Friday, April 19, 2024
Novel

അസുര പ്രണയം : ഭാഗം 17

Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

ജന്നലിൽ കൊട്ട് കേട്ടതും ദേവി അവിടേക്ക് നോക്കി…..
ആരാ അത്……….

അവൾ പേടിച്ചു കൊണ്ട് ചോദിച്ചു….. വീണ്ടും കൊട്ട് കേട്ടതും അവൾ പെതുക്കെ ജനലിന് അരികിൽ വന്നു……. പതുക്കെ ജന്നൽ തുറന്നതും നിലാവിന്റെ വെളിച്ചത്തിൽ അവിടെ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി….

ദത്തൻ…..
—-///——
ഉറക്കത്തിലും ദേവി ആയിരുന്നു ദത്തന്റെ സ്വപ്നത്തിൽ …… പെട്ടെന്ന് ഞെട്ടി ഉണർന്നപ്പോൾ ആണ് അവൾ ഇല്ലെന്ന് അവന് മനസ്സിലായത് .

സമയം ഒന്നും നോക്കാതെ അപ്പോൾ തന്നെ ദത്തൻ അവിടം വിട്ട് ഇറങ്ങി ദേവിയുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു….

/////——-
അവനെ കണ്ട് കണ്ണ്മിഴിച്ചു നിൽക്കുന്ന ദേവിയുടെ തലയിൽ ഒരു കൊട്ട് വെച്ച് കൊടുത്തു…

എന്തുവാ പെണ്ണേ……..

നിങ്ങൾ എന്താ മനുഷ്യ ഇവിടെ…..

ഞാൻ പിന്നെ എവിടെ പോണം ??? നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ കൂടെ വരാൻ കേട്ടില്ലല്ലോ??? വാ നമ്മൾക്ക് പോകാം…

പോകാനോ??? ഈ രാത്രിയിൽ പറ്റില്ല…….

എന്നാൽ നീ ഡോർ തുറക്ക് ഞാൻ അകത്ത് കേറട്ടെ…..

അത് പറ്റില്ല…

അതെന്താ??

നിങ്ങൾ പോ മനുഷ്യ……

ഇല്ലാ…..

അങ്ങനെ രണ്ടും പേരും പൊരിഞ്ഞ അടിയായി ഈ സമയം നമ്മളുടെ ദേവൻ രാത്രിയിൽ മുള്ളാൻ വേണ്ടി വെളിയിൽ ഇറങ്ങി……

വെളിയിൽ ഇറങ്ങിയതും ദേവിയുടെ റൂമിന്റെ ജന്നൽ ഭാഗത്ത്‌ ആരോ നിൽക്കുന്നതായി കണ്ടു……

അവൻ അവിടെ ഇരുന്ന ഒലക്ക എടുത്ത് ദത്തന്റെ എടുത്തേക്ക് പോയി…… ഇപ്പോൾ അടിക്കും അടിക്കില്ല……

അവസാനം അടിക്കാൻ വേണ്ടി ഉയർത്തിയപ്പോൾ ആണ്… സംഭവം തന്റെ അളിയൻ ആണെന്ന് കണ്ടത്……..

അളിയോ…………. ദേവന്റെ നീട്ടിയുള്ള വിളി കേട്ടതും ദത്തൻ തിരിഞ്ഞ് നോക്കി കൂടെ ദേവിയുo……. രണ്ട് പേരും ഒരു ഇളി വെച്ച് കൊടുത്തു …..

അല്ല ദേവ….ഞാൻ ഇവിടെ പിന്നെ….. ദത്തൻ പറയാൻ വേണ്ടി പാടുപെട്ടു…..

ബ ബ ബാ…….ഇങ്ങോട്ട് ഒന്നും പറയണ്ട അകത്ത് കേറി പോരേ…… എന്നും പറഞ്ഞ് കൊണ്ട് ദേവൻ തിരിച്ചു കേറി…
ചമ്മലോടെ ദത്തനും അവന്റെ പുറകെ നടന്നു…….

അളിയോ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

എന്താടാ???

അളിയോ കട്ട് തിന്നാം പക്ഷേ അവനവന്റെ സാധനം കട്ട് തിന്നാല്ലു …. ദഹിക്കൂല…. എന്നും പറഞ്ഞ് ദത്തൻ വീണ്ടും മുള്ളാൻ പോയി…..

