Sunday, November 24, 2024
Novel

നീർക്കുമിളകൾ : ഭാഗം 22

നോവൽ
എഴുത്തുകാരി: ശക്തി കല ജി

ശരത്ത് ചെക്കൻ കൂട്ടരുടെ വിവരങ്ങൾ കാണിക്കാൻ വേണ്ടി അവളുടെ ക്യാബിനിലേക്ക് പോയപ്പോൾ കണ്ടത് വീണയും അജയിയുടെയും മുൻപിൽ നിറക്കണ്ണുകളോടൊനിൽക്കുന്ന സിത്താരയെയാണ്…..

ശരത്തിനെ കണ്ടതും സിത്താരയുടെ കരച്ചിലിന്റെ ആക്കം കൂടി..

വീണ അവളുടെ കരച്ചിലിന്റെ ആക്കം കൂടിയപ്പോഴേക്ക് എന്ത് ചെയ്യണമെന്നറിയാതെ നിന്നു…

ശരത്ത് അടുത്ത് വന്നതും സിത്താര അവനോട് ചേർന്ന് നിന്നു….

അവനു ചേർത്തു പിടിക്കാതിരിക്കാനായില്ല…..

അവന്റെ മനസ്സിൽ അനിയത്തി കുട്ടിയായി സിത്താരയെ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു….

“എന്താ…. എന്ത് പറ്റി അവൻ പരിഭ്രമത്തോടെ ചോദിച്ചു..

“ഏട്ടാ എന്നെ അയാൾ….” എന്ന് പറഞ്ഞ് വീണ്ടും കരഞ്ഞു…

“എന്താ എന്താണെങ്കിലും എന്നോട് പറ” ശരത്തിന്റെ വാക്കുകളിൽ രോഷം ഇരച്ച് കയറി….

.” എന്നെ ഉപദ്രവിക്കാൻ നോക്കി…..

ഇത് കണ്ടോ… വീണേച്ചി എന്നെ അടിച്ചു… ” സിത്താര വലത് കവിൾ കാണിച്ചു….

വിരൽ പതിഞ്ഞ ചുവന്ന പാടുണ്ട്….

ശരത്ത് വീണയെ രൂക്ഷമായി നോക്കി…

വീണ ശരത്തിന്റെ നോട്ടത്തിൽ ഒന്നു പതറി….

“എന്ത് പ്രശ്നമാണെങ്കിലും വീണ ഇവളെ അടിച്ചത് ശരിയായില്ല”…ശരത്ത് ദേഷ്യത്തോടെ പറഞ്ഞു….

അജയ് എന്തോ പറയാൻ മുന്നോട്ടാഞ്ഞതും വീണ അവനെ കൈയ്യിൽ പിടിച്ചു തടഞ്ഞു….

അത് കണ്ടതും സിത്താര ശരത്തിനോടു കൂടുതൽ ചേർന്നു നിന്നു..

“എനിക്ക് പേടിയാ ഏട്ടാ… അയാൾ ന്നെ ഉപദ്രവിക്കും” എന്ന് പറഞ്ഞ് ശബ്ദമുയർത്തി…

ശരത്തിന്റെ കൈയ്യിലുണ്ടാരുന്ന പേപ്പറുകൾ താഴെ വീണു…

സിത്താരയെ അവന്റെ ക്യാബിനിൽ കൊണ്ടിരുത്തി….

വീണയുടെ മനസ്സിൽ സങ്കടക്കടൽ ആർത്തിരമ്പിയെത്തി….

എന്താ സത്യമെന്നു പോലും അറിയാൻ ശ്രമിക്കാതെയാണ് ശരത്തേട്ടൻ ദേഷ്യപ്പെട്ടത്…

അവളെക്കാൾ സ്ഥാനം സിത്താരയ്ക്ക് ശരത്ത് നൽകിയപ്പോൾ അവളുടെ ഹൃദയത്തിൽ അത് നോവു പടർത്തി…

അജയിയുടെ മുൻപിൽ അവൾ മനസ്സിലെ വിഷമം പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിച്ചു…..

