Friday, April 26, 2024
Novel

രുദ്രഭാവം : ഭാഗം 36

Spread the love

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

വീട്ടിൽ എത്തിയപ്പോൾ വൈകിട്ടായി….. സത്യം പറഞ്ഞാൽ, അകത്തേയ്ക്ക് ഒരു ഓട്ടം തന്നെ ആയിരുന്നു……. ഇടയ്ക്ക് ഇടയ്ക്ക് ഒറ്റയ്ക്കുള്ള വീട്ടിൽ വരവ് സത്യം പറഞ്ഞാൽ മടുപ്പ് തന്നെ ആയിരുന്നു…..

എല്ലാം കോംപ്രമൈസ് ആക്കിയതിനു ശേഷം രണ്ടു വട്ടം വന്നിരുന്നു ഇങ്ങോട്ട്.. പക്ഷേ ഞാൻ ഫ്രീ ആകുമ്പോൾ രുദ്രൻ തിരക്കിലാകും … അതുകൊണ്ട് എന്നും വരവ് ഒറ്റയ്ക്കായിരുന്നു…

വന്നാലും വന്നു കേറി എല്ലാവരോടും ഒന്ന് മിണ്ടി ഉറങ്ങി എണീക്കുമ്പോഴേക്കും തിരിച്ചു പോകാറാവും… അല്ലെങ്കിൽ ക്ലാസ്സ്‌ മിസ്സ്‌ ആക്കണ്ട എന്ന് പറഞ്ഞു അച്ഛനും അമ്മയും തന്നെ ഓടിക്കും….

പക്ഷേ ഉണ്ണി പോവും രുദ്രന്റെ അടുത്തേയ്ക്ക്… ഇപ്പോൾ സ്വരൂപും ഫ്ലാറ്റിൽ ഉള്ളത് കൊണ്ട് എല്ലാ മാസത്തേയും അവസാന സൺ‌ഡേ അളിയനെ അന്വേഷിച്ചൊരു പോക്കാണ് കക്ഷി… പെങ്ങളായ എന്നെ കാണാൻ അവനിത്രയും ആഗ്രഹം ഉണ്ടാവില്ല…….

അതൊക്കെ ഫോൺ വിളിച്ചു ഇവര് പറയുമ്പോൾ ഞാൻ ഓർക്കും ഓരോ വീട്ടുകാർക്കും അവരുടെ മരുമകനെകുറിച്ചോ മരുമകളെ കുറിച്ചോ ഒക്കെ എന്തൊരു പ്രതീക്ഷയാണ്……..

മക്കളെ നല്ലപോലെ നോക്കുന്നതോടൊപ്പം തങ്ങളെയും സ്വന്തം പോലെ നോക്കും എന്ന് അവരും വിശ്വസിക്കുന്നുണ്ട്…. അളിയന്മാർക്കും ഉണ്ട് കേട്ടോ ഈ സ്വപ്‌നങ്ങൾ…..

ഉണ്ണി മിക്കപ്പോഴും ഓരോ ഫോട്ടോസ് വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കി ഇടാറുണ്ട്… വിത്ത്‌ മൈ അളിയൻ…. വിത്ത്‌ സ്വരൂപ്‌ ചേട്ടായി…. വിത്ത്‌ മൈ ഹീറോ……

അങ്ങനെ അവരുടെ കൂടെ നിൽക്കുന്ന ഫോട്ടോയ്‌ക്കൊക്കെ ഒരു ക്യാപ്ഷനും കാണും….

എടുത്തോണ്ട് പോടെയ് എന്നൊക്കെ അവനു മറുപടി കൊടുക്കുമ്പോഴും ഞാനും അതൊക്കെ കണ്ടു സന്തോഷിക്കാറുണ്ട്…. അവന്റെ സ്വഭാവത്തോട് അഡ്ജസ്റ്റ് ചെയ്തു പോവാൻ രുദ്രന് കഴിയുന്നുണ്ടല്ലോ……

ചെന്ന വഴി അടുക്കളയിൽ പോയി ഒപ്പിട്ടു. നേരത്തെ വിളിച്ചു പറഞ്ഞത് കൊണ്ട് ഒരു വെജിറ്റേറിയൻ ഹോട്ടൽ തന്നെ രുദ്രന് വേണ്ടി അടുക്കളയിൽ തുറന്നു വെച്ചിട്ടുണ്ട്….. മ്മ്….

