Saturday, July 13, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 17

നോവൽ
******
എഴുത്തുകാരി: അഫീന

Thank you for reading this post, don't forget to subscribe!

ഫാരിസ. എനിക്ക് അത്ഭുതം ആയിരുന്നു എന്നെ കാണാൻ ഈ വയ്യാത്ത കാല് വെച്ച് വന്നു അവള്.

“അതേ അകത്തേക്ക് വരാമോ. ” ഫാരിസ

” ആ വാ ഫാരിസ. ഞാൻ പെട്ടന്ന് നിന്നെ കണ്ടപ്പോ”

” എന്നെ പാരിന്ന് വിളിച്ചാ മതി. അജുക്കാക്ക എന്നെ അങ്ങനെയാ വിളിക്കണേ. ”

ഞാൻ വെറുതെ ഒന്ന് ചിരിച്ചു. അജുക്കടെ പേര് കേട്ടപ്പോ ഉള്ളിൽ സങ്കടം പതഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു.

” ഇത്താത്ത സങ്കടപ്പെടണ്ട അജുക്ക പാവം ആണ്. നിങ്ങള് തമ്മിൽ ഉടക്കി അല്ലേ. അത് കൊണ്ടാ ഇക്കാക്ക അങ്ങനെ പറഞ്ഞേ. ”

ഞാൻ അവളെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടിട്ടാണ് അവള് തുടർന്നത്

” എനിക്ക് എന്ത് പറ്റി എന്ന് ആലോചിക്കണതാണോ. നേരത്തെ കണ്ടപ്പോ മിണ്ടാതെ ഇരുന്നത് ആ താത്ത പറഞ്ഞത് കെട്ടിട്ടാണ്. ഇപ്പോഴല്ലേ ഫൈസി എല്ലാം എന്നോട് പറഞ്ഞത്. സോറിട്ടാ ”

” ഏയ് അതൊന്നും കുഴപ്പം ഇല്ല. ”

” എന്നെക്കാളും അവന് ഇഷ്ടം ഇത്താത്താനെയാ.ഞാനും ആയിട്ട് എപ്പോഴു അടിയാ. ചിലപ്പോ ഒക്കെ തോന്നും അവന് എന്നെ ഇഷ്ടം അല്ലെന്ന്. ഇന്നേ വരേ എന്നെ ഇത്താത്തന്ന് ഇത് വരേ അവന് വിളിച്ചിട്ടില്ല. ”

“ആരു പറഞ്ഞ് നിന്നെ അവന് ഇഷ്ടം അല്ലെന്ന്. അവന് നീയെന്നു വെച്ചാ ജീവനാ. അജുക്കക്കും. നിന്നെ പറ്റി പറയാറുണ്ട് എപ്പോഴും. നിന്റെ കാലിന് എന്ത് പറ്റി എന്നത് ഒഴിച്ച്. ഞാൻ അത് പിന്നേ ചോദിച്ചതും ഇല്ല.”

” ആരും ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യം ആണ് അത്. ഇപ്പൊ അത് പറയുമ്പോ എനിക്ക് സങ്കടം ഒന്നും തോന്നാറില്ല. എന്റെ കാല് ഈ കോലത്തിൽ ആയതാ എല്ലാർക്കും സങ്കടം.

ഞാൻ അന്ന് കോളേജിൽ ചേർന്നിട്ട് ഉള്ളൂ. ഫസ്റ്റ് ഇയർ പകുതി വരെയേ എനിക്ക് ആ കോളേജിൽ പോകാൻ പറ്റിയുള്ളൂ. ഒരു ദിവസം ക്ലാസ്സിൽ നിന്ന് നോട്സ് എഴുതി എടുത്ത് ഇറങ്ങാൻ വൈകി. കൂട്ടുകാരൊക്കെ വേഗം പോയി.

ലൈബ്രറിയിൽ ബുക്ക്‌ വെച്ചിട്ട് ഇറങ്ങിയപ്പോ ഞാൻ മാത്രം. അപ്പോഴാ സീനിയർ ചേട്ടൻമാരുടെ കയ്യില് പെട്ടത്. അവര് കഞ്ചാവ് ആയിരുന്നു. സസ്പെൻഷൻ കഴിഞ്ഞ് കേറീട്ടുള്ളൂ.

