ഭദ്ര IPS : ഭാഗം 2

Spread the love

എഴുത്തുകാരി: രജിത ജയൻ

തനിക്ക് സംഭവിച്ചതെന്താണെന്നൊരു നിമിഷം കഴിഞ്ഞാണ് സുനി തിരിച്ചറിയുന്നത്. അടിക്കൊണ്ട് പുകയുന്ന വലതുകവിളിൽ കയ്യമർത്തികൊണ്ടവൻ ആ പെൺകുട്ടിയുടെ നേരെ നോക്കി, അവളും അവനെതന്നെ നോക്കി നിൽക്കുകയായിരുന്നു… സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ ബസ്സിനുളളിലുളളവർ സുനിയെ പകച്ചുനോക്കി…. ”കളള ———മോളെ …. തെന്മല സുനിയുടെ മേൽ കൈ വെക്കാൻ മാത്രം നീ വളർന്നെങ്കിൽ നിന്റ്റെ ആ വളർച്ച ഇന്നിവിടെ തീർന്നെടീ…!!

പല്ലുഞെരിച്ചതു പറഞ്ഞു കൊണ്ട് സുനി റോഡിൽ നിന്നെഴുന്നേറ്റാ പെൺകുട്ടിയുടെ നേരെ പാഞ്ഞതും അവന്റെ ഇടനെഞ്ചിലൊരു കാലൂക്കോടെ പതിച്ചു…!! മലർന്നടിച്ച് റോഡിലേക്ക് തെറിച്ചു വീഴുമ്പോൾ സുനി കണ്ടു, താൻ പിടിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ പുറകിൽ നിന്നും റോഡിലേക്ക് ചാടിയിറങ്ങുന്നൊരു പെൺകരുത്തിനെ…!!! കടഞ്ഞെടുത്തതുപോലെയുളള ശരീരവും തീക്ഷ്ണമായ കണ്ണുകളുമുളള അവളുടെ മുഖത്തെ ക്രൗര്യം ഒരു നിമിഷംകൊണ്ടുതന്നെ സുനിയുടെ ധൈര്യത്തെ ചോർത്തി .. …

ഇവൾ ..,ഇവളേതാ…? ”ടാ …..തെന്മല സുനീ, അവളല്ല ഞാനാണ് നിന്നെ അടിച്ചതും ചവിട്ടിയതും. ..തെണ്ടിത്തരം കാട്ടിയതുംപോരാഞ്ഞ് പിന്നെയും കിടന്ന് കുരച്ചാൽ നിന്റ്റെ അണപ്പല്ലടിച്ചിവിടെ വീഴ്ത്തും ഞാൻ. …,എന്താ കാണണോ നിനക്കത്…? മൂർച്ചയേറിയ ശബ്ദത്തിലതുപറഞ്ഞുകൊണ്ടവൾ സുനിയുടെ മുമ്പിലായ് നിന്നു അവന്റെ മുഖത്തുനിന്നു മിഴികൾ മാറ്റാതെ….. ”അവളായാലും, നീയായാലും ഈ സുനിയുടെ മേൽ കൈവെച്ചിട്ടൊരു ……..മോളും ഇവിടെ നിന്ന് ജീവനോടെ പോവില്ലെടീ…!!”

പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ അവൻ അരയിൽ തിരുകിയിരുന്ന കത്തിയെടുത്താ പെണ്ണിനുനേരെ വീശവേ ഭയംകൊണ്ട് ബസ്സിലുളളവർ വിറച്ചു പോയി… ദേഷ്യവും പകയും വർദ്ധിച്ചാൽ പിന്നെ സുനിയൊരു പിശാച്ചായ് മാറുമെന്ന്അവർക്കെല്ലാവർക്കുമറിയാമായിരുന്നു… തന്റെ നേരെ വീശിയടുത്ത കത്തിയിലേക്കവളൊന്നു നോക്കിയതും കണ്ണടച്ചു തുറക്കുന്നതിന്റ്റെ നാലിലൊന്നു സമയം കൊണ്ട് കത്തിവീശിയ കയ്യോടുകൂടിതന്നെ സുനിയെ റോഡിൽനിന്ന് വലിച്ചുയർത്തി അവന്റെ മുഖം ശക്തമായി റോഡിലേക്ക് തന്നെ ഇടിച്ചമർത്തി അവൾ…

