Sunday, December 22, 2024
Novel

രുദ്രഭാവം : ഭാഗം 40 – അവസാനിച്ചു

നോവൽ
എഴുത്തുകാരി: തമസാ


ആകാശത്തു നിഴൽ പോലെ കറുത്ത മേഘങ്ങൾ ഇടം പിടിച്ചു കൊണ്ടിരുന്നു…. ഭൂമിയുടെ മീതെ തണുപ്പ് കൊണ്ടൊരു പൊന്നാട വിരിച്ചു കൊണ്ട് മഴ നൂലുകൾ പെയ്തിറങ്ങി…

തന്റെ കിടാങ്ങളുടെ ജീവന്റെ നിലനിൽപിനാണെന്ന് അറിഞ്ഞിട്ടെന്നപോൽ ഭൂമി ആ മഴയെ തന്നിലെ ഓരോ അണുവിലേയ്ക്കും വരവേറ്റു……….

ആ മഴ, തന്റെ നനവ് താമരയിലയിൽ പറ്റിപ്പിടിച്ചിരുത്താൻ നോക്കിയിട്ടും പറ്റാതെ മൂന്ന് തുള്ളികളെ മാത്രം താമര ഇലയുടെ കുമ്പിളിൽ അവശേഷിപ്പിച്ചു കൊണ്ട് ഭൂമിയിലൂടെ ഒഴുകി ഒഴുകി മറഞ്ഞു…..

അവ യഥാക്രമം ഇറ്റിറ്റു മണ്ണിൽ വീണു….
മതി വരാതെ പെയ്ത മഴയിലെ ഉറവ പൊട്ടിയ കുളിരിൽ പുതു ജീവനുകൾ നാമ്പിട്ടു…

അവ ഭൂമിയിൽ ആർക്കും പറിച്ചെറിയാൻ പറ്റാത്ത പോൽ വേരാഴ്ത്താൻ ശ്രമിച്ചു …ആ മൂന്നു തുള്ളികളിൽ തുള്ളിക്കളിച്ചു മൂന്നു മൊട്ടുകൾ വിരിഞ്ഞു….ഒരാളെ ഒറ്റയ്ക്ക് നിർത്താൻ വയ്യാത്ത പോലെ…. …….

ഉള്ളിലിരുന്നാരോ ചൊല്ലിയിട്ടും വിത്തുകളുടെ വേരുകൾ പൊട്ടിമുളച്ചു പറ്റിപ്പിടിയ്ക്കും വരെ ഭൂമി കാത്തിരുന്നു ആരോടും പറയാതെ……

വേരൂന്നാതെ നീയും മടങ്ങിയാൽ ഇനി ഒരു വേനലത്രേ കാത്തിരിപ്പൂ…..

മറ്റൊരു വേനലിനിടം കൊടുക്കാതെ കുഞ്ഞു ഹിമകണങ്ങളായി അവ ഭൂമിയെ സ്പർശിച്ചു കൊണ്ടേയിരുന്നു………..

💦💦💦💦💦💦💦💦💦💦💦💦💦💦💦💦

കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ച് കൊണ്ട് അവർ വരവറിയിച്ചു…….

അമ്മയാകുന്ന സന്തോഷത്തിനപ്പുറവും ഭാവയുടെ കണ്ണ് നിറച്ചത്, ചുറ്റും ഉള്ളവരുടെ സന്തോഷം ആയിരുന്നു…… രണ്ടച്ഛന്മാർ….രണ്ട് അമ്മമാർ…… രണ്ട് അനിയന്മാർ….

പിന്നെ എപ്പോഴും കൂടെ ഒട്ടി നിൽക്കാൻ ഒരു അനിയത്തിക്കുട്ടിയും മിഴികളുടെ ചലനങ്ങളിൽ പോലും പ്രണയം ഒളിപ്പിച്ച രുദ്രനും……

ഒറ്റയ്ക്ക് പിറക്കാൻ വയ്യെന്ന പോലെ വളർച്ചയിൽ മൂത്തയാൾ അപ്പുറവും ഇപ്പുറവും രണ്ട് പേരെക്കൂടി കൂട്ടി…… പരസ്പരം കെട്ടിപ്പിടിച്ച് അവർ തങ്ങൾക്ക് മാത്രം അവകാശപ്പെട്ട കൂടാരത്തിൽ ചുരുണ്ടു കിടന്നു…..

സന്തോഷം നിറഞ്ഞു നിന്ന മിഴികളിൽ ആധി പരന്നു…….

തന്റെ ആരോഗ്യത്തിന് മൂന്നു കുഞ്ഞുങ്ങളെ വഹിക്കാൻ കഴിയില്ലെന്നെല്ലാവരും പറഞ്ഞിട്ടും തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന ഭാവയോടു മത്സരിച്ചവസാനം രുദ്രനും മടുത്തു……..

മൂന്നുപേരിൽ വീക്ക് ആയ ഒരാളെ റീഡക്ഷൻ ചെയ്യാമെന്ന ഡോക്ടറുടെ നിർദ്ദേശത്തെ പാടേ തള്ളിക്കളഞ്ഞു കൊണ്ട് ഭാവ മാനസികമായി തന്റെ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നു….

എല്ലാം മനസിലാക്കാൻ പറ്റുന്നൊരു ഡോക്ടറോട് ഇനിയും പറഞ്ഞു കൊടുത്തിട്ട് കാര്യമില്ലെന്നതിനാൽ ആ കുഞ്ഞുങ്ങൾ തങ്ങളുടെ അമ്മയുടെ വയറ്റിൽ പറ്റിച്ചേർന്നു കിടന്നു….

ആഗ്രഹിച്ചത് കിട്ടിയതിൽ മതി മറന്ന് എല്ലാവരും ഭാവയേ സ്നേഹം കൊണ്ട് പൊതിഞ്ഞു…… കുഞ്ഞാറ്റക്കിളികൾ മൂന്നു പേരുണ്ട് എന്ന വാർത്ത സന്തോഷവും സങ്കടവും ഒരുമിച്ചു തരുന്നത് ആയിരുന്നു എങ്കിലും ആദ്യമായി പുത്തൻ സ്ഥാനങ്ങൾ കിട്ടുന്നതിന്റെ അതിശയത്തിൽ ആണ് എല്ലാവരും….

വൈകുന്നേരം മേല് കഴുകി വന്നു ഹാളിൽ ഇരിക്കുന്നത് തന്നെ ഓരോ പ്രതീക്ഷയിലാണ്… ആരെന്തു കൊണ്ട് വരും എന്ന വിചാരം….

കോളേജിന്റെ മുന്നിലെ കടയിൽ നിന്നു മേടിച്ച ഇളം പുളിയിൽ പഞ്ചാര ചേർത്ത പുളിമിട്ടായി ആയിട്ട് നിവി വന്നു…. എന്ത് ടേസ്റ്റാ…… തിന്നുമ്പോൾ അറിയാതൊരു കണ്ണടച്ച് പോവും…

എനിക്ക് മിട്ടായി തന്നിട്ട് പോയി കുളിച്ചു ഫ്രഷ് ആയി വന്നിട്ട് ഹാളിൽ ഇരുന്ന് അവളെന്റെ കാൽ തടവി തരും…. വേണ്ടെന്ന് പറഞ്ഞാൽ, അപ്പോൾ പറയും ഭാവേച്ചി പേടിക്കണ്ടാന്നെ……

അവസരം വരട്ടെ…. എന്റെ കാല് ഞാൻ ഭാവേച്ചിയ്ക്ക് വേണ്ടി മാത്രമായി മാറ്റി വെച്ചേക്കാം… അപ്പോൾ വന്ന്‌ തിരുമ്മിക്കൊ എന്ന്……. കുസൃതിക്കുടുക്കയാ ഇപ്പോഴും….

