Monday, April 15, 2024
Novel

അസുര പ്രണയം : ഭാഗം 18

Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

വേദന കൊണ്ട് ദേവിയുടെ കണ്ണിൽ നിന്നും കണ്ണീർ വന്നുകൊണ്ടേ ഇരുന്നു. പെട്ടന്ന് ആണ് ദത്തന് താൻ എന്താ ചെയ്തത് എന്ന് ഓർമ്മ വന്നത്.

അവൻ അവളിൽ നിന്നും ഉള്ള കൈ പിൻവലിച്ചു……

സോറി ദേവി ഞാൻ….. അവൻ മുഖത്ത് നോക്കാതെ പറഞ്ഞു…

ദേവി അവനോട് ഒന്നും പറയാതെ വീണ്ടും കിടക്കയിലേക്ക് കിടന്നു….
ശേ…… ഒന്നും വേണ്ടായിരുന്നു….

അവളുടെ അവഗണന സഹിക്കാൻ പറ്റാതെ ആയി…….

പിന്നീട് ഉള്ള ദിവസങ്ങളിൽ ഒക്കെ ദത്തൻ അവളുടെ എടുത്ത് മിണ്ടാൻ ശ്രമിക്കുമ്പോൾ ഒക്കെ തന്നെ അവൾ അവനിൽ നിന്നും അകലം പാലിച്ചു കൊണ്ട് ഇരുന്നു.
റൂമിലും അങ്ങനെ എല്ലായിടത്തും…

അത് അവന് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു… ദേവിയുടെ അസുഖം മാറിയപ്പോൾ അവൾ ദത്തന്റെ കൂടെ കോളേജിൽ പോകാൻ തുടങ്ങി….

അവിടെ വെച്ച് ഒന്ന് മയപ്പെടുത്താo എന്ന് വിചാരിച്ചാൽ എവിടെ അവളുടെ കൂടെ വാലായിട്ട് ആ രണ്ട് എണ്ണം
എപ്പോഴും ഉണ്ട്…..

നീയും ദേവിയും ആയിട്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?? (ദേവൻ )

ഏയ്യ് ഇല്ലല്ലോ നീ എന്താ അങ്ങനെ ചോദിച്ചത് ??? ( ദത്ത)

ഒന്നുമില്ല എനിക്ക് അങ്ങനെ തോന്നി…… ശെരി എനിക്ക് ഇപ്പോൾ ക്ലാസ്സ്‌ ഉണ്ട്… പിന്നെ കാണാം……. എന്നും പറഞ്ഞ് ദേവൻ അവിടെ നിന്നും പോയി……

അവൾക്ക് എന്താ എന്നോട് മിണ്ടിയാൽ ….. അവരെ പറ്റി ഒന്നും അറിയില്ല… എന്നിട്ടാ അവരുടെ പക്ഷം പിടിച്ച് എന്നോട് മിണ്ടാതെ ഇരിക്കുന്നേ ….

ഇന്ന് കൊണ്ട് ഇതിന് ഒരു പരിഹാരം കാണണം .. അല്ലെക്കിൽ ശരി ആകില്ല…. ദത്തൻ മനസ്സിൽ ഉറപ്പിച്ചു…..
—-/////—–
എന്താ ദേവി ഒരു മൂഡ് ഓഫ്‌…… ( അനു )

ആർക്ക് എനിക്കോ ഒന്ന് പോടീ…..

കുറച്ചു ദിവസമായിട്ട് ഞാൻ ശ്രദ്ധിക്കുന്നു…. കോളേജിൽ വരാൻ തുടങ്ങിയത് മുതൽ നീയും ദത്തനും തമ്മിൽ ഒരു വഴിയിൽ കാണുന്ന ആൾക്കാർ എന്ന പോലും ഒരു ഭാവം ഇല്ലല്ലോടി……..

