Friday, April 19, 2024
Novel

നീരവം : ഭാഗം 13

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

പതിവുപോലെ പുലർച്ചേ മീര ഉറക്കം ഉണർന്നു.കുളി കഴിഞ്ഞു വരുമ്പോഴും നീരവ് നിദ്രയിലായിരുന്നു.നനഞ്ഞ മുടിത്തുമ്പിൽ നിന്ന് ജലകണങ്ങൾ ചിതറിച്ച് അവന്റെ മുഖത്തേക്കവൾ തെറുപ്പിച്ചു.ഞെട്ടിയത് പോലെ കണ്ണുകൾ തുറന്നു. മുടിത്തുമ്പ് അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ച് പുഞ്ചിരിച്ചു നിൽക്കുന്ന മീരയിലേക്ക് അവന്റെ നോട്ടമെത്തി.

“നേരം വെളുക്കാറായി എഴുന്നേറ്റേ”

നീരവിന് അഭിമുഖമായി താടിക്ക് കയ്യും കൊടുത്തു മീര കട്ടിലിൽ ഇരുന്നു.കൃസൃതി നിറഞ്ഞയൊരു നോട്ടം അവനിലേക്കെറിഞ്ഞു.

“ഏട്ടോയി എഴുന്നേൽക്ക്…രാവിലെ എഴുന്നേറ്റു നടക്കാനൊക്കെ പോകണം”

നീരവിനെ പഴയത് പോലെ ആക്കിയെടുക്കാൻ കഴിയുമെന്ന് ഇന്നലെയോടെ മീരക്ക് ബോദ്ധ്യമായി.രാവിലെ ഉണർത്തി ജോഗിങ്ങിന് കൊണ്ട് പോകാനും സ്വന്തം ആവശ്യങ്ങളെല്ലാം തനിയെ ചെയ്യിപ്പിക്കാൻ ശീലിപ്പിക്കാനും അവൾ തീരുമാനിച്ചു.

“എനിക്ക് വയ്യ”

അറത്ത് മുറിച്ചു പറഞ്ഞിട്ട് നീരവ് തിരിഞ്ഞ് കിടന്നു.മീരയുടെ മുഖം വിളറി പോയിരുന്നു. എങ്കിലും തോൽക്കാൻ മനസ്സില്ല.

“ഏട്ടോയി പ്ലീസ്…ഏട്ടന് എന്ത് സമ്മാനം വേണമെങ്കിലും ഞാൻ തരാം”

അപേക്ഷയോടെ അവൾ തൊഴുതു.തിരിഞ്ഞ് കിടന്ന മീരവ് മീരക്ക് അഭിമുഖമായി കിടന്നു.

“ചുണ്ടിലൊരു ഉമ്മ തരുമെങ്കിൽ വരാം”

നിഷ്ക്കളങ്കമായിരുന്നു ആ മുഖം.മീരക്ക് പെട്ടെന്ന് വാത്സല്യം വന്നു.നീരവിന്റെ തലയെടുത്ത് തന്റെ മടിയിൽ വെച്ചിട്ട് ശിരസ്സിൽ മെല്ലെ തലോടി കൊണ്ടിരുന്നു. എന്തെന്നില്ലാത്തൊരു സുരക്ഷിതബോധം അവൻ അനുഭവിച്ചറിഞ്ഞു.

“ഞാനെന്തെങ്കിലും പറയുന്നത് ഏട്ടായിക്ക് വേണ്ടിയാണ്.. ഏട്ടായിയുടെ അസുഖം പൂർണ്ണമായും മാറാനാണ്.എനിക്കെന്റെ പഴയ നീരവേട്ടനായി തിരികെ കിട്ടണം”

കുറച്ചു ദിവസം മുമ്പ് നീരവിനേയും കൂട്ടി മാധവും മീരയും കൂടി അവനെ ട്രീറ്റ്മെന്റ് ചെയ്യുന്ന ഡോക്ടറെ പോയി കണ്ടിരുന്നു.നീരവിന് പഴയതിൽ നിന്ന് നല്ല മാറ്റമുണ്ടെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. അതിന് അവളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

രോഗി രോഗം അറിയാതെ ചികിത്സിക്കുന്നതിനെക്കാൾ നല്ലത് അവർ രോഗിയാണെന്ന് സ്വയം അറിയുന്നതല്ലേ എന്നായിരുന്നു മീരയുടെ നിലപാട്. അവളുടെ ഇഷ്ടം പോലെ ചെയ്യാൻ ഡോക്ടർ അനുമതി നൽകി.

