Friday, April 19, 2024
Novel

രുദ്രഭാവം : ഭാഗം 29

Spread the love

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

ആത്മാർത്ഥ ഇല്ലാത്ത ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, ജൂൺ 5 ന് postponed എക്സാം ഡേറ്റ് ഡിക്ലയർ ചെയ്യും… അതിന് മുൻപ് 40 പാർട്ട്‌ ഉള്ള കഥ തീർക്കാൻ ഡെയിലി 3, 4 പാർട്ട്‌ (ഇത് ഇന്നത്തെ ആറാമത്തെ പാർട്ട്‌ ആണ് ) ചെയ്ത എനിക്ക് ആണോ ആത്മാർത്ഥത ഇല്ലാത്തത്… അതോ എല്ലാ പാർട്ടും വായിച്ചിട്ട് സൈലന്റ് ആയി ഇരുന്നവർക്ക് ആണോ… 😜😜😜😜😜

💮💮💮💮💮💮💮💮💮💮💮💮💮💮💮

മടങ്ങിവന്ന അവരോട് എന്താണെന്ന് ചോദിച്ചെങ്കിലും അവരൊന്നും പറഞ്ഞില്ല……

ഭാവയുടെ ടെൻഷൻ അതോടെ ഇരട്ടിയായി…..

എന്താ നോക്കുന്നത്…. ഞങ്ങൾ ഒന്ന് അമ്പലം വരെ പോകുവാട്ടോ ഭാവേച്ചി…. വൈകിട്ടെ മടങ്ങിവരുള്ളൂ കേട്ടോ…

ഡ്രസ്സ് മാറാൻ അകത്തേക്ക് രുദ്രൻ പോയ സമയത്ത് സ്വരൂപ് പറഞ്ഞു….

അതെന്താ അയാൾ ആയിട്ട് വല്ല പ്രശ്നവും പിന്നെ ഉണ്ടായോ സ്വരൂപേ…. എന്താ ഇപ്പോൾ ധൃതിപിടിച്ച് അമ്പലത്തിലേക്ക്?

ഭാവയുടെ നെഞ്ച് ഒന്ന് പിടച്ചു….

ഏയ് അങ്ങനെയൊന്നുമില്ല വൈകിട്ട് പരിപാടികൾ ഇല്ലേ ചേച്ചി….. അതിന്റെ ഒക്കെ ഓരോ തിരക്ക് അത്രയേ ഉള്ളൂ……

പക്ഷേ അവൻ പറഞ്ഞത് ഒന്നും വിശ്വസിക്കാൻ ഭാവ തയ്യാർ ആയിരുന്നില്ല….. മനസ്സിൽ ഇരുന്നാരോ പറയുന്നു പ്രശ്നം ഗുരുതരമാണെന്ന്…

ഭഗവാനെ………..നേരെചൊവ്വേ ജീവിച്ചു തുടങ്ങിയിട്ടില്ല……അതിനു മുൻപേ സന്തോഷങ്ങൾക്ക് നിഴൽ വീഴ്ത്തല്ലേ…..

ആ പരാശക്തി യോട് അവർ കൈകൂപ്പി അപേക്ഷിച്ചു… പുറത്തിറങ്ങി വന്ന രുദ്രനും സ്വരൂപും ഒരുമിച്ചിരുന്ന് പ്രാതൽ കഴിക്കുമ്പോഴും ഒന്നും പരസ്പരം സംസാരിച്ചില്ല…….

രണ്ടുപേരുടെയും പ്രവർത്തികൾ മനസിലെ ടെൻഷൻ പുറത്തു കാണിക്കുന്നുണ്ട്… …..

മുഖം കണ്ടിട്ട് ചോദിക്കാനും മനസ്സുവരുന്നില്ല……

കഴിച്ചിട്ട് ഒന്നും മിണ്ടാതെ ഇറങ്ങി പോകുന്ന അവരെ വിഷമത്തോടെ അവൾ നോക്കി നിന്നു…

അവരുടെ കൂടെ മുറ്റം വരെ ഇറങ്ങിച്ചെന്നു, എങ്കിലും ഭാവയ്ക്ക് നേരെ ഒരു നോട്ടം പോലും നൽകാതെ രുദ്രൻ സ്വരൂപ്‌നെയും കൊണ്ട് ബുള്ളറ്റിൽ കയറി പോയി…

എന്താണെങ്കിലും…എവിടേയ്ക്ക് ആണെങ്കിലും പറഞ്ഞിട്ടു പോയിക്കൂടെ….