” വീണ ശരത്തിനോട് ഇപ്പോൾ തന്നെ എല്ലാ കാര്യങ്ങളും തുറന്ന് പറയാം…” അല്ലെൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് പോകും”…. എന്ന് പറഞ്ഞു അജയ് പോകാൻ ഭാവിച്ചതും വീണ അവനെ തടഞ്ഞു…

” വേണ്ട അജയ്… ശരത്തേട്ടൻ എന്താ കാര്യമെന്ന് അന്വഷിക്കാൻ പോലും തുനിഞ്ഞില്ല…”

“. അതിനർത്ഥം എന്നെക്കാൾ പ്രാധാന്യം അവൾക്കാണാന്നല്ലെ “…. അവൾ പൊട്ടിയ മാല കൈയ്യിൽ മുറുക്കി പിടിച്ചു…

” അങ്ങനല്ല വീണ… അവന്റെ അവസ്ഥയും നീ മനസ്സിലാക്കണം … ”

” സിത്താര അവന്റെ കുഞ്ഞിപെങ്ങളല്ലെ.”

.. അതിന്റെ ഒരു കെയറിംഗ് ആയി കണ്ടാ മതി”.

.. അജയ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു….

“എനിക്ക് മാത്രം ആരുമില്ല അജയ്……. ഞാൻ എന്നും ഒറ്റയ്ക്ക് തന്നെയാ “….

” എനിക്കും ഒരേട്ടനുണ്ടായിരുന്നേൽ എന്നെ ഇത്ര ദുഃഖത്തിലേക്ക് തള്ളിവിടില്ലാരുന്നു അല്ലേ…” അവളുടെ ശബ്ദമിടറി……അവൾ കസേരയിൽ ഇരുന്നു….

താഴേക്കു നോക്കിയിരുന്നപ്പോഴാണ് വീണു കിടക്കുന്ന പേപ്പറുകൾ കണ്ടത്….

അവൾ മുട്ടുകുത്തി നിന്ന് ഓരോ പേപ്പറുകളായി കൈയ്യിലെടുത്തു…

ആ പേപ്പറുകളിലെ വിവരങ്ങൾ കണ്ടതും അവൾക്ക് കാര്യങ്ങൾ മനസ്സിലായി…

അവൾ ആ പേപ്പറുകൾ അജയിക്ക് നേരെ നീട്ടി….

വീണ താഴേന്ന് എഴുന്നേറ്റു….

“ഇതെന്താന്ന് മനസ്സിലായോ അജയ് ” അവൾ ഒരു പുച്ഛത്തോടെ ചോദിച്ചു…

” ആഹാ അപ്പോൾ ഇതാണ് കാര്യം… സിത്താരയെ കെട്ടിച്ചു വിടാനുള്ള ഒരുക്കത്തിലാണ് ശരത്ത്..”

“.. അതാ അവളെ പറഞ്ഞു സമ്മതിപ്പിക്കാനുള്ള വരവായിരുന്നു….. “.

” അതിന് അവൻ രണ്ടാമത് ഒന്നൂടെ ജനിക്കണം”..

“.അങ്ങനെ അവളുടെ വിവാഹം നടത്താൻ സമ്മതിച്ചാലല്ലേ…. ”

” നോക്കിക്കോ….. വീണേ”

“.. സിത്താരയെ എന്റെ കാൽകീഴിൽ വരുത്തിക്കും ഞാൻ ” അജയ് ഒരു പരിഹാസചിരിയോടെ പറഞ്ഞതും ശരത്ത് പാഞ്ഞ് വന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് കൈയ്യിലെ പേപ്പറുകൾ പിടിച്ചു വാങ്ങി’..

” അതിന് സിത്താരയുടെ ഏട്ടനായ ഞാൻ ജീവനോടെയുള്ളയിടത്തോളം കാലം നടക്കില്ല…”

“. അവളെ ആരുടെയും കാൽകീഴിൽ വരേണ്ട ഗതികേട് വരുത്തില്ല….. “….

“നിങ്ങളുടെ മുൻപിൽ തന്നെ സിത്താരയുടെ വിവാഹം ഞാൻ നടത്തും… ”

“. അവൾ ആരുമില്ലാത്തവളല്ല…. അവൾക്കെല്ലാരും ഉണ്ട്…. ”

” അവൾടെ അച്ഛൻ അടുത്തില്ലന്നെയുള്ളു ബാക്കിയെല്ലാരും അവളുടെ അടുത്തു തന്നെയുണ്ട്’….. മനസ്സിലായോ”….ശരത്ത് അജയിയെ പുറകോട്ടു പിടിച്ചു തള്ളി….

