Thursday, December 19, 2024
Novel

രുദ്രഭാവം : ഭാഗം 39

നോവൽ
എഴുത്തുകാരി: തമസാ


വിരുന്നുകൾക്കിടയിൽ പെട്ടു സ്വരൂപും നിവേദ്യയും ഓടുന്നതിനിടയിൽ അധികം വീട്ടിലിരിക്കാൻ അവർക്ക് പറ്റിയില്ല… വേളിയ്ക്ക് വന്നവരെല്ലാം പോയി,… അച്ഛയും അമ്മയും ഉണ്ണിയും പിറ്റേന്ന് തന്നെ പോയിരുന്നു……

സ്വരൂപിനും രുദ്രനും തിരിച്ചു ജോലിക്ക് കേറണം…. നിവേദ്യയ്ക്ക് ക്ലാസിനു പോവണം….

ഞാനും അച്ഛനും അമ്മയും വീട്ടിൽ എന്നത്തേയും പോലെ…… എന്തോ സങ്കടം വരുന്നു…….. രുദ്രനോട് പോവരുതെന്ന് പറയാൻ മനസ് പിടയ്ക്കുന്നു…..

ഒടുവിൽ അച്ഛനും അമ്മയും പറഞ്ഞു, എല്ലാവർക്കും കൂടി എറണാകുളത്തെ ഫ്ലാറ്റിൽ പോയി കുറച്ചു ദിവസം നിൽക്കാമെന്ന്….

വര്ഷങ്ങളായി ഞാനും അങ്ങോട്ടൊക്കെ പോയിട്ട്…. കിട്ടുന്ന ഇടവേളകളിൽ രുദ്രൻ ഇങ്ങോട്ട് വരികയായിരുന്നു പതിവ്….

രണ്ട് ദിവസത്തെ യാത്രയും ക്ഷീണവും ആകുമ്പോൾ പഠിത്തത്തിൽ ഉഴപ്പി ആവും എന്ന് പറഞ്ഞാണ്….. അങ്ങനെ തീരുമാനം ആയി അങ്ങോട്ട് പോവാൻ…

സ്വരൂപിന്റെ വിരുന്നു കഴിഞ്ഞിട്ടില്ല… അത് കഴിഞ്ഞിട്ട് അവർ അങ്ങോട്ട് വരും……. അപ്പോഴേയ്ക്കും ഞങ്ങൾ ഇങ്ങോട്ട് മടങ്ങാം എന്നായിരുന്നു പ്ലാൻ…..

കുറച്ചു ദിവസം അവിടെ നിൽക്കാൻ വേണ്ട സാധനങ്ങൾ എല്ലാം എർറ്റിഗയുടെ ബാക്കിലേക്ക് എടുത്തിട്ട് ഞങ്ങൾ നാലും എറണാകുളത്തേക്ക് തിരിച്ചു…….

വലിയ ഫ്ലാറ്റ് ആയത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല..

ഇനി സ്വരൂപും പെണ്ണും വന്നാലും ബുദ്ധിമുട്ടാവാൻ സാധ്യത ഇല്ല…. എങ്കിലും…. ആ…….. ചേട്ടനും അനിയനും എല്ലാം മുൻകൂട്ടി കണ്ടിട്ടാണോ ഇതൊക്കെ എടുത്തത്……..

രുദ്രന്റെയും സ്വരൂപിന്റെയും അടുക്കള സാമ്രാജ്യത്തിൽ ഒന്ന് പോയി നോക്കി…. പാത്രങ്ങൾ എല്ലാം ഒന്നുകൂടി കഴുകി വൃത്തിയാക്കി വെച്ചു…..

അത്യാവശ്യം ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ ഒക്കെ മേടിപ്പിച്ചു…. നാളെ സ്വരൂപ്‌ വരും……

ഇനി ഫ്യുച്ചർ പ്ലാൻ എന്താണാവോ….. ഭക്ഷണം കഴിച്ചിട്ട് രാത്രിയിലേക്ക് ഓരോന്നും ഉണ്ടാക്കുന്നതിനിടയിൽ ഇതൊക്കെ ആയിരുന്നു ആലോചന…..

അമ്മയും സൈലന്റ് ആണ്…. അവിടെയും ആലോചന ആയിരിക്കും… സത്യത്തിൽ ഭയമാണ്…. എന്റെ ഇരുപത്തി ഒന്നാം വയസിൽ ഞാൻ വന്ന് കയറിയ കുടുംബമാണ്…..

ഇതുവരെ ഇവരോടൊക്കെ ഉള്ള ബന്ധം ശക്തി ആർജ്ജിക്കുകയല്ലാതെ, ഒരിക്കലും നൂല് പോയിട്ടില്ല….. പക്ഷേ ഇനി എന്താവും……

ഞാൻ വന്ന് കയറിയ അതേ പ്രായത്തിൽ തന്നെ ആണ് നിവേദ്യയും…. സ്വഭാവം എന്താകും എന്നറിയില്ല…. പല പെൺകുട്ടികൾക്കും സ്നേഹം പങ്കിട്ടു പോകുന്നു എന്നുള്ള പരാതികൾ ഉണ്ടല്ലോ…….

ഇതുവരെ അങ്ങനൊന്നും അവളുടെ കാര്യത്തിൽ തോന്നിയിട്ടില്ല…. പിന്നേ, ഇനി അല്ലേ അറിയാനിരിക്കുന്നത്…

കെട്ടു വരെ ആണും പെണ്ണും നല്ല ഒന്നാം തരാം അഭിനേതാക്കൾ ആയിരിക്കും….. രണ്ട് വീട്ടുകാരെയും സ്നേഹിച്ചു വീർപ്പു മുട്ടിക്കും….

