Monday, November 18, 2024
Novel

രുദ്രഭാവം : ഭാഗം 37

നോവൽ
എഴുത്തുകാരി: തമസാ


രാവിലെ എഴുന്നേറ്റ് ക്ലാസ്സിൽ പോകാൻ റെഡി ആയി…രുദ്രനും സ്വരൂപും പോകുന്നില്ല…. എന്തൊക്കെയോ പ്ലാൻ ഉണ്ട് രണ്ടിനും,….. അച്ഛനും അമ്മയെയും കൊണ്ട് ചെറിയ ഷോപ്പിംഗ്…… പിന്നെ ഒരു ചുറ്റിയടിക്കൽ ….

എനിക്ക് സമയമില്ലാത്തത് കൊണ്ട് അവരോട് പൊയ്ക്കോളാൻ പറഞ്ഞു….. തിരുവനന്തപുരം ഫുൾ അവരിന്നു മിക്കവാറും കറങ്ങും…. രണ്ടു മക്കളും കൂടെ ഉള്ളത് കൊണ്ട് നല്ല സന്തോഷത്തിൽ ആണ് അച്ഛനും അമ്മയും….

എന്നെ നോക്കി നിന്നാൽ ചിലപ്പോൾ എല്ലാവരും ഒന്നിച്ചു പോവൽ ഉണ്ടാകില്ല…. അച്ഛനാണെങ്കിലും ഇപ്പോൾ പൂജയ്ക്ക് പോവാൻ സത്യത്തിൽ വയ്യ…

പക്ഷേ ദിവസം പൂജിച്ചു പൂജിച്ച് ആ ഭഗവാനെ കാണാതെ വയ്യ അച്ഛന്…. ഇരുന്നു പൂജയൊക്കെ ചെയ്തു കഴിഞ്ഞാൽ പിന്നേ ഒരു പത്തു മിനിറ്റ് എടുക്കും നേരെ ഒന്ന് നടക്കാൻ…

നടുവിനും പുറത്തിനും വേദനയാണ്…… അതുകൊണ്ടൊക്കെ ആണ് ഞാൻ ഇല്ലെങ്കിലും പൊയ്ക്കോ എന്ന് പറഞ്ഞത്…

വീട്ടിൽ എന്റെ അമ്മ പറയും, പണ്ട് അമ്മയും രണ്ട് അനിയത്തിമാരും കുടുംബമായി ഹിൽ പാലസ് കാണാൻ പോയി… ഞാനൊക്കെ അന്ന് കുഞ്ഞാണ്…

അമ്മയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു കൂടെ… അമ്മയുടെ അച്ഛന് അന്ന് നടക്കാനൊന്നും അധികം വയ്യ ….. ഹിൽ പാലസിൽ എത്തിയപ്പോഴേക്കും അച്ഛൻ മടുത്തു. ബസിനല്ലേ യാത്ര…..

ഒരു സ്റ്റെപ് കൂടി കയറാൻ വയ്യെന്ന് അച്ഛൻ പറഞ്ഞു…. അതുകൊണ്ട് സെക്യൂരിറ്റിയുടെ അടുത്തിരുന്നോളാം, നിങ്ങൾ പോയി കണ്ടോളാൻ അച്ഛൻ പറഞ്ഞു….

ഒരു രക്ഷയും ഇല്ല എന്ന് പറഞ്ഞത് കൊണ്ട് ഇവര് പോയി കണ്ടു… പാവം….. കാണാൻ കൊതിച്ചു വന്നിട്ട് അതിനു പറ്റാതെ വിഷമം ആയിക്കാണില്ലേ….. തിരിച്ചു പോന്നു അകത്തു കയറാതെ …….

പിന്നെയാണ് എല്ലാവരും അറിയുന്നത് വീൽ ചെയർ സൗകര്യം ഉണ്ടായിരുന്നു അകത്തേക്ക് പോകാനെന്ന്….. അന്ന് അവരതൊന്നും ഇല്ലെന്ന് വിചാരിച്ചിട്ടാ അവിടെ നിറുത്തിയിട്ട് പോയിട്ട്… ഇന്നും അത് പറയുമ്പോൾ അമ്മയ്ക്ക് സങ്കടം ആണ്..കാണിക്കാൻ പറ്റിയില്ല പിന്നൊരിക്കലും…

അതുകൊണ്ട് ഞാൻ ഓർത്തു ആവുന്ന കാലത്ത് ഇവരും എല്ലാം പോയികാണട്ടേ… എനിക്ക് ഇനിയും അവസരം കിട്ടുമല്ലോ എന്ന്…… പിന്നൊരിക്കൽ വിഷമം തോന്നരുതല്ലോ….

