Friday, April 12, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 18

Spread the love

നോവൽ
IZAH SAM

ഞങ്ങൾ കാറിൽ കയറി വരുമ്പോഴും റിഷിയേട്ടൻ അവിടെ നിൽപ്പുണ്ടായിരുന്നു. ഞാൻ സൈഡ് മിററിലൂടെ റിഷിയേട്ടനെ നോക്കി… ഇതൊരു രാഷ്ട്രീയക്കാരനാണ്…..ഒരു സഖാവല്ല.

Thank you for reading this post, don't forget to subscribe!

രണ്ടും ഒരാളാവില്ലേ….ചിലപ്പോൾ അങ്ങനൊരാൾക്കു നിലനിൽപ്പുണ്ടാവില്ലായിരിക്കും. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി….അപ്പോഴേക്കും അച്ഛൻ കാർ എടുത്തിരുന്നു.

ഋഷിയെട്ടന്റെ അരികിലേക്ക് നടന്നു വരുന്ന പെൺകുട്ടി.. അവർ സംസാരിക്കുന്നു… അപ്പോഴേക്കും ഞങ്ങളുടെ കാർ ഒരുപാട് മുന്നിലെത്തി. ഞാൻ വേഗം എന്റെ മൊബൈൽ രാഹുലിനെ എടുത്തു. അച്ഛൻ എനിക്ക് പുതിയ സിം എടുത്തു തന്നിരുന്നു. ഞാൻ വേഗം രാഹുലിനെ വിളിച്ചു.

“രാഹുൽ ഇന്നു യാമി ക്ലാസ്സിൽ വന്നോ…..?”

“ഇല്ല….എന്താ ശിവാ?”
“രാഹുൽ നിനയ്ക് ഫോണിൽ നമ്മളുടെ റിക്കവറി ആപ്പ് യൂസ്‌ചെയ്തു ഡിലീറ്റഡ് ഫൈൽസ് എടുക്കാൻ പറ്റുമോ?” ഞാൻ ആകാംഷയോടെ അവനോടു ചോദിച്ചു.

“പറ്റും…എന്താ പ്ലാൻ…?” ….
“ഡാ… എനിക്ക് യാമിയുടെ ഫോണിൽ അവളെടുത്ത ഫോട്ടോസ് ആൻഡ് വീഡിയോസ് വേണം….എന്റേതുമാത്രം. അവൾ ക്ലാസ്സിൽ വരുമ്പോ മതി. അവൾക്കു സംശയം തോന്നരുത്. പിന്നെ ഇന്ന് അവൾ കോളേജിൽ വന്നിരുന്നോ എന്നുംമമ് ചെക്ക് ചെയ്യണം….”

“നീ ഇന്ന് അവളെ കണ്ടോ….”
“ഇല്ല പക്ഷേ അവളെ പോലെ എനിക്ക് തോന്നി….”

“ഒരു പത്തു മിനിറ്റ് ഞാൻ ഒന്ന് തപ്പട്ടെ….” അവനു ആവേശമായി അവൻ ഫോൺ വെച്ചു.

ഞാൻ അച്ഛനെ നോക്കി. പുള്ളി എന്നെ ഒന്ന് നോക്കീട്ടു ഒന്ന് നീട്ടി നെടുവീർപ്പെട്ടു. എന്നെ ആക്കിയതാ.ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

“ആധിയെട്ടോ… ഒന്ന് എണീക്ക് മനുഷ്യാ…. എനിക്ക് പോകാൻ സമയമായി….” അശ്വിനാണ്…ഈ ചെക്കന് എന്തിന്റെ കേടാ….തലപൊക്കാൻ പറ്റുന്നില്ല്ല…ദാ എന്തോ എടുത്തെറിയുന്നു.

ഞാൻ ദേഷ്യത്തിൽ പുതപ്പുമാറ്റി അവനെ ഒന്ന് നോക്കി. നിന്ന് പരുങ്ങുന്നുണ്ട്….എന്നെ ഉറങ്ങുമ്പോ വിളിക്കുന്നത് എനിക്കിഷ്ടല്ല…അമ്മ പോലും വരാറില്ല….. അപ്പോഴാ….