ഒന്നിച്ചായി കഴിയുമ്പോൾ മടുത്തു തുടങ്ങും… കണക്കും കാര്യങ്ങളും ആവും……

എന്റെയും രുദ്രന്റെയും കാര്യത്തിൽ അച്ഛനോ അമ്മയോ ഇതുവരെ അങ്ങനെ ഇടപെട്ടിട്ടില്ല…. സ്വരൂപിന്റെ കാര്യത്തിലും അങ്ങനെ തന്നെ ആവും….. ഇനി നിവേദ്യയെ കൂടി അറിയണം…..

യാത്രാ ക്ഷീണത്തിൽ കിടന്ന വഴി ഉറങ്ങിപ്പോയി ….

💦💦💦💦💦💦💦💦💦💦💦💦💦💦

അടുത്ത ദിവസം ഉച്ചയായപ്പോഴേക്കും അവരെത്തി…… വന്ന വഴി നിവേദ്യ വന്ന് അമ്മയെ കെട്ടിപ്പിടിച്ചു…..

സുഖാണോ അമ്മാ?

ആ ചോദ്യത്തിൽ തന്നെ എല്ലാവർക്കും ഒരു പ്രസാദം ആയി….. അമ്മ തലയാട്ടി…

മോള് മടുത്തോ യാത്ര ചെയ്ത്?

അവളുടെ കവിളിൽ ഒക്കെ തലോടി അമ്മ ചോദിച്ചു….

ഇത്തിരി ക്ഷീണിച്ചു.. ഭാവേച്ചീ… എനിക്കിത്തിരി വെള്ളം കുടിക്കാൻ തരുവോ…. പരിചയം ഇല്ലാത്തിടത്തു പോയി ഞാൻ തപ്പി എടുക്കുമ്പോഴേക്കും ദാഹം മാറും….

വെള്ളം കുടിച്ചിട്ട്, വലിയ പെട്ടിയും തൂക്കി പോയി കുളിച്ചു ഫ്രഷ് ആവാൻ പോയി അവർ രണ്ടും…..

അതുവരെ ഹാളിൽ വിശേഷം ഒക്കെ പറഞ്ഞു ഞാനും രുദ്രനും അച്ഛനും അമ്മയും ഇരുന്നു…

അമ്മ തറയിൽ കാൽ നീട്ടി വെച്ചിരുന്നു കൊണ്ട് എന്താണ് ഇനി അടുത്ത പ്ലാൻ എന്ന് ചോദിച്ചു….കെട്ടു കഴിഞ്ഞല്ലേ ഉള്ളു..

അതുകൊണ്ട് അവളെ ഇനി അമ്മയുടെ ഇല്ലത്തൊന്നും നിർത്തണ്ട… സ്വരൂപിന്റെ കൂടെ നിർത്താം എന്ന് അച്ഛൻ പറഞ്ഞു….

എങ്കിൽ ഞാൻ മാറിയാലോ അച്ഛാ… അവർക്ക് ഒരു പ്രൈവസി ഒക്കെ വേണ്ടേ…. ഞാൻ വേറെ ഫ്ലാറ്റ് എടുത്തു മാറിക്കോളാം……

രുദ്രൻ അത് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് സ്വരൂപ്‌ വന്നത്…..

ഏട്ടൻ മാറാൻ പോവാണോ.. അതെന്താ…..

ഡാ നിവേദ്യയെ ഇവിടെ നിർത്താൻ അച്ഛൻ പറഞ്ഞു… വെറുതെ അവളുടെ അമ്മയുടെ ആൾക്കാരുടെ അടുത്തേക്ക് ഇനിയും വിടണ്ട….

അതും നിനക്ക് ഇത്രയും അടുത്ത് ഫ്ലാറ്റ് ഉള്ളപ്പോൾ.. അപ്പോൾ ഞാൻ മാറാമെന്ന് വിചാരിച്ചു….

സ്വരൂപ്‌ എല്ലാം മൂളിക്കേട്ടു……എല്ലാം സമ്മതിക്കും പോലെ……..

നിവീ…….. ഇങ്ങോട്ടൊന്നു വന്നേ……

തല തുവർത്തിക്കൊണ്ട് നിവേദ്യയും വന്നു…..

നിന്നോട് ഏട്ടന് എന്തോ പറയാനുണ്ടെന്ന്….

എനിക്ക് ഇതിലൊരു പങ്കുമില്ലെന്ന് രീതിയിൽ സ്വരൂപ്‌ കയ്യൊഴിഞ്ഞു…

രുദ്രൻ എല്ലാം ഒന്നുകൂടി കാര്യങ്ങളൊക്കെ പറഞ്ഞു…..

രുദ്രന്റെ അടുത്ത് നിലത്തു വന്നിരുന്നു നിവേദ്യ, ആ കൈകൾ തന്റെ കൈകളാൽ പൊതിഞ്ഞു…

ഞാൻ നല്ലൊരു അനിയത്തിക്കുട്ടി അല്ലെന്ന് ഏട്ടന് ഇപ്പോഴേ തോന്നിത്തുടങ്ങിയോ?

കണ്ണ് നിറച്ചു കൊണ്ട് അവളത് ചോദിച്ചപ്പോൾ എല്ലാവർക്കും വിഷമം ആയി….

അങ്ങനല്ല മോളേ…. നിങ്ങളുടെ വേളി കഴിഞ്ഞല്ലേ ഉള്ളു… അടിച്ചു പൊളിച്ചു നടക്കേണ്ട സമയം… നിങ്ങൾക്ക് ഇത്തിരി പ്രൈവസി ഒക്കെ ആയിക്കോട്ടെ എന്ന് കരുതിയിട്ടാ ഞാൻ…..

