Friday, June 14, 2024
Novel

അസുര പ്രണയം : ഭാഗം 7

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

ദേവി മോളേ………..

എന്തോ………………..

ഈശ്വര വിളികേട്ടല്ലോ….. ദേവി നീ വീണ്ടും പെട്ട്……

കണ്ടുപിടിച്ചല്ലോ കൊച്ചുകള്ളൻ….. അപ്പോൾ ശെരി…. ബൈ … ബൈ…..

ഫോൺ വച്ചാൽ നിന്റെ വീട്ടിൽ വന്ന് അമ്മയാണെ ഞാൻ അടിക്കും….. ഫോൺ കട്ട്‌ ചെയ്യാനായി പോയതും മറുതലക്കൽ നിന്നും ഉള്ള ദത്തന്റെ ഭിഷണി കേട്ട് ദേവി മിണ്ടാതെ നിന്നു……….

നിന്റെ വിചാരം എന്താടി.. ഏഹ്……..നിനക്ക് ഉളുപ്പ് ഉണ്ടോടി……. പാതിരാത്രി ആണുങ്ങളെ വിളിക്കാൻ….

അതിന് ഞാൻ ദത്തൻ സാറിനെ അല്ലേ വിളിച്ചേ…….

ഡീ…… നിന്നെ കെട്ട് അഴിച്ചു വിട്ടേക്കുവാന്നോ നിന്റെ വീട്ടുകാർ……. ഇതൊക്കെ ഏത് സമയത്ത് ഉണ്ടായതാണോ ആവോ…????

ഞാൻ അമ്മയോട് ചോദിച്ചിട്ട് നാളെ പറയാട്ടോ…. റ്റാറ്റാ….. ഗുഡ് നൈറ്റ്‌ …… സ്വീറ്റ് ഡ്രീംസ്‌…… ഉമ്മ……………..😘😘😘

ഡീ………………. ഹലോ….. ഹലോ…… കട്ട്‌ ആക്കി…. അല്ലേ………… 😠😠😠

ഹാവൂ….. വയർ നിറച്ചു കിട്ടി….. ഇനി ശുഭനിദ്ര…

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ബെഡിൽ കിടക്കുകയായിരുന്നു ദത്തൻ….. ഓരോന്ന് ഓർത്ത് അവന്റെ മനസ്സിൽ ഒരു കുളിർ അനുഭവപ്പെട്ടു……
അതിന് കാരണം ദേവി മാത്രം ആയിരുന്നു…….അവളുമായി ചിലവഴിച്ച കുറച്ചു ദിവസങ്ങളെ ഉള്ളക്കിൽ തന്നെയും അതൊക്ക അവൾക്ക് ഹൃദയത്തിൽ ഒരു ചെറിയ സ്ഥാനം നൽകാൻ പാകത്തിന് പറ്റിയതായിരുന്നു….
കുറച്ചു ദിവസം കൊണ്ട് തന്നെ അവനിൽ ഒരുപാട് മാറ്റം ഉണ്ടാക്കാൻ ദേവിക്ക് കഴിഞ്ഞു… അത് ദത്തനും മനസ്സിലായി…….

എന്നാൽ അതേ സമയം നമ്മളുടെ ദേവി കുർക്കo വലിച്ചു കിടക്കുന്നു….. അവളുടെ സ്വപ്നത്തിൽ പോലും അസുരനെ യുദ്ധത്തിൽ തോൽപ്പിച്ചു കുതിര പുറത്ത് വരുന്ന ദേവിയായിരുന്നു………

——————//////////////////////————————-രാവിലെ ദേവന്റെ വീട്ടിൽ പോകാൻ റെഡി ആയി അവൻ താഴെ വന്നു…….

എവിടെ പോവാ ദത്താ……. ഹാളിൽ പത്രം
വായിച്ചു കൊണ്ടിരുന്ന മല്ലികാമ്മ അവനോട് ചോദിച്ചു…..