“എന്താടാ…..” എന്റെ അലർച്ച കേട്ടിട്ടെന്നോണം…..അവൻ നിന്നിടം ശൂന്യമായിരുന്നു.അവനങ്ങനാ….എന്റെ
കസിൻസും ഞാനും അത്ര കമ്പനി ഒന്നുമല്ല. പ്രത്യേകിച്ച് എന്റെ പ്രായത്തിൽ ഉള്ളവർ.

ഞാൻ അവർക്കു ഒരു മോശം ഉദാഹരണമായിരുന്നു. അശ്വിനാണ് എന്റൊപ്പം ഒരു അടുപ്പം ഉണ്ടായിരുന്നത് ചെറുതിലെ അങ്ങനാ….അവന്റെ അച്ഛനും അമ്മയ്ക്കും എന്നെ അത്ര പോരാ….എന്നിട്ടും അവൻ എന്നോട് കൂടും. എനിക്ക് അവനെയും ഒരുപാടിഷ്ടാണ് .

അമ്മക്കും അതേ അവനോടിഷ്ടാണ്. ഞാനെന്തോ ആണ് എന്നായിരുന്നു അവന്റെ വിചാരം…പിന്നെ ഞാൻ കുത്തു കൊണ്ട് ആശുപത്രിയിൽ കുറേ നാൾ കിടന്നപ്പോ അവനു മതിയായി….പിന്നെ എല്ലാപേരെപ്പോലെ അവനും ഒരു ഉപദേശ ലൈനാ…..

ഞാൻ വീണ്ടും കിടന്നു….ഒരു രക്ഷയുമില്ല….എന്റെ ഉറക്കം പോയി….ഈ ചെക്കന്റെ കാര്യം. ഞാനെണീറ്റു ഫ്രഷായി….താഴേക്കു ചെന്നു.

‘അമ്മ പത്രം വായനയും ടി വി കാണലും ഒരുമിച്ചു തകർക്കുന്നു. ഉണു മേശയിൽ ഭക്ഷണമുണ്ടായിരുന്നു. അശ്വിനെ കണ്ടില്ല..പോയിട്ടുണ്ടാവും. അവനു കോളേജിൽ പോണം. എം.ബി .എ കാ അവൻ പഠിക്കുന്നത്.. എനിക്ക് ചായവേണമായിരുന്നു.

“അശ്വിൻ പോയോ അമ്മേ….” ഞാനാണേ. അങ്ങനെയെങ്കിലും ഒരു ചായ കിട്ടുവോ എന്നറിയാനാ…..
എന്നെ ഒന്ന് നോക്കി.

“പോയി…….നീ എപ്പോ വന്നു ഇന്നലെ…..?” എന്നെ സസൂക്ഷ്മാം വീക്ഷിക്കുന്നുണ്ട്. സ്വരം ആ പഴയ കലിപ്പ് സ്വരം….

“ലേറ്റായി…..” അതും പറഞ്ഞു ഞാൻ കിച്ചണിലേക്കു വന്നു.. ഇനി ചായയും കൂടെ ഇടാൻ പറഞ്ഞാൽ പണിയാകും. ഞാൻ ഇന്ന് അവധിയാണ്…അതുകൊണ്ടു ഇന്ന് മുഴുവൻ ഞാൻ സഹിക്കേണ്ടി വരും. എന്നാലും…ഇപ്പൊ എന്താ ഈ കലിപ്പിന് കാരണം..ഒന്ന് കെട്ടി പിടിച്ചു ചോദിക്കണം എന്നുണ്ട്. പക്ഷേ എന്തോ പറ്റാറില്ല. പാവമാണ്.

ഞാൻ മാത്രമാണ് അമ്മയുടെ ലോകം. ഒരു മിതഭാഷി ആയതിന്റെതായാ എല്ലാ പ്രശ്‌നവു ഉണ്ട്..കൂട്ടുകാർ കുറവ്.ബന്ധുക്കളും അയൽക്കാരും ആവശ്യത്തിന് അമ്മയുമായി സഹകരിക്കാറുള്ളൂ. പിന്നെ ഞാൻ ചായ ഇട്ടു. അതുമായി ഉണു മേശയിലെത്തി. ഞാൻ ഞെട്ടിപോയി.

