Thursday, April 25, 2024
Novel

രുദ്രഭാവം : ഭാഗം 20

Spread the love

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

കടന്നു പോകുന്ന ഓരോ ദിവസങ്ങളിലും ഉള്ളിൽ കിടക്കുന്നു സങ്കടക്കടലിനെ അലിയിച്ചു കളയാൻ സ്വയം ശ്രമിച്ചു കൊണ്ടിരുന്നു……

സ്വപ്നങ്ങളിൽ എങ്ങോ ഒരു രുദ്രാക്ഷം കുടുങ്ങി കിടക്കുന്നുണ്ട്……..

ഈ ലോകത്ത് ഒരാളെ വിഡ്ഢി ആക്കാൻ ഏറ്റവും കൂടുതൽ പറ്റുന്നത്, അവരുടെ വിശ്വാസത്തെ മുതലെടുക്കുമ്പോൾ ആയിരിക്കും….. അതേ… അതങ്ങനെ തന്നെ ആണ്… അതുകൊണ്ടാണ് തന്റെ ജീവിതത്തിൽ രുദ്രൻ വന്നത്….

ഇനി പിണങ്ങി നിൽക്കുന്നതിൽ അർത്ഥമില്ല.. വേണമെങ്കിൽ ഈ ഒരു കാരണം കൊണ്ട് അകന്നു നിൽക്കാം…. അകറ്റി നിർത്താം… പക്ഷേ…… ജീവിതം ഒന്നേ ഉള്ളു….. ആലോചിച്ചു തീരുമാനിച്ചുറപ്പിക്കേണ്ട ഒന്നാണ് ജീവിതം….. നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാൻ ഈ സമയം തന്നെ കാത്തു നിൽക്കില്ല …

രുദ്രൻ എന്ന ശിവ മൂർത്തിയെ താൻ മുഴുവനായും മനസ്സിൽ കുടിയിരുത്തിയത് ആ മുഖം തനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതോട് കൂടി അല്ലേ…. ആ മുഖത്തെ…. സ്വരത്തെ… ശ്വാസത്തെ എല്ലാം താൻ വിശ്വസിച്ചു…….

മടങ്ങി എത്തും.. നിന്നിലേക്ക് മാത്രം…. ഇഷ്ടം…. പ്രണയം…. ആ കരുതൽ… എല്ലാം അനുഭവിക്കണം…. കൂടെ എന്റെ സ്വപ്നങ്ങളും സ്വന്തം ആക്കണം…… ഭാവ തീരുമാനം പിന്നെയും അരക്കിട്ടുറപ്പിച്ചു….. തട്ടിക്കളഞ്ഞു പോവാൻ വയ്യ… ആത്മാവിൽ നിന്റെ പ്രണയത്തിന്റെ വേരിറങ്ങി കഴിഞ്ഞു, പണ്ടേയ്ക്ക് പണ്ടേ…

———————————————————————–💦

ദിവ്യാ…

ഒരാഴ്ചയ്ക്ക് ശേഷം ക്ലാസ്സിൽ എത്തിയപ്പോൾ എന്നും ഇരുന്നുകൊണ്ടിരുന്നിടത്ത് തന്നെ അവൾ ഇരിക്കുന്നുണ്ട്..

ഞാൻ വിളിച്ചെങ്കിലും അവളെന്നെ മൈൻഡ് ചെയ്തില്ല ……. സംശയം വേണ്ട… ഇവളും എന്നെ ഉപേക്ഷിച്ചിരിക്കുന്നു…..അടുത്ത് പോയിരിക്കാൻ മനസ് ആഗ്രഹിച്ചിട്ടും ശരീരം വിറച്ചു… കണ്ണ് നിറഞ്ഞോ… അറിയില്ല…. എങ്ങനെയോ നടന്നു ചെന്ന് അവളുടെ അരികിലിരുന്നു…. മെല്ലെ കയ്യിൽ പിടിച്ചു… അവളത് തട്ടിയെറിഞ്ഞു…. അതോടെ എന്റെ ചുണ്ടുകൾ വരെ വരണ്ടുണങ്ങി… വശങ്ങളിലേക്ക് വലിഞ്ഞു…. ഒരു തുള്ളി കണ്ണുനീർ മാത്രം ഡെസ്കിലേക്ക് വീണു… എന്റെ കൈകൾ കൊണ്ടു തന്നെ അത് തൂത്തു…

കുറച്ച് നേരം ഞങ്ങൾ മൗനം ഭഞ്ജിച്ചു… ക്ലാസ്സിലെ കുട്ടികളൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്.. ഞാൻ തലയുയർത്തിയില്ല… കൈ വെള്ള ചുരുട്ടിപ്പിടിച്ച്, അങ്ങനെ ഇരുന്നു….

ഡീ.. . ഭാവ അന്തർജനം…..

