Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 14

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

അരുൺ തന്നെ മനഃപൂർവം ചതിക്കാൻ ശ്രമിച്ചത് ആണ് എന്ന് മനസ്സിലായതും ഗൗരി ആകെ തകർന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു.. അവളുടെ നോട്ടം വേദനയാൽ പിടയുന്ന അരുണിൽ തന്നെ ആയിരുന്നു.. രുദ്ര് അരുണിന്റെ കൈ പിടിച്ചു തിരിച്ചു മുതുകിൽ ഒരു ചവിട്ട് കൊടുത്തു.. അരുൺ നിലത്തേക്ക് വീണു.. രുദ്ര് ഗൗരിയെ പിടിച്ചു മാറ്റി നിർത്തി.. അവൾ ആകെ തളർന്നു പോകുന്നത് പോലെ തോന്നി.. വീഴാതെ ഇരിക്കാൻ ബൈക്കിൽ പിടിച്ചു അവൾ നിന്നു.. രുദ്ര് അരുണിന്റെ ഷർട്ടിൽ പിടിച്ചു എഴുന്നേൽപ്പിച്ചു അവന്റെ മൂക്കിന് ഇട്ടു കുത്തി.. അരുൺ തളർന്നു കൊണ്ടു രക്തം കിനിയുന്ന മൂക്ക് പൊത്തി..

രുദ്ര് ദേഷ്യത്തിൽ അവനെ പിടിച്ചു ഗൗരിയുടെ കാൽചുവട്ടിലേക്ക് തള്ളി.. പറയടാ.. ഇത് വരെ നീ ചെയ്തത് എല്ലാം.. അരുൺ ഒന്നും മിണ്ടിയില്ല.. രുദ്രിന് കോപം കത്തി.. അവൻ അരുണിനെ പിടിച്ചു ഗൗരിയുടെ മുന്നിൽ നിർത്തി.. അരുണിന്റെ കഴുത്തിൽ പിടിച്ചു.. സത്യം നീ പറയുന്നോ അതോ.. ഞാ… ഞാൻ…. പറയാം.. അരുൺ വിക്കി വിക്കി പറഞ്ഞു.. ഗൗരി നിലത്തു നോക്കി നിന്നു.. അവൾക്ക് അറിയാമായിരുന്നു ഇനി അവൾ കേൾക്കാൻ പോകുന്നത് ഇത് വരെ ഉണ്ടായിരുന്ന വിശ്വാസം ആയിരുന്നു എന്ന്.. നിന്നെ അന്ന് ഹോട്ടലിൽ എത്തിച്ചത് ഞാൻ ആണ്.. കല്യാണതിന്നു ഞാൻ മനഃപൂർവം വരാതിരുന്നതും ആണ്..

ഇനി ഇതെല്ലാം എന്തിനാ വേണ്ടി എന്ന് കൂടെ പറ.. അരുൺ രുദ്രിനെ നോക്കി.. അവന്റെ മുഖത്തു തെളിഞ്ഞ ദേഷ്യത്തിൽ തന്നെ കത്തിക്കാൻ ഉള്ള അഗ്നി ഉണ്ടെന്ന് തോന്നി.. നിന്നെ ചതിക്കാൻ വേണ്ടി.. നിന്നെ വിവാഹം ഉറപ്പിച്ചത് എല്ലാം ചതി ആയിരുന്നു.. സ്നേഹം അഭിനയിച്ചു നിന്നെയും ഇവനെയും പിരിക്കാൻ.. അരുൺ അങ്ങനെ പറഞ്ഞതും ഗൗരി അവനെ നോക്കി.. രുദ്രിൽ നിന്നും തന്നെ പിരിക്കാൻ എന്തിന് ഇങ്ങനെ എല്ലാം ചെയ്യണം എന്നോർത്ത്.. എന്നാൽ അവളുടെ മനസ്സിൽ ദേഷ്യം നിറഞ്ഞു വന്നത് തന്റെ മുന്നിൽ നല്ലവൻ ആയി നടന്നു ചതിച്ചതിനു ആയിരുന്നു..