എന്നെയും കാത്ത് അവിടെയിരിക്കുന്നു.
“ഇവിടെയിരിക്കുവായിരുന്നോ? ഒരു ചായ ഇട്ടു താരമായിരുന്നു?” ആ മുഖവും ഈ ഇരുപ്പും ശുഭലക്ഷണമല്ല. ഒരു അംഗത്തിനാണ്.

പണ്ട് കോളജിൽ പഠിക്കുമ്പോഴായിരുന്നു സാധാരണയായി ഈ അന്തരീക്ഷം ഉണ്ടാവാറുള്ളൂ . ഞാൻ ശാന്തമായി ദോശ കഴിച്ചു . ദോശ തീർന്നു. ഭവതി അതേ ഇരുപ്പാണ്. ഞാൻ ഒന്നു നോക്കി.കാത്തിരുന്നത് പോലെ ആരംഭിച്ചില്ലേ..

“ആദി ഞാൻ എന്താ നിനക്ക് വീണ്ടും കല്യാണാലോചിക്കാതെ എന്ന് ചിന്തിച്ചിട്ടുണ്ടോ? ” അത് ശെരി അപ്പൊ അതാണ് കാര്യം.

“അത് എനിക്ക് അത്ര വയസ്സ് ഒന്നും ആയിട്ടില്ലാലോ?” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ഉവ്വ്…ഇരുപത്തിയെട്ടാ ആവുന്നത്….നിന്റെ കൂടെയുള്ള ആ വരുണിനു ഒരു കുഞ്ഞു പിറന്നു..”
വരുൺ…അമ്മയുടെ സഹോദരന്റെ മോനാ…ഒരു ബുദ്ധിജീവി…പണ്ടേ എനിക്ക് ‘അമ്മ കാണിച്ചുതരുന്ന ഉദാഹരണം.

“ആൺ കുട്ടിയോ പെണ്കുട്ടിയോ…?”
എന്നെ ഒന്ന് ഇരുത്തി നോക്കി. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.

“ഞാൻ ഇന്നലെ ശിവാനിയുടെ ഫേസ്ബുക് ലൈവും വിഡിയോയും ന്യൂസും ഒക്കെ കണ്ടു.” എന്നെ ഒന്ന് നോക്കീട്ടു തുടർന്നു.. “ഒരേ സ്വഭാവമുള്ളവർ ചേർന്നാൽ ശെരിയാവില്ല….ആ കുട്ടി നിനക്ക് ചേരും എന്ന് എനിക്ക് തോന്നുന്നില്ല.

വിഡിയോയിൽ നിന്നെയും കണ്ടിരുന്നു. ഞാനും നിന്റെ അച്ഛനും ഞങ്ങൾ ഒരുപാട് സ്നേഹിച്ചു ജീവിച്ചു കൊതിപോലും തീർന്നില്ല….ഞങ്ങൾ രണ്ടും രണ്ടു സ്വഭാവക്കാരായിരുന്നു. എനിക്കുംകൂടെ വേണ്ടി അദ്ദേഹം സംസാരിച്ചിരുന്നു.അദ്ദേഹത്തിന് ശത്രുക്കൾ ഉണ്ടായിരുന്നു.

അദ്ദേഹത്തിന് മാത്രം.. ഈ കുട്ടിക്ക് തന്നെ ശത്രുക്കളുണ്ട്…അതാണലോ ഇതുപോലത്തെ വീഡിയോസ്. നിന്റെ കാര്യം പറയണ്ടല്ലോ…ഇന്നലെയും കൂടെ ഇവിടെ ഒരു ഭീഷണി ഫോൺ കാള് വന്നിരുന്നു.