അവളുടെ തോളിൽ പിടിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു നിർത്തി….

ഞാനും സ്വരൂപേട്ടനും ലവേഴ്സ് ഒന്നും അല്ലാലോ…. ഭാര്യാ ഭർത്താക്കന്മാർ അല്ലേ….. ഞങ്ങൾക്കുള്ള പ്രൈവസി ഒക്കെ ഞങ്ങൾ ഉണ്ടാക്കി എടുത്തോളാം…..

എനിക്കറിയാം ഭാവേച്ചിയുടെ അത്ര ഒന്നും ഞാൻ എത്തില്ല എന്ന്… സ്വരൂപേട്ടൻ പറഞ്ഞിട്ടുണ്ട്, ചേച്ചി നല്ലൊരു മരുമകളും ചേച്ചിയും മകളും ഭാര്യയും ഒക്കെ ആണെന്ന്….

പക്ഷേ ഞാൻ അത്രയ്ക്കൊന്നും ആയില്ലെങ്കിലും വിപരീതം ആവില്ല……ഉറപ്പ്….

എനിക്ക് നിങ്ങളുടെ ഒക്കെ കൂടെ ഹാപ്പി ആയിട്ടിരുന്നാൽ മതി… പ്ലീസ്…. എന്റെ കാര്യം ഓർത്ത് ഏട്ടൻ മാറേണ്ട…

സ്വരൂപ്‌ മാത്രം ഇരുന്നു ചിരിക്കുന്നുണ്ട്….. നല്ലൊരു മരുമകൾ ആകാൻ പാകത്തിന് നിവേദ്യയെ അവൻ വാർത്തെടുത്തതാണോ എന്നൊരു നിമിഷം ഞാൻ ഓർത്തു….

അച്ഛൻ അവളെയും എന്നെയും അടുത്തേക്ക് വിളിച്ചു…… അച്ഛന്റെ രണ്ട് കൈകളാൽ ഞങ്ങളെ ചേർത്ത് പിടിച്ചു….

ഞാൻ എന്തോ പുണ്യം ചെയ്ത അച്ഛനാണ് ഗീതേ….. മിടുക്കരായ രണ്ടാണ്മക്കൾ മാത്രം അല്ല…… മിടുമിടുക്കികളായ രണ്ട് പെൺമക്കളും ഉണ്ട്…. സന്തോഷായി…

ഈ നിമിഷം മരിച്ചു വീണാലും എനിക്ക് വിഷമം തോന്നില്ലാട്ടോ…. അത്ര സന്തോഷം ഉണ്ട്….

എന്റെയും നിവേദ്യയുടെയും നെറ്റിയിൽ അച്ഛൻ ഉമ്മ നൽകി….. സ്നേഹ ചുംബനം……

നിവേദ്യ എന്ന് വിളിക്കണ്ടാട്ടൊ… എന്തോ പരിചയക്കാരെ വിളിക്കുന്ന പോലെ തോന്നുന്നു… എന്നെ നിവീ എന്ന് വിളിച്ചാൽ മതീട്ടോ…

അങ്ങനെ കേൾക്കുമ്പോൾ ഒരു സുഖല്ലേ…. ഞാൻ ഇവിടത്തെ ആണെന്ന് എനിക്ക് തന്നെ തോന്നും…..

അവള് ചിണുങ്ങി അത് പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ സമ്മതിച്ചു… അതിനപ്പുറം സ്വരൂപിനു നല്ല സംതൃപ്തി ആയിട്ടുണ്ടെന്ന് എനിക്ക് തോന്നി….

നമ്മളുടെ റേഞ്ചിനുള്ള ഒരാളെ പങ്കാളി ആയി കിട്ടുമ്പോൾ സ്വാഭാവികമായും ഒരു സന്തോഷം മനസ്സിൽ നിറയൂലോ….

പിന്നെ ഞങ്ങൾ ആഘോഷിക്കുകയായിരുന്നു…..

പഠിക്കുന്ന കാലത്തെ ഓരോ വിശേഷങ്ങൾ രുദ്രനും സ്വരൂപും പറയുമ്പോൾ അവളുടെ കൂട്ടുകാരുടെ കൂടെ ഒപ്പിച്ച ഓരോ തല്ലുകൊള്ളിത്തരം അവളും പറയും…..

ഇത് മൊത്തം പറഞ്ഞ് കൂട്ടുന്നത് അമ്മയുടെ മടിയിൽ നീണ്ടു നിവർന്നു കിടന്നിട്ടാണ്…..

അവള് നല്ലൊരു കുട്ടിയാണ്‌ട്ടോ…. അല്ലെങ്കിൽ ഇത്രയും പെട്ടെന്ന് ഞങ്ങളിലേക്ക് ഒരു കിലുക്കാംപെട്ടി പോലെ ചേരാൻ അവൾക്കാവില്ലായിരുന്നു……

ഒത്തിരി വൈകി അന്ന് കിടന്നപ്പോൾ….. അച്ഛനൊക്കെ ഇത് പോലെ ഉറക്കമിളച്ച ദിവസം കുറവായിരിക്കും…..

മുറിയിൽ ചെന്നപ്പോൾ രുദ്രൻ കുളി കഴിഞ്ഞു വന്ന്‌ മേൽ തുടയ്ക്കുവാണ്…..

ഞാൻ കട്ടിലിൽ കേറി കിടന്നു……

ഭാവ……ഇനി എന്താ നിന്റെ പ്ലാൻ?

മുണ്ടൊതുക്കി പിടിച്ചു രുദ്രൻ കട്ടിലിലേക്ക് കയറിയിരുന്നു

എന്ത്യേ രുദ്രാ…..