അതിന്റെ ഫലം എന്നോണം അവളുടെ കരങ്ങൾ അരുണിന്റെ കവിളിൽ പതിഞ്ഞു.. അവളുടെ ഉള്ളിൽ ആ സമയം അരുണിനെ കുറിച്ച് അല്ലായിരുന്നു ചിന്ത മറിച്ചു രുദ്ര് ആയിരുന്നു.. തന്നെ രക്ഷിക്കാൻ വന്ന രുദ്രിനെ താൻ തെറ്റിദ്ധരിച്ചു പോയതിൽ കുറ്റബോധം ആയിരുന്നു.. രുദ്ര് അരുണിനെ റോഡിലേക്ക് തള്ളി ഇട്ടു.. നിലത്തു കിടന്നു അവനു ബോധം പോയി.. രുദ്ര് ബൈക്ക് ഉന്തി കൊണ്ടു നടന്നു.. ഗൗരി പുറകിലും.. അവൾ രുദ്രിനെ തന്നെ നോക്കി നടന്നു.. അവളുടെ മനസ്സിൽ രുദ്ര് പതിയാൻ തുടങ്ങുകയായിരുന്നു.. എന്നാൽ ഒരു ചോദ്യം പോലെ ഗൗരി ദേവ് ഉണ്ടായിരുന്നു..

അത് ആരാണെന്നു അറിയാൻ തന്നെ അവൾ തീരുമാനിച്ചു.. മെയിൻ റോഡിൽ എത്തി രുദ്ര് റോഡിലെ സൈഡിൽ ഇട്ടു ഫോൺ എടുത്തു ആരെയോ വിളിച്ചു.. അവന്റെ ഇടം കണ്ണിട്ട് ഉള്ള നോട്ടം ഗൗരി കാണുന്നുണ്ടായിരുന്നു.. അവളിൽ ഒരു തരം കുളിരു നൽകി അത്.. കുറച്ചു കഴിഞ്ഞു മനു വന്നു.. അവന്റെ ബൈക്കിൽ രുദ്ര് ഗൗരിയും കയറി വീട്ടിൽ എത്തി.. അകത്തു കയറി മുറിയിലേക്ക് നടക്കുമ്പോൾ ആണ് രുദ്രിന്റെ കയ്യിൽ ഗൗരി പിടിച്ചത്.. രുദ്ര് കയ്യിൽ നോക്കി അവളെ തിരിഞ്ഞു നോക്കി.. അവൾ മുഖം കുനിച്ചു നിൽക്കുകയായിരുന്നു.. എങ്ങനെ മനസിലായി അരുൺ ചതിക്കുകയായിരുന്നു എന്ന്..

നിന്റെ കഥയിലെ വില്ലൻ അല്ലെ ഡി.. അപ്പോൾ വില്ലൻ എല്ലാം അറിയും.. നിന്റെ ഭാഷയിൽ പറഞ്ഞാൽ തനി അസുരൻ.. ഗൗരിക്ക് പറഞ്ഞു പോയതിൽ എല്ലാം കുറ്റബോധം തോന്നി.. അവളുടെ കണ്ണുകൾ നിറഞ്ഞു.. എന്നോട് അന്ന് തന്നെ പറഞ്ഞു കൂടായിരുന്നോ.. എങ്കിൽ ഞാൻ.. അല്ല.. എന്താ ഇപ്പൊ ഉദ്ദേശം എന്നേ പ്രേമിക്കാൻ ആണോ.. രുദ്ര് അങ്ങനെ ചോദിച്ചപ്പോൾ അവൾ അവനെ നോക്കി.. ആ സമയം അവളുടെ മിഴികളിൽ തെളിഞ്ഞു വന്നത് രുദ്രിനോട് ഉള്ള പ്രണയം തന്നെ ആയിരുന്നു.. അത് അവനു മനസ്സിലാവുകയും ചെയ്തു.. എനിക്ക് പ്രണയിക്കാനും സ്നേഹിക്കാനും വഴക്ക് കൂടാനും എല്ലാം ഒരാളുണ്ട്.. അത് കൊണ്ടു ആ പോസ്റ്റിലേക്ക് വരാൻ നോക്കല്ലേ.. ചിരിച്ചു കൊണ്ടു രുദ്ര് അത് പറഞ്ഞു പോകുമ്പോൾ ഹൃദയം പിടയുന്ന വേദനയോടെ ഗൗരി നിന്നു.. അവളുടെ മൊട്ടിട്ട് തുടങ്ങിയ പ്രണയം അവിടെ തന്നെ വാടി കരിഞ്ഞു.. ആ നിമിഷം അവൾ രുദ്ര് ദേവിന്റെ ഗൗരി ആയിരുന്നു എങ്കിൽ എന്ന് പോലും ആശിച്ചു പോയി..…… (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.