അച്ഛൻ സ്ഥിരം പരിപ്പുവട ആണ്…..

അച്ഛന് അറിയാലോ കെട്ടിക്കൊണ്ടു വന്ന കാലം തൊട്ടേ നമുക്കത് ജീവനാണെന്ന്…….. അതുകൊണ്ട് പുറത്തേക്കിറങ്ങിയാൽ അപ്പോൾ മേടിച്ചു കൊണ്ട് വരും….
പക്ഷേ പണ്ടത്തെ പോലെ അമ്മ കട്ടൻ കാപ്പി തരില്ല… പാല് മാത്രം….

സൺഡേസിൽ ഉണ്ണിയും അച്ഛനും അമ്മയും വരും….. അവരും കൂടി വന്നാൽ പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ…..

പരിപാലനം കാരണം ഇറങ്ങിയോടാൻ തോന്നും…….അതിനിടയിൽ എന്റെ പഠിത്തം ഒക്കെ ഇടയ്ക്ക് ബ്രേക്ക്‌ വന്നും അല്ലാതെയും തീർക്കാൻ ഒന്ന് ശ്രമിച്ചു നോക്കി…. അപ്പോഴാണ് പറയുന്നതിലൊന്നും ഒരു കാര്യവുമില്ല…..

വളരെ ബുദ്ധിമുട്ടാണ് ഒന്നിൽ മൂന്നു മക്കളേ ഒരേ സമയം ഗർഭം ധരിക്കുന്നത് എന്ന് അനുഭവത്തിൽ കൂടിയും ഭാവയ്ക്ക് ഉറപ്പായി…. ….

ഇനി മക്കള് ഉണ്ടായിട്ട് വേണം എക്സാം എഴുതാൻ.. ക്ലിയർ ചെയ്യും എന്ന് ഉറപ്പാണ്… അതുകൊണ്ട് അടുത്ത വർഷം മാത്രേ എഴുതൂ……

രണ്ടര മാസം ആയപ്പോൾ cervical cerclage നടത്തി….യൂട്ടെറസിനിപ്പുറത്തെ സെർവിക്സ് അഥവാ ഗർഭാശയ മുഖം സിംഗിൾ സ്റ്റിച്ചു ചെയ്തു വെയ്ക്കും…. അതാണ്‌ പ്രോസസ്സ്…. രണ്ടാം ട്രിമെസ്റ്ററിലെ ഗർഭമലസലും നേരത്തേ ഉള്ള ജനനമോ ഒഴിവാക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്…..

ആഴ്ചകൾ പിന്നിടുന്തോറും വീക്ക്‌ ആണെന്ന് പറഞ്ഞ കുഞ്ഞു വാവ നല്ല കുട്ടിയായി വളർന്നു തുടങ്ങി….. എന്റെ സങ്കടം കണ്ടിട്ട് വളരണം എന്ന് സ്വയം തോന്നിക്കാണും…..

അതിനിടയിൽ നാലാം മാസം ഉണ്ടായ ചെറിയൊരു ബ്ലീഡിങ്ങിൽ ആശുപത്രിയിൽ ആയി…. അവരുടെ സ്പെഷ്യൽ കെയറിൽ പ്രത്യേക റൂമിൽ ആയി കിടപ്പ്…സ്ഥിരം…..

ചെറിയ റിസ്ക്ക് പോലും എടുക്കാൻ വയ്യ…. അതാണ് വീട്ടിൽ എല്ലാവരും പറയുന്നത്… …അമ്മയും അച്ഛനും ആദ്യം തൊട്ടേ വീട്ടിൽ കൃഷി ചെയ്ത ഒരു കെമിക്കലും ഉപയോഗിക്കാത്ത ഭക്ഷ്യ സാധനങ്ങൾ ആണ് തരുന്നത്……

ഉണ്ണി ആണെങ്കിൽ പല ദിവസവും ഈ പരിസരത്ത് കാണും.. ആള് എഞ്ചിനീയറിംഗ് ആണ്…. കോതമംഗലം മെയ്‌സിൽ… MACE……ഇപ്പോൾ ക്ലാസ്സിൽ പോവലൊക്കെ കണക്കാ…… ക്ലാസ്സിൽ ഇരിക്കുമ്പോൾ പേടി ആണെന്ന്…. സംഭവം വേറൊന്നുമല്ല….

ഡോക്‌ടേഴ്‌സ് കോംപ്ലിക്കേഷൻസ് ഒക്കെ ആദ്യമേ പറയുമല്ലോ… അതൊക്കെ ഇവന്റെ മുന്നിലിരുന്നാണ് അച്ഛനും അമ്മയും ചർച്ച ചെയ്തത്…. അതോടെ എന്റെ ഉണ്ണിക്കുട്ടന് ഭയമാണ്…… ചേച്ചിക്ക് വല്ലതും പറ്റിയാലോ… വാവകളെ കിട്ടില്ലേ… അങ്ങനെ ഓരോന്ന്….

മിക്കവാറും ദിവസം അവൻ ഉച്ച കഴിഞ്ഞു ക്ലാസ്സിൽ കേറാറില്ലെന്ന് തോന്നുന്നു….. രുദ്രൻ രണ്ടോച്ച എടുത്താൽ അടുത്തൊരാഴ്ച മര്യാദയ്ക്ക് ക്ലാസ്സിൽ പോകും… അത് മറന്നാൽ പിന്നെ വീണ്ടും തഥൈവ……

ഹോസ്പിറ്റലിലേക്ക് ഫ്ലാറ്റിൽ നിന്ന് അരക്കിലോമീറ്റർ ഇല്ല…. അതുകൊണ്ട് രാവിലെ 6 മണിക്ക് രുദ്രൻ ഹോസ്പിറ്റലിൽ വരും… സ്വരൂപിന്റെ കൂടെ…..

എന്നിട്ട് അമ്മയെ സ്വരൂപ്‌ വീട്ടിലേക്ക് കൊണ്ട് പോകും…. പിന്നേ നിവിയും അമ്മയും സ്വരൂപും കൂടി കുക്കിംഗ്‌ കഴിഞ്ഞിട്ട് അമ്മയെ ഇവിടെ വിത്ത്‌ ഫുഡ്‌ കൊണ്ട് വിടും…. അപ്പോൾ രുദ്രൻ അവരുടെ കൂടെ കാറിൽ ജോലിക്ക് പോവും……

വെള്ളി ശനി ഞായർ എന്റെ അമ്മയും അച്ഛനും ഉണ്ണിയും വരും… ആ മൂന്ന് ദിവസം എല്ലാവർക്കും റസ്റ്റ്‌…… എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടു…… രുദ്രനെ അടുത്ത് ഏറെ നേരം കാണാൻ പറ്റുന്നത് പോലും ഉണ്ടായിരുന്നില്ല…

ഇത്രയും ആൾക്കാർ ഉള്ളത് കൊണ്ട് ആണ് നേടിപ്പോവുന്നത്… അല്ലെങ്കിൽ….. ഇപ്പോൾ തന്നെ മടുത്തു…… മക്കൾ വലുതായി വരുന്തോറും കിടപ്പായി….

കട്ടിലിന്റെ കാൽ ഭാഗം ഉയർത്തി വെച്ചിട്ടിപ്പോൾ വവ്വാലിനെ പോലെ ആണ് കിടപ്പൊക്കെ…. നേരെ കിടക്കാനും പറ്റില്ല … ചെരിഞ്ഞു കിടക്കാനും പറ്റില്ല…..

