Sunday, December 22, 2024
Novel

അസുര പ്രണയം : ഭാഗം 24

നോവൽ
എഴുത്തുകാരി: ചിലങ്ക


സുമിത്രയുടെ വാക്കുകൾ ഒരു ഇടി മുഴക്കം പോലെ എല്ലാരുടെയും കാതിൽ പതിഞ്ഞു…… എല്ലാരിലും അത് ഞെട്ടൽ ഉണ്ടാക്കി…..
ദക്ഷൻ ദയനീയ മായി സുമിത്രയെ നോക്കി….

പക്ഷേ അപ്പോഴും തന്റെ മോന്റെ മനസ്സ് നോവിച്ചതിന് അവരുടെ മനസ്സിൽ ദക്ഷനോട്‌ ഉള്ള അമർഷം മാത്രം ആയിരുന്നു……..

ലക്ഷ്മിയുടെ മുഖത്ത് ഗുഢമായ ചിരി വിടർന്നു………
വീണയ്ക്ക് എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.

ചേട്ടനെ പോലെ കണ്ട ആളെ എങ്ങനെ ഭർത്താവായി കാണും…… നല്ല പെണ്ണായി പിറന്ന ആർക്കും സമ്മതിച്ചു കൊടുക്കാൻ പറ്റാത്ത കാര്യം .

അത് മാത്രം അല്ല മനസ്സ് നിറയെ കിരൺ ആണ്………. എന്തോ ഉറപ്പിച്ചു കൊണ്ട് അവൾ അവിടെ നിന്നും പോയി….

അനു ചിഞ്ചുവിനെ ആശ്വസിപിടിച്ചു…. അവൾ കാരണം ആണ് ദത്തനെതീരെ ദക്ഷൻ തിരിഞ്ഞത് എന്ന് ഓർത്തപ്പോൾ അവളുടെ ഉള്ളം നീറി പുകഞ്ഞു……..

മല്ലികാമ്മയും പ്രഭാകരനും എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു…..

അവന്റെ ഇഷ്ട്ടം ഇല്ലാതെ എങ്ങനെ ഇത് മുന്നോട്ട് പോകും….. ദക്ഷന്റ് സമ്മതം നേരത്തെ ചോദിക്കേണ്ടത് തന്നെ ആയിരുന്നു…… മക്കൾ വളർന്നത് അവർ ഓർത്തില്ലാ…..

***************************

ദേവി റൂമിൽ നോക്കിയപ്പോൾ ബെഡിൽ മുഖം പൂഴ്ത്തി കിടക്കുന്ന ദത്തനെ ആണ് അവൾ കണ്ടത്…. അത് കണ്ടതും അവളുടെ ഉള്ളം ഒന്ന് പിടഞ്ഞു. അവന്റെ അടുത്ത് വന്നിരുന്നു……

അവളുടെ സാമിപ്യം അറിഞ്ഞോണ്ട് അവൻ മുഖം ഉയർത്തി അവന്റെ തല അവളുടെ മടിയിൽ വെച്ചു …. കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അവന്റെ മുടികൾക്കിടയിലൂടെ വിരൽ ഓടിച്ചു കൊണ്ടിരുന്നു………….

അവന്റെ മുഖം തിരിച്ച് അവൾ കിടത്തി….. കണ്ണുകൾ ചുമന്ന് ഇരിക്കുന്നു…… കണ്ണീർ ഒലിച്ചു ഇറങ്ങിയ പാട് മുഖത്ത് നന്നായി കാണാം……….

അത്രത്തോളം ദക്ഷന്റെ വാക്കുകൾ ആ മനസ്സിനെ മുറിവ് നൽകി എന്ന് ദേവിക്ക് മനസ്സിലായി….

ദേവി….. ദത്തൻ മെല്ലേ അവളെ വിളിച്ചു….

മ്മ്……

നീ ചിലപ്പോൾ എനിക്ക് എന്റെ അമ്മയായി തോനുന്നു ദേവി….. നിന്റെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ ….

