Saturday, September 14, 2024
Novel

അസുര പ്രണയം : ഭാഗം 19

നോവൽ
എഴുത്തുകാരി: ചിലങ്ക


സുമിത്ര…….
എന്താ…..
അതേ ദേവി അവരാ എന്റെ അമ്മേ കൊന്നത്……

ഒന്നും മനസ്സിലാകാതെ ദേവി അവിടെ നിന്നു അമ്മ… ഇല്ലാ അങ്ങനെ ഒരിക്കലും….
സംഭവിക്കില്ല…………. അവൾ ദേഷ്യത്തിൽ അവനോട്‌ പറഞ്ഞു ….

അത് കേട്ടതും ദത്തൻ അവളുടെ കൈകളിൽ പിടിത്തം മുറുക്കി…. അവന്റെ പിടിയാൽ അവളുടെ വളകൾ പൊട്ടി ചോര ഒലിച്ചു…

.. ദേവി വേദനയോടെ അവനെ നോക്കി…. എന്നാൽ അവനിൽ ഒരു ഭാവവും ഇല്ലായിരുന്നു….

നിനക്ക് എന്ത് അറിയാം ദേവി….. ഒന്നുംഅറിയില്ല…. അവരെ പറ്റി….. എന്നും പറഞ്ഞ് ദത്തൻ അവളിൽ നിന്നും മാറി…..
അവന്റെ അവസ്ഥ കണ്ട് ദേവിയിൽ ഒരു നോവ് ഉണ്ടാക്കി….
മാറിനിൽക്കുന്ന അവന്റെ അടുത്തേക്ക് വന്നു……

ദത്തെട്ടാ………..

അവളുടെ വിളിയിൽ അവൻ തിരിഞ്ഞു നോക്കി…….. കണ്ണുo നിറച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ മനസ്സ് അലിഞ്ഞു…….

ദേവി…………. ഞാൻ പറഞ്ഞത് സത്യം ആണ്…….. നിനക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ട് ദേവി……..

മേലേടത്തേ പ്രഭാകരൻ അതായത് എന്റെ അച്ഛന്റെ മുറപെണ്ണ് ആയിരുന്നു സുമിത്ര.
പണ്ട് മുതലേ കുടുംബക്കാർ വാക്കാലേ ഉറപ്പിച്ചത് ആയിരുന്നു അവർ തമ്മിൽ ഉള്ള കല്യാണം. പക്ഷേ അച്ഛന് തന്റെ കൂടെ കോളേജിൽ പഠിച്ച സാധരണ കാരിയായ സാവിത്രിയോട് പ്രണയം ഉണ്ടായി

.ദിവസങ്ങൾ കഴിയും തോറും അവരുടെ പ്രണയം കൂടി കൊണ്ട് ഇരുന്നു… അങ്ങനെ അച്ഛമ്മ അത് അറിഞ്ഞു….. പിന്നെ സുമിത്രയും അവരുടെ വീട്ടുകാരും.
ആ ബന്ധത്തിൽ നിന്നും പിന്മാറാൻ എല്ലാരും ഒരുപാട് നിർബന്ധിച്ചു…..

പക്ഷേ അച്ഛൻ അവിടെ തന്നെ ഉറച്ചു നിന്നു… അവസാനം എല്ലാവർക്കും ഈ ബന്ധത്തിന് സമ്മതിക്കേണ്ടി വന്നു…….

അങ്ങനെ അവരുടെ കല്യാണം കഴിഞ്ഞു…

അന്ന് രാത്രിയിൽ എന്റെ അമ്മയോട് ആ സ്ത്രീ പറഞ്ഞായിരുന്നു “നീ അധിക കാലം മേലേടത്ത് താമസിക്കില്ല എന്ന്… ”
അന്ന് അമ്മ അതൊന്നും കാര്യം ആക്കിയില്ല …… മോഹിച്ച പുരുഷനെ കിട്ടാത്തത്തിനുള്ള അമർഷം ആണെന്ന് വിശ്വസിച്ചു………

പിന്നീട് ഉള്ള ദിവസങ്ങളിൽ അമ്മയോട് കൂടുതൽ അടുപ്പം കാണിച്ചു…… പാവം അമ്മയ്ക്ക് അറിയില്ലായിരുന്നു അവരുടെ ചതി…………..

