എന്നും രാവണനായ് മാത്രം : ഭാഗം 16

Spread the love

എഴുത്തുകാരി: ജീന ജാനകി

പേരറിയാത്തൊരു പുഞ്ചിരി ചക്കിയിലും കണ്ണനിലും തങ്ങി നിന്നു…. പെട്ടെന്നാണ് ഫ്ലോട്ടും ശിങ്കാരിമേളക്കാരും എല്ലാം പെട്ടെന്ന് പറമ്പിലേക്ക് കയറിയതും ആകെ തിക്കും തിരക്കുമായി… ആൾക്കാർ തള്ളിക്കയറിയതിന്റെ കൂട്ടത്തിൽ ചക്കിയുടെ കൈ രാജിയിൽ നിന്നും വിട്ടു പോയി…. ആകെ ബഹളത്തിന്റെ ഇടയിൽ അവൾ ഉറക്കെ വിളിച്ചത് ആരും കേട്ടതുമില്ല…. രാജി കരയാൻ തുടങ്ങി… ഒരു വിധം തിരക്ക് മാറിവന്നപ്പോൾ സച്ചുവും കണ്ണനും അവളുടെ അടുത്തേക്ക് ഓടി വന്നു… സച്ചു : എന്താ മോളേ…. എന്തിനാ കരയുന്നേ… കണ്ണൻ : മോളേ ചക്കി എവിടെ ? രാജി : ചേട്ടായി ഞങ്ങളിവിടെ കപ്പലണ്ടിയും കഴിച്ച് നിൽക്കുവാരുന്നു… ഫ്ലോട്ടും ശിങ്കാരിമേളക്കാരും വന്നതിന്റെ ഇടയിലൂടെ കുറേപ്പേർ കളിക്കാനൂടെ തള്ളിക്കേറി… ഞാൻ ബാലൻസ് തെറ്റി പിന്നോട്ട് ആയിപ്പോയി…

ഞാൻ തിരിച്ചു അവളെ നോക്കിയപ്പോൾ കണ്ടില്ല… അവളുടെ കുപ്പിവളകൾ മാത്രം ഇവിടെ പൊട്ടിക്കിടക്കുന്നു…. എനിക്ക് പേടിയാകുന്നു ചേട്ടായി.. എന്റെ ചക്കി……. അതും പറഞ്ഞു രാജി നിലത്തേക്ക് ഇരുന്നു പൊട്ടിക്കരഞ്ഞു.. ജലജയും ബാക്കി എല്ലാവരും അവളെ ആശ്വസിക്കുന്നുണ്ടായിരുന്നു…. “പാപ്പാ ഇവരെ നോക്കിക്കോ… ഞാൻ അവളേം കൊണ്ടേ വരുള്ളൂ…..” “ചേട്ടായി ഞാനും വരാം”-(സച്ചു) “നീ ഇവിടെ നില്ക്ക്…. ഇത് ഞാൻ നോക്കിക്കോളാം….” കണ്ണൻ മുണ്ടും മടക്കിക്കുത്തി പറമ്പിലെ മുക്കും മൂലയും അരിച്ചു പെറുക്കി… പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത ഒരു കോണിലേക്ക് കണ്ണന്റെ കണ്ണുകൾ ചലിച്ചു… നേരിയ വെളിച്ചമുണ്ട്…. അവിടെ കേൾക്കുന്ന ശബ്ദം ചക്കിയുടേതാണെന്ന് അവൻ തിരിച്ചറിഞ്ഞു…. ആ കാലുകൾ അവിടേക്ക് ചലിച്ചു…