“അതിന് എനിക്കെന്താ അസുഖം..”

“ഏട്ടനു അസുഖം ഇല്ലെങ്കിൽ പിന്നെന്തിനാ റൂമിൽ എപ്പോഴും ഇരിക്കുന്നത്.. എന്റെ കൂടെ എല്ലായിടത്തും വന്നൂടെ”

നീരവ് ചോദിച്ചതു പോലെ നിഷ്ക്കളങ്കമായി തന്നെ മീരയും അവനോട് ചോദിച്ചു.ഒരുകാരണവശാലും നീരവിനെ പ്രകോപിക്കുന്നതൊന്നും ഉണ്ടാകരുത്.സംസാരവും പ്രവൃത്തിയുമെല്ലാം സൗമ്യതയോടെ ആയിരിക്കണം..ഡോക്ടറുടെ ഉപദേശം അവളുടെ മനസ്സിലുണ്ട്.

ഇണങ്ങിയും പിണങ്ങിയും മീര നീരവിനെ എഴുന്നേൽപ്പിച്ചു.അവനെ കുളിപ്പിച്ച് നല്ല ഡ്രസ് അണിയിച്ച ശേഷം അവർ പ്രഭാത സവാരിക്കിറങ്ങി.

മഞ്ഞ് പെയ്യുന്ന മകരമാസം.തണുപ്പ് അസ്ഥിതി തുളച്ച് കയറുന്നതു പോലെ.നടക്കാനിറങ്ങിയ നീരവ് മെല്ലെ കൂനിപ്പിടിച്ചു.മീര ഒരുകയ്യെടുത്ത് ചുറ്റി അവനെ തന്നിലേക്ക് ചേർത്തു പിടിച്ചു തണുപ്പ് അകറ്റാൻ ശ്രമിച്ചു. അവളുടെ ചൂടും പറ്റി കുറച്ചു നേരം അവൻ നടന്നു.

“ഇന്നിത്രയും മതി..നാളെ കുറച്ചു കൂടുതൽ സമയം നടക്കാം.അങ്ങനെ സമയം നീട്ടിയെടുക്കാം”

നീരവ് നന്നായി കിതക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് മീര പറഞ്ഞത്.ഒരുപാട് നാളുകൾക്ക് ശേഷമാണ് ശരീരമനങ്ങി അവൻ നടക്കുന്നത്. അതിനാൽ നന്നായി അണക്കുന്നുമുണ്ട്.

മീരയുടെ ശരീരത്തിലെ ചൂട് നീരവിന്റെ സിരകളെ ഭ്രാന്തമായി ലഹരിയായി ഇടക്കിടെ മാറാറുണ്ട്. ചുംബനങ്ങളിലും ആലിംഗനത്തിലും അവനത് പ്രകടിപ്പിക്കുമ്പോൾ അവൾക്കത് മനസ്സിലാകാറുണ്ട്.നീരവിന്റെ അസുഖം മാറണമെന്ന് പൂർണ്ണമായും ആഗ്രഹിക്കുന്ന തി നാ എതിർക്കാതെ അവളവനു വിധേയയായി മാറാറുണ്ട്..

കുറച്ചു സമയം പുൽത്തകിടിൽ വിശ്രമിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.നേരം വെളുത്ത് തുടങ്ങിയതിനാൽ ജോഗിങ്ങിനു ഇറങ്ങിയവരുടെ ശ്രദ്ധ മുഴുവനും നീരവിൽ ആയിരുന്നു. മിക്കവരും സഹതാപത്തോടെയാണ് അവനെ നോക്കിയത്.

ആറര കഴിഞ്ഞു വീട്ടിലെത്തുമ്പോൾ..എല്ലാവരും ഉണർന്നിരുന്നു.അവരെക്കണ്ട് സിറ്റ്വട്ടിൽ ചായ കുടിച്ചു കൊണ്ടിരുന്ന മാധവവർമ്മ അവരെ വിഷ് ചെയ്തു..

“Good morning…നീരവ് & മീരജ”

“Good morning ”

പുഞ്ചിരിയോടെ തിരികെ വിഷ് ചെയ്ത ശേഷം നീരവിന്റെ ചെവിയിൽ അച്ഛന് തിരികെ വിഷ് ചെയ്യാൻ മറക്കരുതെന്ന് ഓർമ്മിപ്പിച്ചു.

