Wednesday, May 22, 2024
Novel

അസുര പ്രണയം : ഭാഗം 20

Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

രാവിലെ കണ്ണ് തുറന്നപ്പോൾ തന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുന്ന ദത്തനെ ആണ് ദേവി കണ്ടത്..
അവൾ അവനെ ഉണർത്താതെ മെല്ലേ അവനിൽ നിന്നും മാറി നിലത്ത് കിടന്ന ഡ്രസ്സ്‌ വാരി എടുത്ത് ബാത്‌റൂമിലേക്ക് പോയി കതക് അടച്ചു….
തിരികെ ഫ്രഷ് ആയി വന്നപ്പോഴും പുതപ്പ് കൊണ്ട് മൂടി കിടക്കുന്ന ദത്തനെ കണ്ടതും അവളിൽ ഒരു ചിരി വിരിഞ്ഞു….
ദേവി വേഗം താഴേക്ക് പോയി…
—-//////—-

എന്ത് പറ്റി വീണ രാവിലെ മുഖം വല്ലാതെ ഇരിക്കുന്നു…. അവളുടെ മുഖം കണ്ട് ലക്ഷ്മി ചോദിച്ചു …..

അത് അമ്മേ…. ആകെ കുഴപ്പം ആയി…….
അവൾ ഇരുന്നയിടത്ത് നിന്നും എഴുനേറ്റ് അങ്ങോട്ടുo ഇങ്ങോട്ടുo നടന്നു…..

ഓഹ് നീ കാര്യം പറ പെണ്ണേ….

അമ്മേ ഇന്നലെ കിരൺ വിളിച്ചായിരുന്നു….. അവന് നീയും പയിസ വേണം എന്ന്… ഇല്ലെക്കിൽ ഇതെല്ലാം നമ്മളാ ചെയ്തത് എന്ന് അവൻ എല്ലാരോടും പറയും…..

വാട്ട്‌ … അതിന് അവനുമായ് ഉള്ള ഡീൽ അവസാനിപ്പിച്ചത് അല്ലേ…?? അത് മാത്രമോ അവൻ ഒറ്റ ഒരുത്തൻ കാരണം അല്ലേ അവളെ ദത്തന് കെട്ടേണ്ടി വന്നത്……????

അതൊന്നും പറഞ്ഞിട്ട് കാര്യo ഇല്ലാ അമ്മേ ….. അവൻ പറയുന്ന പോലെ ചെയ്യാനേ നമ്മൾക്ക് പറ്റു….. അല്ലെക്കിൽ അറിയാലോ…???

മ്മ് ഇതിന് എത്രയും പെട്ടെന്ന് ഒരു അവസാനം ഉണ്ടാക്കണം….

മ്മ്മ് ……

പിന്നെ നിന്റെയും ദക്ഷന്റെയും കല്യാണം ആണ് ഇവിടെ ചർച്ച….

കേട്ടത് വിശ്വസിക്കാൻ ആകാതെ അവൾ അവരെ നോക്കി….

അമ്മ എന്താ തമാശ പറയുവാന്നോ??? അത് ഒരിക്കലും നടക്കില്ല…. ഞാൻ ദക്ഷനെ അങ്ങനെ കണ്ടിട്ടില്ല…..

മതി നിർത്ത് നിന്റെ മനസ്സിൽ ഇപ്പോഴും ദത്തൻ ആണെങ്കിൽ മോൾ അത് മറന്നേക്ക്………

പക്ഷേ അമ്മേ … എനിക്ക് പറ്റില്ല…..

പറ്റണം ….. അല്ലെങ്കിൽ ഇനിയും പഴയത് ആവർത്തിക്കേണ്ടി വരും…….. എന്നും പറഞ്ഞ് ലക്ഷ്മി അവിടെ നിന്നും ഇറങ്ങി….

