Saturday, December 14, 2024
Novel

അസുര പ്രണയം : ഭാഗം 14

നോവൽ
എഴുത്തുകാരി: ചിലങ്ക


അങ്ങനെ അവർ രണ്ടും തകർത്തു കളിച്ചു….. എല്ലാരും സന്തോഷത്തോടെ അത് കണ്ടു നിന്നു…ചിലർ ഒഴികെ…..

എല്ലാം കഴിഞ്ഞു എല്ലാരും സന്തോഷത്തോടെ പിരിഞ്ഞു….
എന്നാൽ ആരും ശ്രെദ്ധിക്കാത്ത ഒരാൾ ഉണ്ടായിരുന്നു ദക്ഷൻ….

ആരും കാണാതെ അവൻ ഒരു മരച്ചുവട്ടിൽ ഇരുന്നു……

മരവിച്ച മനസ്സ് ആയിരുന്നു അവന്റെത്….

ഇത്രയും നാളും തന്റെ ആണെന്ന് വിചാരിച്ച ദേവി ഇപ്പോൾ ചേട്ടന്റെ….

പൊരുത്തപ്പെടാൻ സമയം എടുക്കും എന്നാലും പൊരുത്ത പെടണം…..

പെട്ടെന്ന് ആണ് അവന്റെ തോളിൽ ഒരു സ്പർശനo അനുഭവപ്പെട്ടത്നോക്കിയപ്പോൾ ചിഞ്ചു…………
അവളെ കണ്ടതും ദക്ഷന്റെ മുഖം ചുമന്നു
അത് കണ്ടതും ചിഞ്ചു വിന് ചിരി വന്നു….

അവൾ അവന്റെ മുമ്പിൽ വന്നു നിന്നും…

എന്ത് പറ്റി ദക്ഷൻ ചേട്ടാ… കാത്ത് സൂക്ഷിച്ച കസ്തൂരി മാബഴം ദത്തൻ കൊണ്ട് പോയി അല്ലേ……
അവളുടെ പറച്ചിൽ കേട്ടതും ദക്ഷൻ ഇരുന്ന ഇടത്ത് നിന്നും എഴുനേറ്റു അവളെ അത്ഭുതത്തോടെ നോക്കി….

എന്താ ഇങ്ങനെ നോക്കുന്നേ…. എനിക്ക് എല്ലാം അറിയാം ചേട്ടാ… നിങ്ങളുടെ മനസ്സിൽ ദേവി ആണെന്നും…
ഇപ്പോഴും അവൾ ആണെന്നും….

എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാ നിങ്ങളെ ഞാൻ സ്നേഹിക്കുന്നത്…

വന്ന കണ്ണീർ അവൻ കാണാതെ ഇരിക്കാൻ വേണ്ടി ചിഞ്ചു പാട് പ്പെട്ടു…

ദക്ഷൻ ഒന്നും മിണ്ടാതെ നിന്നു…..

പക്ഷേ ചേട്ടാ… ദേവി ഇപ്പോൾ നിങ്ങളുടെ ചേട്ടൻ കെട്ടിയ പെണ്ണാ…. എന്ന് വെച്ചാൽ തന്റെ ചേട്ടത്തി ഇനിയും അവളെ നിങ്ങളുടെ മനസ്സിൽ ഇട്ട് അവരുടെ ജീവിതത്തിൽ ഒരു ഇഴഞ്ഞു കേറ്റത്തിന് പോകരുത് എന്ന് പറഞ്ഞതും ദക്ഷന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു….

നീ എന്താടി പറഞ്ഞേ.. ഞാൻ അവരുടെ ജീവിതത്തിൽ ഇഴഞ്ഞു ചെല്ലും എന്നോ…ഏട്ടൻ എപ്പോൾ ദേവിയെ മേലേടത്ത് കൊണ്ട് വന്നോ അപ്പോൾ തൊട്ട് അവൾക്ക് എന്റെ മനസ്സിൽ എന്റെ ചേട്ടത്തിയായി കാണാൻ പഠിപ്പിച്ചുകൊണ്ട് ഇരിക്കാ….. അപ്പോഴാണ് നിന്റെ ഒരു ഉപദേശം….