അച്ചമ്മേ ഞാൻ ദേവന്റെ വീട് വരെ പോവാ….. ക്ലാസ്സ്‌ എടുക്കുന്നതിന്റെ കുറച്ച് ഡൌട്ട് ഉണ്ട് ……….

ആഹ്ഹ് പോയിട്ട് വേഗം വരണം…..

ശെരി അച്ചമ്മേ…….

ദത്താ… സുമിത്രയോട് പറഞ്ഞിട്ട് പോ…..മല്ലികാമ്മ അവനോട് പറഞ്ഞു……

എന്തിന്…… അവർക്ക് ഒരു സ്ഥാനവും ഇന്നേ വരെ ഞാൻ കൊടുത്തിട്ടില്ല….. പിന്നെ എന്തിന് ആ സ്ത്രീയോട് പറയണം……. പിന്നെ ദക്ഷൻ എന്റെ അനിയനാ…. അവനെ എനിക്ക് വേണം……അവനെ മാത്രം… എന്ന് പറഞ്ഞ് കൊണ്ട്… അവൻ അവിടെ നിന്നും പോയി…………….

ദത്താ………………. മല്ലികാമ്മയുടെ വിളി ഒന്നും ദത്തൻ കേട്ടില്ല …… എന്നാൽ ഇവരുടെ സംസാരം എല്ലാം കേട്ട് സുമിത്ര അടുക്കളയിൽ തന്നെ ഉണ്ടായിരുന്നു….. പക്ഷേ ഈ പ്രാവശ്യം അവർ കരഞ്ഞില്ല….. കാരണം എല്ലാം ശെരിയാകും എന്ന് ഒരു വിശ്വാസം അവരിൽ ഉടലെ ടുത്ത് കഴിഞ്ഞിരുന്നു………

———-/////////////////——————-

ഏട്ടാ………………..

കാറിന്റെ അടുത്തേക്ക് നടക്കുകയായിരുന്നു ദത്തൻ പുറകിൽ നിന്നുള്ള വിളികേട്ട് തിരിഞ്ഞു നോക്കി……

ദക്ഷൻ……….

അവൻ ദത്തന്റെ അടുത്തേക്ക് നടന്നു…..

എവിടെ പോവാ ഏട്ടാ……..

ഞാൻ ദേവന്റെ വീട് വരെ പോകുവാ എന്ന് പറഞ്ഞതും ദക്ഷന്റെ കണ്ണുകൾ വിടർന്നു…..

ഏട്ടാ ഞാനും വരുന്നു….. കുറച്ചു ദിവസം ആയി അവിടെ ഒക്കെ പോയിട്ട്…..

എന്നാൽ വാ………..

അവർ രണ്ടും കൂടി ദേവിയുടെ വീട്ടിലേക്ക് പോയി …….

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

എടാ ദേവാ…. നീ മഹാ ഉടായിപ്പാ കേട്ടോ…..

എന്താടി………

ഇങ്ങനെ ആണോ ഊഞ്ഞാൽ ആട്ടുന്നേ…വലിച്ചു ആട്ടിയെ……. ഊഞ്ഞാലിൽ ഇരുന്നുകൊണ്ട് ദേവി പറഞ്ഞു……

ഡി നിനക്ക് ഇങ്ങനെ ഇരുന്നാൽ മതിയല്ലോ ഒടുക്കത്തെ ഭാരം ആണ് പെണ്ണേ…… ദേവൻ നടുവിൽ കൈ വെച്ച് പറഞ്ഞു……….

ടാ……. കഷ്ട്ടം ഉണ്ടെടാ…. plzzz……

രണ്ട് പേരും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ദത്തന്റെ കാർ മുറ്റത്ത് വന്നുനിന്നു…. ദക്ഷൻ കാറിൽ നിന്നുo ഇറങ്ങിയതും ദേവി അവന്റെ എടുത്തേക്ക് ഓടി……

ചേട്ടാ…. സുഖല്ലേ………..