ഒപ്പമവന്റ്റെ പുറത്തവളുടെ മുട്ടുകാൽ ശക്തിയാലൊന്നുകൂടിയമർത്തി….!! അമ്മേ…….!! അമർത്തിയ ഒരു നിലവിളി സുനിയിൽ നിന്നുയർന്നപ്പോൾ ബസ്സിലിരുന്നവർ ഞെട്ടി പകച്ചാ യുവതിയെ വീണ്ടും വീണ്ടും നോക്കി… ചോര ചാലിട്ടൊഴുക്കുന്ന മുഖവുമായി കിടക്കുന്നസുനിയെ നോക്കിയവർ ,കണ്ടു അവന്റെ മുൻനിരയിലെ രണ്ട് പല്ലുകൾ റോഡിൽ കിടക്കുന്നത്….!! ഒരു വിഴുപ്പുഭാണ്ഡം പോലെ സുനിയെ വലിച്ചെടുത്തവൾ ബസ്സിനുളളിലേക്കിട്ടു. ….. പോവാം…!!! അവളുടെ ആജ്ഞകേട്ട് ബസ് മുന്നോട്ടെടുക്കുമ്പോൾ ഡ്രൈവർ ഗോപിയുടെ കൈ ഭയത്താൽ വിറക്കുന്നുണ്ടായിരുന്നു….

“ഡോക്ടർ ഇപ്പോൾ താങ്കൾക്ക് മനസ്സിലായില്ലേ, പത്രക്കാർ ഏതുതെളിവിന്റ്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു വാർത്ത കൊടുത്തതെന്ന്…? കയ്യിലിരിക്കുന്ന ഫയലിലേക്ക് അവിശ്വാസത്തോടെ നോക്കുന്ന ജോസപ്പൻ ഡോക്ടറെയും മക്കളെയും നോക്കി എസ് ഐ ഷാനവാസതു ചോദിച്ചപ്പോൾ പീറ്റർ അദ്ദേഹത്തെ പകയോടെ നോക്കി. . “ഷാനവാസ് സാറെ, ജേക്കബച്ചനും ലീനയും ചേർന്ന് ഇവിടെ ധാരാളം ചാരിറ്റിക്കാര്യങ്ങൾ ചെയ്തിട്ടുണ്ട്. .പള്ളിയ്ക്കും നാലിനും വേണ്ടി, സാറൊന്നന്വേഷിച്ച് നോക്കൂ പുറത്തിറങ്ങി….

അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങൾ സംസാരിക്കുന്നതിനായ് അവർ ഫോണിലും അല്ലാതെയും ധാരാളം സംസാരിച്ചിട്ടുണ്ടാവാം…. പക്ഷേ അതുകൊണ്ട് മാത്രം അവർ തമ്മിലൊരു മോശംബന്ധമായിരുന്നെന്ന് സ്ഥാപിച്ചെടുത്ത നിങ്ങളുടെ ഈ ബുദ്ധി ഉണ്ടല്ലോ അപാരമാണത്…. !! അച്ചനുമായി സംസാരിച്ചതിന്റ്റെ പേരിലാണ് ലീനയും അച്ചനുമായുളള ബന്ധം തെറ്റായിരുന്നെന്ന കണ്ടെത്തലിൽ നിങ്ങൾ എത്തിയതെങ്കിൽ ഇനി നിങ്ങളോട് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല. ..!!