ശേ……. അവൻ കൈകൾ മരത്തിൽ ആഞ്ഞടിച്ചു…..

ചിഞ്ചു അടികിട്ടിയ വേദനയിലും അവളുടെ ചുണ്ടിൽ ഒരു ചിരി പടർന്നു…….

അവൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നതും പെട്ടെന്ന് എന്തോ ഓർത്ത പോലെ ദക്ഷനെ നോക്കി…..

ഓയി ചേട്ടാ…. ഇപ്പോൾ ആ മനസ്സിൽ ആരും ഇല്ലല്ലോ…. എന്നാ പിന്നെ എന്നെ അങ്ങോട്ട് ആവാഹിച്ചു ടെ…. എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് അവൾ ഓടി പോയി…..

ഇതെന്താ സാധനം… അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു….
/////—————–/////////
രാത്രിയിൽ സുമിത്രമ്മ തന്ന സെറ്റ് സാരിയും മുല്ലപ്പൂവും അണിഞ്ഞു ദേവി റൂമിൽ ഇരുന്നു ….
അപ്പോഴാണ് സുമിത്ര അകത്തേക്ക് വന്നത്….

അല്ല മോൾ ഇവിടെ നിൽക്കുവാന്നോ….?? റൂമിൽ പോകുന്നില്ലേ..??

അവരുടെ പറച്ചിൽ കേട്ടതും ദേവിയുടെ മനസ്സിൽ പേടി വർദ്ധിച്ചു…..

സുമിത്രമ്മേ . ഞാ ഞാ ഞാൻ …. എനിക്ക് പേ പേ ടിയ….. അവൾ വിക്കി പറഞ്ഞു….

നി എന്തിനാ മോളേ പേടിക്കുന്നെ … കല്യാണം കഴിഞ്ഞാൽ ഭാര്യ ഭർത്താവിന്റെറൂമിൽ അല്ലേ കിടക്കേണ്ടേ… അത് മാത്രം അല്ല …. ദത്തൻ നിന്നെ ഒന്നും ചെയ്യില്ല….. അവന് നീ എന്ന് വെച്ചാൽ ജീവൻ ആണ്… മോളേ…. അവർ ചിരിച്ചു കൊണ്ട് പറഞ്ഞു…..

എന്നാലും……

ഒരു എന്നാലും ഇല്ലാ… ദാ പാല് മോൾ ചെല്ല്…..

പാലോ എന്തിനാ പാല് ദത്തൻ ഇത് കുടിച്ചിട്ട് ആണോ കിടക്കണേ…. അവൾ തല ചോറിഞ്ഞു കൊണ്ട് ചോദിച്ചു….

എന്റെ പൊട്ടിപെണ്ണേ….. ഇന്ന് നിങ്ങടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ…. അവർ അവളുടെ തലയിൽ ഒരു കൊട്ട് വെച്ചോണ്ട് പറഞ്ഞു……

ഈശ്വര….. അവൾ തലയിൽ കയി വെച്ചു….

എന്ത് പറ്റി…..

ഏയ്യ് ഒന്നും ഇല്ലാ…. അവൾ പറഞ്ഞു….

മ്മ്മ് പിന്നെ ഇനി ദത്തൻ എന്ന് വിളിക്കല്ലേ ചേട്ടൻ അത് മതി കേട്ടല്ലോ കാന്താരി……
അവൾ ശെരി എന്ന് തലയാട്ടി….

( ഇപ്പോൾ വിളിക്കുo ഹ്മ്മ്…)ആത്മ

എന്നാൽ മോൾ ചെല്ല് … സുമിത്ര അവളെ ഉന്തി തള്ളി പറഞ്ഞു വിട്ടു…..

