Friday, April 26, 2024
Novel

നിഴലായ് മാത്രം : ഭാഗം 25

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

അനന്തുവിന്റെ മൊബൈൽ റിങ് ആയിരുന്നു അവരെ ഉണർത്തിയത്…. അനന്തു കണ്ണുകൾ ഇറുക്കി അടച്ചു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു…

“യാമി…കോളിങ്”

ഉണ്ണിമായയും അനന്തുവും ഒരു സംശയത്തോടെ തന്നെ ഫോണിലേക്കു നോക്കി. അനന്തു കാൾ എടുക്കാൻ തുടങ്ങുന്നത് കണ്ട ഉണ്ണിമായ അവനിൽ നിന്നും പതിയെ അടർന്നുമാറാൻ തുടങ്ങി. അനന്തു ഒരു കൈകൊണ്ടു അവളെ ചേർത്തു പിടിച്ചു മറു കയ്യിലേക്ക് ഫോണും പിടിച്ചിരുന്നു.

“ഹലോ…യാമി പറയു”

……….………………….

“ശരി….. ഞാൻ വരാം. എന്തായാലും ഞാൻ വരും”

കുറച്ചൊരു ആവലാതി പൂണ്ട മനസുമായി നിൽക്കുന്ന ഉണ്ണിമായയെ നോക്കി ചിരിച്ചുകൊണ്ടായിരുന്നു അനന്തുവിന്റെ മറുപടി.

“വേണ്ട…. ഈ കാര്യത്തിൽ എനിക്ക് ഉണ്ണിമായയുടെ സമ്മതത്തിന്റെ ആവശ്യമില്ല യാമി. ഇവിടെ നിന്നും ഭക്ഷണം കഴിച്ചു ഞാൻ വരാം”

ഫോൺ സംഭാഷണം നിർത്തികൊണ്ടു അനന്തു ഉണ്ണിമായയെ നോക്കി പുരികമുയർത്തി. ഒരു ചിരിയോടെ അവനെ കേൾക്കാൻ തയ്യാറായി അവളും ഉറ്റു നോക്കി ഇരുന്നു.

അവൻ പറയുന്നത് മുഴുവൻ കേട്ടിരുന്നു. പറഞ്ഞു കഴിഞ്ഞപ്പോൾ അവൻ അവളെ നോക്കി. അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു…. “എന്തിനാടോ സങ്കടം” അവളുടെ മിഴികളെ അമർത്തി തുടച്ചു കൊണ്ടവൻ ചോദിച്ചു.

“ഇടക്കെപ്പോഴോ യാമിയെ ഞാനും തെറ്റിദ്ധരിച്ചു പോയിരുന്നു. അവൾ ഹർഷനു ചേർന്ന കുട്ടിത്തന്നെയ …. അല്ലെ അനന്തു”

ഉണ്ണിമായ തന്റെ മനസ്സിലുള്ളത് മറച്ചു വച്ചില്ല.

“ഹർഷനെ അവളെക്കാളും അധികമാർക്കും പ്രണയിക്കാനോ സ്നേഹിക്കാനോ കഴിയില്ല ഉണ്ണി. യാമി അത്രയുമധികം ഹർഷനെ സ്നേഹിക്കുന്നു… അവനെ ആഗ്രഹിക്കുന്നു.”

“ഹർഷൻ അതു ചിലപ്പോഴൊക്കെ മറന്നുപോകുന്നപോലെ തോന്നുന്നു” സങ്കടത്തോടെ ഉണ്ണിമായ പറഞ്ഞു നിർത്തി.

ഉണ്ണിയുടെമുഖം താടിയിൽ പിടിച്ചുയർത്തി അനന്തു പതിയെ അവളുടെ കണ്ണുകളിലെ ഈറനെ അവന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്തു.

അവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു കുറച്ചുനേരം ഇരുന്നു. പതിയെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടരാൻ തുടങ്ങി.