ദത്തൻ അത്രയും പറഞ്ഞിട്ട് ദേവിയെ ഒന്ന് നോക്കി….
ഒന്നും വിശ്വസിക്കാൻ പറ്റാതെ അവിടെ നിൽക്കുകയായിരുന്നു ദേവി……

അവൻ വീണ്ടും തുടർന്നു……..
അങ്ങനെ വർഷങ്ങൾ കടന്നു പോയി….

അന്ന് ഒരു ദിവസം എനിക്ക് അന്ന് 6 വയസ്സ് വീട്ടിൽ ഒരാൾ വന്നു……
മുറ്റത്ത് വണ്ടി വന്ന ശബ്ദം കേട്ടാണ് ഞാൻ ഹാളിൽ വന്നത് …. മേലേടത്ത് അപ്പോൾ ആരും ഇല്ലായിരുന്നു…..

അയാൾ വന്ന് ഹാളിൽ ഇരുന്നു…

അയാളെ കണ്ടപ്പോഴേ എനിക്ക് പേടി തോന്നി… ഞാൻ പാത്ത് അയാളെ നോക്കി….

അപ്പോഴാണ് സുമിത്ര കയ്യിൽ കുറേ നോട്ടുകൾ കൊണ്ട് വന്ന് അയാൾക്ക് നേരെ നീട്ടി…………
ആയാളും മായി എന്തൊക്കെയോ സംസാരിച്ചു……എനിക്ക് ഒന്നും കേൾക്കാൻ പറ്റിയില്ല……

പിന്നെ ഞാൻ അവിടെ നിൽക്കാൻ പോയില്ല………
കുഞ്ഞല്ലേ എനിക്ക് എന്ത് മനസ്സിലാക്കാനാ……

ഒരു ദിവസം അമ്മ അമ്പലത്തിൽ പോയ വഴിക്ക് ഒരു ലോറി അമ്മയുടെ വണ്ടിയിൽ ഇടിച്ചു……

ഒന്നും അറിയാതെ അച്ഛമ്മയുടെ കൂടെ ഹോസ്‌പിറ്റലിൽ പോയപ്പോൾ ഞാൻ കണ്ടത് വെള്ള തുണി പുതപ്പിച്ചു കണ്ണടച്ച് കിടക്കണ എന്റെ അമ്മയേയാ………

എന്റെ അമ്മയ്ക്ക് ഒരു മുത്തം കൊടുക്കാൻ മാത്രമേ എനിക്ക് അന്ന് പറ്റിയുള്ളൂ……..

ഒഴുകി വന്ന കണ്ണീർ തുടച്ചു കൊണ്ട് ദത്തൻ പറഞ്ഞു…..
പിന്നെ ചടങ്ങ് എല്ലാം കഴിഞ്ഞു..

ഏത് സമയവും അച്ഛൻ എന്റെ കൂടെ കാണുമായിരുന്നു… ..

.. അങ്ങനെ ഒരു ദിവസം അച്ഛന്റെ ഫോണിൽ ഒരു കാൾ വന്നു…… പെട്ടെന്ന് അച്ഛൻ എന്റെ എടുത്ത് നിന്നും മാറി ഫോണിൽ സംസാരിച്ചു തിരിച്ചു വന്നപ്പോൾ അച്ഛന്റെ കണ്ണെല്ലാം ചുവന്നു ….
എന്നോട് എവിടെയോ പോകുവാന്ന് പറഞ്ഞു ….
ഞാനും വരുന്നു എന്ന് പറഞ്ഞ് നിർബന്ധം പിടിച്ചപ്പോൾ അച്ഛന്റെ കൂടെ എന്നെയും കൊണ്ട് പോയി…..