————//////————–

ദേവി റൂമിലെക്ക് കേറി ചുറ്റും നോക്കി … ആരെയും കണ്ടില്ല… അവൻ അവിടെ ഇല്ലെന്ന് മനസ്സിലാക്കി അവൾ റൂമിന്റെ ഡോർ അടച്ച് പാല് ടേബിളിലേക്ക് വെച്ചു…

ഹാവൂ… അവൻ വന്നിട്ടില്ല…. ഇന്ന് വെളിയിൽ കിടക്കട്ടെ … അല്ല പിന്നെ…. എന്നും പറഞ്ഞ് ദേവി ജന്നലിന്റെ അടുത്തേക്ക് നടന്നു…..

ആകാശത്ത് നോക്കിയപ്പോൾ നക്ഷത്രങ്ങൾ …….

അത് കണ്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു ….

# ഞാൻ പോലും അറിയാതെ എത്ര പെട്ടെന്ന് ആണ് എന്റെ ജീവിതം മിന്നി മറഞ്ഞത് …..

അവസാനം എല്ലാരേയും വിട്ട് ഇവിടെ ഈ അസുരന്റ് മുറിയിൽ അവന്റെ ഭാര്യയായി…….. അവൾ മാനം നോക്കി പറഞ്ഞു #

പെട്ടെന്ന് ദത്തന്റെ കൈകൾ അവളെ പുറകിലുടെ പുണർന്നു…. ദേവി ഒന്ന് ഞെട്ടി വിയർത്തു…
ദത്തൻ മുഖം ദേവിയുടെ കഴുത്തിലേക്ക് അമർത്തി . അവന്റെ ചൂട് ശ്വാസം അവളിൽ ഒരു തരിപ്പ് ഉണ്ടാക്കി……

എന്താ ദേവി ഞാൻ ഇവിടെ കാണില്ലന്ന് വിചാരിച്ചോ ..???

ഈ ദേവി എവിടെ ഉണ്ടോ അവിടെ ദത്തൻ അവിടെ ഉണ്ടാകും….

നീ ഞാൻ ഉള്ളപ്പോൾ ഇവിടെ വരില്ല എന്നറിയാമായിരുന്നു അത് കൊണ്ട് ആണ് ഞാൻ മാറി നിന്നത്….. എന്നും പറഞ്ഞ് ദത്തൻ അവളിൽ നിന്നും അകന്നു…..

ദേവി തിരിഞ്ഞു പോകാനായി നടന്നതും ദത്തൻ ദേവിയുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇട്ടു… ദേവിയുടെ മാറു അവന്റെ നെഞ്ചിൽ അമർന്നു…. ദേവി ശ്വാസം എടുക്കുന്നതു പോലും അവന് തിരിച്ചറിയാൻ പറ്റുമായിരുന്നു…..

ദേവിക്ക് എന്ത് ചെയ്യണം എന്നറിയാതെ പതറി….

എന്തോ ദത്തൻ അടുത്ത് വരുമ്പോൾ അവൾ അലിഞ്ഞു ഇല്ലാതെ ആകുന്ന പോലെ തോന്നി…..

അവൻ അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു…..

ദേവി കൈകൾ സാരി തലപ്പിൽ അമർത്തി….

പെട്ടെന്ന് എന്തോ ഓർത്ത പോലെ അവനെ അവൾ തള്ളി മാറ്റി തിരിഞ്ഞു ബെഡിൽ വന്നിരുന്നു…

ദത്തൻ കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.

അപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന പാൽ കണ്ടത് അവൻ അത് എടുത്ത് കൊണ്ട് അവൾക്ക് അരികിൽ വന്നിരുന്നു…

അവൻ വന്നിരുന്നതും ദേവി ഒന്ന് മാറി ഇരുന്നു…

അവൻ വീണ്ടും അവളുടെ എടുത്ത് വന്നിരുന്ന് പാൽ നീട്ടി…

എനിക്ക് വേണ്ട .. അവൾ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു….

അത് ശെരിയാ ഭർത്താവ് കുടിച്ചതിന്റെ പകുതി അല്ലെ ഭാര്യ കുടിക്കാ… അവന്റെ പറച്ചിൽ കേട്ടതും ദേവി ദേഷ്യത്തോടെ അവനെ നോക്കി…..

