അസുര പ്രണയം : ഭാഗം 23
നോവൽ
എഴുത്തുകാരി: ചിലങ്ക
പുറകിൽ തന്നെ നോക്കി നിൽക്കുന്ന ദത്തനെ ആണ് കണ്ടത് …അവനെ കണ്ടതും അവൾ പതറി………
ഫോൺ ടേബിളിൽ വെച്ചിട്ട് അവന്റെ അടുത്തേക്ക് നടന്നു….
എന്താ ദത്തെട്ടാ……
ആരാ സാം…… അവൻ സംശയത്തോടെ ചോദിച്ചു……
ഏത് എനിക്കറിയില്ല…..
പിന്നെ നീ ഫോണിൽ പറഞ്ഞതോ??
ഓ അത് അത് എന്റെ ഫ്രണ്ട് ആ ശ്യാമ…….
നിനക്ക് അങ്ങനെ ഒരു ഫ്രണ്ട് ഉണ്ടോ???
പിന്നെ ….. അല്ല എന്നെ വിളിക്കാൻ വന്നതല്ലേ … വാ നമ്മൾക്ക് പോകാം എന്നും പറഞ്ഞ് അവൾ അവനെ പിടിച്ചു കൊണ്ട് ഹാളിൽ പോയി…..
എല്ലാരും ആഹാരം കഴിച്ചു…. വയികിട്ട് അമ്പലത്തിലേക്ക് പോയി……. എല്ലാരും ഉണ്ടായിരുന്നു … ദേവന് കുടിച്ച എഫക്ട് ഒക്കെ മാറി നല്ല കുട്ടപ്പൻ ആയി….
ഇനി കുടിക്കാൻ തോന്നുമ്പോൾ അനുവിനെ നോക്കി അവൻ തൃപ്തി ആകും… ഞാൻ ഉറപ്പ്…. ദക്ഷനും ദേവനും കെട്ടുകാഴ്ച്ച കളും മേളവും എല്ലം നന്നായി ആസ്വദിച്ചു ….
എന്നാൽ ദത്തന്റെ മനസ്സ് എന്തോ വേറെ എവിടെയോ ആയിരുന്നു…….
ദേവി അവനെ നോക്കുമ്പോൾ ഒക്കെ ദേഷ്യം കൊണ്ട് ചുവന്നു ഇരിക്കുന്ന ദത്തനെ ആണ് കാണുന്നത്….. പക്ഷേ ഉത്സവത്തിന്റെ തിമർപ്പിൽ അവൾ അത് ശ്രദ്ധിച്ചില്ല…….
അവസാനം അമ്പലത്തിൽ ഉത്സവത്തിന്റെ കൊടിയിറക്കം കഴിഞ്ഞ് എല്ലാരും തിരിച്ചു വീട്ടിലേക്ക് പോയി…..
ദേവനും കുടുംബവും അവരുടെ വീട്ടിലേക്ക് പോയി…. ചിഞ്ചുവും അനുവും മേലേടത്തേക്കും …
തന്റെ പ്രിയതമയെ പിരിയുന്നത്തിൽ ദേവന് സങ്കടം ഒക്കെ ഒണ്ട്.. പക്ഷേ ഉച്ചക്ക് നടന്ന കാര്യം ഓർക്കുമ്പോൾ അവന് അവളെ നോക്കാനേ പേടിയായി….
//////////////////////
ബാത്ത് റൂമിൽ നിന്നും കുളിച്ച് ഇറങ്ങി വന്ന ദേവി കണ്ടത് കയ്യിൽ അവളുടെ ഫോണും പിടിച്ചു നിൽക്കുന്ന ദത്തനെ ആണ്… അത് കണ്ടതും ദേവിയിൽ പേടി ഉടലെടുത്തു….. അവൾ ഭയന്ന് അവന്റെ അടുത്തേക്ക് വന്നു………. തന്നെ ദേക്ഷ്യത്തോടെ നോക്കുന്ന കണ്ണുകളെ നേരിടാതെ അവൾ തല കുമ്പിട്ടു നിന്നും……
നിന്നെ ഉച്ചക്ക് ആരാ വിളിച്ചത് എന്ന് പറഞ്ഞത്?????