ഒന്നും മനസ്സിൽ ആകാതെ അവൾ അവിടെ ഇരുന്നു….. കുഞ്ഞിലേ തൊട്ട് മനസ്സിൽ കൊണ്ട് നടന്നതാ ദത്തനെ പക്ഷേ കൈ വിട്ട് പോയി….

അന്ന് അച്ഛമ്മയുടെ brdy ഫങ്ക്ഷന് ദേവിയെ വലിച്ചു കൊണ്ട് ദത്തൻ റൂമിൽ കൊണ്ട് പോയത് അവൾ കണ്ടായിരുന്നു…..

അന്ന് തൊട്ട് ദേവിയുടെയും ദത്തന്റെയും നിഴൽ പോലെ വീണ ഉണ്ടായിരുന്നു.

അവരുടെ ബന്ധം തകർക്കാൻ വേണ്ടി തന്നെ ആയിരുന്നു കിരണിന്റെ കൂട്ട് പിടിച്ചത്…

പക്ഷേ അവിടെയും തനിക്ക് പിഴച്ചു പോയി…… ദത്തൻ അവളെ കെട്ടി …..

പക്ഷേ ഇപ്പോൾ ദക്ഷനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞാൽ ….. ഇല്ലാ അത് ഒരിക്കലും നടക്കില്ല …..

ചേട്ടൻ എന്ന് കരുതിയവനെ ഭർത്താവ് ആയി കാണാൻ മാത്രം ചെറ്റ അല്ല വീണ…… അവൾ മനസ്സിൽ ഉറപ്പിച്ചു……

—-////——////——-

ആഹ ഇന്ന് മോൾ ആണോ പാചകം … അടുക്കളയിൽ ചായ ഇട്ടുകൊണ്ട് ഇരിക്കുകയായിരുന്നു ദേവി അപ്പോഴാണ് സുമിത്ര വന്നത് …. അവരെ കണ്ടതും ദേവി ശ്രദ്ധിക്കാൻ പോയില്ല…..

അല്ല സുമിത്രാമ്മയുടെ കിലുക്കാം പെട്ടിക്ക് എന്ത് പറ്റി… അവളുടെ തോളിൽ കൈ വെച്ച് ചോദിച്ചതും അവർ അവളുടെ കൈ തട്ടി മാറ്റി…… ചായ കപ്പിൽ പകർത്തി….

അവളുടെ പ്രവർത്തി കണ്ട് അവർക്ക് വിഷമം ആയി….

ഇനി ദത്തനെ പോലെ ദേവിയും…… തന്നെ വെറുത്തോ.???

ദേവി ദത്തനുമായി ഉള്ള ചായ എടുത്ത് കൊണ്ട് നടന്നു . ….

മോളേ…….. സുമിത്രയുടെ ശബ്ദം ഇടറി…..

അവൾ തിരിഞ്ഞു നോക്കി … ഒലിച്ചു വരുന്ന കണ്ണീർ തുടച്ചു കൊണ്ട് തന്നെ നോക്കുന്ന സുമിത്രയെ കണ്ടതും അവളുടെ ഉള്ള് ഒന്നു പിടഞ്ഞു…

അമ്മ ഞങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ മറയ്ക്കുന്നുണ്ട്….. ഒരുപാട്….. പക്ഷേ അതിന് അധികo ആയുസ്സ് ഇല്ല……

എല്ലാം ഞാൻ കണ്ട് പിടിക്കും…… എന്നിട്ട് എല്ലാരുടെയും മുമ്പിൽ ഞാൻ ആ സത്യം കൊണ്ട് വരും… ഇപ്പോൾ വെറുപ്പ് കാണിക്കുന്ന ദത്തേട്ടൻ അന്ന് അമ്മേടെ മടിയിൽ തല ചായിച്ച് കിടക്കും……….

എന്നും പറഞ്ഞ് അവൾ അവിടെ നിന്നും പോയി…..

