Wednesday, November 13, 2024
Novel

അസുര പ്രണയം : ഭാഗം 13

നോവൽ
എഴുത്തുകാരി: ചിലങ്ക


ഏഹ്ഹ് ഇവൻ ഇതെന്തുവാ കാണിക്കുന്നേ….??? എന്ന് തലയുo ചൊറിഞ്ഞു ദേവി ആലോചിച്ചു കൊണ്ട് ഇരുന്നതും ദത്തൻ പോക്കറ്റിൽ കരുതി വെച്ച താലിയെടുത്ത് അവളുടെ കഴുത്തിൽ കെട്ടി………. കഴുത്തിൽ എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ ആണ് ദേവി അവിടേക്ക് നോക്കുന്നത്…. അത് കണ്ടതും ദേവി പകച്ചു പോയി…..

താലി………………. ദേവി അന്തo വിട്ട് ദത്തനെ നോക്കി.. ദത്തൻ കണ്ണ്ഇറുക്കി അവളെ കാണിച്ചിട്ട് അവളുടെ ചുണ്ടിൽ പൊടിഞ്ഞു ഇരിക്കുന്ന രക്തം കുറച്ച് എടുത്ത് അവളുടെ നെറ്റിയിൽ തൊട്ടു…

( ഇത് വായിക്കുമ്പോൾ നിങ്ങൾ വിചാരിക്കും ദത്തൻ psycho ആണെന്ന്…. അല്ലാട്ടോ….. അവന് ഭ്രാന്തമായ പ്രണയം ആണ് ദേവിയോട് )

ആ ഒരു നിമിഷം ദേവിയുടെ കണ്ണുകൾ അടഞ്ഞു……. നെറ്റിയിൽ പൊട്ടുതൊട്ടിട്ടു ദത്തൻ അവളുടെ നെറുകയിൽ ഉമ്മ വെച്ചു….

ദേവി അവന്റെ നെഞ്ചിലേക്ക് ആഞ്ഞു തള്ളി … ദത്തൻ ബാലൻസ് തെറ്റി നിലത്തേക്ക് വീണു….. ദേവി അതൊന്നും ശ്രെദ്ധിക്കാതെ തിരിഞ്ഞു ഓടി…..

എവിടേക്ക് ആണ് ഓടുന്നത് അറിയില്ല….

എനിക്ക് അസുരനിൽ നിന്നും ഇനി രക്ഷ ഒണ്ടോ അറിയില്ല……..

അതേ ഞാൻ കണ്ട സ്വപ്നം…….

അവൾ പേടിയോടെ തിരിഞ്ഞു നോക്കാതെ ഓടികൊണ്ടിരുന്നു…. അവൾക്ക് മുമ്പിൽ ദത്തന്റെ കാർ വന്നു നിന്നതും അവൾ പെട്ടെന്ന് ഓട്ടം നിർത്തി…

അവൻ കാറിൽ നിന്ന് ഇറങ്ങി അവൾക്ക് അരികിലേക്ക് നടന്നു…

അവന്റെ വരവ് കണ്ട് ദേവി തിരിഞ്ഞു ഓടാനായി നിന്നതും ദത്തൻ അവളെ പിടിച്ചു നിർത്തി……

വിട് എന്നെ വിടാൻ എനിക്ക് പോണം…… വിട്… അവനിൽ നിന്നും കുതറി മാറാൻ നോക്കിയതും ദത്തൻ അവന്റെ പിടിത്തം മുറുക്കി…….

എവിടെ ആണ് ദേവി നീ പോകുന്നത്….??

ഏഹ്ഹ്….?? നിന്നെ അങ്ങനെ വിടാൻ എനിക്ക് പറ്റില്ല……എന്നും പറഞ്ഞ് ദത്തൻ അവളുടെ കഴുത്തിൽ കിടന്ന താലിയിൽ പിടിത്തം ഇട്ടു…..

നോക്ക് ഇത് കണ്ടോ നിന്റെ ഈ കഴുത്തിൽ കിടക്കുന്ന താലി…… ഇത് കെട്ടിയത് ഞാനാ…. ഈ ദത്തൻ……..

പിന്നെ ദാ നിന്റെ നെറ്റിലേ ഈ പൊട്ട് ഇതിന്റെ അവകാശിയും ഞാനാ…. നിനക്ക് ഇതൊക്കെ അല്ലെന്ന് പറയാൻ പറ്റുമോ ദേവി……..