വണ്ടി നിർത്തിയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു…… അവിടെ അകത്ത് കേറിയ ഉടനെ അവൻ എവിടെ എന്ന് ആണ് അച്ഛൻ ചോദിച്ചത്……

പോലീസ് ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി . അവിടെ നിൽക്കുന്ന ആളെ കണ്ട് എന്റെ കുഞ്ഞു മനസ്സിൽ ഓർമ വന്നു ….

അവൻ അന്ന് വീട്ടിൽ വന്നവൻ…. അവനെ കണ്ടതും അച്ഛൻ ഓടി അവനെ പൊതിരെ തല്ലി……..
അത് കണ്ട് എനിക്ക് പേടിയായി… അവിടെ ഉണ്ടായിരുന്ന പോലീസ്കാർ അച്ഛനെ പിടിച്ചു മാറ്റി….

അതിന്റെ ഇടയ്ക്ക് അച്ഛന്റെ പറച്ചിൽ കേട്ട് ഒന്നും മനസ്സിലാകാതെ ഞാൻ നിന്നു…”എന്റെ സാവിത്രിയെ വണ്ടിയിടിച്ചു കൊന്നില്ലേടാ… നീ….. “…
.

എപ്പോൾ എനിക്ക് മനസ്സിലായത് അവൻ ആണ് എന്റെ അമ്മേ കൊന്നത് എന്ന്…. പക്ഷേ എന്ത് സുമിത്രയും മായി ഉള്ള ബന്ധം മനസ്സിലാക്കാൻ ഒന്നും എന്റെ ആ പ്രായത്തിൽ എനിക്ക് കഴിയില്ലായിരുന്നു……

അത് ഒരു സ്വാഭാവിക ആക്‌സിഡന്റ് ആയി …. അയാൾക്ക് ജയിൽ ശിക്ഷയും ലഭിച്ചു………
അമ്മ മരിച്ചതോടെ അച്ഛൻ തകർന്നു …

അത് കണ്ട് കുടുംബക്കാർ സുമിത്രയെ അച്ഛനെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചു….. എന്നാൽ അച്ഛൻ സമ്മതിച്ചില്ല….. അവസാനം എല്ലാരുടെയും നിർബന്ധം കൊണ്ടും എന്നെ ഓർത്തുo അച്ഛൻ അതിന് സമ്മതിച്ചു…….

നിലവിളക്കും ആയി അവർ മേലേടത്തെ പടി കേറി എന്നെ ചേർത്ത് നിർത്തിയപ്പോൾ അവരുടെ കയ്യി തട്ടി മാറ്റി ഞാൻ അവിടെ നിന്നും ഓടി….. എന്തോ അവരെ എനിക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റില്ലായിരുന്നു……

പിന്നെ കുറച്ചു വർഷം കഴിഞ്ഞപ്പോൾ ആണ് … എല്ലാം കാര്യങ്ങളും കൂട്ടി ചിന്തിച്ചപ്പോൾ അവർ ആണ് പണം കൊടുത്ത് അയാളെ വിലയ്ക്ക് മേടിച്ച് അമ്മേ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് എന്ന് മനസ്സിലാക്കിയത്….

എന്നാൽ അത് എനിക്ക് വീട്ടിൽ പറയാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു…. കാരണം അപ്പോഴേക്കും ദക്ഷൻ ഉണ്ടായി… അവന് മൂന്നോ നാലോ വയസ്സ് ആയിക്കഴിഞ്ഞു…

അച്ഛനെയും അവനെയും ഓർത്തപ്പോൾ എനിക്ക് ആരോടും ഒന്നും പറയാൻ തോന്നിയില്ല…….. പിന്നെ ആ സ്ത്രീയോടൊപ്പം മേലേടത്ത് നിൽക്കാൻ എനിക്ക് പറ്റില്ലായിരുന്നു….