നിന്റെ വയറ്റിൽ മുഖം പുഴ്ത്തി എന്റെ അധരങ്ങൾ ചേർക്കുബോൾ വാത്സല്യം മാത്രo ആണ് ഞാൻ ആഗ്രഹിക്കുന്നത്……

നേരത്തെ ദക്ഷൻ…. പറഞ്ഞ് മുഴുപ്പിക്കുന്നതിന് മുമ്പ് തന്നെ അവന്റെ ചുണ്ടുകൾ വിതുമ്പി………..

അവൾ അവന്റെ മുഖം മാറോടു ചേർത്ത് പിടിച്ചു കരഞ്ഞു……. അവന്റെ ദുഃഖം അവളിൽ പെയ്തു മാറി….

ദത്തെട്ടാ……….

അവൻ മെല്ലേ മുഖം ഉയർത്തി അവളെ നോക്കി…….

ഒരു ഭാര്യക്ക് തന്റെ ഭർത്താവിന് ചിലപ്പോൾ അമ്മയാകാൻ പറ്റിയേക്കാം …. പക്ഷേ ഏട്ടാ… ഇവിടെ ഏട്ടന് ഒരു അമ്മയുണ്ട്……. സുമിത്ര….

ഇപ്പോൾ ദക്ഷൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആ അമ്മയിൽ കണ്ടതാണ് മേലേടത്തെ ദത്തനോട് ഉള്ള സ്നേഹം……..

കരുതൽ…. അതൊക്കെ….. പറഞ്ഞ് തീരുന്നതിനു മുമ്പ് ദത്തൻ അവളിൽ നിന്നും മാറി…..

എല്ലാം അറിയാഞ്ഞിട്ടും നീ വീണ്ടും അത് ആവർത്തിക്കുകയാണോ ദേവി……????

അല്ലാ അങ്ങനെ അല്ലാ ഏട്ടാ…. ഞാൻ എന്താ പറഞ്ഞത് എന്ന് വെച്ചാൽ….

മിണ്ടരുത്…. അവർ ഒറ്റ ഒരുത്തി കാരണം ആണ് ദക്ഷൻ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞത്…. എന്റെ നെഞ്ച് നീറുവാ ദേവി……

അവന്റെ വാക്കുകൾ എന്റെ കാതിൽ വീണ്ടും മുഴങ്ങി കൊണ്ട് ഇരിക്കുവാ എന്നും പറഞ്ഞ് അവൻ ചെവി രണ്ടും പൊത്തി….

ദേവി അവന്റെ കൈകൾ പിടിച്ചു മാറ്റി കൈയിൽ കൊണ്ട് അവന്റെ മുഖം ഉയർത്തി…..

ഇന്ന് ദക്ഷൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഇ മനസ്സ് വേദനിച്ചെങ്കിൽ ഇത്രയും വർഷം ആ അമ്മ അനുഭവിച്ച വേദന ഒന്ന് ഓർത്ത്‌ നോക്ക് ദത്തെട്ടാ……. നിങ്ങളുടെ ഓരോ അവഗണനയും ആ പാവo ഉള്ളിൽ ഒതുക്കി നടക്കുവാ…… അറിയോ???

നിനക്ക് അറിയില്ലേ?? അവരാ എന്റെ..

മിണ്ടരുത്….. വന്ന ദേഷ്യം അടക്കിക്കൊണ്ട് അവൾ പറഞ്ഞു….

ദത്തൻ അത്ഭുതത്തോടെ അവളെ നോക്കി…….

ഏതിന്റെ അടിസ്ഥാനത്തിൽ ആണ് ഏട്ടൻ ഇപ്പോഴും സുമിത്രമ്മ തെറ്റുകാരി ആണെന്ന് പറയുന്നത്????? ആ ഡ്രൈവർക്ക് പണം കൊടുത്തു എന്ന പേരിലോ?? അതിൽ സത്യം അങ്ങനെ അല്ലെക്കിലോ???