“ഹർഷൻ…. അവനു യാമിയെ മാത്രമേ പ്രണയിക്കാൻ കഴിയു. അവന്റെയുള്ളിലെ പ്രണയം യാമിക്കും സ്നേഹം നിനക്കുമാണ്.

അവനു പ്രണയവും സ്നേഹവും രണ്ടു തരത്തിലാണെന്നു മാത്രം. എല്ലാവർക്കുമത് മനസിലാകില്ല” അനന്തു അവളെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു.

“തനിക്കും മനസ്സിലാകില്ലേ” ഉണ്ണിമായയുടെ ചോദ്യത്തിൽ അല്പം കുസൃതിയും പിന്നെ അൽപ്പം കാര്യവുമുണ്ടായിരുന്നു.

അനന്തു അവളെ ഒന്നു കണ്ണുരുട്ടി പേടിപ്പിച്ചു.

“അതു മനസ്സിലായതുകൊണ്ടല്ലേ ചക്കി പെണ്ണേ… നിന്നെയിങ്ങനെ ഇപ്പോഴും ചേർത്തു പിടിച്ചിരിക്കുന്നത്… ഒരുപക്ഷേ നിന്നെക്കാൾ മുന്നേ ഞനായിരുന്നു അതു മനസിലാക്കിയത്.”

അവളെ ചേർത്തുപിടിച്ച പിടി ഒന്നുകൂടി മുറുക്കികൊണ്ടായിരുന്നു അനന്തു പറഞ്ഞതു. അനന്തുവിന്റെ നെഞ്ചിൽ അവൾ കുറുകി ഇരുന്നു.

കുറച്ചു നേരം കൂടി അവർ അങ്ങനെതന്നെ ചേർന്നു നിന്നു.

“അതേ… ഇനിയും നിന്നാൽ നേരം വൈകും. ഒരേയൊരു വിഷമം നിന്നെ ഒരുങ്ങിയ വേഷത്തിൽ കാണാൻ പറ്റില്ലല്ലോ” കുറച്ചു വിഷമത്തോടെ അനന്തു പറഞ്ഞു അവളുടെ ചുണ്ടുകളെ തേടി.

ശ്വാസം കിട്ടാതെ അനന്തുവിനെ തള്ളിനീക്കി ഉണ്ണിമായ നിന്നു കിതച്ചു.

ഒരു കള്ള ചിരിയോടെ ഉണ്ണിമായയുടെ കണ്ണുകളിൽ നോക്കി കൊണ്ട് അവന്റെ ചുണ്ടുകൾ തുടച്ചു. അവളിലെ രോമരാജികളെല്ലാം തന്നെ നാണത്താൽ താഴ്ന്നു.

അവളുടെ ഉള്ളിലെ വേലിയേറ്റത്തെ ഹൃദയതാളം കൊണ്ടാവൻ മനസ്സിലാക്കി. അനന്തു കൈ നീട്ടി അവളെ തന്നോട് വീണ്ടും ചേർത്തു.

“നാളെ കല്യാണം കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ ഞാൻ അമേരിക്കയിലേക്ക് പോകും. കല്യാണം കൂടാൻ വേണ്ടി കാത്തിരുന്നതാണ്.

മൂന്നെ മൂന്നു മാസം. അതു കഴിഞ്ഞാൽ ഞാൻ വരും. പിന്നെ കാത്തിരിക്കാൻ പറയരുത്.

ഞാൻ കാത്തിരിക്കില്ല. കൊണ്ടുപോകും നിന്റെ സമ്മതം ഇല്ലാതെ തന്നെ”. അവളെ ഇടുപ്പിൽ ചുറ്റി നെഞ്ചോടു ചേർത്തു അനന്തു പറഞ്ഞു കൊണ്ടിരുന്നു.

“മൂന്നു മാസത്തിൽ ഹർഷനെ പൂര്ണമായും മാറ്റിയെടുക്കാൻ നിനക്കു കഴിയണം. അതിനാണ് ഈ സമയമെന്നു എനിക്കറിയാം. ശ്രെദ്ധിക്കണം.

