Wednesday, May 22, 2024
Novel

അസുര പ്രണയം : ഭാഗം 9

Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

ദത്തൻ അടുത്തുള്ള റൂമിലേക്ക് അവളെ കൊണ്ട് വന്നിട്ട് കട്ടിലിൽ തെള്ളിയിട്ടിട്ട് ഡോർ അടച്ചു…………….

അവൾ പേടിച്ച് കട്ടിലിൽ നിന്നും ചാടി പിടഞ്ഞു എഴുനേറ്റതും ദത്തൻ അവളെ വലിച്ചു ഭിത്തിയോട് ചേര്ത്ത് നിർത്തി… അവളുടെ കൈകൾ രണ്ടും പുറകിലേക്ക് ആക്കി ലോക്ക് ചെയ്തു …..
ദേവിക്ക് നേരെ നിൽക്കാൻ പോലും ആകാത്ത അവസ്ഥയിൽ ആയിരുന്നു…… കണ്ണിൽ നിന്നും കണ്ണീർ വന്നു കൊണ്ടിരുന്നു….

ശരിക്കും ഒരു പെണ്ണ് ദുർബലആകുന്ന നിമിഷം………..ഒരിക്കലും ഒരു പെണ്ണും ഇഷ്ട്ടപ്പെടാത്ത നിമിഷം…..

പുരുഷന്റെ ശരീര ബലത്തിൽ ഒരു പെണ്ണിന് ഒന്നും ചെയ്യാൻ ചെയ്യാൻ പറ്റാതെ ഇങ്ങനെ….
ദേവിക്ക് അവളോട് തന്നെ ദേഷ്യം തോന്നി………..

ദത്തൻ ശെരിക്കു അസുരനിൽ കത്തി നിൽക്കുകയായിരുന്നു……. കലിയുടെ ഉഗ്ര രൂപത്തിൽ അവൻ അപ്പോൾ എത്തിയിരുന്നു………

എന്നെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നേ……… കരഞ്ഞു കൊണ്ട് അവൾ പറഞ്ഞതും…. അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു……. അടിച്ച ഭാഗത്ത് കൈ കൊണ്ട് തടകാൻ പോലും ദേവിക്ക് പറ്റിയില്ല…………

അവന്റെ മുഖത്ത് നോക്കുന്നതിന് മുമ്പ് തന്നെ ദത്തന്റെ കൈകൾ അവളുടെ വയറ്റിൽ അമർത്തി………… അവന്റെ നഖങ്ങൾ വയറ്റിൽ ചോര പൊടിയിപ്പിച്ചു…..

സ്സ്……… നീറ്റലുകൊണ്ട് അവൾ ശബ്ദം ഉണ്ടാക്കി…….എന്നാലും അവൻ അവളിൽ ഉള്ള പിടിത്തം വിടാൻ ഉദ്ദേശം ഇല്ലായിരുന്നു….. അസുരന്റെ പൂർണതയിൽ അവൻ എത്തിയിരുന്നു……

എന്താടി ഇത്…….മേലേടത്തെ മക്കളെ നിന്റെ വലയിൽ ആക്കാൻ വേണ്ടി ആണോ…??? ഇങ്ങനെ എല്ലാം കാണിച്ചോണ്ട് നടക്കണേ…..??.. ഏഹ്……

എന്ന് ദത്തൻ അവളുടെ വയറ്റിൽ നോക്കി പറഞ്ഞപ്പോൾ ആണ്…. ദേവി അത് ശ്രെദ്ധിച്ചത്………. ഒന്നും മനപ്പൂർവം അല്ല…..

അറിയാതെ അങ്ങനെ ആയി പോയതാണ്….അതിന് തന്റെ അഭിമാനo നഷ്ട്ടപെടുന്ന രീതിയിൽ ദത്തൻ സംസാരിക്കും എന്ന് അവൾ കരുതിയില്ല……..

എന്താടി…. നിന്റെ നാക്ക്‌ ഇറങ്ങി പോയോ…????

അവൻ പറഞ്ഞപ്പോൾ ആണ് അവൾ ചിന്തകൾ നിന്നും ഉണർന്നത്……….
അവൾക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു….

തല കുഞ്ഞിഞ്ഞു നിന്ന് കൊണ്ട് അവൾ ശബ്ദം ഉണ്ടാക്കാതെ കരഞ്ഞു……..