ഇത് ശെരിയാവില്ല…രണ്ടും കൂടെ ശത്രുക്കളെ സമ്പാദിച്ചു കൂട്ടും…..ഞാൻ അനുഭവിച്ചു ഒറ്റപ്പെടലും വേദനയും…ഇനിയും അത് …. ” ഈശ്വരാ ഞാൻ ഇനി ആരെയും കെട്ടാതെ ബ്രഹ്‌മചാരിയാവണ എന്നാണോ’അമ്മ പറയുന്നത്. പണി ആയോ.

“അമ്മേ….ചോദ്യവും ഉത്തരവും അമ്മയുടെ കയ്യിൽ ഉണ്ടല്ലോ….” ഞാൻ ചോദിച്ചു.
‘അമ്മ സംശയഭാവത്തിൽ എന്നെ നോക്കി.

“ഞാൻ അമ്മയെ പോലെ ഒരു പാവം പെൺകുട്ടിയെ കല്യാണംകഴിച്ചാൽ അത് ദ്രോഹമല്ലേ… അവൾക്കു എന്നെ സഹിക്കാൻ കഴിയില്ല …പേടിച്ചു പേടിച്ചു ജീവിക്കേണ്ടി വരും…ശിവ ആവുമ്പോ ആ പേടി വേണ്ട…എന്നെയും അമ്മയെയും എന്തിനു നമ്മുടെ വരും തലമുറയെ വരെ വരച്ച വരയിൽ നിർത്തിക്കോളും”
ഞാൻ അമ്മയെ നോക്കി. എന്നെ തുറിച്ചു നോക്കുന്നു. ഞാൻ എന്താ പറഞ്ഞത്. അധികം ആലോചിക്കണ്ടി വന്നില്ല.

“ഓഹോ…അപ്പൊ എന്നെ മര്യാദ പഠിപ്പിക്കാനാണ് നീ അവളെ കെട്ടുന്നതല്ലേ……?”
ഞാൻ ഞെട്ടി പോയി. പണിയായോ.

“എന്റെ അമ്മേ… ഞാൻ എന്തായാലും ഇപ്പോഴൊന്നും അവളെ കെട്ടാൻ പോവുന്നില്ല.ഒരു രണ്ടു മൂന്നു വര്ഷം കഴിയും.” ഞാൻ എണീറ്റു ചെന്നു അമ്മയുടെ അടുത്തിരുന്നു. ആ കൈയിൽ പിടിച്ചിട്ടു പറഞ്ഞു
” പിന്നെ അവൾ എന്നെക്കാളും അമ്മക്ക് ഒരു നല്ല കൂട്ടാ….നോക്കിക്കോ …”

ആ കണ്ണുകളിൽ ഒട്ടും വിശ്വാസമില്ലായിരുന്നു. സംശയഭാവത്തിൽ തലയാട്ടി…”നോക്കാം”
കുറച്ചു നേരം കൂടെ ഞങ്ങൾ സംസാരിച്ചിരുന്നു. എന്നിട്ടു ഞാൻ ടീവീ യിൽ ശ്രദ്ധിച്ചു.

ശിവയുടെ ലൈവ് നെ കുറിച്ചുള്ള വാർത്തയാണ്. ഞാൻ അപ്പോൾ ഫേസ്ബുക്കിലും മറ്റും നോക്കി. കൂടുതൽ പേർ അത് ഷെയർ ചെയ്തിരിക്കുന്നു.

ആ സംഭവം അർഹിക്കുന്നതിലും കൂടുതൽ ശ്രദ്ധ കിട്ടുന്നത് പോലെ…ഒരുപാട് ഗ്രൂപ്പ് കളിൽ ഫേസ്ബുക് ലൈവ് പോസ്റ്റ് ചെയ്തിരിക്കുന്നു. ഈ പെൺകുട്ടിക്ക് നേരെയുള്ള സൈബർ ആക്രമണം തുടരുന്നു…അങ്ങനെ മറ്റും കുറെ ചർച്ചകൾ. ഇത്രയൊക്കെ ചർച്ച ആക്കുമോ…ആരോ മനപ്പൂർവ്വം ശ്രമിക്കുന്നത് പോലെ. ഞാൻ ശിവയുടെ അച്ഛനെ വിളിച്ചു.