മിണ്ടരുത് നീ………..

എന്റെ വാ അടപ്പിക്കണ്ട ഏട്ടാ……..സത്യം ഞാൻ എല്ലാരുടെയും മുമ്പിൽ കൊണ്ട് വരും…. അധികം താമസിക്കാതെ എന്നും പറഞ്ഞ് അവൾ അവിടെ നിന്നും പോയി….

ഒന്നും മനസ്സിലാകാതെ അവൻ അവിടെ തന്നെ ഇരുന്നു…

*****—–*****——-*****———

മുന്നിൽ ഉള്ള കണ്ണാടിയിൽ തന്റെ പ്രതിബിംബം കാണും തോറും ദക്ഷന് അവനോട് തന്നെ പുച്ഛം തോന്നി……

പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞൂ പോയതാണ്…. ഒന്നുo മനപ്പൂർവം അല്ലാ…………. പക്ഷേ ഇത്രത്തോളം ചേട്ടന്റെ മനസ്സ് തകർക്കും എന്ന് ഓർത്തില്ലാ…………

ഇന്നോളം തന്നെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത ദത്തൻ ഇന്ന് അടിച്ചപ്പോൾ മനസ്സിൽ തികട്ടി വന്ന സങ്കടം ദേഷ്യമായി പുറത്ത് വന്നതാണ്……………

പക്ഷേ….. അവന്റെ മുഖം കണ്ണാടിയിൽ കാ ണുംന്തോറുo അവനിൽ പുച്ഛം തോന്നി…….

അവിടെ ഇരുന്ന ഫ്ലവർ വേസ് എടുത്ത് കണ്ണാടിയിൽ എറിഞ്ഞു….. പൊട്ടി ചിതറിയ കണ്ണാടി പോലെ തന്റെയും ദത്തന്റെയുo ബന്ധം ചിന്നി ചിതറൻ താൻ അനുവദിക്കില്ല… എന്ന ഉറപ്പോടെ അവൻ റൂം വിട്ട് ഇറങ്ങി…..

*********————**—-*****————–

രാത്രിയിൽ ഗാർഡനിൽ നിൽക്കുകയായിരുന്നു ദത്തൻ……. ഓരോ ഓർമകളും അവന്റെ നെഞ്ചിൽ കുത്തി വലിക്കുകയാണ്…. പെട്ടന്ന് അവന്റെ അടുത്ത് ദക്ഷന്റെ സാമിപ്യം അറിഞ്ഞു…..

നിനക്ക് എന്താ വേണ്ടേ??? തിരിഞ്ഞു നോക്കാതെ തന്നെ അവൻ ചോദിച്ചു…

പെട്ടെന്ന് ദക്ഷൻ അവന്റെ കാലുകളിൽ പിടിച്ചു കരഞ്ഞു…….. ദത്തൻ ഞെട്ടിക്കൊണ്ട് അവനെ താഴെ നിന്നും എഴുനേൽപ്പിക്കാൻ നോക്കി ….

എന്നാൽ അവൻ അവിടെ തന്നെ ഇരുന്നു…. ദത്തന്റെ കാലുകളിൽ ദക്ഷന്റെ കണ്ണീർ പതിഞ്ഞു കൊണ്ടിരുന്നു….. ദത്തന്റെ ഉള്ളം പിടഞ്ഞു ….. അവൻ ദക്ഷനെ പിടിച്ചു എഴുനേൽപ്പിച്ചു……..

നീ എന്താ കാണിക്കുന്നത് ദക്ഷാ.??? ദത്തൻ ദേഷ്യത്തോടെ ചോദിച്ചതും ദക്ഷൻ അവനെ മുറുക്കെ കെട്ടിപ്പിടിച്ചു…….. അവന്റെ തോളിൽ മുഖം ചേർത്ത് കരഞ്ഞു…. ദത്തൻ അവനെ മാറ്റാനും നോക്കിയില്ല….. അവനും അത് ആഗ്രഹിച്ചിരുന്നു…..