വാങ്ങുന്ന ശബളത്തിനുളള പണി നേരാവണ്ണം ചെയ്യാനറിയില്ലെങ്കിലതു പറയണം..അല്ലാതെ ഇമ്മാതിരി കെട്ടുകഥകൾ ചമച്ചുണ്ടാക്കാൻ നിൽക്കരുത്..!! ദേഷ്യത്തിലതുംപറഞ്ഞുകൊണ്ട് പീറ്റർ അവിടെ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു …പുറകെ ജോസപ്പൻ ഡോക്ടറും ഫിലിപ്പുംകൂടി പോയപ്പോൾ ഇനിയെന്ത് പറയണമവരോടെന്ന് ഷാനവാസൊരു നിമിഷം ചിന്തിക്കവേ നിറയെ ആളുകളുമായൊരു ബസ് സ്റ്റേഷൻമുറ്റത്തക്ക് സ്പീഡിൽ കയറി വന്നു നിന്നു…..!! സംശയ ദൃഷ്ടിയോടെ ഷാനവാസ് കൂടെയുള്ള പോലീസുകാരെ നോക്കി…

അപ്പോൾ ബസ്സിനുളളിൽ നിന്ന് സുനിയെ താങ്ങിപിടിച്ച് ഡ്രൈവർ ഗോപിയും കണ്ടക്ടർ ബിജുവും എസ് ഐയുടെ മുന്നിലെത്തി… സുനിയെ കണ്ടപ്പോൾ അവിടെ നിന്നിരുന്ന ജോസപ്പൻ ഡോക്ടർ മകൻ പീറ്ററെയൊന്നു നോക്കി. .. ഡാഡിയുടെ മുഖത്ത് വിവിധ ഭാവങ്ങൾ ക്ഷണനേരം കൊണ്ട് മിന്നിമറയുന്നത് പീറ്റർ കണ്ടു, അവനും സുനിയെ ഒന്നു നോക്കി. ..ആ നോട്ടത്തിലൊരായിരം അർത്ഥങ്ങളുണ്ടായിരുന്നു….! ! എന്താടാ എന്തു പറ്റി…? ഇവനെന്താടാ ബസിൽ നിന്നും തെറിച്ച് വീണോ…?

വല്ല ആശുപത്രിയിലും കൊണ്ട് പോവാനുളളതിനു പകരം എന്തിനാ ഇവനെ ഇങ്ങോട്ടു കൊണ്ട് വന്നത്…? ഷാനവാസ് ഗോപിയുടെ നേർക്ക് ദേഷ്യപ്പെട്ടു… ”അത് സാർ സുനി ബസിൽ നിന്ന് വീണതല്ല……! പിന്നെ. …? പിന്നെ എന്തു പറ്റീതാടാ ഇവന്.. …? അതു. ..സാർ ഇവൻ ബസിൽ വെച്ചൊരു പെൺകുട്ടിയെ കയറി പിടിച്ചു. …!! എന്നിട്ട്. ..ആ പെൺകുട്ടി ആണോ ഇവനെ ഇങ്ങനെ കൈകാര്യം ചെയ്തത്….? അതുചോദിക്കുമ്പോൾ ഷാനവാസിന്റ്റെ നെറ്റിയിൽ സംശയത്തിന്റ്റെ ചുളിവുകൾ വീണിരുന്നു. ..

