Thursday, April 25, 2024
Novel

അഗ്നി : ഭാഗം 19

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

ഞാനും ടെസയും ചന്ദനയും അയാളെ അവിശ്വസനീയതിയിൽ നോക്കി..അയാൾക്ക് പിന്നിൽ മറ്റൊരാൾ കൂടി പ്രത്യക്ഷപ്പെട്ടത് ഞങ്ങൾ കണ്ടു…

“മമ്മിയുടെ ആങ്ങളയും മകൻ ശരണും”

ഒരിക്കലും ഇവരെ എതിരാളിയായിട്ട് ഞങ്ങൾ കണ്ടിരുന്നില്ല.അശുക്കളാണെന്നെ കരുതിയുളളൂ…

പൊടുന്നനെ മിന്നൽ പോലെയൊരു ഓർമ്മ എന്റെ മനസ്സിലൂടെ കടന്നുപോയി…

ആദ്യത്തെ പ്രാവശ്യം ഞാനും ടെസയും കൂടി ചന്ദനയെ തിരക്കി അവളു വീട്ടിലെത്തിയ ദിവസം മമ്മയുടെ കാർ കടന്നു പോയത് എന്റെ ഓർമ്മയിൽ ഇരച്ചെത്തി…

“എന്താടീ നീയൊക്കെ ഞങ്ങളെ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലേ.ഗെയിം ഞങ്ങൾ ആസ്വദിക്കുക ആയിരുന്നെടീ..എന്റെ പെങ്ങൾക്ക് അവകാശപ്പെട്ടതൊക്കെ മറ്റൊരുത്തിയുടെ മക്കൾ അവകാശം സ്ഥാപിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല”

മമ്മിയുടെ ആങ്ങള ഉറക്കെ പറഞ്ഞു…

“നിന്റെയൊക്കെ കൈപ്പിടിയിൽ നിന്ന് പോകരുതെന്ന് പറയെടാ”

എനിക്ക് ദേഷ്യം വന്നു തുടങ്ങി….

“അതേടീ പുല്ലേ അങ്ങനെയെങ്കിൽ അങ്ങനെ…”

ശരൺ മുമ്പോട്ട് ചുവടുകൾ വെച്ചു…

“നീയൊക്കെ ഓർമ്മയാവുകയാണ് ഗുഡ് ബൈ”

ശരണിന്റെ വിരൽ ട്രിഗറിൽ അമരുന്നത് ഞാൻ കണ്ടു….

“ഞങ്ങളെ കൊന്നിട്ട് നീയൊക്കെ രക്ഷപ്പെടുമോടാ..നിന്റെ പെങ്ങളടക്കം സാത്താനുൾപ്പടെ ഞങ്ങളുട വലയിൽ വീണു കഴിഞ്ഞു. പിന്നെ പുറത്ത് ചെകുത്താനും രാവണനും ഒറ്റയാനും ഉണ്ട്. ഉടനെയിവിടെ എത്തും”

അവരിൽ നടുക്കം പ്രകടമായെങ്കിലും സമർത്ഥമായി അവരത് ഒളിപ്പിച്ചു….

“നിന്റെയൊക്കെ പിറകെ അവന്മാരെ കൂടി പറഞ്ഞയക്കുന്നുണ്ടെടീ”

ശരൺ ട്രിഗറിൽ വിരൽ അമർത്തിയതും ഞങ്ങൾ താഴേക്ക് കുനിഞ്ഞു.ലക്ഷ്യം തെറ്റിയ വെടിയുണ്ട ഭിത്തിൽ ചെന്നു കൊണ്ടു…

അടുത്ത നിറയൊഴിക്കാൻ ശരൺ ഒരുങ്ങിയതും പുറത്ത് നിന്നൊരു വെടിയുണ്ട ചീറിപ്പാഞ്ഞെത്തി അവന്റെ കയ്യിലെ തോക്ക് തെറിപ്പിച്ചു.ശരണിന്റെ ഡാഡിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുന്നെ രാവണൻ അയാളുടെ മുട്ടുകാലിന്റെ ചിരട്ട നിറയൊഴിച്ചു തകർത്തു…

“സാറന്മാരെ ഞങ്ങൾ വെറും മറ്റവന്മാരല്ല..നീയൊക്കെ തന്നെയാണ് ഇതിന്റെ പിന്നിലെന്ന് അറിഞ്ഞട്ട് തന്നെയാണ് സ്കെച്ച് ചെയ്തു വന്നത്”

