Thursday, June 13, 2024
Novel

നീലാഞ്ജനം : ഭാഗം 13

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

Thank you for reading this post, don't forget to subscribe!

ഉണ്ണി മോളെയും കൂട്ടി ശ്രീകാന്ത്
വെള്ളിയാഴ്ച തന്നെ ദേവികയുടെ
വീട്ടിലേക്ക് പോകാനായി ഇറങ്ങി.

അപ്പോഴാണ് തങ്ങളുടെ കൂടെ വരാനായി റെഡിയായി വരുന്ന ശ്രീക്കുട്ടിയെ കണ്ടത്.

ശ്രീകാന്ത് നെറ്റിചുളിച്ചു.നീ ഇതെങ്ങോട്ടാ..
അത് ഞാനും വരുന്നു നിങ്ങളുടെ കൂടെ.

എന്തിന്…

വിവാഹം ആലോചിച്ച വീട്ടിലേക്ക് അങ്ങനെയൊന്നും പോകാൻ പാടില്ല..
നീ അകത്തേക്ക് കയറി പോയെ.

ശ്രീക്കുട്ടി മുഖം വീർപ്പിച്ചു കൊണ്ട്
അകത്തേക്ക് കയറിപ്പോയി.

അവൻ ഉണ്ണി മോളെയും കൂട്ടി താഴേക്ക്
ഇറങ്ങി.

ദേവികയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ
അവിടെ ദേവികയും മനുവും മാത്രമാണ് ഉണ്ടായിരുന്നത്.

ശ്രീകാന്തിന്റെ കൂടെ ഉണ്ണി മോളെയും കണ്ട മനുവിന്റെ കണ്ണുകൾ വിടർന്നു.

പതിവു പുഞ്ചിരിയോടെ അവനെ ഒന്നു നോക്കിക്കൊണ്ട് അവൾ ദേവികയുടെ അടുത്തേക്ക് നടന്നു. ദേവികയെ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.

കല്യാണ പെണ്ണ് ആകെ സുന്ദരിയായിരിക്കുന്നല്ലോ
ഉണ്ണിമോൾ അവളുടെ കാതിൽ പറഞ്ഞു.
കൊച്ചു വായിൽ വലിയ വർത്തമാനം പറയുന്നോ.
ദേവിക സ്നേഹത്തോടെ അവളുടെ കയ്യിൽ അടിച്ചു.

അല്ല എവിടെ ഏട്ടത്തിയുടെ വിനുവേട്ടൻ.
എല്ലാവരും പുറത്തു പോയിരിക്കുകയാണ്
ഇപ്പോൾ എത്തും.

രാധമ്മ ഇവിടെ ഇല്ല. തയ്ച്ച തുണി വാങ്ങാൻ പോയിരിക്കുകയാണ്. മോൾ വാ..
നമുക്ക് കിച്ചണിൽ പോയി ചായ എടുക്കാം..

വീൽചെയർ നീക്കി ഭിത്തിയിൽ ചാരി
വെച്ചിരുന്ന ക്രച്ചസ് എടുത്തുകൊണ്ട് കൈ അതിലേക്ക് ഊന്നി എഴുന്നേറ്റു ദേവിക.

അതുകണ്ട് ഉണ്ണിമോൾ അത്ഭുതത്തോടെ ദേവികയുടെ മുഖത്തേക്ക് നോക്കി. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ ദേവിക പറഞ്ഞു ഇതെല്ലാം വിനുവേട്ടന്റെ നിർദ്ദേശമാണ്.

ദേവികയുടെ കൂടെ ഉണ്ണിമോളും കിച്ചണിലേക്ക് ചെന്നു. പതിയെ ആണെങ്കിലും ഓരോന്നും ചെയ്യുന്ന ദേവികയെ തന്നെ നോക്കി നിന്നു
അവൾ. പിന്നെ ദേവികയുടെ കയ്യിൽനിന്നും
പാൽ വാങ്ങി വേഗത്തിൽ ചായ ഇട്ടു ഉണ്ണിമോൾ.

ഹാളിൽ ഇരുന്ന് ശ്രീകാന്തിനോട് സംസാരിക്കുകയായിരുന്നു മനു.
ശ്രീയേട്ടാ ഞാൻ ഇവിടെ എല്ലാവരോടും സൂചിപ്പിച്ചിട്ടുണ്ട് എന്റെ ഇഷ്ടത്തെ കുറിച്ച്.