അല്ലെങ്കിലും വീട്ടിൽ ഇരിക്കുന്നവരെ ആധി, ഒന്നും മിണ്ടാതെ ഇങ്ങനെ ഇറങ്ങി പോകുന്നവർക്ക് മനസ്സിലാകുമോ…. പണ്ടുതൊട്ടേ അനുഭവിക്കുന്നത് ആണ് ഇതെല്ലാം…..

അച്ഛയും ഇങ്ങനെ തന്നെയായിരുന്നു…..താഴത്തെ പറമ്പിൽനിന്ന് കേറി വന്നിട്ട് വേഗം ഇട്ടിരിക്കുന്ന തുണിയും അലക്കി കുളിച്ച് ആരോടും ഒന്നും പറയാതെ ഒരു പോക്കാണ്….

പുറകെ നടന്ന് എങ്ങോട്ട് പോകുകയാണെന്ന് അമ്മ ചോദിച്ചാലും പറയും, ദേ ഇവിടെ വരെ ഉള്ളു എന്ന്…. എങ്കിൽ പിന്നെ ആ ” ഇവിടെ “എവിടെ വരെ ആണ് എന്ന് പറഞ്ഞു കൂടെ…..

അമ്മ പലപ്പോഴും പിറുപിറുക്കുന്നത് കേട്ടിട്ടുണ്ട്..

അന്നു താനും കളിയാക്കി പറഞ്ഞിരുന്നു, അമ്മയും കൂടെ ചെന്നാലോ എന്ന് പേടിച്ചിട്ടാണ് അച്ഛൻ പറയാതെ പോകുന്നത് എന്ന്….

ഒരു തവണ കൂടെ ഇറങ്ങി വന്നു…. അതുകൊണ്ടുതന്നെ മതിയായി…. എന്ന് പറഞ്ഞുകൊണ്ട് അമ്മ തിരിച്ചു കേറി പോകുമ്പോൾ ചിരി വരും…

പറയാതെ പോയതിന്റെ ദേഷ്യവും പരിഭവവും മുഴുവൻ കാണാം ആ മുഖത്ത്……. പക്ഷേ അച്ഛനൊരൽപം വൈകിയാൽ പിന്നെ അമ്മയ്ക്ക് ടെൻഷനായി…

ഉമ്മറത്തു പോയി കാത്തിരിക്കും അച്ഛ വരുന്നത് നോക്കി……പലവട്ടം കളിയാക്കിയിട്ടുണ്ട് ഞാൻ , കാമുകനെ നോക്കിയിരിക്കുന്ന കാമുകി എന്നൊക്കെ പറഞ്ഞ്… പക്ഷേ വൈകുംതോറും എന്റെ നെഞ്ചിലും തീ പിടിക്കും…

പഠിക്കുകയാണ് എന്ന വ്യാജേന ഇരുന്നാലും അച്ഛൻ എന്താ വൈകുന്നത് എന്നാകും മനസ്സിൽ…. എല്ലാ മക്കളും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും…

സ്വന്തമായി ഒരു ജീവിതം തുടങ്ങിയപ്പോഴും ഇത് തന്നെ….. ഈ ആണുങ്ങൾ ഒക്കെ ഇങ്ങനെയാണോ…. !!

മുറ്റത്തുകൂടി രണ്ട് റൗണ്ട് നടന്നു നോക്കി…. വൈകിട്ട് എന്ന് പറഞ്ഞ് പോയാലും എങ്ങാനും നേരത്തെ കേറിവന്നാലോ…… വിളിച്ചു നോക്കണം എന്നുണ്ട്….. പക്ഷേ ഇവിടെ നിന്നിറങ്ങിപ്പോയ മുഖം ഓർക്കുമ്പോൾ അതും പറ്റുന്നില്ല……..