അതാ ഞാൻ ഇവിടം വിട്ട് അങ്കിളിന്റെ കൂടെ മുംബൈയിൽ പോയത്…. അവിടെ തന്നെ സ്ഥിരം ആയി…… വർഷം കൂടബോൾ അച്ചമ്മേ കാണാൻ ഇവിടെ വരുo………. അപ്പോഴൊന്നും അവരോട് ഒന്ന് മിണ്ടാൻ പോലും ഞാൻ നിന്നിട്ടില്ല………..

എന്റെ അമ്മേ കൊന്നതാ ദേവി അവർ… എന്റെ ജീവിതം നശിപ്പിച്ചവൾ…. എന്നെ അനാഥൻ ആക്കിയവർ…….. എന്നും പറഞ്ഞ് ദത്തൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു…….

ദേവിക്ക് അത് ഉൾക്കൊള്ളാൻ ഒട്ടും പറ്റില്ലായിരുന്നു . എന്നാലും ദത്തന്റെ അവസ്ഥ കണ്ടപ്പോൾ അവൾക്ക് ഒന്നും പറയാൻ തോന്നിയില്ല…
അവൾ അവനെ കൈകൾ കൊണ്ട് വലയം ചെയ്തു.

കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവനെ തന്നിൽ നിന്നും മാറ്റി.

ദേവി അവന്റെ കാലിൽ കേറി നിന്നും. ദത്തന് അവൾ എന്താ ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ അവൾ അവന്റെ കരഞ്ഞു ചുവന്ന കണ്ണുകളിൽ മാറി മാറി ചുംബിച്ചു.

ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി….. അവൻ കണ്ണുകൾ അടച്ച് അങ്ങനെ തന്നെ നിന്നു.

ദേവി അവളുടെ ചുണ്ടുകൾ അവന്റെ കണ്ണിൽ നിന്നും മാറ്റി അവന്റെ അധരങ്ങൾ കവർന്നു………

രണ്ടു പേരും അതിൽ ലയിച്ചു നിന്നു…. ദത്തൻ അവളുടെ ചുണ്ടുകൾ വിട്ട് കൊടുക്കാതെ ഭ്രാന്തമായി നുണഞ്ഞു…. ദേവിയുടെ കാലുകൾ ഉയർന്നു …..

ആകാശത്തെ നക്ഷത്രങ്ങൾക്ക് പോലും അത് കണ്ട് നാണത്താൽ അമ്പിളിഅമ്മാവന്റെ അടുത്ത് മറഞ്ഞു നിന്നു….

അവസാനം രണ്ട് പേർക്കും ശ്വാസം കിട്ടാതെ ആയപ്പോൾ അവർ അകന്നു…..
അവൾ ദത്തനെ കെട്ടിപിടിച്ചു….

ദത്തേട്ടാ…… അവൾ അവന്റെ നെഞ്ചിൽ തല വെച്ച് കൊണ്ട് വിളിച്ചു…..

മ്മ്മ്………….

ഏട്ടന് ഞാൻ ഉണ്ട്….. എന്റെ ജീവൻ അല്ല ഇപ്പോൾ നിങ്ങൾ എന്റെ ജീവനെക്കാൾ വിലയുണ്ട്…. എന്റെ പ്രാണൻ ആണ്…….ഞാൻ ഒരിക്കലും നിങ്ങളെ വിട്ട് പോവില്ല……….

അത് കേട്ടപ്പോൾ അവന്റെ വിഷമങ്ങൾ ആ നിമിഷം ഇല്ലാതെ ആയി. അവന്റെ കൈകൾ ഒന്നും
കൂടി അവളെ വലിഞ്ഞു മുറുക്കി……….

—–/////———————

താൻ എന്താടോ ഇങ്ങനെ കിടക്കാതെ ആകാശം നോക്കി നിൽക്കുന്നേ???

ബാൽക്കണിയിൽ നിന്ന സുമിത്രയുടെ അടുത്ത് പ്രഭാകരൻ ചോദിച്ചു..

അവർ അയാളെ നോക്കി……

നോക്ക് ഏട്ടാ….. ആ നക്ഷത്രം ഇല്ലേ അത്
സാവിത്രി ചേച്ചിയാ….. അവർ ചിരിച്ചു കൊണ്ട് പറഞ്ഞു….