അവരെന്നെ ഉപദ്രവിക്കാൻ ശ്രെമിച്ചു. അവരിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ആവുന്നതും നോക്കി. പക്ഷെ അവരിൽ ഒരുത്തൻ എന്റെ തലക്ക് അടിച്ചു.

അപ്പോഴേക്കും ആരോ ഓടി വരുന്നത് ഞാൻ കണ്ടു. അവന്മാരെ ഒക്കെ അടിച്ചോതുക്കി. പക്ഷെ പാതി ബോധത്തിൽ ആയിരുന്നത് കൊണ്ട് എനിക്ക് ആളുടെ മുഖം ക്ലിയർ ആയില്ല.

അവൻമാർ വണ്ടി എടുത്ത് രക്ഷപ്പെടണ വഴി എനിക്ക് തന്ന പണിയാണ് എന്റെ കാല് ഈ കോലത്തിൽ ആയത്.

ആകെ ഉള്ള ഒരു സങ്കടം എന്നെ രക്ഷിച്ച ആളെ കാണാൻ പറ്റിയില്ലല്ലോ എന്നതാ ആള് തന്നെയാ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.

വാപ്പിച്ചി വന്ന് കഴിഞ്ഞപ്പോ ആള് പോയി. ഞങ്ങടെ കോളേജിൽ നേരത്തെ പഠിച്ച ആളാണെന്നു മാത്രം അറിയാൻ പറ്റി.എന്നെങ്കിലും കണ്ടെത്തണം എന്നിട്ട് ഒരു നന്ദി പറയണം. ”

അവളതൊക്കെ പറയുമ്പോഴും ആ രക്ഷകനെ കാണാൻ പറ്റാത്തത്തിലുള്ള സങ്കടം മാത്രം ആ മുഖത്തുണ്ടായൊള്ളു.

കാലിന് ഇങ്ങനെ പറ്റിയതിൽ ഒന്ന് ഒരു വിശമവും തോന്നിയില്ല.
പിന്നെയും എന്തൊക്കെയോ സംസാരിച്ചു.

പിന്നേ ആരും എന്നെ കാണാൻ വന്നില്ല. രാത്രി ചോറ് കഴിക്കാൻ നേരത്തും ആരും ഇണ്ടായിരുന്നില്ല.

ഉറങ്ങാൻ നേരത്താ ഞാൻ കിടക്കണ മുറിയുടെ അവസ്ഥ ഞാൻ ശെരിക്കും നോക്കിയത്. വലിയ തറവാട് വീട് ആണ് ഇത്.

ഞാൻ ഇപ്പൊ കിടക്കണ മുറി വിരുന്ന്കാര് വരുമ്പോ മാത്രം താമസിക്കാൻ ഉള്ളതാ.

അങ്ങനെ ഒരു അഞ്ചാറു മുറി എങ്കിലും കാണും. അതൊക്കെ കഴിഞ്ഞിട്ടാ വീട്ടുകാരുടെ മുറി.

ചുരുക്കി പറഞ്ഞാൽ എന്റെ പരിസരത്ത് ഒന്നും ആരും ഇല്ല. എന്റെ റബ്ബേ എന്നെ ഇവിടെ വന്ന് ആരെങ്കിലും കൊന്നിട്ടാ പോലും ആരും അറിയില്ലല്ലോ.

പെട്ടെന്നാണ് കറന്റ്‌ പോയത്. എന്റെ പടച്ചോനേ നീ കാത്തോണേ. അല്ലെങ്കി തന്നെ ഇരുട്ട് പേടിയാ. ഇതിപ്പോ അറിയാത്ത ഒരു സ്ഥലത്തു തനിച്ചു കിടക്കണോല്ലോ പടച്ചോനേ. ഞാൻ ഇന്ന് വെല്ല ഹാർട് അറ്റാക്കും വന്ന് ചാവും. യാ റബ്ബേ വാതിൽ കുറ്റി ഇട്ടായിരുന്നോ ആവോ ഞാൻ മൊബൈൽ ലൈറ്റ് തെളിയിച്ചു വാതിൽ കുറ്റി ഇടാൻ കൈ ഉയർത്തിയപ്പോ ആരോ വന്ന് എന്റെ വായ പൊത്തി വാതിൽ കുറ്റി ഇട്ടു. മൊബൈൽ വെളിച്ചത്തിൽ ഞാൻ കണ്ടു ആ മുഖം