“Good morning Father.. Have a nice day”

മാധവിന് അത്ഭുതം വന്നു.ഒരുപാട് മാറ്റമുണ്ട് മോന്.പിതൃവാൽസല്യത്താൽ ഹൃദയം തുടിച്ചതോടെ അയാൾ എഴുന്നേറ്റു ചെന്ന് നീരവിനെ ആശ്ലേഷിച്ചു.അദ്ദേഹത്തിന്റെ കണ്ണുകളിലെ മിഴിനീർത്തിളക്കം മീര ശ്രദ്ധിച്ചു.

“താങ്ക്സ് മോളേ..നിന്റെ പരിചരണമാണ് എന്റെ മോനേ എളുപ്പത്തിൽ തിരികെ കൊണ്ട് വരുന്നത്”

മനസ്സ് നിറഞ്ഞൊരു പുഞ്ചിരിയാണ് അവൾ സമ്മാനിച്ചത്.കുശുമ്പും അസൂയയും ഇല്ലാത്ത ഗ്രാമീണത നിഷ്ക്കളങ്കമായ ചിരി.

“ഇത്രയും തണുപ്പത്ത് തലയിലൊരു ക്യാപ് പോലും വെക്കാതെ ഇവനെയും കൊണ്ട് ആരോട് ചോദിച്ചിട്ടാ നീ പുറത്തേക്ക് കൊണ്ട് പോയത്?”

തീ പാറുന്ന മിഴികളുമായി ഇതുവരെ കാണാത്ത ഭാവത്തിൽ മീനമ്മ നിൽക്കുന്നു. മീര അടിയേറ്റത് പോലെ വിളറി പോയിരുന്നു..അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല അവരുടെ ഭാവവും. സംസാരരീതിയും .മാധവിനും അവരുടെ മാറ്റം വിശ്വസിക്കാൻ കഴിഞ്ഞില്ല.അയാളും മീരയുടെ അവസ്ഥയാണ്.

മീനമ്മക്ക് പിന്നിൽ കയ്യും കെട്ടി നിൽക്കുന്ന നീരവിനെ കണ്ടതും അവൾക്ക് എല്ലാം മനസ്സിലായി.മീനമ്മയുടെ മാറ്റത്തിന് മുന്നിൽ നീരജ് ആണ്.

“അമ്മേ ഞാൻ..”

അവൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനു മുമ്പേ മീനമ്മ പറഞ്ഞു.

“അമ്മയോ ആരുടെ..എനിക്ക് മക്കൾ മൂന്നേയുള്ളൂ..എന്റെ കുഞ്ഞിനെ ഇല്ലാതാക്കാനാണ് നിന്റെ മനസ്സിലിരുപ്പെങ്കിൽ അത് നടക്കില്ല.നിന്റെ സേവനം മതിയാക്കി ഇവിടെ നിന്ന് ഇറങ്ങിക്കോ..ഇതുവരെയുള്ള ശമ്പളം കൂടി വാങ്ങിച്ചോ.ഇവിടെ ആരുടെയും സൗജന്യം ആവശ്യമില്ല”

ഇന്നലെ രാത്രിയിൽ തന്നെ മീനമ്മ തീരുമാനം എടുത്തതാണ്.മീരയെ തന്റെ പരിധിയിൽ വരുത്താൻ. ഇനിയും തടഞ്ഞില്ലെങ്കിൽ നീരജിന്റെ ദുംഖം കാണേണ്ടി വരുമെന്ന് അവർക്ക് അറിയാം. അവനു സങ്കടം ഉണ്ടാക്കുന്നതൊന്നും മീനമ്മ ചെയ്യില്ല.അവരുടെ പ്രാണനാണ് ഇളയ മകൻ.

“നീയെന്ത് ഭ്രാന്താടീ പറയുന്നത്”

മാധവ് ഭാര്യയുടെ നേർക്ക് തിരിഞ്ഞു.അയാളുടെ ജീവനാണ് നീരവ്..അവനെന്തെങ്കിലും സംഭവിക്കുന്നത് അയാൾക്ക് സഹിക്കാൻ കഴിയില്ല.എല്ലാം കണ്ടും കേട്ട് നീരവ് കയ്യും കെട്ടി നിന്നതേയുള്ളൂ..