എന്താ മോളെ ഇവിടെ ഇങ്ങനെ വന്നു നോക്കുന്നത്?

തിരിഞ്ഞുനോക്കിയപ്പോൾ അമ്മയാണ്… ഉമ്മറത്ത് പതിവില്ലാതെ ഉള്ള എന്റെ നിൽപ്പ് കണ്ടിട്ട് ആണ് ഈ ചോദ്യം……. സാധാരണ ഈ ഇരിപ്പ് വൈകിട്ടാണ്…..

അച്ഛൻ പൂജ കഴിഞ്ഞ് പലഹാരങ്ങൾ ആയി വരുന്നതും നോക്കി…

അവര് രണ്ടും അമ്പലത്തിലേക്ക് പോയി അമ്മേ…. ചോദിച്ചിട്ട് എന്താ കാര്യംഎന്ന്.. രണ്ടുപേരും പറഞ്ഞില്ല… എന്താണെന്ന് ഒന്ന് സൂചിപ്പിക്കുക പോലും ചെയ്തില്ല….

മനസ്സിൽ തോന്നിയ വിഷമം അതുപോലെതന്നെ അമ്മയ്ക്ക് മുന്നിൽ ഇറക്കിവച്ചു…..

എനിക്ക് പേടിയാകുന്നു അമ്മേ…. കഴിഞ്ഞ വർഷം തൊട്ട് എന്റെ ജീവിതത്തിൽ ശനിദശ തുടങ്ങിയതാ…

ഇതുപോലെ കഴിഞ്ഞ ശിവരാത്രിയ്ക്കും എനിക്ക് വേണ്ടി അമ്പലത്തിൽ വന്ന ഏതോ ആൾക്കാർ ആയി രുദ്രന് വഴക്ക് കൂടേണ്ടി വന്നു…..

ഇന്നാണെങ്കിൽ രാവിലെ ആ അജയനോടും അടി ഉണ്ടാക്കി ആ കടം തീർത്തു… എന്റെ സങ്കടം കാണാൻ ഒന്നും അമ്മയുടെ മോന് കണ്ണില്ല……

പറഞ്ഞു തുടങ്ങിയപ്പോൾ കരച്ചിൽ വന്നു…

അയ്യോ… എന്റെ കുഞ്ഞുങ്ങൾ…..

അമ്മയുടെ പറച്ചിൽ കേട്ടപ്പോൾ ആണ് ബോധമുണ്ടായത്… പെട്ടെന്ന് പുറത്തേക്കൊലിച്ച കണ്ണുനീർ തുടച്ചു കളഞ്ഞു കൊണ്ട് അമ്മയെ നോക്കി..

അമ്മ രാവിലത്തെ സംഭവം ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.. പറഞ്ഞിട്ടുണ്ടായിരുന്നില്ല ആരും…ശേ… ഞാൻ എന്തൊരു പൊട്ടിയാ… ഇപ്പോൾ ഓരോന്ന് പറഞ്ഞ് അമ്മയെ ടെൻഷനാക്കി…

പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തന്നെ തോന്നി…ഞാൻ ഓരോന്ന് പറഞ്ഞു പറഞ്ഞു അമ്മയ്ക്ക് ബിപി കൂടി ആശുപത്രിയിൽ പോകേണ്ട അവസ്ഥ ആവും…

ഒന്നുമല്ലേലും ഞാൻ ഒരു ഡോക്ടറാകേണ്ട ആളല്ലേ.. എന്നിട്ടും ഓരോ പൊട്ടത്തരം ഒപ്പിച്ചു വെക്കും…

പിന്നെ വിഷയം മാറ്റി വേറെ കാര്യങ്ങൾ പറഞ്ഞ് അമ്മയുടെ അടുത്ത് ഞാൻ ഇരുന്നു…

💟💟💟💟💟💟💟💟💟💟💟💟💟💟

ഉച്ചയായപ്പോഴേക്കും രുദ്രൻ മാത്രം വന്നു… ആദ്യം അമ്മയുടെ അടുത്തേക്ക് പോയിട്ടാണ് എന്റെ അടുത്തേക്ക് വന്നത്…

കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു.. പോത്തീസ് എന്ന് കണ്ടപ്പോൾ തന്നേ എന്തോ തുണി ആണെന്ന് മനസ്സിലായി… എൻറെ കയ്യിൽ അത് വച്ച് തന്നിട്ട് പുറത്തേക്ക് പോയി,

വാതിലിന് അവിടെ നിന്നിട്ട്, ഇട്ടു നോക്ക് പാകം ആകുമോ എന്ന്…. അത്രമാത്രം പറഞ്ഞു…

എനിക്കൊരു സാധനം മേടിച്ചു വന്നിട്ട് അത് ഇട്ടു കാണണം എന്നൊരു ആഗ്രഹം തോന്നരുത് മനസ്സിൽ….?

തോന്നിയ കാര്യം ഒരു മടിയും കൂടാതെ ഞാൻ ചോദിച്ചു..

അടുത്ത് വന്നു കവിളിൽ തട്ടി പാകമാണോ എന്ന് നോക്കാൻ പറഞ്ഞിട്ട് അതുപോലെ തന്നെ പുറത്തേക്ക് പോയി…..

മുറിയിൽ നിന്ന് ഞാൻ അതെടുത്ത് ഇട്ടു നോക്കി… ചുവന്ന കളറിൽ മനോഹരമായ ദാവണി….

നിറയെ കല്ലുകൾ പിടിപ്പിച്ചിരിക്കുന്നതിനാൽ നല്ല ഭാരമുണ്ടായിരുന്നു…. ഇനി വിവാഹ വാർഷികം വല്ലതും ആഘോഷിക്കാനുള്ള പ്ലാനുണ്ടോ ആവോ… ഏയ്‌…

ഇനിയൊരു വാർഷികം നാടറിഞ്ഞു നടത്തുന്നുണ്ടെങ്കിൽ എന്റെ കയ്യിലൊരു കണ്മണി കൂടെ ഉണ്ടായിരിക്കണമെന്നും മുൻപ് പറഞ്ഞിരുന്നത് ആണല്ലോ രുദ്രൻ…..

അപ്പോൾ അതല്ല… ഇന്ന് അമ്പലത്തിൽ പോകാൻ ഇത്ര ഹെവി ഡ്രസ്സ്‌ ആവശ്യമില്ലല്ലോ..പിന്നെ എന്തിനാണാവോ….

ഇട്ടുനോക്കി… കൊള്ളാം… നല്ല നീളത്തില് ഇങ്ങനെ തറയിൽ തട്ടിക്കിടക്കുമ്പോൾ നല്ല ഭംഗി കാണാൻ….വെളുത്ത ബ്ലൗസ്… അതിന്റെ അരിക് ചുവപ്പ് വെച്ചിരിക്കുന്നു…..രാജ പ്രൌഡി തോന്നിക്കുന്നു…..

.കണ്ണാടിയിൽ നോക്കി കണ്ടപ്പോൾ കൈലാസനാഥനിൽ, പാർവതി ദേവി വരുന്ന ഭാഗം ആണ് എനിക്ക് ഓർമ്മ വന്നത്…

അതിലെ ഓരോ ഭാഗങ്ങളും മനപ്പാഠം ആയിരുന്നല്ലോ.. ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഹിറ്റായിരുന്നു ആ ഷോ…. അതിലെ മിക്ക ഭാഗങ്ങളും ഇന്നും കാണാപാഠമാണ്…

മടക്കി എടുത്തു ഞാൻ അത് മാറോടു ചേർത്തു… എന്റെ രുദ്രൻ എനിക്കായി തന്ന സ്നേഹം… അതാണ് ഈ ദാവണി……

പുറത്തേക്ക് നോക്കുമ്പോഴാണ് ചെമ്പകത്തിന്റെ ചോട്ടിൽ നിന്ന് രുദ്രൻ പൂ പറിക്കുന്നത് കാണുന്നത്…. ഇനി ഈ പൂവ് ഒക്കെ എന്തിനാണാവോ…

അമ്പലത്തിൽ കൊണ്ടുപോകാറുള്ള പൂക്കൊട്ട നിറയെ പൂവുമായി രുദ്രൻ വന്നതോടെ മുറിയിലാകെ ചെമ്പക മണം നിറഞ്ഞു..