ആദ്യമേ തന്നെ നീയവനെ അകറ്റി നിർത്തരുത്. അവനായിട്ടു തന്നെ അകലാൻ ശ്രമിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

പിന്നെ യാമി എന്തായാലും അവനെ മാറ്റിയെടുത്തോളും…. ഈ ഞാൻ വരെ മാറിയില്ലേ…. ഒരു ഉമ്മ കിട്ടാൻ വേണ്ടി എന്തൊക്കെ ചെയ്യുന്നു…” അവസാനം കുസൃതിയോടെ പറഞ്ഞു.

അനന്തുവിന്റെ കവിളിൽ ഒരു വേദനിപ്പിച്ച കടിയായിരുന്നു പകരം ഉണ്ണിമായ മറുപടിയായി നൽകിയത്.

“ഹൊ… എന്തു കടിയാടി പെണ്ണേ… കുറ്റിത്താടി വച്ചതു നന്നായി. അല്ലെങ്കി ഇപ്പൊ പാട് എല്ലാവരും കണ്ടേനെ…. പിന്നെ നാളെ നിനക്കൊരു സർപ്രൈസ് ഉണ്ട് കേട്ടോ” അനന്തു അതും പറഞ്ഞു അവളെയും കൊണ്ടു പുറത്തേക്കു നടന്നു.

“അതെന്താ സർപ്രൈസ്”

“അതാരെങ്കിലും പറയുമോ” അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തുകൊണ്ട് അവൻ ചോദിച്ചു.

“അമ്മയും അച്ഛനും വരും. അതല്ലേ സർപ്രൈസ്…. നോക്കിക്കോ അമ്മ പീകോക്കിന്റെ കളർ സാരിയായിരിക്കും. ”

അനന്തു കണ്ണും മിഴിച്ചു ഉണ്ണിമായയെ നോക്കി. അപ്പൊ നിങ്ങൾ തമ്മിൽ സംസാരമൊക്കെയുണ്ടോ. ഞാൻ ഒന്നും അറിഞ്ഞില്ല.

ഉണ്ണിമായ ചിരിയടക്കി അവനെ നോക്കി. എന്തായെന്നു മുഖമുയർത്തി കണ്ണുകളാൽ ചോദിച്ചു.

“സന്തോഷം കൊണ്ട് കണ്ണു നിറയുമോയെന്നൊരു സംശയം.” അനന്തുവിന്റെ കണ്ണുകൾ ഈറനായിരുന്നു.

“തന്നെ അറിയിക്കണ്ടയെന്നു അച്ഛൻ പറഞ്ഞതുകൊണ്ട. അച്ഛനും അമ്മയും കൂടെ ഒരു ദിവസം വന്നിരുന്നു.

എന്നെ തനിക്കു തന്നൂടെയെന്നു ചോദിക്കാൻ. തനിക്കു മാത്രം സ്വന്തമായി കൊടുക്കണം എന്നുപറയാൻ. എല്ലാവരും സമ്മതിച്ചു. തിരിച്ചു വരുമ്പോൾ കല്യാണം നടത്താൻ തീരുമാനമായി”

“അപ്പൊ ഞാൻ മാത്രമാണോ ഇതൊക്കെ അറിയാതെ പോയത്” അനന്തുവിന്റെ മുഖം മങ്ങി ഇതുവരെ ഉണ്ടായിരുന്ന തിളക്കമറ്റു. അതുകണ്ട് ഉണ്ണിമായക്കും ഇച്ചിരി വിഷമം തോന്നി.

“എല്ലാവരും തനിക്കൊരു സർപ്രൈസ് തരാമെന്നൊക്കെ പറഞ്ഞപ്പോ…. ഞാനും… സോറി” അനന്തുവിന്റെ കൈകളിൽ പിടിച്ചു തല താഴ്ത്തി കൊണ്ട് ഉണ്ണിമായ പറഞ്ഞു.