ദത്തൻ പിന്നെ അവിടെ നിൽക്കാതെ ഓടി ദേവിയുടെ റൂമിൽ കേറി വാതൽ അടച്ചു….
അവളെ നോക്കിയപ്പോൾ ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞുനില്ക്കാ…

എന്താടി…….

നിങ്ങൾ എന്തിനാ ഉമ്മച്ച ഇവിടെ വന്നേ…??? ആകെ നാണം കെട്ടില്ലേ……..

എന്നാൽ ശെരി ഞാൻ പോയേക്കാം എന്നും പറഞ്ഞ് ദത്തൻ തിരിഞ്ഞതും ദേവി അവന്റെ കയ്യിൽ കേറി പിടിച്ചു…

എന്താടി……

എന്തായാലും വന്നതല്ലേ ഇനി പോവണ്ട…..

ഓഹോ അങ്ങനെ ആണോ എന്നും പറഞ്ഞ് ദത്തൻ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു…..
ദേവി അവനെ നോക്കി ചിരിച്ചു………

അവൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചതും ഡോറിൽ ആരോ തട്ടുന്നത് കേട്ടു……

ദേവി പെട്ടെന്ന് അവനിൽ നിന്നും മാറി ഡോർ തുറന്നു.. ദത്തന് അത് കണ്ടപ്പോൾ ദേഷ്യം തോന്നി….
ഡോർ തുറന്നതും ഇളിച്ചു നിൽക്കുന്ന ദേവനെ ആണ് ദേവി കണ്ടത് …..

എന്താടാ…..???

അങ്ങോട്ട് മാറടി എന്നും പറഞ്ഞ് ദേവൻ അവളെ ഒരു സൈഡിലേക്ക് മാറ്റി….

അളിയോ ….. നീ വല്ലതും കഴിച്ചോ??? എന്ന് ദേവൻ ചോദിച്ചതും അവൻ ഇല്ലെന്ന് തലയാട്ടി……..

കണ്ടോ ദേവി നിനക്ക് എന്തെകിലും സ്നേഹം ഉണ്ടോ അവനോട് ??? പോയി വല്ലതും കഴിക്കാൻ കൊടുക്കടി എന്നും പറഞ്ഞ് ദേവൻ അവിടെ നിന്നും പോയി………

ദേവിപോയി ദത്തന് ഉള്ള ആഹാരം കൊണ്ട് വന്നു കൊടുത്തു….

ഇന്നാ…. ദേവി പ്ലേറ്റ് നീട്ടി…..

ആ……ദത്തൻ വാ തുറന്നു ഇരുന്നു…. കൊച്ചു കുട്ടിയേ പോലെ… ദേവിക്ക് അത് കണ്ടപ്പോൾ ചിരി വന്നു… അവൾ അവന്റെ അടുത്ത് ഇരുന്ന് അവന് വാരി കൊടുത്തു … അവൻ ആസ്വദിച്ച് അത് കഴിച്ചു …… ഇടയ്ക്ക് ഇടെ അവളുടെ കയിൽ കുഞ്ഞു കടിയും വെച്ച് കൊടുത്തു …..

—///——-

ദേവി ദത്തന്റെ അടുത്ത് നിന്ന് കുറച്ചു മാറി കിടന്നു…. ദത്തന് അത് കണ്ടപ്പോൾ ദേഷ്യം വന്ന് അവൻ അവളെ അവന്റെ അടുത്തേക്ക് അടുപ്പിച്ചു…..

ശേ എന്താ കാണിക്കുന്നേ???

ഞാൻ ഇപ്പോൾ നിന്നെ കാണാൻ വന്നത് ഇങ്ങനെ മാറി കിടക്കാൻ അല്ല….

എന്നും പറഞ്ഞ് അവൻ മുഖം അടുപ്പിച്ചു……. ദേവി മുഖം അത് കണ്ട് ഒരു വശത്തേക്ക് തിരിച്ചു…. ദത്തൻ കെറിയിച്ച് തിരിഞ്ഞു കിടന്നു……

കുറേ നേരം അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് അവൾ മുഖം ഉയർത്തി അവനെ നോക്കി. പാവത്തിന്റെ കൂട്ട് കിടക്കുന്ന ദത്തനെ കണ്ട് അവളിൽ ചിരി വന്നു …

മുഖം ഉയർത്തി അവന്റ നെറ്റിലും, കണ്ണിലും, കവിളിലും എല്ലാം അവളുടെ ചുണ്ട് പതിഞ്ഞു……

ഞാൻ നിന്നെ പ്രണയിക്കുന്നു അസുര…….