സർക്കിൾ ഇൻസ്പെക്ടർ രുദ്രപ്രതാപിന്റെ സ്വരത്തിൽ പരിഹാസത്തിന്റെ ധ്വനി ഉണ്ടായിരുന്നു…

രാവണൻ മുമ്പോട്ട് നീങ്ങി ശരണിനെയെടുത്ത് ശരിക്കുമങ്ങ് പെരുമാറി.അവന്റെ ദയനീമായ മോങ്ങൽ അവിടെ മുഴങ്ങി…

“ചെകുത്താൻ..താൻ ചെന്ന് ആംബുലൻസ് ഓടിച്ചിങ്ങ് കൊണ്ട് വാ…നമുക്ക് ഇവന്മാരെ കൊണ്ടുപോകണ്ടേ”

രുദ്രപ്രതാപ് പറഞ്ഞയുടനെ ചെകുത്താൻ പുറത്തേക്കിറങ്ങി…രാവണൻ പിസ്റ്റളിന്റെ പിൻഭാഗം ശരണിന്റെയും അവന്റെ പപ്പയുടെയും തലക്ക് പിൻ ഭാഗത്ത് ശക്തമായി പ്രഹരിച്ചു….അവർ ബോധം കെട്ടു നിലത്തേക്ക് വീണു…

ചെകുത്താൻ പുറത്ത് ആംബുലൻസ് നിർത്തുന്ന ശബ്ദം ഞങ്ങൾ കേട്ടു.രാവണനും ഒറ്റയാനും കൂടി അവരെ പൊക്കി ചുമലിലിട്ടു വെളിയിലേക്ക് നടന്നു കൂടെ ഞങ്ങളും….

ആംബുലൻസിനുളളിൽ നിലത്ത് അവരെ കിടത്തി.എല്ലാവരും വണ്ടിയിൽ കയറിയതും ഒറ്റയാൻ വണ്ടി മുമ്പോട്ടെടുത്തു…

തൃശൂർ പോലീസ് സ്റ്റേഷനിൽ മുമ്പിൽ ചെന്നതോടെ ഒറ്റയാൻ ഇറങ്ങി…

“ശരി അപ്പോൾ എല്ലാം പറഞ്ഞതുപോലെ… ഒന്നിനെയും പുറത്ത് വിടരുത് ജീവനോടെ. ഇവനൊക്കെ ജീവിച്ചിരുന്നാൽ ഡിപ്പാർട്ട്മെന്റിനു പിന്നെയും തലവേദനയാണ്….”

“താങ്ക്സ് ഡാ രുദ്രാ”

രാവണൻ രുദ്രനു നന്ദി പറഞ്ഞു ഷേക്ക് ഹാൻഡ് കൊടുത്തു…

“നന്ദിക്ക് വലിയ ചിലവില്ല..നീ ചെന്ന് ചെമ്പ് അയക്കാൻ നോക്ക് മോനേ ദിനേശാ”

“ശംഭോ മഹാദേവാ”

രാവണനും ഒറ്റയാനും ലാലേട്ടനെ അനുകരിച്ചു…

“എങ്കിൽ വിട്ടോ..എല്ലാം കഴിഞ്ഞട്ട് വീട്ടിലേക്ക് വരണം…വസുമതിയുടെ വക സ്പെഷ്യൽ ഊണും കഴിച്ചു മടങ്ങാം”

“ഓക്കെയെടാ”

രാവണൻ സിഗ്നൽ നൽകിയതോടെ ചെകുത്താൻ ഒളിത്താവളം ലക്ഷ്യമാക്കി ആംബുലൻസ് വിട്ടു…പുലരിക്കും മുമ്പേ ഞങ്ങൾ ഒളിത്താവളത്തിലെത്തി…

ആൻബുലൻസിൽ നിന്ന് അവരെ മുറിയിട്ട് പൂട്ടി വായിൽ പ്ലാസ്റ്ററും ഒട്ടിച്ചിട്ട് ഞങ്ങൾ ബംഗ്ലാവിലേക്ക് മടങ്ങിയെത്തി…

“ഇന്നിനി നമുക്ക് റെസ്റ്റില്ലാത്ത ദിവസമാണ്.. അറിയാലോ”

ചെകുത്താൻ മുന്നറിയിപ്പ് നൽകി…

“അറിയാം”