സുമിത്ര ഒരു ശില പോലെ അവിടെ തറഞ്ഞു നിന്നു… അവൾ പറഞ്ഞത് മനസിലാക്കാൻ അവർക്ക് അധികം ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു……

പക്ഷേ ദേവി എങ്ങനെ അറിഞ്ഞു???? അത് അവർക്ക് അറിയില്ല… പക്ഷേ സത്യം എല്ലാരും അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർക്കുബോൾ അവരുടെ മനസ്സിൽ ഭയം കടന്നു വന്നു……

—-/////—–

ദേവി റൂമിൽ വന്നപ്പോൾ ദത്തൻ ഫ്രഷ് ആയി കണ്ണാടിടെ മുമ്പിൽ വന്ന് നിൽക്കുകയായിരുന്നു….. അവൾ അവന്റെ എടുത്ത് വന്ന് കപ്പ് നീട്ടി…..

ഇന്നാ പിടി…..

അവൻ അവളുടെ മുഖത്ത് നോക്കി കൊണ്ട് അത് മേടിച്ചു…..

ചായ കൂടിക്കുംബോഴും അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…. അത് ദേവി കണ്ടതും അവൾ പുരികം പൊക്കി എന്താ എന്ന് കാണിച്ചു…..

അല്ല ദേവി…. സാധരണ സിനിമയിലും കഥയിലും ഒക്കെ ഫസ്റ്റ് നൈറ്റ്‌ ( ഇന്നലത്തെ നൈറ്റ്‌ ഇനി എനിക്ക് വിവരിക്കാൻ വയ്യാ 🚶‍♀️🚶‍♀️🚶‍♀️)കഴിഞ്ഞ് അടുത്ത ദിവസം പെണ്ണുങ്ങളുടെ മുഖത്ത് ഒരു നാണം കാണും….

ബട്ട്‌ നിന്റെ മുഖത്ത് ഒന്നും കാണുന്നില്ലല്ലോ????? ഒരു കള്ള ചിരിയോടെ ദത്തൻ ചോദിച്ചതും ദേവി അവനെ നോക്കി പേടിപ്പിച്ചു…..

നിങ്ങളോട് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാ ഇത് ജീവിതo ആണ് സിനിമയോ കഥയോ അല്ല… പിന്നെ എനിക്ക് പണ്ടേ ഇച്ചിരി നാണം കുറവാ…..

വേണമെക്കിൽ ചായ എടുത്ത് മോന്തിയിട്ട് പോയി ജോലി നോക്ക് മനുഷ്യ എന്നും പറഞ്ഞ് ദേവി അവിടെ നിന്നുo പോകാൻ പോയതും അവൻ അവളുടെ കയിൽ പിടിച്ച് കണ്ണാടിക്ക് മുമ്പിൽ നിർത്തി….

അവിടെ ഇരുന്ന സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് സിന്ധുരം എടുത്ത് അവളുടെ നെറ്റിയിൽ അണിഞ്ഞു… അവൾ കണ്ണുകൾ അടച്ച് അത് സ്വികരിച്ചു….
അവൻ അവിടെ ചുണ്ടുകൾ ചേർത്തു….

ഇന്ന് മുതൽ എല്ലാം കൊണ്ടും എന്റെ പാതി ആണ് ദേവി…. ഈ ചുവപ്പ് നിന്റെ നെറ്റിയിൽ എന്നും എനിക്ക് കാണാം…..

അവളുടെ കാതോരം അവൻ പറഞ്ഞു….