“അജുക്ക ”

“എന്തെടി പെണ്ണെ ഇങ്ങനെ നോക്കണേ. നിന്റെ വായ പൊത്തിയില്ലെങ്കിൽ നീ കൂവി വിളിച്ചു ആളെ കൂട്ടും അത് കൊണ്ടാ. ”

അജുക്കനെ കണ്ടപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നിയെങ്കിലും അത് മറച്ചു വെച്ച് ഞാൻ വഴക്കിട്ടു. എന്തിനാവോ ഇപ്പൊ ഇങ്ങട് വന്നേ. രാവിലെ തൊട്ട് എന്നെ കാണാൻ കാണാൻ പറ്റണ്ടായില്ലല്ലോ ഇങ്ങക്ക്.

” പിണങ്ങല്ലേ മുത്തേ ”

“ഏത് മുത്ത് ഞാൻ ആരുടേം മുത്ത് ഒന്നും അല്ല ”

” എന്ത് പറ്റി ഞാൻ മൈൻഡ് ചെയ്യാതായപ്പോ സങ്കടം ആയോ ”

” ആർക്കു സങ്കടം. എനിക്ക് ഒരു പ്രശ്നോം തോന്നിയില്ല. ഇങ്ങള് മിണ്ടിയില്ലെങ്കിൽ എനിക്കൊന്നും ഇല്ല ”

” ആ അത് പാരി പറഞ്ഞു. നീ കരഞ്ഞേ ഇല്ലെന്ന് കണ്ണൊന്നു ചുവന്നു കലങ്ങി ഇരിക്കണില്ലാന്ന് ”

“എന്നോട് മിണ്ടാൻ ഇഷ്ടം ഇല്ലായിരുന്നല്ലോ. പിന്നെ എന്തിനാന്നെ ഇപ്പൊ ഇങ്ങട് വന്നേ. ഒന്ന് നോക്കാൻ പോലും കൂട്ടാക്കാത്ത ആള് ഇനിയും അങ്ങനെ മതി. ഇനി എന്നോട് മിണ്ടാൻ വരണ്ട. ”

“നീയല്ലേ പെണ്ണെ പറഞ്ഞേ നിന്നിൽ നിന്ന് അകന്ന് നിക്കാൻ. ഞാൻ ഒന്ന് ട്രൈ ചെയ്തതല്ലേ. ”

“ഓഹോ എന്നാ അങ്ങനെ തന്നെ ആയിക്കോ”

“പറ്റണില്ലഡി. നിന്നെ കാണാതിരിക്കാൻ മിണ്ടാതിരിക്കാൻ പറ്റണില്ല. പിന്നെ കറന്റ്‌ പോയപ്പോ ഒന്നും ഓർത്തില്ല. നിനക്ക് പേടി അല്ലേ ഇരുട്ട്. അതാ ഞാൻ ഓടി വന്നേ. ”

ഞാൻ ഒന്നും മിണ്ടാതെ ഇക്കാനെ തന്നെ നോക്കി നിന്നു. ആ നെഞ്ചിലെ ചൂടറിയാൻ എന്റെ ഉള്ളം തുടിക്കുന്നുണ്ട്. പെട്ടെന്നാ ഉമ്മിച്ചി വാതിലിൽ മുട്ടിയത്.

“ഐഷു മോളെ കതക് തുറക്ക് ”

കതക് തുറന്നപ്പോ അജുക്ക വേഗം കതകിന്റെ മറവിൽ പോയി നിന്നു. വേറെ ആരെങ്കിലും ഉണ്ടോ എന്ന് അറിയില്ലല്ലോ. നോക്കിയപ്പോൾ വാപ്പിച്ചിയും ഉമ്മിച്ചീം ഉള്ളൂ.