ഇവിടെ ആർക്കും ഇഷ്ടക്കുറവ് ഒന്നുമില്ല.
ഏട്ടന് അറിയാമല്ലോ എനിക്ക് മൂന്നു മാസത്തെ അവധി ആണ് ഉള്ളത്. പോകുന്നതിനു മുൻപ് വിവാഹ നിശ്ചയം നടത്തണം എന്നാണ് എന്റെ ആഗ്രഹം.

കൊച്ചു കുട്ടിയല്ലേ അവൾ. പഠിക്കട്ടെ. ഞാൻ പോയി വരാൻ ഇനിയും രണ്ടു വർഷം എടുക്കും.

അവൾ തീരെ കൊച്ചുകുട്ടി ഒന്നുമല്ല മനു. വയസ്സ് 20 ആയി. മനു അത്ഭുതത്തോടെ ശ്രീകാന്തിന്റെ മുഖത്തേക്ക് നോക്കി.ഉണ്ണി മോൾക്ക് അത്രയും വയസ്സ് ഉണ്ടോ.

ഉണ്ണിമോൾക്കോ.. ശ്രീകാന്ത് അവനെ സംശയത്തോടെ നോക്കി..

ശ്രീകാന്തിന്റെ നോട്ടം കണ്ട് മനു അവനോട് ചോദിച്ചു എന്താ ഏട്ടാ..

അല്ല മനു ഇപ്പോൾ എന്തിനാ ഉണ്ണിമോളുടെ
വയസ്സിനെ കുറിച്ച് പറഞ്ഞത്.

മനു അന്തംവിട്ട് ശ്രീകാന്തിന്റെ മുഖത്തേക്ക് നോക്കി.

അത് ഏട്ടാ ഞാൻ ഉണ്ണിമോളെ അല്ലേ വിവാഹം കഴിക്കുന്നത്.

ശ്രീകാന്ത് ഞെട്ടലോടെ മുഖമുയർത്തി അവനെ നോക്കി… ഉണ്ണിമോളേയോ…

പിന്നെ ആ ഞെട്ടൽ ഒരു പുഞ്ചിരിക്ക് വഴിമാറി..

എപ്പോഴോ തന്റെ മനസ്സിൽ തോന്നിയ ഒരു ആഗ്രഹം..

ശ്രീക്കുട്ടിയുമായുള്ള വിവാഹ കാര്യം ആണെന്ന് തെറ്റിദ്ധരിച്ചപ്പോൾ പലപ്പോഴും തന്റെ മനസ്സിൽ തോന്നിയിട്ടുണ്ട് ഉണ്ണിമോളെ ആണ് ഇഷ്ടം എന്ന് മനു പറഞ്ഞിരുന്നെങ്കിൽ എന്ന്..

മനു ഞങ്ങൾക്കൊക്കെ ഒരു അബദ്ധം പറ്റി.
മനു ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.

അത് ഞങ്ങളൊക്കെ കരുതിയത് മനുവിന് ശ്രീകുട്ടിയോട് ആണ് താല്പര്യം എന്നാണ്.

ശ്രീക്കുട്ടിയോടോ…. മനു അമ്പരപ്പോടെ ശബ്ദമുയർത്തി..

അതെ.. ഞാനും ഉണ്ണി മോളും കൂടി ഇങ്ങോട്ട് പോരാനായി ഇറങ്ങുമ്പോൾ ശ്രീക്കുട്ടിയും വരാൻ തുടങ്ങിയതാ. ഞാൻ വഴക്കു പറഞ്ഞാണ് അകത്തേക്ക് കയറ്റിയത്..

ഏട്ടനോട് ഉണ്ണിമോൾ ഒന്നും പറഞ്ഞില്ലേ.
ശ്രീകാന്ത് ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.. എന്തു പറയാൻ….

ഉണ്ണി മോളോട് ആണ് എന്റെ ഇഷ്ടം ഞാൻ ആദ്യമായി പറഞ്ഞത്..

ശ്രീകാന്ത് വിശ്വസിക്കാനാവാതെ അവന്റെ മുഖത്തേക്ക് നോക്കി. എന്നിട്ടും അവൾ ഒന്നും പറഞ്ഞില്ലല്ലോ മനു..

അല്ലെങ്കിലും അവൾ അങ്ങനെയാ..
ഒന്നിനുവേണ്ടിയും വാദിക്കാറില്ല. ഒന്നിനുവേണ്ടിയും വാശിപിടിക്കാറുമില്ല ഉള്ളതുകൊണ്ട് തൃപ്തിപ്പെടും.