ചെരിഞ്ഞു കിടന്നാൽ പത്തു മിനിറ്റു കൊണ്ട് ഇടുപ്പെല്ലൊക്കെ പൊട്ടിപ്പോവുന്ന പോലെ തോന്നും…. മലർന്ന് കിടന്നാൽ ശ്വാസം മുട്ടും……

രുദ്രനും സ്വരൂപും കിടന്നോടുകയാണ്…. ഇത്രയും നാൾ ഹോസ്പിറ്റലിൽ കിടക്കുന്നതിനൊരിന്ന ക്യാഷ് ആവും .. പിന്നേ ട്രിപ്പ്‌ലെറ്റ് അല്ലേ….

മുൻകൂട്ടി കണ്ട് ചിന്തിച്ചു രണ്ടുപേരും ക്യാഷ് ഉണ്ടാക്കുകയാണ്….. എങ്ങാനും തികഞ്ഞില്ലെങ്കിലോ എന്ന ഭയത്തിൽ…..

സൺ‌ഡേ എല്ലാവരും കൂടി വരും…. മക്കളുടെ അനക്കം ഒക്കെ കണ്ടു കണ്ടങ്ങനെ ഏഴു മാസം പിന്നിട്ടു…. മൂന്നു കുഞ്ഞുങ്ങൾ ഒക്കെ ആകുമ്പോൾ മുപ്പത്തിയഞ്ചാഴ്ച ഒക്കെയേ പോവുള്ളു..

അതിനുള്ളിൽ അവർക്ക് പുറത്തു വരാൻ മോഹം തോന്നും….. മക്കളുടെ എണ്ണം കൂടുതോറും ഗർഭകാലം കുറയും……

അപ്പോഴേക്കും നിവിയ്ക്കും ഉണ്ണിയ്ക്കും സെമസ്റ്റർ ബ്രേക്ക്‌ ആയി…. അവരും വീട്ടിൽ ഇരിപ്പായതോടെ എല്ലാവരുടെയും ഓട്ടപ്പാച്ചിൽ കുറഞ്ഞിട്ടുണ്ട്…….. ഓടാൻ ഇവരുണ്ടല്ലോ…..

എട്ടു മാസം പൂർത്തിയാവുന്നതിന് മുന്നേ ഒരു ദിവസം അവരുള്ളിൽ കിടന്നു നടത്തിയ കോലാഹലങ്ങൾക്കൊടുവിൽ, സിസേറിയൻ തീരുമാനിച്ചു….

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…. കണ്ണ് മൂടിക്കെട്ടിയ നീതി ദേവതയെ പോലെ കിടന്ന എന്നിൽ നിന്നും ആ രാത്രിയിൽ എന്റെ മക്കളേ പുറത്തെടുത്തു….

ക്ലിയർ ആയിട്ടല്ലെങ്കിലും കണ്ടു… രണ്ടാണും ഒരു പെണ്ണും…. മൂന്നു പേരും കുഴപ്പമില്ലാതിരിക്കുന്നു…..

ഡോക്ടറുടെ വാക്കുകൾ ഒരു ആശ്വാസം ആയിരുന്നു….. ഈ നിമിഷം വരെ ഉള്ളിൽ ഒരു ഭയം മറച്ചു വെച്ചിട്ടുണ്ടായിരുന്നു…..

നേരത്തേ ഉണ്ടായാൽ കുഞ്ഞുങ്ങളുടെ ഓർഗൺസ് ഒന്നും വളരില്ലല്ലോ… അതുകൊണ്ട് എങ്ങനെ എങ്കിലും വളർച്ച ആവുന്നത് വരെ അടങ്ങി ഒതുങ്ങി കിടക്കാൻ എന്റെ കുഞ്ഞുങ്ങൾക്ക് തോന്നണേ എന്നു ഭഗവാനോട് നെഞ്ച് പൊട്ടി അപേക്ഷിച്ചിട്ടുണ്ട്……

അല്ലെങ്കിലും എന്റെ ഭഗവാനെന്നെ കൈവിടാനാവില്ല…….. ആ സന്തോഷത്തിൽ മെല്ലെ മയക്കത്തിലേക്ക് വീണു…..

പുറത്തു ടെന്ഷനോടെ കാത്തുനിൽക്കുന്ന എട്ടു പേരുടെ മുന്നിലേക്ക്, മൂന്നു ചൂടുള്ള ടർക്കികളിൽ അവരെത്തി….. കയ്യിൽ കൊടുത്തില്ലെങ്കിലും എല്ലാവരും കണ്ടു…. ഒരാൾ ഇത്തിരി വലിപ്പം ഉണ്ട്…. പെണ്ണ് തീരെ കുഞ്ഞാണ് രണ്ട് പേരെ വെച്ച് നോക്കുമ്പോൾ….

മൂത്ത ആള് ആണ് വലുത്….ടർക്കിയുടെ ഇടയിൽ പൊങ്ങി നിന്ന കാലിലെ ആ വിരൽ കണ്ടുപിടിച്ചത് സ്വരൂപ്‌ ആണുട്ടോ… (അവനെ ആണ് ആദ്യം എടുത്തത്..)…എന്താണെന്നോ…. ..

അവനു കാലിൽ ആറ് വിരലുണ്ട്…എങ്ങനെ കിട്ടിയോ എന്തോ…. ഏതെങ്കിലും പാരമ്പര്യം ആണോ…. ആ…

കണ്ടു കൊതി തീരും മുന്നേ തിരിച്ചു കൊണ്ട് പോയി…..ഈ കുടുംബക്കാരേക്കാൾ അവർക്ക് വേണ്ടത് ഇപ്പോൾ നല്ല കെയർ ആണല്ലോ….. അതിനു വേണ്ടി കൊണ്ടുപോയാണ്…… ഡോക്ടർ ഇറങ്ങി വന്നു പറഞ്ഞു , ഇത്രയും ആരോഗ്യവാന്മാരായി മൂന്ന് മക്കളേ കിട്ടിയല്ലോ… ദൈവാനുഗ്രഹം മാത്രം ആണെന്ന്….

അടുത്ത ദിവസം രാവിലെയാണ് ഭാവയേ പുറത്തേക്ക് കൊണ്ട് വന്നത്….. ഇടുമ്പിച്ചു കിടക്കുന്ന മുഖത്തു ചുണ്ടുകൾ വറ്റി വരണ്ടിരുന്നു….. അനസ്തേഷ്യയുടെ എഫക്ട് മാറി വേദന കൊണ്ട് ആ കണ്ണുകൾ ഇടയ്ക്ക് വലിച്ചടച്ചു…….

മുറിയിലേക്ക് കൊണ്ടുവന്ന ഭാവയേ സ്‌ട്രെച്ചറിൽ നിന്നു മാറ്റുന്നതിനിടയിൽ കാല് കട്ടിലിന്റെ കാലിൽ തട്ടി ഭാവ ഒന്ന് ഞരങ്ങി ……… രുദ്രൻ പിടിക്കാമെന്ന് പറഞ്ഞിട്ടും രണ്ട് സ്റ്റാഫ്‌സ് ചെയ്തോളാമെന്ന് പറഞ്ഞതാണ്… എന്നിട്ടും ഫാസ്റ്റ് ആയി ചെയ്തതിൽ പറ്റിയ മിസ്റ്റേക്ക് ആണ് ഈ തട്ടൽ…

നോക്കിയും കണ്ടും കിടത്തിയില്ലെങ്കിൽ നിങ്ങളുടെ ചെവി മൂളും….. നേരെ നോക്കി ചെയ്യടോ…….

ക്ഷീണത്തിനിടയിലും ഭാവ ഉണ്ണിയുടെ ശബ്ദം കേട്ടു….

