Saturday, January 18, 2025
Novel

ഇന്ദ്ര മയൂരം : ഭാഗം 28

നോവൽ
എഴുത്തുകാരി: ചിലങ്ക

എന്ത് പറ്റി ഇന്ദ്രേട്ട എന്താ ഇങ്ങനെ മുഖം വല്ലാതെ ഇരിക്കണേ… എന്നും പറഞ്ഞ് മുഴുപ്പിക്കുന്നതിന് മുമ്പ് തന്നെ ഇന്ദ്രൻ അവളെ വലിഞ്ഞുമുറുക്കി… അവളുടെ തോളിൽ അവൻ മുഖം പൂഴ്ത്തി….
അവൾ അവന്റെ പുറത്ത് കയ്യികൾ കൊണ്ട് തഴുകി……..
എന്താ പറ്റിയെ….. അവൾ ആർദ്രമായി പറഞ്ഞതും ഇന്ദ്രൻ മെല്ലേ അവളിൽ നിന്നും മാറി…….

ഒന്നുമില്ല……..

ഒന്നുമില്ലാതെ ആണോ കരഞ്ഞത്….????

അതിന് ആരുകരഞ്ഞു????

ഇല്ലെന്നാണോ ????

ഇല്ലാ…….

ഹ്മ്മ്…. എത്രനാൾ ഇങ്ങനെ എന്നോട് എല്ലാം മറച്ചുപിടിക്കും… ഇന്ദ്രേട്ട…….

അവൻ ഒന്നും മിണ്ടിയില്ല….

വേണ്ടാ ഏട്ടൻ ഒന്നും പറയണ്ടാ ഞാൻ തന്നെ എല്ലാം കണ്ടുപിടിച്ചോളാം എന്നും പറഞ്ഞ് തിരിഞ്ഞതും അവൻ അവളുടെ കയ്യിൽ പിടിച്ചു അവന്റെ നെഞ്ചിൽ പിടിച്ചിട്ടും….
അവൾ ഒന്ന് ഞെട്ടി….
അവന്റെ പ്രണയമാർന്ന കണ്ണുകളെ നേരിടാതെ അവൾ തല കുമ്പിട്ട് നിന്നും…….

ഞാനായിട്ട് ഒന്നും പറയില്ല… നിയായിട്ട് എല്ലാം താനെ അറിയും പെണ്ണേ… അവളുടെ കാതിൽ കടിച്ചു കൊണ്ട് അവൻ പറഞ്ഞു…
അവൻറെ നിശ്വാസം അവളുടെ ശരീരത്തെ ചൂട് പിടിപ്പിച്ചു……
അവൻറെ കയ്യി അവളുടെ അരക്കെട്ടിൽ ഇഴയാൻ തുടങ്ങി….

***************

എന്റെ ഭദ്രേ നീ ഈ ഡോർ ഒന്ന് തുറക്ക് … ഞാൻ പറയുന്നത് ഒന്ന് കേൾക്കു പെണ്ണേ… റൂമിന്റെ മുമ്പിൽ നിന്നുകൊണ്ട് രുദ്രൻ വിളിച്ചു കൂവാൻ തുടങ്ങി . ….

എനിക്കൊന്നും കേൾക്കണ്ട…മര്യധയ്ക്ക് ഇവിടെ നിന്ന് പോയിക്കോ …. കണ്ട പെൺപിള്ളേരുടെ കടി ഒക്കെ മേടിച്ചിട്ട്‌ വന്നേക്കുന്നു…… വൃത്തിക്കേട്ടവൻ 😬😬😬

എന്റെ പൊന്നു മോളെ ആ പൂതന
വെറുതെ പറയുന്നതല്ലേ….. നീ എന്താ ഇങ്ങനെ….. 😔😔

ഞാൻ ഇങ്ങനെയാ നിങ്ങളെകാട്ടില് എനിക്ക് എന്റെ അനിയത്തിയേ തന്നെയാ വിശ്വാസം …. അതുകൊണ്ട് ഇവിടെ കിടന്ന് ചുറ്റാൻ നോക്കണ്ട… മോൻ പോകാൻ നോക്ക് .. ഇന്ന് ഈ ഡോർ തുറക്കുന്ന പ്രശ്നം ഇല്ലാ….