താൻ എന്തൊക്കെയാ പറയണേ…….

അവർ കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിൽ തല വെച്ചു…….

അയാൾ അവളുടെ തലയിൽ തലോടി……

ചേച്ചിക്ക് ദേഷ്യം ആയിരിക്കും ഏട്ടാ….

എന്തിനാടോ???

ദത്തനെ നോക്കാത്തതിൽ … അവന് എന്റെ സ്നേഹം നേരെ കൊടുക്കാത്തതിന്…..

അത് തന്റെ കുറ്റം ആണോ???
അവന്റെ മനസ്സിൽ തന്നെ പറ്റി എന്തോ ഒരു കരട് ഉണ്ട് അതാ അവന് തന്നെ അക്‌സെപ്റ് ചെയ്യാൻ പറ്റാത്തത് ……

അത് കേട്ടതും അവളിൽ ഒരു ഞെട്ടൽ ഉണ്ടായി…..

അവർ അയാളിൽ നിന്നും മാറി……..

ഏട്ടൻ പോയി കിടന്നോ… ഞാൻ കുറച്ചു നേരം കൂടി ഇവിടെ നിന്നോട്ടെ……

ശരി…. എന്നും പറഞ്ഞ് അയാൾ അവിടെ നിന്നും പോയി……

വർഷങ്ങൾ ആയി തന്റെ മനസ്സിൽ സൂക്ഷിച്ചുവെച്ചത് ഒരിക്കലും ആരും അറിയാൻ പാടില്ല…. അങ്ങനെ ഉണ്ടായാൽ എല്ലാരും തന്നെ വെറുക്കും …. അവർ ഭയന്നു…….

—–////—-=

ദത്തനും ദേവിയും അവിടെ നിന്നും തിരിച്ചു….. വണ്ടിയിൽ ഇരിക്കുമ്പോൾ ദത്തന്റെ മനസ്സ് ശാന്തം ആയിരുന്നു. ഇത്രയും കാലം ആരോടും പറയാത്ത രഹസ്യം തന്റെ ദേവിയോട് പറഞ്ഞിരിക്കുന്നു….

എന്നാൽ ദേവി അവൻ പറഞ്ഞത് വിശ്വസിക്കാൻ പറ്റാതെ ഇരുന്നു….
എന്തോ ചതി നടന്നിട്ടുണ്ട് …. പക്ഷേ എന്ത്???

തണുത്ത കാറ്റു വീശി….. കുഞ്ഞു കുഞ്ഞു വെള്ള തുള്ളികൾ അവരുടെ ദേഹത്ത് പതിച്ചു …. പിന്നെ തിമിർത്തു പെയ്യാൻ തുടങ്ങി..

ദത്തൻ വണ്ടി നിർത്താൻ പോയപ്പോൾ ദേവി സമ്മതിച്ചില്ലാ….അങ്ങനെ അവർ നനഞ്ഞു കൊണ്ട് യാത്ര തുടർന്നു……
——/////—–

രണ്ട് പേരും ആരും അറിയാതെ റൂമിൽ കേറി….. ദേവി തണുപ്പ് കൊണ്ട് വിറച്ചു….
ദത്തൻ നനഞ്ഞ ഷർട്ട്‌ ഊരി മാറ്റി. ദേവി ഓടി ടൗവ്വൽ എടുത്ത് അവന്റെ തല തോർത്തി….. ദത്തന്റെ നോട്ടം അവളുടെ ദേഹത്ത് മുഴുവൻ ഓടി നടന്നു…..

മഴ നനഞ്ഞു ഡ്രസ്സ്‌ മുഴുവൻ ഒട്ടിപ്പിടിച്ച് ശരീരത്തിന്റ എല്ലാ ഭാഗങ്ങളും നല്ല വ്യക്തമായി കാണാൻ പറ്റുമായിരുന്നു…..
ദേവി അതൊന്നും കണ്ടതെ ഇല്ലാ…..