എന്നെക്കൊണ്ടിനി നടക്കാൻ വയ്യാടി… എടുക്ക്… എന്നും പറഞ്ഞു സ്കൂളിൽ പോകുമ്പോൾ തന്നെ കൊണ്ട് അവനെയും ബാഗും ചുമപ്പിച്ചു കൊണ്ടിരുന്ന ചെക്കൻ ഒരുപാട് വലുതായി എന്ന് ഭാവയ്ക്ക് തോന്നി….. കണ്ണ് തുറക്കാതെ അനങ്ങാതെ കിടന്നു……

വെള്ളം കിട്ടാതെ തൊണ്ട ശപിക്കുന്നുണ്ടായിരുന്നു…. ഒടുവിൽ ചുണ്ടുകൾ നനച്ചു വിട്ടു അമ്മ…. അത്ര മാത്രം…. മക്കളെ കാണണം എന്ന് ഒത്തിരി മോഹം തോന്നി…. പക്ഷേ ഇന്നു തരില്ലെന്ന് പറഞ്ഞു…..

നാളെ നാളെ നീണ്ടു നീണ്ടൊടുവിൽ ഒരാഴ്ചയ്ക്കിപ്പുറം എന്റെ മക്കൾ ചാരത്തെത്തി….
കസേരയിലേക്ക് ഞാൻ ഇറങ്ങി ഇരുന്നു… മക്കൾ മൂന്നും കട്ടിലിൽ കിടക്കുവാണ്…. ഇപ്പോഴും വലിപ്പ വ്യത്യാസം ഉണ്ട്….മൂത്തയാൾ ചുവന്ന നിറമാണ്….

നല്ല ഇരുണ്ട താമര പോലെ….. ബാക്കി രണ്ടുപേർക്കും പൊന്നിന്റെ നിറമാണ്…..രുദ്രൻ അടുത്തിരുന്നു പതിയെ മൂന്നു പേരുടെയും മേലേ കൈ വെച്ചു….. ഉള്ളിൽ പറഞ്ഞു കഴിഞ്ഞാൽ അർത്ഥം കണ്ടുപിടിക്കാൻ സംശയം തോന്നുന്ന രീതിയിലുള്ള വികാരങ്ങളാണ്….

ഇത്രയും ദിവസം ഞാൻ പാൽ കൊടുക്കാൻ പോകുമ്പോൾ കണ്ടിരുന്നെങ്കിലും മറ്റാരും അത്ര കണ്ടിട്ടില്ല മക്കളേ…. എന്റെ മക്കളുടെ അച്ഛൻ അവരെ കണ്ണ് ചിമ്മാതെ നോക്കിയിരിക്കുന്നത് കാണുമ്പോൾ തന്നെ ഉള്ളം നിറയുന്നു…

എല്ലാവരുടെയും സന്തോഷത്തിൽ പങ്കു ചേർന്ന്, എല്ലാം മാറിയിരുന്നു ഞാൻ നോക്കി കണ്ടു….. എപ്പോഴും ഇങ്ങനെ ആണ്….

അച്ഛൻ സെറ്റിന്റെ കയ്യിൽ ഒരാൾ… അമ്മമാരുടെ കയ്യിൽ പെണ്ണ്… അവളല്ലേ കുഞ്ഞിത്… അതുകൊണ്ട് അമ്മമാരുടെ ചൂടിൽ ആവും എപ്പോഴും ആള്…. അടുത്ത പുത്രൻ ഉണ്ണിയുടെയും സ്വരൂപിന്റെയും കയ്യിൽ….

നിവിയും രുദ്രനും പിന്നേ ഓടി നടന്നുള്ള കൊഞ്ചിക്കൽ ആണ്…. രുദ്രന് അധികം ടൈം കിട്ടാറില്ല… ഒരാഴ്ച ലീവ് കഴിഞ്ഞു….

നാളുകൾക്ക് ശേഷം ഞാൻ ഫ്ലാറ്റിൽ മടങ്ങി എത്തി…. എന്റെ കുഞ്ഞുങ്ങളെ പോലെ ഞാനും ഈ ഫ്ലാറ്റിനു പുതിയതാണെന്ന് തോന്നി….

മാസങ്ങൾ കടന്നു പോയപ്പോൾ വീടും മാറിയിരിക്കുന്നു…..എന്റെ വീട്ടിൽ പോയാൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ ഹോസ്പിറ്റലിൽ പോക്ക് ബുദ്ധിമുട്ടും…

അതുകൊണ്ട് ശുശ്രൂഷയൊക്കെ ആയി ഇവിടെ കൂടി…. നിവിയൊക്കെ സ്വന്തം വീട് കണ്ട കാലം മറന്നെന്നുതോന്നുന്നു …

ഉണ്ണിയും അച്ഛനും ആഴ്ചയിൽ ഒരിക്കൽ വന്നു നിൽക്കും…. അമ്മ ഇവിടെ അല്ലെ… അതുകൊണ്ട് വെയ്പ്പും കുടിയും അവര് രണ്ടും ആണ്… ആദ്യമായിട്ടായിരിക്കും അവരിത്ര കഷ്ടപ്പെടുന്നത്……

മക്കളുറങ്ങി കഴിഞ്ഞുള്ള നേരങ്ങളിൽ ഞാനും രുദ്രനും കൂടി ബാൽക്കണിയിൽ ഇട്ടിരുന്ന സോഫയിൽ പോയി ഇരിക്കും….

അതിനിടയിൽ മാസങ്ങളോളം വിട്ടു നിന്നതിന്റെ സങ്കടങ്ങൾ പറയും…. മക്കളെ ആദ്യമായി കാണിച്ചപ്പോൾ ഉണ്ടായ സന്തോഷം പറയും….. ആദ്യം കയ്യിൽ വാങ്ങിയ നിമിഷം… ഉമ്മ വെച്ച സമയം…

മക്കൾക്ക് നോവാതിരിക്കാൻ എല്ലാവരും താടിയും മീശയുമൊക്കെ വടിച്ചത്‌…. അങ്ങനെ എല്ലാം പറയും… സന്തോഷവും സങ്കടവും എല്ലാം പങ്കുവെയ്ക്കാൻ ഉള്ളതല്ലേ…..

ഇടയ്ക്ക് അവരെണീറ്റാലും കുഴപ്പമില്ല… നോക്കാൻ ആൾക്കാരുടെ മേളമല്ലേ…..

ഭാവേച്ചീ……. രണ്ട് കൊണ്ട് ഗുണിക്കാമായിരുന്നൂട്ടോ………. എന്നാലല്ലേ ആറ് ആവുള്ളു..

എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ടീവി കാണുന്നതിനിടയിൽ സ്വരൂപ്‌ പറഞ്ഞു…. മക്കൾ രണ്ടുപേരു തറയിൽ ഷീറ്റ് വിരിച്ചതിൽ ഉറങ്ങുവാണ്…

മൂത്ത പുത്രൻ തിരുമേനി അച്ഛന്റെ കയ്യിലും…… അവന്റെ കുഞ്ഞിക്കാലിൽ ഉമ്മ വെച്ചുകൊണ്ടാണ് സ്വരൂപ്‌ അത് പറഞ്ഞത്…. കുഞ്ഞുങ്ങളുടെ കാൽ കണ്ടാൽ ആർക്കാ ഉമ്മ വെയ്ക്കാൻ തോന്നാത്തത്…

സ്വരൂപ്‌ ഉമ്മയിൽ തുടങ്ങി… പിന്നെ ആറാം വിരലിൽ കടിക്കും… മോൻ കാൽ വലിയ്ക്കും…. സ്വരൂപ്‌ വിടുമോ… എല്ലാവർക്കും അത്ഭുതം ആണ് അവന്റെ ആ വിരലുകൾ….