രാജി പറയുന്നത് കേട്ട് കയ്യും കാലും തളരുന്നുണ്ടായിരുന്നു… ജീവനും കയ്യിൽ പിടിച്ചാണ് ഓരോ മുക്കും മൂലയും തപ്പിയത്… ആരും പെട്ടെന്ന് ശ്രദ്ധിക്കാതെ നേരിയ വെളിച്ചം മാത്രമുള്ള ഭാഗത്തേക്ക് എന്റെ കണ്ണുകൾ ചലിച്ചു… അടുത്തേക്ക് ചെന്നപ്പോൾ ചക്കിയുടെ ശബ്ദം കേട്ട പോലെ തോന്നി.. അങ്ങോട്ട് ചെന്നപ്പോൾ നാലുപേർ അവിടെ നില്പുണ്ട്.. നേതാവെന്ന് തോന്നിക്കുന്ന ഒരുത്തൻ അവളുടെ കയ്യിൽ പിടിച്ചിരിക്കുന്നു…. ദേഷ്യം ഇരച്ചു കയറി… പക്ഷേ അവളുടെ വർത്താനം കേട്ടപ്പോൾ എന്റെ കിളി പറന്നു പോയി… “ഫ! കയ്യെടുക്കെടാ ചെറ്റേ…..” “അടങ്ങി നിൽക്ക് മോളേ…. പെട്ടെന്ന് വിട്ടേക്കാം… അതുവരെ ചേട്ടൻ പറയുന്നതൊന്ന് കേൾക്ക്…..” “പോയി നിന്റെ വീട്ടിൽ പറയെടാ #@₹@@₹@$£%€ മോനേ…….” എന്റെ സെയിം കിളി പോയ അവസ്ഥയിൽ അവന്മാരും നിൽക്കണുണ്ട്…

അതുമാതിരി തെറിയല്ലേ പെണ്ണ് വിളിച്ചത്…. കണ്ടാൽ എന്താ ഒരു ഐശ്വര്യം… വാ തുറന്നാൽ ചാളമേരി തോറ്റു പോകും…. ചെവി ഡെറ്റോൾ ഇട്ട് കഴുകണം…. “മര്യാദയ്ക്ക് സംസാരിച്ചാൽ നിനക്ക് നെഗളിപ്പല്ലേ…. ഇവിടെ വാടീ…..” ഇനിയും രംഗപ്രവേശനം ചെയ്തില്ലേൽ ശരിയാവില്ല…. ഞാനങ്ങ് കളത്തിലേക്കിറങ്ങാം….. പതിയെ ഇടിവള കൈക്ക് മുകളിലേക്ക് കയറ്റി.. ഫുൾക്കൈ ഷർട്ടിന്റെ സ്ലീവ് മടക്കി വച്ചു.. മുണ്ടൊന്നൂടെ മടക്കിക്കുത്തി…. “അതേ ചേട്ടന്മാരേ എന്താ ഇവിടൊരു ഗൂഢാലോചന….” പെട്ടെന്ന് എല്ലാവരും ഞെട്ടി ഞാൻ നിന്ന സ്ഥലത്തേക്ക് നോക്കി… പെണ്ണ് എന്നെ ആകെ സ്കാൻ ചെയ്ത് നോക്കുന്നുണ്ട്…. “ധൈര്യമുണ്ടെങ്കിൽ എന്റെ കെട്ട്യോനെ തോൽപ്പിക്കെടാ…. ചാടി അടിക്ക് കണ്ണേട്ടാ…”