അജയ് വീഴാതെ വീണ ഓടിച്ചെന്ന് പിടിച്ചുവെങ്കിലും ചുവരിൽ പോയിടിച്ചു നിന്നു….

വീണയുടെ കൈയ്യിൽ നിന്നും പൊട്ടിയ മാല തെറിച്ചു ശരത്തിന്റെ കാൽകീഴിൽ വന്നു വീണു….

ലോക്കറ്റ് രണ്ടായി പൊട്ടിവീണു….

ശരത്തിന്റെയും വീണയുടെയും ഫോട്ടോ പതിപ്പിച്ചത് രണ്ടായി…

ആ മാല കണ്ടതും ശരത്ത് ഒന്നു പതറി…

അവൻ കുനിഞ്ഞു മാലയും പൊട്ടിയ ലോക്കറ്റും കൈയ്യിലെടുത്തു…

“ഒന്ന് ദേഷ്യപ്പെട്ടെന്ന് കരുതി ഞാൻ ഒത്തിരി ആഗ്രഹിച്ച് വാങ്ങിയ മാല നീ പൊട്ടിച്ചു കളയരുതായിരുന്നു ” എന്ന് ശരത്ത് പറഞ്ഞതും വീണ മുൻപോട്ട് വന്നു അവന്റെ കൈയ്യിൽ നിന്നും വാങ്ങാൻ ശ്രമിച്ചു….

അവൻ അവളുടെ കൈ തട്ടിമാറ്റി….

“എന്റെ പ്രണയത്തിന് നീ കൽപ്പിക്കുന്ന വില എനിക്കിന്നാണ് മനസ്സിലായത്…”… ഇത് ഇനി നിനക്ക് തരേണ്ട കാര്യമില്ല ” എന്ന് പറഞ്ഞ് ശരത്ത് മാല പോക്കറ്റിലിട്ടു…

” ശരത്തേട്ടനെന്തറിഞ്ഞിട്ടാ ഇങ്ങനെയൊക്കെ പറയുന്നത്….”

” പ്രണയം എന്ന് പറഞ്ഞാൽ ഇതാണോ പരസ്പരം മനസ്സിലാക്കാതെ ഒരു പ്രണയവും നിലനിൽക്കില്ല”….

“എനിക്ക് പറയാനുള്ളത് ശരത്തേട്ടൻ കേൾക്കണം” എന്ന് പറഞ്ഞ് വീണ മുൻപോട്ട് വന്നതും ശരത്ത് അവൾക്ക് മുഖം കൊടുക്കാതെ ക്യാബിനു പുറത്തേക്കു നടന്നു…

വീണ്ടും ശരത്തേട്ടാ എന്നു വിളിച്ചെങ്കിലും അവളുടെ കാലുകൾ മുൻപോട്ട് ചലിച്ചില്ല….

തെദ്ധിദ്ധാരണയുടെ ഉച്ചിയിൽ നിൽക്കുന്നാളോട് ഇനി എന്ത് പറഞ്ഞ് മനസ്സിലാക്കാനാണ്…..

ഓഫീസ് കാര്യങ്ങളിൽ ഒന്നിലും അവൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല…

പിന്നീടുള്ള ദിവസങ്ങളിൽ കാരണമില്ലാതെ ശരത്ത് അവളെ കുറ്റപ്പെടുത്തി….

അവന്റെ മനസ്സിൽ സിത്താരയുടെ വിവാഹം നടക്കാതിരിക്കാൻ വീണ കൂട്ടുനിൽക്കുന്നുന്നറിഞ്ഞത് വിശ്വസിക്കാൻ പറ്റിയില്ല…

പക്ഷേ കണ്ണുകൊണ്ട് കണ്ടത് കാത് കൊണ്ട് കേട്ടത് വിശ്വസിക്കാതിരിക്കാനും പറ്റില്ല….

ഇനി കുറച്ച് ദിവസത്തേക്ക് വീണയെ വെറുപ്പിച്ച് നിർത്തിയാലെ പറ്റു….

എന്നാലെ സിത്താരയ്ക്ക് വിവാഹ ആലോചനകൾ നോക്കാൻ പറ്റു….

അജയ് ഓഫീസിൽ രാജി കത്ത് ഏൽപ്പിച്ചെങ്കിലും ശരത്ത് സ്വീകരിച്ചില്ല…

കാരണം അജയ് അവന്റെ കൺമുന്നിൽ ഉണ്ടാവണം… എന്നാലെ അജയിയുടെ നീക്കങ്ങൾ അറിയാൻ പറ്റു….