ദേവി അവന്റെ കൈ തട്ടിമാറ്റി…… ഒരു പെണ്ണിന്റ സമ്മതം ഇല്ലാതെയാ മേലേടത്തെ ദത്താ നീ താലി കെട്ടിയത്… എന്നിട്ട് നീ നിന്നെ നല്ലവൻ ആക്കുവാന്നോ?? അവൾ പുച്ഛത്തോടെ പറഞ്ഞു……

നീ ഒരു കാര്യം മറക്കുന്നു ദേവി.. ഞാൻ അസുരൻ ആണ്……. നിന്നെ എനിക്ക് കൈ വിട്ട് കളയാൻ പറ്റില്ല ……… അങ്ങനെ കളഞ്ഞാൽ ഈ ദത്തൻ ഈ ഭൂമിയിൽ പിന്നെ കാണില്ല……. ദത്തൻ പറഞ്ഞു….

ദേവി അത്ഭുതത്തോടെ അവൻ പറയുന്നത് കേട്ടുനിന്നും……ഇവന് ഭ്രാന്ത് ആണോ???

അഹ് അതേ എനിക്ക് വട്ടാ… നിന്നോട് ഉള്ള വട്ട്………

ഏഹ്ഹ് ഞാൻ മനസ്സിൽ പറഞ്ഞത് ഇവൻ കേട്ടോ ???? ദേവി ചിന്തിച്ചു……
പെട്ടെന്ന് ദത്തൻ അവളുടെ ഇരുതോളിലും അവന്റെ കൈകൾ വെച്ച് അവളെ തിരിച്ചു നിർത്തി….

നിനക്ക് അറിയില്ല ദേവി നീ എനിക്ക് എത്ര മാത്രം ഇഷ്ട്ടം ആണെന്ന്…… ഈ ഭൂമിയിൽ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ നീ ആണ്………..

അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു……

നീ ഇപ്പോൾ ഈ നിമിഷം മുതൽ എന്റെ ഭാര്യയാണ് ……..അത് നീ ഓർമിച്ചാൽ നല്ലത്..
അപ്പോൾ ഭാര്യയെ നമ്മൾക്ക് നമ്മളുടെ വിട്ടിൽ പോകാം…..എന്നും പറഞ്ഞ് ദത്തൻ അവളുടെ കൈയ്യിൽ പിടിച്ചുകൊണ്ട് കാറിൽ കേറി.

വണ്ടി മുന്നോട്ട് പോയി…
കാറിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സിൽ അച്ഛനും അമ്മയും ദേവനും ആയിരുന്നു. …….

ഇപ്പോൾ എന്നെ കാണാതെ വിഷമിക്കുകയാകും….. എങ്ങനെ ഞാൻ അവരുടെ മുഖത്ത് നോക്കും… ഒരിക്കലും അവർ എന്നെ പഴേ പോലെ കാണില്ല…..

എല്ലാർക്കും വെറുക്കപ്പെട്ടവൾ ആയില്ലേ …. ഞാൻ…….. അവൾ ഓരോ ആലോചനകളിൽ മുഴുകി ഇരുന്നു……
ദത്തൻ അതെല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…. . ചെറു ചിരിയോടെ അവൻ വണ്ടി ഓടിക്കുന്നതിൽ ശ്രെദ്ധിച്ചു ……

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വണ്ടി മേലേടത്തെ മുറ്റത്ത് നിന്നും….. ദേവി അവന്റെ മുഖത്തേക്ക് നോക്കി…..

ഇറങ്ങു……..

അവർ വണ്ടിയിൽ നിന്നും ഇറങ്ങി…. എല്ലാരും അകത്ത് ഹാളിൽ ഉണ്ടായിരുന്നു…

ദത്തൻ അകത്ത് കേറാനായി കാലെടുത്ത് വെച്ചതും ദേവിയിലേക്ക് അവന്റെ നോട്ടം ചെന്ന് എത്തി … അവൾ അവിടെ തന്നെ നിൽക്കുകയായിരുന്നു. ദത്തൻ അവളുടെ അടുത്തേക്ക് നടന്ന് അവളുടെ കൈയിൽ പിടിച്ചു … നടന്നു….