അത് .. പിന്നെ ശ്യാമ….. എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് അവന്റെ കൈയ്യിൽ അവളുടെ കവിളിൽ പതിഞ്ഞു……. അടി കിട്ടിയിടത്ത് തടകിക്കൊണ്ട് അവൾ അവനെ നോക്കി . …. കോപത്താൽ കത്തി ജ്വലിക്കുകയായിരുന്നു അവൻ അപ്പോൾ ….
അപ്പോൾ സാം ആരാടി ……..
അത് കേട്ടപ്പോൾ ദേവി കണ്ണീർ തുടച്ചു കൊണ്ട് അവന്റെ അടുത്ത് വന്നു…
ഓഹോ…. നിങ്ങൾ അത് തിരക്കാൻ വേണ്ടി ആണല്ലേ എന്റെ ഫോൺ പിടിച്ചു നിൽക്കുന്നത് ….. ഒരു നല്ല ആണിന് വേണ്ടത് സ്വന്തം ഭാര്യയിൽ വിശ്വാസം ആണ് …. അല്ലാതെ ഇങ്ങനെ സംശയം അല്ല………. ശേ …. എന്നും പറഞ്ഞ് തിരിഞ്ഞതും ദത്തൻ അവളുടെ കവിളിൽ പിടിച്ചുകൊണ്ട് ഭിത്തിയിയോട് ചേർത്ത് നിർത്തി………
അവന്റെ അഗ്നിയാൽ ചുമന്ന കണ്ണുകളിൽ ദേവി ഭസ്മം ആയി പോകുന്ന പോലെ തോന്നി….. അവന്റെ കൈകൾ മുറുകി കൊണ്ടിരുന്നു……..
ദത്തെട്ടാ വിട് എനിക്കു വേദനിക്കുന്നു….. എന്നും കണ്ണുനിറച്ചു കൊണ്ട് അവൾ പറഞ്ഞതും ദത്തന്റെ പിടി അയഞ്ഞു……
നീയെന്താടി പറഞ്ഞത് …. ഞാൻ നിന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ട് ആണ് ഫോൺ നോക്കിയത് എന്നോ???? നീ എന്നെ അങ്ങനെ ആണോ കണ്ടേക്കണേ??
എന്നും പറഞ്ഞ് ദത്തൻ അവളെ തോളിൽ പിടിച്ചു വലിച്ച് അവനോട് ചേർത്തുനിർത്തി…..
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അവനെ നോക്കി……
അത് ഞാൻ അറിയാതെ പറഞ്ഞ് പോയതാ……അവൾ തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു……
നിന്റെ ഫോൺ റിങ് ചെയ്തപ്പോൾ നോക്കിയതാ…. ഉച്ചക്ക് ചോദിച്ചപ്പോൾ സാം അല്ല ശ്യാമ ആണെന്ന് അല്ലേ നീ പറഞ്ഞത്…..
ഫോണിൽ സാo എന്ന് കണ്ടപ്പോൾ ദേഷ്യം വന്ന് പറഞ്ഞതാ… അല്ലാതെ കെട്ടിയ പെണ്ണിനെ സംശയിക്കാൻ മാത്രo ചെറ്റ അല്ലാ ഈ ദത്തൻ എന്നും പറഞ്ഞ് അവൻ റൂം വിട്ട് പോയി……
ദേവി കട്ടിലിൽ വന്നിരുന്നു……. പറഞ്ഞത് കൂടി പോയി തെറ്റാ… പക്ഷേ ഇപ്പോൾ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ താൻ വിചാരിച്ച പോലെ കാര്യങ്ങൾ ഒന്നും നടക്കില്ല……
—/////——–
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് കിരൺ ഫോണിൽ നോക്കി…..