അയാളെ ഞാൻ എന്നും കാണുന്നതല്ലേ….. പിന്നെന്താ …… അല്ലെക്കിൽ ഇവിടെ വരുന്നത് ഒന്ന് വായിനോക്കാൻ ആണ് ……. അപ്പോഴാ അയാളെ നോക്കി ഇരിക്കുന്നേ….

എടി…. നിന്റെ കല്യാണം കഴിഞ്ഞ് വല്ല ബോധവും ഒണ്ടോ????? ( അനു )

അതെന്താ അനു കല്യാണം കഴിഞ്ഞ ഞങ്ങളെ പോലെ ഉള്ളവർക്ക് വായിനോക്കാൻ പാടില്ല എന്നാണോ??? (ദേവി )

എന്റെ പൊന്നെ നീ ക്ഷമിക്ക്….. കൈ കൂപ്പി അനു പറഞ്ഞതുകേട്ട് അവൾക്ക് ചിരി വന്നു……

അല്ലേടി ചിഞ്ചു എവിടെ ??? (ദേവി )

അവൾ ലേറ്റ് ആകുമെന്ന് പറഞ്ഞായിരുന്നു …. എവിടെയോ പോകാൻ ഉണ്ട്…… (അനു )

എവിടെ ????

അതറിയില്ല….. (അനു )

എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്…. കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു…… (ദേവി )

ഞാനും (അനു )

ഇനി നിന്റെയും ദേവന്റെയും കാര്യം മറച്ചു വച്ച പോലെ അവൾക്ക് എന്തെങ്കിലും???? ( ദേവി )

നീ പറഞ്ഞത് ശരി ആണെന്ന് പറഞ്ഞതും അനുവിന്റെ നോട്ടം കോളേജ് വരാന്തയിലേക്ക് ആയി…….

ദേവിയെ നീ അവിടേക്ക് ഒന്ന് നോക്കിയേ …..എന്ന് അനു പറഞ്ഞതും അവിടേക്ക് നോക്കിയപ്പോൾ ശ്രുതി മിസ്സ്‌ ( അവരുടെ മിസ്സ്‌ )മായി സൊള്ളുന്ന ദത്തനെ ആണ് അവൾ കണ്ടത്…….. ദേവി ഇരുന്ന ഇടത്ത് നിന്നും എഴുനേറ്റു. .

പഞ്ചാര പാല് മിട്ടായി …. ഓ പഞ്ചാര പാല് മിട്ടായി…. ആർക്കും വേണം ഓയി ഓയി…..ആർക്ക് വേണം.. ഓയി ഓയി അനു അവിടെ നിന്ന് പാടാൻ തുടങ്ങി…..

എനിക്ക് വേണമെടി പുല്ലേ… എന്നും പറഞ്ഞ് ദേവി അവളുടെ വയറ്റിൽ ഒരു കുത്ത് വെച്ച് കൊടുത്തതും പെണ്ണ് കിടന്ന് കൂവാൻ തുടങ്ങി.അത് കേട്ട് ദത്തൻ അവർ നിൽക്കുന്ന ഇടത്തേക്ക് നോക്കി…

ദത്തന്റെ നോട്ടം തന്നെ ദഹിപ്പിച്ചു നോക്കുന്ന ദേവിയിലേക്ക് ആയി…..

കാര്യം പന്തികേട് ആണെന്ന് അവന് മനസ്സിലായി…. എന്നാൽ അവളുടെ കുശുമ്പ് കാണാൻ വേണ്ടി അവൻ വീണ്ടും മിസ്സിനോട്‌ ചിരിച്ചോണ്ട് കാര്യം പറഞ്ഞ് കൊണ്ട് ഇരുന്നു….

ദേവി ദേഷ്യം കൊണ്ട് വിറച്ചു ………. പെട്ടെന്ന് അവൾ അവിടെ നിന്നും പോയി…….. കൂടെ അനുവും …….
ദത്തന് അത് കണ്ടപ്പോൾ ചിരി വന്നു……..
പിന്നെ അവൻ അവിടെ നിൽക്കാൻ നിന്നില്ല….