“ആ മോളെ കറന്റ്‌ പോയേക്കണേല്ലേ. ഇവിടെ എമർജൻസി ലാംബ് ഒന്നും ഇല്ലല്ലോ അതാ മോള് പേടിച്ചാലോ എന്ന് വിചാരിച്ച് ഇങ്ങട് വന്നത്. എന്റെ മുഖം ഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു ഉമ്മിച്ചി ചോദിച്ചത്

” എന്ത് പറ്റി മോളെ മുഖം ഒക്കെ വല്ലാതെ ഇരിക്കണേ ”

“ഏയ്‌ ഒന്നൂല്ല ഉമ്മിച്ചി ”

” മോനെ അജു ഇങ്ങട് ഇറങ്ങി വാ ” വാപ്പിച്ചി

“വാപ്പിച്ചിക്ക് എങ്ങനെ മനസ്സിയായി ഞാൻ ഇവിടെ ഇണ്ടെന്ന് ” അജുക്ക

“ഈ സീൻ ഒക്കെ ഞാൻ കുറേ കണ്ടതാ മോനേ ”

“ആ വാപ്പാടെ അല്ലേ മോൻ അപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടാകും. ഉമ്മിച്ചി

മോൻക് അപ്പൊ ഈ സ്വഭാവം കിട്ടിയത് വാപ്പിച്ചിടെ കയ്യിന്നാ. ഹി ഹി ഉമ്മിച്ചി പറഞ്ഞ കാര്യം കേട്ട് നമ്മക്ക് ചിരി വന്നു.

അജുക്കാനേ പ്രസവിച്ചു കിടന്ന സമയത്ത് ഉമ്മിച്ചിനെ കാണാൻ വിലക്കിയത് കൊണ്ട് ഒരു ദിവസം വാപ്പിച്ചി മതിൽ ചാടി ഉമ്മിച്ചിടെ വീട്ടില് പോയി.

അജുക്കന്റെ മാമ വാപ്പിച്ചിടെ ബഡാ ദോസ്ത് ആയത് കൊണ്ട് ആരും കാണാതെ അകത്തു കടക്കാൻ ബുദ്ധിമുട്ട് ഇണ്ടായില്ല. വാതിലിൽ തട്ടിയത് മാമയാ.

ഉമ്മിച്ചി അല്ല അവിടത്തെ ഉമ്മയാണ് വാതിൽ തുറക്കുന്നതെങ്കി പണിയല്ലേ. ഭാഗ്യത്തിന് ഉമ്മിച്ചിയാ ഡോർ തുറന്നെ. സംസാരിച്ചിരുന്നു നേരം പോയത് അറിഞ്ഞില്ല.

നേരം വെളുത്തു എല്ലാരും സുബ്ഹി നിസ്കരിക്കാൻ എണീറ്റത് കൊണ്ട് ആരും കാണാതെ വാപ്പിച്ചിയെ പുറത്ത് ഇറക്കാൻ മാമ കുറേ പാട്പെട്ടു.

“അമ്പട കള്ളാ വെറുതെ അല്ല ഞാനും ഫൈസിയും ഇങ്ങനെ ആയി പോയേ ” അജുക്ക

” ഫൈസി എന്ത് ചെയ്ത് ” വാപ്പിച്ചി

” അല്ല നമ്മളെ പോലെ ഒക്കെ ആകും അല്ലോ എന്നാ ഞാൻ ഉദേശിച്ചത്‌ ”

അപ്പോഴേക്കും കറന്റ്‌ വന്നു. വാപ്പിച്ചി റൂമിലേക്ക്‌ പോയി. പിന്നെയും കുറച്ച് നേരം കൂടി ഇരുന്ന് ഞങ്ങൾ സംസാരിച്ചു. അവസാനം ഉമ്മിച്ചിടെ മടിയിൽ കിടന്നായി സംസാരം. ഉമ്മിച്ചി എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു. അജുക്ക എന്റെ നേരെയും കിടന്നു. ആ മുഖത്തേക്ക് നോക്കി കിടന്ന് എപ്പോഴോ ഉറങ്ങി പോയി.

@@@@@@@@@@@@@@@@@@@@@@@

ഉമ്മിച്ചിടെ മടിയിൽ തല വെച്ച് കിടക്കണ കാണാൻ എന്ത് രസമാ. ഉറങ്ങി പോയി പെണ്ണ്. പതിയെ അവളെ കട്ടിലിലേക്ക് കിടത്തി.