പാവമാ അവൾ…. ഒരുപാട് കരുതൽ ഉണ്ട് അവൾക്ക് എല്ലാവരോടും..
പ്രായത്തിനേക്കാൾ കൂടുതൽ പക്വത തോന്നിക്കും ചിലകാര്യങ്ങളിൽ.

ശ്രീകാന്തിന്റെ കണ്ണുകൾ നിറഞ്ഞു.

മനുവിന് ആകെ ദേഷ്യം തോന്നി.
എന്നാലും അവൾക്ക് ഒരു വാക്ക് പറയാമായിരുന്നു ആരോടെങ്കിലും..

ഇത് ശ്രീയേട്ടൻ സംസാരിച്ചില്ലായിരുന്നുവെങ്കിൽ എല്ലാവരുംകൂടി ശ്രീക്കുട്ടിയെ കെട്ടി ഒരുക്കി തന്റെ മുൻപിൽ കൊണ്ട് നിർത്തിയേനെ..

അപ്പോഴാണ് കിച്ചണിൽ നിന്നും ചായയുമായി ദേവികയുടെ കൂടെ നടന്നു വരുന്ന ഉണ്ണിമോളെ മനു കണ്ടത്..

അവൻ അവളെ രൂക്ഷമായി നോക്കി.
പിന്നെ മനസ്സിൽ പറഞ്ഞു നിന്നെ എന്റെ കയ്യിൽ കിട്ടുമെടീ ഭദ്രകാളി… നിനക്ക് വെച്ചിട്ടുണ്ട് ഞാൻ.

അപ്പോഴാണ് ശ്രീകാന്ത് ഉണ്ണിമോളുടെ കയ്യിലേക്ക് ബോക്സ് വെച്ച് നീട്ടിയത്.
അവൾ ആ ബോക്സിൽ നിന്നും ഒരു മോതിരം എടുത്ത് ദേവികയുടെ
വിരലിലേക്ക് ഇട്ടുകൊടുത്തു.

ശ്രീകാന്ത് കൈയ്യിലിരുന്ന ബോക്സ് മനുവിന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു. ഇതിനുള്ളിൽ വിനുവിന് ഒരു മോതിരമാണ്
വരുമ്പോൾ കൊടുത്തേക്കണം. ഇനി ഇപ്പോൾ ഞങ്ങൾ നിൽക്കുന്നില്ല.

എല്ലാവരും വരാൻ ലേറ്റ് ആകുമായിരിക്കും.

മനു പെട്ടെന്ന് ആ ബോക്സ് എടുത്ത് ശ്രീകാന്തിന്റെ കയ്യിലേക്ക് തിരികെ കൊടുത്തു.

അതൊന്നും പറഞ്ഞാൽ പറ്റില്ല എത്ര തിരക്കാണെങ്കിലും ഗിഫ്റ്റ് കൊണ്ടുവന്ന ആൾ അത് കൊടുത്തിട്ട് പോയാൽ മതി.

അപ്പോഴാണ് ഗേറ്റ് കടന്നു വരുന്ന കാർ മനുവിന്റെ കണ്ണിൽപെട്ടത്. എല്ലാവരും എത്തിയല്ലോ.

കാറിൽ നിന്നിറങ്ങിയ വിനു പെട്ടെന്ന് തന്നെ വന്ന് ശ്രീകാന്തിന് കൈ കൊടുത്തു. മോൻ കുറെ നേരമായോ വന്നിട്ട്. അംബിക ചോദിച്ചു.

ശ്രീയേട്ടൻ മാത്രമല്ല അമ്മേ വന്നത് അമ്മയുടെ ഭാവി മരുമകൾ കൂടി ഉണ്ട് മനു അമ്മയുടെ ചെവിയിൽ ആയി പറഞ്ഞു.

നീയെന്താടാ അവളുടെ ചെവി കടിച്ചു പറിക്കുന്നത് മനുവിന്റെ അച്ഛൻ അവന്റെ പുറത്ത് അടിച്ചു കൊണ്ട് ചോദിച്ചു.

അവൻ അച്ഛനെ നോക്കി ഒരു കണ്ണടച്ചു കാണിച്ചു. പിന്നെ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.