ദത്തൻ അവളുടെ കൈകൾ സ്വാതന്ത്ര്യം ആക്കി…..
കുപ്പിവളകൾ കൊണ്ട് മുറിഞ്ഞ കൈകളിൽ അവൾ ഊതീ കൊടുത്തു……

ദത്തൻ അവന്റെ കൈകൾ അവളുടെ ഇടുപ്പിലേക്ക് ഇഴഞ്ഞു….. അവൾ എന്താ നടക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് മുന്നേ അവളുടെ പാവാടയിൽ കൈയിട്ട് അത് പൊക്കിളിന് മുകളിലേക്ക് വലിച്ചിട്ടു……………….

ഇനി മേലാൽ ഇമ്മാതിരി ഞാൻ കണ്ടാൽ….. ദേവി നിനക്ക് ഈ ദത്തനെ അറിയില്ല…….. നീ ഇടയ്ക്ക് എന്നേ വിളിക്കില്ലേ അസുരൻ എന്ന്……

അത് ആകും ഞാൻ എന്നും പറഞ്ഞ്… അവൻ റൂമിൽ നിന്നും നിന്നും ഇറങ്ങി………… ദേവി നിലത്തേക്ക് വീണു…………

പണത്തിന്റെ ഹുങ്ക് ആണ് ദത്താ.. നിനക്ക്…… മേലേടത്തേ കാര്യസ്ഥന്റെ മോൾക്ക് ഇവിടുത്തെ റാണി ആക്കാനോ. .. നിന്നെ വലയിൽ ആക്കാനോ ഒരു മോഹവും ഇല്ലാ……….. നീ അത് മനസ്സിലാക്കും എന്നെകിലും…….. ഓർത്തോ……

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ദേവി………. എന്താ ഇവിടെ നിൽക്കുന്നെ… നമ്മൾക്ക് സർപ്രൈസ് കൊടുക്കണ്ടേ…… വെളിയിൽ ഗാർഡനിൽ നിൽക്കുകയായിരുന്നു ദേവി…… അപ്പോഴാണ് ദക്ഷൻ അവിടേക്ക് വന്നത്…..

ഇല്ലാ ചേട്ടാ… അത് വേണ്ട….. എനിക്ക് മൂഡ് ഇല്ലാ………..

എന്ത് പറ്റി ദേവി നിന്റെ മുഖം വല്ലാതെ ഇരിക്കുന്നല്ലോ…….????

ഏയ്യ് ഒന്നും ഇല്ലാ… ചേട്ടാ…..

പിന്നെ എന്താ… ദേവി…. പ്ലീസ്….

ദക്ഷന്റെ മുഖം കണ്ടപ്പോൾ പിന്നെ അവൾക്ക് എതിർക്കാൻ തോന്നിയില്ല…..

ശെരി…….

ഗുഡ് ഗേൾ അപ്പോൾ വായോ…… അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ഹാളിൽ പോയി…….

————–!!!!!!!!!!!!!!!!!!!!!!!!!————————

പിറന്നാൾ ആഘോഷം തുടങ്ങി.. വീട്ടിലെ എല്ലാരും ഹാളിൽ ഒത്ത്കൂടി….. കേക്ക് മുറിയും….. സമ്മാനവും… പായസവും ആയി…..

എല്ലാരും ആഘോഷത്തിന്റെ തിരക്കിൽ ആയിരുന്നു.. അപ്പോഴും ഒരാളുടെ കണ്ണുകൾ ആർക്കോ വേണ്ടി തിരയുകയായിരുന്നു…

പെട്ടെന്ന് ആണ് … അവിടെ ആരടെയോ കൈയികൾ കൊട്ട്കേട്ടത് … എല്ലാരും അവിടേക്ക് നോക്കി….
കളർ വെട്ടത്തിൽ… ദക്ഷന്റെയും ദേവിയുടെയും മുഖമങ്ങൾ എല്ലാരുടെയും കണ്ണുകളിൽ ഉടക്കി…….

പെട്ടെന്ന് അവിടെ പാട്ട് മുഴകി…..

“മാർഗണിയെ മല്ലികയെ… മന്താരപ്പും
കുരുവിയേ മഞ്ഞളും പൂശിവാ ഇന്നി താ
എന്റെ മച്ചാ………… ”

രണ്ടും തകർത്ത് കളിച്ചു…………

ആ പാട്ട് തീർന്ന് വേറെ പാട്ട് പ്ലേയായി…

” നീ ഹിമ മഴയായ് വരൂ……
ഹൃദയം അണി വിരളാൽ തൊടു…..
ഈ മിഴിയിണയിൽ സാദാ……
പ്രണയം , മഷിയെഴുതുന്നിതാ….. ”

( സിറ്റുവേഷൻ ഒത്ത സോങ് അല്ലാ… ഷെമിക്ക്…. 😉😉)

പാട്ടിനോടൊപ്പം ദക്ഷനും ദേവിയും ചുവട് വെച്ചു….. എല്ലാരും വളരെ സന്തോഷത്തോടെ അത് കണ്ടുകൊണ്ട് നിന്നും…… ലക്ഷ്മിയും വേണിയും ഒഴികെ… എന്നാൽ ദത്തൻഅത്ഭുതത്തോടെ അത് കണ്ടു കൊണ്ട് നിന്നും….