അത് കണ്ടതും അവന് കുസൃതി തോന്നി….

ഇന്നാ നീ ഫസ്റ്റ് കുടി….

എനിക്ക് വേണ്ടാ… അവൾ മുഖം തിരിച്ചു…

ദേവി എന്നെ ദേഷ്യം പിടിപ്പിക്കല്ലു കുടിക്കടി ….

അവൻ ഉറക്കെ പറഞ്ഞതും ദേവി അത് മേടിച്ചു പകുതി കുടിച്ചിട്ട് അവന് ബാക്കി നീട്ടി…..

അവൻ അത് മേടിച്ചു ടേബിളിൽ വെച്ചു…

എനിക്ക് അത് വേണ്ടാ….. എന്നും പറഞ്ഞ് അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിനു മുകളിൽ പറ്റിപിടിച്ചു ഇരിക്കുന്ന പാൽ തുള്ളിയിലേക്ക് നോട്ടം എത്തിച്ചു ….

അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. ദേവിയുടെ കണ്ണുകൾ കൂമ്പി അടച്ചു..

പതിയെ ദത്തന്റെ ചുണ്ടുകൾ ദേവിയുടെ ചുണ്ടിന് മുകളിൽ തൊട്ടു… അവിടെ പറ്റി പിടിച്ചു ഇരുന്ന പാൽ തുള്ളികൾ അവൻ നാക്കിനാൽ മാറ്റി….. ദേവി കണ്ണടച്ച് ബെഡ് ഷിറ്റിൽ പിടിത്തം ഇട്ടു…….
ദത്തൻ അവിടെ നിന്നും ചുണ്ടുകൾ മാറ്റി.

കണ്ണടച്ച് ഇരിക്കുന്ന ദേവിയെ കണ്ടതും അവനിൽ എന്തോ വികാരം ഉടലെടുത്തു.

അവന്റെ ചുണ്ടുകൾ ദേവിയുടെ കഴുത്തിലേക്ക് ഇഴഞ്ഞു…

അവൾ ആഞ്ഞു ശ്വാസം വലിച്ചു….

ചെന്നിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു..

ദത്തന്റെ കൈകൾ അവളുടെ സാരിയിൽ പിടിത്തം വീണു….

അവളുടെ നെഞ്ചിൽ നിന്നും സാരി വകഞ്ഞു മാറ്റി മാറിന്റെ വിടവിൽ ഉള്ള കാക്ക പുള്ളിയിൽ അവന്റെ ചുണ്ട് പതിഞ്ഞു….

ദേവി ഞെട്ടി…….

അവളുടെ ശരീരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടു..

ദത്തന്റെ ചുണ്ടുകൾ അവിടെ ചുംബിച്ചുകൊണ്ട് ഇരുന്നു…

പെട്ടെന്ന് എന്തോ ഓർമ്മ വന്ന പോലെ അവൻ അവളിൽ നിന്നും മാറി അവളുടെ സാരി നേരെയാക്കി…..

ദേവി പെട്ടന്ന് ബോധത്തിലേക്ക് വന്നു….

എന്താണ് നടന്നത്…

എനിക്ക് എന്ത് പറ്റി…

അസുരന്റ് സാമിപ്യത്തിൽ ഞാൻ അലിഞ്ഞു ചേർന്നു….. ആ ഒരു നിമിഷം
ദേവിയുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു . . .

ദത്തൻ അവളുടെ മുഖം പിടിച്ചു ഉയർത്തി..

കരഞ്ഞ മിഴികൾ അവൻ തുടച്ചു ….

ദേവി ….. അവൻ ആർദ്രമായി അവളെ വിളിച്ചു…..

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി….

നിന്റെ സമ്മതം ഇല്ലാതെ നിന്നെ ഞാൻ പൂർണമായി സ്വന്തം ആക്കില്ല….. അത് ഈ അസുരൻ നിനക്ക് തരുന്ന വാക്കാ…..