തോളിൽ പിടിച്ച്, അവൾ കുലുക്കിയപ്പോൾ അവളെ ദയനീയമായി ഞാൻ നോക്കി…

നീ എന്താടി പട്ടീ എന്നെ കല്യാണം വിളിക്കാഞ്ഞത്?

നെറ്റികൂർപ്പിച്ചു വെച്ച് എന്നോട് ചോദിച്ചു അവൾ… ഇതിപ്പോൾ സൗഹൃദ ഭാവം ആണോ അതോ കലിപ്പാണോ എന്നോർത്തിട്ട് മിണ്ടാനും പേടിയാകുവാ…. ഒന്നും മിണ്ടാതെ കുറേ നേരം അവളെ നോക്കിക്കൊണ്ടിരുന്നു….

കല്യാണം…. കല്യാണം കഴിഞ്ഞത് നീ എങ്ങനെയാ അറിഞ്ഞത്?

ഞാൻ ചുറ്റും നോക്കിക്കൊണ്ട് അവളോട് ചോദിച്ചു…

മ്മ്… നീ പേടിക്കണ്ട… നിന്റെ കെട്ടു കഴിഞ്ഞ കാര്യം ഇവിടെ എനിക്ക് മാത്രേ അറിയുവോളു…

ചിരിച്ചു കൊണ്ട് എന്നെ ചേർത്ത് പിടിച്ചാണ് അവളത് പറഞ്ഞു….

നിന്നോടാരാ പറഞ്ഞത്?.. ഹോസ്റ്റലിലെ ആന്റി അറിഞ്ഞോ.. ആ അജയൻ പറഞ്ഞതായിരിക്കും അല്ലേ…..

ഒറ്റ ശ്വാസത്തിൽ ഞാൻ അതൊക്കെ അവളോട്‌ ചോദിച്ചു….

ഡീ പൊട്ടീ… ഇതൊക്കെ എന്നോട് പറഞ്ഞത് ഒരു ആന്റിയും അല്ല… നിന്റെ പുയ്യാപ്ലയാ….

ഏ….ആര്… രുദ്രനാണോ?

അതെന്താ നിനക്ക് ഒരു ഡൌട്ട്… രുദ്രനെ അല്ലാതെ വേറെ ആരെങ്കിലും കൂടി നിന്നെ കെട്ടിയായിരുന്നോ..

മുഖത്തു നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ചിരിക്കുവാ.. ദുഷ്ട…. ഹ്മ്മ്…..

എനിക്കാകെ ഒരു കെട്ടിയോൻ മാത്രം ഉള്ളു… എന്നാലും അങ്ങേര് നിന്നോട് എങ്ങനെ പറയാനാ എന്നോർത്ത് ചോദിച്ചതാ…..

മുഖം കോട്ടി തന്നെ ഞാൻ അവൾക്ക് മറുപടി കൊടുത്തു….

നീ അങ്ങേരെ വീട്ടിൽ നിന്നിറക്കി വിട്ടില്ലേ… അന്ന് തന്നെ പുള്ളി എന്നെ വന്നു കണ്ടിരുന്നു… അന്നത്തെ എന്റെ കണി… നേരം വെളുത്തപ്പോൾ തന്നെ നീ പടിയിറക്കി വിട്ടു എന്നൊക്കെ പറഞ്ഞു വിഷമം ആയിരുന്നുട്ടോ കക്ഷിക്ക്….

നിന്നെ കാണാൻ വന്നോ?…എന്തിന്…..

വേറെ എന്തിന്… കല്യാണം കഴിഞ്ഞു…. പറയാൻ പറ്റുന്നൊരു സാഹചര്യം അല്ലാത്തത് കൊണ്ടാ നീയെന്നെ വിളിക്കാത്തത്…. ഉടമ്പടി വെച്ചാണ് കല്യാണത്തിന് നീ സമ്മതിച്ചത്.. അത്കൊണ്ട് ഇല്ലം വിട്ട് ഇറങ്ങുകയാണ്… എന്നൊക്കെ പറഞ്ഞു….

എല്ലാം പറഞ്ഞല്ലേ….

വളിച്ച ഒരു ചിരിയോടെ ഞാൻ ചോദിച്ചു…

മ്മ്… പറഞ്ഞു പറഞ്ഞു… നീ കൊച്ചു കുട്ടിയാ… അബദ്ധം ഒന്നും കാട്ടാതെ നോക്കണം… വിഷമിപ്പിക്കരുത്…. എപ്പോഴും ഹാപ്പി ആക്കി കൊണ്ട് നടക്കണം… വീട്ടിലെ കാര്യം ഒന്നും ചോദിക്കരുത് എന്നൊക്കെ…. നീ ലക്കി ആണ് ഡീ…. അന്ന് നിന്നെ ഏറ്റവും കൂടുതൽ എതിർത്തത് ഞാനാ.. പക്ഷേ ഇപ്പോ ഞാൻ അത് മാറ്റിപ്പറയുന്നു… നിന്റെ പുണ്യമാണ് ആ മനുഷ്യൻ…. നിന്റെ പേര് പറയുമ്പോൾ പലപ്പോഴും ആ കണ്ണ് നിറയുന്നുണ്ടായിരുന്നു…. പിന്നെന്തിനാ ഭാവ നീ അയാളെ അകത്തി നിർത്തുന്നത്?

ഭാവയേ നോക്കി ചോദിച്ചു നിർത്തി ദിവ്യ…

നീ പറഞ്ഞില്ലേ ദിവ്യ… എനിക്ക് വേണ്ടി ആ കണ്ണുകൾ നിറഞ്ഞെന്ന്… ആ കണ്ണുകൾ കടലാണ്… സ്നേഹക്കടൽ… നോക്കിയിരുന്നാൽ ചിലപ്പോൾ ഞാൻ അതിൽ മുങ്ങിത്താഴ്ന്നു പോവും… അതുകൊണ്ടാ ഞാൻ മാറ്റി നിർത്തിയത്…. ഇത്തിരി നാളത്തേക്ക് മാത്രമായൊരു അകറ്റി നിർത്തൽ… അത്രേ ഉള്ളു…

ഉത്തരം കൊടുത്തു പതുക്കെ ഞാൻ വിഷയം അവസാനിപ്പിച്ചു…

ഓരോ ബ്രേക്കിലും അവൾക്ക് രുദ്രനെ കുറിച്ച് തന്നോട് പറയാൻ നൂറു നാവാണെന്ന് ഞാൻ മനസിലാക്കി…. എന്നെ പോലെ പേരല്ല… ഇടയ്ക്ക് ഏട്ടൻ എന്നാണ് വിളിക്കുന്നത്… ഞാൻ എല്ലാം ചിരിച്ചു കേട്ട് കൊണ്ടിരുന്നു…..

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞിറങ്ങിയപ്പോൾ മുൻപിൽ രുദ്രനെ പോലെ ഒരാൾ… ഒന്നുടെ നോക്കി…. ചങ്കിടിപ്പുയർന്നു… മേല് ചെറുതായി വിറക്കുന്നുണ്ടായിരുന്നു…. പക്ഷേ കാണാൻ പറ്റിയില്ല… ഉറപ്പിക്കാനും പറ്റുന്നില്ല…. വീണ്ടും ചാഞ്ഞും ചരിഞ്ഞും അവിട്ടം തിരുനാളിന്റെ പ്രതിമയുടെ ചുറ്റും ഞാൻ നോക്കി… പക്ഷേ…….. നിരാശ ആയിരുന്നു ഫലം…. അതെന്റെ മുഖത്തും നിഴലിച്ചു…. പെട്ടെന്ന് കണ്മുന്നിലുണ്ടെന്ന് വിചാരിച്ചു നോക്കിയിട്ട് കാണാതെ വരുമ്പോൾ ഉണ്ടാകുന്ന സങ്കടം…..

എന്താടീ……

ദിവ്യ കയ്യിൽ പിടിച്ചു വലിച്ചു ചോദിച്ചു..

ഒന്നുല്ല… ഇവിടെ എവിടെയോ രുദ്രൻ ഉണ്ടെന്ന് തോന്നുന്നു…….

അതെന്താ ഭാവ…. നീ രുദ്രനെ കണ്ടോ….. ഇവിടെ എവടെ എങ്കിലും?

കണ്ടു… അല്ല.. കണ്ടപോലെ തോന്നി… പക്ഷേ…. ഉറപ്പിക്കാൻ പറ്റുന്നില്ലെടീ….. ഇനി രുദ്രൻ എന്നെ അന്വേഷിച്ചു വന്നതായിരിക്കുമോ???

ചുരിദാറിന്റെ ഷോളിന്റെ അറ്റം ചുരുട്ടിക്കൊണ്ട് ഞാൻ ചോദിച്ചു..

എന്താ നിന്റെ പ്രശ്നം എന്ന് നിനക്കറിയുമോ ഭാവ?……

കള്ളച്ചിരിയോടെ ദിവ്യ ചോദിച്ചു….

എന്താ ദിവ്യെ……

നമ്മളൊരാളെ തന്നെ നിനച്ചിയിരുന്നാൽ കാണുന്നതൊക്കെ അയാളാണെന്ന് തോന്നും… അത്രേ ഉള്ളു… ഒറ്റവാക്കിൽ പറഞ്ഞാൽ മുടിഞ്ഞ പ്രേമം… അത്രേ ഉള്ളു… ഇത്ര കൊതിയാണേൽ തിരിച്ചു വിളിക്കടീ അങ്ങേരെ…..

അവളുടെ നേരെ ഒന്ന് പുച്ഛിച്ചു ചിരിച്ചിട്ട് ഞാൻ മുന്നോട്ട് നടന്നു……. ഇനി രുദ്രനാണോ എന്ന് മനസ്സിൽ ചിന്തിച്ചു ചിന്തിച്ച്…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19