ആദ്യമായി കയ്യിലൊരു കൊച്ചിനെ കിട്ടിയതല്ലേ….. മാക്സിമം മോനെ അവന്റെ കള്ളത്തരം പഠിപ്പിക്കുന്നുണ്ട്…. അല്ലേലും മൂത്തവന് ഇത്തിരി കുശുമ്പോക്കെ ഉണ്ട്…. ഇടയ്ക്ക് എന്റെ കയ്യിൽ എത്തും വരെ, അവൻ കിടന്നു കരയും….

ഒരാവശ്യവും ഇല്ലെങ്കിലും… ബാക്കി രണ്ടുപേരും പിന്നെ ആരായാലും ഒന്ന് എടുത്തേച്ചാൽ മാത്രം മതി എന്ന സ്വഭാവക്കാരാണ്…….

എന്റെ വീട്ടുകാർക്ക് ഒഴികെ എല്ലാവർക്കും സംഭവം മനസിലായി…പ്രെഗ്നന്റ് ആണെന്നറിഞ്ഞതേ സ്വരൂപ്‌ ഇത് വീണ്ടും പറഞ്ഞത് കൊണ്ട് നിവിയ്ക്കും രുദ്രന്റെ പഴയ ഡയലോഗ് അറിയാം..

പൊന്നുമോനെ….. ഭാവേച്ചി ഇതുകൊണ്ട് തന്നെ നക്ഷത്രം എണ്ണിയെടാ…… ആറ് പോയിട്ട് ഒരു അരയ്ക്ക് പോലും ചേച്ചി ഇനി ഇല്ല…..

അതിങ്ങനെ പറഞ്ഞു രുദ്രനെ എല്ലാവരും ചേർന്ന് വാരുന്നതിനിടയിലാണ് എന്റെ അച്ഛൻ ഒരു കാര്യം ചോദിച്ചത്… .. കുഞ്ഞുങ്ങൾക്ക് പേരിടണ്ടേ… ഇതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ല…. ഒരു മാസം കഴിഞ്ഞു മക്കൾ ഉണ്ടായിട്ട്…… മോൻ…. മോള്…. അങ്ങനെ ഒക്കെ ആണ് ഇതുവരെ വിളിച്ചിരുന്നത്…… എല്ലാവരും ഉള്ള സ്ഥിതിക്ക് ഇന്ന് തന്നെ പേര് കണ്ടുപിടിക്കാൻ തീരുമാനം ആയി….

ഒരാൾക്ക് ഞാൻ പേര് കണ്ടുവെച്ചിട്ടുണ്ട് അച്ഛാ…. അവള് മൂത്തയാൾക്ക് ശിവപുത്രന്റെ പേരിടാം എന്ന് മുൻപേ നേർന്നിരുന്നു…. അതുകൊണ്ട് ഒരു പേര് മാത്രം ആദ്യം തന്നെ കണക്ക് കൂട്ടി വെച്ചിരുന്നു ഞാൻ….

രുദ്രൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കും ആകാംഷ ആയി…. എല്ലാം മുൻകൂട്ടി കരുതി വെച്ചിരിക്കുകയായിരുന്നല്ലേ രുദ്രൻ….

ശിവ പുത്രൻ എന്ന് പറയുമ്പോൾ…… മൂത്തയാൾ….. കാർത്തികേയൻ എന്നാകുമോ… ദൈവമേ എന്റെ പൊടിക്കുഞ്ഞിന് വേലായുധൻ… മുരുകൻ എന്നൊക്കെ പേരിട്ടു കളയുവോ രുദ്രാ……..

മനസ്സിങ്ങനെ വട്ടം ചുറ്റിക്കൊണ്ടിരുന്നു…… അതിലും കഷ്ടമാണ് മറ്റുള്ളവരുടെ കാര്യം… പേര് കേൾക്കാൻ അവരും ഇന്ററസ്റ്റ് പിടിച്ചിരിപ്പുണ്ട്…….. കൂടെ ഞാനും….

“അരിഹന്ത് സ്കന്ദ ”

ഇത്രയും വലിയ പേര് എങ്ങനെ കുഞ്ഞിന് വിളിക്കാനാണ്….. രുദ്രൻ പേര് പറഞ്ഞത് എല്ലാവരും ബഹളമായി…… പക്ഷേ രുദ്രൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല…..

സ്കന്ദ എന്നാൽ മുരുകൻ എന്നാണ് അർത്ഥം… നേർച്ച ഉണ്ടല്ലോ… അത് മാത്രമല്ല എല്ലാവർക്കും സ്കന്ദ എന്ന പേര് ഇഷ്ടപ്പെടുകയും ചെയ്തു…. പക്ഷേ ഈ അരിഹന്ത് !!!!

അച്ഛാ എതിര് പറയല്ലേ… ഐ.എൻ.എസ് അരിഹന്ത് കമ്മീഷൻ ചെയ്ത സമയം തൊട്ട് മനസ്സിൽ കയറിക്കൂടിയ പേരാ ഇത്…. വർഷം എത്രയായി എന്നറിയുമോ…. പോവണ്ടേ മനസ്സിൽ നിന്ന്… അരിയെ, അതായത് ശത്രുവിനെ ഹനിക്കുന്നവൻ…. അതാണ് അരിഹന്ത്‌….

പിന്നെ മുരുകൻ ഹിന്ദു പുരാണപ്രകാരം യുദ്ധങ്ങളുടെ ദേവൻ ആണല്ലോ…. ദി ഗോഡ് ഓഫ് വാർ…… അപ്പോൾ അരിഹന്ത്‌ സ്കന്ദ എന്ന പേര് നല്ല മാച്ച് അല്ലേ….

ARIHANT SKANDHA. R

പറയാനും നല്ല സുഖമുണ്ടല്ലോ….. അങ്ങനെ ഇട്ടാൽ മതി… എന്റെ പേര് മുഴുവൻ ഇട്ടാൽ ബോറാവും…. എന്നാലും ഇത് ഞാൻ മാറ്റില്ല…..

രുദ്രൻ ഒരു തരത്തിലും വഴങ്ങില്ലെന്ന് വാക്കുകളിൽ നിന്ന് വ്യക്തമായി….

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല…. രുദ്രന്റെ ഇഷ്ടം…. അല്ലാതെ ഇപ്പോൾ എന്താ പറയുക…. വലുതാകുമ്പോൾ മോന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പോൾ നോക്കാം….. അങ്ങനെ ആ പേര് ഫിക്സ് ആയി…..

” സ്കന്ദ എന്ന് പേരിട്ട എനിക്ക് ഇനി ഇപ്പോൾ അരഡസൻ ഇല്ല എന്ന സങ്കടം വേണ്ടല്ലോ രൂപാ…. എട്ടു മക്കൾ ആയല്ലോ..”

എൻറെ അച്ഛൻ അതു പറഞ്ഞപ്പോൾ എല്ലാവർക്കും കളിയാക്കൽ കൂടി… പക്ഷേ സംഭവം ആർക്കും അറിയില്ല….. അങ്ങനെ എൻറെ അച്ഛനും തിരുമേനിയച്ഛനും കൂടി ആ കഥ പറഞ്ഞു…. എൻറെ രുദ്രൻ എങ്ങനെ എട്ട് കുട്ടികളുടെ അച്ഛൻ ആയി എന്ന്….. ഒരു കളി ആയിട്ട് പറഞ്ഞതാണ് കേട്ടോ……

അസുര ഗുരുവായ ശുക്രാചാര്യർക്ക് മായ എന്നൊരു ശിഷ്യ ഉണ്ടായിരുന്നു….. ആ അസുര സ്ത്രീയിൽ കശ്യപമഹർഷിക്ക് മൂന്ന് അസുരന്മാർ ജനിച്ചു…. ശൂര പദ്മൻ, താരകാസുരൻ, സിംഹ വക്ത്രൻ…..

