Thursday, December 12, 2024
Novel

രുദ്രഭാവം : ഭാഗം 31

നോവൽ
എഴുത്തുകാരി: തമസാ


ആ ഇല്ലത്തിന്റെ ചുമരുകളിൽ തട്ടുന്ന കാറ്റിനു പോലും അവരുടെ പ്രണയത്തിന്റെ ഗന്ധമായിരുന്നു…….

ഭാവാ….. ഈ ചുംബനങ്ങൾ ഒക്കെ എന്നെ നീ അംഗീകരിച്ചു എന്നതിന്റെ തെളിവാണോ?

രുദ്രൻ ഭാവയെ കണ്ണെടുക്കാതെ നോക്കി…

പൂർണ അംഗീകാരം നൽകുന്നതിന്റെ ഓരോ പടികളാണ് രുദ്രാ… .. അല്ലെങ്കിൽ ഞാൻ സ്വയം തയ്യാറെടുക്കുന്നതാണ്…… എല്ലാം ക്ഷമിക്കാനും പൊറുക്കാനും കഴിയാതെ നമ്മൾ ജീവിച്ചു തുടങ്ങിയിട്ട് കാര്യമില്ലല്ലോ…….അല്ലെങ്കിൽ ഏതെങ്കിലും ഒരു സാഹചര്യം വരുമ്പോൾ എന്റെ മനസ്സിൽ വീണ കരടിന്റെ നൂറിലൊരംശം ബാക്കി കിടക്കുന്നുണ്ടെങ്കിൽ, അത് വൻ പൊട്ടിത്തെറികൾ ഉണ്ടാക്കും…. അതിനു മുൻപ്, എല്ലാം തൂത്തു തുടച്ചു വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള കുസൃതികളല്ലേ ഇതോരോന്നും…..മാറ്റി നിർത്തി മറക്കാൻ ശ്രമിക്കുന്നതിലും നല്ലത് ഇതാണെന്ന് തോന്നി…..

രുദ്രൻ ചിരിച്ചു കൊണ്ട് അവളുടെ കൈവെള്ളയിൽ കൈ ചേർത്ത് വെച്ചു…

നിന്റെ ഇഷ്ടം… പിന്നെ ഭാവാ… ഞാൻ ഒരു പ്രധാന കാര്യം നിന്നോട് പറയുവാണ്……. നീ എതിർക്കില്ല എന്ന വിശ്വാസത്തിൽ ………

അവളുടെ വിരലുകളിൽ ഞൊട്ട വിട്ടു കൊണ്ട് രുദ്രൻ അവളെ നോക്കി……

എന്താ രുദ്രാ…. പറഞ്ഞോ….. അജയന്റെ കാര്യം വല്ലതും ആണോ?

ഹേയ് അല്ലടാ…… എല്ലാ വർഷവും അമ്പലത്തിൽ ഞാനും സ്വരൂപും ഞങ്ങളുടെ ക്ലബ്ബും കൂടി പരിപാടി അവതരിപ്പിക്കാറുണ്ട്… മിക്ക ഉത്സവത്തിനും ശിവരാത്രിയ്ക്കും… കഴിഞ്ഞ തവണ നീ ഉള്ളത് കൊണ്ട് ഞാൻ മനപ്പൂർവം ഒഴിവായതാണ്… പക്ഷേ ഇത്തവണ പറ്റില്ല…

അവര് എറണാകുളത്തേക്ക് വിളിച്ചു ചോദിച്ചു, ഇത്തവണ ചെയ്യില്ലേ എന്ന്…. അതിനു വേണ്ടിയാ ഈ മുടിയൊക്കെ ഇങ്ങനെ വളർത്തിയത്…..

രുദ്രന്റെ മുടികളിൽ ഭാവ കുസൃതിയോടെ പിടിച്ചു വലിച്ചു കൊണ്ടിരുന്നു…. വേദനിപ്പിക്കാതെ…

ഡാൻസ് ആണോ രുദ്രാ?

.ഡാൻസ് എന്ന് മാത്രം പറഞ്ഞൊതുക്കാൻ പറ്റില്ലാ….. അതിൽ ലേശം സങ്കല്പം ഒക്കെ തട്ടിക്കേറ്റി, ഒരു ആർട്ട്‌ ഫോം…….ഞാനാണ് ഇത്തവണ നായകൻ….

വല്ല കുറവന്റെ വേഷം ആയിരിക്കും……

ഭാവ കളിയാക്കി ചിരിച്ചു….

