Friday, April 12, 2024
Novel

അസുര പ്രണയം : ഭാഗം 2

Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

അസുരൻ………… അവൾ പതറി പുറകിലേക്ക് വലിഞ്ഞു…….

What ……………

എന്ന് ഒരു അലർച്ച കേട്ടതും കാറിലേക്ക് വിണ്ടുo നോക്കിയപ്പോൾ അവളെ ഇപ്പോൾ കൊല്ലും എന്ന ഉറ്റു നോക്കുന്ന കാപ്പി കണ്ണുകളെ ആണ് കണ്ടത്…… അസുരന്റെ അതേ കണ്ണുകൾ…………….. ഇനി ഇവൻ ആണോ ലവൻ 😨😨😨

ഡീ ………….. അവൻ ദേഷ്യത്തിൽ അവളെ വിളിച്ചു.പെട്ടന്ന് തന്നെയവൾ ചിന്തകളിൽ നിന്നും ഉണർന്ന് അവനെ നോക്കി…..

ഡീയോ നിന്റെ മടിയിൽ ഇരുത്തി ആണോ എനിക്ക് പേര് ഇട്ടത് ???? എന്ന് പറഞ്ഞപ്പോഴേക്കും അവൻ ദാണ്ടെ കാറിൽ നിന്നും ഇറങ്ങി എന്റെ മുമ്പിൽ വന്ന് നിൽക്കുന്നു….

യൂ ഇഡിയറ്റ് 😠😠 നിനക്ക് എത്ര അഹങ്കാരം ഉണ്ടായിട്ടാഡി ഈ ദത്തനോട്‌ ഇങ്ങനെ ക്കെ സംസാരിച്ചത്……. എന്നും പറഞ്ഞ് അവൻ അവളുടെ നേർക്ക് വിരൽ ചൂണ്ടിയതും ദേവി തന്റെ നേരെ ചൂണ്ടിയ വിരൽ തട്ടി മാറ്റി………

എടോ നീ ഏത് ദത്തൻ ആയാലും ഈ ദേവ പ്രിയക്ക് വെറും പുല്ല് മാത്രം ആണ്…..അത് കൊണ്ട് കൂടുതൽ പേടിപ്പിക്കാൻ നോക്കണ്ട .

പിന്നെ ഇപ്പോൾ ചെറ്റത്തരം കാണിച്ചതെ നീ യാ…….

കണ്ടില്ലേ എന്റെ ഡ്രസ്സ്‌…. എന്ന് പറഞ്ഞതും ചെളിയിൽ കുളിച്ചു നിൽക്കുന്ന അവളെ കണ്ട് പുച്ഛിച്ചു കൊണ്ട് അവൻ മുഖം തിരിച്ചു……

അതും കൂടി കണ്ടപ്പോൾ ദേവിയുടെ സകല ക്ഷമയും നിലച്ചു…… വേറൊന്നും ചിന്തിക്കാതെ കാല് കൊണ്ട് ചെളി മുഴുവൻ അവന്റെ ഡ്രെസ്സിൽ തെറിപ്പിച്ചു…..

പെട്ടന്ന് ഉള്ള അറ്റാക്ക് ആയത് കൊണ്ട് അവന് ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ല…….

നനഞ്ഞ കോഴിയേ പോലെ ചെളിയിൽ കുളിച്ചു നിൽക്കുന്ന ദത്തനെ കണ്ട് അവൾ ചിരിച്ചു
🤣🤣🤣🤣🤣🤣🤣🤣🤣🤣
എന്റെ അമ്മോ ചിരിച്ച് ചിരിച്ച് വയ്യാ…. അവസാനം അവിടെ മുട്ട്കുത്തി ഇരുന്നു ചിരിച്ചു ……..

ഇതൊക്കെ കണ്ട് പല്ല് ഇറുമി നിൽക്കുന്ന അവനെ അവൾ ശ്രദ്ധിച്ചതേ ഇല്ലാ…….

ഡി…….. നീ കൂടുതൽ ചിരിക്കണ്ട നിന്നെ എന്റെ കയ്യിൽ കിട്ടും അന്ന് ഞാൻ കാണിച്ചു തരും…… നോക്കിക്കോ….. അവൻ അതും പറഞ്ഞ് തിരികെ കാറിലേക്ക് കേറി…

വണ്ടി സ്റ്റാർട്ട് ആക്കി പോകാൻ ആയി പോയതും ദേവി അവന്റെ അടുത്തേക്ക് വന്നു……..