/////——-/////////////

കോഫി ഷോപ്പിൽ ആണ് ദക്ഷനും ചിഞ്ചുവും… ദക്ഷൻ കാര്യമായ ചിന്തയിൽ ആണ്…….. ചിഞ്ചു ആണെക്കിൽ നല്ല തീറ്റ…..
അത് കണ്ടതും ദക്ഷന് ദേഷ്യം വന്നു…..

ഒന്ന് പതുക്കെ കേറ്റ് പെണ്ണേ……….

ഈ…………

ഇങ്ങനെ ഇളിക്കല്ലേ മനുഷ്യന് വട്ട് പിടിച്ച് ഇരിക്കാ ……..

അതിന് ഇപ്പോൾ എന്താ ഉണ്ടായേ ചേട്ടാ…… ചിഞ്ചു കഴിക്കുന്നതിന്റെ ഇടയിൽ പറഞ്ഞു….

എടി വീട്ടിൽ എന്റെ കല്യാണ കാര്യത്തിൽ ഒരു തീരുമാനം ആയി………

എന്ത് തീരുമാനം……..

വീണയെ എന്നെ കൊണ്ട് കെട്ടിക്കാൻ ആണ് എല്ലാരുടെയും പ്ലാൻ …….

അത് കേട്ടിട്ട് ചിഞ്ചു വീണ്ടും തീറ്റിയിലേക്ക് തിരിഞ്ഞു…. ദക്ഷന് അത് കണ്ടപ്പോൾ വീണ്ടും ദേഷ്യം വന്നു………

ഡീ…..ഞാൻ കാര്യമായിട്ട് ഒരു കാര്യം പറയുമ്പോൾ നീ വെട്ടി വിഴുങ്ങി ഇരിക്കാ അല്ലേ…. . അവൻ അലറി…..

ഞാൻ പിന്നെ എന്ത് ചെയ്യാനാ….. ഇത് ഒന്നും ഒരു കാര്യം അല്ലാ…. നമ്മൾക്ക് ഒളിച്ചോടാം…….. അവൾ കൂസൽ ഇല്ലാതെ പറഞ്ഞു…..

ദാണ്ടെ ഒറ്റ വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ…. അവൻ അവൾക്ക് നേരെ കൈ വീശി……

മേലേടത്തെ ദക്ഷനേ അതിന് കിട്ടില്ല…….

ഓഹ് എന്നാൽ ഞാൻ ഗർഭിണി ആണെന്നും അതിന്റെ ഉത്തരവാദി ചേട്ടൻ ആണെന്ന് പറഞ്ഞാലോ………

അത് കേട്ട് ദക്ഷൻ ഇരുന്ന ഇടത്ത് നിന്ന് എഴുനേറ്റ് അവളെ നോക്കി…..

എന്ത് പറ്റി ദക്ഷേട്ട……

എഴുനേക്കടി……….

എന്താ ………

ച്ച എഴുനേക്കടി……..

ഇത് കടിക്കുവോ???? കാര്യം പന്തി അല്ലെന്ന് മനസ്സിലായി അവൾ അവിടെ നിന്നും എഴുനേറ്റു അവിടെ നിന്നും ഓടി……….

പറ്റുമെങ്കിൽ എന്നെ പിടിക്ക് എന്ന് അവൾ ഓടുന്നതിന്റെ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു . ദക്ഷൻ അത് കണ്ട് ചിരിച്ചു…….

——-///////—————-
രാത്രി……..

ടേബിളിൽ ബുക്കുകൾ അടുക്കി വെക്കുകയായിരുന്നു ദേവി.. അപ്പോഴാണ് ദത്തൻ റൂമിലേക്ക് വന്നത്. അവനെ കണ്ടതും അവൾ ശ്രദ്ധിക്കാൻ പോയില്ല……..

അവൻ അവളുടെ അടുത്തേക്ക് വന്നു….

ദേവി ….. നീ റെഡിയാക് നമ്മൾക്ക് ഒരു ഇടo വരെ പോണം……..

