അസുര പ്രണയം : ഭാഗം 5
നോവൽ
എഴുത്തുകാരി: ചിലങ്ക
എന്ത് പറ്റി തനിക്ക് ……. റൂമിൽ ചിന്തകളിൽ മുഴുകിയിരുന്ന സുമിത്രയോട് പ്രഭാകാരൻ ചോദിച്ചതും പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്ന് അവർ അയാളെ നോക്കി ഒന്നും ഇല്ലെന്ന് തലയാട്ടി…….
ഈ എന്നോട് ആണോ സുമിത്രേ നീ കള്ളം പറയുന്നത്…………
ഏയ്യ് ഒന്നും ഇല്ലാ ഏട്ടാ…. തോന്നുന്നതാ…..
എനിക്കറിയാഡോ ദത്തൻ വന്നിട്ട് തന്നോട് മിണ്ടുക പോലും ചെയ്തില്ല ….. അതല്ലേ ഈ മൂഡ് ഔട്ട്….????
പെട്ടെന്ന് പൊട്ടിക്കരഞ്ഞ് അവർ അയാളുടെ നെഞ്ചിലേക്ക് തല ചായിച്ചു……
എന്താ ഏട്ടാ ….. നമ്മളുടെ മോൻ ഇത്ര വർഷം ആയിട്ട് അവന്റെ അമ്മയായി എന്നെ കാണാത്തേ…….. എന്ന് ചോദിച്ച്
സുമിത്ര അയാളിൽ നിന്നും അകന്നു……
എനിക്ക് അറിയില്ല സുമി….. അവന് ഇത്രയും വർഷം ആയിട്ടും സാവിത്രിയെ മറക്കാൻ പറ്റിയിട്ടില്ല…….
അവന്റെ പെറ്റമ്മ അല്ലേ സാവിത്രി ചേച്ചി.. ചേച്ചിയെ മറക്കാൻ ഞാൻ പറയുമോ ഏട്ടാ…….
ഞാൻ അവന്റെ രണ്ടാനമ്മ ആണെക്കി ലും എന്നെകിലും അവനെ ഞാൻ അങ്ങനെ കണ്ടിട്ടുണ്ടോ???? ദക്ഷനെ കാട്ടിൽ സ്നേഹമാണ് എനിക്ക് ദത്തനോട് …
എന്നിട്ടും എന്റെ മോൻ കുഞ്ഞിലേ തൊട്ട് ഇന്ന് വരെ എന്നെ സുമിത്രാമ്മേ എന്ന് പോലും വിളിച്ചിട്ടില്ല……..
എന്തിന് പറയുന്നു എന്നെ ഇഷ്ട്ടം അല്ലാത്തത് കൊണ്ട് അല്ലേ അവൻ മുംബൈയിൽ പോയത്…. എന്നും പറഞ്ഞ് അവർ വീണ്ടും കരഞ്ഞു……..
ഏയ്യ് കരയാതഡോ…. എല്ലാം ശെരിയാകും അന്ന് അവൻ തന്നെ സുമിത്രമ്മേ എന്നല്ലാ അമ്മ എന്ന് തന്നെ വിളിക്കും നോക്കിക്കോ…….. എന്നും പറഞ്ഞ് അയാൾ അവരെ ആശ്വസിപ്പിച്ചു………
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
കുളത്തിൽ കല്ലിട്ട് കളിക്കുകയായിരുന്നു ദേവി….. പെട്ടെന്ന് ആണ് അവളുടെ മുമ്പിൽ ഒരു നിഴൽ കണ്ടത്……. ദേവൻ ആണെന്ന് വിചാരിച്ച് അവളുടെ അലക്കാൻ ഉള്ള തുണി പുറകിലേക്ക് വലിച്ചു എറിഞ്ഞു………
എടാ ദേവാ…. എന്റെ ഈ തുണി ഒന്ന് അലക്കിതാടാ… എന്നും പറഞ്ഞ് തിരിഞ്ഞതും അവൾ എറിഞ്ഞ തുണി അവന്റെ തോളിൽ ഇരിക്കുന്നു……… അവൻ ആണെകിൽ അവളെ ഇപ്പോൾ കത്തിക്കും എന്ന മട്ടിലും…..
അവന്റെ നോട്ടം അത്ര ശെരി അല്ലെന്ന് മനസ്സിലായി ദേവി ആ തുണി അവന്റെ തോളിൽ നിന്നും എടുത്ത് മാറ്റി……
സോറിട്ടോ… കണ്ടില്ല……..