പണ്ട് ചിക്കനും മീനും ഒക്കെ വെച്ചു സത്കരിച്ചിരുന്ന അടുക്കളയാ… ഇപ്പോ എന്റെ നായര്…നായരല്ല… നമ്പൂതിരി വന്നതോടെ ഞങ്ങൾ ആരെങ്കിലും വരുന്ന ദിവസം ഇങ്ങനെയായി…. ഹാ….

അച്ഛനും അമ്മയും ഉണ്ണിയും രുദ്രനെ പിടിച്ചു ഹാളിൽ ഇരുത്തി സംസാരം ആണ്…. ആ നേരം കൊണ്ട് ഞാൻ പോയി കുളിച്ചു വന്നു….

അല്ലേലും ഭർത്താവിന്റെ കൂടെ സ്വന്തം വീട്ടിൽ വന്നു കേറിയാൽ നമുക്കൊരു വിലയും ഉണ്ടാവില്ല….. എല്ലാവർക്കും മരുമോനെ മതി….

ഭക്ഷണം ഒക്കെ കഴിഞ്ഞു രാത്രി മുൻവശത്തെ ഇറയത്തു ഞങ്ങളെല്ലാവരും വന്നിരുന്നു…. കുറെ നാൾ കൂടി അമ്മയുടെ മടിയിൽ പോയി കിടന്നപ്പോൾ ഒരു ആശ്വാസം….

അത് മതിയാവോളം എനിക്ക് പകർന്നു നൽകിക്കൊണ്ട് അമ്മ മുടിയിൽ തലോടി…. ഉണ്ണി രുദ്രന്റെ പുറത്ത് ചാരി കഥ കേൾക്കുന്നുണ്ട്…

ഏറെക്കുറെ ഒരു വർഷത്തെ വിശേഷം പറയാനുണ്ടായിരുന്നു… ഇടയ്ക്ക് ഉറക്കം വരുവാ അളിയാ എന്ന് പറഞ്ഞു കൊച്ചെണീറ്റ് പോയി….

പിന്നെയും ഓരോന്ന് പറഞ്ഞിരുന്നിട്ട്, പോയി കിടക്കാൻ ഉത്തരവിട്ടിട്ട് അച്ഛനും അമ്മയും എണീറ്റ് പോയി…. ഞങ്ങൾ ഇങ്ങനെ ഓരോന്നും സംസാരിച്ചു മുറ്റത്തിരുന്നു…………

അടുത്ത ദിവസം രാവിലെ തന്നെ എല്ലാവരെയും കുത്തിപ്പൊക്കി എണീപ്പിച്ചു ഞങ്ങൾ ഇഞ്ചത്തൊട്ടി പാലം കാണാൻ പോകാൻ റെഡി ആയി…..

ആദ്യം ഒക്കെ അച്ഛനും അമ്മയ്ക്കും മടിയായിരുന്നു….. ഞങ്ങളുടെ പ്രൈവസി നഷ്ടപ്പെടും എന്ന്……. പിന്നേ…. ആണ്ടിലും സംക്രാന്തിയ്ക്കും നാട്ടിൽ വരുമ്പോൾ അല്ലേ പ്രൈവസി….. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി പോകാനിറങ്ങി..

ഉണ്ണിമോന് മുന്നിൽ അളിയനൊപ്പം ഇരിക്കണം എന്ന് മോഹമുണ്ടായിരുന്നു.. പക്ഷേ ഞാൻ കൂടെ ഉള്ളത് കൊണ്ട് അത് പറയാനൊരു മടി….

എന്താണെന്ന് വെച്ചാൽ, ഇതുവരെ അവകാശത്തോടെ മുൻ സീറ്റിൽ കയറി ഇരിക്കാൻ അവനു പറ്റിയിട്ടില്ല…..

കസിൻസ് ഒക്കെ ഉണ്ടെങ്കിലും, അതൊന്നും സ്വന്തം എന്ന് പറയുന്നതിന് തുല്യമാവില്ലല്ലോ….

പുറകിൽ ഇരിക്കാൻ പോയ അവനെ രുദ്രന് പിടിച്ചു മുന്നിലിരുത്തി… ഞാൻ വാതിൽ പൂട്ടി വന്നപ്പോഴേക്കും എല്ലാവരും കയറി….

ചേച്ചിക്ക് മുന്നിൽ ഇരിക്കണോ?

എന്റെ മുഖത്തേക്ക് നോക്കി അവനത് ചോദിച്ചപ്പോൾ ഞാൻ രുദ്രനെ നോക്കി…

ഡാ…. അവളെന്നും മുൻ സീറ്റിൽ തന്നെ അല്ലേ ഇരിക്കാറ്…. നീ അവിടിരിക്ക് ……..അവൾക്ക് അത്ര കൊതിയുണ്ടേൽ തിരിച്ചു പോകുമ്പോൾ മുന്നിൽ കയറി ഇരുന്നോളും…

അവന്റെ തുടയിൽ കൈ വെച്ചു കൊണ്ട് രുദ്രൻ അവനെ അവിടെ തന്നെ ഉറപ്പിച്ചിരുത്തുമ്പോൾ ഞാൻ എല്ലാവരെയും നോക്കി….