വലത് കാല് വെച്ച് കേറൂ ഭാര്യേ ദത്തൻ കുസൃതിയോടെ പറഞ്ഞു……

ദേവി മുഖം വീർപ്പിച്ച് അവനെ നോക്കിയിട്ട് മുമ്പോട്ട് നടന്നു……..

മേലേടത്തേ എല്ലാരും ഹാളിൽ ഉണ്ടായിരുന്നു……. ദത്തൻ ദേവിയുടെ കൈപിടിച്ച് മുമ്പോട്ട് വന്നതും എല്ലാരും ഇരുന്ന ഇടത്ത് നിന്നും എഴുനേറ്റു….

• സുമിത്ര പ്രഭാകാരന്റെ അടുത്തേക്ക് വന്നു നിന്നും…..
• ദക്ഷൻ എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ലാ ……
• ദേവിയുടെ അച്ഛനും അമ്മയും തന്റെ മോൾക്ക് എന്ത് പറ്റി എന്ന ആകുലതയിലും…
• ദേവൻ ഈ കുരു പ്പിന് പറഞ്ഞിട്ട് എവിട്ടെ എക്കിലും പൊയ്ക്കൂടേ എന്ന ചിന്തയിലും…
• ലക്ഷിയുo മോൾ വീണയും പകപ്പോടെ നോക്കി നിന്നും …..

ചുരുക്കം പറഞ്ഞാൽ എല്ലാരും അണ്ടി പോയ അണ്ണാന്റെ കൂട്ട് that അവസ്ഥ…..

അവിടെ ഗിരിജയെയും ദേവനെയും കണ്ട് ദേവി ഞെട്ടി ദത്ത നെ നോക്കി….

ഞാൻ ആണ് അവരെ വിളിച്ചത്…….

ദത്താ എന്താ ഇത്…. മല്ലികാമ്മ യുടെ ശബ്ദം ഉയർന്നു…………..
എല്ലാരും ദത്തനെയുo അവളെയുo മാറി മാറി നോക്കി…..

അച്ചമ്മേ….. എനിക്ക് ഇവളെ കെട്ടേണ്ടി വന്നു… ദത്തൻ കൂസൽ ഇല്ലാതെ പറഞ്ഞു..

നീ എന്താണ് ദത്താ പറയുന്നേ….. പ്രഭാകാരൻ ചോദിച്ചു……..
സുമിത്ര ദേവിയെ നോക്കി പേടിച്ചു നിൽക്കുന്ന അവളെ കണ്ടതുo അവർക്ക് സക്കടം ആയി….

അതേ അച്ഛാ…… ദത്തൻ നടന്ന കാര്യം എല്ലാം അവരോട് പറഞ്ഞു…… ഗിരിജയും രാജനും എല്ലാം കേട്ട് കരഞ്ഞു…….
മല്ലികമ്മ ഇനി എന്ത് എന്നാ ചിന്തയിൽ ആയിരുന്നു..
തന്റെ പെണ്ണ് ഇനി തന്റെ അല്ല…. എന്ന സത്യം ദക്ഷൻ മനസ്സിലാക്കി……

——–//////////////———–

വർദ്ധിച്ച ദേഷ്യത്തിൽ ലക്ഷ്മി ദേവിയുടെ നേർക്ക് കയ്യി വീശി ….. എന്നാൽ ദത്തൻ അത് തടഞ്ഞു ……

അപ്പച്ചി ….. ഇപ്പോൾ ഇവൾ എന്റെ ഭാര്യ ആണ് ….. മേലേടത്തെ ദത്തന്റെ….. ഇനി എന്റെ പെണ്ണിന്റ നേർക്ക് കൈ വീശിയാൾ എന്നും പറഞ്ഞ് അവൻ അവരുടെ കൈ തട്ടി മാറ്റി..

നിന്റെ ഭാര്യയോ ???? ഏതെങ്കിലും ഒരുത്തൻ വിളിക്കുമ്പോൾ കൂടെ പോയിട്ട് … ഇപ്പോൾ മേലേടത്തെ ചെറുക്കന്റെ തലയിൽ ആയ ഇവൾ ആണോ നിന്റെ ഭാര്യ…???