ഇത്തവണ ഞാനാ ഞെട്ടിയത്… അതിന്റെ ഇടയിൽ ആ നത്തിരുന്ന് ഗോളടിക്കുന്നുണ്ട്…. പോയ കിളികളെ ഒക്കെ കൂട്ടിലാക്കി ഞാൻ അവന്മാർക്ക് നേരേ നടന്ന് ചെന്ന് നിന്നു… ഞാൻ വലത് കൈ കൊണ്ട് മീശ ഒന്ന് പിരിച്ചു… പെണ്ണ് കയ്യിൽ പിടിച്ചവന്റെ കാലു നോക്കി ചവിട്ടി… അവന്റെ കണ്ണിന്ന് പൊന്നീച്ചയാണോ നീലീച്ചയാണോ പറന്നത് എന്നൊന്നും അറിയില്ല.. എങ്ങനെ പറക്കാതെ ഇരിക്കും.. കുതിരേട ലാടം പോലല്ലേ ചെരുപ്പിന്റെ ഹീൽ…… അവന്റെ നിലവിളി നന്നായി കേട്ടു… അപ്രതീക്ഷിതമായത് കൊണ്ട് തന്നെ അവന്റെ കയ്യിൽ നിന്നും പിടി വിട്ടു… ചക്കി ഓടി എന്നോട് ചേർന്ന് നിന്നു…. “ഡീ…… ” അവൻ അലറി…. ഞാൻ അവളെ എന്റെ പുറകിലേക്ക് നീക്കി നിർത്തി… കണ്ണൻ :

ഡാ പൊന്നുമോനേ….. നീ ആണുങ്ങളോട് മുട്ടെടാ…. നേതാവ് : നീ ഞങ്ങടെ ഏരിയയിൽ വന്ന് ഞങ്ങളെ വെല്ലുവിളിക്കുന്നോ….. കണ്ണൻ : ഈ കണ്ണന് കമിഴ്ന്നു കിടന്നാൽ കണിയാപുരം തിരിഞ്ഞു കിടന്നാൽ തിരുവനന്തപുരം ആണ്…. നീ ആരാണെന്നോ നിന്റെ പുറകേ എത്ര ശിങ്കിടികൾ ഉണ്ടെന്നോ എനിക്കറിയണ്ട…. അതൊക്കെ എനിക്ക് ദേ ഈ രോമമാണ്….. ചക്കി : ഓഹ്…. പത്തലൂരി അടിക്കേണ്ടതിനോടാണോ മനുഷ്യാ നിങ്ങൾ പഞ്ച് ഡയലോഗ് പറയുന്നത്…. കണ്ണൻ : നീ ഒന്ന് വായടക്ക് പെണ്ണേ….. അവൾ മുഖം കോട്ടി തിരിഞ്ഞു നിന്നു…. ************ പെട്ടെന്ന് തിരക്കിനിടയിലൂടെ ആരോ കൈ വലിച്ചുകൊണ്ട് പോയതാ…. തിരക്കായത് കൊണ്ട് ആരും ശബ്ദവും കേട്ടില്ല…

പേടിയുണ്ടെങ്കിലും അത് മറച്ചു വെച്ചു മോശമായി പെരുമാറിയവനെ നല്ല എ ക്ലാസ് തെറി തന്നെ വിളിച്ചു… എല്ലാം കിളി പോയി നിൽക്കുമ്പോഴാ പുറകിൽ നിന്നും ഘനഗാംഭീര്യമുള്ള ശബ്ദം… ഓഹ്… മൈ ഗോഡ് കടുവാ…. ഞാൻ പറഞ്ഞ തെറി എന്തായാലും കേട്ടിട്ടുണ്ട് എന്ന് മോന്ത കണ്ടാൽ അറിയാം…. ശ്ശൊ…. അങ്ങേരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും… ആ ചമ്മൽ മാറ്റാനാണ് എന്റെ കെട്യോനെന്ന് വിളിച്ചു പറഞ്ഞത്… അത് പറഞ്ഞപ്പോൾ കടുവയുടെ ഭാവം കാണാണമായിരുന്നു…. നവരസങ്ങളൊക്കെ മിന്നി മറഞ്ഞു… എന്തായാലും ഈ മനുഷ്യൻ എന്റെ കണ്ട്രോൾ കളയും….