അപ്പോഴേക്കും ദത്തൻ കാറിൽ നിന്നും ഇറങ്ങി.. അവനെ കണ്ടതും ദേവിയുടെ മുഖത്ത് കാർമേഘo പോലെ ആയി…..ഇന്നലത്തെ കാര്യം വലതുo എല്ലാരോടും പറയുമോ എന്ന് അവൾ ഭയന്നു…. ദത്തനും അത് മനസ്സിലായി…….

എനിക്ക് സുഖം …. നിനക്കോ..? ( ദക്ഷൻ )

എന്ത് പറയാനാ ചേട്ടാ….. ഒരു കണ്ടക ശനി എന്റെ ജീവിതത്തിൽ വന്ന് ഇപ്പോൾ എവിടെ തിരിഞ്ഞാലും എനിക്ക് എട്ടിന്റെ പണിയാ……. എന്ന് ദത്തനെ ഒളികണ്ണിട്ട് കൊണ്ട് അവൾ പറഞ്ഞു…..

രണ്ട്പേരും അകത്തുവായോ….ദേവൻ അവരെ ക്ഷണിച്ചു……….

———-////////////———————

ദത്തനും ദേവനും ദക്ഷനും കൂടി ഹാളിൽ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് ദേവി അവർക്ക് ചായയും കൊണ്ട് വന്നത്…….. എല്ലാവർക്കും അവൾ കൊടുത്ത് അവസാനം ദക്ഷന് കൊടുക്കാനായി പോയപ്പോൾ ചായ തുളുംബി അവന്റെ കൈയിൽ കുറച്ച് വീണു……

ഹാ……….. അവന്റെ സൗണ്ട് കേട്ട് എല്ലാരും അവിടേക്ക് നോക്കി…..

സോറി ചേട്ടാ…… ദേവി പറഞ്ഞു…..

എവിടെ നോക്കിയ ദേവി നീ ചായ കൊടുക്കുന്നത് ….. ( ദേവൻ )

ഞാൻ കണ്ടില്ല……… ഞാൻ ഓയിൽ മെന്റ് എടുത്തോണ്ട് വരാം എന്നും പറഞ്ഞ് ഓടി പോയി അത് കൊണ്ട് വന്ന് അവന്റെ കൈയിൽ തേച്ചു കൊടുത്തു……..

വേണ്ടാ ദേവി ഞാൻ ചെയ്തോളാം… (ദക്ഷൻ )

സാരമില്ല ചേട്ടാ…. കൈ കാണിക്ക് നേരെ…. എന്നും പറഞ്ഞ് അവൾ അവന്റെ കൈയിൽ ഓയിൽമെന്റ് പുരട്ടി കൊണ്ട് ഇരുന്നു……..

ദക്ഷൻ അതെല്ലാം നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു……

എന്നാൽ ഇതെല്ലാം ദേഷ്യത്തോടെ നോക്കി ഇരിക്കുകയായിരുന്നു ദത്തൻ …. അവന്റെ മനസ്സിൽ അസുരൻ ഉടലെടുക്കാൻ തുടങ്ങി…… ദേവി ദക്ഷനുമായി ഇടപെടുന്നത് ദത്തനിൽ എന്തെന്നില്ലാത്ത ദേഷ്യം ഉണ്ടാക്കി …. പക്ഷേ എന്ത് കൊണ്ട് … അത് അവന് അറിയില്ലായിരുന്നു….

ശെരി ദേവാ ഞങ്ങൾ ഇറങ്ങുവാ……

നിങ്ങൾ ഇപ്പോൾ വന്നതല്ലേ ഉള്ളു…. ഡൌട്ട് ഒന്നും ക്ലിയർ ചെയ്തില്ലല്ലോ……???

അത് പിന്നീട് ആകാം ദേവാ… അച്ഛമ്മ നേരത്തെ വരണം എന്ന് പറഞ്ഞായിരുന്നു…….

ഓഹ് ….. ശെരി… എന്നാൽ……

അവർ രണ്ടും കാറിൽ കേറാൻ വേണ്ടി പോയി …….