ദേവി ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു… ദത്തന്റെ കണ്ണുകൾ അടഞ്ഞു…. പെട്ടെന്ന് അവന്റെ മൂക്കിൽ ഒരു വലിയും കൊടുത്ത് അവൾ റൂമിൽ നിന്നും ഓടി……

ദത്തൻ മൂക്ക് തടകികൊണ്ട് എന്തോ പോയ അണ്ണന്റെ കൂട്ട് നിന്നു……

—-/////————–

ദിവസങ്ങൾ പിന്നെയും കുറച്ച് കടന്നു പോയി…. ദത്തനും ദേവിയും പ്രണയവും അടിയും ചീത്തവിളിയുംമായി അങ്ങനെ പോകുന്നു…….. സുമിത്ര മറച്ചു വെക്കുന്ന സത്യത്തിന് പിന്നാലെ ആണ് ദേവിയും…..
മേലേടത്ത് ദക്ഷനെ വീണയെ കൊണ്ട് കെട്ടിക്കാൻ ചർച്ച നടന്നു കൊണ്ട് ഇരിക്കുന്നു എന്നാൽ അതിന് ഒരു തീരുമാനം ആയിട്ടില്ല….. അനുവും ദേവനും ടോം and ജെറി കളിച്ചോണ്ട് ഇരിക്കുന്നു. …. ശവം …….

——–/////——-

ഇന്ന് മേലേടത്തെ ഒരു ആഘോഷം നിറഞ്ഞ ദിവസം ആണ്…. മേലേടത്തെ എല്ലാരും….. കൂടാതെ ദേവിയുടെ വീട്ടുകാരും കൂടാതെ അവളുടെ രണ്ട് വാലുകളും ഉണ്ട്….. എന്താ സംഭവം… ദക്ഷന്റെ കല്യാണം ഒന്നും അല്ലാ…. അവരുടെ കുടുംബ അമ്പലത്തിലെ ഉത്സവം ആണ് നാളെ……. അത് കൊണ്ട് എല്ലാരേയും വിളിച്ചു… പിന്നെ നമ്മളുടെ ദേവിയുടെ വാലുകളെ വിളിച്ചത് പിന്നെ ആരാണ് എന്ന് പറയണ്ടല്ലോ…..

അവർ രണ്ടും പേരെയും കിട്ടിയപ്പോൾ നമ്മളുടെ പ്യാരി… പ്യാരി ദത്തനെ ലവൾ ഗെറ്റ് ഔട്ട്‌ അടിച്ചു…. മൂന്ന് എണ്ണം കൂടി റൂം കയ്യടക്കി അവിടെ കല പില കല പിലാ….

ഈ കല പില കല പില mean 2പെണ്ണുങ്ങൾ ഒത്ത് കൂടുമ്പോൾ ഉണ്ടാകുന്ന that പറച്ചിൽ….(പരദൂഷണം )
അത് തന്നെ

നമ്മളുടെ ദത്തനും ദക്ഷനും ദേവനും ആ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടു ഒളിഞ്ഞു നോക്കുന്നു….. എന്റെ അമ്മച്ചി… ഇവറ്റവൾ ഒന്നും പെണ്ണിനേ കണ്ടിട്ടില്ലേ എന്ന് നിങ്ങൾ വിചാരിക്കും … പക്ഷേ പ്രണയിക്കുന്നവരുടെ രോദനം 🤣🤣….
പക്ഷേ ദക്ഷൻ എന്തിനാ ഇങ്ങനെ മൂട്ടിന് തീ വെച്ച പോലെ നടക്കുന്നത് എന്ന് ബാക്കി ഉള്ളവർക്ക് അറിയില്ല……
അത് പോലെ ദേവൻ എന്തിനാ ഇങ്ങനെ നടക്കുന്നത് ദക്ഷന് അറിയില്ല… പക്ഷേ നമ്മളുടെ ഉമ്മച്ചന് അറിയാം……. അവസാനo മൂന്ന് എണ്ണം തളർന്ന് സോഫയിൽ ഇരുന്നു…..