ആടീ…. കുറത്തിയുടെ വേഷം ചെയ്യാനുള്ള ആൾ കുറവുണ്ട്… അത് ചെയ്യാമെന്ന് ഏറ്റ കുട്ടിയ്ക്കാണെങ്കിൽ ഒരു ആക്‌സിഡന്റ്….. കാലുളുക്കി കെട്ടി ഇരിക്കുവാ …. അവിടെ വരെ ആണ് ഞാനും സ്വരൂപും രാവിലെ പോയത്…..

അപ്പോ പരിപാടി നടക്കില്ലേ……

നടക്കും… പക്ഷേ ഫ്രണ്ട്സ് എല്ലാവരും പറയുന്നു നീയാണെങ്കിൽ വലിയ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് ….. നല്ല രൂപ സാദൃശ്യം ഉള്ള മുഖമല്ലേ.

അപ്പോൾ നിന്നെ പെയർ ആയിട്ട് കൂട്ടാൻ….. നീയാണെങ്കിൽ ഇതുവരെ ചേർക്കാത്ത കുറച്ചു ഭാഗങ്ങളും ചേർക്കാലോ ധൈര്യമായിട്ട്, എന്നാ സ്വരൂപും പറയുന്നത്….

കൊറിയോഗ്രഫി അവനാണ്…… കൂടെ അവനൊരു റോളും ഉണ്ട്…. നീ ഒന്ന് സമ്മതിക്കണം…..

ഭാവയ്ക്ക് ഒരു ഞെട്ടലാണ് ഉണ്ടായത്…

ഞാനോ…. രുദ്രൻ എന്തായീ പറയുന്നത്… സ്റ്റേജിൽ കയറിയിട്ട് തന്നെ വർഷങ്ങളായി.. ഡാൻസ് ഒന്നും ജീവിതത്തിൽ അധികം കളിച്ചിട്ടില്ല… പിന്നെങ്ങനെയാ…

നിങ്ങൾ രണ്ടും ഡാൻസ് പഠിച്ചതല്ലേ… അപ്പോൾ ഞാനൊരു തെറ്റ് വരുത്തിയാൽ പ്രോഗ്രാം അലമ്പാക്കും… നിങ്ങൾക്ക് നാണക്കേടാവും…..

ഇല്ലന്നെ…. അധികം ഒന്നുമില്ല…. എന്റെ കൂടെ ചുമ്മാ ഒന്ന് നിന്ന് തന്നാൽ മാത്രം മതി… ബാക്കി ഞാൻ ചെയ്തോളാം… പ്ലീസ് ഡീ……

ഒരു കുഴപ്പവും ഉണ്ടാവില്ല.. ഞാൻ വാക്ക് കൊടുത്തു പോയി…. സിംപിൾ…. നീയെന്റെ തോളിൽ കിടക്കുന്ന കുറച്ചു ഭാഗം… അത്രേ ഉള്ളു…

ഹേ…. തോളിലോ….. അപ്പോ ആ കുട്ടിയ്ക്ക് വയ്യാതായില്ലായിരുന്നെങ്കിൽ, രുദ്രൻ ആ പെണ്ണിനെ എടുത്ത് തോളിൽ ഇടുമായിരുന്നോ…. 😡

ഭാവയുടെ പരിഭവം കണ്ടു രുദ്രന് ചിരി വന്നു….. അതുകൂടി കണ്ടപ്പോൾ രുദ്രന്റെ തോളൊപ്പം കിടക്കുന്ന നീണ്ട മുടികളിൽ പിടിച്ചു ഭാവ ശക്തിയിൽ വലിച്ചു….

വിടടീ.. വേദനിക്കുന്നു…… നീ ഇനി സമ്മതിച്ചില്ലെങ്കിലും ഞങ്ങൾ വേറെ പെണ്ണിനെ നോക്കും തോളത്തിടാൻ……. എന്ത്യേ…….

ഭാവയുടെ നേരെ നോക്കി രുദ്രൻ കൊഞ്ഞനം കുത്തി…

അതൊന്നും ശരിയാവില്ല…. ഞാൻ സ്റ്റേജിൽ കയറിക്കോളാം…….

ദാറ്റ്സ് മൈ ഭാവ…. ലവ് യു…….

രുദ്രൻ രണ്ടു നെറ്റികളും കൂട്ടിമുട്ടിച്ചു…

(തുടരും )

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24

രുദ്രഭാവം : ഭാഗം 25

രുദ്രഭാവം : ഭാഗം 26

രുദ്രഭാവം : ഭാഗം 27

രുദ്രഭാവം : ഭാഗം 28

രുദ്രഭാവം : ഭാഗം 29

രുദ്രഭാവം : ഭാഗം 30