ഇനഫ്….. ഇനി ഒരു അക്ഷരം എന്റെ പെണ്ണിനെ പറ്റി മിണ്ടിയാൽ… ഈ ദത്തൻ നമ്മൾ തമ്മിൽ ഉള്ള ബന്ധം മറക്കും…. ദത്തൻ കൈ ചുണ്ടി അവരുടെ എടുത്ത് പറഞ്ഞതും ലക്ഷ്മി പതറി പുറകിലേക്ക് കാല് വെച്ചു……..

നിങ്ങൾ പറഞ്ഞത് ശെരിയാ എനിക്ക് ഇവളെ പെട്ടെന്ന് കെട്ടേണ്ടി വന്നു… പക്ഷേ അത് അബദ്ധത്തിൽ അല്ല…. എന്റെ പെണ്ണ് ആണെന്ന് വിചാരിച്ചു തന്നെയാ…

ഞാൻ ഇവളുടെ കഴുത്തിൽ താലി കെട്ടിയത്………. എന്നും പറഞ്ഞ് ദത്തൻ ദേവിയുടെ കൈ പിടിച്ചു അച്ഛമ്മയുടെ അടുത്തേക്ക് നടന്നു……

അച്ചമ്മേ….. ഈ മോനോട് ക്ഷമിക്കില്ലേ…. അവൻ അവരുടെ മുഖത്ത് നോക്കി പറഞ്ഞതും മല്ലിക അവന്റെ തലയിൽ തലോടി.

എന്റെ മോൻ ചെയ്തത് ആണ് ശരി…… പിന്നെ നീ എന്റെ കിലുക്കാം പെട്ടി അല്ലേ മോളേ ….. എന്നും പറഞ്ഞ് മല്ലിക ദേവിയുടെ കവിളിൽ നുള്ളിയതും അവൾ അവരുടെ കാലിൽ തൊട്ടു… ദത്തനും കൂടെ……
രണ്ടുംപേർക്കും അവർ അനുഗ്രഹം നൽകി………

ദത്തനും ദേവിയുo ബാക്കി മുതി ർന്നവരുടെയും അനുഗ്രഹം മേടിച്ചു … അവസാനo രാജന്റെയും ഗിരിജയുടെയുo അടുത്ത് എത്തി…….

അവരെ കണ്ടതും ദേവി രണ്ട് പേരെയും കെട്ടി പിടിച്ചു കരഞ്ഞു……..

അച്ഛ…….ഞാൻ….. അവൾ വാക്കുകൾക്ക് വേണ്ടി ബുദ്ധിമുട്ടി…..

സാരമില്ല…. മോളേ….. അവർ അവളെ സമദാനിപ്പിച്ചു…. ദത്തനും ദേവിയും അവരുടെ അനുഗ്രഹം മേടിച്ചു……..

ദേവി ദേവനെ നോക്കി….. അവൻ ഇപ്പോഴും വേറെ ഏതോ ലോകത്ത് ആണ്……

ചേട്ടാ ……. അവൾ അവനെ വിളിച്ചു…..

ദേവി… നീ പോയാൽ എന്നെ ഇനി കുനിച്ച് നിർത്തി ആരു അടിക്കും… എടി…എന്ന് പറഞ്ഞതും അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു……..

ദേവന്റെ കണ്ണിൽ നിന്നും രണ്ട് കണ്ണീർ ഇറ്റ് വീണു……

സുമിത്രേ ദേവിയെ കൊണ്ട് പോ….മല്ലികാമ്മ പറഞ്ഞു…..

അവർ അവളെ വിളിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി .. ..

രാജാ …. മല്ലികമ്മ വിളിച്ചു….

എന്തോ ….

താൻ സക്കടപെടേണ്ട…. ഇത് ആരുടെയും കുറ്റം അല്ല…. വിധി…. അങ്ങനെ വിചാരിച്ചാ ൽ മതി …. പിന്നെ നാളെ ഒരു റിസെപ്ഷ്യൻ വെക്കണം റിലേറ്റീവ്സ് പിന്നെ കുറച്ചു ഫ്രണ്ട്സും മതി…. അപ്പോൾ അതിന് വേണ്ടുന്ന കാര്യങ്ങൾ ഏർപ്പാടാക്കു..

ശെരി…..