എടി നീ ഇപ്പോൾ പ്രേസവിക്കും നാളെ പ്രസവിക്കും എന്ന് പറഞ്ഞിരിക്കുവല്ലേ… എന്തെങ്കിലും ഒരു ആവിശ്യം വന്നാലോ ???? ഒന്ന് ആലോചിച്ചു നോക്കടി മോളെ…….

എന്റെ പ്രസവത്തിന് ഇനി രണ്ട് ആഴ്ച സമയം ഒണ്ട്….. ഇനി ഇന്ന് ഈ റൂമിൽ കിടന്ന് പ്രസവിക്കുകയാണെങ്കിൽ നിങ്ങൾ എന്റെ പേർ എടുക്കാൻ വരണ്ടാ…. 😬😬

ഹോ ഇവളോടൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല…. എന്റെ കഞ്ഞിയിൽ പാറ്റയിട്ട കൂറേ … നിന്നെ ഞാൻ തട്ടും….. എന്നും പറഞ്ഞ് അവൻ ഇന്ദ്രന്റ റൂമിലേക്ക് നടന്നു…..

**************

ലെ ഇന്ദ്രന്റെ റൂമിൽ——–

ഇന്ദ്രൻ മയൂവിന്റെ ഇടുപ്പിൽ പിടിച്ചു കൊണ്ട് ടേബിളിൽ ഇരുത്തി…. അവളുടെ കാലിൽ വലിച്ച് തന്നോട് ചേർത്ത് ഇരുത്തി….
മയൂ ഞെട്ടി അവനെ നോക്കി….

വശ്യമായ ചിരിയോടെ അവൻ അവളെ തന്നെ നോക്കി….
കൈകൾ കൊണ്ട് മയൂ അവന്റെ മുഖം തന്നോട് അടുപ്പിച്ചു…
മൂക്കുകൾ തമ്മിൽ ഉരസി…..

രണ്ടു പേരുടെയും ചുണ്ടുകൾ പരസ്പരം നുണയാൻ വെമ്പി….
മയൂ മെല്ലേ അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടിന് മുകളിൽ മുത്തി……

മേൽചുണ്ട് അവന്റെ പോലും സമ്മതം കാക്കാതെ അവൾ നുകർന്നുകൊണ്ടിരുന്നു….
അവളുടെ ചുംബനങ്ങൾ അവൻ ആസ്വതിച്ചുകൊണ്ടിരുന്നു……

പതിയെ ഇന്ദ്രനും അവളുടെ അധരങ്ങളിൽ അവന്റെ ചുണ്ടുകൾ തഴുകികൊണ്ടിരുന്നു…….
അവൾ അവന്റെ മുടിയിൽ പിടിത്തമിട്ടു….

ശ്വാസം മുട്ടിയപ്പോൾ അവൻറെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ നിന്നും മാറി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി…. മയൂവിന്റെ കണ്ണുകൾ താനെ അടഞ്ഞു… അവളുടെ കഴുത്തിൽ പറ്റി പിടിച്ചിരുന്ന ഓരോ വിയർപ്പ് തുള്ളിയിലും അവൻ മുത്തം ഇട്ടോണ്ടിരുന്നു…..

പെട്ടെന്നാണ് ഡോറിൽ തുടരെയുള്ള തട്ടകൾ കേട്ടത്… അത് കേട്ടതും രണ്ടു പേരും പരസ്പരം ഞെട്ടി മാറി……..