ഇവറ്റകൾ ഇതിൽ എന്ത് എടുക്കുവാ… (ദക്ഷൻ )

അല്ല നിനക്ക് എന്താ…. നിന്റെ ആരെക്കിലും ഇതിൽ ഉണ്ടോ?? (ദേവൻ )

ഏയ്യ് എന്റെ ആരാ??? അല്ലാ നിങ്ങളുടെ ആരെക്കിലും ഉണ്ടോ???

ഒണ്ട്…. (ദേവൻ ആൻഡ് ദത്തൻ )

ഓഹ് അങ്ങനെ ആണല്ലേ??? അപ്പോൾ ശരി ഞാൻ അങ്ങോട്ട്…. ദക്ഷൻ അവിടെ നിന്നും വലിഞ്ഞു…..

അളിയാ……. (ദേവൻ )

ഓ….. (ദത്ത )

എടാ…എനിക്കും നിനക്കും ഉള്ള അതേ ആക്രാന്തം അല്ലേ ദോ ഇപ്പോൾ പോയ ലവന്റെ നവരസങ്ങളിൽ നീ കണ്ടത്??? (ദേവൻ )

കറക്റ്റ്…… (ദത്ത )

യാ ദാറ്റ്‌ മീൻസ് …ഈ മുറിയിൽ ദേവിയും അനുവും ഒഴിച്ച് ബാക്കി ഉള്ള ഒരേ ഒരു പെണ്ണ് ആരാ?? (ദേവ)

ചിഞ്ചു….. ( ദത്ത )

അതേ… എനിക്ക് തോന്നുന്നത് രണ്ട് എണ്ണവും something…. someting ആണെന്ന??? (ദേവ)

അതെന്തുവാ??? (ദത്തൻ )

എടാ അളിയാ…. ലത് ലൗവ്വ് ,…. പ്യാർ… കാതൽ ….. ( ദേവൻ )

എന്ത്??? അവൻ ഇരുന്ന ഇടത്ത് നിന്നും എഴുനേറ്റു…

എടാ അളിയാ…. നീ വേലി ചാടിയാൽ നിന്റെ അനിയൻ മതിലിന് മേളിൽ ഇരുന്നു നമ്മളെ കൊഞ്ഞാണo കുത്തി കാണിക്കും….. (ദേവൻ )

ദേവൻ അത് കേട്ടതും പല്ല് കടിച്ച് അവനെ നോക്കി….. അത് അത്ര ശരി അല്ലെന്ന് മനസ്സിലാക്കി ദേവൻ അവിടെ നിന്നും എസ്‌കേപ്പ് ആയി…… ദത്തൻ അവനെ അടിക്കാനായി ഓടിച്ചു…….

—–//////————-

ഒരു ആൾ വിളിച്ചെന്ന് വിചാരിച്ച് ഇങ്ങനെ ഒരു ഉളുപ്പും ഇല്ലാതെ വന്നോളും ബ്ലഡി girls….. പായസം മോന്തി കൊണ്ടിരുന്ന ചിഞ്ചുവിനെയും അനുവിനെയും നോക്കി ദേവി പറഞ്ഞു……

അത് കേട്ട് ചിഞ്ചുവിന്റെ തലമണ്ടയിൽ പായസം കേറി…… ചുമച്ചു…..

ആക്രാന്തം… ആക്രാന്തം… ( അനു )

ചിഞ്ചു പെട്ടെന്ന് ചുമ നിർത്തി …. എന്നാലും നീ ഞങ്ങളോട് ഇങ്ങനെ പറഞ്ഞല്ലോ?? Sad ആക്കി….. ( ചിഞ്ചു )

ഓഹ് സോറി മോളേ…. 😪😪

അങ്ങനെ ഒന്നും ഇല്ല്ലാ….. (ചിഞ്ചു )

പ്ഫാ………. (ദേവി )

—–////—–//—-

♥️ജോഡി നമ്പർ 1

ദത്തൻ മുറിയിൽ വന്നപ്പോൾ ദേവി തുണി മടക്കി വെക്കുകയായിരുന്നു…. അവൻ ഡോർ അടച്ച് അവൾക്ക് അരികിലേക്ക് വന്നു… മെല്ലേ അവളെ കെട്ടി പിടിക്കാൻ ആയി പോയതും ദേവി പറഞ്ഞു : എന്താ കള്ളാ കട്ട് തിന്നാൻ വന്നതാ….