എന്നും പറഞ്ഞ് അവൾ അവനിൽ നിന്നും മാറാൻ പോയതും ദത്തൻ അവളുടെ കൈയിൽ പിടിച്ചു വലിച്ച് അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു……

love u to ദേവി…… എന്നും പറഞ്ഞ് കണ്ണിറുക്കി കാണിച്ചു……

ദേവി ചുളി പോയി….. താൻ പറഞ്ഞത് അവൻ കേട്ടിരിക്കുന്നു…. ദത്തൻ ഒന്നും കൂടി അവളെ അവനിലേക്ക് ചേർത്തു ……

ചമ്മണ്ട പെണ്ണേ ഞാൻ എല്ലാം കേട്ടു… നിന്നെ പറ്റിക്കാൻ കണ്ണടച്ച് കിടന്നതാ ഞാൻ എന്ന് പറഞ്ഞതും ദേവി ദത്തന്റെ വയറ്റിൽ ഒരു കുത്ത് വെച്ച് കൊടുത്തു…..
ശോ ……. ദത്തൻ ശബ്ദം ഉണ്ടാക്കി……..

അയ്യോ ഞാൻ ചുമ്മാതെ……. എന്നും പറഞ്ഞ് അവൾ അവനെ കൈകൾ കൊണ്ട് വലയം ചെയ്തു….. ദത്തൻ തിരിച്ചു…….. ദത്തന്റെ ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു…… രണ്ട് പേരും ഉറക്കത്തിലേക്ക് വീണു……….

—–/////——-

ദത്തനും ദേവിയും രാവിലെ പോകാൻ വേണ്ടി റെഡിആയി ഹാളിൽ വന്നു……..

അല്ല മോൻ എപ്പോൾ വന്നു (രാജൻ )

അത് പിന്നെ ഞാൻ …. ദത്തൻ മറുപടിക്ക് വേണ്ടി തപ്പി…..

അത് പിന്നെ അമ്മേ ഞാനാ പറഞ്ഞേ വരാൻ……( ദേവി )

ഓഹ് ഇ പെണ്ണിന്റെ ഒരു കാര്യം …… ചെറുക്കനെ ബുദ്ധിമുട്ടിക്കാൻ ….. ( ഗിരിജ )

അപ്പോൾ ഞങ്ങൾ പോട്ടെ …. പിന്നെ ഒരു ദിവസം വരാം….. ( ദത്തൻ )

അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞ് അവർ മേലേടത്തേക്ക് പോയി…..

അവിടെ എത്തിയതും ദേവി ഓടി മല്ലികാമ്മയ്ക്കും സുമിത്രയ്ക്കും ഓരോ ഉമ്മ വീതം കൊടുത്ത് രണ്ടും പേരെയും സോപ്പിട്ടു………

ദേവി………….

ദത്തന്റെ വിളി കേട്ടതും ദേവി അവന്റെ എടുത്തേക്ക് ഓടി…….

എന്തിനാ വിളിച്ചേ???? അവൾ കിതച്ചു കൊണ്ട് പറഞ്ഞതും ദത്തൻ അവളെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി……
ദേവി നല്ല കുട്ടിയായി അവന്റെ മടിയിൽ തന്നെ ഇരുന്നു….

നീ ഇപ്പോൾ ഇവിടെ എത്തിയപ്പോൾ എല്ലാർക്കും ഓരോ ഉമ്മ വീതം കൊടുത്തല്ലോ ….. അപ്പോൾ എനിക്കോ???

അവന്റെ പരിഭവം കേട്ടപ്പോൾ ദേവിക്ക് ചിരി വന്നു…….

ഓ അത് ആണോ ????

ആണെന്ന് അവൻ തലയാട്ടി…..

മേലേടത്തെ ഉമ്മച്ചന് ഉമ്മ തരാൻ മുംബൈയിൽ പെണ്ണുങ്ങൾ പുറകെ അല്ലായിരുന്നോ ??? പോയി അവളുമാരോട് പോയി ചോദിക്ക് ….. എന്നും പറഞ്ഞ് അവൾ എഴുനേൽക്കാൻ പോയതും ദത്തൻ വീണ്ടും അവളെ പിടിച്ചു നിർത്തി
.
ദേവി അത് അന്ന് മായ ചുമ്മാ പറഞ്ഞതാ…..