സന്തോഷം ആണ് എല്ലാവരുടെയും മുഖത്ത്…… എന്നെ നോക്കി രുദ്രൻ കണ്ണിറുക്കി കാണിച്ചു….

ഞാനും ചിരിച്ചു കൊണ്ട് പുറകിൽ കയറി…. സമയം പോകുംതോറും പാലം കാണാൻ വരുന്ന ആൾക്കാരുടെ എണ്ണം കൂടും… അതുകൊണ്ട് ആണ് നേരത്തെ ഇറങ്ങിയത്… പിന്നേ നല്ല വെയിലും ഉണ്ടാവും…..

അരമണിക്കൂർ കൊണ്ട് ഡ്രൈവ് ചെയ്ത് ഞങ്ങൾ അവിടെ എത്തി…

കോതമംഗലത്തു നിന്ന് മൂന്നാറിന് പോകുന്ന വഴിയ്ക്ക് നേര്യമംഗലം ബസ് സ്റ്റാൻഡിനു തൊട്ട് മുൻപ്, കൃഷി ഓഫീസിനു സൈഡിലൂടെ ഒരു മൂന്ന് കിലോമീറ്റർ പോയാൽ ഇഞ്ചത്തൊട്ടി പാലമായി….

അവിടെ എത്തിയപ്പോൾ എന്ത് രസമായിരുന്നെന്നോ…. ആരും ഇതുവരെ കൊണ്ടുവരാൻ ഇല്ലാത്തത് ഞാനിതൊന്നും കണ്ടിട്ടില്ല….. ഉണ്ണി ഫ്രണ്ട്സിന്റെ കൂടെ വന്നിട്ടുണ്ടാകും… അമ്മയും അച്ഛനും ചിലപ്പോൾ ഈ പാലം വന്നത് പോലും അറിഞ്ഞിട്ടുണ്ടാവില്ല….

പെരിയാറിനു കുറുകെ ആ സസ്പെൻഷൻ പാലം ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണ്….. ഉണ്ണി ആദ്യം തന്നെ കേറി പോയി…. അമ്മയുടെ കൈ പിടിച്ചു കൊണ്ട് അച്ഛനും…….

എന്റെ ആക്രാന്തത്തിൽ പാലം ഒന്നനങ്ങി…. വിറച്ചിട്ട് വയ്യ….. ബാക്കി എല്ലാത്തിനും വലിയ ധൈര്യമാ… പക്ഷേ അടിയിൽ വെള്ളമാണല്ലോ എന്ന് ആലോചിക്കുമ്പോൾ……… ഒരു പേടി…..

അനങ്ങിപ്പിടിച്ചു പാലത്തിന്റെ കാൽ ഭാഗം എത്തിയപ്പോഴേക്കും ബാക്കി ഉള്ളവർ അങ്ങറ്റത്ത് എത്തി…

അവിടെ നിന്നു ഫോട്ടോ എടുപ്പാണവർ…..

രുദ്രന്റെ തോളിൽ ചാരി നിന്ന് ഞാൻ ചുറ്റും നോക്കി…. വേനൽ ആയത് കൊണ്ട് പെരിയാറ്റിൽ വെള്ളം കുറഞ്ഞിട്ടുണ്ട്….. ചുറ്റും മനം മയക്കുന്ന പച്ചപ്പ്… അതിനു നടുക്കാണ് ഈ പാലം….

സത്യത്തിൽ ഈ പാലം അപ്പുറത്തുള്ള നാട്ടുകാർക്ക് നേര്യമംഗലം ആയിട്ട് എളുപ്പത്തിൽ എത്താൻ പറ്റുന്നത്തിനു വേണ്ടി ഉണ്ടാക്കിയതാണ്… പക്ഷേ ഇപ്പോൾ എല്ലാവർക്കും ഒരു ഹരമാണ് ഇവിടം..

രുദ്രനെ ചുറ്റിപ്പിടിച്ചു ഞാൻ താഴെ വെള്ളത്തിലേക്ക് നോക്കി…

ഇത് പോലെ ഉള്ള സ്ഥലങ്ങളിൽ വന്നു നിൽക്കുമ്പോൾ നമ്മൾ വിഷമങ്ങൾ എല്ലാം മറക്കുമല്ലേ രുദ്രാ…….