റൂമിൽ അമ്മയ്ക്കും ദേവികയ്ക്കും ഒപ്പം ചിരിച്ചുകൊണ്ട് സംസാരിച്ചിരിക്കുന്ന ഉണ്ണിമോളെ തന്നെ നോക്കി നിന്നു അവൻ.

ഓരോന്ന് പറഞ്ഞ് സംസാരിക്കുന്ന കൂട്ടത്തിലാണ് ദേവിക ചോദിച്ചത് ഉണ്ണി മോളെ നിനക്ക് എന്റെ സാരി കാണണ്ടേ…

വേണം എട്ടത്തി…

ദേവിക പെട്ടെന്ന് മനുവിനെ വിളിച്ചു.

മനുവേട്ടാ ഉണ്ണി മോളെ ഒന്ന് കൊണ്ടുപോയി എന്റെ സാരി ഒന്ന് കാണിക്കാമോ.

പിന്നെ എനിക്ക് വയ്യ…

പ്ലീസ് മനുവേട്ടാ… എനിക്ക് കയറാൻ
പറ്റാത്തോണ്ടല്ലേ…

വേണ്ട ഏട്ടത്തി സാരമില്ല… ഞാൻ പിന്നെ കണ്ടോളാം….

ഇനി ഞാൻ കാരണം ആർക്കും ഒരു വിഷമവും വേണ്ട. കയറി വാ…

ഉണ്ണിമോൾ മടിയോടെ അവിടെത്തന്നെ ഇരുന്നു..

ദേവിക അവളോട് മനുവിന്റെ കൂടെ ചെല്ലാൻ കണ്ണു കാണിച്ചു..

അപ്പോഴേക്കും മനു ദേഷ്യത്തോടെ പറഞ്ഞു നിന്നോട് അല്ലേ കയറി വരാൻ പറഞ്ഞത്..

അവൾ ഞെട്ടലോടെ ചാടിയെഴുന്നേറ്റു.
പിന്നെ അവന്റെ പിറകെ സ്റ്റെയർ കയറി.

മനു നേരെ അവന്റെ മുറിയിലേക്കാണ് അവളെയും കൊണ്ട് കയറിയത്..

അകത്തു കയറിയ ഉടനെ അവളെ വലിച്ചു ഭിത്തിയോടു ചേർത്തു അവൻ..

അവളെ ആലില പോലെ വിറച്ചു.

വിക്കികൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു എ….ന്താ…

ഞാൻ നിന്റെ വീട്ടിൽ ആർക്കാടീ വിവാഹം ആലോചിച്ചത്….

അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. നിന്റെ വായിൽ നാക്കില്ലേ..

ചോദിച്ചതിനു മറുപടി പറയാതെ ഇവിടെ നിന്നും പോകാം എന്ന് നീ വിചാരിക്കേണ്ട.

അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി.

അതു കണ്ട് മനുവിന് ദേഷ്യം വന്നു.
നിർത്തെടീ നിന്റെ കരച്ചിൽ
എന്തിനാടീ കിടന്ന് മോങ്ങുന്നത്.

നിന്നെ ഞാൻ വല്ലതും ചെയ്തോ.

ദേഷ്യത്തോടെ ഉള്ള മനുവിന്റെ മുഖഭാവം കണ്ട് ഉണ്ണിമോൾ ശ്വാസമടക്കിപ്പിടിച്ചു നിന്നു.

ശ്വാസമടക്കിപ്പിടിച്ച് ദയനീയതയോടെ നിൽക്കുന്ന ഉണ്ണിമോളുടെ മുഖം കണ്ട് അവൻ അവന്റെ കണ്ണുകൾ രണ്ടും ഇറുകെ അടച്ചു.

മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് ശ്വാസം വലിച്ചു വിട്ടു.

പിന്നെ കണ്ണുകൾ തുറന്ന് അവളുടെ മുഖത്തേക്ക് നോക്കി..

ഭയന്നു നിൽക്കുന്ന അവളുടെ കവിളിലേക്ക് കൈകൾ ചേർത്ത് വെച്ചു…

പിന്നെ ആർദ്രമായി വിളിച്ചു…..ഉണ്ണീ……

അവൾ മുഖമുയർത്തി അവനെ നോക്കി.

ഞാൻ പറഞ്ഞതല്ലേ എന്റെ ഇഷ്ടം.
വീട്ടുകാർ തെറ്റിദ്ധരിച്ചപ്പോൾ പറയാമായിരുന്നില്ലേ.