ഒരു വർഷത്തെ എഗ്രിമെന്റ ഒപ്പിട്ടത് കൊണ്ട് അജയ്ക്ക് ഓഫീസിൽ വരേണ്ടി വന്നു….

സിത്താര ശ്രീധരൻ മുത്തശ്ശനെ സ്ഥിരമായി ആശുപത്രിയിലാക്കി ഒരു ഹോം നഴ്സിനെയും ഏർപ്പാടാക്കിയിട്ട് ശരത്തിന്റെ തറവാട്ടിലേക്ക് താമസം മാറി..

വീണയ്ക്ക് സിത്താര തറവാട്ടിൽ വന്നതിൽ പിന്നെ ആകെ ഒരു സ്വതന്ത്ര്യ കുറവുണ്ടായിരുന്നു….

ശരത്ത് അവളെ ഒഴിവാക്കുന്നത് വീണയ്ക്ക് സഹിക്കാൻ പറ്റുന്നില്ലായിരുന്നു…

ഒരു കൂര കീഴിൽ കഴിഞ്ഞിട്ടും പരസ്പരം ഒന്നും ഉരിയാടാതെ കാണാതെ അവളുടെ ഹൃദയതാളം തന്നെ നിന്നു പോകുമെന്ന് തോന്നി….

എത്ര എളുപ്പത്തിലാണ് ഒരു നിസ്സാര പ്രശ്നത്തിന്…

അതും പരസ്പരം ഒന്നു മനസ്സു തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെയുള്ളു…

ശരത്തേട്ടൻ ഇങ്ങനെ പിണങ്ങി നടക്കുന്നത്…

സിത്താരയെ പലരും പെണ്ണുകാണാൻ വന്നു… ഒന്നും മുടക്കേണ്ടി വന്നില്ല…

സിത്താരയുടെ അച്ഛൻ ജയിലിലാണെന്നും അതിന്റെ കാരണമറിയുമ്പോഴേക്ക് പിന്നെ ചെക്കൻകൂട്ടർ വന്ന വഴി തന്നെ തിരിഞ്ഞ് പോകും….

. സമൂഹം അങ്ങനെയാണല്ലോ മാതാപിതാക്കൾ ചെയ്യുന്ന തെറ്റിന് അവരുടെ മക്കളെകൂടി ശിക്ഷിക്കും…..

കുടുംബക്കാർ ക്ഷമിച്ചാലും നാട്ടുകാർ ക്ഷമിക്കില്ല….

എവിടെ നിന്നെങ്കിലും പഴയ കഥകൾ കുത്തി പൊക്കി കൊണ്ടുവരും….

ശരത്തിന്റെ വിചാരം അജയിയാണ് സിത്താരയ്ക്ക് വരുന്ന ആലോചനകൾ മുടക്കുന്നത് എന്നാണ്…

അത് കുറച്ചൊക്കെ സത്യമാണുതാനും….

തറവാട്ടിൽ മംഗല്യ തടസങ്ങൾ മാറാൻ കൂറെ പൂജകൾ ചെയ്തു….

കാവിലും സിത്താരയെ കൊണ്ട് വിളക്ക് വയ്പ്പിച്ച ദിവസം ഒരു പാമ്പ് അവളുടെ നേരെ വന്നതും പിന്നെ ആ വഴിക്ക് പോയില്ല….

ശരണ്യയും ഗിരിയും ഇടയ്ക്ക് വിരുന്നിനു വന്നപ്പോൾ അവളുടെ മുന്നിൽ ശരത്ത് വീണയോട് ദേഷ്യം ഒന്നും പ്രകടിപ്പിക്കാതിരുന്നത് അവൾക്കൊരു സമാധാനമായി….

വൈകുന്നേരം എല്ലാരും കൊച്ചുവർത്താനമൊക്കെ പറഞ്ഞിരിക്കുമ്പോഴാണ് ശരണ്യ
വീണയുടെ കഴുത്തിലേക്ക് സംശയത്തോടെ നോക്കിയത്..

