അറിയാതെ : ഭാഗം 26

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി


സൈറ കുഞ്ഞുങ്ങളെ ബാത്റൂമിൽ കൊണ്ടുപോയി വായ കഴുകി പല്ലു തേപ്പിച്ചു…എന്നിട്ട് അവരോട് ശൂ ശൂ വെയ്ക്കാൻ പറഞ്ഞു…അല്ലെങ്കിൽ ഉറക്കത്തിനിടയിൽ അതൊരു ബുദ്ധിമുട്ട് ആകുമെന്നവൾക്കറിയാം…

സൈറയും കാശിയും പതിയെ കുഞ്ഞുങ്ങളെ തട്ടിയുറക്കി കട്ടിലിന്റെ നടുഭാഗത്തായി കിടത്തി….

കുഞ്ഞുങ്ങൾ ഉറങ്ങി എന്ന് ഉറപ്പായപ്പോൾ അവരുടെ ഇരുവശത്തുമായി തലയിണകൾ വച്ചിട്ട് കാശി സൈറയേയും കൊണ്ട് ബാൽക്കണിയിലേക്ക് പോയി…

രാത്രിയുടെ മനോഹാരിതയും നിശബ്ദതയും അവിടമാകെ പരന്നിരുന്നു…അതിന് കൂട്ടായി മുല്ലപ്പൂക്കളുടെ വശ്യമായ സുഗന്ധവും…

സൈറ ബാൽക്കണിയിലെ കൈവരിയിൽ പിടിച്ചു നിന്നു…അവൾ ആകാശത്ത് നോക്കിയപ്പോൾ കണ്ടു മൂന്ന് നക്ഷത്രങ്ങൾ തങ്ങളെ നോക്കി കണ്ണ് ചിമ്മുന്നത്….

അതിൽ ഒന്ന് തന്റെ അപ്പയും മറ്റേത് അമ്മയും അവരുടെ നടുക്ക് കാണുന്നത് വിടരും മുന്നേ കൊഴിഞ്ഞു വീണ തന്റെ കുഞ്ഞനിയനോ അനിയത്തിയോ ആയിരിക്കുമെന്നവൾക്ക് തോന്നി…..

ആ രാത്രിയ്ക്ക് നല്ല തണുപ്പായിരുന്നു…എവിടെനിന്നോ വീശിയടിക്കുന്ന കാറ്റിൽ അവളുടെ മുടി പാറിക്കളിച്ചു…..

അവൾക്ക് തണുത്തത് കൊണ്ട് അവൾ തന്റെ കൈ ചൂടാക്കി തന്റെ മുഖത്തേയ്ക്ക് വച്ചു…പെട്ടന്നാണ് രണ്ട് കൈകൾ അവളെ പിന്നിൽ നിന്നും ചുറ്റി വരിഞ്ഞത്….

കാശിയുടെ നെഞ്ചിലേക്ക് അവൾ ചേർന്ന് നിന്നു…

“മറിയാമ്മോ…..”
കാശി അവളെ പതിയെ വിളിച്ചു….

“മ്മ്..”
അവൾ അവനോട് കുറച്ചൂടെ ചേർന്നു നിന്നു…അവന്റെ കൈകൾ ഒന്നുകൂടി അവളെ ചുറ്റിവരിഞ്ഞു…അവളുടെ ഹൃദയതാളവും കൂടെ മുറുകിയിരുന്നു…

“മറിയാമ്മേ…നീ ദോ ആ നിൽക്കുന്ന നക്ഷത്രത്തെ കണ്ടോ…നമ്മേ നോക്കി കൺചിമ്മുന്ന ഒരു താരകം….

അത് ആരാണെന്നറിയാമോ….”
കാശി ചോദിച്ചു…

“പാത്തു ആയിരിക്കും അല്ലെ..അല്ലെ രൂദ്രേട്ടാ….”

“മ്മ്..അത് പാത്തുവാടാ……
നിനക്കറിയാമോ…അവൾ മരിച്ചതിന് ശേഷം കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ ഞാൻ കാണുന്നൊരു സ്വപ്നം ഉണ്ടായിരുന്നു…

എന്റെ പാത്തു വന്ന് എന്റെയും ആമിയുടെയും കൈകൾ വേറൊരു കയ്യിലേക്ക് വച്ചു തരുന്നതായിട്ട്….