ഷർട്ടിന്റെ ഒരു ബട്ടൺ തുറന്നാ ഇട്ടിരിക്കുന്നത്… ഓടി വിയർത്തു പാവം… നെഞ്ചിലൊക്കെ രോമം വിയർത്തൊട്ടിക്കിടക്കുവ… കൃഷ്ണന്റെ ലോക്കറ്റുള്ള ഒരു സ്വർണ്ണ ചെയിൻ നെഞ്ചിൽ പറ്റിച്ചേർന്നു കിടപ്പുണ്ട്…. ഇടിവള എന്റെ വീക്ക്നെസായിക്കൊണ്ടിരിക്കുവാ…. അതും ഷർട്ടിന്റെ സ്ലീവും മുകളിലേക്ക് ഉയർത്തി വച്ചിട്ടുണ്ട്… ലാലേട്ടനെപോലെ മുണ്ടും മടക്കിക്കുത്തി മീശയും പിരിച്ച് എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റണില്ല…. നെഞ്ചിനകത്ത് കണ്ണേട്ടൻ… നെഞ്ച് വിരിച്ചു കണ്ണേട്ടൻ… ശ്ശൊ റെയ്ബാൻ ഗ്ലാസ്സൂടെ വേണാർന്നു…. കാന്തത്തിന്റടുത്ത് ഇരുമ്പ് പോകും പോലെ ഞാനും പതിയെ പോകാൻ തുടങ്ങി.. ഇതെന്താ നടന്നിട്ട് നീങ്ങാത്തത്… ഓഹ് പറയും പോലെ ഈ ശീമപ്പന്നി കയ്യിൽ പിടിച്ചിരിക്കുകയാണല്ലോ…..

പിന്നൊന്നും നോക്കിയില്ല… ചെരുപ്പിന്റെ ഹീൽ കൊണ്ട് അവന്റെ കാലിൽ ആഞ്ഞൊരു തൊഴി കൊടുത്തു… അവൻ നിലവിളിച്ചോണ്ട് പിടി വിട്ടതും ഞാൻ കണ്ണേട്ടന്റെ അടുത്തേക്കോടി….. പുള്ളി എന്നെ പുറകിലേക്ക് നീക്കി നിർത്തിയിട്ട് നെടുനീളൻ ഡയലോഗ് അടിക്കുവാ…. ഞാൻ ദേഷ്യപ്പെട്ടപ്പോൾ അങ്ങേരെന്നോട് വായടക്കാൻ പറഞ്ഞിട്ട് കളത്തിലേക്കിറങ്ങി… പിന്നെ നടന്നത് പൊടി പാറുന്ന അടിയായിരുന്നു… അടിയും ഇടിയും… കടുവ കസറുകയാണല്ലോ…. ഞാൻ നീട്ടി ഒരു വിസിലടിച്ചു… അൽ പൊളി…… കടുവ ചാടിയൊക്കെ ഇടിക്കണുണ്ട്…. വീരവാദം മുഴക്കിയതെല്ലാം ചോരേം ഒലിപ്പിച്ച് വീണു…

അവസാനം നേതാവ് ഇഴഞ്ഞു വന്ന് കടുവയുടെ കാലു പിടിച്ചു… “എണീറ്റ് പൊക്കോ…. ഇനി തോന്ന്യാസം കാണിച്ചാൽ അടിച്ചു നിന്റെ തല പൊളിക്കും ഞാൻ… #@₹₹¢€¢€£€ മോനേ….” എനിക്കത് കണ്ടപ്പോൾ അണ്ണൻതമ്പിയിലെ സലിം കുമാറിനെയാ ഓർമ്മ വന്നത്…. ‘അവന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല.. അവസാനം കാല് പിടിച്ചപ്പോൾ നിർത്തി…. വയറ്റിൽ മുട്ടുകാല് കേറ്റിയപ്പോ ഉണ്ടല്ലോ ഇന്ത്യയുടെ താഴെ കിടക്കുന്ന ശ്രീലങ്ക വരെ തകർന്നു പോയി…’ വന്ന ചിരി ഞാൻ കണ്ട്രോൾ ചെയ്തു… കടുവ തിരിഞ്ഞു എന്നെ നോക്കി…. “വായ് നോക്കാതെ വാടീ ഇങ്ങോട്ട്…..” “അടിപൊളി അടിയായിരുന്നു കണ്ണേട്ടാ…” “അതിരിക്കട്ടെ… എന്ത് തെറിയാടീ നീ അവനെ വിളിച്ചത്……”