“നിങ്ങൾ ശബ്ദിക്കരുത്…ഞാൻ തീരുമാനിക്കും എന്ത് വേണമെന്ന്”

നിറുകയിൽ വിഷസർപ്പം കൊത്തിയ പോലെ അയാളൊന്ന് പിടഞ്ഞു.ശബ്ദിക്കാനുളള വാക്കുകൾ നഷ്ടമായി. എല്ലാം തന്റെ തെറ്റാണ്.. ജീവിതത്തിൽ പറ്റിയ ഒരെയൊരു കൈപ്പിഴ.അതിന് ബലി നൽകേണ്ടി വന്നത് സ്വന്തം ജീവിതമാണ്. ഇനിയൊരിക്കലും തിരുത്താൻ കഴിയില്ല.കാരണം കതിരിൽ കൊണ്ട് ചെന്ന് വളം ചെയ്തിട്ട് കാര്യമില്ല..

പുറത്തെ ബഹളം കേട്ടാണ് എന്താണ് അറിയാൻ നീരജ പുറത്തേക്ക് വന്നത്.

“എന്താ പുറത്ത് കിടന്ന് ബഹളം വെക്കുന്നത്.അകത്ത് കയറി സംസാരിക്കരുതോ.അയലത്തുകാരെ കൂടി അറിയിക്കാനായിട്ട്”

നീരജ ദേഷ്യപ്പെട്ടതോടെ എല്ലാവരും ഹാളിൽ വന്ന് ഇരുന്നു.നീരജ കാരണം തിരക്കിയെങ്കിലും ആരുമൊന്ന് ഉരിയാടിയില്ല.

“എന്തേ ഇപ്പോൾ ആർക്കും നാക്കില്ലേ”

എല്ലാവരുടെയും പ്രതികരണം അറിയാനായി നീരജ അവരുടെ മുഖത്തേക്ക് നോക്കി.

“നീയെങ്കിലും പറയെടീ”

നീരജ എഴുന്നേറ്റു ചെന്ന് മീരയുടെ തോളിൽ കൈവെച്ചു.അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി..

“ഡീ ഇത്രയുമൊന്ന് പാവമാകരുത്..എല്ലാവരും കൂടി അടുപ്പ് കൂട്ടി നിന്റെ നെഞ്ചിൽ പൊങ്കാലയിടും”

നീരജ സ്വരം കടുപ്പിച്ചിട്ടും മീര കരച്ചിൽ നിർത്തിയില്ല…നീരവ് ഹാളിലാകെ ഓരോന്നും നോക്കിക്കൊണ്ട് നടന്നു.

“നീ നിന്റെ കാര്യം നോക്കിയാൽ മതി…”

മീനമ്മയുടെ സ്വരം മൂർച്ച നിറഞ്ഞതായിരുന്നു..

“അത് പറ്റില്ലല്ലോ അമ്മേ..ഞാനും ഇവിടത്തെ ആയിപ്പോയില്ലേ”

അവൾക്ക് തെല്ലും കൂസൽ ഇല്ലായിരുന്നു.. അതിനാൽ മീനമ്മക്ക് തുറന്നു പറയേണ്ടി വന്നു.

“നീരവിന്റെ അസുഖം കുറെയേറെ ഭേദമായി..ഇനി മീരയുടെ ആവശ്യം ഇവിടെയില്ല”

അങ്ങനെ പറഞ്ഞു കൊണ്ട് കുറച്ചു മുമ്പ് നീരവുമായി നടക്കാൻ പോയതുമെല്ലാം അവർ വിളമ്പി.

“അമ്മേ ഏട്ടന്റെ അസുഖം ഭേദമയിട്ടില്ല.കുറച്ചു മാറ്റങ്ങൾ ഉണ്ട് എന്നത് ശരിയാണ്. മീരയുടെ പരിചരണം തന്നെയാണ് ഏട്ടന്റെ മാറ്റത്തിനും കാരണം. അതിനാൽ ഇവളെ പറഞ്ഞു വിടേണ്ട ആവശ്യമില്ല..അഥവാ അങ്ങനെയൊരു സാഹചര്യമുണ്ടെങ്കിൽ ഇവിടെ അച്ഛനുണ്ട് തീരുമാനം എടുക്കാൻ”

കഴിവതും സ്വരം മയപ്പെടുത്തി ശാന്തമായാട്ടാണ് നീരജ പറഞ്ഞത്..അത് മീനമ്മയേയും നീരജിനെയും ചൊടുപ്പിച്ചു.