”മാല കഴുത്തിൽ ഇല്ലല്ലോ ” എന്ന് ശരണ്യ ചോദിച്ചതും വീണ അവളെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി…

” അത് ആരും അറിയാതിരിക്കാൻ ഊരിവച്ചു ” എന്ന് പറയുമ്പോൾ വീണയുടെ മുഖം കുറ്റബോധം കൊണ്ട് കുനിഞ്ഞു പോയി…

വീണ ശരണ്യയോട് എന്താ മറുപടി പറയുന്നതെന്നറിയാൻ ശരത്ത് പുറകേ വന്നു.. ..

വാതിൽ മറവിൽ നിന്ന് വീണയുടെ മറുപടി കേട്ടപ്പോൾ അവന് സമാധാനമായി….

അവൻ പിൻതിരിഞ്ഞ് പോകാനൊരുങ്ങിയതും ശരണ്യ അവനെ കണ്ടു….

” ശരത്തേട്ടാ വീണേച്ചി ഒത്തിരി പാവാ… നിങ്ങൾ തമ്മിൽ എന്ത് പ്രശ്നമുണ്ടെലും വേഗം പറഞ്ഞു തീർത്തോണം.. ”

“നിങ്ങൾ രണ്ടു പേരുടെയും മുഖമൊന്നു വാടിയാൽ എനിക്കറിയാം”…

“സൗന്ദര്യ പിണക്കമാണെങ്കിലും വേഗം പറഞ്ഞു തീർക്കണം.. ”

“.. പറഞ്ഞു തീർക്കാൻ വൈകുംതോറും അത് ഹൃദയത്തിൽ ആഴത്തിലുള്ള മുറിവായ് മാറും “…

” പിന്നീട് പറഞ്ഞു തീർത്താലും എന്നും ഒരു നോവായ് ഹൃദയത്തിനുള്ളിൽ ഒരു കോണിലിരുന്ന് നമ്മെ കുത്തിനോവിച്ചുകൊണ്ടിരിക്കും ”

എന്ന് ശരണ്യ പറയുമ്പോൾ ശരത്ത് തന്റെ കുഞ്ഞനുജത്തിയെ അത്ഭുതത്തോടെ നോക്കുകയായിരുന്നു…

കോലു മുട്ടായി വേണം എന്ന് പറഞ്ഞ് പുറകേ നടന്ന ശരണ്യ തന്നെയാണോ ഇതെന്ന് അവന് അത്ഭുതം തോന്നി…

വിവാഹം കഴിഞ്ഞപ്പോഴേക്ക് അവൾ എന്ത് പക്വതയോടെയാ കാര്യങ്ങൾ ചിന്തിക്കുന്നതും പറയുന്നതും…..

ശരണ്യ പറയുന്നതിലും കാര്യമുണ്ട്….

എത്ര ചെറിയ പിണക്കമാണെങ്കിലും അത് പരസ്പരം പറഞ്ഞ് തീർക്കാൻ വൈകും തോറും ഹൃദയത്തിനെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കും….

”ശരി ആയിക്കോട്ടെ…. ” എന്ന് പറഞ്ഞ് ശരണ്യയും കൂട്ടി താഴേക്ക് നടന്നു…

വീണ പിന്നെ താഴേക്ക് പോയില്ല മുറിയിൽ തന്നെയിരുന്നു…

. കുറച്ച് നേരം കഴിഞ്ഞ് താഴേക്കിറങ്ങി ചെന്നു…

എല്ലാരും മുറ്റത്തിരുന്ന് സംസാരിക്കുകയാണ്..

പൊട്ടിച്ചിരികൾ ഉയർന്ന് കേൾക്കാം…

അവൾ പതുക്കെ അടുക്കളയിലേക്ക് നടന്നു….

അടുക്കളയിൽ സഹായിക്കാനും വീട്ടുജോലി ചെയ്യാനും അമ്മിണിയമ്മ വരുന്നുണ്ട്…

അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മിണിയമ്മ നാളത്തേക്കുള്ള അവിയലിന് പച്ചക്കറിയരിയുവാണ്…

അരിയുന്നതിന്റെയിടയിൽ ഏതോ മൂളി പാട്ടൊക്കെ പാടി ക്യാരറ്റും വെളരിക്കായുടെ കഷണങ്ങൾ ഓരോന്നായി വാരി വായിലിടുന്നുമുണ്ട്…

അവൾക്ക് ചിരി വന്നു…. അരിഞ്ഞു കഴിയുമ്പോഴേക്ക് പകുതി പച്ചക്കറി അമ്മിണിയമ്മ തന്നെ തിന്നു തീർക്കും…

രാത്രിയിലേക്കുള്ള ചപ്പാത്തി മാവ് കുഴച്ചുവച്ചു പരത്തി തുടങ്ങിയപ്പോഴേക്ക് അമ്മിണിയമ്മ കറിക്കുള്ളത് കുക്കറിൽ വച്ച് അടച്ച് കഴിഞ്ഞ് അവളുടെ അടുത്ത് വന്നിരുന്നു….