നെറ്റിചുളിച്ചു രുദ്രൻ ഭാവയേ നോക്കി…..

അതിനു നിനക്കെന്ത് വിഷമമാണ് ഉള്ളത്?

എനിക്ക് ഒന്നുമില്ല… പക്ഷേ രുദ്രനെ ഇന്നലത്തെ അജയന്റെ പ്രശ്നം നന്നായിട്ട് ബാധിച്ചിട്ടുണ്ട്…… എനിക്ക് അതൊക്കെ മനസിലാവും…….

ഉണ്ടായിരുന്നു എന്ന് പറയുന്നതാവും ശരി… ഇന്ന് നേരം വെളുത്തപ്പോൾ ആ പ്രശ്നം ഒക്കെ പോയി… കൂൾ ഡാ….. ആൻഡ്….. നീ എപ്പോഴും ഇങ്ങനെ കൂടെയില്ലേ….എന്നെ മനസിലാക്കാൻ നിനക്ക് പറ്റാതെ പോയിരുന്നെങ്കിലോ…

റിയലി ഐ ലവ് യു ഭാവേ………

അയ്യേ…… ഈ ഐ ലവ് യു ഒക്കെ എല്ലാവരും പറയുന്നതല്ലേ…..

രുദ്രൻ പാലത്തിന്റെ രണ്ടു വശത്തേയും ചുവന്ന പെയിന്റ് പൂശിയ കൈവരിയിൽ പിടിച്ചു നിലത്തേക്ക് മുട്ട് കുത്തിയിരുന്നു…. രണ്ടു കൈകളും ഭാവയ്ക്ക് നേരെ വിടർത്തിപിടിച്ചു…..

” കീഴെ ശാന്തമായി ഒഴുകുന്ന പെരിയാറിനെയും, മേലേ വിണ്ണിലെ ഉദയ സൂര്യനെയും പുണർന്നു പോകുന്ന മഞ്ഞുകാറ്റിനേയും,

ഈ പച്ചപ്പിനേയും ദൂരേ കാണുന്ന മലനിരയെയും സാക്ഷി നിർത്തി, രുദ്രരൂപൻ സത്യം ചെയുന്നു….

ജീവനിലേക്കെടുക്കുന്ന ഓരോ നിശ്വാസത്തിൽ പോലും ഞാൻ നിന്നെ മാത്രം പ്രണയിച്ചു കൊണ്ടേയിരിക്കും ഭാവയാമീ ”

ഒരു കണ്ണിറുക്കി നോക്കുന്ന രുദ്രനെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് അങ്ങേ അറ്റത്തേക്ക് നടന്നു…. മനസ്സിൽ ആ ഇഷ്ടത്തെ അതേ പടി സ്വീകരിച്ചു കൊണ്ട്….

കൈകൾ ചുറ്റിപ്പിടിച്ചു നടക്കുമ്പോൾ ധൈര്യം കൂടുന്ന പോലെ…. വിട്ടു കളയാതെ ഞാൻ തന്നെ തെറ്റ് പൊറുത്തു കൂടെ കൂട്ടിയ പുണ്യം……

അന്ന് ക്ഷമിക്കാൻ കഴിയാതെ നഷ്ടപ്പെടുത്തി കളഞ്ഞിരുന്നെങ്കിൽ…… അല്ലെങ്കിൽ പരസ്പരം തല്ലു കൂടിയിരുന്നെങ്കിലോ……..

തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തയാണ്….. നല്ലൊരു ജീവിതം…… നല്ല കുടുംബത്തിൽ ചെല്ലാനും….. അതുപോലെ നല്ലൊരു ബന്ധം വീട്ടുകാർക്ക് നൽകുകയും ചെയ്തു….

അതിലേറ്റവും സന്തോഷം എനിക്ക് എന്താണെന്നോ… എന്റെ വീട്ടുകാരെയും കൂടെ കൂട്ടാൻ രുദ്രൻ കാണിക്കുന്ന മനസുണ്ടല്ലോ…..

സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരാൾ ആയിരുന്നു രുദ്രനെങ്കിൽ…. ഹോ…. ഓർക്കാൻ കൂടി വയ്യ…. വെറുത്തു പോയേനെ ജീവിതം തന്നെ…..