ലെ വായനക്കാർ ——തോന്നി … ഇങ്ങനെ തന്നെ വരുകയുള്ളു എന്ന് തോന്നി…… അതുകൊണ്ട് ഒരു ഞെട്ടക്കലും ഇല്ലാ…

ലെ ഞാൻ ——-കണ്ടു പിടിച്ചല്ലോ 😁😁😁

—————————

മനസ്സില്ലാ മനസ്സോടെ അവൾ ഡോർ തുറന്നു…മുമ്പിൽ നോക്കിയപ്പോൾ രുദ്രൻ രണ്ട് കയ്യും കെട്ടി മുഖം കൂർപ്പിച്ചു നോക്കുന്നു….

എന്താടോ… 😠😠😠

ഓഹോ എന്റെ കുടുംബം തകർത്തിട്ട് നീയും നിന്റെ കെട്ടിയോനും റൊമാൻസ് കാണിക്കുവാ…… 😠😠

ഞാൻ എങ്ങനെ നിങ്ങളുടെ കുടുംബം തകർത്തെന്ന….എന്നെ ചൊറിയാൻ വന്നാൽ ഏത് ഊളയായാലും ഞാൻ മാന്തും…. 😏😏😏

എടി….. നീ പറഞ്ഞത് കള്ളം ആണെന്ന് അവളോട് പോയി പറയടി… ലവൾ എന്നെ റൂമിൽ കേറ്റുന്നില്ല…..

ഓഹ്… സൗകര്യം ഇല്ല…..

മോളെ… പ്ലീസ്………

ആരാടി…… അത്.. ഇന്ദ്രൻ ആയിരുന്നു..

അത് ഇവിടുത്തെ പെറുക്കിയാ ഇന്ദ്രേട്ട… നമ്മളുടെ സീൻ പിടിക്കാൻ വന്നതാ കൊച്ചു ഗള്ളൻ 😉😉😉

അത് കേട്ടതും ഇന്ദ്രൻ അവരുടെ അടുത്തേക്ക് വന്നു. രുദ്രന്റ നിൽപ്പ് കണ്ടതും അവൻ എന്തെന്ന രീതിയിൽ നിന്നും…

എന്താടാ…. എന്താ നിനക്ക് പറ്റിയെ. ഒരുമാതിരി നിൽക്കുന്നു… 🤔🤔

ഇനി പറ്റാൻ ഒന്നുമില്ല അനിയാ നിനക്ക് ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം..
ദോ ഈ നിൽക്കുന്നവൾ ഇല്ലേ…. ഇവളെ നീ സൂക്ഷിക്കണം ഇല്ലെങ്കിൽ ???
നിന്റെ ജീവിതം കോഞ്ഞാട്ട ആകും അനിയാ.
കോഞ്ഞാട്ട…….. കൂടുതൽ ഒന്നും പറയുന്നില്ല… അപ്പോൾ ശരി എന്നും പറഞ്ഞ് രുദ്രൻ അവിടെ നിന്നും പോയി….

ഇവന് വട്ടായോ ???? (ഇന്ദ്രൻ )

ഏറെ കുറേ……… എന്നും പറഞ്ഞ് അവൾ ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി..

***********—–*****

ബെഡിൽ കിടന്നിട്ടും നീലന് ഉറക്കമേ വന്നില്ല…… കണ്ണടയ്ക്കബോൾ അവന്റെ കണ്ണിൽ സത്യ എന്ന് വിളിച്ചു കൊണ്ട് തന്നെ കെട്ടിപിടിച്ചു നിൽക്കുന്ന നന്ദു ആയിരുന്നു മനസ്സിൽ..
അവളുടെ മുഖം മനസ്സിൽ കടന്ന് വരുംന്തോറും അവന്റെ ഹൃദയം എന്തിനോ വേണ്ടി പടെ പ ടെ എന്ന് ഇടിക്കുകയായിരുന്നു….
എന്തിന് വേണ്ടി…???
അറിയില്ല……
വീണ്ടും അവളെ കാണാൻ അവന്റെ മനം തുടിച്ചു……
തന്നെ കാണുമ്പോൾ ഉണ്ടാകുന്ന ഭാവമാറ്റം ഒന്നും കൂടി അറിയാൻ അവന്റെ മനം വെമ്പൽ കൊണ്ടും…
എന്തോ ഉറപ്പിച്ച പോലെ അവന്റെ കണ്ണുകൾ മെല്ലേ അടഞ്ഞു….