അതും ആസ്വദിച്ചു നിൽക്കുമ്പോഴാണ് രുദ്രൻ കവിളിൽ തട്ടി എന്താണെന്ന് ചോദിച്ചത്…

ഇതുവരെ ഒന്നും മിണ്ടാൻ പോലും സമയം തന്നില്ലല്ലോ ഇതുവരെ.. ഡ്രസ്സ്‌ ഇട്ടു നോക്കാൻ പറഞ്ഞിട്ടു പോയത് പോലും ഓടിപിടിച്ച് ആയിരുന്നല്ലോ….

എവിടെ പോയതായിരുന്നു രുദ്രാ… ഞാൻ എത്ര ടെൻഷൻ അടിച്ചു എന്നറിയുമോ…. മനുഷ്യനെ പേടിപ്പിക്കാൻ…

എന്താണെന്നുവെച്ചാൽ പറഞ്ഞിട്ട് പോയ്ക്കൂടെ… നല്ല ഒരു ദിവസം ആയിട്ടും മനുഷ്യന് സമാധാനം തരരുത്….വന്നിട്ട് ഇത്ര നേരം ആയി… എന്നിട്ട് പറഞ്ഞോ… അതും ഇല്ല…

പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ കവിളിൽ ഒരു കുഞ്ഞ് ഉമ്മ പതിഞ്ഞു…. കൂടെ, ഇനി പറഞ്ഞു പറഞ്ഞ് വലിയ വഴക്ക് ആക്കേണ്ട എന്ന ഉപദേശവും….

എനിക്കൊന്നും വേണ്ട……

മറുകൈകൊണ്ട് ഞാൻ ആ കവിളിൽ തുടച്ചു….

അതെന്താ ഞാൻ തന്ന ഉമ്മയ്ക്ക് ഇവിടെ ഒരു വിലയുമില്ലേ…. ?

നെറ്റി ചുളിച്ചു ഷർട്ടിന്റെ കൈ തെറുത്ത് കയറ്റിക്കൊണ്ട് രുദ്രൻ ചോദിച്ചു..

ഉണ്ടാകുമായിരുന്നല്ലോ… എന്നോട് പറയാതെ പോയിട്ടല്ലേ….. ഇങ്ങനെ പറയാതെ ഒന്നും ഇനി എങ്ങോട്ടും പോകരുത്… അല്ലെങ്കിൽ തന്നെ നമുക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട്…….പേടിച്ചുപോയിരുന്നു ഞാൻ…. പിന്നെ സ്വരൂപ് കൂടെയുണ്ടല്ലോ എന്ന് സമാധാനത്തിലാ ഇവിടെ ഇരുന്നത്…

രുദ്രനിലേക്ക് പതുക്കെ ചാഞ്ഞു നിന്ന് പറഞ്ഞു….

അതെന്താടി സ്വരൂപ് കൂടെ ഉണ്ടല്ലോ എന്ന സമാധാനം….. നിൻറെ കെട്ടിയോൻ വെറും മണകുണാഞ്ജൻ ആണെന്നാണോ നീ ഉദ്ദേശിച്ചത്..?

എൻറെ പൊന്നോ…. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല….

പിന്നെ സ്വന്തം കെട്ട്യോനെ പറ്റി നല്ല ഭാര്യമാർ ഒന്നും അങ്ങനെ വിചാരിച്ചില്ല കേട്ടോ….. ആവശ്യമില്ലാത്ത ഓരോന്ന് പറഞ്ഞ് എന്നെ വട്ടു പിടിപ്പിക്കല്ലേ….

കുറുമ്പ് പിടിച്ചു നിൽക്കുന്ന രുദ്രന്റെ രണ്ടു കവിളിലും രണ്ടു കൈകളിലെയും ചൂണ്ടു വിരലാൽ കുത്തി….