അതല്ല…. നിനക്ക് MD ചെയ്യണ്ടേ………. അതാ ഞാൻ ചോദിച്ചത്……

ചോദിച്ചു കൊണ്ട് രുദ്രൻ കിടന്നു….

ഞാൻ അത് കുറച്ചു ഗ്യാപ് ഇട്ടിട്ട് ചെയ്യാമെന്ന് കരുതുന്നു രുദ്രാ…….

ഞാൻ മേൽചുണ്ട് കടിച്ചു പിടിച്ചു ചിന്തിച്ചു കൊണ്ട് പറഞ്ഞു…

അതെന്താ…. ഇത്രയും നാൾ ഇങ്ങനൊരു പ്രശ്നം ചിന്തിക്കാൻ മാത്രം ഉണ്ടായിട്ടില്ലലോ…..

രുദ്രൻ തോളിലേക്ക് വട്ടം പിടിച്ചു ചോദിച്ചു….

അങ്ങനല്ല രുദ്രാ….. MD ചെയ്യണമെങ്കിൽ എന്തായാലും NEET PG ക്ലിയർ ചെയ്യണം…. ഞാൻ വിചാരിക്കുന്നു ഒരു ടു ഇയർ ഇതിനു വേണ്ടി ഇൻവെസ്റ്റ്‌ ചെയ്യാമെന്ന്….

അതിന് ഒരു വർഷം പോരെ…….

അത്………. അതല്ല രുദ്രാ……ഒരു കുഞ്ഞൊക്കെ ആയിട്ട് മതി MD എന്ന് മനസ് പറയുന്നു….. ഇവിടത്തെയും അവിടത്തെയും വീട്ടുകാർ അത് നല്ല പോൽ ആഗ്രഹിക്കുന്നുണ്ട്….

വീട്ടുകാർ മാത്രം അല്ല…. നമ്മൾ രണ്ടും ആഗ്രഹിക്കുന്നുണ്ട്….. അത് തുറന്നു പറയുന്നില്ലെന്ന് മാത്രം …..

രുദ്രൻ ഭാവയേ തന്നെ നോക്കിക്കിടന്നു….

ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… പക്ഷേ നിന്റെ ആഗ്രഹം ഒക്കെ നടന്നിട്ട് പോരെ എന്ന് വിചാരിച്ചു ….. ഗ്യാപ് വന്നാൽ പിന്നേ പഠിക്കാൻ നിനക്ക് ബുദ്ധിമുട്ടാവില്ലേ………

ബുദ്ധിമുട്ട് ഇല്ലാത്ത ഒന്നുമില്ല…… കുട്ടികളൊക്കെ ഉള്ള ഒരു കുടുംബം… അതും മാറ്റിവെക്കാൻ പറ്റാത്ത ഒരു കാര്യം ആണല്ലോ…

പിന്നേ ദിസ് ഈസ്‌ ദി ബെസ്റ്റ് ഏജ്……… MD ഒക്കെ കഴിയുന്ന നോക്കി ഇരുന്നാൽ എന്റെ കുട്ടികൾ വലുതായി വരുമ്പോഴേക്കും നമ്മൾക്ക് നര വീഴും.. ……

പൊട്ടിച്ചിരിച്ചു കൊണ്ട് രുദ്രൻ ഇറുക്കിപ്പിടിച്ചു…..

ആരുടേയും നിർബന്ധം ഒന്നും അല്ലല്ലോ???????

അല്ല രുദ്രാ….. പിന്നേ ശ്രീ ചേച്ചി മോളെയും കൊണ്ട് കല്യാണത്തിന് വന്നപ്പോൾ അമ്മ ഓടി വന്ന്‌ കുഞ്ഞിനെ കയ്യിലെടുത്തു തുരു തുരാ ഉമ്മ കൊടുക്കുന്ന കണ്ടു…

അത് കൂടി കണ്ടപ്പോൾ സഹിക്കാൻ വയ്യാതായി….

നിവിയുടെ ക്ലാസ്സ്‌ കഴിഞ്ഞിട്ടേ അവർ ഏതായാലും കുഞ്ഞുങ്ങളെ കുറിച്ചൊക്കെ ചിന്തിക്കുള്ളു…..

പിന്നേ സീനീയേഴ്സ് നമ്മളല്ലേ…… എല്ലാവരും നമ്മളെ ആണ് പ്രതീക്ഷിക്കുന്നത്……നമ്മളായിട്ട് തീരുമാനിക്കട്ടെ എന്ന് കരുതിയാ ആരും ഒന്നും ഇതുവരെ പറയാത്തത്….

കുറേ നേരം ഇത് തന്നെ ആലോചിച്ചു ഞങ്ങൾ കിടന്നു……. ജീവിതം ആണ്… എല്ലാം ഒരു ഓർഡറിൽ പോയില്ലെങ്കിൽ അവസാനം താളപ്പിഴ വരും……

തീരുമാനങ്ങൾക്ക് കാതോർത്തു കൊണ്ട് ആകാശത്തു നക്ഷത്രങ്ങൾ മിന്നി……. ചന്ദ്രൻ വളഞ്ഞു നിന്നു ചെവി വട്ടം പിടിച്ചു……

താഴെ വഴികളിലൂടെ വണ്ടികൾ സമയം നോക്കാതെ ചീറിപ്പാഞ്ഞു…..

കൊട്ടും കുരവയുമിട്ട് പോകുന്ന വാഹനങ്ങളുടെ ശബ്ദങ്ങൾക്കിടയിൽ രാവ് പുലരുവോളം ഞങ്ങളുടെ തീരുമാനം കേൾക്കാൻ പറ്റാതെ ചന്ദ്രൻ മിഴിയടച്ചു……..