കുശലാന്വേഷണവും മറ്റും കഴിഞ്ഞിട്ട് പരാതിയെ പറ്റി ഞാൻ പലതും ചോദിച്ചു. ഒരു പോലീസ് കംപ്ലയിന്റ്‌നു അപ്പുറം മറ്റാരെയും അവർ സമീപിച്ചിട്ടില്ല..പിന്നെന്തു കൊണ്ട് ഈ പരാതി ഇത്രയൊക്കെ ശ്രദ്ധിക്കപ്പെടുന്നു. ഞാൻ എന്റെ സൈബർ സെല്ലിലേ കുറച്ചു സുഹൃത്തക്കളെ വിളിച്ചു അന്വേഷിചു. അവർ അന്വേഷിച്ചിട്ടു അറിയിക്കാം എന്നും പറഞ്ഞു.

പിന്നെ എന്റേതായ കുറച്ചു ജോലികളും ഫോൺ വിളികളുമായി അന്നത്തെ പകൽ കഴിഞ്ഞു. രാത്രി ‘അമ്മ വന്നു ഫോൺ കാണിച്ചു….”ഇതാണ് ഇന്നലെ ഭീഷണി വന്ന കാൾ…ഇപ്പോൾ വീണ്ടും വിളിച്ചിരുന്നു.”
ഞാൻ ഫോൺ വാങ്ങി…അതൊരു ലാൻഡ് ഫോൺ നമ്പറായിരുന്നു.. ചിലപ്പോ ഏതെങ്കിലും പബ്ലിക് ടെലി ഫോണാകും..പെട്ടന്ന് വീണ്ടും കാൾ വന്നു. ഞാൻ എടുത്തു.

“ഹലോ…എന്താ അമ്മച്ചി ഫോൺ എടുക്കാതെ…അപ്പൊ ഞാൻ പറഞ്ഞ കാര്യമെന്താണ്…മോനോട് പറയു ഈ കേസിൽ നിന്ന് മാറാൻ…അല്ലെങ്കിൽ എവിടെ കൊണ്ടോളിപ്പിച്ചാലും ഞങ്ങള് ആ പെണ്ണിനേയും കൊച്ചിനെയു പൊക്കിയിരിക്കും. മോന്റെ അഭിമാനവും ഭാവിയും തകർത്തു വീട്ടിലിരുത്തും നോക്കിക്കോ… ” ഏതോ ലോക്കൽ ടീമാണ്.

“നോക്കാലോ….അപ്പൊ അത് ആദ്യം നടക്കട്ടെ…പിന്നെ കേസിന്റെ കാര്യം നോക്കാം.”
അനക്കമില്ല….കാൾ കട്ട് ആയി . വെച്ചോ ….’അമ്മ പേടിച്ചു നിൽക്കുന്നു.

“ഒന്നുല്ലമ്മെ….പാവം ഒരു സ്ത്രീ …കഷ്ടിച്ച് മുപ്പത്തിമൂന്നു വയസ്സുണ്ടാവും.

പത്തു വയസ്സുള്ള മോള്. ഒരു ദിവസം അവൾ ജോലിക്കു പോയിട്ട് വന്നപ്പോൾ സ്കൂളിൽ പോയ മോൾ എത്തീട്ടില്ല… ഒരുഅപാട് അന്വേഷിച്ചു പരാതി കൊടുത്തു…അവളുടെ ഭർത്താവ് പണ്ടേ ഉപേക്ഷിച്ചു പോയി… ഒടുവിൽ ഒരാശുപത്രിയിൽ നിന്ന് കിട്ടി…

ഒരാഴ്ച അടച്ചിട്ടു പീഡിപ്പിച്ചു …കുട്ടി വ്യെക്തമായി പേരുകൾ പറഞ്ഞിട്ട് പോലും കേസ് എടുത്തിട്ടില്ല…എന്റെ സുഹൃത്താണ് അവളെ ചികിതസിച്ച ഡോക്ടർ. അവനാണ് എനിക്കവരെ പരിചയപ്പെടുത്തി തന്നത്. ഞങ്ങൾ അവരെ സംരക്ഷിച്ചു. ചികിതസിച്ചു. ഇനിഅവർക്കു ജീവിക്കാൻ ക്യാഷ് വേണം..അതിനാണ് കേസ് കൊടുത്തതു.”