ദിവ്യയോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞ്, ഞങ്ങൾ കിട്ടിയ സമയത്തൊക്കെ പഠിച്ചത് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു റിവൈസ് ചെയ്തു….. ഒന്നും മറന്നു പോവരുതല്ലോ…. പറഞ്ഞു പഠിച്ചാൽ മനസിലിരിക്കും……..

പഠിക്കാനുള്ളതൊക്കെ ഓരോ ദിവസവും ഇരട്ടിയായി വരികയാണ്….. വൈകിട്ട് ക്ലാസ്സ്‌ വിട്ടിട്ടും അവിടെ ഇരുന്നു പഠിച്ചിട്ടാണ് മടങ്ങി വന്നത്… നാളെ മുതൽ ട്യൂഷന് പോകണം…

അപ്പോൾ തിരക്കാവും… പഠിക്കാൻ കിട്ടുന്ന സമയം കുറയും…. അതുകൊണ്ട് കിട്ടുന്ന സമയത്ത് പഠിക്കുക തന്നെ… അതേ നടപടി ആകുള്ളൂ ……

വൈകുമെന്ന് പറഞ്ഞത് കൊണ്ട് രുദ്രൻ കൊണ്ടുവരാൻ വന്നു….. ദിവ്യയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു….. പോകുന്ന വഴിയ്ക്ക് ഒരു ഫാമിലി പാക്ക് ഐസ്ക്രീം കൂടി വാങ്ങി …. അവരിന്നു പോയി കഴിച്ചത് കൊണ്ട് എനിക്ക് പകരം മേടിച്ചു തന്നതാണ്…..

വീട്ടിൽ പോയി എല്ലാവർക്കും പങ്കിട്ടു കൊടുത്തു കഴിച്ചിട്ട്, അമ്മയെ ചെറുതായി ഒന്ന് സഹായിച്ചപ്പോഴേക്കും അമ്മ പഠിക്കാൻ ഓടിച്ചു….

ഇടയ്ക്ക് ചോറുണ്ടിട്ട് വീണ്ടും പഠിത്തം കഴിഞ്ഞു വന്നപ്പോഴേക്കും രുദ്രൻ ഉറങ്ങി…

അടുത്ത ദിവസം പിന്നെയും ഇത് തന്നെ.. രാവിലത്തെ ഓട്ടം… ചാട്ടം…. കോളേജ്…. വൈകിട്ടതിലും വലിയ ഓട്ടം….

വേഗം കുളിച്ചു ഫ്രഷ് ആയി… ട്യൂഷന് പോവണ്ടേ… അന്ന് വീട്ടിലേക്ക് വണ്ടി പാർസൽ ചെയ്തായിരുന്നു സ്വരൂപ്‌… അതുകൊണ്ട് ഇപ്പോൾ വണ്ടിയില്ലല്ലോ… ക്ലാസ്സിൽ പോകാൻ വലിയ ബുദ്ധിമുട്ട് തോന്നിയിട്ടില്ല…

ഒരു കുഞ്ഞി തൊണ്ടുണ്ട് മെയിൻ റോഡിലേക്ക് വീട്ടിൽ നിന്നും.. അതുകൊണ്ട് കഷ്ടപ്പാടില്ല…. ഇത് പക്ഷേ നടന്നു പോവണം ട്യൂഷൻ വീട്ടിലേക്ക്…. കുറച്ചുള്ളു.. എങ്കിലും മടുപ്പാണ്…..

ട്യൂഷന് ചെന്നപ്പോൾ കുറച്ചു നേരം അവിടുത്തെ കുട്ടിയുടെ അമ്മ വിശേഷം ഒക്കെ പറഞ്ഞു കളഞ്ഞു…. ട്യൂഷൻ തുടങ്ങിയപ്പോൾ കുട്ടിയ്ക്ക് ആണെങ്കിൽ ഇത്രയും നാൾ കാണാതിരുന്ന വിശേഷം പറച്ചിലും…. അരമണിക്കൂർ ആ വഴിക്ക് പോയി ….

circulatory system ആണ് ചാപ്റ്റർ…. ഹൃദയം പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ കുട്ടിയ്ക്ക് ആകെ സംശയം… പിന്നേ നമ്മൾ ഈ ഫീൽഡിൽ തന്നെ ആയത് കൊണ്ട് പറ്റുന്ന പോലെ പറഞ്ഞു കൊടുത്തു… അപ്പോഴാണ് അടുത്ത സംശയം…

ടീച്ചർ, ലങ്സ് രണ്ടെണ്ണം ഉണ്ടെന്നല്ലേ ടീച്ചർ പറഞ്ഞത്….ഇടതും വലതും… . നമ്മുടെ ലങ്സ് നമ്മൾ വലുതാകുന്തോറും കൂടെ തന്നെ വലുതായി വരുവോ ടീച്ചർ ???

അതെന്താ മോൾ അങ്ങനെ ചോദിച്ചത്?