എടോ ഒരു തെറ്റ് ചെയ്യുമ്പോൾ അത് തെറ്റ് ആണെന്ന് മനസ്സിലാക്കണം അല്ലാതെ ഇത് പോലെ കടിച്ചു കീറാൻ വ
രരുത്…..

പിന്നെ താൻ എന്തോ കാണിച്ചു തരും എന്ന് പറഞ്ഞില്ലേ …….തനിക്ക് നാണം ഇല്ലേ ഇത്പോലെ ഒരു നിസാര കാര്യത്തിന് ഒരു പെണ്ണിനോട് അടി കൂടാൻ…… ശേ….. എന്ന് ചെറു ചിരിയോടെ പറഞ്ഞും കൊണ്ട് അവൾ അവനിൽ നിന്നും നടന്ന് അകന്നു……..

അവൾ പോകുന്നത് വലിഞ്ഞു മുറുകുന്ന മുഖത്തോടെ അവൻ കാറിൽ ഇരുന്ന് കൊണ്ട് കണ്ടു ……. പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ വണ്ടി വിട്ടു…..

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ശേ ഞാൻ അപ്പോഴേ പറഞ്ഞതാ ഇന്ന് പോകുന്നില്ലെന്ന്….. ഇപ്പോൾ എന്ത് ആയി…………

വീട്ടിലെ വരാന്തയിൽ പത്രം വായിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ഗിരിജ…. ദേവിയെ കണ്ടപ്പോൾ കൈയിൽ ഇരുന്ന പത്രം താഴെ വെച്ച് അവളെ അടിമുടി ഒന്നും നോക്കി….

. ദേവിക്ക് അത് ഒട്ടും തന്നെ പിടിച്ചില്ല…….😠😠😠😠

നിങ്ങൾക്ക് ഇപ്പോൾ സമാധാനം ആയോ…….. എന്ന് പറഞ്ഞ് കൊണ്ട് അവൾ ബാഗ് എടുത്ത് ഒറ്റ ഏറുവെച്ച് കൊടുത്തു….

അസത്തേ നിന്നോട് എത്ര വെട്ടം ഞാൻ പറഞ്ഞിട്ടുണ്ട് ബാഗ് എടുത്ത് എറിയരുത് എന്ന്…….. അത് കൊണ്ടാ കുറെ സപ്പ്ളി വാരി കൂട്ടി ഇരിക്കുന്നത്……

സപ്പ്ളിയുടെ കാര്യം ഒന്നും അമ്മ എന്നോട് പറയണ്ട…..സപ്പ്ളി ഇല്ലാതെ എന്ത് ഡിഗ്രി……. ഞങൾ ഡിഗ്രിക്കാർ വേറെ ലെവലാ …. 😎😎😎

ഉവ്വാ…… അല്ല നിന്റെ ഡ്രെസ്സിൽ ഇത് എന്താ ചെളി… എവിടെ
എക്കിലും വീണതാന്നോ…????

ഹാ അത് ഒക്കെ ഒരു സ്റ്റോറി … ഫസ്റ്റ് ഞാൻ പോയി കുളിക്കട്ടെ കേട്ടോ…… എന്നും പറഞ്ഞ് അവൾ അകത്തു കേറി……

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

മേലേടത്ത് തറവാട്….

ആ നാട്ടിലെ പേര് കേട്ട കുടുംബം….. അവിടുത്തെ അമ്മ മല്ലികാമ്മ.. അവർക്ക് രണ്ട് മക്കൾ …. അതിൽ മൂത്തയാൾ പ്രഭാകാരൻ ,ഭാര്യ സുമിത്ര അവർക്ക് രണ്ട് ആൺ മക്കൾ

ഇളയത് ലക്ഷ്മി അവരുടെ ഭർത്താവ് കൃഷ്ണ കുറുപ്പ് അവർക്ക് ഒരു ആണും പെണ്ണും…… അവർ വേറെ ആണ് താമസിക്കുന്നത്….. മേലേടത്തേ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അവിടുത്തെ അമ്മ മല്ലിക ആണ്………
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

നാണി അമ്മേ അത് വെന്തൊന്ന് നോക്കിയേ… അടുക്കളിലേ തിരക്കിനിടയിൽ സുമിത്ര പറഞ്ഞു…..

എന്റെ സുമിത്ര കുഞ്ഞേ ഇത് എത്ര മത്തെ വെട്ടമാ വേവ് നോക്കുന്നേ….. കുഞ്ഞ് ഒന്ന് സമാധാനപ്പെടു മോൻ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ……..

അവരുടെ പറച്ചിൽ കേട്ട് കൊണ്ട് ഒന്ന് ചിരിച്ചിട്ട് സുമിത്ര പറഞ്ഞു : നാണി അമ്മേ എത്ര വർഷം കഴിഞ്ഞാ എന്റെ മോൻ വീട്ടിൽ വരുന്നേ ………

അവന് വായിക്ക് രുചി ആയിട്ട് അവന്റെ അമ്മ അല്ലേ എല്ലാം ഉണ്ടാക്കി കൊടുക്കെണ്ടത്…….????

അതൊക്കെ ശെരിയാ കുഞ്ഞേ…. പക്ഷേ കുഞ്ഞാ ഇതൊക്കെ ഉണ്ടാക്കിയത് എന്ന് അറിഞ്ഞാൽ മോൻ ഇതൊക്കെ കഴിക്കുവോ?????????

എന്ന് നാണി അമ്മ പറഞ്ഞപ്പോൾ കറി ഇളക്കി കൊണ്ട് ഇരുന്ന തവി അവരുടെ കൈയിൽ നിന്നും താഴെ വീണു……….

ശെരി ആണ് നാണി അമ്മ പറഞ്ഞത് അവന് വെറുപ്പ് മാത്രം ആണ് തന്നോട്………….

കുഞ്ഞേ……..

ആഹ്ഹ് നാണി അമ്മ പറഞ്ഞത് ശെരിയാ…… ഇതൊക്കെ ഞാൻ അവന് വേണ്ടി ഉണ്ടാക്കിയത് ആണെന്ന് പറയാതെ ഇരുന്നാൽ മതി … കേട്ടോ…..

അവർ ശെരി എന്ന് തലയാട്ടി……

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

കുളികഴിഞ്ഞു ദേവി റൂമിൽ ഡ്രസ്സ്‌ മാറ്റി റെഡി ആക്കുകയായിരുന്നു പെട്ടന്ന് ഫോൺ റിങ് ചെയ്തു …….. നോക്കിയപ്പോൾ അച്ഛൻ……

ഹലോ…….

ഹലോ മോളേ.. നീ എവിടാ……

ഞാൻ വീട്ടിലാ അച്ഛാ……

നീ ഇന്ന് കോളേജിൽ പോയില്ലേ???

പോയതാ വഴിയിൽ വെച്ച് ഒന്ന് വീണു….

അയ്യോ എന്നിട്ട് നിനക്ക് വല്ലതും പറ്റിയോ???

ഇല്ലാ അച്ഛാ കുഴപ്പം ഇല്ലാ…. അല്ല എന്നാത്തിനാ ഇപ്പോൾ വിളിച്ചേ…???

ആഹ്ഹ് മോളേ അച്ഛന്റെ റൂമിലെ മേശയിൽ ഒരു ഫയൽ ഉണ്ട്….. മോള് ഒന്ന് അത് എടുത്തോണ്ട് വാ അത്യാവശ്യം ആണ്……

ഞാനോ എനിക്ക് വയ്യാ… പോ… 😠😠

എന്റെ പൊന്ന് മോളല്ലേ…… മോള് എന്ത് പറഞ്ഞാലും അച്ഛൻ കേൾക്കും ഒന്ന് എടുത്തോണ്ട് വാ…. ഇവിടുത്തെ അമ്മ അച്ഛനെ ഇപ്പോൾ ചീത്തവിളിക്കും അതാ…….

ഓ അങ്ങനെ ആണല്ലേ ….. അപ്പോൾ ശെരി ദാ വരുന്നു…. .

ഓഹ് വേഗം വാ അച്ഛന്റെ മോള്…..

ഉവ്വ………

അവൾ ഫോൺ കട്ട്‌ ആക്കി ഫയൽ എടുത്ത് അമ്മയോട് യാത്ര പറഞ്ഞ് മേലേടത്തേക്ക് നടന്നു…….

ഇതേ സമയം മേലേടത്ത് മുറ്റത്ത് ദത്തന്റെ കാർ വന്ന് നിന്നും…

തുടരും…..

അസുര പ്രണയം : ഭാഗം 1