“എന്തൊരു വേഗതയാ ഈ അമ്മിണിയമ്മയ്ക്ക് ” എന്ന് പറഞ്ഞവൾ ചിരിച്ചു…

” ജീവിതത്തിൽ ചിന്തിക്കാനുള്ള മനസ്സിനുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെയിരിക്കില്ലായിരുന്നു… ” അമ്മിണിയമ്മയുടെ വാക്കുകളിൽ ദു:ഖം നിറഞ്ഞു നിന്നിരുന്നു…

“ഓ ഫിലോസഫി… ഒന്നു പോയോ ” എന്ന് പറഞ്ഞ് വീണ ചപ്പാത്തി മാവ് വീണ്ടും തിരിച്ചും മറിച്ചുമിട്ട് പരത്താൻ തുടങ്ങി….

” അങ്ങനൊന്നും പറഞ്ഞ് ചെറിയ കാര്യം പോലും തള്ളിക്കളയാൻ പറ്റില്ലാ കേട്ടോ കൊച്ചെ “..

. നീയും ഞാനുമൊക്കെ ഈ തറവാട്ടിൽ ഒന്ന് തന്നാ…. ഇവിടെ ജോലി ചെയ്യുന്നവർ”….

“നമ്മൾ കുടുംബക്കാരൊന്നുമല്ലല്ലോ…. ”

“ആരോടാണെങ്കിലും ഒരു പരിധി വിട്ട് പെരുമാറാനോ വിശ്വസിച്ച് കൂടെ പോകാനോ പാടില്ല “….

“അവസാനം കാര്യം കഴിഞ്ഞതും പുറം കാലുകൊണ്ട് തൊഴിച്ച് വെളിയിൽ കളയും നമ്മളെ ” പറഞ്ഞില്ലാന്ന് വേണ്ട… നമ്മുക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ ” എന്ന് പറയുമ്പോൾ അമ്മിണിയമ്മയുടെ കണ്ണു നിറഞ്ഞു…

“അതെ അമ്മിണിയമ്മെ…. നമ്മുക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തത് ഒരു വല്യ കുറവ് തന്നെയാണ് ” എന്ന് പറഞ്ഞ് മുഖമുയർത്തി നോക്കിയത് ശരത്തിന്റെ മുഖത്തേക്കാണ്….

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാറായതും മുഖം കുനിച്ചു….

“അമ്മിയമ്മേ കുറച്ച് വെള്ളം… മുത്തശ്ശന് ” എന്ന് പറഞ്ഞ് ശരത്ത് ജഗ്ഗിലെ വെള്ളo എടുത്തു….

അമ്മിണിയമ്മ ഗ്ലാസ് എടുത്തു കൊണ്ടു കൊടുത്തു….

ശരത്ത് വെള്ളമെടുത്ത് പോകുന്നത് വരെ വീണ മുഖമുയർത്തി നോക്കിയതേയില്ല……

അവൾക്ക് വല്ലാത്ത വിഷമം തോന്നി…

അമ്മിണിയമ്മ പറഞ്ഞത് ശരിയാണ്…

വല്യ വീട്ടിലെ ആളുകൾ എല്ലാരും അങ്ങനെ തന്നെയാവും…..

ശരത്തേട്ടന് എന്ത് സ്നേഹമായിരുന്നു…..

സിത്താര എന്ത് തെറ്റ് ചെയ്തു എന്ന് പോലും തന്നോട് ഒരു വാക്ക് പോലും ഇത് വരെ ചോദിച്ചില്ലല്ലോ…..

സിത്താരയുടെ സ്വഭാവം നന്നായി അറിയാമാരുന്നിട്ടുപോലും തന്നോടാണ് ദേഷ്യപ്പെട്ടത്….

പ്രണയം…. ഇഷ്ടം എന്നൊക്കെ പറഞ്ഞത് വെറുതെയാണ്….