ആന്നോ???

മ്മ്മ് സത്യം . .. .

എന്നാൽ കണ്ണടയ്ക്ക് …..

എന്തിന്??

കണ്ണടച്ചാലേ എനിക്ക് ഉമ്മ തരാൻ ഒരു സുമാർ ഉള്ളു…….

മ്മ് ശെരി കണ്ണടച്ചു…. ദത്തൻ കണ്ണുകൾ അടച്ചതും ദേവി മുഖം അവനിലേക്ക് അടുപ്പിച്ച് അവന്റെ മൂക്കിന്റെ തുമ്പിൽ ഉമ്മ വെച്ചു…….

ദത്തൻ മെല്ലേ കണ്ണ് തുറക്കാൻ ആയി പോയതും ദേവി അവന്റ കണ്ണുകൾ പൊത്തി അവന്റെ മൂക്കിൽ ഒരു കടി വെച്ച് കൊടുത്തു….

ആഹ്ഹ് എടി ….. ദത്തൻ പിടികാനായി പോയതും ദേവി അവന്റെ കയിൽ നിന്നും രക്ഷപ്പെട്ട് ഓടി…….

നിന്നെ എന്റെ കയിൽ കിട്ടുമെടി…….
—–////———-
ദത്തനും എല്ലാരും ഹാളിൽ ഇരിക്കുകയായിരുന്നു…. കൂടെ ദേവിയും ഉണ്ടായിരുന്നു….

ദേവി മോളേ……. സുമിത്ര ഹാളിൽ വന്ന് അവളെ വിളിച്ചു….

എന്താ അമ്മേ …….

അവളുടെ അ വിളി കേട്ടതും ദത്തന് ദേഷ്യം വന്നു…… അവൻ അത് പുറത്ത് കാണിക്കാത്ത രീതിയിൽ ഇരുന്നു ….

മോളേ അ ചായ ഒന്ന് ഇടാവോ… അമ്മക്ക് കുറച്ചു ജോലി ഉണ്ട്….

അതിന് എന്താ അമ്മേ…. ഞാൻ ഇടാം എന്ന് പറഞ്ഞ് അവൾ എന്നിറ്റതും ദത്തൻ അവളുടെ കൈയ്യിൽ പിടിച്ചു പോകണ്ട എന്ന് ആഗ്യം കാണിച്ചു …..

പിന്നെ പേടിപ്പിക്കാൻ നോക്കല്ലേ അവൾ അവന്റെ കൈയി തട്ടി മാറ്റി അടുക്കളയിലേക്ക് പോയി……..

നീ എന്റെ എടുത്ത് തന്നെ വരുമല്ലോ കാണിച്ചു തരാം ദത്തൻ പതുക്കെ പറഞ്ഞു…….

പ്രഭാകരാ…… ( മല്ലികാമ്മ ,,, ഇനീ മല്ലി അത് മതി )

എന്താ അമ്മേ?? ( ഇനി പ്രഭ അത് മതി )

ദത്തന്റെ കല്യാണം കഴിഞ്ഞില്ലേ … ഇനി ദക്ഷന്റെ കാര്യം വെച്ച് നീട്ടരുത്……. (മല്ലി )

ഞാനും അങ്ങനെ തന്നെയാ വിചാരിക്കുന്നത്…… അപ്പോൾ നമ്മളുടെ വീണയെ അവന് വേണ്ടി നോക്കിയാലോ അമ്മേ ( പ്രഭ )

ശെരിയാ……. നമ്മളുടെ കുട്ടി അല്ലേ അവൾ ……

ഇത്രയും നേരം ഫോണിൽ ചിഞ്ചുവും മായി തോണ്ടി കളിച്ച ദക്ഷന്റെ ശ്രെദ്ധ പെട്ടെന്ന് അവർ പറയുന്ന ഇടത്തേക്ക് ആയി..

അല്ല ചേട്ടാ ആരുടെ കല്യാണ കാര്യവാ പറയുന്നേ????

നിന്റെ അല്ലാതെ ആരുടെയാ… ( ദത്തൻ )

വാട്ട്‌…….അവൻ ഇരുന്ന ഇടത്ത് നിന്നും എഴുനേറ്റു……

നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നേ ചേട്ടന്റെ കല്യാണം കഴിഞ്ഞതേ ഉള്ളു …. ഇത്ര പെട്ടന്ന് എന്റെ അതും വീണയുമായി ….. നടക്കില്ല……..