“എങ്കിൽ കുറച്ചു നേരം റെസ്റ്റെടുക്ക്..അതു കഴിഞ്ഞു ചന്ദനയെ തൊടുപുഴയിൽ ഇന്ന് ഹാജരേക്കണ്ടതാണു..എന്തായാലും രുദ്രപ്രാതാപ് പറഞ്ഞതിനാൽ രണ്ടു ദിവസം കഴിഞ്ഞു മതി.പിന്നെ ഇവളുടെ വളർത്തച്ഛന്റെയും അമ്മയുടെയും അടക്കം നാളെയുള്ളൂ..നാളെ അതിനു പോകും മുമ്പ് നമുക്ക് ഇവിടെ ശുദ്ധികലശം നടത്തണം”

“ഞങ്ങൾ റെഡി”

ഞാനും ടെസയും ഒരെ സ്വരത്തിൽ പറഞ്ഞു. ചന്ദന അപ്പോഴും ഒന്നും മനസിലാകാതെ ഞങ്ങളെ നോക്കുകയാണ്.ഒപ്പം അവൾ കരയുന്നുമുണ്ട്…

ചന്ദനയുടെ ഡാഡിയുടെയും മമ്മിയുടെയും മരണം അവൾക്ക് ഉൾക്കൊളളാൻ കഴിയുന്നില്ലെന്ന് എനിക്ക് മനസ്സിലായി…

“ചന്ദന ഫ്രഷായിട്ട് വാ..എല്ലാം വിശദമായി പറഞ്ഞു തരാം”

അവളെയും കൂട്ടി ഞാനും ടെസയും ഞങ്ങളുടെ റൂമിലെത്തി…

ഓരോനരുത്തരും കുളിച്ചു വന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്നു.ചന്ദന പേരിനും മാത്രം എന്തോ കഴിച്ചു.അപ്പോഴും അവളുടെ കണ്ണുകൾ തോർന്നട്ടില്ല….

കാപ്പി കുടി കഴിഞ്ഞു റൂമിലെത്തിയ ചന്ദനയോട് ഞങ്ങൾ എല്ലാം വിശദമായി പറഞ്ഞു .അവൾക്ക് പെട്ടെന്ന് ഒന്നും ഉൾക്കൊളളാൻ കഴിയില്ലെന്ന് അറിയാം.എങ്കിലും ഒന്നും ഒളിപ്പിച്ച് വെക്കാൻ കഴിയില്ല.എത്രയും പെട്ടെന്ന് എല്ലാം അവൾ അറിയുന്നതാണു നല്ലത്…

“നിന്നെ കാണാൻ പല പ്രാവശ്യം ഞങ്ങൾ ശ്രമിച്ചു ചന്ദന.അന്നാദ്യമായി ജ്വാലയുടെ വീട്ടിൽ വെച്ചു വീഡിയോ കോളിങ്ങിൽ സംസാരിച്ചപ്പഴേ മനസ്സ് പറഞ്ഞു എന്റെ കൂടപ്പിറപ്പ് നീയാണെന്ന്”

ഞാൻ ചന്ദനയെ കെട്ടിപ്പിടിച്ചു കരഞ്ഞു.കൂടെ ചന്ദനയും.ടെസയുടെ മൈൻഡും ഏകദേശം അങ്ങനെ ആയിരുന്നു….

കുറച്ചു നേരം ഞങ്ങൾ ഓരോന്നും പറഞ്ഞിരുന്നു.. ലക്ഷ്യം ചന്ദനയെ കൂടുതൽ ഞങ്ങളിലേക്ക് അടുപ്പിക്കുക എന്നതായിരുന്നു. പതിയെ ചന്ദന സങ്കടപ്പെടുന്നത് കുറഞ്ഞു വന്നു…

ഉച്ചവരെ ഞങ്ങൾ അടിപൊളി ഉറങ്ങി.ഉച്ചഭക്ഷണവും കഴിഞ്ഞു ഞങ്ങൾ ഹാളിൽ ഒത്തു കൂടി….