അല്ല ടീച്ചർ… ഞാൻ നോക്കുമ്പോൾ കാണുന്നുണ്ടല്ലോ അതും വലുതായി വരുന്നത്…

എനിക്കും ആകെ കൺഫ്യൂഷൻ ആയി….. ഈ കുട്ടി ഇതെന്താ ഈ പറയുന്നത്…..

ലങ്സ് നമുക്ക് കാണാൻ പറ്റില്ല കുഞ്ഞൂ…ഉള്ളിൽ അല്ലേ ഹാർട്ടും ലങ്‌സും കിഡ്നിയും എല്ലാം… പിന്നെ എങ്ങനെയാ മോള് കാണുന്നത്?…

ആ കുട്ടിയുടെ കവിളിൽ പതിയെ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു….

ദാ ടീച്ചർ… നോക്ക്…. ഇത് നമ്മുടെ ലങ്സ് അല്ലേ… ഇത് വലുതായി വരുവാണെന്നേ…. അതാ ഞാൻ പറഞ്ഞത്….

ആ കുട്ടി അവളുടെ രണ്ട് കയ്യും അവളുടെ മാറിന് മുകളിൽ വെച്ചു നിഷ്കളങ്കമായി ചോദിച്ചു…

ആദ്യം ഞാൻ ഞെട്ടി… അതാണ്‌ സത്യം…… ഇതൊക്കെ പഠിച്ച ആൾ ആണെങ്കിലും എന്റെ തൊണ്ട ചെറുതായ് വരണ്ടു… രണ്ട് മിനിറ്റ് പകച്ചു നിന്നിട്ട് ഞാൻ പറഞ്ഞു അത് ബ്രസ്റ്റ്‌ ആണ് മോളേ….. അതല്ല ലങ്സ് എന്ന്…..

ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ പ്രായത്തേക്കാൾ കൂടിയ ശരീര വളർച്ച ഉണ്ടല്ലോ…. അങ്ങനെ ഒരു കുട്ടിയാണ് ഇവളും…

ഞാനൊക്കെ പത്തിൽ പഠിക്കുമ്പോഴും ഈ ആറാം ക്ലാസുകാരിയുടെ അത്രയേ ഉണ്ടായിരുന്നുള്ളു… എന്നിട്ടും അതിനു ബേസിക് കാര്യങ്ങൾ ഒന്നും അറിയില്ലെന്ന് പറഞ്ഞാൽ പിന്നേ എന്താ ചെയ്യുക….

നല്ല ഭംഗിയായി തന്നെ circulatory system ആ കുട്ടിക്ക് പഠിപ്പിച്ചു കൊടുത്തു…. പക്ഷേ ആ കുട്ടിയുടെ അമ്മയോട് ഒന്ന് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു…

രുദ്രനെ വിളിച്ചു പറഞ്ഞു, ഞാൻ വിളിച്ചിട്ട് പിക് ചെയ്യാൻ വന്നാൽ മതിയെന്ന്……

ട്യൂഷൻ കഴിഞ്ഞിട്ട് ആ കുട്ടി കളിയ്ക്കാനായി പോയി… ആ സമയത്ത് അവളുടെ അമ്മയുമായി ഞാൻ സംസാരിച്ചു…. പക്ഷേ, ആ കുട്ടിയുടെ ചോദ്യത്തെക്കാൾ എന്നെ ഞെട്ടിച്ചത് ആ സ്ത്രീയുടെ മറുപടി ആയിരുന്നു…

അത് എനിക്ക് മടിയാണ് മോളേ അവളോട് പറഞ്ഞു കൊടുക്കാൻ…. എനിക്കാഗ്രഹം ഉണ്ട് മെൻസസിനെ കുറിച്ചും ശരീര വളർച്ചയെ കുറിച്ചും ഒക്കെ പറഞ്ഞു കൊടുക്കാൻ… പക്ഷേ അടുത്ത് ചെല്ലുമ്പോൾ എനിക്ക് ചമ്മൽ വരും ……

അവൾക്കൊന്നും അറിയില്ല…. ഒരു നാണവും ഇല്ല…. ഞാനും അവളുടെ പപ്പയും ഒരുമിച്ചിരിക്കുമ്പോൾ ഡോർ തുറന്നിട്ടിട്ട് അവൾ ടോയ്‌ലെറ്റിൽ പോകും…. ഒരു രക്ഷയുമില്ല…..പറ്റുമെങ്കിൽ താനൊന്ന് പറഞ്ഞു കൊടുക്കടോ…

ദേഷ്യം ഇരച്ചു വന്നു… മകളോട് അവളുടെ ശരീരത്തിലെ മാറ്റങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കാൻ അറിയില്ലെങ്കിൽ പിന്നേ ഇവരെന്തിനാ ജീവിച്ചിരിക്കുന്നത്… ട്യൂഷൻ ടീച്ചറെ കണ്ടിട്ടാണോ ