടും പോകില്ല… ദേ ഇവിടെ ഉണ്ടാകും അമ്മൂട്ടി പോയി വായോ…. അമ്മ ഇവിടെ തന്നെ ഇരിക്കാമേ …

പിന്നെയും വാശിപിടിച്ച് കരഞ്ഞെങ്കിലും… ടീച്ചർ അവളെ എങ്ങനെയൊക്കെയോ വലിച്ചുള്ളിൽ കൊണ്ടുപോയിരുത്തി…

അമ്മൂട്ടി ഇടയ്ക്കിടയ്ക്കിടയ്ക്ക് കുഞ്ഞു കുഞ്ഞു ഏങ്ങലടിയോടെ ഗൗരിയെ തിരിഞ്ഞുനോക്കികൊണ്ടേയിരുന്നു…..

ഇനി നിങ്ങള് പൊയ്ക്കോളൂ…. മോളേ ഞങ്ങൾ നോക്കിക്കോളാം വൈകീട്ട് കൂട്ടാൻ വന്നാമതി….

ഗൗരിയൊന്ന് തലയാട്ടിക്കൊണ്ട് ക്ലാസിനുള്ളിലേക്ക് എത്തിനോക്കി… തന്നെ തന്നെ നോക്കികൊണ്ടിരിക്കുന്ന അമ്മൂട്ടിയോട്..

അമ്മ ഇവിടെ ഉണ്ടെന്ന് കൈകൾകൊണ്ട് ആംഗ്യം കാണിച്ചു….

ചുണ്ടുകൾ പുറത്തേക്കുന്തി സങ്കടം വന്നെങ്കിലും ആ മുഖത്തൊരു കുഞ്ഞു തിളക്കം വന്നു…..

കണ്ണ് തുടച്ച് തിരിഞ്ഞപ്പോൾ കണ്ടത് കാറിൽ കൈകെട്ടി ചാരിനിന്ന് ചിരിക്കുന്ന കിച്ചുവിനെയാണ്…..

അവന്റെ മുഖത്തേക്ക് നോക്കാതെ നടന്ന് ചെന്ന് കാറിൽ കയറി ഇരുന്നു……

കണ്ണിലപ്പഴും ചെറിയൊരു മഴക്കോളുണ്ടായിരുന്നു….

കിച്ചു അത് കണ്ട് പൊട്ടിച്ചിരിച്ചു……

വരുമ്പോ എന്തൊക്കെ ആയിരുന്നു ആ പോക്കിരിക്കി…. ചോപ്പുടുപ്പ് വേണ്ടാ… മഞ്ഞമതി…. ആാാ ബാഗ് വേണ്ടാ, മറ്റേ വാട്ടർബോട്ടിൽ മതി, നീല സ്ലേറ്റ് …. എന്തൊക്കെ ബഹളമായിരുന്നു..

പറയുമ്പോഴും കിച്ചു ചിരിച്ചോണ്ടിരുന്നു…..

ഗൗരി ദേഷ്യത്തോടെ അവനെ നോക്കി……

ഓ നോക്കി പേടിപ്പിക്കല്ലെന്റെ ഗൗരിക്കൊച്ചേ….. പിന്നെ അമ്മൂട്ടിക്ക് പഠിക്കണ്ടേ…..??? നീയെന്തിനാ ഈ കരയണേ…. മ്മ്മ്ഹ്…???

വൈകുന്നേരം കാണാലോ അവളെ….. കിച്ചു അതുപറഞ്ഞതും ഗൗരി പുറത്തേക്ക് നോക്കി തിരിഞ്ഞിരുന്നു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഇതെങ്ങോട്ടാ ഈ പോണത് എനിക്ക് വീട്ടിൽ പോണം..

വീട്ടിലേക്ക് പോകാം അതിനുമുന്നെ ഒന്ന് രണ്ടിടത്തുംകൂടെ പോകാനുണ്ട് നമുക്ക്….

ഞാനില്ല…. എന്നെ വീട്ടിൽ ആക്കി തന്നേക്ക് അല്ലെങ്കിൽ ഇവിടെ ഇറക്കിവിട് ഞാൻ തനിയെ പൊക്കോളാം…..

ഗൗരീ….
അവൻ തീപാറുന്ന കണ്ണുകളോടെ വിളിച്ചു….
പിന്നേ അവളായി ഒന്നും മിണ്ടാൻ പോയില്ല…..

കാർ സ്റ്റാർ മലബാർ ഹോട്ടലിന്റെ മുന്നിൽ ചെന്ന് നിന്നു….

ഗൗരിടെ മനസിലേക്ക് തന്റെ നല്ല ജീവിതം തട്ടിത്തെറുപ്പിച്ച ആാാ ദിവസം കടന്നുവന്നു……. കണ്ണുകളിലൂടെ നേർത്ത മഴ പെയ്തൊഴുകി…

കിച്ചു കാറിൽ നിന്നും ഇറങ്ങുമ്പോ ആകാശത്ത് ആർത്തലച്ചു പെയ്യാനായി കാത്തു നിൽക്കുന്ന മഴമേഘങ്ങൾ ഉണ്ടായിരുന്നു….

പോവാം….

കാറിലേക്ക് അവൻ തിരികെ വന്ന് കയറിയതൊന്നും അവളറിഞ്ഞിരുന്നില്ല…
കണ്ണുനീർ പതിയെ തുടച്ചുകളഞ്ഞു……

കിച്ചു അവന്റെ ഇടം കൈ അവളുടെ കൈകൾക്ക്മേൽ വച്ചു….. ഗൗരിയത് ശക്തിയിൽ തട്ടിത്തെറിപ്പിച്ചു….

എന്തോ അതുവരെ തോന്നാതിരുന്ന വേദന അവനിൽ വന്നു ചേർന്നു… കണ്ണുകൾ ഇറുകെ മൂടിപിടിച്ചവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

വാ ഇറങ്ങ്…..

എന്താ ഇവിടെ…..????

ഇന്നിവിടെ ഈ ഓഫീസിൽ ഒരു പ്രോഗ്രാം ഉണ്ട്… നീയാണ് അതിന്റെ ഇനാഗുറേഷൻ നടത്തേണ്ടത്…..

ഞാനോ….???. ഞാനെങ്ങും ഇല്ലാ… എന്നെ വീട്ടിൽകൊണ്ടുചെന്നാക്ക്… ഇല്ലാച്ചാൽ ഞാൻ ഒറ്റയ്ക്ക് പോകും…..

ഗൗരി വാശിയിൽ തിരിച്ചുപറഞ്ഞു….

നീയിങ്ങോട്ട് വാടി കൊറേ നേരായല്ലോ കിടന്ന് തിളയ്ക്കുന്നു… ഞാനാണിവിടെ നിന്നെ കൊണ്ടുവന്നിട്ടുള്ളതെങ്കിൽ….

ഞാൻ വിചാരിക്കുന്നത്പോലെതന്നെയെ കാര്യങ്ങളും നടക്കൂ…

വാ ഇങ്ങോട്ട്…. അവനവളുടെ കൈകളിൽ അമർത്തിപ്പിടിച്ച് വലിച്ചുനടന്നു…..

കണ്ണുകളിൽ തന്റെ ജീവിതം നശിപ്പിച്ചവളെ ചുട്ടെരിക്കാനുള്ള കനലുമായി…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24

മഴപോൽ : ഭാഗം 25