വീണ……
ദേഷ്യത്തോടെ അവൻ ഫോൺ ബെഡിലേക്ക് ഇട്ടു… വീണ്ടും നിർത്താതെ ഉള്ള റിങ് കേട്ടതും വേറെ നിവർത്തിയില്ലാതെ അവൻ ഫോൺ എടുത്തു… ഒരു പക്ഷേ അവന്റെ മനസ്സ് പറഞ്ഞിരിക്കാം എടുക്കാൻ……
ഹലോ………
എന്തിനടി ഇപ്പോൾ വിളിച്ചത്..??? അവൻ ദേഷ്യത്തോടെ പറഞ്ഞപ്പോൾ വീണ ഒന്ന് ഭയന്നു…..
കിരൺ ……………
അവളുടെ ആർദ്ര മായ വിളിയിൽ അവന്റെ ദേഷ്യം ഇല്ലാതെ ആയി…
# പ്രണയം അങ്ങനെ ആണ്…… പ്രാണനെ പോലെ സ്നേഹിക്കുന്നവരുടെ ഹൃദയത്തേ അലിയിപ്പിക്കുന്ന ഒരു വിളി മതി അവന്റെ കപട ദേശ്യത്തിന്റെ മുഖമൂടി അഴിയാൻ… ♥️#
കിരൺ……..
പെട്ടെന്ന് അവൻ സ്വപ്നത്തിൽ നിന്നും ഉണർന്നു…….
എന്താ…???
കിരൺ എനിക്കു ഒരു അവസരo കൂടി തരുമോ???
എന്തിന്?? അവൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു…..
നിന്നെ മനസ്സിലാക്കാൻ,, നിന്റെ പാതിയായി ജീവിതകാലം മുഴുവൻ ജീവിക്കാൻ,, നിനക്ക് അമ്മയുടെ വാത്സല്യം തരാൻ…… നിന്റെ അച്ഛന് ഒരു മോൾ ആകാൻ…..
കരഞ്ഞു കൊണ്ട് അവൾ പറഞ്ഞതും ……..അത് കേട്ട് അവന്റെ മനസ്സിൽ ഒരു കുളിർ അനുഭവപ്പെട്ടു……… പക്ഷേ അവൻ അത് പുറത്ത് കാണിച്ചില്ല…..
ഞാൻ എങ്ങനെ വിശ്വസിക്കും…….
വിശ്വസിക്കണം കിരൺ …. ഇന്ന് നീ അങ്ങനെ പറഞ്ഞപ്പോൾ അതെല്ലാം കൊണ്ടത് എന്റെ മനസ്സിലാ….. നിന്റെ സ്നേഹം എനിക്ക് ഒരു വീർപ്പ് മുട്ടൽ ആയിരുന്നു …. പക്ഷേ ഇപ്പോൾ അതെല്ലo തെറ്റ് ആണെന്ന് എനിക്കു മനസ്സിലായി…..
ഇതൊക്കെ എത്ര നാളത്തേക്ക് ആണ് വീണ….. നിന്റെ മനസ്സ് വീണ്ടും മാറില്ലെന്ന് ആർക്ക് അറിയാം………
അല്ല കിരൺ .. അങ്ങനെ അല്ല……
എനിക്ക് വിശ്വാസം ഇല്ലാ….