സത്യം പറഞ്ഞാൽ പാത്തുവിന്റെ ഓർമ്മകളിൽ ജീവിച്ചിരുന്ന എനിക്ക് ആ സ്വപ്നം ഒരു അത്ഭുതമായിരുന്നു…അത് ഞാൻ കാര്യമാക്കിയുമിരുന്നില്ല…

പിന്നീട് ഇവിടെ ജാനാകിയമ്മയുടെ ശല്യം സഹിക്ക വയ്യാതെ..അതായത് മീരയെ..ഇന്ന് പരിചയപ്പെട്ടില്ലേ…അവളെ ഞാൻ വിവാഹം ചെയ്യണം പോലും..

പക്ഷെ എനിക്കൊരിക്കലും അത് അംഗീകരിക്കുവാൻ കഴിയില്ലായിരുന്നു….അവളെ ഒരിക്കലും ഞാൻ ആ ഒരു രീതിയിൽ കണ്ടിരുന്നില്ല…പിന്നെ വേറെ ചില സംശയങ്ങൾ അന്നും ഇന്നും എന്റെ മനസ്സിൽ ഉണ്ട്..അതെല്ലാം ചേർത്ത് വായിച്ചാൽ എനിക്ക് ഒരിക്കലും മീരയെ എന്റെ ഭാര്യയായി അംഗീകരിക്കാൻ കഴിയില്ല…

അങ്ങനെ ആ വാശിയ്ക്കാണ് ഞാൻ ബാംഗ്ലൂരിലേക്ക് വന്നത് തന്നെ…അമ്മയുടെ വാക്കുകളിൽ നിന്നും രക്ഷ നേടുവാനായി…

അവിടെ വച്ച് നിന്നെ കണ്ടുമുട്ടി…അന്ന് മുതലാണ് എന്റെ സ്വപ്നങ്ങൾക്ക് വ്യക്തത വന്ന് തുടങ്ങിയത്..

പാത്തു കൂട്ടിച്ചേർക്കുന്ന ആ പെണ്കുട്ടിയുടെ വലതു കൈപ്പത്തിയുടെ ചൂണ്ടു വിരലിന്റെ താഴെയായുള്ള മറുക് ഞാൻ ശ്രദ്ധിച്ചിരുന്നു…

ആ മറുക് നിന്റെ കയ്യിലും ഉണ്ട്…ശെരിയല്ലേ…”

കാശി അവളുടെ കൈ തന്റെ കൈകളിലെടുത്ത് അതിലേക്ക് ഒന്ന് നോക്കി…എന്നിട്ട് ആ മറുകിൽ അമർത്തി ചുംബിച്ചു…..

സൈറയുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി…

അവൻ വീണ്ടും ആ കൈകൾ കൊണ്ട് അവളുടെ അരയിൽ പിടിമുറുക്കി…എന്നിട്ട് തുടർന്നു…..

“അന്ന് മുതൽ ഞാൻ കണ്ട സ്വപ്നത്തിന് ഒരു പൂർണത കൈ വന്നു തുടങ്ങി…

പാത്തു യോജിപ്പിച്ച കൈകളുടെ ഉടമയെ പിന്നെ ഞാൻ ആ സ്വപ്നത്തിലൂടെ കണ്ടു..അത് നീയായിരുന്നു..കൂടെ ഞങ്ങളെ നോക്കി ചിരിക്കുന്ന ആദിക്കുട്ടനും…”

അവൻ പറഞ്ഞു നിറുത്തി…ഇരുവരും ആ നക്ഷത്രത്തെ നോക്കിനിന്നു…അത് അവരെ നോക്കി ഒന്നുകൂടെ കൺചിമ്മിയിട്ട് മേഘപാളികളുടെയിടയിലേക്ക് മറഞ്ഞു…

കാശി സൈറയേയും കൊണ്ട് അവിടെയുള്ള ആട്ടുകട്ടിലിലേക്ക് ഇരുന്നു….എന്നിട്ട് അവളുടെ മടിയിലേക്ക് തന്റെ തലയെ വച്ചു കിടന്നു…അവളുടെ കൈ അവന്റെ മുടിയിലൂടെ ഓടിനടന്നു…

കാശി വീണ്ടും സംസാരിച്ചു തുടങ്ങി…
”മറിയാമ്മേ..നമുക്ക് മാത്രമായി ഒരു ഫ്‌ളാറ്റ് അവിടെ അച്ഛനും അമ്മയും വാങ്ങിയിട്ടിട്ടുണ്ട്…ഞാൻ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ വളത്തുവശത്തുള്ള ആ ഫ്‌ളാറ്റ് തന്നെ…”

“ആഹാ..അപ്പോൾ നമ്മൾ ഇനി അവിടെയാണോ… അപ്പോൾ സാമും മിയയും തനിയെ ആകില്ലേ…”
സൈറ ചോദിച്ചു