അതെന്താ നടക്കാത്തേ നിന്റെ മനസ്സിൽ ആരെക്കിലും ഉണ്ടോ??? (ദത്തൻ )

അത് …. അത് പിന്നെ….

പെട്ടെന്ന് ആണ് അടുക്കളയിൽ നിന്നും നിലവിളി ഉയർന്നത്….. എല്ലാവരും അവിടേക്ക് ഓടി…… അവിടെ കണ്ട കാഴ്ച കണ്ട് ദത്തന്റെ നെഞ്ച് തകർന്നു…..

ബോധം കെട്ട് കിടക്കുന്ന ദേവി…. അവളുടെ തുണിയിൽ തീ പിടിച്ചേക്കുന്നു……. കയ്യിലും അവിടെ ഇവിടെ ആയി ചെറിയ മുറിവുകൾ ……….

ദത്തൻ അവളെ തട്ടി വിളിച്ചു … അവന്റെ കണ്ണിൽ നിന്നും കണ്ണീർ ഉതിർന്നു …..

ദേവി…..

ദേവി മോളേ………

ദത്തൻ അവളെ കോരി എടുത്ത് റൂമിലേക്ക് പോയി………….
ദക്ഷൻ ഡോക്ടറെ വിളിച്ചു……
ഡോക്ടർ വന്ന് അവളെ നോക്കി………

ഡോക്ടർ എങ്ങനെ ഉണ്ട് എന്റെ ദേവിക്ക്
( ദത്ത)

dont worry … പൊള്ളൽ ഒന്നും അങ്ങനെ ഏറ്റിട്ടില്ല … ചെറിയ മുറിവ് അത്രേ ഉള്ളു… പിന്നെ പേടി കൊണ്ട് ബോധം പോയതാ…. കുറച്ചു കഴിയുമ്പോൾ കണ്ണ് തുറക്കും…

താങ്ക്സ് ഡോക്ടർ…….

ദത്തൻ ദേവിയുടെ കൈയിൽ മുറുക്കെ പിടിച്ചു… അവളുടെ കിടത്ത കണ്ടപ്പോൾ അവന് വിഷമം വന്നുകൊണ്ടേ ഇരുന്നു….

അവിടെ ഉള്ള എല്ലാരും അതേ അവസ്ഥ ആയിരുന്നു….
കുറച്ചു കഴിഞ്ഞപ്പോൾ അവൾ കണ്ണ് തുറന്നു…..

ദത്തന്റെ കയ്യിൽ അവളുടെ വിരൽ അമർന്നു.. താഴ്ന്ന് ഇരുന്ന ദത്തന്റെ മുഖം ഉയർന്നു…..
ദേവി……അവൻ ചിരിയാലെ അവളെ വിളിച്ചതും എല്ലാരും അവളിലേക്ക് ശ്രെദ്ധി തിരിച്ചു…

ദേവി നിനക്ക് ഒന്നും ഇല്ലല്ലോ…??? ഞാൻ ഒരുപാട് പേടിച്ചു…. നീയും എന്നെ വിട്ട് പോകുമോന്ന് … എന്നും പറഞ്ഞ് ഒരു ഭ്രാന്തനെ പോലെ അവളെ ഉമ്മകൾ കൊണ്ട് മൂടി…..
എല്ലാരുടെ മുഖത്തു ആശ്വാസം നിറഞ്ഞു….

എനിക്ക് ഒന്നും ഇല്ലാ……… ദേവി പതുക്കെ പറഞ്ഞു…..

ദേവി മോളേ …… എന്നും വിളിച്ചു കൊണ്ട് കരച്ചിൽ അടക്കി നിന്ന സുമിത്ര അവളുടെ അടുത്തേക്ക് വന്ന് അവളുടെ കവിളിലേക്ക് കൈ നീട്ടിയതും ദത്തൻ അത് തട്ടി മാറ്റി……

അവരെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കി…..
അവർ അവന്റെ പ്രവർത്തി കണ്ട് പേടിച്ചു….

നിങ്ങൾ ഒറ്റ ഒരുത്തി കാരണം ആണ് എന്റെ പെണ്ണിന് ഇങ്ങനെ ഒരു അവസ്ഥ വന്നത് ….. അല്ല ചിലപ്പോൾ നിങ്ങൾ തന്നെ ആയിരിക്കും അവളുടെ ദേഹത്ത് തീ പടരാൻ കാരണം…. അവൻ അലറി….