പക്ഷേ ജനലുകളിൽ കൊട്ടിക്കൊണ്ടിരുന്ന ചൂടുകാറ്റ്, താൻ ഒളിച്ചു കേട്ട ഉത്തരം പറയാനായി, സന്ധ്യയ്ക്ക് നിലാവ് വരുന്നതും കാത്തിരുന്നു…..

💫💫💫💫💫💫💫💫💫💫💫

മംഗളവനം കാണാൻ നിവിയെ കൂട്ടി കുടുംബമൊന്നിച്ചിറങ്ങി…..കൊച്ചിയുടെ ശ്വാസകോശം എന്നാണ് മംഗളവനത്തെ കുറിച്ച് പറയുക…. നഗരത്തിന്റെ നടുവിലെ കൊച്ചു വനം……. റിലാക്സ് ആവാൻ പറ്റിയൊരു ഇടം ആണുട്ടോ…..

നിവി വന്നിട്ട് ആദ്യമായാണ് ഇങ്ങനെ പുറത്തേക്ക് ഒക്കെ ഇറങ്ങുന്നത്…..

സ്വരൂപ്‌ അമ്മയുടെ തോളിൽ തള്ളി തള്ളി നടന്നു… അല്ലെങ്കിൽ അമ്മ നടക്കാൻ പുറകോട്ട് ആകുവേ…. അച്ഛനെ തള്ളാൻ പോയാൽ തല്ല് കിട്ടും……

അതുകൊണ്ട് അച്ഛന്റെ കൂടെ ചേർന്ന് രുദ്രനും നടന്നു….. ഞാനും നിവിയും പിന്നെ ഒരു ഗാങ് ആണല്ലോ…….

എന്റെ കുഞ്ഞനിയത്തി അല്ലേ നിവി…. എന്റെ മാത്രം അല്ലാട്ടോ രുദ്രന്റെയും….. മോളേ… എന്നും വിളിച്ചെപ്പോഴും ഓരോന്ന് ചോദിക്കുന്ന കേൾക്കാം…….

കൈകൾ കോർത്തു പിടിച്ച് ആട്ടി ആട്ടി ഞാനും നിവിയും നടന്നു….

ഇടയ്ക്ക് രുദ്രൻ ഞങ്ങളെ നോക്കി ചുണ്ട് മലർത്തി കഷ്ടം എന്ന് പറഞ്ഞു….. എന്തോന്ന് കഷ്ടം…….. അടുത്ത വർഷം മിക്കവാറും കയ്യിൽ ജൂനിയർ കാണും…

അന്നേരം കൊച്ചിനെ പിടിക്കാൻ പോകുവോ അതോ കൈ ആട്ടാൻ പോകുവോ….. പതിയെ മനസ്സിൽ പിറുപിറുത്തു…

ഡാ സ്വരൂപേ…… അന്ന് ഒരിക്കൽ നീ രുദ്രനോടൊരു കാര്യം ചോദിച്ചില്ലേ…… ശിവരാത്രിയുടെ ഡാൻസിന്റെ കാര്യം….

അച്ഛൻ പെട്ടെന്ന് എന്തോ ഓർത്ത പോലെ ചോദിച്ചു…

ഉവ്വ്…. ഡാൻസ് രൂപേട്ടനും ചേച്ചിയും ഡാൻസ് ചെയുന്ന കാര്യം…അത് പണ്ടല്ലേ.
…ഇതുവരെ അത് ചെയ്യാൻ പറ്റിയില്ലല്ലോ…..

ആ….. അത് തന്നെ……… ഞാൻ ഒരു അഭിപ്രായം പറയട്ടെ മക്കളേ…. നിവി മോള് ഡാൻസ് പഠിച്ചതല്ലേ…. അടുത്ത വർഷം നീയും നിവി മോളും കൂടി കളിയ്ക്ക്….. എന്ത് പറയണു …..

അച്ഛൻ ഇത്രേം നേരം ഈ പ്രകൃതി സൗന്ദര്യം ആസ്വദിക്കാതെ ഇതും ആലോചിച്ചുകൊണ്ടിരിക്കുവായിരുന്നോ….. എനിക്ക് ചിരി വന്നു…… .

ഉറക്കത്തിൽ പോലും അച്ഛന് മക്കളുടെ കാര്യാ ചിന്ത… ഒരു കാര്യമുണ്ട്ട്ടോ…. അതിനു ശേഷം ഒരിക്കലും ഞങ്ങൾ മൂന്നും സ്റ്റേജിൽ കയറിയിട്ടില്ല….

സ്വരൂപ്‌ തന്നെ അതിനുള്ള ഉത്തരം കൊടുത്തു…

ഒരു വീട്ടിൽ ഒരു ശിവനും പാർവതിയും പോരേ അച്ഛാ…. ഞാനും എന്റെ നിവിയും മഹാവിഷ്ണുവും ലക്ഷ്മിയും ആണ്…..

ഞങ്ങൾക്ക് രണ്ടിനും അതാണ്‌ ഇഷ്ടം….. എന്റെ ഈ ഏട്ടന് മാത്രേ രുദ്രനും ശിവനും ആകാൻ പറ്റുള്ളൂ…..

ഞാൻ എന്നും വിഷ്ണു ആണ്…… എന്റെ ഭാവേച്ചിയുടെ സ്വന്തം അനിയൻ കുട്ടി……..

വിഷ്ണുവും പാർവതിയും പോലെ….. അതിനി സ്റ്റേജിൽ ആയാലും……

സ്വരൂപേ…. അവസരം കിട്ടിയാൽ കളയണ്ട കേട്ടോ ……പിന്നെ ജീവിതത്തിൽ ഒത്തു വരണം എന്നില്ല ………..