” ഉമ്മിച്ചി പൊക്കോ ഞാൻ കുറച്ചു കഴിഞ്ഞ് പൊക്കോളാം. ”

“എന്തോ എങ്ങനെ. മോൻ മോന്റെ റൂമിലേക്ക് പൊക്കോ. വേഗം ആവട്ടെ. വാപ്പിച്ചി എങ്ങാനും ഇങ്ങട് വന്ന നല്ലത് കേക്കും ”

മനസ്സില്ലാ മനസോടെ ഞാൻ പോയി കിടന്ന് ഉറങ്ങി. ഉറങ്ങുമ്പൊഴും കണ്മുന്നിൽ അവളുടെ മുഖമാണ് എന്റെ ഐഷുന്റെ.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് താഴെ വന്നപ്പോ ഫൈസിയും പാരിയും കൂടെ ഐഷുനെ വളഞ്ഞിട്ടുണ്ട് എന്താണ് കാര്യം എന്ന് നോക്കട്ടെ.

“ഇത്താത്ത പ്ലീസ് ഇത്താത്ത. ആരും ഒന്നും പറയൂലാ പ്ലീസ് ” രണ്ടും എന്തോ പറഞ്ഞ് സോപ്പിടണെ.

“എന്താ പ്രശ്നം ”

“അജുക്ക ഇങ്ങള് തന്നെ പറയ് ഇത്താത്താനോട് എനിക്ക് ചിക്കൻ കൊണ്ടാട്ടം ഇണ്ടാക്കി തരാൻ. ഈ ഫൈസി കുറേ നാളായി കൊതിപ്പിക്കാൻ തുടങ്ങീട്ട് ” പാരി

“അതെന്താ ഐഷു അവര്ടെ ഒരു ആഗ്രഹം അല്ലേ. ഇണ്ടാക്കി കൊടുക്ക്ന്നേ ”

“അത് അജുക്ക ഇവിടെ ആർക്കും ഇഷ്ടപ്പെട്ടില്ലങ്കിലോ. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണോ ”

“ഒരു കുഴപ്പോം ഇണ്ടാവൂല. നീ ധൈര്യം ആയിട്ട് ഇണ്ടാക്കിക്കോ. ഞങ്ങളും കൂടാം. അല്ലേടി പാരി ”

“പിന്നല്ലാ. ഞാനും അടുക്കളേൽ കേറീട്ട് കുറേ ആയി ”

അങ്ങനെ എല്ലാരും കൂടെ അടുക്കളയിലേക്ക് പോയി. അമ്മായീം എളീമേം കുറേ എതിർത്തെങ്കിലും ഞങ്ങടെ മുമ്പിൽ മുട്ട് മടക്കേണ്ടി വന്നു.

“ഇത്താത്ത ഇതിന്റെ കൂടെ എന്താ ഇണ്ടാക്കണേ. ചപ്പാത്തിയാണോ അതോ പൊറോട്ടയാണോ നല്ലത് ”

“ചിക്കൻ കൊണ്ടാട്ടം ബട്ടൂര കൂട്ടി കഴിക്കണം. അതും എന്റെ ഷാന ഇണ്ടാക്കിയത് ” ഫൈസി

” ആര് ഇണ്ടാക്കിയത് ” പാരി

” അല്ല ഇത്താത്താടെ അനിയത്തി ഷാന അവള് ഇണ്ടാക്കിയപ്പോ ഇത്താത്ത കൊണ്ട് തന്നിട്ടുണ്ട്.. അതാ ”

” അല്ല ഇതിലെന്തോ മനക്കുന്നുണ്ടല്ലോ. എന്റെ ഷാനയോ.. പറ മോനേ സത്യം പറ. എന്താ ഒളിക്കണേ. നിന്റെ മുഖം കണ്ടാൽ അറിയാം. ”

അവസാനം ഷാനയും ഫൈസിയും ആയിട്ടുള്ള കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്തു

” എന്നാലും എന്റെ ഫൈസി. നീ അജുക്കനേക്കാൾ ഫാസ്റ്റ് ആയല്ലോടാ ”

ആഹാ അപ്പോഴും നമ്മക്കിട്ടു താങ്ങ്. കൊള്ളാം.
ഒച്ചയും ബഹളവും ഒക്കെ കേട്ട് തിരിഞ്ഞ് നോക്കിയപ്പോ നമ്മടെ പടകൾ മുഴുവനും ഉണ്ട്.