ബൈ….. ദക്ഷൻ ചേട്ടാ……….ദത്തൻ നോക്കിയപ്പോൾ അവൾ മുഖം ഒരു വശത്തേക്ക് തിരിച്ചു…… അവൻ പല്ല് ഇറുമ്മി കൊണ്ട് കാറിൽ കേറി…..

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ദിവസങ്ങൾ കടന്നു പോയി….. ഇതിന്റെ ഇടയിൽ ദത്തനും ദേവിയും തമ്മിൽ ഒരുപാട് ഒടക്കുകൾ ഉണ്ടായി….എന്നാൽ അതിൽ എല്ലാം നമ്മളുടെ ദേവി അന്തസായി പണി മേടിച്ചു കൊണ്ടേ ഇരുന്നു………. ദത്തൻ പക്ഷേ അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു. ……

പക്ഷേ നമ്മളുടെ ദേവിക്ക് ഓരോ വെട്ടവും അവന്റെ മുമ്പിൽ തോൽക്കുമ്പോൾ അവനോട് ദേഷ്യം കൂടി കൊണ്ടേ ഇരുന്നു…….

എന്നാൽ ദക്ഷൻ ഇപ്പോളും അവളോട് ഇഷ്ട്ടം പറഞ്ഞിട്ടേ ഇല്ലാ……

———–///////////////——————
ഇന്ന് മേലേടത്ത് കുഞ്ഞ് ആഘോഷം ആണ്…. മല്ലികാമ്മയുടെ പിറന്നാൾ ആണ്…. കുഞ്ഞ് ആഘോഷം എന്ന് വെച്ചാൽ റിലേറ്റീവ് മാത്രമേ ഉള്ളു…. പക്ഷേ നമ്മളുടെ ദേവിയും ഗിരിജയും ഒണ്ട് ദേവൻ ഇല്ലാ… …… അവരും മേലേടത്ത്ക്കാർക്ക് പ്രിയപ്പെട്ടവർ ആണ്..
—-/////——————–

സുമിത്രമ്മേ …….

ആര് ഇത്… ദാവണി ഒക്കെ ഉടുത്ത് സുന്ദരിയായല്ലോ…. സുമിത്ര ദേവിയെ നോക്കി പറഞ്ഞു…….

ഓഹോ അപ്പോൾ ദാവണി ഉടുത്താലേ ഞാൻ സുന്ദരി ആകുകയുള്ളൂ അല്ലേ … പോ……..

ഈ പെണ്ണിന്റ ഒരു കാര്യം ( ഗിരിജ )

അല്ല ബർത്ത് ഡേക്കാരി എവിടെ???? ( ദേവി )

അമ്മ അമ്പലത്തിൽ പോയി ഇപ്പോൾ വരും……. ( സുമിത്ര )

ഓഹ്……

ദേവി മോളേ ഈ ചായ ദത്തന് കൊണ്ട് കൊടുക്ക്……

ഞാനോ….. എനിക്ക് വയ്യാ … നാണിയമ്മയോട് പറ… സുമിത്രാമ്മേ ……

ഡി ….. പോയി കൊടുക്ക്…… പറഞ്ഞാൽ അനുസരണയില്ല ഈ പെണ്ണിന് എന്നും പറഞ്ഞ് ഗിരിജ അവളെ ഉന്തിതള്ളി വിട്ടു………..

——-/////———————–

എന്ത് പരീക്ഷണം ആണ് തമ്പുരാനെ…. എന്ന് പറഞ്ഞ് സ്റ്റെപ്പിലേക്ക് കേറാൻ പോയതും ആരോ ആയി കൂട്ടി ഇടിച്ചു …… മുഖം ഉയർത്തി നോക്കിയപ്പോൾ നമ്മളുടെ ജന്മ ശത്രു വീണ… (ലക്ഷ്മിയുടെ മോൾ )

ഓഹ് ഇത് ആര് …. നീ എപ്പോൾ എത്തി വീണ മോളേ……….