ശിവപുത്രന് മാത്രമേ തങ്ങളെ വധിക്കാൻ സാധിക്കൂ എന്ന ഒരു വരം കിട്ടിയ ഈ അസുരന്മാർ ത്രിലോകങ്ങളും അടക്കി ഭരിച്ചു…. ശല്യം സഹിക്കവയ്യാതെ ദേവൻമാർ വലഞ്ഞു…..ശിവപുത്രൻ ആണെങ്കിൽ അവതാരപ്പിറവി എടുത്തിട്ടുമില്ല…

അതിനാൽ അവർക്ക് ആരെയും പേടിക്കേണ്ട കാര്യമില്ലല്ലോ…. നാളുകൾ കഴിഞ്ഞിട്ടും ശിവപാർവ്വതിമാർക്ക് ഒരു കുഞ്ഞുണ്ടായതുമില്ല……

അങ്ങനെ സാക്ഷാൽ പരമശിവൻ പഞ്ചമുഖ രൂപംകൊള്ളുകയും ആ അഞ്ച് മുഖങ്ങളിൽ നിന്നും അഞ്ച് ദിവ്യജ്യോതിസുകളും പാർവതി ദേവിയുടെ മുഖത്ത് നിന്ന് ഒരു ദിവ്യ ജ്യോതിസും വന്നു…. ആ ദിവ്യജ്യോതിസുകളെ അഗ്നിദേവനും വായുദേവനും കൂടി ഗംഗാ നദിയിൽ ഉപേക്ഷിച്ചു……..

ഗംഗാ നദി ഒഴുകി ഒഴുകി അവയെ ശരവണ പൊയ്കയിൽ എത്തിച്ചു…. ആ ദിവ്യജ്യോതി സ്ത്രീകളിൽ നിന്നും ആറ് മുഖങ്ങളോടുകൂടി ശിവ പുത്രൻ അവതരിച്ചു….

മഹാവിഷ്ണുവിൻറെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിൻറെ അധിദേവതകളായ ആറു ദേവികൾ ആ കുമാരനെ വളർത്തുകയും ചെയ്തു…

കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരാൽ വളർന്നതിനാൽ കാർത്തികേയൻ എന്നും, ആറു മുഖങ്ങൾ ഉള്ളതിനാൽ അറുമുഖൻ എന്നും, ശരവണ പൊയ്കയിൽ വളർന്നതിനാൽ ശരവണൻ എന്നുമെല്ലാം അവൻ അറിയപ്പെട്ടു….

വളർന്നു വലുതായ കാർത്തികേയൻ മാതാപിതാക്കളായ ഉമാമഹേശ്വരൻമാരുടെ അടുത്തേക്ക് യാത്രയായി….. മകനെ സ്നേഹത്തോടെ ആശ്ലേഷിക്കാൻ കൊതിച്ച ദേവി ആറ് മുഖങ്ങൾ കണ്ടു സങ്കടപ്പെട്ടു…. വിഷമത്തോടെ തൻറെ മാറിലേക്ക് ആ മകനെ അമ്മ ക്ഷണിച്ചു……

വാത്സല്യത്തോടെ ഉള്ള ദേവിയുടെ ചേർത്തു പിടിക്കലിൽ ആറുമുഖൻ ആയ ശിവ പുത്രൻ ഒറ്റ ശരീരവും ഒരു മുഖവും ആയി മാറ്റി….. അമ്മയ്ക്ക് കൊഞ്ചിക്കാൻ പാകത്തിന്….

ശിവ പുത്ര കഥ കേൾക്കുന്നതിനിടയിലാണ് അച്ഛൻ മുൻപ് പറഞ്ഞതിന്റെ ലോജിക് മനസ്സിലായത്…

സ്കന്ദ…

അതായത് മുരുകൻ…. ആറുമുഖൻ…. ആറു മുഖമില്ലേലും ആറു വിരലുകൾ ഉള്ളവനാണ് എൻറെ മകൻ…. താമരയിതൾ പോലെ വിടർന്നു നിൽക്കുന്ന ആറ് ചുവന്ന വിരലുകളോട് കൂടിയവൻ….. ഭാവയാമിയുടെയും രുദ്രരൂപന്റെയും മൂത്ത മകൻ….

അവൻ ആറുമുഖൻ ആണെങ്കിൽ ബാക്കി രണ്ടുപേരും കൂടി ആവുമ്പോൾ ഞങ്ങൾക്ക് എട്ട് മക്കൾ ആവുമല്ലോ… വെറുതെ…. അത്കൊണ്ട് ഇങ്ങനെ ഒരു കഥ കൂടി അറിയാൻ പറ്റി..

സംഹാരമൂർത്തി ക്കും ഹിമവാന്റെ പുത്രിയ്ക്കും മൂന്ന് മക്കളാണ്… കാർത്തികേയൻ, ഗണപതി, അശോകസുന്ദരി….

അതുപോലെ തന്നെ രണ്ട് ആൺമക്കളെയും ഒരു മോളെയും തന്നു നീ എനിക്ക്…നിന്റെ മൂത്ത പുത്രൻറെ പേര് വിളിക്കാൻ ഒരു ഉണ്ണിയെ ചോദിച്ച എന്നെ മൂന്നു കണ്മണികളെ തന്ന് നീ അനുഗ്രഹിച്ചു…

ധന്യമീ ജന്മം……..

മൂത്ത മോന് പേര് കണ്ടു പിടിച്ചെങ്കിലും ബാക്കി രണ്ടുപേർക്കും പേര് കണ്ടുപിടിക്കാൻ അന്ന് പറ്റിയില്ല…. അത് അവർക്ക് വിട്ടുകൊടുത്തു… ഒരു പേര് അച്ഛന്റെ, അതായത് രുദ്രന്റെ വീട്ടുകാർക്കും അടുത്ത പേര് കണ്ടുപിടിക്കാൻ എന്റെ വീട്ടുകാരെയും ഏൽപ്പിച്ചു….

ഉണ്ണി അപ്പോൾ തന്നെ പറഞ്ഞിരുന്നു മോളുടെ പേര് അവൻ കണ്ടുപിടിച്ചോളാം എന്ന്…. അല്ലെങ്കിലും ഈ മാമന്മാർക്ക് പെൺകുട്ടികളോടാ ഇഷ്ടം കൂടുതൽ….. രുദ്രൻ മുത്തേ ചക്കരേ എന്ന് വിളിച്ചാൽ പോലും അനങ്ങാതെ കിടക്കുന്ന കള്ളിയാ പെണ്ണ്…

പക്ഷേ ഉണ്ണി വന്നൊന്ന് -മാമന്റെ ശംബാട്ടീ എന്ന് വിളിച്ചാൽ അപ്പോ ചിരിയ്ക്കും…..ഹൂ ഹൂ എന്നൊക്കെ ശബ്ദം ഉണ്ടാക്കും…. എന്നിട്ട് വായിൽ നിന്ന് തേനൊലിപ്പിക്കും…. ഒപ്പം കൈകൾ കൊണ്ട് മുട്ടുകാലിൽ തട്ടിക്കൊണ്ടിരിക്കും കുഞ്ഞിപ്പെണ്ണ്….

ശംബാട്ടി എന്ന് വിളിച്ചു വിളിച്ചത് ചമ്പാട്ടി എന്ന് വരെ ആയി….

ഞായറാഴ്ച ദിവസങ്ങളിൽ എല്ലാവരും വരുമ്പോൾ ആണ് കളി ചിരി മേളമാകുന്നത്….പായ നീളത്തിൽ അങ്ങോട്ട് വിരിയ്ക്കും ഹാളിൽ…..

അമ്മമാർ കിച്ചണിൽ കേറും… അച്ചന്മാർ പിന്നെ ഇന്ന പരിപാടി എന്നൊന്നുമില്ല…. എല്ലായിടത്തും തലയിടും…..