‘അമ്മ വേദനയോടെ കേട്ടുകൊണ്ടിരുന്നു. കോടതി പ്രതിയെ ശിക്ഷിക്കുമല്ലേ..എന്നാലും ഒരുപാട് കാലാവില്ലെ….” ഞാൻ ചിരിച്ചു. “അതിനൊക്കെ വഴിയുണ്ട് അമ്മേ…എത്രയും പേട്ടന് പൈസ കിട്ടുന്ന വഴി.”
“സൂക്ഷിക്കണം ആദി…. ശിവാനിയും നിന്നെ പോലെ വക്കീലാവാനാ പഠിച്ചത് അല്ലേ…നീയാണോ വഴികാട്ടി.”

‘അമ്മ ചെറിയ കുസൃതിയോടെ ചോദിച്ചു.ഞാൻ വെറുതെ ചിരിച്ചു അമ്മയെ നോക്കി കണ്ണ് ചിമ്മി. അല്ലാതെ അവൾ പോളിയാണ് എന്നൊക്കെ കുറച്ചു മുമ്പ് ഡയലോഗ് അടിച്ചിട്ട് എനിക്ക് പറയാൻ പറ്റുമോ ഞാൻ വക്കീലാണ് എന്ന് പോലും ആ പൊട്ടിക്കു അറിയില്ലായിരുന്നു എന്ന്.

‘അമ്മ എണീറ്റ് പോയി.
ഞാൻ ഇന്നലെ എന്നെ കണ്ടപ്പോ സന്തോഷം കൊണ്ട് കരയുകയും ചിരിക്കുകയും പിന്നെ എന്നെ ഗജപോക്കിരി എന്ന് വിളിച്ച എന്റെ മാത്രം ശിവകോച്ചിനെ ഓർമ്മ വന്നു. ഇന്നലെ അവൾ ഒരുപാട് തവണ ചിരിച്ചിരുന്നു. എല്ലാ തവണ വിളിക്കുന്നതിനേക്കാളും എന്നോട് ഒരുപാട് സംസാരിച്ചു.

വെക്കുന്നു എന്ന് പറഞ്ഞപ്പോളും നിരാശയിലാണ്ട സ്വരം ഓർമ്മ വന്നു. എന്നെ ആധിയേട്ടാ എന്ന് വിളിച്ചത്…. അമ്മയെക്കുറിച്ചു ചോദിച്ചത്…അപ്പൊ ശിവാനി…ആദിയെ അറിയാൻ തുടങ്ങിയിരിക്കുന്നു….അറിഞ്ഞു അറിഞ്ഞു എന്നെ ഇട്ടിട്ടു പോവോ ….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഞാൻ അച്ഛനോടൊപ്പം വീടെത്തി. വൈകിട്ട് കാശിയും പാറുവും സ്കൂളിൽ നിന്ന് വന്നിട്ടു ചേച്ചിയുടെ ലൈവ് കണ്ടു …എല്ലാരും പോസിറ്റീവായി ആണ് സംസാരിച്ചത് എന്നൊക്കെ പറഞ്ഞു.രാഹുൽ വിളിച്ചിരുന്നു യാമി കോളേജിൽ വന്നിരുന്നു. പെട്ടന്നു പോവുകയും ചെയ്തു.

ക്ലാസ്സിൽ വരാത്തതുകൊണ്ടു മൊബൈൽ എടുക്കാനും പറ്റീല. രാത്രി പഠിക്കാനുള്ളതുകൊണ്ടു ഞാൻ നേരത്തെ റൂമിൽ വന്നു. കുറേയൊക്കെ വായിച്ചു .ഒൻമ്പതു മണി ആയി.. ഇനി ആധിയേട്ടനെ വിളിച്ചാലോ…എന്നോട് വിളിക്കാൻ പറഞ്ഞതല്ലേ..ഇപ്പൊ തിരക്കൊക്കെ കഴിഞ്ഞിട്ടുണ്ടാവില്ലേ.

ഞാൻ നമ്പർ എടുത്തു.ഫോണിൽ അന്ന് സേവ് ചെയ്തു വെച്ചിരുന്നത് ഗജപോക്കിരി എന്നായിരുന്നു…ഞാനതു മാറ്റി ആദിയെട്ടൻ എന്നാക്കി. പ്രിൻസിപ്പൽ പറഞ്ഞത് മദ്യപാനി, തല്ലുകാരൻ,പാർട്ടിക്കാരൻ……പക്ഷേ കരുണയുള്ളവനാ….എന്ന് പറഞ്ഞിരുന്നു….ഇനിയിപ്പോ ആരൊക്കെ ആയാലും ശിവാനിക്ക് ഈ ആദിയെ മതി. എന്തായാലും വിളിക്കാം.

നമ്പർ ഡയല് ചെയ്തു. നമ്പർ ബിസി. കുറച്ചു വെയിറ്റ് ചെയ്തു.വീണ്ടും വിളിച്ചു….അപ്പോഴും ബിസി. ഇത് എന്താ….
ഞാൻ വീണ്ടും കുറച്ചു നേരം കഴിഞ്ഞു വിളിച്ചു. പെട്ടന്ന് കാൽ എടുത്തു.
“എന്താണ് ശിവനികൊച്ചെ……പകലൊന്നും വിളിച്ചില്ലലോ…” കുറുമ്പുള്ള ശബ്ദമാണ്.

“പകലൊക്കെ ഞാൻ പഠിക്കുവായിരുന്നു…അതാ വിളിക്കാതെ….” ഞാൻ വലിയ ഗൗരവത്തിൽ പറഞ്ഞു.
“ആണോ…ഞാൻ വിചാരിച്ചു ഈ രാത്രി പഠിക്കാൻ കേറീട്ടു പുസ്തകം തുറന്നു രണ്ടു വരി വായിച്ചിട്ടു പതുക്കെ എന്നെ വിളിച്ചതാ എന്ന്…?”

ഈശ്വര ഇയാൾക്ക് ഇതൊക്കെ എങ്ങനറിയാം….ഇയാൾ ആള് വേറെ ലെവേലാണ്…ഞാൻ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

“ഞാൻ വിളിച്ചത് ഒരു കാര്യ ചോദിക്കാനാ….”

“ടെക്സ്റ്റ് ബുക്കിലെ സംശയമാണോ….. അത് ഗൂഗിൾ ചെയ്‌താൽ മതി.” രക്ഷപ്പെടുവാ…വിടില്ല മോനെ….
“അതൊന്നുമല്ല…..” ഞാൻ ശബ്ദം താഴ്ത്തി ‌പതുക്കെ മെല്ലെ
“പിന്നെ”
“അതേ….” ഞാൻ നല്ല കൊഞ്ചലോടെ പറഞ്ഞു
“ഒന്ന് ചോദിക്കു എന്റെ കൊച്ചേ…”അവിടെയും ശബ്ദത്തിൽ അസ്സല് പഞ്ചാര.
ഞാൻ അങ്ങ് വേഗത്തിൽ ചോദിച്ചു.

“ഈ വിസ്കിയും വോഡ്കയും തമ്മിലുള്ള വ്യെത്യാസം എന്താ…ഏതാ നല്ലതു.?”
ആദിയുടെ കിളികളെല്ലാം പറന്നു പോയി….

“മോളെ ശിവേ…നിന്റെ ചാട്ടം എങ്ങോട്ടാണ് എന്ന് ചേട്ടന് നന്നായി മനസ്സിലാവുന്നുണ്ട് കേട്ടോ….. ?”
ഞാൻ ചിരിച്ചു…..ആദിയേട്ടനും……

(കാത്തിരിക്കുമല്ലോ)
കമന്റസ് ഇടുന്ന ചങ്കുകളെ ഒരുപാട് സ്നേഹം. വായിച്ചവരോടും ലൈക് ചെയ്തവരോടും ഒരുപാട് നന്ദി.

(കാത്തിരിക്കുമല്ലോ)

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 16

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 17