രുദ്രൻ താക്കീത് പോലെ പറഞ്ഞു ..

എന്റെ ഏട്ടാ…. അതിനല്ലേ രാമ നവമിയും ശ്രീ കൃഷ്ണ ജയന്തിയും ഒക്കെ…. അപ്പോൾ ഞാനും എന്റെ ലക്ഷ്മിയും കൂടി തട്ടിൽ കേറും…. അല്ലെടീ……

എന്റെ അടുത്ത് നിന്ന നിവിയെ കയ്യിൽ പിച്ചിക്കൊണ്ട് സ്വരൂപ്‌ പറഞ്ഞു…..

എങ്കിൽ പിന്നെ നിങ്ങളുടെ ഇഷ്ടം…. ആരാന്ന് വെച്ചാൽ കേറ് …..

അവസാന വാക്കും പറഞ്ഞു കൊണ്ട് അച്ഛൻ വിഷയം വിട്ടു…..

ഒരാഴ്ച പെട്ടെന്ന് കഴിഞ്ഞു പോയി… രുദ്രനും സ്വരൂപും ജോലിക്ക് പോയിത്തുടങ്ങി….. നിവി ക്ലാസ്സിലും…..

അച്ഛനെ സ്വരൂപ്‌ നിർബന്ധം പിടിച്ച് അവിടെ തന്നെ നിർത്താൻ തീരുമാനമാക്കി…അങ്ങനെ ഞങ്ങൾ ആറും ഒരുമിച്ചായി…

അതുകൊണ്ട് ക്ഷേത്ര പൂജയിൽ നിന്ന് അച്ഛൻ ലോങ്ങ്‌ ആയി ഒരു ലീവ് എടുത്തു……

കീഴ് ശാന്തി ഒക്കെ ആയി വേറെയും ആൾക്കാർ ഉണ്ടല്ലോ…..

ഞാൻ വീണ്ടും നീറ്റിന്റെ പുറകെ ഇറങ്ങി…

ഇതും, കൂടെ പഠിച്ചു വിട്ടില്ലെങ്കിൽ, അവസാനം തല്ലിക്കൂട്ടി MD വെറും കിനാവ് ആകും…….

അതുകൊണ്ട് ഓരോ പണിയും വേഗത്തിൽ ചെയ്തു തീർത്തിട്ട് ഞാൻ ടെക്സ്റ്റിന്റെ അടുത്തേക്ക് ഓടും……

നിവിയെ അങ്ങനൊന്നും കിച്ചണിൽ കേറ്റാറില്ലട്ടോ…. അവൾക്ക് പഠിക്കണ്ടേ….

ഇടയ്ക്ക് ഒന്ന് വന്നു മുഖം കാട്ടും…. അപ്പോഴേക്കും ഞങ്ങൾ ഓടിക്കും…..

അച്ഛന് ഇടയ്ക്ക് മടുത്തു തുടങ്ങി…

പിന്നെ വൈകിട്ട് ഒരു നടപ്പും ഒക്കെ ആയി…..

ആദ്യം ഒക്കെ അര മണിക്കൂർ കൊണ്ട് വരുമായിരുന്നു….

ഇപ്പോൾ അച്ഛൻ അത്യാവശ്യം വൈകാറുണ്ട്…..

സ്വരൂപ്‌ ജോലി കഴിഞ്ഞു വരുമ്പോഴേ ചോദിക്കും, സെന്റ് തെരേസാസിന്റെ മുൻപിൽ ഒപ്പിടാൻ പോയ ആൾ വന്നില്ലേ എന്ന്……

സംഭവം അതൊന്നും അല്ല കേട്ടോ….

അച്ഛന് വേറെ കുറേ തരപ്രായക്കാരെ കിട്ടിയിട്ടുണ്ട്… അപ്പോൾ ഓരോന്ന് കൊച്ചു വർത്തമാനം ഒക്കെ പറഞ്ഞിരുന്നു വൈകും……

പക്ഷേ മക്കള് രണ്ടും മോശം അല്ലല്ലോ….

വയസ്സ് കാലത്ത് അച്ഛൻ അമ്മയെ തേയ്ക്കുവാ എന്നൊക്കെ പറഞ്ഞ് തുടങ്ങും… ഞാനും നിവിയും കാഴ്ചക്കാരായി ഇരിയ്ക്കും….

ഇതൊക്കെ അത്താഴം ഉണ്ണുന്ന നേരത്താണ്…..

അപ്പോഴല്ലേ ഒന്ന് സമാധാനം ആയി എല്ലാവരും ഇരിക്കുന്നത്…..

സംസാരിക്കുന്നതിനിടയിൽ അച്ഛനിങ്ങനെ വൈകിട്ട് കൂടെ നടക്കാൻ വരാറുള്ള ആളുടെ മോന്റെ കുട്ടിയുടെ കാര്യം വാ തോരാതെ പറയുന്നുണ്ട്…….

അതൊക്കെ കേട്ടിരുന്നു കുറച്ചായപ്പോൾ നാളെ പോകാനുള്ളവരൊക്കെ പോയിക്കിടക്കാൻ പറഞ്ഞ് അമ്മ ഓടിച്ചു…

എനിക്ക് ആ കുട്ടിയെ കണ്ടപ്പോൾ ഒത്തിരി കൊതി തോന്നി ഗീതേ……… എന്ത് രസമാണെന്നോ…. രണ്ട് സൈഡിലും ഇത്തിരി ഉള്ള മുടി കെട്ടി വെച്ചിട്ട് ഒരു സുന്ദരി….