എന്ന് വെച്ച് ഉമ്മ തരാതിരിക്കാൻ ഒന്നും ഈ ദത്തനെ കൊണ്ട് പറ്റില്ല… അത് കൊണ്ട് എന്റെ മോള് രക്ഷപെട്ടു എന്ന് വിചാരിക്കണ്ട കേട്ടോ??

അവളെ കണ്ണീറുക്കി കാണിച്ചിട്ട് അവൻ ബെഡിലേക്ക് കിടന്നു….

ദേവി കിളി പോയ അവസ്ഥയിൽ ആയിരുന്നു…………

ദേവിയുടെ ഇരുപ്പ് കണ്ട് ദത്തന് ചിരി വന്നു……

ഈശ്വര കുറച്ചുo കൂടി കഴിഞ്ഞായിരുന്നെകിൽ എന്റെ ചാരിത്ര്യം ഈ കഷ്മലൻ കളഞ്ഞേനെ…..
ദേവി നെഞ്ചിൽ കൈ വെച്ചു കൊണ്ട് ഇരുന്നു…..

ടി ……………

എന്താ……

ദ അവിടെ സോഫ ഉണ്ട് അവിടെ കിടന്നോ…. ദത്തൻ അവളെ ഇടo കണ്ണിട്ട് പറഞ്ഞു….

ഏഹ്ഹ് അവൾ ഇരുന്ന ഇടത്ത് നിന്നും എഴുനേറ്റു…….

ഞാൻ എന്തിന് സോഫയിൽ കിടക്കണം…… അവൾ എളിയിൽ കൈ വെച്ചു പറഞ്ഞതും ദത്തൻ കിടന്ന ഇടത്ത് നിന്നും എഴുനേറ്റു ചാരി ഇരുന്നു….

അല്ലാ സിനിമയ്കാത്തും കഥയിലും അങ്ങനെ അല്ലേ… നായിക ഇഷ്ട്ടം ഇല്ലാതെ കല്യാണം കഴിക്കുന്നു….

പിന്നെ ഫസ്റ്റ് നൈറ്റ്‌ നിലത്ത് കിടക്കുന്നു…. നായകൻ നിരാശനായി കട്ടിലിൽ കിടക്കുന്നു…. അങ്ങനെ ഓക്കെ…….

ഇത് ജീവിതം ആണ് ഉമ്മച്ചാ……. എന്നും പറഞ്ഞ് ദേവി ബെഡിന്റെ ഒരു സൈഡിൽ കിടന്നു……

മോളേ ദേവി നിന്നെ എനിക്കറിയില്ലേ … നിന്നെ വിറ്റ പയിസ എന്റെ കയ്യിൽ ഉണ്ട്….
ദത്തൻ പെതുക്കെ പറഞ്ഞ് കട്ടിലേക്ക് കിടന്നു……

ദേവി പോത്തും പോലെ കിടന്നു…. എന്നാൽ ദത്തന് ഉറക്കമേ വന്നില്ല…. ദത്തൻ അവളെ നോക്കി കൊണ്ട് കിടക്കുന്നു…. മുഖം മുടി കൊണ്ട് മറഞ്ഞു കിടക്കുന്നു…. ദത്തൻ മെല്ലേ അത് മുഖത്ത് നിന്നും മാറ്റി… ഒതുക്കി വെച്ചു…… അവളെ നോക്കി കിടന്നു…

അപ്പോഴാണ് അവളുടെ സാരി വയറ്റിൽ മാറി കിടക്കുന്നത് കണ്ടത്…..

മനുഷ്യന്റെ കണ്ട്രോൾ കളയാൻ അവൻ തിരിഞ്ഞു കിടന്നു …

എന്നാലും അവൻ അവളിലേക്ക് തന്നെ നോട്ടം പതിച്ചു ….

അപ്പോഴാണ് ദേവിയുടെ വയറ്റിൽ ഒട്ടി പിടിച്ചു കിടക്കുന്ന അരിഞ്ഞാണത്തിൽ അവന്റെ നോട്ടം ചെന്നെത്തി… അവൻ അവിടേക്ക് മുഖം അടുപ്പിച്ചു അതിൽ ചുംബിച്ചു….