കൊച്ചാപ്പടെ മക്കള് ഫൈസിയെക്കാൾ ഇളയതാ. സിനാനും നിസയും. പഠിക്കുവാണ് രണ്ടും സിനാൻ +2, നിസ 10ത്തിൽ. അടുത്തത് അമ്മായീടെ മക്കള് സാദിയ ഫാഷൻ ഡിസൈനിങ് ലാസ്റ്റ് ഇയർ. പിന്നെ അലി, സിനാനും അവനും ഒരേ പ്രായം.

” അതേ ഞങ്ങളെ കൂടി കൂട്ടുവോ “സിനാൻ

” അതിനെന്താ മക്കള് പോരെ ”

ഐഷു എല്ലാരേം അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു . ഇതെന്ത് മറിമായം എന്ന് വിചാരിച്ച്.

“ഇത്താത്ത ഞങ്ങള് എല്ലാം ഇവരോട് പറഞ്ഞു ഇന്നലെ. അപ്പൊ തന്നെ എല്ലാം കൂടെ കാണാൻ ഇറങ്ങീതാ. പിന്നേ രാവിലെ ആകട്ടെന്നു വിചാരിച്ചു.

അജുക്ക വെല്ലുമ്മാനോട്‌ പറഞ്ഞിട്ടില്ലട്ടോ. ഇങ്ങള് തന്നെ പറഞ്ഞോളാന്ന് പറഞ്ഞോണ്ടാ ” പാരി

” ആ ഞാൻ ഒന്ന് പോയി സോപ്പിടട്ടെ വല്ലുമ്മനെ. വല്ലുപ്പനെ കുപ്പിയിലാക്കാൻ അതേ ഉള്ളൂ ഒരു വഴി”

പടകളെ ഒക്കെ അവിടെ വിട്ട് ഞാൻ വല്ലുമ്മടെ അടുത്തേക്ക് പോയി. ആദ്യത്തെ പേരക്കുട്ടി ആയോണ്ട് വല്ലുമ്മയ്ക്ക് എന്നോട് പ്രത്യേക ഇഷ്ടം ആണ് .

“ബീവിയേയ് ” ഞാൻ നീട്ടി വിളിച്ചു.

ഓ ആള് പിണക്കത്തിൽ ആണ്. ഞാൻ പോയി കെട്ടിപ്പിടിച്ചു കവിളൊക്കെ പിടിച്ചു വലിച്ചു. എനിക്ക് ഒരു കീറും തന്ന് മൂപ്പത്തി മാറി നിന്നു.

” എന്റെ പൊന്ന് വല്ലുമ്മ ഞാൻ പറയണത് ഇങ്ങള് ഒന്ന് കേക്ക്. ”

“ഞമ്മക്ക് ഒന്നും കേക്കണ്ട അജുവേ. അന്റെ നിക്കാഹിന്റെ കാര്യം ഇജ്ജ് ഞമ്മളോടെങ്കിലും ഒന്ന് പറഞ്ഞാ. അത് പോട്ടേ വന്നട്ട് ഇത്രേം നേരം ആയി. എന്നോട് വന്ന് ഒന്ന് മിണ്ടിയാ”

“എന്റെ വല്ലുമ്മ ഇന്നലത്തെ വല്ലുപ്പാടെ പ്രകടനം ഇങ്ങള് കണ്ടതല്ലേ. ഞമ്മളെ ഒന്നും പറയാൻ കൂടെ സമ്മതിച്ചില്ല. വല്ലുമ്മനെ നോക്കിയപ്പോ ഇങ്ങക്കും വെല്യ മൈൻഡ് ഇല്ല അതല്ലേ ഇന്നലെ വരാഞ്ഞേ.”

ഞാൻ നടന്ന കാര്യങ്ങൾ ഒക്കെ വല്ലുമ്മാനോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോ മൂപ്പത്തി ഫ്ലാറ്റ്.

” എന്നിട്ട് ആ ഇബ്‌ലീസ് ഇവിടെ വന്ന് ഇങ്ങനൊന്നും അല്ലല്ലോ പറഞ്ഞേ. പഹയത്തി ഇനി കാണട്ടെ ഓൾടെ മുട്ട് കാല് തല്ലി ഒടിക്കും. ”

അങ്ങനെ വല്ലുമ്മ ഫ്ലാറ്റ്. ഇനി വല്ലുമ്മ എല്ലാം ശെരിയാക്കി കൊള്ളും.