“പപ്പയെ വിളിച്ചിരുന്നൊ തീർത്ഥവ്”

ഞാൻ ചെകുത്താനെ നോക്കി…

“അതൊക്കെ രാവിലെ എല്ലാം ഡീലാക്കി”

“അപ്പോൾ നമ്മുടെ ചടങ്ങ് എപ്പോൾ ആരംഭിക്കും”

“രാതി ഒരുമണിക്ക് മിഷൻ സ്റ്റാർട്ട് ചെയ്യണം”

“ബംഗാളികളെ എത്രപേരെ കിട്ടി”

എല്ലാം കൂടി ഒരു അമ്പതോളം ആൾക്കാരെ വിലക്കെടുത്തു കഴിഞ്ഞു.. ഡെയ്ലി രണ്ടായിരം രൂപക്ക്…അത്രയും മതിയാകുമല്ലോ അല്ലേ”

“ധാരാളം മതി…”

“അഗ്നി ഇനിയെങ്കിലും നിന്റെ മനസ്സിലെ പദ്ധതിയൊന്ന് പറയ്”

എന്റെ മനസ്സിലെ ഐഡിയ ഞാൻ ചുരുക്കി പറഞ്ഞു.. അത്ഭുതത്താൽ തീർത്ഥവിന്റെയും രാവണന്റെയും മുഖം വിടർന്നു.ചന്ദനയുടെയും ടെസയുടെയും കണ്ണുകൾ പുറത്തേക്ക് തളളി…

“എടീ നിന്റെ തലയിൽ ഇത്രയും ബുദ്ധി ഉണ്ടായിരുന്നോ”

ടെസ എനിക്കിട്ട് താങ്ങി…

“നിന്റെ കൂട്ട് പിന്നെന്റെ തലയിൽ പിണ്ണാക്കാണെന്ന് കരുതിയോ”

അതോടെ അവൾ മുഖം വീർപ്പിച്ചു ഇരുപ്പായി..

“ഞാൻ വെറുതെ പറഞ്ഞാതാടി പെണ്ണേ..”

അവളെ ഞാൻ സമാധാനിപ്പിച്ചു…

“അഗ്നി ഗുഡ് ഐഡിയ..ഒരു തെളിവും കിട്ടില്ല..കിടിലൻ”

രാവണൻ എന്നെ അഭിനന്ദിച്ചു…

“നിയമത്തിനു മുമ്പിൽ ഈ ചെറ്റകളെ വിട്ടു കൊടുക്കാൻ കഴിയില്ല..നിയമത്തിന്റെ പഴുതിലൂടെ ഇവന്മാരെല്ലാം രക്ഷപ്പെടും.അല്ലെങ്കിൽ ഞാനിതിനു കൂട്ടു നിൽക്കില്ലായിരുന്നു…

” മം”…

അന്നത്തെ പകൽ അസ്തമിച്ചു..ഇരുട്ട് പകലിനെ മല്ലെ ചുംബിച്ചു കീഴടക്കിയതോടെ രാത്രി കനക്കാൻ തുടങ്ങി…

രാത്രി പത്തുമണി ആയതോടെ എല്ലാവരും യാത്രക്കൊരുങ്ങി..ഞാനും ടെസയും ചന്ദനയും ടി ബനിയനും ജീൻസും ധരിച്ചു.ചെകുത്താനും രാവണനും ബ്ലാക്ക് ജീൻസും ടീഷർട്ടും…

ഞങ്ങൾ അഞ്ചുപേരും ആംബുലൻസിൽ കയറി… രാവണനാണു അത് ഓടിച്ചത്…

ചെകുത്താൻ മുന്നിലാണ് കയറിയത്..ഞാനും ടെസയും ചന്ദനയും പിന്നിലും…

പതിനൊന്നരയോടെ ഞങ്ങൾ പപ്പയെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിനു പിന്നിലെത്തി..

ചെകുത്താൻ ഫോണെടുത്ത് വിളിക്കുന്നതൊക്കെ എനിക്ക് കാണാമായിരുന്നു…

“ചന്ദന നമ്മുടെ പപ്പയിപ്പോൾ വരും”

പപ്പയെ കാണാനുള്ള അവളുടെ കൊതി ആംബുലൻസിനകത്തെ ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ കണ്ടു….

പപ്പ ഹോസ്പിറ്റലിന്റെ പിൻ ഭാഗത്തെ ഗേറ്റ് കടന്നു വരുന്നത് ഞങ്ങൾ കണ്ടു.. ചന്ദനയുടെ മുഖത്ത് വിവധ രീതിയിലുള്ള വികാരങ്ങളുടെ വേലിയേറ്റം ഞാൻ കണ്ടു….