പായയിൽ മൂന്നു പേരെയും കുളിപ്പിച്ചിട്ട്, പാല് കൊടുത്തു വയറു നിറച്ചിട്ട് കൊണ്ട് പോയി കിടത്തും….. ദിവസങ്ങൾ പിന്നിടുന്തോറും മക്കളുടെ ചിരിയും കളിയും കൂടൂലോ….

അത് കാണുമ്പോൾ പിന്നെ എല്ലാവർക്കും സമയം പോക്ക് ഉണ്ട്….. എടുത്തു നടക്കാൻ സ്വരൂപും ഉണ്ണിയും നിവിയും ഉണ്ടല്ലോ… അതുകൊണ്ട് ഒന്നും അറിയണ്ട…

അവള് തന്നെ മൂന്നു പേർക്കും വാലിട്ട് കണ്ണെഴുതിക്കും… ഗോപിപ്പൊട്ടും വട്ടപ്പൊട്ടും തൊടീയ്ക്കും….. അങ്ങനെ ഒരു രണ്ട് മണിക്കൂർ നമുക്കൊന്നും അറിയണ്ട…. ഒരു രക്ഷയും ഇല്ലെങ്കിലേ എന്നെ വിളിക്കൂ….

ഞായറാഴ്ച ദിവസം ആണ് നേര് പറഞ്ഞാൽ ശരിയ്ക്കും ഒന്ന് കുളിക്കുന്നത്…. അത് മക്കൾ ഉണ്ടാവുന്നതിനു മുൻപും അങ്ങനെ തന്നെ ആണുട്ടോ…. രുദ്രൻ ആയിരിക്കും സൺഡേസിൽ കുളിപ്പിക്കുന്നത്… ഡ്യൂട്ടിക്ക് പോവണ്ടല്ലോ…..

മാസങ്ങളായി റെസ്റ്റിൽ ആയിരുന്നല്ലോ… നേരെ ചൊവ്വേ കുളിക്കാൻ പറ്റില്ല….. കാലിൽ ഒക്കെ ചെളിയിരിക്കും…. ഉപ്പൂറ്റി വൃത്തിയായി ഇരിക്കണമെന്ന് കുഞ്ഞിലേ നിർബന്ധം ഉള്ള എന്റെ കാലിന്റെ ഉപ്പൂറ്റി വരെ നരച്ചു… അതിന്റെ വിഷമം തീർക്കുന്നത് രുദ്രനാണ്…ഇപ്പോഴും അങ്ങനെ തന്നെ ആണ്…

കുളിമുറിയിലെ കസേരയിൽ പിടിച്ചിരുത്തും… ഒരു കൊരണ്ടിയിട്ടു രുദ്രൻ താഴെ ഇരിക്കും… എന്നിട്ടു പാദം പതിയെ ഉയർത്തി രണ്ട് കാലും നല്ല പോലെ തേച്ചുരുമ്മി തരും… ശരീരം അനക്കാതെ…. ഇതുവരെ വിഷമം ഉണ്ടാക്കി തന്നിട്ടില്ല …

വിരലുകൾക്കിടയിലൂടെ തുണിയിട്ട് അമർത്തി തേച്ചു വിടവുകളും നഖവും വൃത്തിയാക്കി തരും…. ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയും കേട്ടോ….. വേറെ ആരായിരുന്നെങ്കിലും ഇത്പോലെ സ്നേഹിക്കില്ലായിരുന്നു…..

നാഴികയ്ക്ക് നാല്പതു വട്ടം സ്നേഹിക്കുന്നെന്നു പറയാൻ നാവിനു പറ്റും… പക്ഷേ അത് സത്യമാണെന്ന് പ്രവർത്തിച്ചു തെളിയിക്കാൻ ഇത്തിരി പാടാണ്….

പക്ഷേ….. ഇന്നോളം ഈ രുദ്രൻ എനിക്ക് അത്ഭുതം ആണ്….. ഭാവയാമിയുടെ ജീവൻ… എന്റെ സ്വന്തം…. എന്റെ മാത്രം…. ഭാവയുടെ രുദ്രൻ….

എന്റെ നാട്ടിൽ ഒരു ചടങ്ങുണ്ട്…. അച്ഛനു പകരം അമ്മാവന് നൂലുകെട്ടാം…. അങ്ങനെ മൂന്നു മക്കളുടെയും ചടങ്ങ് നടന്നപ്പോൾ ഉണ്ണി ആണ് മോൾക്ക് നൂലുകെട്ടിയത് . അവൻ തന്നെ പേര് കണ്ടുപിടിച്ചു… അവൻ തന്നെ വിളിച്ചു ..

ദേവദർശി……

ഉണ്ണിമാമന്റെ ശംബാട്ടി……… 💕

സ്വരൂപ്‌ ആണ് രണ്ടാമത്തെ മോന് പേരിട്ടത്…പക്ഷേ നൂല് കെട്ടിയത് രുദ്രൻ തന്നെ ആണുട്ടോ….. പേര്,

വേദവിഹാൻ……

കസവു മുണ്ടൊക്കെ ഉടുത്തു കൊണ്ട് എല്ലാവരുടെയും കൈകളിലൂടെ മാറി മാറി നടക്കുവാ പൊന്നുംകുടങ്ങൾ…. എല്ലവരും കൂടി തലയിൽ വെച്ചാണ് ഈ മൂന്നെണ്ണങ്ങളെയും കൊണ്ട് നടക്കുന്നത്…നിവിയുടെ കുടുംബം ഉൾപ്പെടെ.. . നിലത്തു കിടപ്പ് അതുകൊണ്ട് തന്നെ തീരെ കുറവാ….

കമിഴില്ലാട്ടോ പിള്ളേരെ ഇങ്ങനെ പൊക്കിക്കൊണ്ട് നടന്നാല് …..

അമ്മയുടെ ഈ വാചകം കാരണം മാത്രമാണ് എന്റെ മക്കളൊന്ന് തറ തൊടുന്നത്…..അല്ലായിരുന്നെങ്കിൽ രാത്രി കൂടി പൊക്കിക്കൊണ്ട് നടന്നേനെ… നിവിയുടെയും ഉണ്ണിയുടെയും ക്ലാസും തുടങ്ങിയിട്ടില്ല….

കുട്ടിക്കുറുമ്പുകളുമായി അവർ കമിഴ്ന്നു നീന്തിത്തുടങ്ങി…ഇപ്പോൾ ആരും ഇല്ല വീട്ടിലിരിക്കാൻ… അച്ഛനും അമ്മയും പുറകെ ഓടിയോടി മടുത്തു….

എന്നും രാവിലെ കിച്ചണിൽ പണിയൊക്കെ അമ്മയോടൊപ്പം തീർത്തിട്ട് മക്കളെ കുളിപ്പിച്ചിട്ട് പിന്നെ ഞാനും കുളിച്ചു ഫ്രഷ് ആയി,ഞാൻ എന്റെ സ്വന്തം കാര്യം നോക്കി പുസ്തകവുമായി മല്ലിടും….

പിന്നെ മക്കൾക്ക് ഉറക്കം വരുന്നത് വരെ അവരുടെ കാര്യം മൈൻഡ് ചെയ്യേണ്ട ആവശ്യമില്ല….മക്കളും അവരുടെ അച്ചാച്ചനും അമ്മാമ്മയും…. ആ നേരം കൊണ്ടിരുന്നു പഠിക്കും…..