“ഇല്ലെടാ…സാമിന് കൂട്ടായി സഞ്ജു വരും..അവൻ നല്ല പയ്യനാ…കുറച്ചൂടെ കഴിയുമ്പോൾ എല്ലാവർക്കും സമ്മതമാണെങ്കിൽ മഹിയെ അവന്റെ കയ്യിലേക്ക് ഏൽപ്പിക്കണം…

പിന്നെ മിയ…അവൾക്ക് കൂട്ടായി മീരയുണ്ടാകും…”

“മീരയോ… അതെങ്ങനെ…”..സൈറയുടെ സ്വരത്തിൽ ഒരു പരിഭ്രമം നിറഞ്ഞിരുന്നു…

“അത്..എടാ..അവരുടെയല്ലേ ഇപ്പൊൾ നീ ജോലി ചെയ്യുന്ന ആശുപത്രി..അവിടെ ആ ആശുപത്രി നോക്കി നടത്തുന്നത് ഇനി മുതൽ വീണയും മീരയും വരുണും ആയിരിക്കും….”

“വരുണോ…”..അവളുടെ സ്വരത്തിലെ പതർച്ച മനസ്സിലാക്കിയെന്നോണം കാശി പറഞ്ഞു..

“അതേ..വരുൺ തന്നെ…നിന്റെ കോളേജിൽ പഠിച്ചിരുന്ന അവൻ തന്നെ… അവൻ നല്ലൊരു ഡോക്ടർ ആടോ… അവനാ എന്റെ പാത്തുവിനെ ചികിൽസിച്ചുകൊണ്ടിരുന്നത്….”

“എന്ത് ചികിത്സ..”..

“അതൊക്കെ പിന്നെ സാവധാനം എല്ലാം പറയുന്ന കൂട്ടത്തിൽ പറയാം…എനിക്ക് ഉറക്കം വരുന്നു…നീ ഒരു പാട്ട് പാടാമോ…”

“ഞാ..ഞാനോ…”

“അതേ..നീ നന്നായി പാട്ട് പാടുമെന്ന് എനിക്കറിയാം…അപ്പോൾ പാടിക്കോ…”

അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഇരുളിന്റെ അനന്തതയിലേക്ക് നോക്കിക്കൊണ്ട് പാടിത്തുടങ്ങി…

🎵🎵നീ ഹിമ മഴയായ് വരൂ……
ഹൃദയം അണിവിരലാൽ തൊടു…
ഈ മിഴിയിണയിൽ സദാ….
പ്രണയം മഷിയെഴുതുന്നിതാ…
ശിലയായ് നിന്നീടാം നിന്നെനോക്കി…
യുഗമേറെയെന്റെ കൺ ചിമ്മിടാതെ…
എൻ ജീവനെ…..അകമേ..
വാനവില്ലിനേഴുവർണ്ണമായി…
ദിനമേ പൂവിടുന്നു നിൻ മുഖം….
അകമേ മാഞ്ഞിടാതെ ചേർന്നതെന്നിൽ നീ…
എന്നോമലേ….

നീ ഹിമമഴയായ് വരൂ….
ഹൃദയം അണിവിരലാൽ തൊടു…🎵🎵🎵

അപ്പോഴേക്കും കാശി ഉറങ്ങിയിരുന്നു..അവൾ അവന്റെ നെറുകയിൽ തന്റെ ചുണ്ടുകളെ ചേർത്തു..

പഴയ കാര്യങ്ങൾ ഓരോന്ന് ഓർത്തിരുന്ന് അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു….

******************************

കുഞ്ഞുങ്ങളുടെ കരച്ചിലാണ് അവളെ ഉണർത്തിയത്..എന്തൊക്കെയോ അവ്യക്തമായ സ്വപ്നങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞുങ്ങളുടെ കരച്ചിൽ അവൾ കേട്ടത്..

”രൂദ്രേട്ടാ……എഴുന്നേറ്റെ…”

“ആം…ഒരു അഞ്ച് മിനിറ്റ്…ഇപ്പൊ എഴുന്നേൽക്കാം….”

“രൂദ്രേട്ടാ..ദേ കുഞ്ഞുങ്ങൾ കരയുന്നു…
എഴുന്നേറ്റെ..ഞാൻ അങ്ങോട്ട് ചെല്ലട്ടെ….”

രുദ്രൻ പെട്ടന്ന് ഞെട്ടിയെഴുന്നേറ്റു…….