അത് കേട്ടതും ദത്തന് ദേശ്യം വന്ന് അവളെ തിരിച്ചു നിർത്തി…..

എന്താടി നീ പറഞ്ഞേ??? അവൻ മുഷ്ട്ടി മടക്കി അവളോട് ചോദിച്ചു…..

പേടിപ്പിക്കല്ലേ ഉമ്മച്ചാ…. ഇങ്ങനെ പമ്മി വന്നാൽ പിന്നെ ഞാൻ എന്താ പറയാ…..

പിന്നെ എപ്പോഴും കാണും നിന്റെ കൂടെ രണ്ട് എണ്ണം…. എത്ര നേരം ആയെന്ന് അറിയോ നിന്നേ എന്റെ കയിൽ കിട്ടാൻ വേണ്ടി………

ഓഹ് …. കയിൽ കിട്ടിട്ട്????

കയ്യിൽ കിട്ടിയിട്ട്… അവൻ അവളുടെ അടുത്തേയ്ക്ക് മുഖം അടുപ്പിച്ചു വന്നതും ദേവി അവന്റെ വയറ്റിൽ ഒരു ഇടി വെച്ച് കൊടുത്തു….

സ്സ് അവൻ വേദന കൊണ്ട് വയർ പൊത്തി….

അത് കണ്ട് ദേവി ചിരിച്ചു……

നിന്നെ ഇന്ന് രാത്രിയിൽ ഞാൻ ശരിയാക്കി തരും…. നോക്കിക്കോ

അതിന് ഇന്ന് ഉമ്മച്ചൻ എന്റെ കൂടെ അല്ലല്ലോ കിടക്കുന്നേ

പിന്നെ???

ദക്ഷന്റെയും ദേവന്റെയും കൂടെ…..

വാട്ട്‌..???

യാ ബേബി…..അനുവും ചിഞ്ചുവും ഇന്ന് എന്റെ കൂടെ ഇവിടെ കിടക്കും…..

പള്ളിയിൽ പോയി പറഞ്ഞാൽ മതി…

ഇല്ല … അച്ഛമ്മയോട് പോയി.. പറയും…..

ഓഹോ……

ആഹാ….

എന്നാ ഓക്കേ …. ഇന്ന് രാത്രി 11 30ആകുമ്പോൾ നീ വെളിയിൽ ഗാർഡന്റെ അടുത്ത് വരണം… ഞാൻ അവിടെ കാണും….

എന്ത്… ഒന്നു പോയേ…….

വരാൻ പറഞ്ഞാൽ വന്നോണം കേട്ടല്ലോ??? എന്നും പറഞ്ഞ് അവൻ റൂം വിട്ട് ഇറങ്ങി…..

ദേവി ചിരിച്ചു കൊണ്ട് ബെഡിൽ ഇരുന്നു…..

—–//////////——

♥️ജോഡി നമ്പർ 2

ഗാർഡനിൽ ഇരിക്കുകയായിരുന്നു ദക്ഷൻ . അപ്പോഴാണ് ചിഞ്ചു അവിടെക്ക് വന്നത്……. അവൾ അവന്റെ എടുത്ത് വന്നു നിന്നു……. അവൻ എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു….
അപ്പോഴാണ് അവൾ അവന്റെ തോളിൽ തൊട്ടത്…..നോക്കിയപ്പോൾ ഇളിച്ചു നിൽക്കുന്ന ചിഞ്ചു വിനെ ആണ് കണ്ടത്…. അവളെ കണ്ടതും ദക്ഷൻ പരിഭവം അഭിനയിച്ചു ………

എന്ത് പറ്റി ഏട്ടാ….. ചേട്ടന്റെ വല്ലതും ആരേലും കട്ടോണ്ട് പോയോ????