ഏഴു നിറങ്ങളുടെ പ്രകാശത്തിൽ അവൾ സുന്ദരിആയിരുന്നു……..

ഡാൻസിന്റ അവസാനo ദക്ഷൻ ദേവിയെ കറക്കി…….. അങ്ങനെ അവൾ വട്ടം ചുറ്റി ദത്തന്റെ തോളിൽ പിടിച്ചു നിന്നും………

രണ്ട് പേരും അ നിമിഷം ചുറ്റും ഉള്ള ഒന്നും കണ്ടില്ല …..
ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിൽ പിടുത്തം ഇട്ടു…… അപ്പോഴേക്കും അവൾ അവനേ തെള്ളി…….

എല്ലാരും കൈയ്യടിച്ചപ്പോൾ ആണ് അവർക്ക് രണ്ട് പേർക്കും എവിടെ ആണെന്ന് ബോധം ഉണ്ടായത്………

ദേവിയും ദക്ഷനും മല്ലികമ്മെ ഓടി പോയി കെട്ടി പിടിച്ചു ഉമ്മ വെച്ചു…..

അച്ഛമ്മക്ക് ഒരുപാട് ഇഷ്ട്ടയിട്ടോ …… അവർ വാത്സല്യത്തോടെ പറഞ്ഞു…..

ഇത് അല്ല ഇനിയും ഉണ്ട് സർപ്രൈസ് എന്നും പറഞ്ഞ് ദേവി ഓടി ഗിരിജയുടെ കയ്യിൽ നിന്നും പൊതീ മേടിച്ചു അവർക്ക് കൊടുത്തു…….

തുറന്ന് നോക്ക് ബർത്ത്ഡേ കാരി …..

മല്ലികാമ്മ തുറന്ന് നോക്കിയപ്പോൾ അതിൽ അവരുടെ വരച്ച ഫോട്ടോ… അത് കണ്ടതും മല്ലികാമ്മ യുടെ കണ്ണുകൾ വിടർന്നു……..

എന്റെ കിലുക്കാം പെട്ടി വരച്ചതാണോ..???

ആണെന്ന് അവൾ തലയാട്ടി …….

മിടുക്കി…. അച്ഛമ്മക്ക് ഇഷ്ട്ടയിട്ടോ ……

അവർ അവളെ കെട്ടി പിടിച്ചു …

ദത്തൻ ഇതെല്ലാം കണ്ടുകൊണ്ട് നിന്നും…ദേവി എല്ലാർക്കും ഇത്രയും പ്രിയപ്പെട്ടവൾ ആണെന്ന് ഓർത്ത് അവൻ അതിശയിച്ചു……..

——–/////////————–

എല്ലാം കഴിഞ്ഞു മേലേടത്ത് നിന്ന് പോകാൻ നേരം അവൾ മനസ്സിൽ ചിലത് ഉറപ്പിച്ചായിരുന്നു ……….

അവൾ പോകുന്നത് ദത്തൻ ജന്നൽ അഴികളിൽ നോക്കി നിന്നും…… മനസ്സിൽ എന്തോ കുറ്റബോധം തോന്നി………

———–//////////———————

അമ്മേ ഇവൾക്ക് എന്ത് പറ്റി… അവിടുന്ന് വന്നപ്പോഴേ…. മുഖം വീർപ്പിച്ചു ഇരിക്കുവാ ന്നല്ലോ…. ദേവൻ ദേവിയെ കണ്ട് പറഞ്ഞു…….

ആഹ്ഹ് എനിക്കറിയില്ല…. നീ അവളോട് ചോദിക്ക്…???

എന്ത് പറ്റി.. മുത്തേ…… അവൻ അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു……

എടാ …. ഞാൻ ഇവിടെ എല്ലാം പോയിട്ട് നിൽക്കുവാ ….. കാലേ വാരി നിലത്ത് അടിക്കും … പോയിക്കോ എന്റെ മുമ്പിൽ നിന്ന്… അവൾ ദേഷ്യത്തിൽ പറഞ്ഞു…..

അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മുത്തേ…………

നിന്നെ ഇന്ന് ഞാൻ …. അവൾ തലയണ എടുത്ത് അവനെ എറിഞ്ഞു…… അവൻ ജീവനുo കൊണ്ട് ഓടി….

////////////////////////////////////////////

ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു ദത്തൻ….

അവന്റെ മനസ്സിൽ മൊത്തം ദേവി യായിരുന്നു … . ഒന്നും വേണ്ടായിരുന്നു …… അപ്പോഴെത്തെ ദേഷ്യത്തിൽ അങ്ങനെ ചെയ്തു പോയി. ….. വേണ്ടായിരുന്നു….

അവൻ ഫോൺ എടുത്ത് ദേവിയുടെ ഫോണിലേക്ക് വിളിച്ചു…….

റിങ് പോയിക്കൊണ്ട് ഇരുന്നു… എന്നാൽ അവൾ എടുത്തില്ല………..

വിളിച്ചു കൊണ്ടേ ഇരുന്നപ്പോഴും ഒരു റെസ്പോണ്ടും ഇല്ലായിരുന്നു…….
ദത്തൻ കലി മൂത്ത് ഫോൺ താഴേ ഇട്ടു….

ദേവി…… im sorry…….എനിക്ക് ഇപ്പോൾ തന്നെ നിന്നോട് സോറി പറയണം…..

ദത്തൻ റൂം വിട്ട് ഇറങ്ങി….. ആരും അറിയാതെ മേലേടത്ത് നിന്നും വണ്ടി എടുത്ത് ദേവിയുടെ വീട്ടിലേക്ക് പോയി..

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ദത്തൻ ദേവിയുടെ വീടിന്റെ മതിൽ ചാടി………….
പുറകിലെ വാതില് എങ്ങനെയോ തുറന്ന് അകത്തു കടന്നു… .

ദത്താ നിനക്ക് ഒന്നും കൂടി ചിന്തിക്കായിരുന്നു……. അവൻ മനസ്സിൽ പറഞ്ഞു……….
ഇരുട്ടിൽ പണി പെട്ട് അവൻ വീട്ടിലേ റൂമുകൾ എല്ലാം നോക്കി…… അവസാനം ദേവിയുടെ റൂം കണ്ടുപിടിച്ചു….
അകത്തേക്ക് കേറി……………

കുഞ്ഞു കുട്ടിയെ പോലെ കണ്ണഅടച്ചു കിടക്കുന്ന ദേവിയെ കണ്ട് അവന്റെ ചുണ്ടിൽ ചിരി വിടർന്നു…….
അവൻ അവളുടെ അടുത്തേക്ക് നടന്നു……

” എടാ കാല നീ എന്നെ ഉപദ്രവിച്ചില്ലേ …. ദുഷ്ട്ടാ…. പോ……മൈ….മൈ … മൈ ഡിയർ ഓമന കുട്ടാ ……. നിന്നോട് ഇനി ഒരു ബന്ധവും ഇല്ലാ ….. ദുഷ്ടൻ….. അസുരൻ തെണ്ടി നിന്നോട് ഒക്കെ ആരെക്കിലും ചോദിക്കും നോക്കിക്കോ ………… ”

ദേവി ഉറക്കത്തിൽ പിച്ചുപെയ്യും പറഞ്ഞു കൊണ്ട് ഇരുന്നു….” ദത്തൻ അതെല്ലാം കേട്ട് വാ പൊത്തി ചിരിച്ചു………

അവളെ തട്ടി ഉണർത്താനായി പോയതും ദത്തന്റെ കണ്ണുകൾ അവളുടെ ഇടുപ്പിൽ പതിഞ്ഞു….. അവന്റെ നഖങ്ങൽ കൊണ്ട പാട് അവിടെ നന്നായിട്ട് കാണാം…..

വേദന കൊണ്ട് അവൾ ഷർട്ട്‌ ഇടുപ്പിൽ നിന്നും ഉയർത്തിയാണ് വെച്ചത്….
അത് ദത്തനും മനസ്സിലായി…..

അവൻ അവിടെ മുട്ട് കുത്തി ആ മുറിവിൽ അവന്റെ മുഖം അടുപ്പിച്ചു ഒരു മുത്തം കൊടുത്തു……………. അവൾ ഒന്ന് പുളഞ്ഞു ….

മുഖം ഉയർത്തി….. അവളുടെ കാതിൽ പതുക്കെ….. അവൻ പറഞ്ഞു…. സോറി…

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8