ദേവി ഒന്നു പുളഞ്ഞു…….
ഇത് ശെരിയാകില്ല… ദത്തൻ തിരിഞ്ഞു കിടന്നു…

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

രാവിലെ കണ്ണ് തുറന്നതും ദത്തന്റ് കൈകൾ അവളെ പൊതിഞ്ഞു ഇരിക്കുന്നതാണ് കണ്ടത്….

ദേവി പെതുക്കെ അവന്റെ കൈകൾ അവളിൽ നിന്നും മാറ്റി ബാത്ത് റൂമിലേക്ക് പോയി ഫ്രഷ് ആയിവന്നു. ദത്തൻ അപ്പോഴും ഉറക്കത്തിൽ ആയിരുന്നു…

അവൾ നെറ്റിൽ സിന്ദുരവും
അവൾ അടുക്കയിലേക്ക് നടന്നു….

അല്ലാ മോൾ എഴുന്നേറ്റോ അവളെ കണ്ടതും നാണി അമ്മ പറഞ്ഞു…

ദേവി ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു….

പിന്നല്ല നാണി അമ്മ ഈ ദേവിയെ പറ്റി എന്താ വിചാരിച്ചേക്കുന്നേ…. ഞാൻ രാവിലെ എഴുന്നേൽക്കും അവൾ അവരുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു…..

മോൾ ഇപ്പോഴേ എഴുനേക്കണ്ടായിരുന്നു….
( സുമിത്ര. )

അത് സാരമില്ല… അമ്മ മാറിയേ ഞാൻ ചെയ്തോളാം…

അത് വേണ്ടാ …. നീ ഈ ചായ പോയി ദത്തന് കൊടുത്തിട്ട് വാ…. ചെല്ല്……..

മ്മ്മ് … ശെരി അവൾ ചായ മേടിച്ച് സ്റ്റെപ് കേറാനായി പോയതും വീണ അവളുടെ കൈയിൽ കേറി പിടിച്ചു….

ഇത് എന്താ എന്നുള്ള ഭാവത്തിൽ അവളെ നോക്കിയതും വീണ ദേവിയുടെ കൈയിൽ നിന്നും ചായ കപ്പ്‌ മേടിച്ചു….

ഇത് ഞാൻ കൊടുത്തുകൊള്ളാം….. ദത്തൻ ചേട്ടന് ഞാനാ എന്നും ചായ കൊടുക്കുന്നത്…… അവൾ പുച്ഛത്തോടെ പറഞ്ഞു……

ഓഹ് പിന്നെന്താ നീ കൊണ്ട് പോയി കൊടുക്ക് എനിക്കെന്താ….. ഒന്നു പോടി…..
ദേവിയും വിട്ട് കൊടുത്തില്ല…….

——–///////———–

ദത്തേട്ടാ ചായ….. വീണ ദത്തനെ തട്ടി വിളിച്ചു…..

അവൻ കണ്ണ് തുറന്ന് നോക്കിയതും ചായയും കൊണ്ട് നിൽക്കുന്ന വീണയെ കണ്ട് അവനിൽ ദേഷ്യം ഉടലെടുത്തു…..

അവൻ ചാടി ബെഡിൽ നിന്നും എഴുനേറ്റു…….

നിന്നോട് ആരാ ഇത് കൊണ്ട് വരാൻ പറഞ്ഞത്….???

അത് പിന്നെ ഞാൻ അല്ലേ എന്നും തരുന്നത്?? അതാ ഞാൻ അവൾ ഭയത്തോടെ പറഞ്ഞു…….

അതൊക്കെ പണ്ട്… ഇപ്പോൾ എനിക്ക് ഒരു ഭാര്യ ഉണ്ട്…… മനസ്സിലായോ…..

അവൾ ആയി എന്ന് തലയാട്ടി…..