ആഹ്ഹ് പിന്നെ ഗിരിജേ… നമ്മൾ ഇനി ബന്ധുക്കൽ ആണ്… നിങ്ങൾ ഇനി ഇന്ന് വിട്ടിൽ പോകണ്ട….. നാളെ റിസപ്ഷൻ കഴിഞ്ഞു വിട്ടിൽ പോയാൽ മതി….. കേട്ടോ… അതും പറഞ്ഞ് മല്ലിക നടന്നു….

////——-////////————-

രാത്രി…….

മോൾ വിഷമിക്കണ്ട കേട്ടോ…. സുമിത്ര അവളുടെ തലയിൽ തടകി….

സുമിത്രമ്മേ … എനിക്ക് പേടിയാകുന്നു…..
അവൾ പറഞ്ഞു…..

മോൾ എന്തിനാ പേടിക്കണേ … ഇവിടെ എല്ലാരും ഇല്ലേ… പിന്നെ മോളുടെ സുമിത്രമ്മ ഉണ്ടല്ലോ.. എന്ന് പറഞ്ഞതും ദത്തൻ റൂമിലേക്ക് വന്നു…

ദേവി അവനെ നോക്കിയതും അവിടെ നിന്നും പിടഞ്ഞു എഴുനേറ്റു…

ദേവിയുടെ കൂടെ സുമിത്രയെ കണ്ടപ്പോൾ അവന് ദേഷ്യം വന്നു….. സുമിത്രക്ക് അത് മനസ്സിലായി…..

ദേവി എന്റെ റൂമിൽ വാ…..

ദത്തൻ ദേഷ്യത്തിൽ പറഞ്ഞു…..

ഇല്ലാ… ഞാൻ വരില്ല…… ഇന്ന് സുമിത്രമ്മയുടെ കൂടെ കിടക്കുവാ…. എന്നും പറഞ്ഞ് ദേവി അവരെ കെട്ടിപിടിച്ചു….
സുമിത്ര എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നും….

പറ്റില്ല… ഞാനാ നിന്നെ കെട്ടി ഇവിടെ കൊണ്ട് വന്നത്……. നീ എന്റെ കൂടെ കിടന്നാൽ മതി അവൻ വാശിയിൽ പറഞ്ഞു….

ദത്താ അവൾ ഇന്ന് ഒരു ദിവസത്തേക്ക് കിടന്നോട്ടെ…. സുമിത്ര ദയനീയമായി പറഞ്ഞു…

നിങ്ങൾ ഇതിൽ ഇടപെടേണ്ട…….. ഇത് ഞാനും എന്റെ ഭാര്യയും തമ്മിൽ ഉള്ള കാര്യം ആണെന്ന് പറഞ്ഞ് ദത്തൻ ദേവിയുടെ കൈയിൽ വലിച്ചു കൊണ്ട് പോയി……

ദത്താ………. എന്ന് കേട്ടതും ദത്തനും ദേവിയും ഒരുമിച്ചു നോക്കി…. ദേഷ്യത്തോടെ നിൽക്കുന്ന സുമിത്രയെ ആണ് അവർ കണ്ടത്.

ഇന്നേവരെ കാണാത്ത ഒരു ഭാവം ആയിരുന്നു അവരുടെ മുഖത്ത് എന്ന് ദത്തന് തോന്നി…..

അവളുടെ കയ്യിന്നു വിട്…… വിടാൻ…. സുമിത്ര ഉറക്കെ പറഞ്ഞതും ദേവിയിൽ നിന്നും ഉള്ള അവന്റെ പിടിത്തം അയഞ്ഞു ….. ദേവി ഓടി സുമിത്രയെ കെട്ടി പിടിച്ചു…..
ഇനി അവിടെ നിന്നിട്ട് കാര്യം ഇല്ലെന്ന് മനസ്സിലാക്കി ദത്തൻ തിരിച്ചു റൂമിലേക്ക് പോയി…..