“ഓഹ്…പിന്നെന്നെ പൊക്കിക്കൊണ്ട് പോയവനെ ഞാൻ ചേട്ടാന്നു വിളിക്കണോ….” “അതുകൊണ്ട് ക്ഷമിച്ചു.. ഇനി ഇങ്ങനുള്ള വാക്കുകളൊന്നും വായിന്ന് വീഴരുത്… കേട്ടല്ലോ…..” “മ്….. കേട്ടു…” “കേട്ടാൽ നിനക്ക് കൊള്ളാം…. പിന്നെ കെട്ട്യോനെന്നൊക്കെ വിളിച്ചു പറയുന്നത് കേട്ടല്ലോ…” “ഇഷ്ടായില്ലെങ്കിൽ അല്ലെന്ന് പറഞ്ഞൂടാർന്നോ….” “നാക്കിന് ഒരു കുറവും ഇല്ല…..” “ഈ….ഈ….” അങ്ങേര് ഫോണെടുത്തു കുത്തുന്നത് കണ്ടു.. “ഹലോ പാപ്പാ…. കണ്ടു കിട്ടി…. എന്റെ കൂടെ ഉണ്ട്…. വേണ്ട…. ഞാൻ കൊണ്ടു വരാം… ശരി……” പാപ്പനെ വിളിച്ചു പറഞ്ഞതാ… അവരൊക്കെ പേടിച്ചുകാണും…. കുറച്ചു നടന്നപ്പോൾ പറമ്പിൽ പഞ്ഞി മിഠായി കച്ചവടം ചെയ്യുന്നത് കണ്ടു…. എനിക്ക് ഈ പറഞ്ഞ സാധനം ഭയങ്കര ഇഷ്ടാ….

അതുകൊണ്ട് തന്നെ കണ്ടപ്പോൾ വായിൽ വന്ന വെള്ളത്തിൽ ടൈറ്റാനിക് വരെ ഓടുന്ന അവസ്ഥയാ… അങ്ങേര് ജെറ്റ് പോലെ നടക്കുവാ… ഞാൻ ഓടി അടുത്തെത്തി… എന്നിട്ട് പതിയെ കടുവയുടെ കയ്യിൽ തോണ്ടി വിളിച്ചു… “ശ്….ശ്…. കണ്ണേട്ടാ…..” “എന്താടീ……” “പഞ്ഞി മിഠായി…..” “എന്തോന്ന്….” “പഞ്ഞി മിഠായി വേണം……” “ഇനി അതിന്റെ ഒരു കുറവൂടെ ഉള്ളൂ….. ഇങ്ങോട്ട് നടക്കെടീ…..” അതെനിക്ക് സങ്കടായി…. ഞാൻ മുഖം വീർപ്പിച്ചു നടക്കുന്നത് കണ്ട് കടുവ എന്നെ നോക്കി ദഹിപ്പിച്ചിട്ട് ചാടിത്തുള്ളിപ്പോയി മേടിച്ചോണ്ട് തന്നു…. “ഇന്നാ മുണുങ്ങ്….” എനിക്ക് സന്തോഷമായി… പിന്നെ ഒരു മാനുഷിക പരിഗണനയിൽ കുറച്ചു പഞ്ഞി മിഠായി കൊടുത്തപ്പോൾ മോന്ത വെട്ടിച്ചുകളഞ്ഞു….