അവൾ മൈൻഡ് ചെയ്യാതെ വീണ്ടും ജോലിയിൽ മുഴുകി…….

നിനക്ക് ചെവികേൾക്കില്ലേ????

അവൾ കൂസൽ ഇല്ലാതെ നിൽക്കുന്നത് കണ്ട് ദത്തൻ അവളെ കയിൽ പിടിച്ചു വലിച്ചു. അവൾ അവന്റ നെഞ്ചിൽ ഇടിച്ചു നിന്നു
.

ദേവി മുഖം ഉയർത്തി നോക്കിയതും അവൻ അവളുടെ വയറ്റിന്റെ രണ്ട് സൈഡിലും പിടിച്ച് ഉയർത്തി ടേബിളിലേക്ക് ഇരുത്തി……..

അവൾ എഴുനേറ്റ് പോകാനായി പോയതും ദത്തൻ അവളുടെ കാലിൽ പിടിച്ചു വലിച്ച് അവനോട് അടുപ്പിച്ചു…… ദേവി അവന്റ പ്രവർത്തി കണ്ട് പതറി……….

അവൻ അവളിലേ ക്ക് മുഖം അടുപ്പിച്ചു…
അവൾ പേടിയോടെ അവനെ നോക്കി….

അവൻ അവളുടെ കാതോരം മുഖം കൊണ്ട് വന്നു……. :

ഇത്രയും നേരം ഞാൻ നല്ല ഭാഷയിൽ ആണ് നിന്നോട് വരാൻ പറഞ്ഞത്…. ഇനിയും ഞാൻ പറഞ്ഞത് അനുസരിച്ചില്ലെക്കിൽ ….. പിന്നെ ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ അറിയില്ല………

സ്വന്തം ഭാര്യയെ റേപ്പ് ചെയ്താൽ വല്ല്യ ശിക്ഷ കിട്ടില്ല ( വെറുതെ എഴുതുന്നതാണ് ആ രീതിയിൽ കാണുക )എന്നും കൂടി ദത്തൻ പറഞ്ഞപ്പോൾ ദേവിയുടെ കുഞ്ഞി കിളികൾ എവിടെയൊക്കെയോ പറന്നു പോയി……

ഇപ്പോൾ 10 മിനിറ്റ് ആകുമ്പോൾ റെഡി ആയി കാണണം എന്നും പറഞ്ഞ് അവൻ ബാത്ത്റൂമിലേക്ക് പോയി…….

അവൾ ടേബിളിൽ നിന്നും എഴുനേറ്റ് അവിടെ തന്നെ ഒരു നിമിഷം നിന്നും……

ഇയാൾക്ക് ഇത് എന്തിന്റെ കേടാ… ഇ രാത്രിയിൽ ….. ശേ… അവൾ വേഗം പോയി റെഡിയായി………

ദത്തൻ ബാത്ത്റൂമിൽ നിന്നും ഇറങ്ങിയതും കണ്ണാടിയിൽ നോക്കി നിൽക്കുന്ന ദേവിയിൽ ആയി അവന്റെ നോട്ടം…..

കറുപ്പ് നിറത്തിൽ ഉള്ള ചുരിദാർ……. നെറ്റ് ഷോൾ, നെറ്റിയിൽ കുഞ്ഞ് കറുത്ത പൊട്ട്…….

അവൻ പെട്ടെന്ന് അവളിൽ നിന്നും നോട്ടം മാറ്റി റെഡിയായി…………….

——-///////———

രാത്രിയിൽ വണ്ടിയിൽ യാത്ര അതും ബുള്ളറ്റിൽ ഒരുപാട് ആഗ്രഹിച്ചത് ആണ്…..