###########################

അവർക്ക് എത്ര അഹങ്കാരം ഉണ്ടായിട്ടാ എന്നെ എതിർത്തത്… ദത്തൻ ദേഷ്യത്തിൽ റൂമിൽ അങ്ങോട്ടുo ഇങ്ങോട്ടുo നടന്നു…
ശേ…………..
അവൻ ബെഡിലേക്ക് കിടന്നു…. നിന്നെ നാളെ എന്റെ കയ്യിൽ കിട്ടുമെടി….. കള്ളചിരി പാസ്സ് ആക്കി അവൻ കിടക്കയിലേക്ക് വീണു……

—————————–

ദത്തേട്ടാ എനിച്ചു ഊഞ്ഞാൽ കെട്ടി തരുവോ?? കുഞ്ഞു ദേവി കൊഞ്ചലോടെ പറഞ്ഞു…….

അച്ചോടാ വാവാച്ചിക്ക് ഊഞ്ഞാൽ വേണോ…?? കുഞ്ഞു ദത്തൻ

അല്ലേ വേണ്ട ചേട്ടൻ വല്ല്യചെക്കൻ ആകുമ്പോൾ എനിച്ചു കെട്ടി തന്നാൽ മതി…… എന്നും പറഞ്ഞ് കുഞ്ഞു ദേവി അവനെ കെട്ടിപിടിച്ചു….

പെട്ടെന്ന് ദത്തൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു……. അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…… ദേവി പെണ്ണേ…… നമ്മളുടെ കുട്ടിക്കാലം പോലും നമ്മളെ നോക്കി കൊഞ്ഞണം കാട്ടുവാ നിന്റെ എന്നിലുള്ള ഇഷ്ട്ടക്കെട് കൊണ്ട്. ..

അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് ബെഡിലേക്ക് വീണ്ടും കിടന്നു……..
—————-///////———-

രാവിലെ മുതൽ മേലേടത്ത് റിസപ്ഷന്റെ തിരക്ക് ആയിരുന്നു ….. ഈ സമയങ്ങളിൽ എല്ലാം ദത്തന്റെ കണ്ണുകൾ ദേവിയെ തിരയുകയായിരുന്നു… എന്നാൽ അവൾ അവന്റെ കണ്ണിൽ പെടാതെ ഒളിച്ചുo പാത്തും ഇരുന്നു…..

ഉച്ചആയപ്പോൾ ദേവിയെ ഒരുക്കാൻ വേണ്ടി എല്ലാരും വന്നു…

സുമിത്രയും ഗിരിജയും എല്ലാരും കൂടി ദേവിയെ ഒരുക്കി……

അവൾ ഒരുപാട് സുന്ദരി ആയിരുന്നു……

എന്റെ മോൾക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ…. മല്ലികാമ്മ അവളുടെ ചെവിക്ക് പുറകിൽ കരിമഷി തൊട്ട് കൊണ്ട് പറഞ്ഞു……

അവൾ ഒരു ചിരി അവർക്ക് സമ്മാനിച്ചു…

——////——–

റൂമിൽ കണ്ണാടിയിൽ നോക്കി എന്തോ ആലോചിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ദേവി… പെട്ടെന്നാണ് അവളുടെ തോളിൽ ആരോ തട്ടിയത്….
അവൾ തിരിഞ്ഞു നോക്കിയപ്പോൾ
അനുവും ചിഞ്ചുവും…
അവൾ അവരെ രണ്ട് പേരെയും കെട്ടിപ്പിടിച്ചു…….

എന്റെ പൊന്നോ വിടടി ശ്വാസം മുട്ടുന്നു

( അനു )

സോറിട്ടോ നിങ്ങളെ കണ്ടപ്പോൾ…

ഉവ്വ….. എന്തായിരുന്നു… അടി പിടി ചിത്തവിളി….എന്നിട്ട് ഇപ്പോഴോ അവന്റെ പെണ്ണായില്ലേ….. (ചിഞ്ചു )

നിങ്ങൾ വിചാരിക്കുന്ന പോലെ അല്ല…. ( ദേവി )

നീ ഒന്നും പറയണ്ട ഞങ്ങൾ ക്ക് എല്ലാം അറിയാം…. എല്ലാം വിധി ആണെന്ന് വിചാരിച്ചാൽ മതി…. പിന്നെ നിന്റെ കയ്യിലും കുറ്റം ഉണ്ട് കിരണിനെ അത്രക്ക് വിശ്വസിക്കരുതായിരുന്നു…. (അനു )

ദേവിയുടെ മുഖം വാടിയതും പിന്നെ അവർ ഒന്നും മിണ്ടാൻ പോയില്ല…..