സോറി ചേട്ടാ…… ചേട്ടൻ എന്നെ ആദ്യമായിട്ട് അടിച്ചപ്പോൾ എന്റെ നെഞ്ച് പൊട്ടി പോയി….. ഒരുപാട് വിഷമം ആയി………….

ആ സമയത്ത് ഞാൻ … എനിക്ക് അറിയില്ല ചേട്ടാ…… അങ്ങനെ പറഞ്ഞു പോയി…..ക്ഷമിക്ക് ….. അവൻ വീണ്ടും കരഞ്ഞുകൊണ്ട് ഇരുന്നു…

ദത്തൻ അവന്റെ പുറത്ത് തടകി അവനെ തന്റെ നേരെ നിർത്തി…. ഇപ്പോഴും മുഖം താഴ്ന്നു നിൽക്കുകയാണ് ദക്ഷൻ…. ദത്തൻ അവന്റെ മുഖം ഉയർത്തി…….

ഒരു ചിരിയാലേ അവന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി…. (അസുരനിലും സഹോദര സ്നേഹം ഉണ്ട് ♥️)
എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ലാ ദക്ഷാ…….

നീ ശരിയാ പറഞ്ഞത് ഞാൻ ആ സ്ത്രിയെ അമ്മയായി ഇന്നേ വരെ കണ്ടിട്ടില്ല…. അവരെ എന്തിന് ഒരു നോട്ടം കൊണ്ട് പോലും സ്നേഹിച്ചിട്ടില്ല…..

പക്ഷേ ദക്ഷാ നീ എന്റെ പൊന്ന് അനിയനാ……. നീ എനിക്ക് എന്റെ മോനാ…….. നിന്നെ മറന്ന് ഞാൻ ഇന്നേ വരെ ഒന്നും ചെയ്തിട്ടില്ല……

പക്ഷേ ഞാൻ നിന്നോട് ഒരു തെറ്റ് ചെയ്തു……

ദക്ഷൻ അവനെ എന്ത് എന്ന ഭാവത്തിൽ നോക്കി…..

നീ പ്രണയിച്ച ദേവിയെ ഞാൻ സ്വന്തം ആക്കി………….

ഒരു ഞെട്ടലോടെ അവൻ ദത്തനെ നോക്കി…. അവന്റെ നോട്ടം കണ്ടപ്പോൾ ദത്തൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു….

ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ…. നിന്റെ ഡയറി എനിക്ക് നിന്റെ റൂമിൽ നിന്നുo കിട്ടി…. അത് വായിച്ചപ്പോൾ ആണ് എനിക്ക് എല്ലാം മനസ്സിലായത് …

പക്ഷേ സത്യം അറിയുന്നത് ഒരുപാട് താമസിച്ചു പോയി ദക്ഷാ …അല്ലെകിൽ ഞാൻ….. ദത്തന് പൂർത്തി ആക്കാൻ പറ്റിയില്ല…..

അങ്ങനെ അല്ല ചേട്ടാ…. ദേവിയെ എനിക്ക് ഇഷ്ട്ടം ആയിരുന്നു. പക്ഷേ എന്ന് ചേട്ടന്റെ ഭാര്യ ആയോ അന്ന് മുതൽ എന്റെ ഏട്ടത്തി ആയെ ഞാൻ കണ്ടിട്ടുള്ളു……

ഇപ്പോൾ എന്റെ മനസ്സിൽ ചിഞ്ചു മാത്രo…. അവളെ കൈവിട്ട് കളയാൻ എന്നെ കൊണ്ട് പറ്റില്ല ചേട്ടാ………….

ദത്തൻ അവന്റെ തോളിൽ പിടിച്ചു സമാധാനിപ്പിച്ചു….