“അതേ എല്ലാവരുടെയും കൂടെ നിന്നു എന്നെ പറ്റിച്ചില്ലേ…. അതിനുള്ള സമ്മാനം കൂടി പിടിച്ചോ” അത്രയും പറഞ്ഞുകൊണ്ട് ഉണ്ണിമായയെ ഒന്നുകൂടെ ചേർത്തുപിടിച്ചു അവളുടെ ചുണ്ടുകൾ പൊതിഞ്ഞു.

ഹർഷനും ഗോപനും ബാലുവിനും പാറുവിനുമൊപ്പം ഇരുന്നു തന്നെ ഉണ്ണിമായയും അനന്തുവും ഭക്ഷണം കഴിച്ചു.

കഴിച്ചു കഴിഞ്ഞു അവൻ പോകാൻ ഇറങ്ങിയപ്പോൾ എല്ലാവർക്കും അതിശയമായി.

കല്യാണവും റീസെപ്ഷനും കഴിഞ്ഞേ പോകുവെന്നു പറഞ്ഞു വന്നയാളാണ് പോകാൻ തയ്യാറെടുക്കുന്നത്.

എന്തായാലും നാളെ വരാമെന്നു എല്ലാവരോടും പറഞ്ഞു ഇറങ്ങി. എല്ലാവരുടെയും മുഖം മങ്ങിയിരുന്നു.

പക്ഷെ ഉണ്ണിമായയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എല്ലാവർക്കും മനസ്സിലായി എന്തോ കാര്യമുണ്ടെന്നു.

എല്ലാവരും അകത്തേക്ക് നടന്നു.

ഹർഷനും ഉണ്ണിമായയും അനന്തു പോകുന്നത് നോക്കി നിന്നു. “നാളെ എല്ലാവർക്കും അവൻ ഒരു സർപ്രൈസ് കൊടുക്കുമല്ലേ” ചിരിയോടെ ഹർഷൻ ചോദിച്ചു. അവനോടു യാമിയെല്ലാം പറഞ്ഞിട്ടുണ്ടെന്നു മനസ്സിലായി.

അവനെ നോക്കി കുറച്ചു നേരം നിന്നു.

“നീയെന്താ എന്നെ ഇങ്ങനെ നോക്കുന്നെ” ഉണ്ണിമായയുടെ നോട്ടം കണ്ടു അവൻ ചോദിച്ചു. അവൾ തന്റെ വലതുകൈ അവനു നേരെ നീട്ടി പിടിച്ചു.

അവൻ ഒരു ചെറു ചിരിയോടെ അവളുടെ കൈകൾക്കുള്ളിൽ തന്റെ കൈ ചേർത്തു.

“അല്ല… നമ്മൾ ഇതുപോലെ കൈകോർത്തു പിടിച്ചു നടന്നതൊക്കെ ഇന്നലെ കഴിഞ്ഞപോലെ… നീ കല്യാണം കഴിക്കാനായി… അത്ര വലുതായല്ലേനമ്മൾ”. ഹർഷൻ ഉണ്ണിമായയെ തന്നെ കുറച്ചുനേരം നോക്കി നിന്നു.

“ഈ കൈകൾക്കുള്ളിൽ നിന്നും എന്റെ കൈ എടുത്തു മാറ്റുമോ”. അവന്റെ ചോദ്യത്തിലെ ആവലാതിയും വിഷമവും അവൾ തിരിച്ചറിഞ്ഞിരുന്നു.

അവളും കുറച്ചു നേരം അവനെ നോക്കി നിന്നു. അവൻ ചോദിച്ചതിന് മറുപടിയായി അവന്റെ കൈകളിൽ മുറുകെ പിടിച്ചു. അവളെയും തോളോട് ചേർത്തു പിടിച്ചു അവർ അകത്തേക്ക് നടന്നു.

അവനെ കളിയാക്കിയും മറ്റും എന്തൊക്കെയോ അവൾ പറഞ്ഞുകൊണ്ടേയിരുന്നു.