ദത്താ………… മല്ലിക ദേഷ്യപ്പെട്ടു……
സുമിത്ര കരയാതിരിക്കാൻ പാട് പെട്ടു…..

മോനേ….. ഞാൻ… ഞാൻ …. അല്ല……

മിണ്ടരുത്…..ഞാൻ സ്നേഹിക്കുന്ന എല്ലാരേയും നിങ്ങൾ എന്നിൽ നിന്നും ഇല്ലാതെ ആക്കിയിട്ടേ ഉള്ളു………. പക്ഷേ ഇനി അത് നടക്കില്ല എന്റെ പെണ്ണിന് എന്തെക്കിലും പറ്റിയാൽ ഒന്നിനെയും ഞാൻ വെച്ചേക്കില്ല……. അവൻ നിറഞ്ഞു വന്ന കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു……..

ചേട്ടാ…………

നീ മിണ്ടരുത് ദക്ഷ…. നിനക്ക് ഒന്നും അറിയില്ല………

അവൻ പിന്നെ ഒന്നും പറയാൻ പോയില്ല…….

സുമിത്രമ്മ കരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി അകന്നു…. എല്ലാരും അത് സക്കടത്തോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ…..
ഇതേ സമയം ദേവി നിറകണ്ണുകളോടെ ഇതെല്ലാം കണ്ടു കൊണ്ട് കിടക്കുകയായിരുന്നു . അവൾക്ക് അവളോട്‌ തന്നെ ദേഷ്യം തോന്നി .. താൻ കാരണം ആണ് സുമിത്രയ്ക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് എന്ന് ഓർത്ത്‌….
—////—–

രാത്രിയിൽ ദേവിക്ക് കൊടുക്കാൻ വേണ്ടി കഞ്ഞിയും മായി ദത്തൻ റൂമിലേക്ക് വന്നു…. അവൻ നോക്കിയപ്പോൾ അവൾ കിടക്കുകയായിരുന്നു .

അവൻ അവിടെ എത്തി അവളെ തട്ടി വിളിച്ചു. ദേവി എഴുനേറ്റു നേരെ ഇരുന്നു…. ഇന്നാ ഈ കഞ്ഞി കുടിക്ക് എന്നും പറഞ്ഞ് ദത്തൻ അവൾക്ക് വാരി കൊടുക്കാൻ പോയതും ദേവി അത് തട്ടി മാറ്റി…..

ദത്തൻ അത്ഭുതത്തോടെ അവളെ നോക്കി… തന്നെ ദേഷ്യത്തിൽ നോക്കി ഇരിക്കുന്ന ദേവിയെ ആണ് അവൻ കണ്ടത് …

ദേവി…… എന്താ നീ കാണിക്കുന്നേ…..

മിണ്ടരുത്…… നിങ്ങൾ എന്തൊക്കെയാ സുമിത്രമ്മേ പറഞ്ഞത് …. പാവം…. ചെയ്യാത്ത തെറ്റിന് …. അവളുടെ ശബ്ദം ഇടറി………..
എന്റെ അശ്രെദ്ധ കൊണ്ടാ….അതിന് ആ പാവത്തിനെ ….. ശേ ……….
അവൾ മുഖം തിരിച്ചു…..

ദേവി …. നിനക്ക് ഒന്നും അറിയില്ല…….

എന്ത് എന്ത് അറിയില്ല എന്നാ…. സ്വന്തം അമ്മേ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യാത്ത നിങ്ങൾ ആണോ സ്വന്തം ഭാര്യ സ്നേഹിക്കാൻ പോകുന്നത്…. അവളുടെ ചോദ്യം അവനിൽ തീ കനലായി നീറി …..

അസുരനിലേക്ക് ആ നിമിഷം അവൻ മാറപ്പെട്ടു…. ദത്തൻ ദേഷ്യത്തിൽ അവളുടെ കവിളിൽ കുത്തി പിടിച്ചു…. ദേഷ്യം കൊണ്ട് അവൻ വിറച്ചു…… അവന്റെ പ്രവർത്തി കണ്ട് ദേവി പേടിച്ചു…

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13

അസുര പ്രണയം : ഭാഗം 14

അസുര പ്രണയം : ഭാഗം 15

അസുര പ്രണയം : ഭാഗം 16