“നീ മിണ്ടാതിരിക്കെടീ…”

നീരജ് അവളോട് കയർത്തു..നീരജും വിട്ടുകൊടുത്തില്ല.

“നീ നിന്റെ കാര്യം നോക്കിയാൽ മതി.. എന്നെ അനുസരിപ്പിക്കാൻ വരണ്ടാ”

അതോടെ അവൻ നിശബ്ദനായി അമ്മയെ നോക്കി.അവർക്ക് മകന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായി.

“ആരൊക്കെ എന്തൊക്കെ പറഞ്ഞലും മീരയിനി ഇവിടെ ഉണ്ടാകരുത്..അങ്ങനെ ആണെങ്കിൽ ഞാൻ ഇവിടെ നിന്ന് പൊയ്ക്കോളാം”

വീറിലും വാശിയിലും ആയിരുന്നു മീനമ്മ…മാധവ് ശബ്ദം നഷ്ടപ്പെട്ടവനെ പോലെ തല കുനിച്ചിരുന്നു.

“അമ്മ ഇല്ലെങ്കിൽ ഞാനും ഇവിടെ കാണില്ല”

നീരജ് അമ്മയെ സപ്പോർട്ട് ചെയ്തു.. നീരജയുടെ മനസ്സ് പുകയാൻ തുടങ്ങി. രണ്ടും കൽപ്പിച്ചു തന്നെയാണ് അമ്മയും മകനും.മീരയെ ഇവിടെ നിന്ന് ഓടിക്കാനല്ല..അവളെ വരുതിയിൽ ആക്കണം.അതാണ് ലക്ഷ്യം. എന്നാലേ അവർ ഉദ്ദേശിക്കുന്നത് പോലെ നടക്കൂ..

“എന്റെ പേരിൽ ഇവിടെയൊരു വഴക്ക് വേണ്ടാ..ഞാൻ പൊയ്ക്കോളാം”

മീര കരഞ്ഞു കൊണ്ട് തൊഴുകൈകളോടെ നിന്നു..കണ്ണുനീർ അവളുടെ കവിളിനെ ചുംബിച്ചു ഒഴുകി തുടങ്ങി..

“ഹേയ് അതിന്റെ ആവശ്യം ഒന്നുമില്ല..” നീരജ മീരയുടെ തോളിൽ കൈവെച്ചു.അവളുടെ മനസ്സിൽ അടുക്കളയിൽ വെച്ച് ഇന്നലെ കേട്ട സംസാരമായിരുന്നു.

“അമ്മയും നീരജും ഇവിടെ നിന്ന് പൊയ്ക്കോട്ടെ”

മീനമ്മയും നീരജും പൊള്ളിപ്പിടഞ്ഞതു പോലെ എഴുന്നേറ്റു..

“അത് ശരി ഞങ്ങളെ ഇവിടെ നിന്ന് ഓടിച്ചിട്ട് വേണം ഇവളെ ഇവിടെ വാഴിക്കാനല്ലേ..അത് നടക്കൂല്ലാ”

എല്ലാം കൈവിട്ട് പോകുന്നൂന്ന് മനസ്സിലായതോടെ മീനമ്മ ചാടിത്തുള്ളി എഴുന്നേറ്റു മുറിയിലേക്ക് പോയി.പിന്നാലെ നീരജും..നീരയുടെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായി.

“ഇത്രയേയുള്ളൂ…എതിർത്താൽ തീരാവുന്നതേയുള്ളൂ..അച്ഛന്റെ അനുവാദമില്ലാതെ നീയെങ്ങും പോണില്ല.ഏട്ടനു സുഖമാകണം..അതുവരെ എങ്കിലും നീയിവിടെ കാണണം..എന്ത് ഉണ്ടെങ്കിലും എന്നെ അറിയിക്കണം. പിന്നെ ഇവിടെ നിന്ന് പോകില്ലെന്ന് എനിക്ക് വാക്ക് തരൂ”

നീരജയുടെ നിർബന്ധത്തിനു മുമ്പിൽ ഗത്യന്തരമില്ലാതെ മീര കീഴടങ്ങി. നീരവിനെ ഉപേക്ഷിച്ച് പോകാനും അവൾക്ക് കഴിയില്ല.ഓരോ അണുവിലും അവന്റെ ചുടുനിശ്വാസങ്ങളാണ്.അവളുടെ ഹൃദയം സ്പന്ദിക്കുന്നതു പോലും ഇപ്പോൾ അവനു വേണ്ടിയാണ്.. അത്രയേറെ അവൾക്ക് പ്രിയപ്പെട്ടതാണ് അവൻ..