ദേവീ…. എടി ദേവീ…….ദത്തൻ അലറി…..
അടുക്കളയിൽ സുമിത്രയും ആയി കാര്യം പറയുകയായിരുന്നു ദേവി….
ദത്തന്റ് അലർച്ച കേട്ടതും അവൾ അവന്റെ അടുത്തേക്ക് ഓടി…..

എന്താ….. ദേവി കിതച്ചു കൊണ്ട് ചോദിച്ചു…….

വീണ ആ കപ്പ്‌ അവൾക്ക് കൊടുക്ക്….

ദത്തൻ പറഞ്ഞതും വീണ അവൾക്ക് നേരെ കപ്പ്‌ നീട്ടി ….. ദേവി അത് മേടിച്ചതും അവൾ അവിടെ നിന്നും ഓടി……..

ദേവി ചായ കൊണ്ട് അവന്റെ എടുത്ത് വന്നു……

ഇന്നാ….. അവൾ അവന് നേരെ കപ്പ്‌ നീട്ടി….

നിനക്ക് എന്താ ഇത് നേരത്തെ ചെയ്താൽ??? അവൻ ദേഷ്യത്തോടെ പറഞ്ഞു….

ദാണ്ടെ കൂടുതൽ അധികാരം വേണ്ടാ… സൈനേട് കലക്കി തരും ഞാൻ…??? പറഞ്ഞേക്കാം ചായ ടേബിളിൽ വെച്ച് ദേവി മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു……

ഓഹോ നീ അത്രയ്ക്ക് ആയോ???? എന്നും പറഞ്ഞ് ദത്തൻ അവളെ പിടിച്ചു നെഞ്ചിലേക്ക് വലിച്ചു….. അവന്റെ കൈകൾ അവളുടെ നഗ്നമായ വയറ്റിലേക്ക് ഇഴഞ്ഞു…… അവൾ അവിടെ നിന്ന് വിയർക്കാൻ തുടങ്ങി……

നിങ്ങൾ എന്തോന്നാ കാണിക്കുന്നേ ..?? എന്നെ വിട്ടേ…..
അവൾ തല കുഞ്ഞിച്ചു കൊണ്ട് പറഞ്ഞു………

ഇല്ലെക്കിലോ???? ദത്തൻ കുറച്ചു ഗൗരവം കാണിച്ചു പറഞ്ഞതും ദേവി ദത്തന്റെ കാലിൽ ഒരു ചവിട്ട് വെച്ച് കൊടുത്തു…

അമ്മേ…. എടി…. ദത്തൻ ദേഷ്യത്തിൽ വിളിച്ചു…..

ഒന്ന് പോടാ എന്നും പറഞ്ഞു കൊണ്ട് ദേവി അവിടെ നിന്നും എസ്‌കേപ്പ് ആയി…

അവന്റെ ചുണ്ടിൽ ചിരി വിടർന്നു.. .

#####$########$$$$$$$$$$$$

ഫോണിന്റെ റിങ് കേട്ടാണ് ദക്ഷൻ ഉണർന്നത് …… ആരാ ശല്യം എന്നൊക്കെ വിചാരിച്ചു നോക്കിയതും സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവന് ദേഷ്യം വന്നു….

ചിഞ്ചു………

അത് കണ്ടതും അവൻ ഫോൺ കട്ട്‌ ആക്കി……

വീണ്ടും ഫോൺ റിങ് ചെയ്തപ്പോൾ അവൻ ദേഷ്യത്തിൽ ഫോൺ അറ്റന്റ് ചെയ്തു…….

എന്താടി പുല്ലേ നിനക്ക് വേണ്ടേ……..

ദക്ഷേട്ടാ ….. അവൾ ഇടറിയ ശബ്ദത്തോടെ വിളിച്ചു……

ചിഞ്ചു……….. അവളുടെ ശബ്ദം കേട്ടതും ദ ക്ഷന് എന്തോ പന്തികേട് തോന്നി…

എന്ത് പറ്റി നിനക്ക് …??

അതിന് മറുപടിയായി ഒരു കരച്ചിൽ ആയിരുന്നു…

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13