രാവിലെ പതിനൊന്നിനും പതിന്നൊന്നരയ്ക്കും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു കല്യാണം. എല്ലാവരും നന്നായി ഒരുങ്ങി ഇറങ്ങാൻ തുടങ്ങി.

പാറു ധാവണിയും അതേ കളറിലുള്ള പട്ടുസാരി തന്നെയായിരുന്നു ഉണ്ണിമായക്കും.

മീനാക്ഷിയുടെ സാരിയുടെ കളറും അതു തന്നെ. ആണുങ്ങൾ എല്ലാം തന്നെ അതേ കളർ ഷർട്ടും വീതിയിൽ വെള്ളിക്കര മുണ്ടും. ബാലുവിനെ കാണാൻ നല്ല ചേലുണ്ടായിരുന്നു.

“ഈശ്വരാ … ഇയാളുടെ ചോര ഞാൻ തന്നെ ഊറ്റിയെടുക്കേണ്ടി വരുവല്ലോ” പാറു മുകളിലേക്ക് നോക്കി കൈകൂപ്പി ആത്മഗതം പറഞ്ഞു. ബാലു നോക്കുമ്പോൾ പാറു കൈകൂപ്പി മുകളിലേക്കും നോക്കി നിൽക്കുന്നു.

അവളുടെ അടുത്തു ചെന്നു തലക്കിട്ടു ഒരു കൊട്ട്കൊടുത്തുകൊണ്ട് അവൻ “എന്താ ” എന്നു ചോദിച്ചു.

അവൾ ചമ്മൽ അടക്കി ഒന്നുമില്ലായെന്നു ചുമൽ കൂച്ചി. തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ കൈകളിൽ പിടിച്ചു തിരിച്ചു പിടിച്ചുകൊണ്ടു അവളുടെ മുറിയിലെ കണ്ണാടിയുടെ മുന്നിൽ നിർത്തി.

അവന്റെ കൈകളിൽ ഒളിപ്പിച്ചിരുന്ന മുല്ലപ്പൂ അവൻ തന്നെ അവളുടെ മുടിയിൽ ചൂടി കൊടുത്തു. അവൾ നാണം കൊണ്ടു പൂത്തു വിടർന്നിരുന്നു.

കണ്ണുകളിൽ ജാൻസി റാണിയുടെ ധൈര്യത്തിനു പകരം ബാലുവിനോടുള്ള അടങ്ങാത്ത പ്രണയം മാത്രം തിരയടിച്ചു.

പതിയെ ബാലു തന്റെ മുഖം അവളുടെ തോളിൽ അമർത്തി കണ്ണാടിയിലൂടെ അവളുടെ നാണത്തെയും അവളുടെ കണ്ണിലെ അവനോടുള്ള അടങ്ങാത്ത പ്രണയത്തെയും ആസ്വദിച്ചു നിന്നു.

ബാലുവിന്റെ തള്ളവിരലും ചൂണ്ടുവിരലും മടക്കി നല്ല ഭംഗിയുണ്ടെന്നു കാണിച്ചു.

പാറുവിനു ബാലുവിന്റെ കണ്ണുകളെ നേരിടാൻ ആകാതെ ഒരു കൈകൊണ്ടു മുഖം മറച്ചു.

ബാലുവിന്റെ നിശ്വാസം അവളുടെ കഴുത്തിൽ അടിക്കുന്നത് അവളറിഞ്ഞിരുന്നു.

പതിയെ അവളുടെ കഴുത്തിൽ ചുണ്ട് ചേർത്തു. കുറച്ചു നിമിഷങ്ങൾ…. പെട്ടന്ന് തന്നെ അവളെയും കൊണ്ട് മുറിയുടെ പുറത്തേക്കു കടന്നു. താഴെ എത്തുമ്പോൾ എല്ലാവരും തയ്യാറായി തന്നെ എത്തിയിരുന്നു. ഉണ്ണിമായയുടെ തലയിൽ പൂ വച്ചിരുന്നില്ല.