“വാക്ക്…നീരവേട്ടന് അസുഖം പൂർണ്ണമായും ഭേദമാകാതെ ഞാൻ പോകില്ല”

നീട്ടിയ നീരജയുടെ കൈകളിൽ തന്റെ കരങ്ങൾ ചേർത്തു മീര സത്യം ചെയ്തു. അതിനു ശേഷം നീരവിനെയും കൂട്ടി അവൾ മുറിയിലേക്ക് പോയി.

രണ്ടു മൂന്ന് ദിവസത്തേക്ക് കോളേജിലേക്ക് പോകുന്നില്ലെന്ന് നീരജ തീരുമാനിച്ചു.. പ്രശ്നങ്ങളെല്ലാം ഒന്ന് കെട്ടടങ്ങട്ടെയെന്ന് അവൾ കരുതി..

അത്യാവശ്യത്തിന് അല്ലാതെ മീര നീരവിന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല.പുസ്തകങ്ങൾ വായിച്ചു കൊടുത്തും അവനുമായി സംസാരിച്ചും അവൾ സമയം ചെലവഴിച്ചു.അപ്പോഴെല്ലാം നീരവ് മീരയെ തന്നെ നോക്കിക്കൊണ്ട് കിടന്നു.

വൈകുന്നേരം ഗാർഡനിൽ അവനുമായി അവൾ പോയി.സന്ധ്യ ആകും മുമ്പേ റൂമിൽ തിരികെയെത്തി..

രാത്രിയിലെ ആഹാരം കഴിച്ചു കഴിഞ്ഞു നീരവ് കട്ടിലിലും മീര നിലത്ത് പായും വിരിച്ചു കിടന്നു.അന്നത്തെ ദിവസം നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ അവൾ ഗാഢമായ നിദ്രയിലായിരുന്നു..

ശരീരത്തിൽ നിന്ന് തുണികൾ വേർപ്പെടുന്നൂന്ന് തോന്നിയ നിമിഷങ്ങളിൽ മീര ഞെട്ടിയുണർന്നു. ഒന്ന് കുതറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ഇരുട്ടിൽ ആരോ ബലമായി അവളെ കീഴടക്കി.ശബ്ദിക്കാൻ ശ്രമിച്ചെങ്കിലും വായ് മൂടപ്പെട്ടു..

കുറച്ചു കഴിഞ്ഞപ്പോൾ മീരക്ക് ചിരപരിചിതമായ ആ ശരീരത്തിന്റെ വാസന തിരിച്ചറിയാൻ കഴിഞ്ഞു..

“ഏട്ടായി…നീരവേട്ടൻ”

എതിർക്കണമെന്ന് ശക്തമായ ആഗ്രഹമുണ്ട്.. അതിനൊപ്പം അവനുമായി ഒന്നായി ചേരാനും കലശലായ മോഹമുണ്ട്.

ഇരുട്ടിലും ഞെട്ടലോടെ ആ രൂപത്തെ അവൾ തിരിച്ചറിഞ്ഞതോടെ മീര കൂടുതൽ ദുർബലയായി..ശരീരമാകെ തളരാൻ തുടങ്ങി..അതേ നിമിഷത്തിൽ യാതൊരു ധൃതിയും കൂടാതെ അവളുടെ നഗ്നമേനിയിൽ നീരവ് ആഴ്ന്നിറങ്ങി…പതിയെ അവളുടെ കൈകൾ അവനെ ഇറുക്കി പുണർന്നു.

ഒന്നായി തീരാനുളള വെമ്പലിൽ തെറ്റേത് ശരിയെന്ന് അവൾ ചിന്തിച്ചില്ല…അല്ലെങ്കിൽ അതിന് അവൾക്ക് കഴിഞ്ഞില്ല…

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10

നീരവം : ഭാഗം 11

നീരവം : ഭാഗം 12