നീ വിഷമിക്കണ്ട…. എല്ലാം ശരിയാകും…… നീ ചിഞ്ചുവിനെ താലി കെട്ടുകയുള്ളൂ………

—///—-

എന്താ വീണ നിനക്ക് ഭ്രാന്ത് ആണോ?? അവളുടെ റൂമിൽ വന്ന ലക്ഷ്മി കണ്ടത് അലo കോലമായി കിടക്കുന്ന റൂം ആണ്…..

ആകെ ഭ്രാന്ത് പിടിച്ചവളെ പോലെ വീണ ഒരു മൂലയിൽ ഇരിക്കുന്നു…. ലക്ഷ്മി അവളുടെ അടുത്ത് വന്ന് അവളുടെ മുടിയിൽ പിടിച്ച് വലിച്ച് എഴുനേൽപ്പിച്ചു…..

ചോദിച്ചത് കേട്ടില്ലേടി………

എന്നെ വിട് എന്നും പറഞ്ഞ് അവരുടെ കൈ തട്ടി മാറ്റി…..

ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ എനിക്ക് ഇ കല്യാണത്തിന് താല്പര്യം ഇല്ലെന്ന് …. പിന്നെ എന്തിനാ ഇത് നടത്തുന്നത്???

മിണ്ടി പോകരുത് അസത്തേ……… ഞാൻ വിചാരിച്ചത് പോലെ എല്ലാം നടക്കണം അല്ലെക്കിൽ കൊന്ന് കളയൂo ഞാൻ….

എന്നും പറഞ്ഞ് അവർ റൂമിൽ നിന്നും ഇറങ്ങി പോയി……
വീണ തലയിൽ കൈ വെച്ച് അവിടെ ഇരുന്നു……..

—****——*******

ആള് ഒഴിഞ്ഞ കടൽ തീരത്ത് ചിഞ്ചു ഇരുന്നു….. തിരമാലകൾ അടിക്കുന്ന പോലെ അവളുടെ ഹൃദയവും എന്തിന് എന്നില്ലാതെ ഇടിക്കുകയാണ്…….

ദക്ഷനും താനും ഇപ്പോൾ പരസ്പരം മിണ്ടിയിട്ട് ദിവസങ്ങൾ ആയി…..നേരിൽ കാണാനോ മിണ്ടാനോ ഇത് വരെ ഒരു അവസരം ഉണ്ടാക്കിയിട്ടില്ല…..

ദക്ഷനെ പാടെ അവഗണിച്ചു എന്ന് വേണമെങ്കിൽ പറയാം……….
ഇന്ന് എന്തിനാണ് ദേവി തന്നെ ഇവിടെ വരണം എന്ന് പറഞ്ഞത് ..??? അതും അറിയില്ല…..
ഇനി ദക്ഷൻ തന്റെ മനസ്സിൽ ഇല്ലാ….

എന്തൊക്കെയോ മനസ്സിൽ ആലോചിച്ചു കൊണ്ട് ഇരിക്കുബോൾ ആണ് ഒരു കാർ ദുരെ നിർത്തിയത് കണ്ടത്….. അതിൽ നിന്നു ഇറങ്ങി വരുന്ന ആളെ കണ്ടതും അവളുടെ ഹൃദയം എന്തെന്ന് ഇല്ലാതെ പേടിച്ചു…

ദക്ഷൻ……

അവൻ അടുത്തേക്ക് വരുന്തോറും അവന്റെ മുഖത്തേ ദേഷ്യം അവൾക്ക് മനസ്സിലാക്കായിരുന്നു…….. അവൾ ഒന്നും മിണ്ടാതെ നിന്നു…..

തിരിച്ചു പോകാൻ നിന്നാലും ദക്ഷൻ തന്നെ വിടില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു…….. അത് കൊണ്ട് അവിടെ തന്നെ നിന്നു…. ദക്ഷൻ വന്ന് അവളുടെ മുമ്പിൽ നിന്നു….