ഞാൻ കരുതിയതു പോലെ തന്നെ പപ്പ വന്നതോടെ ശരിക്കും സെന്റി സീൻ.ചന്ദനയാണെങ്കിൽ അതിനപ്പുറം കരച്ചിൽ.ഞാനും ടെസയും കൂടി രണ്ടു പേരെയും മാറി മാറി ആശ്വസിപ്പിക്കുകയാണ്…

“പപ്പാ മതി…ഇന്നു കൊണ്ട് ശുദ്ധികലശം കഴിഞ്ഞാൽ പിന്നെ നമുക്ക് വീട്ടിലിരുന്ന് ഒരുമിച്ച് കരയാം”

പപ്പയും ചന്ദനയും ടെസയും എന്റെ സംസാരം കേട്ടു ചിരിച്ചു..ചന്ദന പപ്പയോട് കൂടുതൽ ഒട്ടിയിരിക്കുകയാണ്….

ഒരുമണിയോടെ രഹസ്യസങ്കേതത്തിൽ ഞങ്ങൾ ചെന്നു…അതിനകത്ത് കയറി നിലവറയിലെ ഇലക്ട്രിക് ശ്മശാനം കണ്ടു ഞങ്ങൾ തൃപ്തിപ്പെട്ടു..എല്ലാം പണിമുടക്കില്ലാതെ വർക്കാകുന്നുണ്ട് .സമാധാനം….

ഓരോ ആളിനെയും വീതം അതിൽ കടത്തി വിടാൻ ഞങ്ങൾ ചാർട്ടുകൾ തയ്യാറാക്കി..ഓരോരുത്തരയും അഞ്ചു മിനിറ്റ് വീതം വിചാരണ ചെയ്യാൻ ഞങ്ങൾ തീരുമാനം എടുത്തു….

അതിനിടയിൽ അവസരത്തിൽ തീർത്ഥവിനെ അടുത്ത് കിട്ടിയതോടെ ഞാൻ തിരക്കി…

“തീർത്ഥവ് ഇനിയെങ്കിലും പറയൂ..നീയും രാവണനും ശരിക്കും ആരാണ്.ഞങ്ങളെ എന്തിനു സഹായിക്കുന്നു?”

“കലാശക്കൊട്ട് കഴിഞ്ഞു ഞാൻ എല്ലാം പറയാം”

ചെകുത്താന്റെ കണ്ണിൽ കുസൃതി മിന്നി മറഞ്ഞു…

“പ്ലീസ് എന്നെയിങ്ങനെ ടെൻഷൻ അടിപ്പിക്കാതെ പറയെടാ”

ചെകുത്താൻ എന്നെ ചേർത്തു പിടിച്ചു എന്റെ കണ്ണിലേക്ക് ഉറ്റുനോക്കി…

“പറയെട്ടേടീ ഞാനാരാണെന്ന്”

“പറയ്…”

“നിന്റെ മുറച്ചെറുക്കൻ”

“ങേ… തീരെ പ്രതീക്ഷിക്കാത്ത വെളിപ്പെടുത്തൽ കേട്ടു ഞാൻ നടുങ്ങിപ്പോയി…

” അതേടീ ഞാനും രാവണനും നിന്റെയും ചന്ദനയുടെയും മുറച്ചെറുക്കനാണ്”

“അതെങ്ങെനെ ശരിയാകും….

അറിയാവുന്ന രീതിയിലുള്ള ബന്ധങ്ങൾ എല്ലാം ഞാൻ ആലോചിച്ചു.. ഒരെത്തും പിടിയും എനിക്ക് കിട്ടിയില്ല.ഒടുക്കം ഞാൻ തോൽവി സമ്മതിച്ചു സുല്ലിട്ടു…

” നിങ്ങൾ തന്നെ പറയ്..ഞാൻ തോറ്റു”

“എങ്കിൽ ഞാൻ പറയാം”

ചെകുത്താൻ പറയുന്നത് കേൾക്കാൻ ഞാൻ ചെവിയോർത്ത് കാത്തു നിന്നു..

(തുടരും)

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5

അഗ്നി : ഭാഗം 6

അഗ്നി : ഭാഗം 7

അഗ്നി : ഭാഗം 8

അഗ്നി : ഭാഗം 9

അഗ്നി : ഭാഗം 10

അഗ്നി : ഭാഗം 11

അഗ്നി : ഭാഗം 12

അഗ്നി : ഭാഗം 13

അഗ്നി : ഭാഗം 14

അഗ്നി : ഭാഗം 15

അഗ്നി : ഭാഗം 16

അഗ്നി : ഭാഗം 17

അഗ്നി : ഭാഗം 18

The remedy to this is not just to possess excellent writing abilities, but also to understand how to craft your newspaper into something that it

Fourth suggestion to write an urgent essay affordable-papers.net is to not overdo it.

may be ranked as a fantastic writer.