ചിഞ്ചു ഇവളെ വിളിച്ചോണ്ട് വരാൻ അല്ലേ സുമിത്രമ്മ നമ്മളെ ഇങ്ങോട്ടു വിട്ടത് വാ……….. (അനു )

അവർ താഴേക്ക് പോയി….

—–/////——–

ദത്തൻ ദേവനുംമായി കാര്യം പറയുകയായിരുന്നു …. സാധാ ഡ്രസ്സ്‌ ആണ് അവന്റെ വേഷം… മല്ലികമ്മയ്ക്ക് നിർബന്ധം ആയിരുന്നു അത്….

ഇളം റോസ് നിറമുള്ള കരയുള്ള മുണ്ടും അതേ കളർ നിറത്തിലെ കുറുത്തയും……
വലത് കൈയിൽ ഒരു വാച്ച്…..

ഒതുക്കി വെച്ചേക്കുന്ന താടി…..

എല്ലാം കൊണ്ടും പൊളി…….

ചിഞ്ചുവിനുo അനുവിനോടും ഒപ്പം സ്റ്റെപ്പിൽ നിന്നും ഇറങ്ങി വരുന്ന ദേവിയെ കണ്ടതും ദത്തൻ വാ തുറന്നു നിന്നും….

ലൈറ്റ് റോസ് കളർ സാരി…. അതിനകത്ത് സിൽവർ വർക്ക്‌….

കയ്യിൽ 2 കല്ല് വെച്ച വളകൾ ,, കാതിൽ വലിയ ജിമിക്കി കമ്മൽ , നെറ്റിൽ റോസ് കളർ കല്ല് വെച്ച പൊട്ട്,, കഴുത്തിൽ അവൻ കെട്ടിയ താലിയും ഒരു ചെറിയ മാലയും…. കരി മിഴി കണ്ണുകൾ,,, മുടി പറത്തി ഇട്ടേക്കുന്നു…….

ശെരിക്കും ദേവത.. ……

ദത്തന്റ് നോട്ടം കണ്ട് ദേവൻ അവന്റെ കൈയിൽ തട്ടി….. അപ്പോഴാണ് അവന് ബോധം വന്നത് …. ചെറിയ ചമ്മലോടെ
അവനെ നോക്കി….

മോനേ ദത്ത….. അവൾ നിനക്ക് തന്നെ ഉള്ളതാ ഇങ്ങനെ ഊറ്റി അവളുടെ ചോര കുടിക്കല്ലേ…….. ദേവൻ കളിയാക്കി പറഞ്ഞു…….

ദേവി താഴെ ഇറങ്ങിയതും ദത്തനെ മൈൻഡ് ചെയ്യാതെ ഫങ്ക്ഷന് നടക്കുന്ന ഇടത്തേക്ക് പോയി….

ദത്തന് അത് ചെറിയ നിരാശ ഉണ്ടാക്കി
എന്നാലും അവൻ സമാദാനിച്ചു…..
##########################
എല്ലാരും റിസപ്ഷൻ ആഘോഷിച്ചു കൊണ്ട് ഇരിക്കുകയാണ്……….. എല്ലാരും ഹാപ്പി ആയി ഇരുന്നു എന്നാൽ നമ്മളുടെ ദേവിക്ക് മാത്രം ഇത് ഒന്ന് തീർന്നാൽ മതി എന്നായിരുന്നു …. ദത്തൻ എല്ലാം നന്നായി എൻജോയ് ചെയ്തു……

ഫോട്ടോയ്ക്ക് പോസ്സ് ചെയ്യക്കൽ ആയി അടുത്ത പണി…….

ക്യാമറമാനേ പ്രാകി ദേവി മുഖത്ത് ഒരു ചിരി ഫിറ്റ്‌ ചെയ്ത് പോസ്സ് ചെയ്തു…….
ദത്തൻ അവളുടെ കോപ്രായങ്ങൾ കണ്ട് ചിരി അടക്കി നിന്നും………

എല്ലാരും ഇങ്ങോട്ട് നോക്കിയേ……ഇങ്ങനെ ഇരുന്നാൽ മതിയോ നമ്മളുടെ ദത്തന്റെയും ദേവിയുടെയും ഒരു പെർഫോമൻസ് കാണണ്ടേ….. ( അനു )

ഏഹ്ഹ് ഇവൾക്ക് ഇത് എന്തിന്റെ കേടാ…….. ദേവി ദേഷ്യപ്പെട്ടു…..