അത് നീ എന്തിനാ അറിയുന്നേ……. അവൾ പുച്ഛത്തോടെ പറഞ്ഞു……

ഓഹ്………..

നീ ദത്തൻ ബേബിയെ കണ്ടോ?????

ആരുടെ ബേബി…????

ആരുടെയും ബേബി അല്ല….. ദത്തൻ ബേബിയെ കണ്ടോന്ന്…….

അയ്യേ…..വേണം എന്ന് വിചാരിച്ചാൽ അഞ്ചു പിള്ളേരുടെ തന്തയാകാൻ കെൽപ്പുള്ള അയാളെ ആണോ ബേബി എന്ന് വിളിക്കണേ….. കൂതറ…. (ആത്മ )

നീ എന്ത് ആലോചിച്ചു നിൽകുവാഡി…..

അവൾ പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്നു….

ഓഹ് നിന്റെ ദത്തൻ ബേബി ദേ വെളിയിലോട്ട് പോയി………

ആണോ…….ശേ …… എന്ന് പറഞ്ഞ് വീണയും വെളിയിൽ പോയി……

ഇവൾക്ക് ഒക്കെ വട്ടാണോ….. ബ്ലാ ബ്ലാ….

————//////—————

ദേവി ദത്തന്റെ റൂമിന്റെ ഡോർ തട്ടി……
അകത്ത് നിന്നും ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് അവൾ അകത്തേക്ക് കേറി………

എന്തൊരു റൂമാ ഇത്…. ഞങ്ങളുടെ വീടിന്റെ പകുതി കാണും ഈ റൂം…… പക്ഷേ ഒരു രസം ഇല്ലാ… അതെങ്ങനെയാ അസുരന്റെ റൂം അല്ലേ… ഇങ്ങനെ കാണു…..എന്നും പറഞ്ഞ് ചായ ടേബിളിൽ വെച്ച് തിരിഞ്ഞതും അവളുടെ കണ്ണുകളിൽ റൂമിന്റെ സൈഡിൽ ഇരിക്കുന്ന ഫിറ്റ്നസ് റണ്ണിംഗ് മെഷീനിൽ ഉടക്കി….. അവൾ അവിടേക്ക് നടന്നു…….

ഹയിവാ…… ടിവിയിൽ ഒക്കെ എത്ര വെട്ടം കണ്ടേക്കുന്നു ….. ഒന്ന് കേറി നോക്കിയാലോ…. അവൻ ഇവിടെ ഇല്ലല്ലോ…. പിന്നെന്താ…………. അവൾ അതിൽ കേറി..

ഇത് ഇപ്പോൾ എങ്ങനെ ഓൺ ആക്കും….. അപ്പോഴാണ് ബട്ടൺ കണ്ടത് അവൾ അതിൽ പിടിച്ചു ഞെക്കി…. ആരെ വാ…. എന്നാ സൂപ്പറാ …. . സ്പീഡ് പോരാ…… അവൾ വീണ്ടും പിടിച്ചു ഞെക്കി…..

ഇതേ സമയം ദത്തൻ ബാത്ത് റൂമിൽ നിന്നും കുളിച്ചിട്ട് ടൗവ്വൽ ഉടുത്തോണ്ട് വരുകയായിരുന്നു…… മെഷീന്റെ സ്പീഡ് കൂട്ടിയതും ദേവി നടന്നു വന്ന ദത്തന്റെ മേളിലേക്ക് തെറിച്ചു വീണു……..

രണ്ടും നിലത്തേക്ക് വീണു………..ദേവി ദത്തന്റെ മേളിലും… അവൻ അവളുടെ താഴെയായും കിടന്നു….
ദേവിയുടെ ചുണ്ടുകൾ ദത്തന്റെ വെള്ളത്തുള്ളികൾ പറ്റി പിടിച്ച കഴുത്തിൽ അമർന്നു……………… രണ്ട് പേരുടെയും ദേഹത്തിൽ ഒരു ഷോക്ക് അടിച്ച പോലെ ആയി…… ♥️♥️♥️♥️

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.

telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5