തന്നോട് പ്രണയമുണ്ടാരിന്നെങ്കിൽ ഒരു വാക്ക് എങ്കിലും ചോദിച്ചേനെ….. ശരത്തേട്ടന് താനാരുമല്ലല്ലോ….

അവൾക്ക് ഓരോന്നോർക്കും തോറും വിഷമം കൂടി കൂടി വന്നു….

അമ്മിണിയമ്മ വീണയുടെ മുഖത്തെ ഭാവമാറ്റം കണ്ട് അവർക്ക് ശരത്താണ് അവളുടെ ഭാവമാറ്റത്തിന് കാരണമെന്ന് മനസ്സിലായി…

” അവരവർ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.. ഞാൻ പറഞ്ഞൂന്നേയുള്ളു” അവർ പറഞ്ഞതും പിന്നെ അവൾക്കവിടെ ഇരിക്കാൻ തോന്നിയില്ല..

മുറിയിലേക്ക് പോകുന്ന വഴി ശരണ്യയുടെ അടുത്തു പോയി…

തലവേദനയായത് കൊണ്ട് ഉറങ്ങാൻ പോവാ..

.. വിളിക്കണ്ട എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി…. കതകടച്ചു കുറ്റിയിട്ടു…

ഗീതേച്ചിയെ ഫോണിൽ വിളിച്ചു കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സൊന്നു തണുത്തു…..

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പിറ്റേന്ന് രാവിലെ ഫോൺ എടുത്തു നോക്കിയപ്പോൾ ശരത്തേട്ടന്റെ നമ്പറിൽ നിന്ന് പത്തിരുപത് മിസ്കോൾ…..

ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നെയോർത്തു ഇന്നലെ ശരണ്യ വന്നത് കൊണ്ട് വഴക്ക് പറയാൻ കാരണമൊന്നും കണ്ടു പിടിച്ചില്ല….

വഴക്ക് പറയാഞ്ഞിട്ട് ഉറക്കം വന്ന് കാണില്ല….. ഫോൺ ചാർജ്ജിലിട്ട് കുളിക്കാൻ കയറി..

കുളിച്ചൊരുങ്ങി താഴേക്ക് ചെന്നപ്പോൾ സിത്താര സുന്ദരിയായി സാരിയൊക്കെ ഉടുത്ത് തലമുടിയിൽ മുല്ല പൂവ് ചൂടി നിൽക്കുന്നു….

സിത്താരയുടെ പെണ്ണുകാണൽ ചടങ്ങ്…

അവളുടെ മുഖത്ത് ഒരു നുള്ള് സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല…

മുറ്റത്ത് ഒരു കാർ വന്നു നിന്നു…

ഒരു ചെറുപ്പക്കാരനും കുറച്ച് കാർന്നോമാരും പിന്നെ കൂടെ ഒരു പ്രായമുള്ള സ്ത്രീയും ….

വീണ പതുക്കെ അടുക്കളയിലേക്ക് പോയി…

രാവിലത്തെ ദോശയെടുത്തു കഴിച്ചു… ഓഫീസിലേക്ക് പോകാനിറങ്ങി…

അപ്പോഴേക്ക് പെണ്ണുകാണൽ ചടങ്ങൊക്കെ ഭംഗിയായി നടക്കുന്നുണ്ട്..

. വീണ മുഖം കുനിച്ച് പോകാൻ തുനിഞ്ഞതും അവരുടെ കൂട്ടത്തിൽ വന്ന ആ പ്രായമുള്ള സ്ത്രീ എഴുന്നേറ്റു വന്നു അവളെ പിടിച്ചു നിർത്തി…

“ഇതേതാ കുട്ടി.. പെണ്ണിന്റെ അനിയത്തിയാന്നോ ചെക്കന്റെ ഇളയത് ഒരാളു കൂടിയുണ്ട്… അവന് വേണ്ടി ഈ കുട്ടിയെ ആലോചിച്ചാലോ….

നല്ല ഐശ്വര്യമുള്ള പെണ്ണ് ” എന്ന് പറഞ്ഞ് അവർ വീണയുടെ കരം കവർന്നു..

തുടരും

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15

നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 17

നീർക്കുമിളകൾ: ഭാഗം 18

നീർക്കുമിളകൾ: ഭാഗം 19

നീർക്കുമിളകൾ: ഭാഗം 20

നീർക്കുമിളകൾ: ഭാഗം 21