എന്നാലും ആ താത്താടെ മോന് കെട്ടാൻ പറ്റിയില്ലെങ്കിൽ ഇങ്ങനൊക്കെ പ്രശ്നം ഉണ്ടാക്കോ മനുഷ്യൻമാര്. കഷ്ടം തന്നെ.
അടുക്കളേല് എന്തായോ എന്തോ ചെന്ന് നോക്കട്ടെ.

@@@@@@@@@@@@@@@@@@@@@@@@

അജുക്ക പോയിട്ട് കുറച്ച് നേരം ആയല്ലോ. ഇത് വരേ കണ്ടില്ല. കാണാതെ ഇരിക്കുമ്പോ എന്തോ പോലെ. നെഞ്ചിനകത്തു ഒരു വിമ്മിഷ്ടം.

എല്ലാം ഇണ്ടാക്കി മേശപുറത്ത് വെച്ചു. അതിനിടക്ക് ഷാനകുട്ടിയെ വിളിച്ചു. എല്ലാരും പരിചയപ്പെട്ടു.അപ്പോഴേക്കും അമ്മായീം എളീമായും വന്നു.

“നിങ്ങളും കൂടിയോ ഇവരുടെ കൂടെ വല്ലുമ്മ കാണണ്ട. എല്ലാത്തിനും കിട്ടും ഇന്ന് ” എളീമ

“വല്ലുമ്മ ഒന്നും പറയൂല. നല്ല മണം അടിക്കണ്ട്. വിശന്നിട്ടാണെ കണ്ണും കാണണില്ല. ഫുഡടിച്ചിട്ട് ബാക്കി പറയാം ” സിനാൻ

അപ്പോഴേക്കും വല്ലുമ്മ അങ്ങട് വന്നു. അജുക്കാനേ കാണാൻ ഇല്ലല്ലോ. അത്രേം നേരം ഒരു കുഴപ്പോം ഇല്ലെന്ന് പറഞ്ഞവരൊക്കെ പേടിച്ച് എണീറ്റു.

” അവിടെ ഇരിക്ക് പിള്ളേരെ. ഭക്ഷണം കഴിക്കണേന്റെ മുമ്പീന്ന് എണീക്കരുത്. അത് ആര് വന്നാലും ശരി ” വല്ലുമ്മ.

വല്ലുമ്മ എന്നെ തറപ്പിച്ച് ഒന്ന് നോക്കി. ഞാൻ ഒന്ന് പേടിച്ചു. ഇനി ഇന്ന് അടുക്കളയിൽ കേറിയേന് വഴക്ക് പറയും എന്നാ വിചാരിച്ചത്.

” മോള് ഒന്ന് ഇങ്ങു അടുത്തേക്ക് വന്നേ.”

പടച്ചോനെ അടിക്കാൻ എങ്ങാനും ആണോ.

ഞാൻ നോക്കുമ്പോ എല്ലാം ദയനീയമായി എന്നെ നോക്കേണ്. അടുത്തേക്ക് ചെന്ന് കഴിഞ്ഞപ്പോ വല്ലുമ്മ എന്റെ കയ്യില് പിടിച്ച് കവിളിൽ ഒരു ഉമ്മ തന്നു. സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.

അജുക്കയും ഞാനും തമ്മിലുള്ള അകലങ്ങൾ കുറഞ്ഞു വരുന്ന പോലെ തോന്നി.

വല്ലുമ്മ തന്നെ എളീമയോടും അമ്മായിയോടും എല്ലാം പറഞ്ഞു. കാര്യങ്ങൾ ഒക്കെ അറിഞ്ഞു കഴിഞ്ഞപ്പോ അവരും എന്നോട് സോറി ഒക്കെ പറഞ്ഞു. പിന്നെ ഫുഡ്‌ കഴിച്ചു കുറച്ച് പൊക്കി പറഞ്ഞു.നല്ല ടേസ്റ്റി ആണെന്നും.

ഇത് പോലെ ഇത് വരേ കഴിച്ചിട്ടില്ലെന്നും ഒക്കെ. അത് നമ്മക് വലിയ ഇഷ്ടയിട്ടോ. ഇത്രേം നേരം ആയിട്ടും അജുക്ക വന്നില്ലല്ലോ. പെട്ടെന്നാണ് മാമയും എളാപ്പയും കേറി വന്നത്.