ചിരിച്ചു കൊണ്ട് ആ കൈ രണ്ടും രുദ്രൻ തന്നേ ആ കവിളിൽ വെച്ച്, ചിരിച്ചു…..കുറച്ച് നിന്നിട്ട് ഭാവയേ തോളിൽ കയ്യിട്ട് ചേർത്തു പിടിച്ചു കട്ടിലിൽ വന്നിരുന്നു….

മ്മ്മ്… അത് വിട്… നീ ഇവിടെ ഇരിക്ക്….
… ഞാൻ ഈ മാല ഒന്ന് കേട്ടട്ടെ…..

ഓരോ ചെമ്പകപൂവ് കയ്യിലെടുത്ത് രുദ്രൻ മാല കോർത്തു തുടങ്ങി… ഞാൻ കൂടാം എന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ല….

ഈ മാല, എന്റെ ദേവിക്ക് വേറെ ആരെക്കൊണ്ട് കെട്ടിച്ചാലും എനിക്ക് തൃപ്തിപ്പെട്ടില്ല…

തന്നെ കെട്ടി കൊണ്ടുവരണം എന്നൊന്നും ഇല്ല രുദ്രാ… ഇക്കണ്ട ആരാധകരോക്കെ ദേവിക്ക് മാല ചാർത്തുന്നത് തന്നെ കെട്ടി അല്ലല്ലോ..വാങ്ങിയിട്ട് ഒക്കെ അല്ലേ….

എന്നിട്ടും ദേവി അവരുടെ പ്രാർത്ഥന കേൾക്കുന്നില്ലേ….. ഞാനും കൂടാം രുദ്രാ… പെട്ടെന്ന് തീരുമല്ലോ….

ഞാൻ പിന്നെയും ഒരു പൂ കൈയ്യിലെടുത്തു….. രുദ്രൻ അത് അതുപോലെ തന്നെ അവിടെ മേടിച്ചു വച്ചു… എന്നിട്ട് ഇനി എടുക്കരുതെന്ന് ഒരു ഭീഷണിയും….. ഓ….

ഇതെന്റെ പ്രാർത്ഥനയാണ്….. വിശ്വാസമാണ്….. എന്റെ ദേവി പ്രീതിപ്പെടാൻ…… അത് ഒറ്റയ്ക്ക് ചെയ്തുതീർത്താലേ എനിക്ക് തൃപ്തി കെട്ടുള്ളൂ……..

ഒരു ചിരി എനിക്ക് സമ്മാനിച്ചിട്ട് പിന്നെയും അത് കോർത്ത് കൊണ്ട് ഇരുന്നു…. കെട്ടിക്കഴിഞ്ഞപ്പോൾ എനിക്ക് അതിൻറെ മണം അടിച്ചിട്ട് അവിടെ നിൽക്കണം.. തൊടണം… എന്നൊക്കെ തോന്നി..

പക്ഷേ കയ്യിലെടുക്കാൻ പോയാൽ കെട്ടിയോൻ നല്ല കണ്ണ് പൊട്ടുന്ന ചീത്ത പറയും…

അതുകൊണ്ട് അടുത്ത് നിന്ന് വെറുതെ നോക്കിക്കണ്ടു.. അത്രമാത്രം… തൊടാനേ പോയില്ല…… ചുമ്മാ രുദ്രനെ നോക്കി നിന്നു…….

ഞാനും രുദ്രനും ആ മാലയിലെ അടുത്തടുത്ത രണ്ടു പൂവുകൾ ആയിരുന്നെങ്കിൽ,… പരസ്പരം തൊട്ടുരുമ്മി കഥകൾ പറഞ്ഞു പറഞ്ഞ്… അങ്ങനെ അങ്ങനെ..

(തുടരും )

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24

രുദ്രഭാവം : ഭാഗം 25

രുദ്രഭാവം : ഭാഗം 26

രുദ്രഭാവം : ഭാഗം 27

രുദ്രഭാവം : ഭാഗം 28