ഇഡിയറ്റ്… 😠😠😠
ഡോ തന്നോട് സോറി പറഞ്ഞില്ലേ പിന്നെന്താ……. 😠😠😠
അവന്റെ അമ്മുമ്മേടെ ഒരു ഇഡിയറ്റ്…… 😏😏😏(ആത്മ, )
അല്ലാ മേലേടത്തേ ദത്തന് എന്താണ് ഇവിടെ കാര്യം 🤨🤨🤨🤨
സോറി….. 😒😒😒
എന്ത്….. കേട്ടില്ല…………
ഡീ അധികം വിളയല്ലേ…… അച്ഛമ്മ പറഞ്ഞത് കൊണ്ട് മാത്രo ആണ് ഇപ്പോൾ ഞാൻ നിന്നെ കാണാൻ വന്നതും സോറി പറഞ്ഞതും….. ഇത് ഇവിടം കൊണ്ട് അവസാനിപ്പിച്ചോണം.. എന്ന് വെച്ചാൽ ഇനി എന്റെ മെക്കട്ട് കേറാൻ വരരുത് എന്ന്….. മനസ്സിലായോ?????
ഇല്ലെക്കിൽ താൻ എന്ത് ചെയ്യും….. ഒരു ദത്തൻ വന്നേക്കുന്നു………പേടിപ്പിക്കാൻ നോക്കല്ലേ മിസ്റ്റർ….. ഇത് ദേവിയാ .. ദേവി…..
അതെന്താ നീ പെണ്ണ് തന്നെ അല്ലേ…???
എന്താടോ നിനക്ക് സംശയം ഉണ്ടോ എന്നും ചോദിച്ച് അവൾ അവന്റെ അരികിലേക്ക് നടന്നു………..
ആ ഉണ്ടെടി നീ തീർത്തു തരുമോ??? തരുമോന്ന്….., 😠😠😠എന്ന് അവൻ അലറി….
ഓഹ് ദേവി നീ ഈ തെണ്ടിയോട് സംസാരിച്ച് ഉള്ള മാനം കൂടി കളയല്ലേ…???? (ആത്മ )
പെട്ടന്ന് അവൾ തിരിഞ്ഞു നിന്നും…..
എന്താടി തീർത്തുതരുന്നില്ലേ……??? എന്നും പറഞ്ഞ് ദത്തൻ അവളെ പിടിച്ചു അവന്റെ നേരെ തിരിച്ചു നിർത്തി…….
ഓഹ് താൻ എന്തൊരു മനുഷ്യനാ .. അല്ലാ തനി അസുരൻ…… മനുഷ്യനെ പോലെ ഒന്ന് സംസാരിക്കാൻ പോലും മേലേടത്തെ ദത്തന് അറിയില്ല കഷ്ട്ടം….
താൻ സുമിത്രാമ്മയുടെ മോൻ തന്നേ ആണോ???????? 😠😠😠 അവന്റെ കൈ തട്ടിമാറ്റിക്കൊണ്ട് അവൾ പറഞ്ഞു………
അവന്റെ സർവ്വ ദേഷ്യവും പുറത്ത് വന്നു….. ഒരിക്കലും സുമിത്രയുടെ മകൻ എന്ന മേൽവിലാസം അവൻ വെറുപ്പോടെ കാണുന്ന ഒന്ന് തന്നെയാണ്………..
പെട്ടന്ന് അവൻ ദേവിയുടെ കഴുത്തിൽ അവന്റെ കൈയികൾ അമർത്തിപിടിച്ചു കൊണ്ട് ഭിത്തിയിൽ ചേർത്ത് നിർത്തി……..
അവന്റെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിക്കുതോറും അവന്റെ കൈകൾ അവളുടെ കഴുത്തിൽ അമർന്നു കൊണ്ട് ഇരുന്നു………..
എടാ വിടടാ കാലാ……..ഞാൻ ഇപ്പോൾ ചാകും വിടാൻ….. 😭😭😭😭
അവൾ പറയുന്നത് ഒന്നും തന്നെ അവന്റെ കാതിൽ വീണില്ല…. പെട്ടന്ന് അവൾ അവന്റെ കൈയിൽ കേറി കടിച്ചു……. 😬😬😬😬അപ്പോൾ തന്നെ അവൻ അവളുടെ കഴുത്തിൽ നിന്നുo കൈകൾ മാറ്റി……..
അവൾ അവിടെ ശ്വാസം കിട്ടാൻ വേണ്ടി പാട് പ്പെട്ടു….അവൻ ആണെകിൽ റ്റി റ്റി എടുക്കണോ എന്ന് ചിന്തിച്ച് നിൽക്കുകയായിരുന്നു……..
എടോ… നിനക്ക് ഭ്രാന്ത് ആണോ….??? ഞാൻ ഇപ്പോൾ ചത്തേനെ??? നെഞ്ചിൽ കൈയി വെച്ച് കൊണ്ട് അവൾ പറഞ്ഞു…….