ഇങ്ങോട്ട് നോക്കടി…… അത് ഒരു അലർച്ച ആയിരുന്നു…. ചിഞ്ചു പേടിച്ച് അവനെ നോക്കി…… ദേഷ്യം കൊണ്ട് മുഖം എല്ലാം ചുവന്നു ഇരിക്കുകയായിരുന്നു….. അതും കൂടി കണ്ടപ്പോൾ അവളിൽ പേടി ഉണ്ടായി….

എന്താടി നിന്റെ ഉദ്ദേശം….. വിളിച്ചാൽ ഫോൺ എടുക്കില്ല….. കാണാൻ ഒരു അവസരം പോലും തരില്ല…. ഒരുതരം അവഗണന….. എന്തിനാ ചിഞ്ചു എന്നോട് ഇങ്ങനെ… അത് പറഞ്ഞപ്പോൾ അവന്റെ ശബ്ദം ഇടറി…….

നിങ്ങൾ ആണോ ദേവിയെ കൊണ്ട് ഇവിടെ വരാൻ പറയിപ്പിച്ചത്???? അവൾ ചോദിച്ചതും ദക്ഷൻ അത്ഭുതത്തോടെ അവളെ നോക്കി ……

നിങ്ങളോ??? ഞാൻ നിനക്ക് എന്ന് മുതൽ ആണ് ചിഞ്ചു ആരും അല്ലാതെ ആയി മാറിയത്????

പിന്നെ ……… ദക്ഷേട്ടാ നമ്മൾ തമ്മിൽ ഉള്ള ബന്ധം കുറച്ച് ദിവസം മുമ്പ് അറ്റുപോയതാ…….. ഇനി അത് വീണ്ടും കൊണ്ട് പോകാൻ എന്നെ കൊണ്ട് പറ്റില്ല…….. അവളുടെ കണ്ണുകൾ നിറഞ്ഞു……..
അത് കൊണ്ട് ഇനി എന്നെ കാണാനോ മിണ്ടാനോ ശ്രമിക്കല്ല്… പ്ലീസ്….

ചിഞ്ചു എനിക്ക് നീ ഇല്ലാതെ പറ്റില്ല പെണ്ണേ…… വീണ അവൾ എന്റെ അനിയത്തി കുട്ടിയാ…. അങ്ങനെ കണ്ടിട്ടുള്ളു……..

എനിക്ക് ഒന്നും കേൾക്കണ്ട ഏട്ടാ… ഞാൻ കാരണം നിങ്ങളുടെ കുടുംബം തകരാൻ പാടില്ല…. അതിന് ഈ ചിഞ്ചു അനുവധിക്കില്ല……. ഞാൻ പറയുന്നത് ഏട്ടൻ കേൾക്കണം ഈ എൻഗേജ്മെന്റ് നടക്കണം…….

ചിഞ്ചു……….

ഒന്നും പറയണ്ട………. എന്നും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു…

പുറകിൽ നിന്നും അവൻ വിളിക്കുന്നുണ്ടെക്കിലും അവൾ അതൊന്നും ശ്രദ്ധിച്ചില്ല…….. ചെറിയ ഏങ്ങലോടെ അവൾ കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് നടന്നു….

ദക്ഷന്റെ കണ്ണുകളും നിറഞ്ഞു…

തുടരൂ……..

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13

അസുര പ്രണയം : ഭാഗം 14

അസുര പ്രണയം : ഭാഗം 15

അസുര പ്രണയം : ഭാഗം 16

അസുര പ്രണയം : ഭാഗം 17

അസുര പ്രണയം : ഭാഗം 18

അസുര പ്രണയം : ഭാഗം 19

അസുര പ്രണയം : ഭാഗം 20

അസുര പ്രണയം : ഭാഗം 21

അസുര പ്രണയം : ഭാഗം 22

അസുര പ്രണയം : ഭാഗം 23