“എഹ്…..എന്താ പറഞ്ഞേ…”..രുദ്രൻ ഉറക്കച്ചടവോടെ എഴുന്നേറ്റിരുന്നുകൊണ്ട് ചോദിച്ചു…

എന്നാൽ അതിന് മുന്നേ പിടയ്ക്കുന്ന ‘അമ്മ മനസ്സുമായി അവൾ കുഞ്ഞുങ്ങളുടെ അടുക്കൽ.എത്തിയിരുന്നു…

തന്റെ ഉറക്കച്ചടവിൽ നിന്നും ഞെട്ടിയുണർന്ന രുദ്രൻ മുറിയിലേക്ക് ചെന്നപ്പോൾ കാണുന്നത് സൈറയുടെ ഇരു മാറിടങ്ങളിൽ നിന്നും പാൽ നുകർന്ന് കുടിച്ചുകൊണ്ടിരിക്കുന്ന തന്റെ കുഞ്ഞുങ്ങളെയാണ്…..

അവൻ കുഞ്ഞുങ്ങളുടെ അടുക്കൽ ചെന്ന് അവരെ തലോടി…അവരുടെ കവിളുകളിൽ ഓരോ മുത്തം കൊടുത്തു…കൂടെ സൈറയുടെ നെറുകയിലും..

അവൾക്ക് പാല് കൊടുക്കുവാനുള്ള സൗകര്യത്തിനായി ബാൽക്കണിയിലേക്ക് പോകുവാൻ തുനിഞ്ഞ കാശിയെ സൈറ തടഞ്ഞു…

“രൂദ്രേട്ടൻ എങ്ങോട്ട് പോകുവാ???…..”
അവൾ ചോദ്യ ഭാവത്തിൽ അവനോട് ചോദിച്ചു….

“അത്..നീ ഇവിടെ ഇവർക്ക് പാല് കൊടുക്കുവല്ലേ…..
അതുകൊണ്ട്……”
അവൻ പറഞ്ഞു നിറുത്തി..

“അതുകൊണ്ട്….”
സൈറ വീണ്ടും.ചോദിച്ചു…

“അല്ലാ.. നിനക്കൊരു സ്വകാര്യത….”..കാശി തപ്പിക്കൊണ്ട് പറഞ്ഞു…

“രൂദ്രേട്ടൻ എന്റെ ആരാ….”..സൈറ അവനോട് അൽപ്പം കുറുമ്പോടെയും ദേഷ്യത്തോടെയും ചോദിച്ചു…

“നിന്റെ ഭർത്താവ്…”..
സങ്കോചം ഏതും കൂടാതെ അവൻ അവളോട് പറഞ്ഞു…

“അപ്പോൾ ഏട്ടൻ ഇവിടെ നിന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ…”

“ഇല്ലാ….ല്ലേ….”
അവൻ ചമ്മിയ ഭാവത്തിൽ ഉത്തരം പറഞ്ഞുകൊണ്ട് കട്ടിലിലേക്കിരുന്നു…തന്റെ പൊന്നോമനകൾ പാല് കുടിക്കുന്നത് അവൻ നോക്കിയിരുന്നു…

******************************

പാല് കുടിച്ചു കഴിഞ്ഞപ്പോഴേക്കും അവരുടെ വിശപ്പും പോയി..ആ കൂടെ ഉറക്കവും….

അവർ ആ കട്ടിലിൽ ചാടിക്കളിക്കാൻ തുടങ്ങി…അങ്ങനെ വെളുപ്പിന് മൂന്ന് മണിയ്ക്ക് ആ വലിയ വീട്ടിൽ കാശിയുടെ മുറിയിൽ മാത്രം വിളക്കുകൾ കത്തി നിന്നു…

അവരുടെ കളിയും ചിരിയും എല്ലാം കഴിഞ്ഞ് അവർ ഉറങ്ങിയപ്പോഴേക്കും സമയം അഞ്ചര കഴിഞ്ഞിരുന്നു….

******************************

രാവിലെ വാതിലിൽ ആരോ തട്ടി വിളിക്കുന്നത് കേട്ടിട്ടാണ് സൈറ ഉണർന്നത്….