ആൾക്കാരുടെ എണ്ണം കൂടുന്ന വരെ അവിടെ നിന്നു… അച്ഛനും അമ്മയും ആ യാത്ര നല്ലപോലെ ആസ്വദിച്ചു….. ഉണ്ണിയും….. വീട്ടിലേക്ക് ഉള്ള യാത്രയിൽ അച്ഛൻ മുന്നിൽ കയറി…

ഭാവേ… നീ വീണ്ടും ട്യൂഷൻ എടുക്കാൻ പോകുന്നെന്ന് മോൻ പറഞ്ഞു… നേരാണോ…

പുറകോട്ട് തിരിഞ്ഞിരുന്ന് അച്ഛൻ ചോദിച്ചു….

അത് കുറച്ചു ദിവസത്തേക്ക് മാത്രം ആണ് അച്ഛാ…

കല്യാണത്തോടെ നിർത്തിയിരുന്നല്ലോ… പിന്നെ വർഷാവസാനം ആയില്ലേ.. എക്സാം ആവുന്നു…

എക്സാം ദിവസങ്ങളിലേക്ക് ഒന്ന് റിവൈസ് ചെയ്തു കൊടുക്കാൻ ചെല്ലാൻ പറഞ്ഞു….

എന്ന് മുതലാ ചെല്ലാമെന്ന് നീ ഏറ്റിരിക്കുന്നത്?

ചൊവ്വ മുതൽ ചെല്ലാമെന്ന് ഞാൻ പറഞ്ഞു…

മ്മ്… എന്തായാലും അവിടെ അവരുടെ കൂടെ സമ്മതം ഉണ്ടെങ്കിൽ പോയാൽ മതി….. (അമ്മ )

ഏയ്യ് …… ഇവള് എന്ത് പറഞ്ഞാലും അവിടെ അവർക്ക് സമ്മതമാ…… അതുപോലെ ചാക്കിട്ട് പിടിച്ചേക്കുവാ…..

രുദ്രൻ കഴുത്തു ചെരിച്ചു പറഞ്ഞു….

എല്ലാവരും കൂടി ചിരിച്ചു കളിച്ചാണ് വീട്ടിൽ തിരിച്ചു വന്നത്….. പിന്നേ വിഷുവിനു ഞങ്ങൾ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തിട്ടുണ്ട്… നെക്സ്റ്റ് ഡേ… ഞങ്ങൾ രണ്ടു ഫാമിലിയും…

എങ്ങോട്ട് പോവണമെന്ന് തീരുമാനിച്ചിട്ടില്ല… അപ്പോഴേക്കും ഉണ്ണിയുടെ എക്സാം തീരുമല്ലോ….

രാത്രി ഡ്രൈവ് ചെയ്താൽ ഉറങ്ങുമെന്ന് പറഞ്ഞു ഞങ്ങളെ വീട്ടിൽ നിന്നു നേരത്തെ പുറത്താക്കി….

അതുകൊണ്ട് ക്ഷീണം അധികം ബാധിക്കാതെ തന്നെ രാത്രി എട്ടുമണി ആയപ്പോഴേക്കും ഞങ്ങൾ ഇല്ലത്തു തിരിച്ചെത്തി….

നാളെ തിങ്കളാണ്…..എനിക്ക് ക്ലാസ്സുണ്ട്… ….

അങ്ങനെ കുറച്ചു ദിവസത്തെ സന്തോഷത്തെ മാറ്റി നിർത്തി ഇനി കുറച്ചു വർഷം മാത്രം ബാക്കി കിടക്കുന്ന എന്റെ സ്വപ്നത്തെക്കുറിച്ചോർത്തു ഞാൻ കിടന്നു….

അത് മാത്രമേ ഉള്ളു ഇനി ലക്ഷ്യം… ബാക്കി പ്രശ്നങ്ങളെ എല്ലാം ഞാൻ മറികടന്നു….അല്ലെങ്കിൽ നേടിയെടുത്തു….. ഇനി ഇതും കൂടി വിജയിച്ചാൽ…….

എന്റെ ജീവിതം തന്നെ വിജയിച്ചു… ഈ കടമ്പ കൂടി ഞാൻ കടക്കും…. എന്നും എന്റെ വലതു വശത്തു നീയുണ്ടെങ്കിൽ…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24

രുദ്രഭാവം : ഭാഗം 25

രുദ്രഭാവം : ഭാഗം 26

രുദ്രഭാവം : ഭാഗം 27

രുദ്രഭാവം : ഭാഗം 28

രുദ്രഭാവം : ഭാഗം 29

രുദ്രഭാവം : ഭാഗം 30

രുദ്രഭാവം : ഭാഗം 31

രുദ്രഭാവം : ഭാഗം 32

രുദ്രഭാവം : ഭാഗം 33

രുദ്രഭാവം : ഭാഗം 34

രുദ്രഭാവം : ഭാഗം 35