നമുക്ക് എന്നാ അങ്ങനെ ഒരാളുടെ കയ്യിൽ പിടിച്ചു നടക്കാൻ പറ്റുക………

അയാൾ പലപ്പോഴും ആ കുട്ടിയേയും പിടിച്ചാവും ഗ്രൗണ്ടിൽ വരുന്നത്…..

അത് കാണുമ്പോൾ എനിക്ക് ഒത്തിരി വാത്സല്യം തോന്നും…

പക്ഷേ പ്രകടിപ്പിക്കാൻ പറ്റുവോ… വല്ലവരുടെയും കുട്ടിയല്ലേ….

ഇന്നത്തെ കാലം ശരിയല്ലാത്തത് കൊണ്ട് അന്യര് തൊട്ടാൽ ഇപ്പോൾ ഒരു കാർന്നോന്മാര്കും ഇഷ്ടാവില്ല….

ഉറങ്ങുന്നതിനു മുൻപ്, മുറിയിൽ രുദ്രൻ കൊണ്ട് വെച്ച ഗ്ലാസ്‌ അടുക്കളയിൽ വെക്കാൻ ചെന്നപ്പോഴാണ് അച്ഛൻ ഹാളിലെ കബോർഡിൽ ചാരി അമ്മയോട് പറയുന്ന കേട്ടത്…..

നല്ല വിഷമം ഉണ്ട് അച്ഛന്…..

എന്താണെന്നറിയില്ല… കണ്ണ് നിറഞ്ഞു…… മക്കളോട് ആവശ്യപ്പെടാൻ പറ്റില്ലല്ലോ… അതുകൊണ്ട് മാത്രം മനസ്സിൽ അടക്കി വെയ്ക്കുന്ന മോഹങ്ങൾ…..മക്കളുടെ മക്കള് ഓരോ ആൾക്കാരുടെയും മോഹമാണ്…

ഈ പഴയ തലമുറയിൽ ഉള്ള പലരും അയ്യോ…

വീട്ടുകാരെന്ത് കരുതും എന്ന് വിചാരിച്ചു മസിൽ പിടിച്ചു നിന്ന് നല്ല കാലത്ത് ഭാര്യയോടും മക്കളോടും ഉള്ള സ്നേഹം പ്രകടിപ്പിക്കാത്തവർ ആയിരിക്കും….

അവരൊക്കെ മക്കളുടെ മക്കളേ തോളിൽ കുറേ ചുമന്നിട്ടുമുണ്ടാവും…..

അതാണ്‌ രസം…..

ഹാളിലെ ഡൈനിങ്ങ് ടേബിളിൽ ഗ്ലാസ്‌ വെച്ചു മുറിയിലേക്ക് തന്നെ ചെന്നു….

രുദ്രൻ ഫോണിൽ നോക്കി ഇരിപ്പാണ്…….. ഒന്നും മിണ്ടാതെ പോയി കിടന്നു…..

സങ്കടം തികട്ടി വന്നു…. തൊണ്ടക്കുഴിയിൽ നിന്നൊരു വരണ്ട കാറ്റ് കണ്ണിലേക്കു വന്നു…..

കണ്ണുനീർ ആയി അവ പൊഴിഞ്ഞു വീണു……. ഏങ്ങലുകൾ പുറകെ വന്നു……..

രുദ്രനും ഞെട്ടിപ്പോയിട്ടുണ്ടാവണം…..കാര്യം പറഞ്ഞപ്പോൾ ചേർത്ത് പിടിച്ചു പുറത്തു തട്ടി ആശ്വസിപ്പിച്ചു….. ഇതുവരെ കനിഞ്ഞ ഭഗവാൻ പ്രാർത്ഥന കേൾക്കാതിരിക്കില്ലെന്ന്…..

ഭാവേ…… നിനക്കൊരു കാര്യം അറിയുവോ…….

നമ്മുടെ സുബ്രഹ്മണ്യൻ ഇല്ലേ…. ശിവ പുത്രൻ….. ഒരുപാട് നാളുകൾക്ക് ശേഷം ശിവനും പാർവ്വതിയ്ക്കും ഉണ്ടായ കുഞ്ഞാണ്…..

അന്ന് ഇതുപോലെ പാർവതിയും കരഞ്ഞിരുന്നു എനിക്കൊരു കുഞ്ഞിനെ കിട്ടിയില്ലല്ലോ എന്ന്‌ പറഞ്ഞ്….

എന്നിട്ട് എന്തായി….. എല്ലാവരും ആരാധിക്കുന്ന…. അമ്മയെ സ്നേഹിച്ചു തോൽപ്പിക്കുന്ന കാർത്തികേയനെ കിട്ടിയില്ലേ പാർവതി ദേവിയ്ക്ക്…

അതുപോലെ നമുക്കും ഭഗവാൻ തരും എന്റെ ഭാവയേ ഓരോ നിമിഷവും സ്നേഹിക്കുന്നൊരു കുഞ്ഞിനെ….

പിന്നേ ഈ രുദ്രനെ കുട്ടിയല്ലേ….. എന്റെ ഭാവയേ സ്നേഹിക്കാതിരിക്കുവോ…… മതീട്ടോ കരഞ്ഞത്…..

അവളുടെ അടുത്തിരുന്നു രുദ്രൻ അവളുടെ മിഴിനീര് തുടച്ചു കൊടുത്തു……

രുദ്രാ….പണ്ടൊരു ശിവരാത്രിയ്ക്ക് ഞാൻ ഭഗവാനോട് ഒരുണ്ണിയെ ചോദിച്ചിരുന്നു….