മറ്റാരോടും പറഞ്ഞില്ലെങ്കിലും ശ്രീയേട്ടനോട് എങ്കിലും പറയാമായിരുന്നു.

അവൻ പരിഭവത്തോടെ അവളെ നോക്കി.

ഞാൻ…. ഞാൻ എങ്ങനെയാ പറയുക..

മനു സ്നേഹത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

എന്തൊരു പാവമാ പെണ്ണേ നീ.

അവന്റെ മുഖത്തേക്ക് നോക്കാനാവാതെ അവൾ മുഖം കുനിച്ചു.

ഉണ്ണീ നിനക്ക് നേരെ നോക്കാൻ അറിയില്ലേ.

മുഖമുയർത്തി എന്റെ മുഖത്തേക്കൊന്നു നോക്കിക്കേ.

അവൾ തെല്ലു പതർച്ചയോടെ മുഖമുയർത്തി അവനെ നോക്കി. ഒരു കള്ളച്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന മനുവിനെ കണ്ട് അവളുടെ കവിളുകൾ നാണംകൊണ്ട് ചുവന്നു.

അപ്പോഴാണ് താഴെ നിന്നും ദേവികയുടെ വിളി വന്നത്.

വാ ഉണ്ണി നമുക്ക് താഴേക്ക് പോകാം. ദേവൂട്ടി അനുവദിച്ച സമയം കഴിഞ്ഞു. അതാ അവളുടെ വിളി വന്നത്.

മനുവിന് പിറകെ താഴേക്ക് ഇറങ്ങി ചെന്ന
ഉണ്ണിമോളുടെ മുഖത്തേക്ക് ദേവിക സൂക്ഷിച്ചുനോക്കി.

മനുവേട്ടൻ നിന്നെ കരയിച്ചോ ഉണ്ണി മോളേ.
ഇല്ല ഏട്ടത്തി.

അപ്പോഴാണ് ശ്രീകാന്തും വിനുവും കൂടി അങ്ങോട്ടേക്ക് വന്നത്.

ഉണ്ണി മോളെ നമുക്ക് ഇറങ്ങാം നേരം സന്ധ്യ ആകുന്നു. പോകാം ഏട്ടാ ഉണ്ണിമോൾ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു..

എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഉണ്ണിമോളുടെ കണ്ണുകൾ മനുവിലേക്ക് നീണ്ടു.

ഒരു കുസൃതിച്ചിരിയോടെ അവളെ നോക്കി നിൽക്കുന്ന മനുവിന് തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ ശ്രീകാന്തിന്റെ കൂടെ വെളിയിലേക്ക് നടന്നു.

തിരികെ ഓട്ടോയിലാണ് ശ്രീകാന്തും ഉണ്ണി മോളും പോയത്. ഇരുവർക്കുമിടയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ശ്രീകാന്ത് പറഞ്ഞു.

മോളേ ഇന്ന് മനു എന്നോട് ഒരുകൂട്ടം പറഞ്ഞു. ഉണ്ണിമോൾ ഞെട്ടലോടെ ഏട്ടന്റെ മുഖത്തേക്ക് നോക്കി.

എല്ലാം അറിയാമായിരുന്നിട്ടും മോൾ എന്താ തിരുത്തി പറയാഞ്ഞത്.

അത് പിന്നെ ഏട്ടാ ഞാൻ എന്താ പറയേണ്ടത്. ഞാൻ കരുതിയത് എന്നോട് തമാശയ്ക്ക് പറഞ്ഞതാണ് എന്നാ.

മ്മ്മ്. മനുവിന് മൂന്നു മാസത്തെ ലീവ് ആണ് ഉള്ളത് പോകുന്നതിനു മുൻപ് നിശ്ചയം നടത്തി വയ്ക്കണമെന്നാണ് അവരുടെ ആഗ്രഹം.

ഇനിയിപ്പോ വീട്ടിൽ ചെന്ന് ശ്രീക്കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. അവൾ എന്തെങ്കിലുമൊക്കെ മോളെ പറയും അതൊന്നും കേട്ടതായി ഭാവിക്കണ്ട കേട്ടോ.

അവൾ സമ്മതത്തോടെ തലയാട്ടി.

കുസൃതി നിറച്ച മനുവിന്റെ മുഖം ഓർമയിൽ വന്നതും അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു.

( തുടരും)

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11

നീലാഞ്ജനം: ഭാഗം 12