“അയ്യോ.. ചേച്ചി പൂ വച്ചില്ലേ…” പാറു ഉണ്ണിമായയെ തിരിച്ചു നിർത്തി ചോദിച്ചു. അപ്പോഴാണ് ഹർഷൻ ചന്ദന കളർ കുർത്തയും വീതിയുള്ള സ്വർണ്ണകര മുണ്ടും കയ്യിൽ ഒരുണ്ട പൂവുമായി അകത്തുനിന്നും വന്നത്.

ഹർഷൻ തന്നെ പൂ നല്ല ഭംഗിയിൽ അവൾക്കു വെച്ചു കൊടുത്തു. പണ്ടും അങ്ങനെയായിരുന്നു.

ഉണ്ണിമായയുടെ മുടിയിൽ പൂ നല്ല ഭംഗിയിൽ വച്ചുകൊടുത്തിരുന്നത് ഹർഷൻ തന്നെയായിരുന്നു. അച്ഛനുനമ്മയും ഗോപനും മീനാക്ഷിയും കൂടി എത്തി.

അമ്പാടിയെ എടുത്തു അവരുടെ അടുത്തേക്ക് വന്ന മീനാക്ഷിയുടെ സാരി ഫ്ലലീറ്റ് തെറ്റി പോയിരുന്നു.

ഗോപൻ തന്നെ അത് താഴെ ഇരുന്നു ശരിയാക്കി കൊടുത്തു.

ഹർഷൻ കൈ പൊത്തിചിരിക്കുന്നത് കണ്ട ഗോപൻ അവനെ കൂർപ്പിച്ചു നോക്കിക്കൊണ്ടു പറഞ്ഞു.

“വേണമെങ്കി ഇതൊക്കെ കണ്ടു പടിച്ചോ.. നീയും ഇതൊക്കെ ചെയ്യേണ്ടി വരും ഒരിക്കൽ” അതും പറഞ്ഞു കുഞ്ഞി കുട്ടികളെപോലെ മുഖം കോട്ടിയാക്കി ഗോപൻ തിരിഞ്ഞു പോയി.

അവന്റെയ പോക്ക് എല്ലാവരിലും ചിരിയുണർത്തി.

എല്ലാ കാരണവർമാർക്കും ദക്ഷിണ കൊടുത്തു എല്ലാവരുടെയും അനുഗ്രഹത്തോടെ കല്യാണത്തിനായി എല്ലാവരും ഇറങ്ങാൻ തുടങ്ങി.

ബന്ധുക്കൾ എല്ലാവരും തന്നെ വലിയ ടൂറിസ്റ്റ് ബസിൽ കയറി ഇരുന്നിരുന്നു.

അപ്പോഴാണ് അവിടേക്ക് ഒരു ബെൻസ് കാർ വന്നു മുറ്റത്തു നിന്നതു. അതിൽ നിന്നും പീകോക്കു കളർ സാരിയിൽ ആഢ്യത്വംമുള്ള ഐശ്വര്യം നിറഞ്ഞ മുഖശ്രീയോടെ ചിരിച്ചുകൊണ്ട് ഒരു സ്ത്രീ ഇറങ്ങിയത്.

“അമ്മ” ഉണ്ണിമായ വിളിച്ചുകൊണ്ടു അവർക്കരികിലേക്കു ചെന്നു.”ഞങ്ങൾ നേരം വൈകിയോ മോളെ ” അച്ഛന്റെ വകയായിരുന്നു ചോദ്യം.

ഉണ്ണിമായചിരിച്ചുകൊണ്ട് ഇല്ലായെന്നു തലയാട്ടി. രണ്ടാളും ഉണ്ണിമായയെ ചേർത്തു പിടിച്ചു തന്നെ അകത്തേക്ക് കടന്നു. എല്ലാവരോടും ചിരിച്ചുകൊണ്ട് ചെറിയ രീതിയിൽ കുശലാന്വേഷണം നടത്തി.