***********-*–

രാത്രിയിൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് അഖി കണ്ണുകൾ തുറന്നത്…..

ശല്യo ആരാ ഈ പാതിരാത്രിയിൽ 😠😠😠എന്നും പറഞ്ഞ് സ്ക്രീനിൽ തെളിഞ്ഞ പേര് പോലും നോക്കാതെ.. അവൻ ഫോൺ അറ്റൻഡ് ചെയ്തു…

സാറേ……………………….

ഇവിടെ ഒന്നും ഇല്ലാ.. പോയിട്ട് നാളെ വ അണ്ണാച്ചി……….. അവൻ ഉറക്കപ്പിച്ചയിൽ പറഞ്ഞു….

താൻ എന്ത് ദുരന്തം ആടോ …. പിച്ചക്കാരൻ ഫോൺ വിളിച്ച് ആണോ ഭിക്ഷ ചോദിക്കുന്നത് 😠😠😠😠
അത് കേട്ടപ്പോൾ അവൻ ഒന്നും കൂടി സ്‌ക്രീനിൽ നോക്കി

അച്ചു……..

നിനക്ക് ഉറക്കം ഇല്ലേടി വെച്ചിട്ട് പോടീ…. 😠😠

അയ്യടാ പുളുസു……… ഓരോ കാമുകന്മാർ പാതിരാത്രിവരെ അവരുടെ കാമുകിമാരോട് സംസാരിച്ചിരിക്കും.. ഇവിടെ ഒരാള് ഏഹേ ….. എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ താൻ ആരുവ……. 😬😬😬

ഞാൻ ആരാണെന്ന് നല്ല വെടിപ്പായിട്ട് നാളെ പറഞ്ഞ് തരാം . തല്ക്കാലം നീ ഫോൺ വെയ്ക്കടി … 😠😠

വേണമെന്നില്ല ഇപ്പോൾ പറഞ്ഞ് തന്നാൽ മതി..സാർ ആ ജന്നലിന്റ അടുത്ത് വന്ന് ഈ റോഡിലോട്ട് നോക്കിയേ…….

അവിടെ എന്തിരിക്കുന്നു… 🤔🤔🤔

നോക്കടാ കുട്ടാ……… 😘😘😘😘

നാശം ഈ പ്രേമം ഒന്നും സെറ്റ് ആകില്ലെന്ന് പണ്ടേ മനസ്സിൽ ഉറപ്പിച്ചത എനിക്ക് എന്തിന്റെ കേടായിരുന്നു ഇതിനെ ചുമക്കാൻ …… 🤦‍♂️🤦‍♂️🤦‍♂️പിറു പിറുത്തുകൊണ്ട് അവൻ റൂമിന്റെ ജനലിനു അടുത്ത് വന്ന് റോഡിൽ നോക്കി…..

അച്ചു………

എടി……. 😠😠😠

പതുക്കെ കാറു മനുഷ്യ എന്റെ ചെവി പൊന്നായി…….

നീ എന്തിനാടി എന്നെ കാണാൻ ഈ പാതിരാത്രി ഇവിടെ വന്നേ 😠😠

അയ്യടാ ഞാൻ സെക്കന്റ്‌ ശോ കണ്ടിട്ട് തിരിച്ചു വരുന്ന വഴിയാ ….. എന്തായാലും ഇവിടെ വരെ വന്നില്ലേ എന്റെ കെട്ടിയോനെ കാണാതെ എങ്ങനെ തിരിച്ചു പോകും…..

നിന്നെ ഒക്കെ കയറഴിച്ചു വിട്ടേക്കുവാനോ അച്ചു നിന്റെ വീട്ടുകാർ…… 😠😠

അതൊക്കെ വിട് … ഞാൻ അങ്ങോട്ട് വരട്ടെ …… 😝😝

ഫ…….. #-$*$$%–%മോളെ മര്യധയ്ക്ക് വീട്ടിൽ പോടീ……..

അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും എന്റെ അഖിൽ സാറേ ആശ തീരും.
😠😠

എന്തോന്നടി 🤔🤔

എടോ കോപ്പേ ഞമ്മളുടെ ആശ എങ്ങനെ തീരും….. ഇങ്ങോട്ട് വരുന്നോ അതോ ഞാൻ അങ്ങോട്ട് വരാണോന്ന് 😠😠😠

ഫ……. എന്താടി വിളിച്ചത് 😠😠😠

ഞാൻ എന്ത് വിളിച്ചെന്നാ ഇയാൾക്ക് വട്ടായോ ?? 🤔🤔

എടോ കഴിഞ്ഞ് ??? നീ എന്താ വിളിച്ചേ ???

🤔🤔🤔എടോ കോ… 😁😁😁

ഒരു ഫ്ലോയിൽ വന്നതല്ലേ എന്റെ കരിപ്പോട്ടി 🥰🥰

കരിപ്പോട്ടിയോ???? സാധാരണ മുത്തേ പൊന്നേ അല്ലെ….

അതൊക്കെ എന്ത് .. ഞാൻ വെറൈറ്റിയിൽ പിടിക്കുവാ…. അതുകൊണ്ടല്ലേ ഈ മുതലിനെ ഞാൻ കേറി പ്രേമിച്ചത് 😘😘😘😘

അല്ലാതെ നിന്റെ കയ്യിലിരുപ്പ്പ് വെച്ച് ആരെയും കിട്ടാത്തത് കൊണ്ടല്ല അല്ലെ………

അഖിൽ സാറേ പാസ്സ് is പാസ്സ് ….

ഓ ആയിക്കോട്ടെ മോൾ ഇപ്പോൾ പോ………..

ഒരു ഉമ്മ താ…….. എന്നാൽ പോകാം….

നീ വീട്ടിൽ പോകുന്നോ ?? അതോ നിന്റെ വീട്ടിൽ വിളിച്ചു ഞാൻ പറയണോ ആരും കാണാതെ സിനിമയ്ക്ക് പോയ കാര്യം……

ഓഹ് വേണ്ടാ തനി unromantic മൂരാച്ചി …. ഞാൻ പോവാ റ്റാറ്റാ .. ഉമ്മ… അവൾ ഫോൺ കട്ട്‌ ചെയ്ത് ജന്നലിലുടെ തന്നെ നോക്കി നിൽക്കുന്ന അഖിക്ക് ചുണ്ട്‌ കൊണ്ട് ഉമ്മ കാണിച്ച് വണ്ടി പറപ്പിച്ചു പോയി……..

ഇതൊക്കെ ഏത് സമയത്താണോ ?? എന്തോ ??? അഖിൽ ആത്മഗമിച്ചു………

******************

പിറ്റേന്ന് ഉച്ചയ്ക്ക് നീലന്റ് കാർ നന്ദുവിന്റെ വീടിനു മുമ്പിൽ നിന്നും…..
അവൻ ചുണ്ടിൽ ഒരു ചിരി വിരിച്ചു കൊണ്ട് കാറിൽ നിന്നും ഇറങ്ങി ഡോർ തട്ടി…..
ഡോർ തുറന്ന ആളെ കണ്ട് അവൻ ഒന്ന് സംശയിച്ചു…

അഖിൽ…

തുടരും…..

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18

ഇന്ദ്ര മയൂരം : ഭാഗം 19

ഇന്ദ്ര മയൂരം : ഭാഗം 20

ഇന്ദ്ര മയൂരം : ഭാഗം 21

ഇന്ദ്ര മയൂരം : ഭാഗം 22

ഇന്ദ്ര മയൂരം : ഭാഗം 23

ഇന്ദ്ര മയൂരം : ഭാഗം 24

ഇന്ദ്ര മയൂരം : ഭാഗം 25

ഇന്ദ്ര മയൂരം : ഭാഗം 26

ഇന്ദ്ര മയൂരം : ഭാഗം 27