നമ്മൾ കൂടി ആഗ്രഹിക്കാത്തത് കൊണ്ടല്ലേ എന്റെ പ്രാർത്ഥന നടക്കാത്തത്….എനിക്ക് ഇന്ന് സഹിക്കാൻ പറ്റാത്ത വിഷമം തോന്നിയത് കൊണ്ടാ ഞാൻ കരഞ്ഞത്….

എല്ലാവർക്കും ഇത്രയും വിഷമം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ…. വീട്ടിലും എല്ലാവർക്കും ഈ ആഗ്രഹം കാണുമല്ലേ…..

എണീറ്റിരുന്നു കണ്ണുകൾ തുടച്ചു ഞാൻ രുദ്രനെ നോക്കി…..

കളിയായി തലയിൽ കൊട്ടിയിട്ടു രുദ്രൻ ഭാവയേ കട്ടിലിൽ തന്നെ പിടിച്ചു കിടത്തി….. ഒരു കയ്യാൽ നെറുകിൽ തലോടി മറുകയ്യാൽ പുറത്തു തട്ടി മെല്ലെ രുദ്രൻ ഭാവയേ ഉറക്കി…..

വേഷപ്പകർച്ചകളാണ് ജീവിതം….

” ഇണങ്ങുമ്പോൾ ഞാനൊരു കൂട്ടുകാരൻ…….
പിണങ്ങുമ്പോഴോ ഞാനൊരേട്ടനാകും……..
പ്രണയത്തിൽ ചേരുന്ന പാതിയാവും…..
കരുതലിൽ നല്ലൊരച്ഛനാവും……
മതിയാകുവോളം നിൻ നിഴലാകും…………
അതിനപ്പുറം ഞാൻ നീ തന്നെയാകും……….. ”

കൈലാസത്തിൽ ഭഗവാൻ, പണ്ട്, താൻ തന്റെ അർദ്ധാംഗനിയേ ആശ്വസിപ്പിച്ച പോലെ രുദ്രൻ ഭാവയേ ചേർത്ത് പിടിക്കുന്ന കണ്ട് ഹൈമവതിയെ നോക്കി മന്ദഹസിച്ചു……….

അതിന്റെ അർത്ഥം മനസിലായത് പോലെ ദേവി മൗനമായി അനുവാദം നൽകി…

പ്രപഞ്ചത്തിൽ ഉമാമഹേശ്വരൻമാർ ഉള്ളിടത്തോളം പരസ്പരം മനസിലാക്കി ചേർത്ത് പിടിക്കുന്ന പ്രണയങ്ങൾ ഉണ്ടാകും….. നീയില്ലെങ്കിൽ ഞാനോ… ഞാനില്ലെങ്കിൽ നീയോ ഇല്ലെന്ന് പറയാതെ പറയുന്ന പ്രണയം…..

ആത്മാവിനോളം ചേർത്ത് വെച്ചു കൊഞ്ചിക്കുന്ന അനന്തമായ പ്രണയം…..നീയും ഞാനും ഇനിയില്ല… നമ്മൾ മാത്രം…

ഉടലും ഉയിരും പങ്കിട്ടെടുത്തവരുടെ പ്രണയം……. അതിങ്ങനെ കൈലാസത്തിൽ നിന്നും ദേശാന്തരങ്ങൾ താണ്ടി ഒഴുകിക്കൊണ്ടിരുന്നു…….

ആ ഒഴുക്കിൽ പെട്ട തൃണം പോലും തനിക്കായി കാത്തു നിന്നവനെ ഓർത്ത് കരപറ്റി……… മനുഷ്യനും….

ഭാവയാമിയുടെ കണ്ണുനീരിൽ ഹൃദയം പിടഞ്ഞ രുദ്രൻ, താൻ പൂജിച്ച ഭഗവാൻ പ്രസാദിക്കുവാനായി മിഴികളടച്ചു പ്രാർത്ഥിച്ചു…….

പ്രണയിച്ചു കൊതി തീരാത്തവരുടെ ഇടയിലേക്ക് കടന്നു വരാൻ ആറ് ഇതളുകൾ ഉള്ളൊരു താമരപ്പൂ കൊതിച്ചു….

രുദ്രന്റെ തേജസ്സിലും ഭാവയാമിയുടെ നൈർമല്യത്തിലും മൊട്ടിട്ട ആ പൂവ് അടുത്ത ഉദയത്തിനായി കാത്തിരുന്നു………….

തളർന്ന ആയിരം മൊട്ടുകളെ പിന്തള്ളി, ഇന്നോളം ആവാഹിച്ചെടുത്ത പ്രണയത്തിന്റെ ഊർജ്ജം വഹിച്ചുകൊണ്ട്, ആറിതളുകൾ കൂട്ടിച്ചേർത്തു വെച്ച ആ പൂമൊട്ട്,

വിരിയാനായി ചുവരുകൾ കെട്ടിയ തടാകത്തിൽ കാത്തു നിന്നു….. ആരുമറിയാതെ വിരിഞ്ഞു നിന്നു ഞെട്ടിക്കാൻ…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24

രുദ്രഭാവം : ഭാഗം 25

രുദ്രഭാവം : ഭാഗം 26

രുദ്രഭാവം : ഭാഗം 27

രുദ്രഭാവം : ഭാഗം 28

രുദ്രഭാവം : ഭാഗം 29

രുദ്രഭാവം : ഭാഗം 30

രുദ്രഭാവം : ഭാഗം 31

രുദ്രഭാവം : ഭാഗം 32

രുദ്രഭാവം : ഭാഗം 33

രുദ്രഭാവം : ഭാഗം 34

രുദ്രഭാവം : ഭാഗം 35

രുദ്രഭാവം : ഭാഗം 36

രുദ്രഭാവം : ഭാഗം 37

രുദ്രഭാവം : ഭാഗം 38