തലേ ദിവസം വരാത്തതിനു ജാനകി പരിഭവം പറഞ്ഞു. അനന്തുവിന്റെ അമ്മ അമ്പാടിയെ കയ്യിലെടുത്തു കൊഞ്ചിച്ചു.

പോകാൻ സമയമായെന്ന് പറഞ്ഞപ്പോൾ…. ഹർഷൻ വേഗം അകത്തേക്ക് പോയി കയ്യിൽ ദക്ഷിണയുമായി വന്നു അനന്തുവിന്റെ അച്ഛന്റെയും അമ്മയുടെയും കാലിൽ വീണു അനുഗ്രഹം വാങ്ങി.

അവർ രണ്ടുപേരും ഹർഷനെ ചേർത്തു പിടിച്ചു മൂർധാവിൽ ചുംബിച്ചു. സന്തോഷത്തിന്റെ മിഴിനീർ തിളക്കം ആ അമ്മയുടെ കണ്ണുകളിൽ കണ്ടു.

അവർ ഹർഷനായി രുദ്രാക്ഷത്തിൽ പൊതിഞ്ഞ സ്വർണ്ണം കെട്ടിയ ഗരുടന്റെ മുഖം ലോക്കറ്റോട് കൂടിയ ഒരു മാല ഹർഷന്റെ കഴുത്തിൽ ഇട്ടു കൊടുത്തു.

“ഡ്രസ് വകയിൽ തന്നെ അനന്തു ഒരുപാട് ഹെല്പ് ചെയ്തു. ഇതും കൂടി എന്തിനാ അമ്മേ…” ഹർഷൻ സ്നേഹപൂർവ്വം പരിഭവം പറഞ്ഞു.

“അതു നിങ്ങൾ തമ്മിൽ എന്താണെന്ന് വച്ചാൽ ആയിക്കൊള്ളു.. ഇതു എന്റെ മോന് ഞങ്ങൾ തരുന്നതാണ്” ഹർഷന്റെ കവിളിൽ തലോടികൊണ്ടു അവർ പറഞ്ഞു.

പിന്നെ അധികം താമസിക്കാതെ അവർ അവിടെ നിന്നും കല്യാണ ഓഡിറ്റോറിയത്തിലേക്കു പുറപ്പെട്ടു.

അവർ ചെന്നു ഇറങ്ങുമ്പോൾ വരനെ സ്വീകരിക്കാൻ എല്ലാവരും തയ്യാറായി തന്നെ നിൽക്കുന്നുണ്ടായിരുന്നു.

ഹർഷൻ മുന്നിലും അവന്റെ രണ്ടു ഭാഗത്തുമായി ഉണ്ണിയും പാറുവും നിന്നു. “പെണ്ണിന്റെ സഹോദരനെ വിളിക്കു ചെക്കന്റെ കാലു കഴുകി സ്വീകരിക്കാൻ” ആരൊക്കെയോ പറയുന്ന കേട്ടു. “ദാ വരുന്നു” മറുപടി കേട്ട ഭാഗത്തേക്ക് എല്ലാവരുടെയും കണ്ണുകൾ നീണ്ടു…..

വീതിയുള്ള വെള്ളിക്കര മുണ്ടും ആകാശ നീല കളർ ഷർട്ടും കുറ്റിതാടിയും ചുണ്ടിൽ പതിവുപോലെ കുസൃതി ചിരിയും കണ്ണിലെ പതിവ് തിളക്കവും കയ്യിൽ ഒരു കിണ്ടി വെള്ളവുമായി അനന്തു…!!

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17

നിഴലായ് മാത്രം : PART 18

നിഴലായ് മാത്രം : PART 19

നിഴലായ് മാത്രം : PART 20

നിഴലായ് മാത്രം : PART 21

നിഴലായ് മാത്രം : PART 22

നിഴലായ് മാത്രം : PART 23

നിഴലായ് മാത്രം : PART 24