ദത്തൻ അനു പറയണ്ട താമസം അവളുടെ കൈയിൽ പിടിച്ച് സ്റ്റേജിൽ എത്തി…….

ദത്തൻ ദേവിയെ നെഞ്ചിലെക്ക് വലിച്ചു… ഒരു കൈ അവളുടെ കയ്യിലും മറ്റേ കൈ
അവളുടെ ഇടുപ്പിലും വെച്ചു….
ദേവി അവന്റെ കണ്ണുകളിലേക്ക് നോക്കി..
അവർ രണ്ടും വേറെ ഏതോ ലോകത്ത് ആയിരുന്നു……

സോങ് പ്ലേ ആയി…..

🎵ഈ കാറ്റ് ഒന്നും കാതിൽ പറഞ്ഞു 🎵
🎵നീ എന്നുമെന്നുo എന്റെതു മാത്രം 🎵

ദത്തനുo ദേവിയും അതിൽ ലയിച്ചു തനെ ചുവട് വെച്ചു കൊണ്ട് ഇരുന്നു….

🎵ഒരുകുമിൻ നിശ്വാസമായ്‌ 🎵
🎵ഉയരിനെ പുൽകീടുമോ 🎵
🎵എൻ മൗനമങ്ങ തേടും സംഗീതമെ..🎵

ദത്തൻ അവളെ ചുറ്റി മുകളിലേക്ക് ഉയർത്തി…… ദേവി പെതുക്കെ താഴേക്ക് ഇറങ്ങി അവന്റെ മുഖത്തോട് മുഖം അടുപ്പിച്ചു……..

ശരത്തേ ട്രാക്ക് മാറ്റ് ( ചിഞ്ചു ) അനു പെട്ടെന്ന് സോങ് നിർത്തി….. ദത്തനും ദേവിയും പെട്ടെന്ന് ഡാൻസ് നിർത്തി….

അപ്പോൾ നമ്മക്ക് പാലക്കാട്ട് പക്കത്ത് പോയാലോ……. അവിടെ ഇരുന്ന കുറച്ചു പേർക്ക് മാത്രമേ സംഭവം മനസ്സിലായുള്ളു…

ദത്തൻ മുണ്ട് മടക്കി കുത്തി….
ദേവി ഒരു കൂടിഗ്ലാസ്സും ഫിറ്റ്‌ ചെയ്തു….
എല്ലാരും കയ്യടിച്ചു…….

ഓക്കെ സ്റ്റാർട്ട്‌ മ്യൂസിക് …….

ദേവി ദത്തന്റ് അടുത്തേക്ക് നടന്നു……

🎵പാലക്കാട്ട് പക്കത്തിലേ ഒരു അപ്പാവി രാജ…. 🎵
🎵അവൻ പഴക്കത്തിലെ കൊളുന്തയെ പോലെ അമ്മാജിരാജ (2)

ദേവി സോങ് അനുസരിച്ചു പാടി ദത്തന്റ് എടുത്ത് നിന്ന് ഡാൻസ് കളിച്ചു….

🎵യാരമ്മ…. അത് യാരമ്മ… 🎵
🎵യാരമ്മ….. അത് യാരമ്മ… 🎵🎵

ദേവി ദത്തന്റെ കോളറിൽ പിടിച്ചു കൊണ്ട് പാടി………

🎵 പാലക്കാട്ട് രാജാവക്ക് ഒരു അപ്പാവി റാണി…. 🎵
🎵അവൾ സെലക്കെട്ട് പാത്താൽ പൊതും അമ്മാവി റാണി… 🎵

ദത്തൻ അവളുടെ കയ്യി തട്ടി മാറ്റി കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചു പാടികൊണ്ട് കളിച്ചു…….

🎵യാരമ്മ….. അത് യാരമ്മ…. 🎵
🎵യാരമ്മ …. അത്… യാരമ്മ… 🎵

അങ്ങനെ അവർ രണ്ടും തകർത്തു കളിച്ചു….. എല്ലാരും സന്തോഷത്തോടെ അത് കണ്ടു നിന്നു…ചിലർ ഒഴികെ…

 

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12