ഹും…. അഹങ്കാരം … പിന്നെ മേടിക്കാത്തത് അത്രയും നല്ലത്.. അതുംകൂടി ഞാൻ തിന്നും… എന്നോടാ കളി…. ആഹാരത്തിന്റെ കാര്യത്തിൽ നോ കോംപർമൈസ്… ഞാൻ ആസ്വദിച്ചു നടക്കുവ…. കടുവ ബുള്ളറ്റിൽ കേറിയിരുന്ന് നോക്കി പേടിപ്പിക്കുന്നുണ്ട്… ഞാൻ വേഗം ചെന്ന് പുറകിൽ കയറി … ദാവണി ആയത് കൊണ്ട് ഒരു സൈഡേ ഇരിക്കാൻ പറ്റുള്ളൂ… “വീഴാതെ തോളിൽ പിടിച്ചിരുന്നോ….” ഗൗരവത്തിലാ പറഞ്ഞത്… ഞാൻ തോളിൽ പിടിച്ചിരുന്നു… ഞങ്ങളിരുവരും വീട്ടിലേക്ക് പോയി…. *************

വീടിന്റെ ഉമ്മറത്തേക്കെത്തിയതും രാജി വന്ന് എന്നെ കെട്ടിപ്പിടിച്ചു…. “കരയല്ലേടാ…. ഞാനിങ്ങ് വന്നില്ലേ…..” “ഞാൻ പേടിച്ചു പോയെടാ….” “എന്താ പറ്റിയത്… ചേട്ടായിടെ ദേഹത്തെന്താ മണ്ണൊക്കെ…..” ഞാൻ അവിടെ നടന്നതൊക്കെ എല്ലാവരോടും പറഞ്ഞു വിത്ത് ആക്ഷൻ.. കടുവയുടെ ഫൈറ്റായിരുന്നു ഹൈലൈറ്റ്…. കടുവ തലയ്ക് കയ്യും കൊടുത്ത് ഇരിപ്പുണ്ട്… ഞാൻ നന്നായി നോക്കി ഒന്ന് ഇളിച്ചു കാട്ടി… എന്നിട്ട് രാജീടെ കൂടെ റൂമിലേക്ക് പോയി… ************* ഇവളിതെന്തിന്റെ കുഞ്ഞാണോ എന്തോ… വട്ട് പെണ്ണ് അടികണ്ട് വിസിലടിക്കുവാ…. തിരികെ പോകുമ്പോൾ കുഞ്ഞ് പിള്ളേരെപ്പോലെ പഞ്ഞി മിഠായിക്ക് വാശി പിടിക്കുവാ…. ചിരി വന്നെങ്കിലും പെണ്ണിനെ ഒന്ന് കലിപ്പാക്കി…

മുഖം വീർപ്പിച്ചു നിന്നപ്പോൾ പഞ്ഞി മിഠായി കൊണ്ട് കയ്യിൽ കൊടുത്തു.. ആ കണ്ണുകളിലെ തെളിച്ചം അത് കാണേണ്ടതായിരുന്നു…. കണ്ണിലും ചുണ്ടുകളിലും കുറുമ്പൊളിപ്പിച്ചവൾ.. എത്ര ടെൻഷനിൽ ഇരുന്നാലും അവളെല്ലാരെയും കുറുമ്പ് കാട്ടി ചിരിപ്പിക്കും… വീട്ടിലെത്തി അവളുടെ വിവരണം കേട്ട് അത്രയും നേരം കരഞ്ഞവരൊക്കെ പൊട്ടിച്ചിരിക്കുവാ…. ഇത്രയും ഈ രാവണനെ അസ്വസ്ഥനാക്കുവാൻ നീ ആരാണ് പെണ്ണേ… നിന്റെ ഒരു നോട്ടം പോലും എന്റെ ഉള്ളിൽ തിരയിളക്കം ഉണ്ടാക്കുന്നു… കണ്ണുകൾ പോലും നിയന്ത്രിച്ചിട്ടും അവളുടെ ചുണ്ടുകൾക്ക് മേലുള്ള കുഞ്ഞ് മറുകിൽ പാറി വീഴുന്നു… ആരാണ് നീയെനിക്ക്….

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 15

-

-

-

-

-