അവൾ കാശിയുടെ നെഞ്ചോട് ചേർന്നായിരുന്നു കിടന്നിരുന്നത്…അവൻ അവളെയും കുഞ്ഞുങ്ങളെയും തന്റെ രണ്ടു കൈകളാലും പൊതിഞ്ഞു പിടിച്ചിരുന്നു…

അവൾ അവരെ ഉണർത്താതെ പതിയെ എഴുന്നേറ്റു…കുഞ്ഞുങ്ങൾക്കും കാശിയ്ക്കും ഓരോ ചുംബനം നൽകി…

അവൾ വാതിൽ തുറന്നപ്പോൾ കാണുന്നത് കയ്യിൽ രണ്ട് കപ്പ് ചായയും രണ്ട് കുപ്പി പാലുമായി നിൽക്കുന്ന മഹിയെയാണ്…

സൈറ മഹിയെ നോക്കി ചിരിച്ചു…മഹി തിരിച്ചും..പക്ഷെ സൈറയ്ക്ക് അതൊരു ആക്കി ചിരിയായി ആണ് തോന്നിയത്…

“”ശ്യോ..ഈ ഏട്ടന്റെ ഒരു കാര്യം…എന്നിട്ട് പോത്ത് പോകെ കിടന്നുറങ്ങുവാലെ… ഇതൊക്കെ ഒന്ന് മര്യാദയ്ക്കാക്ക് ഏടത്തി…”
എന്നും പറഞ്ഞുകൊണ്ട് മഹി സൈറയുടെ നെറുകയിൽ പടർന്ന സിന്ദൂരം തന്റെ കയ്യാൽ തുടച്ചു കൊടുത്തു…

വീണ്ടും മഹിയുടെ നോട്ടം ചെന്നിടത്തേയ്ക്ക് സൈറ നോക്കി….
അവൾ തലേന്ന് രാത്രി കുഞ്ഞുങ്ങൾക്ക് പാല് കൊടുത്തതിന് ശേഷം അവളുടെ നൈറ്റ് ഡ്രസ്സിന്റെ ഒരു ബട്ടണിടാൻ മറന്നിരുന്നു…

സൈറയ്ക്ക് മഹി തെറ്റിദ്ധരിച്ചതാണെന്ന് മനസ്സിലായി…അവൾ തിരിച്ചു കാര്യങ്ങൾ പറയുന്നതിന് മുന്നേ അവൾ ആ ട്രേ സൈറയ്ക്ക് കൊടുത്ത താഴേയ്ക്ക് ഓടിയിരുന്നു…..”

സൈറ തലയിൽ കൈവച്ച് ആ ട്രേ എടുത്ത് മേശപ്പുറത്തേയ്ക്ക് വച്ചുകൊണ്ട് കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു…

തന്റെ സിന്ദൂരം നല്ല വൃത്തിയിൽ തന്നെ പടർന്നിരിക്കുന്നതവൾ കണ്ടു…

വെളുപ്പിന് ആദിയും ആമിയും തന്റെ തലയിൽ പിടിച്ചുകൊണ്ട് ബെഡിൽ കിടന്ന് ചാടിയതവൾ ഓർത്തു…അതിൽ ആമിയുടെ കൈ തന്റെ സിന്ദൂര രേഖയിൽ ആയിരുന്നു…

അവൾ അവിടെ പിടിച്ചുകൊണ്ട് ചാടിയതും അവളുടെ കയ്യിൽ സിന്ദൂരമായതും അത് കണ്ട് അവൾ കൈ പൊട്ടിയതാണെന്ന് തെറ്റിദ്ധരിച്ചതും അവസാനം കാശി അത് കൊണ്ടുപോയി കഴുകിച്ചതും ഒക്കെ അവൾ ഓർത്തു….

അവൾ അതോർത്ത് കൊണ്ട് തലയിൽ കൈവച്ച് ചിരിച്ചു…അവൾ അത് വൃത്തിയായി തുടച്ചു..അതിന് ശേഷം വസ്ത്രത്തിന്റെ ബട്ടൻസ് നേരെയാക്കി വസ്ത്രങ്ങളെടുത്ത് കുളിക്കുവാനായി പോയി…

കുളി കഴിഞ്ഞ് വന്ന അവൾ കാണുന്നത് രണ്ട് കുഞ്ഞുങ്ങളെയും മാറോടടക്കി പിടിച്ചുകൊണ്ട് കിടന്നുറങ്ങുന്ന കാശിയെയാണ്…

അവൾ അവർക്കുള്ള കാപ്പി എടുത്ത് കുടിച്ചു…കാപ്പി ഒരൽപ്പം തണുത്തുവെങ്കിലും നല്ല രുചിയുണ്ടായിരുന്നു….

അതിന് ശേഷം അവൾ കാശിയെയും വിളിച്ചുണർത്തി…ആദ്യം എഴുന്നേൽക്കാൻ കൂട്ടാക്കിയില്ലെങ്കിലും അവസാനം അവന് അവളുടെ മുന്നിൽ.അടിയറവ് പറയേണ്ടി വന്നു….

(തുടരും….)

അറിയാതെ : ഭാഗം 27

-

-

-

-

-