ശരി….. നിനക്ക് എന്ന് എന്നെ മനസ്സിലാകുമോ അന്ന് എന്നെ സ്വികരിച്ചാൽ മതി…. അത് വരെ നിനക്ക് വേണ്ടി ഞാൻ കാത്ത് ഇരിക്കും… എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു……
കിരൺ ഒരു ചിരിയാലേ ബെഡിലേക്ക് വീണു………
****/////**************
ദേവി ദത്തനെ നോക്കിയപ്പോൾ റൂമിൽ കണ്ടില്ല … അവൾ ബാൽക്കണിയിലേക്ക് പോയി… . വിഷമവും ദേഷ്യവും ഒക്കെ വരുമ്പോൾ അവൻ ഇരിക്കുന്ന സ്ഥിരം place ആണ്……
അവൾ അവിടെ നോക്കിയതും ചാരു കസ്സേരയിൽ ചാരി കിടക്കുന്ന ദത്തനെ ആണ് അവൾ കണ്ടത്…. അവനെ കണ്ടതും അവൾക്ക് വാത്സല്യം തോന്നി….. അവന്റെ എടുത്ത് ചെന്നു…..
ദത്തെട്ടാ…….. അവൾ അവനെ മെല്ലേ വിളിച്ചു….
പക്ഷേ അവൻ അത് കേൾക്കാത്ത പോലെ കിടന്നു ……
വീണ്ടും വിളിച്ചപ്പോൾ അത് തന്നെ ആയിരുന്നു അവസ്ഥ….. അത് കൂടി കണ്ടപ്പോൾ അവൾക്ക് ദേഷ്യവും കുറുമ്പും തോന്നി…..
പിന്നെ ഒന്നും നോക്കിയില്ല അവന്റെ മടിയിൽ കേറി ഇരുന്നു……. എന്നിട്ടും ഒരു കൂസൽ ഇല്ലാതെ ദത്തൻ ചാരി കിടന്നു……
ദേവി അവന്റെ ലൂസ്സ് റ്റിഷർട്ടിൽ കൂടി മുഖം കേറ്റി അവന്റെ നഗ്നമായ നെഞ്ചിലുടെ അവളുടെ ദേഹം ഇഴഞ്ഞ് അവന്റെ കഴുത്തിൽ മുഖം അമർത്തി ചുംബിച്ചു……….
മുഖം ഉയർത്തി നോക്കിയപ്പോഴും കണ്ണടച്ച് കിടക്കുന്ന ദത്തനെ കണ്ടതും അവൾ അവന്റെ ഷർട്ടിൽ നിന്നും മാറാൻ പോയതും ദത്തൻ കണ്ണ് തുറന്ന് അവളെ ഒന്നും കൂടി മുറുക്കെ പിടിച്ചു …..
ദേവിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു… അവളും അവനെ വാരിപുണർന്നു……
സോറി … ദത്തെട്ടാ….. ഞാൻ അറിയാതെ പറഞ്ഞു പോയതാ……. ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞതും കേട്ട് ദത്തൻ അവളിൽ നിന്നും മുഖം മാറ്റി അവളെ നോക്കി…..
അറിയാതെ പോലും ഇങ്ങനെ പറയല്ലേ പെണ്ണേ … നിന്റെ ഓരോ വാക്കും എന്റെ നെഞ്ചിലാ തുളച്ചു കേറുന്നത്……….
അതും കൂടി കേട്ടപ്പോൾ ദേവിക്ക് തന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല… അവൾ അവന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചു…… എന്നിട്ട് അവന്റെ നെഞ്ചിൽ തല ചേർത്ത് കിടന്നു….
ദേവി………….
മ്മ്…………
എന്നിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേമാരി ആണ് നീ…….. നീ എനിക്കു ഭ്രാന്ത് ആണ് ദേവി…… അറിയില്ല….. നിന്നിൽ ഞാൻ ഇത്രയും അടിമപ്പെട്ടു പോയത് എന്ത് കൊണ്ട് എന്ന്…….ആ നീ എന്നോട് ചെറിയ കാര്യം പോലും മറച്ചു വെക്കുന്നത് എനിക്ക് സഹിക്കില്ല ………
പക്ഷേ നിന്നെ ഞാൻ നിർബന്ധിക്കില്ല . ……..