ടി എന്റെ ഒരു കൈക്കേ ഉള്ളൂ നീ അത് ഓർത്തോ ??? എന്നും പറഞ്ഞ് ദത്തൻ മുന്നോട്ട് നടന്നതും ……. അവൻ ചെയ്തത് പോലെ അവളും അതെടുത്ത് പെരുമാറി………
ദത്തൻ കുളത്തിലേക്ക്
വീണു….. കൂടെ ദേവിയും ……
രണ്ടും കൂടി ദാണ്ടെ കുളത്തിൽ കിടക്കുന്നു……. 🤣🤣🤣🤣
കുളത്തിൽ താഴ്ന്ന് പോകാതെ ഇരിക്കാൻ വേണ്ടി ദത്തൻ ദേവിയുടെ ഇടുപ്പിൽ കേറി പിടിച്ചു നിർത്തി……..
വിടടോ അസുരാ എനിക്ക് നീന്താൻ അറിയാം…… അവന്റെ ഒരു പിടിത്തം എന്നും പറഞ്ഞ് ദേവി അവന്റെ കൈ അവളിൽ നിന്നുo തട്ടിമാറ്റി………
എടി നിനക്ക് ഭ്രാന്ത് ആണോ ഫൂൾ നീ എന്താ കാണിച്ചേ…..??? അവൻ അലറി…. 😠😠😠
പിന്നെ നിനക്ക് മാത്രമേ കാല് നീട്ടി ആൾക്കാരെ വീഴ്ത്താൻ അറിയുകയുള്ളോ…. ഞാൻ ചെയ്താൽ വീഴില്ലേ….?????
എടി നീ കൂടുതൽ അഹങ്കരിക്കണ്ട…. എന്റെ കൂടെ നീയും വീണില്ലേ???
എടോ ദത്താ എനിക്ക് എന്തായാലും കുളിക്കണം …..
അത് കൊണ്ട് ഇത് എനിക്ക് ഒരു വിഷയമേ അല്ലാ എന്നും പറഞ്ഞ് അവൾ തിരിഞ്ഞ് പടവുകൾ കേറി നടന്നതും ദത്തൻ അവളെ അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു……….
ദേവിയുടെ ഹൃദയം വല്ലാതെ ഇടിച്ചു… എന്തോ അവന്റെ ശരീരത്തിൽ നിന്നുo അവൾക്ക് സഹിക്കാൻ പറ്റാത്ത എന്തോ ഒരു തരിപ്പ് അനുഭവപ്പെട്ടു ……
അവൾ തല കുഞ്ഞിച്ചു നിന്നു…… അവൾക്ക് എന്തോ ധയിര്യം ചോർന്ന് പോകുന്ന പോലെ തോന്നി………
എ എ എടോ…. വി വിടടോ എ എന്നെ…. അവൾ അവന്റെ കണ്ണിൽ നോക്കി ഒരു വിധം പറഞ്ഞ് ഒപ്പിച്ചു…….
എന്താ ദേവി നിനക്ക് പേടി തോന്നുന്നുണ്ടോ??? വിക്ക് വരുന്നു…….
പേ പേടിയോ എനിക്കോ…?? എന്ന് അവൾ വിക്കി പറഞ്ഞപ്പോൾ ദത്തൻ അവന്റെ നോട്ടം അവളുടെ ചുണ്ടുകളിൽ പതിഞ്ഞു……..
വെട്ടി വിറയക്കുന്ന ചുണ്ടുകൾ അതിന്റെ മുകളിൽ ആയി ഒരു കുഞ്ഞ് മറുക് അത് അവനെ വല്ലാതെ ആകർഷിച്ചു………………..
പെട്ടന്ന് അവൻ അതിൽ നിന്നും നോട്ടം മാറ്റി അവളെ നോക്കിയപ്പോൾ വല്ലാതെ ഇരിക്കുകയാണ്….
എടി……. അവൻ അലറി…… ഇപ്പോൾ മനസ്സിലായി നീ ഇത്രേ ഉള്ളന്ന് ……… എന്നും പറഞ്ഞ് അവൻ അവളെ അവിടെ തെള്ളിയിട്ടിട്ട് നടന്നു……..
പെട്ടന്ന് എന്തോ ഓർത്തപോലെ അവൻ തിരിഞ്ഞ് ദേവിയെ നോക്കി ……….
ഡീ നീ നേരത്തെ പറഞ്ഞില്ലേ നീ പെണ്ണ് ആണോന്ന് സംശയം ഉണ്ടോന്ന്…. ഇപ്പോൾ എന്റെ സംശയം തീർന്നു… കേട്ടോടി….. 😠😠എന്ന് പറഞ്ഞ് അവൻ നടന്ന് അകന്നു…………
അവൻ എന്താണ് അങ്ങനെ പറഞ്ഞത് എന്ന് അവൾക്ക് ഒട്ടും മനസ്സിലായില്ല……
അവളുടെ ദേഹത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ രണ്ടും തള്ളിപ്പോയി……..