ദാണ്ടെ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്…. എവിടെ ആയിരുന്നടി നീ…?? എത്ര നേരം ആയി.. ഞാൻ വെയ്റ്റ് ചെയ്യുന്നു….

ആന്നോ?? ഞാൻ അവളുമാരുടെ കൂടെ………. അവൾ പറഞ്ഞു….

ഓഓഓ പിന്നെ ആരെ കെട്ടിക്കാൻ ആടി ഇങ്ങോട്ടു വന്നേ???

ഓഹ് പിണക്കം ആണോ???

ആണെങ്കിൽ????

ആണെങ്കിൽ എനിക്ക് എന്താ?? ഒന്ന് പോ കിളവാ…. എന്നും പറഞ്ഞ് തിരിഞ്ഞതും അവിടെ മാവിൽ കെട്ടിയേക്കുന്ന ഊഞ്ഞാലിൽ അവളുടെ കണ്ണ് പതിഞ്ഞു……….

ആഹാ ഊഞ്ഞാൽ അവൾ അതിൽ ഇരിക്കാൻ ആയി പോയതും ദക്ഷൻ ഓടി പോയി ഇരുന്നു………….

അത് കണ്ടതും അവൾ മുഖം കൂർപ്പിച്ചു നിന്നു…..

മാറിയേ ചേട്ടാ…. ഞാനാ ഫസ്റ്റ് ഇരിക്കാൻ വന്നത്……

ഒന്ന് പോടീ ……. എന്റെ വീട് , എന്റെ ഊഞ്ഞാൽ , ഞാൻ ഇരിക്കുo…..

അങ്ങനെ ആണോ???

യാ…… എന്ന് പറഞ്ഞതും ചിഞ്ചു കേറി അവന്റെ മടിയിൽ ഇരുന്നു… ദക്ഷൻ പകച്ച് അവളെ നോക്കി…..

എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന് പറഞ്ഞ് തിരിഞ്ഞതും തന്നെ വല്ലാണ്ട് നോക്കി ഇരിക്കുന്ന അവനെ ആണ് അവൾ കണ്ടത് … നോട്ടം പന്തി അല്ലെന്ന് മനസ്സിലായതും അവൾ അവന്റെ മടിയിൽ നിന്നും എണീക്കാൻ പോയി . എന്നാൽ ദക്ഷൻ അവളെ വീണ്ടും പിടിച്ച് മടിയിൽ ഇരുത്തി…. അവന്റെ കൈകൾ അവളുടെ വയറ്റിൽ അമർത്തി ഒന്നും കൂടി അവനിലേക്ക് കേറ്റി ഇരുത്തി….. ചിഞ്ചു ഇരുന്ന് വിയർക്കാൻ തുടങ്ങി….. അവൻ അവളുടെ വിയർപ്പ് പൊടികൾ പറ്റി പിടിച്ച് ഇരിക്കുന്ന പുറത്തിലേക്ക് ചുണ്ടുകൾ അമർത്തി…… ചിഞ്ചു ഒന്ന് നിവർന്നു…….അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് അമർന്നു…..

ദക്ഷേട്ടാ……. അവൾ ഇടറിയ ശബ്ദത്തോടെ വിളിച്ചതും അവൻ ഞെട്ടി ….. അവളെ മടിയിൽ നിന്നും മാറ്റി………….. ..

ചിഞ്ചു എണീറ്റ് ഓടാനായി പോയതും ദക്ഷൻ അവളുടെ കയിൽ കേറി പിടിച്ചു………. അവൾ എന്താന്ന് ആഗ്യം കാണിച്ചു….