നിനക്ക് എന്ന് എന്നോട് പറയാൻ തോനുന്നുവോ അന്ന് പറഞ്ഞാൽ മതി … അത് കേട്ടതും ഒന്നും കുടി അവൾ അവനോട് ചേർന്ന് കിടന്നു.. .
ദത്തൻ തന്റെ ഷർട്ട് തല വഴി ഊരി മാറ്റിയിട്ട് അവളെ എടുത്ത് കൊണ്ട് റൂമിലേക്ക് പോയി…..
ഇണക്കവുo പിണക്കവും മാറ്റി വെച്ച് അവർ വീണ്ടും ഒന്നായി… 🙈
—–////————
രാവിലെ തന്നെ എല്ലാരും ഹാളിൽ ഒത്തുകൂടി ……. അനുവും ചിഞ്ചുവും എല്ലാരോടും യാത്ര പറയാൻ നിൽക്കുകയാണ് ……… എന്നാൽ ദേവി അവരെ വിടില്ല എന്നാ മട്ടിലും….
അപ്പോൾ അമ്മേ …. ദക്ഷന്റെയും വീണയുടെയും എൻഗേജ്മെന്റ് അടുത്ത ആഴ്ച നടത്തം അല്ലേ….. (ലക്ഷ്മി )അവരുടെ പറച്ചിൽ കേട്ടതും അത് വരെ ചിലച്ചുകൊണ്ട് ഇരുന്ന ദക്ഷനും ചിഞ്ചുവും ഞെട്ടലോടെ പരസ്പരം നോക്കി……
ദത്തനും ദേവിക്കും വീണയ്ക്കും അതേ ഞെട്ടൽ തന്നെ ആയിരുന്നു…..
ആ പിന്നെന്താ അടുത്ത ആഴ്ചത്തേക്ക് ഡേറ്റ് എടുക്കാം അല്ലേ പ്രഭാകര….(മല്ലിക )
അഹ് അതേ…..
എന്താ ഇവിടെ നടക്കുന്നത്…?? ദക്ഷൻ ദേശ്യത്തിൽ അലറി കൊണ്ട് എഴുനേറ്റു…. അവന്റെ സംസാരം കേട്ട് ബാക്കി ഉള്ളവരും ഞെട്ടി…..
ദക്ഷ….. നിനക്ക് എന്ത് പറ്റി ദക്ഷാ (സുമിത്ര )
അമ്മ ഒന്ന് മിണ്ടാതെ ഇരുന്നേ……
ചോദിച്ചത് കേട്ടില്ലേ……… ….
ദക്ഷാ നിന്റെയും വീണയുടെയും നിച്ഛയം തീരുമാനിച്ചു…… നെക്സ്റ്റ് വീക്ക്… ( പ്രഭാ)
ആരോട് ചോദിച്ചിട്ട്???? ( ദക്ഷന്റെ കണ്ണുകൾ ചുമന്നു ….. )
ആരോട് ചോദിക്കണം ( മല്ലി )
എന്നോട് ചോദിക്കണം ……… ദക്ഷൻ ദേഷ്യത്തോടെ പറഞ്ഞ് അവൻ അവിടെ ഇരുന്ന ചെയറിൽ ആഞ്ഞു ചവിട്ടി………..
എല്ലാരും ഇരുന്ന ഇടത്ത് നിന്നും എഴുനേറ്റു…..
ദക്ഷാ……….. (മല്ലിക )
അലറണ്ട എന്നോട് ചോദിക്കാതെ എന്റെ എൻഗേജ്മെന്റ് തീരുമാനീക്കാൻ നിങ്ങളോട് ആരാ പറഞ്ഞത്??? എന്നും പറഞ്ഞ് ദക്ഷൻ മല്ലികയുടെ നേർക്ക് കൈ ചൂണ്ടിയതും ദത്തന്റെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു……
ഏട്ടാ………
മിണ്ടരുത് നീ അച്ഛമ്മയോട് ഇങ്ങനെ ഒക്കെ ആണോ പറയേണ്ടത് ?? എന്നും പറഞ്ഞ് ദത്തൻ അവന്റെ കോളറിൽ പിടിച്ചു വലിച്ചു…
ദേവിയുo ചിഞ്ചുവും ഭയത്തോടെ അത് കണ്ടു നിന്നു…. സുമിത്രയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ….