നനഞ്ഞ ദാവണിയിലൂടെ ശരീരം മൊത്തം ഒട്ടിപ്പിടിച്ചു ഇരിക്കുന്നു….
ശരീരത്തിന്റെ എല്ലാം നല്ല വൃത്തിയായിട്ട് തെളിഞ്ഞു കാണാമായിരുന്നു…… 😨😨😨
ഭഗവാനെ അവൻ എല്ലാം കണ്ടോ..???? 🥺🥺🥺🥺🥺
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
കുളികഴിഞ്ഞു ദേവി വീട്ടിലോട്ട് കേറിയതും ദേവൻ അവളുടെ മുമ്പിൽ തടസ്സം ആയി നിന്നു……
എന്താടാ… 😠😠😠
അവൻ എന്തിനാ നിന്നെ കാണാൻ വന്നത് ??????
ആര്???? ( അവൾ അറിയാത്ത രീതിയിൽ ചോദിച്ചു )
കളിക്കല്ലേ….. ദേവി….. ആ ദത്തൻ…….
ഓ അവനോ എന്റെടുത്ത് സോറി പറയാൻ വന്നതാ 😎😎😎
എന്തിന്???? 🤔🤔
ഇന്നലെ എന്നെ അടിച്ചില്ലേ…. അതിന്
അതിന് അവൻ അല്ലല്ലോ നിന്നെ അടിച്ചേ…
ആ എനിക്കറിയില്ല …. നീ പോയി ചോദിക്ക് എന്നും പറഞ്ഞ് അവൾ റൂമിലേക്ക് പോയി……
എന്തോ എവിടെയോ ഒരു തകരാർ??????
(ദേവൻ)
———/////////////////////——
ദത്തൻ ഫ്രഷ് ആയി കണ്ണാടിയുടെ മുമ്പിൽ നിന്നും കൊണ്ട് തലത്തോർത്തി…….. അവന്റെ മനസ്സിൽ നേരത്തെ നടന്ന കാര്യങ്ങൾ ഓർമ്മവന്നു………..
അത് അവനിൽ ചെറിയ ഒരു ചിരി ചുണ്ടിൽ വിരിച്ചു…. അതോടൊപ്പം ദേഷ്യവും…………..
അവൾക്ക് എത്ര അഹങ്കാരം ഉണ്ടായിട്ടാ.. ആ സ്ത്രീയുടെ മോൻ ആണെന്ന് പറഞ്ഞത് ഇഡിയറ്റ്….. 😠😠😠
ദേഷ്യം കൊണ്ട് അവൻ അവിടെ ഇരുന്ന ചെയർ താഴെ ഇട്ട് തിരിഞ്ഞതും കതകിന്റെ മറവിൽ നിൽക്കുന്ന രൂപo കണ്ട് അവന് ദേഷ്യം വന്നു….
സുമിത്ര…….
പെട്ടന്ന് അവൻ നടന്ന് ഡോർ വലിച്ചു അടച്ചു…….
കതകിന്റെ മറവിലുടെ ദത്തനെ നോക്കുകയായിരുന്നു സുമിത്ര….. അവൻ ഡോർ അടച്ചപ്പോൾ അവരുടെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചു കൊണ്ട് ഇരുന്നു……
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦
️ദേവി …………..
കോളേജ് ഗേറ്റ് കടന്ന് നടന്ന ദേവി പുറകിൽ നിന്നുo ഉള്ള വിളികേട്ട് തിരിഞ്ഞു നോക്കി….. അവിടെ നിൽക്കുന്ന ആളെ കണ്ട് അവളിൽ ഒരു പുഞ്ചിരി ഉണ്ടാക്കി….
ആര് ഇത് ദക്ഷൻ ചേട്ടനോ…….
ആഹ്ഹ്….. സോറി ദേവി….
എന്തിന്????
അല്ല.. അപ്പച്ചി നിന്നേ…..
ഓ അത് സാരമില്ല…. അല്ല ചേട്ടൻ എന്താ ഇവിടെ …????
ഞാൻ ഏട്ടനെ കൊണ്ട് വിടാൻ വന്നതാ……..
ഓഹ് അത് ശെരി ……… 😨😨😨😨എന്താ പറഞ്ഞേ…..????
ആ ടി…. ചേട്ടൻ ഇവിടെ ജോയിൻ ചെയ്തു….. സാർ ആയിട്ട്………
ആര് ദത്താനോ????
പിന്നെ അല്ലാതെ ആരാടി… 😠
ഈശ്വരാ……. 😭😭😭😭
തുടരും
എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.