എല്ലാവരും എന്നോട് കളിച്ചു ചിരിച്ച് സംസാരിക്കുന്നത് കണ്ടിട്ട് അന്തം വിട്ട് നിക്കേണ്.

വല്ലുമ്മ അവരേം പിടിച്ചു ഇരുത്തി എല്ലാ കാര്യങ്ങളും പറഞ്ഞു. അത് കഴിഞ്ഞപ്പോ അവരും ഫ്ലാറ്റ്. ഉമ്മിച്ചി പറഞ്ഞത് ശരിയാ ഇവിടെ എല്ലാരും പാവങ്ങളാ. ഇനി വല്ലുപ്പയും ഷെസ്‌നയും കൂടെ..

പടച്ചോൻ എന്തെങ്കിലും വഴി കാണിച്ചു തരും. സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. അജുക്ക എന്താ ഇത് വരേ വരത്തെ. എന്റെ കാണിക്കല് കണ്ടിട്ട് വല്ലുമ്മ പറഞ്ഞു

” മോളെ അജു അവന്റെ റൂമിൽ ഉണ്ട്. പോയി വിളിച്ചിട്ട് വാ ”

വെറുതെ അല്ല അജുക്ക പറയണേ വല്ലുമ്മ സൂപ്പർ ആണെന്ന്. എല്ലാം അറിഞ്ഞങ്ങ് ചെയ്‌തോളും. ഞാൻ വേഗം അജുക്കടെ റൂമിലേക്ക്‌ പോയി.

@@@@@@@@@@@@@@@@@@@@@@@

ഓഫീസിലെ കുറച്ച് വർക്ക്‌ ഉണ്ടായിരുന്നു.അത് ചെയ്ത് കഴിഞ്ഞ് താഴേക്ക് പോവാന്ന് ഓർത്ത് നിന്നപ്പോഴാ ഐഷു ചാടി തുള്ളി വരുന്നത്. ഈ പെണ്ണിന് ഇതെന്ത് പറ്റി.

“എന്താടി പെണ്ണെ നല്ല സന്തോഷത്തിൽ ആണല്ലോ”

“സന്തോഷിക്കാതെ പിന്നെ. ഇന്ന് എന്തൊക്കെയാ നടന്നെ. എല്ലാരും എന്നോട് മിണ്ടി. ഇനി ആകെ വല്ലുപ്പ മാത്രേ ഉള്ളൂ. നമ്മുടെ ബന്ധം എല്ലാരും അംഗീകരിച്ചു അജുക്ക. വല്ലുപ്പയും അംഗീകരിക്കും എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നണു. ”

അവള് എന്തൊക്കെയോ പറയാണുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു തുള്ളി ചാടുന്നു. എന്നേക്കാൾ സന്തോഷം ആണ് അവക്ക്.

തുള്ളി തുള്ളി അവസാനം അവള് എന്നെ കെട്ടിപ്പിടിക്കാൻ വന്നു. കെട്ടി പിടിച്ചു പിടിച്ചില്ല എന്ന പോലെ നിന്നപ്പോഴേക്കും.

“അജുക്ക ” ഫൈസിയാണ്.

” എന്താടാ ചെറുക്കാ. കറക്റ്റ് സമയത്ത് വന്നോളും. ”

ഐഷു ആകെ ചമ്മി നിക്കണ്ട്. സന്തോഷം കൊണ്ട് അറിയാതെ കെട്ടിപ്പിടിക്കാൻ പോയതാ. എവിടെന്ന് നമ്മക് യോഗം ഇല്ല. ഇനി ഇവനെ എന്തിനാണാവോ ഇപ്പൊ ഇങ്ങട് കെട്ടി എടുത്തേ.

“അതേ വല്ലുപ്പ വിളിക്കണുണ്ട്. വേഗം താഴേക്ക് ചെല്ലാൻ പറഞ്ഞു. ആള് ഇച്ചിരി ഗൗരവത്തിലാ ”

എന്റെ റബ്ബേ ഇത്രേ പെട്ടന്ന് എല്ലാം ഒക്കെ ആയെന്ന് വിചാരിച്ചതായിരുന്നു ഇനി വല്ലുപ്പ വെല്ല പാരേം കൊണ്ടാവോ വന്നേക്കണേ..

തുടരും @ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 15

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 16