ആദ്യ മായിട്ടാണ് മക്കൾ തമ്മിൽ ഇങ്ങനെ ഒരു അവസ്ഥ….. പ്രഭാകരനും അത് തന്നെ ആയിരുന്നു…. ദക്ഷൻ ദത്തന്റെ കൈകൾ തട്ടി മാറ്റി……..
ചേട്ടന് എന്ത് അധികാരം ഒണ്ട് …… എന്നെ അടിക്കാൻ….???? നിങ്ങൾ എന്റെ ചേട്ടൻ ആണോ?? അല്ലല്ലോ??? എന്റെ അമ്മയെ നിങ്ങൾ അമ്മയായി കണ്ടിട്ടുണ്ടോ???
പിന്നെ എന്തിന്റെ പേരിൽ ആണ് താൻ എന്നെ അടിച്ചത്????
ദക്ഷന്റെ വാക്കുകൾ പൂർത്തി ആക്കുന്നതിന് മുമ്പ് തന്നെ സുമിത്രയുടെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു…. മാറി മാറി അവനെ അടിച്ചു….
അവസാനം ദത്തന്റെ കൈകൾ അവരെ തടഞ്ഞു…. നിറ കണ്ണാലെ ദത്തനെ കണ്ടപ്പോൾ അവരുടെ ഉള്ളം പിടഞ്ഞു……..
മോനേ………….
അവനെ ചേർത്ത് പിടിക്കാൻ പോകുന്നതിന് മുമ്പ് ദത്തൻ അവിടെ നിന്നും പോയി കഴിഞ്ഞു…. ദേവിയുടെ മനസ്സ് തകർന്നു…. തന്റെ പ്രാണൻ ഇല്ലാതായ പോലെ……വന്ന കണ്ണീർ തുടച്ചു കൊണ്ട് അവൾ അവന് അരികിലേക്ക് ഓടി……
ചിഞ്ചു തളർന്ന പോലെ അവിടെ പിടിച്ച് തൂ ണിൽ ചാരി നിന്നു……. താൻ കാരണം ആണ് എല്ലാം…..അവൾക്ക് അവളോട് തന്നെ ദേശ്യം തോന്നി…..
സുമിത്ര ദേഷ്യത്തോടെ ദക്ഷന്റ് മുഖം ഉയർത്തി…. നീ ഇപ്പോൾ എന്താ പറഞ്ഞത് .. അവൻ നിന്റെ ആരും അല്ലെന്നോ???
അങ്ങനെ ആണെകിൽ നീ മേലേടത്തെ സന്തതി ആകാതെ വരും….. എന്റെ കുഞ്ഞിന്റെ മനസ്സ് തകർത്തപ്പോൾ നിനക്ക് എന്ത് സുഖം ആണ് കിട്ടിയത് ദക്ഷാ…??
അമ്മേ … ഞാൻ അറിയാതെ……. അവന്റെ കണ്ണുകളും നിറഞ്ഞു……
മിണ്ടരുത് …. അവസാനമായി ഞാൻ പറയുവാ ദക്ഷാ …. നീയും വീണയുമായി ഉള്ള എൻഗേജ്മെന്റ് നടന്നിരിക്കും….. ഇല്ലെകിൽ ഈ സുമിത്ര ഈ ഭൂമിയിൽ ഉണ്ടാകില്ല…… ഉറപ്പ്…..
അത് കേട്ട് ദക്ഷൻ ഞെട്ടി അവരെ നോക്കി…
തുടരൂ……..