പക്ഷേ ആ അവസരം കിട്ടിയിട്ടും മനസ്സ് അറിഞ്ഞു സന്തോഷിക്കാൻ പറ്റണില്ലല്ലോ…. ദേവി അവന്റ പുറകിൽ ഇരുന്ന് കൊണ്ട് ആലോചിച്ചു………

തണുത്തകാറ്റിൽ അവൾ അവനോട് ചേർന്ന് ഇരുന്നു… ദത്തൻ അവളെ വണ്ടിയുടെ മിററിലൂടെ ഇടo കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു……

ദേവി അതിൽ പുച്ഛിച്ച് ഒരു നോട്ടം നോക്കി വീണ്ടും വഴിയോര കാഴ്ച്ചകളിലേക്ക് മുഴകി….. വണ്ടി മുമ്പോട്ട് പോയിക്കൊണ്ടേ ഇരുന്നു..

അവസാനം ഒരു ചെറിയ കുന്നിൻ മുകളിൽ വണ്ടി നിന്നും…..
ദേവി അത്ഭുതത്തോടെ അവിടം വീക്ഷിച്ചു…….

ഇറങ്ങടി…………

ദേവി വണ്ടിയിൽ നിന്നും ഇറങ്ങി……
കൂടെ അവനും .. …….

അവൻ മുമ്പോട്ട് നടന്നു…. അവൾ അവന്റെ പുറകിലും…..

നമ്മൾ എവിടെ പോവാ….. എന്നെ ഇവിടെ നിന്നും എടുത്ത് എറിയാനാണോ????
ദേവിയുടെ ചോദ്യം കേട്ടതും ദത്തൻ അവിടെ നിന്ന് അവളെ നോക്കി……

കളയാൻ നീ എന്ത് പൂച്ചയോ??? നടക്ക് പെണ്ണേ…….

അവൾ എന്തോക്കെയോ പറഞ്ഞ് കൊണ്ട് അവന്റെ പുറകെ നടന്നു ……….

അവസാനം ഒരു മരത്തിന്റെ എടുത്ത് എത്തി…….. ദേവിയോട് അവൻ ഇരിക്കാൻ പറഞ്ഞു……. അവൾ അവിടം ചുറ്റും നോക്കി.

അവിടം മൊത്തം ഇരുട്ട് ആണെകിലും നിലാവിന്റെ വെളിച്ചത്തിൽ നന്നായിട്ട് കാണാമായിരുന്നു ……

ദേവി അവിടെ ഇരുന്നു…..
ആകാശത്തേക്ക് നോക്കി……

കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ അമ്പിളി അമ്മാവന് ചുറ്റും മിന്നി നിൽക്കുന്നു…. ദേവി ചെറു ചിരിയോടെ അത് നോക്കി ഇരുന്നു..

അപ്പോഴാണ് മടിയിൽ ചെറിയ ഒരു ഭാരം തോന്നിയത് … അവൾ താഴെ നോക്കിയപ്പോൾ ദത്തൻ മടിയിൽ തല വെച്ച് കിടക്കുന്നു…. ദേവിക്ക് അത് കണ്ടപ്പോൾ അവനോട് ഉള്ള ദേശ്യം അലിഞ്ഞു പോയി …..

ദേവി ………… അവൻ ആർദ്രമായി അവളെ വിളിച്ചു…

അവൾ മൂളി……..

ദേവി എന്റെ തലയിൽ ഒന്ന് തടകി തരുമോ??

എന്ന് അവന്റെ പറച്ചിൽ കേട്ടപ്പോൾ അവളിൽ അപ്പോൾ ഒരു വാത്സല്യം ഉടലെടുത്തു…..
അവൾ മെല്ലേ അവന്റെ തലയിൽ തലോടി…….

നിലാ വെളിച്ചത്തിൽ അവന്റെ കാപ്പി കണ്ണുകളിൽ ഒരു തിളക്കം അവൾ അപ്പോൾ കണ്ടു…

തടകുന്നതിന് അനുസരിച്ച് അവന്റെ മുഖം ഒന്നും കൂടി അവളുടെ വയറ്റിലേക്ക് അടുപ്പിച്ച് അവിടം അവന്റെ മുഖം പൂഴ്ത്തി….