”അയ്യോ അല്ല സാർ … ആ പെൺകുട്ടിയല്ല ഇവനെ ഇങ്ങനെയാക്കിയത്…,ബസ്സിലുണ്ടായിരുന്ന വേറെ ഒരു പെണ്ണാണ്….!! ഗോപിയുടെ വാക്കുകൾ കേട്ട ഷാനവാസിന്റ്റെ മുഖത്തേക്ക് കോപമിരച്ചു കയറി,,അയാൾ ഗോപിയുടെ ഷർട്ടിൽ കുത്തിപിടിച്ചയാളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു… “”ച്ച്ഛീ …കളളം പറയുന്നോടാ റാസ്ക്കൽ. ..! ഇതേ ഒരു പോലീസ് സ്റ്റേഷൻ ആണെടാ…ഇവിടെ വന്നു നുണപറയുന്നോടാ…? നുണയല്ല സാറെ..സത്യമാണ് ഞങ്ങൾ പറഞ്ഞത്. . പിന്നെ. .സത്യം. ..ഇവനാ പെൺകുട്ടിയെ കയറി പിടിച്ചപ്പോൾ നിങ്ങളെല്ലാവരും കൂടി ഇവനെ തല്ലി ഈ പരുവത്തിലാക്കി അതല്ലേടാ സത്യം.

ഒടുക്കം പുലിവാലാക്കുമെന്ന് കണ്ടപ്പോൾ കഥകൾ ഉണ്ടാക്കുന്നോ…? അല്ല സാറെ അല്ല…കഥകളല്ല…!! ഷാനവാസിന്റ്റെ ഉരുക്ക് മുഷ്ഠിയിൽ ഗോപി ഞെരിഞ്ഞു. .. ”ഒരു പെണ്ണിവനെ പോലൊരു ഗുണ്ടയെ ഈ പരുവത്തിലാക്കിയെന്ന് നിങ്ങൾ പറഞ്ഞാൽ ഞങ്ങളത് തൊണ്ട തൊടാതെ വിഴുങ്ങുമെന്ന് കരുതിയോടാ നിങ്ങൾ…? ഷാനവാസ് ഗോപിയിലുളള പിടി ഒന്നുകൂടി മുറുകി. സുനി ഈ സമയം നിൽക്കാൻ ശേഷിയില്ലാതെ സ്റ്റേഷൻ മുറ്റത്തെ ജീപ്പിൽ ചാരിയിരുന്നു… സാറെ അവരു പറയുന്നത് സത്യം ആണ്.

സുനിയെ തല്ലിയ പെണ്ണ് ഇതാ ഈ ബസ്സിലുണ്ട്…!! ബസിനുളളിൽ നിന്നാരോ വിളിച്ച് പറയുന്നത് കേട്ട ഷാനവാസ് ഗോപിയിൽ നിന്ന് പിടിവിട്ട് സുനിയെ നിലത്ത് നിന്ന് വലിച്ചുയർത്തി ബസിനുനേരെ ചെന്നൂ….. “ആരാടീ ,ഇവനെ ഈ പരുവത്തിലാക്കിയ കേമി. ..? ഇവൻ തെറ്റ് ചെയ്തെങ്കിൽ ഇവനെ ശിക്ഷിക്കാൻ ഇവിടെ ഞങ്ങളൊക്കെയുണ്ട്,പോലീസിന്റ്റെ പണിയാരും ഏറ്റെടുക്കണ്ട. … !! “പോലീസിന്റ്റെ പണി ഏറ്റെടുത്തതല്ല ഷാനവാസേ…..

പോലീസായതുകൊണ്ട് സ്വന്തം ജോലി ചെയ്തതാ. ….!! മൂർച്ചയുളള ശബ്ദത്തിലതുപറഞ്ഞുകൊണ്ടാ യുവതി ബസിൽ നിന്നിറവേ ഞെട്ടി പകച്ചു പോയ ഷാനവാസ് നൊടിയിടയിൽ കൈനീട്ടി വലിച്ചൊരു സല്യൂട്ട് ആ യുവതിക്ക് നൽകുമ്പോൾ അവന്റെ വിറയാർന്ന ചുണ്ടുകൾക്കിടയിലൂടെ തെറിച്ചു വീണ പേര് അവിടെയാകെ പ്രതിധ്വനിച്ചു…. ”ഭദ്ര. …!! ഭദ്ര ഐപി എസ്…!!

തുടരും…..

ഭദ്ര IPS : ഭാഗം 1

-

-

-

-

-