ഇന്ന് രാത്രി 11 30 ഞാൻ വിളിക്കുമ്പോൾ വെളിയിൽ ഇറങ്ങി വെരുവോ???

അയ്യടാ……

വരണം കേട്ടല്ലോ……

അവൾ ചിരിച്ചു കൊണ്ട് അവിടെ നിന്നും ഓടി……

—–//////———-
♥️ജോഡി നമ്പർ 3

ഡാഡി മമ്മി വീട്ടിലില്ല……..

പാട്ടും പാടി വന്ന അനു ആരുമായി കൂട്ടി ഇടിച്ചു…… നെറ്റി തടകി നോക്കിയപ്പോൾ ദേവൻ…..

എവിടെ നോക്കിയാ മനുഷ്യ …. നടക്കുന്നേ എന്റെ നെറ്റി പൊന്നായി…..

എന്നാൽ അത് കൊണ്ട് പോയി പണയം വെക്കടി…..

ഓഹ് എന്തൊരു ദാരിദ്ര്യം പിടിച്ച ചളി…..

ഓഹ് എടി…..

എന്തോ……….

ഒറ്റ വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ….അവള് ഡാഡി മമ്മി പാട്ട് പാടി കൊണ്ട് നടക്കുവാ….. എന്റെ മമ്മിയെ പോയി കയ്യിൽ എടുക്കടി….

എന്ത് എടുക്കാനോ??? എനിക്ക് വയ്യാ ദേവേട്ടാ….. എനിക്ക് പൊക്കാൻ പറ്റില്ല………. അമ്മക്ക് weight അല്ലേ???

എടി ക്നാപ്പി അമ്മേ സോപ്പിട്ട് നിൽക്കാൻ

ഓ അങ്ങനെ …..

മ്മ്മ്…..

എവിടെ എന്റെ അമ്മായിയമ്മ…. അമ്മേ….. എന്നും വിളിച്ച് പോകാൻ പോയതും ദേവൻ അവളുടെ വയറ്റിൽ പിടിച്ചു ഡോറിന്റെ മറവിൽ കൊണ്ട് നിർത്തി…..

എന്താടോ??? എന്റെ അമ്മായിയമ്മേ പോയി വിഴ്‌ത്തട്ടേ…..

ഓഹ് വീഴ്ത്തിക്കോ… അതിന് മുമ്പ് ദ ഇതും കൂടി പിടിച്ചോ എന്നും പറഞ്ഞ് ദേവൻ അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി അവിടെ കടിച്ചു…..

അനുവിന് വേദന കൊണ്ട് കണ്ണീർ വന്നു…. ദേവൻ അവളുടെ കവിളിൽ നിന്നും മുഖം ഉയർത്തിയതും അനു അവനെ പിടിച്ചു തെള്ളി അവിടെ നിന്നും ഓടി…..

ഡീ … ഇന്ന് രാത്രി 11.30 വിളിക്കുമ്പോൾ വെളിയിൽ വരണം കേട്ടല്ലോ……

പോടാ പട്ടി…… എന്ന് അവൾ ഓടുന്നതിന്റെ ഇടയിൽ പറഞ്ഞു….

ഇന്ന് ഞാൻ ഒരു കലക്കു കലക്കും ……….. എന്നും പറഞ്ഞു ദേവൻ രോമാഞ്ച പുളകിതൻ ആയി……

രാത്രിയിൽ 11:30 മേലേടത്ത് കോഴികൾ എല്ലാം ഒന്നിക്കുകയാണ് മക്കളേ…. ഒന്നിക്കുകയാണ്…… 😄😄😄

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13

അസുര പ്രണയം : ഭാഗം 14

അസുര പ്രണയം : ഭാഗം 15

അസുര പ്രണയം : ഭാഗം 16

അസുര പ്രണയം : ഭാഗം 17

അസുര പ്രണയം : ഭാഗം 18

അസുര പ്രണയം : ഭാഗം 19