അവന്റെ നോട്ടം വെട്ടി വിറയ്ക്കുന്ന അവളുടെ ചുണ്ടിലേക്ക് ആയി…..ദത്തന്റ് കയ്യി അവളുടെ ഇടുപ്പിൽ അമർന്നു…. ദേവി ഞെട്ടി കൊണ്ട് അവനെ നോക്കി … അപ്പോഴാണ് അവന്റെ നോട്ടം അവൾക്ക് മനസ്സിലായത് …

ദേവി അവനിൽ നിന്നും മാറി തിരിഞ്ഞു നടന്നതും ദത്തൻ വീണ്ടും അവനിലേക്ക് അവളെ അടുപ്പിച്ചു…. ദേവി തല താഴ്ത്തി നിന്നു….

ദത്തൻ അവളുടെ മുഖം ചൂണ്ട് വിരലാൽ ഉയർത്തി….. അവൾ അവന്റെ കാപ്പി കണ്ണുകളിലേക്ക് നോക്കി ….

പെട്ടെന്ന് ദത്തൻ അവളെ രണ്ട് കൈകൾ കൊണ്ട് കോരി എടുത്ത് ബെഡ് ലക്ഷ്യം ആക്കി നടന്നു…. ദേവി അവന്റെ കൈകളിൽ പാവേ പോലെ കിടന്നു.

അവൻ അവളെ ബെഡിൽ ഇരുത്തി അവളുടെ അടുത്ത് അവൻ ഇരുന്നു…..

അവന്റെ ചുണ്ടുകൾ അവളുടെ കാതോരം കൊണ്ട് വന്ന് ചോദിച്ചു : ഞാൻ നിന്നെ എല്ലാം കൊണ്ടും സ്വന്തം ആക്കിക്കോട്ടെ ദേവി………..

അവളുടെ മറുപടി നാണത്താൽ ഉള്ള ചിരി ആയിരുന്നു.. ദത്തന് അത് മതിയായിരുന്നു അവളെ സ്വന്തം ആക്കാൻ .. ദത്തൻ അവളെ ബെഡിലേക്ക് കിടത്തി…..

അവളുടെ മുകളിൽ അവൻ കിടന്നു…. അവന്റെ ചുണ്ടുകൾ അവളുടെ ദേഹത്ത് എല്ലാം പരതി നടന്നു…..

അവന്റെ ഓരോ ചുംബനവും അവൾ നാണത്താൽ മേടിച്ചു….. അവന്റെ കൈകൾ അവളുടെ ദേഹത്ത് എല്ലാം ഇഴഞ്ഞു നടന്നു………

അവന് തടസ്സമായ എല്ലാം അവളിൽ നിന്നുo അവൻ മാറ്റി……. വിവസ്ത്രരായി ആർത്തു പെയ്യുന്ന മഴയിലും അവരുടെ ദേഹങ്ങൾ വിയർപ്പിനാൽ കുളിച്ചു….

അവസാനം മഴ ഭൂമിയിൽ പതിക്കുന്ന പോലെ അവൾക്ക് ചെറിയ നോവ് സമ്മാനിച്ച് അവളിൽ അവൻ പെയ്ത് ഇറങ്ങി….. തളര്ന്ന് അവളുടെ മാറിൽ മുഖം പൂഴ്ത്തി അവൻ ഉറക്കത്തിലേക്ക് വീണു ….

ദേവി അവന്റെ പ്രണയത്തിൽ ലയിച്ച് കണ്ണുകൾ അടച്ചു.അപ്പോഴും അവളുടെ കൈകൾ അവനെ വലയം ചെയ്തിട്ടുണ്ടായിരുന്നു…

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13

അസുര പ്രണയം : ഭാഗം 14

അസുര പ്രണയം : ഭാഗം 15

അസുര പ്രണയം : ഭാഗം 16

അസുര പ്രണയം : ഭാഗം 17

അസുര പ്രണയം : ഭാഗം 18