അവൾ അവനെ എതിർത്തില്ല…. അവന്റെ മുഖം ഒന്നും കൂടി കൈകൾ കൊണ്ട് ദേവി അടുപ്പിച്ചു……. അവന്റെ ചുണ്ടുകൾ അവളുടെ വയറ്റിൽ മുത്തം ഇട്ടോണ്ട് ഇരുന്നു …..

അവളിൽ ഒരു ചിരി വിടർന്നു…. ആ നിമിഷം അവരിൽ രണ്ടു പേരിലും സ്നേഹം എന്ന വികാരത്തിൽ ഉപരി വേറെ ഒന്നും തന്നെ ഇല്ലായിരുന്നു…….

കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ അവളുടെ വയറ്റിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു… അവൾ അവന്റെ മുഖം ഉയർത്തിയതും കണ്ണീരിൽ നിറഞ്ഞു നിൽക്കുന്ന ദത്തനെ ആണ് അവൾ കണ്ടത്…..

അത് കണ്ടതും അവളുടെ ഹൃദയം കീറി മുറിക്കുന്നപോലെ തോന്നി…….

ദത്തേട്ടാ……….
ഇടറിയ ശബ്ദത്തിൽ അവൾ വിളിച്ചതും അവൻ അവളിൽ നിന്നും മാറി അവളുടെ ഓപ്പോസിറ് ഇരുന്നു…..
അവൾ അവന്റെ കണ്ണുകൾ തുടച്ചു….

ഏട്ടാ….. എന്തിനാ കരയുന്നേ????

അവൾ അങ്ങനെ ചോദിച്ചതും ദത്തൻ അവളെ കെട്ടിപിടിച്ചു…..

അവൾ തിരിച്ചുo…….

അവൻ അവളുടെ തോളിൽ തല വെച്ചു….

അവർ എന്റെ അമ്മ അല്ലാ ദേവി ….. എന്നും പറഞ്ഞ് ദത്തൻ അവളിൽ നിന്നും മാറി…….
കേട്ടത് വിശ്വസിക്കാൻ പറ്റാതെ അവൾ അവനെ തന്നെ നോക്കി……

എന്താ പറഞ്ഞേ????

അതേ ….. മേലേടത്തെ സുമിത്ര എന്റെ അമ്മ അല്ല….. എന്റെ അച്ഛന്റെ രണ്ടാം ഭാര്യ…………..

ഏട്ടാ ….. അവളുടെ കണ്ണുകൾ നിറഞ്ഞു…..

അതേ ദേവി….. സാവിത്രി ….. അതാ എന്റെ അമ്മ…… എനിക്ക് മുഖം വ്യക്തമായി ഓർമ്മഇല്ലാ…. എന്നാലും എന്റെ അമ്മ ……

അവൻ പൊട്ടി കരഞ്ഞു കൊണ്ട് അവളെ വീണ്ടും കെട്ടി പിടിച്ചു……

ദേവി അവനെ കരവലയങ്ങളാൾ മുറുക്കി പിടിച്ചു……

കുഞ്ഞിലേ അനാഥൻ ആയവനാ ഈ ദത്തൻ…. വിലപ്പെട്ടത് നഷ്ട്ടപ്പെട്ടു പോയിട്ടും……… എല്ലാം പേരിന് മാത്രം ഉള്ള മേലേടത്തെ ദത്തൻ…………….

അവൾ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു….

കരഞ്ഞു കൊണ്ട് ഇരുന്ന ദത്തന്റെ കണ്ണിൽ പെട്ടെന്ന് കോപം കൊണ്ട് ചുവന്നു……. അവൻ വെട്ടി വിറച്ചു…….

പെട്ടെന്ന് ഇരുന്നയിടത്ത് നിന്ന് എഴുനേറ്റു…..
അവർ ആണ് എന്റെ അമ്മേ കൊന്നത്……

ആര്????
സുമിത്ര…

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13

അസുര പ്രണയം : ഭാഗം 14

അസുര പ്രണയം : ഭാഗം 15

അസുര പ്രണയം : ഭാഗം 16

അസുര പ്രണയം : ഭാഗം 17