അച്ഛനും നല്ല സന്തോഷം ആണുട്ടോ.. നല്ല പോലെ അച്ഛാച്ചൻ റോൾ കൈകാര്യം ചെയുന്നുണ്ട്…. ഇപ്പോൾ പഴയ പോലെ നടക്കാൻ പോക്ക് കുറവാ… സമയം കിട്ടിയിട്ട് വേണ്ടേ…….അന്ന് അച്ഛൻ പറഞ്ഞ സങ്കടങ്ങൾ ഒക്കെ ഓർക്കുമ്പോൾ, ഇതിനൊക്കെ ആ പരംപൊരുളിന്റെ മുന്നി ഞാനെത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……

ഒരു കൂവളയില സമർപ്പിക്കുന്നവനെ പോലും അനുഗ്രഹിക്കാതിരിക്കാൻ മഹാദേവനാവില്ല……. അപ്പോൾ ഈ ജന്മം നിന്നെ ആരാധിച്ചു മതിയാകാത്തവളെ നീ കൈവിടില്ലെന്നെനിക്കറിയാം………

ജന്മ സുകൃതം പോലെ എനിക്ക് കിട്ടിയൊരു വരമാണ് രുദ്രൻ…… അതിനു ഭംഗി കൂട്ടാൻ, വലിയൊരു കുടുംബം പോലാണ് എല്ലാവരും….. പരിഭവങ്ങൾ…. പിണക്കങ്ങൾ…. ഇതുവരെ ഉണ്ടായിരുന്നോ എന്ന് പോലും അറിയില്ല….

അത്രമേൽ പകുത്തു നൽകിയ പുണ്യം….. പ്രണയം…… കരുതൽ ….എല്ലാം എല്ലാം എനിക്ക് നല്കിയ എന്റെ രുദ്രൻ…..

കാലമേഘങ്ങൾ കാറ്റിലാടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു … കമിഴ്ന്നു നീന്തി, മുട്ടിൽ പൊങ്ങി ഓടി … അവരിപ്പോൾ തപ്പോം തപ്പോം പിച്ച വെക്കും ….. പഠിച്ചു വൈകുന്ന രാവുകളിൽ രുദ്രനോടൊപ്പം ചേർന്ന് കിടന്ന്, അമ്മയെ കാത്തിരിക്കും….

കുഞ്ഞുമ്മകൾ തന്നെന്നെ ഉറക്കുന്നതെന്റെ മക്കളാണോ…… അതോ അവരെ ഉറക്കുന്നത്‌ ഞാനാണോ…. അറിയില്ല ….. ഞങ്ങളുറങ്ങുവോളം കാവലായി എന്നും രുദ്രനുണ്ടാവും……

വർഷങ്ങൾ പിന്നിട്ടിന്ന്, ഗൈനക് ആയി ജോലിയിൽ ഇരിക്കുമ്പോൾ, ചില ഇടവേളകളിൽ ഓർക്കാനൊരു വലിയ കഥയുണ്ട്….

ഏറ്റവും കൂടുതൽ മുതലെടുക്കാൻ പറ്റുന്നത് നമ്മുടെ വിശ്വാസത്തെ ആണെന്ന് പഠിച്ചവളുടെ കഥ…. പക്ഷേ ആ കഥയിൽ നായകനല്ലാതെ രിക്കലും പ്രതിനായകനില്ല….. നായകനിലേക്ക് ഒന്നുകൂടി കൂട്ടിച്ചേർത്തവർ മാത്രം…..

നായകൻ, രുദ്രനാണെങ്കിൽ……. പ്രതിപുരുഷനും രുദ്രൻ തന്നെ ….. എന്നും നീ രുദ്രനാണ്….. എന്റെ ദുരിതങ്ങളെ ശമിപ്പിച്ചവൻ……..

കാറ്റായും കടലായും എന്റെ ആത്മാവിൽ ചലനങ്ങൾ സൃഷ്ടിച്ചവൻ……. മഴയായി എന്നിൽ പുത്തൻ നാമ്പുകൾ മുളപ്പിച്ചവൻ…… ഭാവയുടെ മാത്രം രുദ്രൻ….. ഞാനോ…. രുദ്രന്റെ മാത്രം ഭാവയും……

പുറത്തു പെരുത്ത് മഴ പെയ്യട്ടെ…. എന്നിട്ടതിന്റെ ഓരോ തുള്ളിയിലും നമ്മുടെ പേരുകൾ ഒട്ടിപ്പിടിക്കട്ടെ …. നിലത്തു വീണു ചിതറുന്നതിനു മുൻപ് ആ തുള്ളികൾ പരസ്പരം പുണരട്ടെ…..

നീയില്ലാതെ ഞാനോ…. ഞാനില്ലാതെ നീയോ ഇല്ലെന്ന് പറഞ്ഞു പറഞ്ഞ് പരസ്പരം ചുംബിച്ചു കൊണ്ട് നമുക്കും വീണുടയാം….. അവയിങ്ങനെ ഒഴുകട്ടെ….. തൊടുന്നിടം മുഴുവൻ പ്രണയം പരത്തിക്കൊണ്ട്….

മണ്ണിലേക്ക് കിനിഞ്ഞിറങ്ങുമ്പോഴും നീയെന്നെ വിടാതെ പുണരണം….. ശ്വാസം മുട്ടിക്കണം…….. നിന്റെ ശ്വാസം എന്നിൽ തട്ടുന്നിടത്തോളം മാത്രം എനിക്ക് ആയുസ്സ് കൽപ്പിക്കണം… ഞാനും നിന്നെ വരിഞ്ഞു മുറുക്കും…..

💞നീ കൂടെ ഉള്ളിടത്തോളം ഞാൻ അപർണ്ണയും നീയില്ലാതെ ഞാൻ അപൂർണയുമാണ്……💟

ആത്മാവിന്റെ ഇടനാഴികളിലിൽ പോലും നിന്റെ പ്രണയശ്വാസം എന്നെ കീഴ്പ്പെടുത്തട്ടെ …. യവനികയിൽ നിന്ന് മറയുവോളം നിന്റെ ചൂടിൽ ഞാൻ എന്റെ കുളിർ ഉരുക്കട്ടെ…

നിന്റെ കൈകൾ എന്റെ ശരീരത്തിൽ നിന്നകലുമ്പോൾ ആ നിമിയിൽ എന്റെ കൈകളും നിന്നിൽ നിന്നകലട്ടെ…

അവ പതുക്കെ ഊർന്നു വീഴട്ടെ…. അപ്പോഴും നിന്റെ ഇടനെഞ്ചിൽ എനിക്കിടം തരണം……നീയെന്റെ നെറുകിൽ നുകർന്നു കൊണ്ടിരിക്കണം……

പരസ്പരം തണുത്തു മറവിക്കുവോളം ചൂടു പകുത്തു കൊണ്ടിരിക്കണം…. രുദ്രഭാവം ലാസ്യങ്ങളിൽ തേടിക്കൊണ്ടിരിക്കണം……… രുദ്രനും ഭാവയും ചേർന്നൊരു രുദ്രഭാവം….

അവസാനിച്ചു

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24

രുദ്രഭാവം : ഭാഗം 25

രുദ്രഭാവം : ഭാഗം 26

രുദ്രഭാവം : ഭാഗം 27

രുദ്രഭാവം : ഭാഗം 28

രുദ്രഭാവം : ഭാഗം 29

രുദ്രഭാവം : ഭാഗം 30

രുദ്രഭാവം : ഭാഗം 31

രുദ്രഭാവം : ഭാഗം 32

രുദ്രഭാവം : ഭാഗം 33

രുദ്രഭാവം : ഭാഗം 34

രുദ്രഭാവം : ഭാഗം 35

രുദ്രഭാവം : ഭാഗം 36

രുദ്രഭാവം : ഭാഗം 37

രുദ്രഭാവം : ഭാഗം 38

രുദ്രഭാവം : ഭാഗം 39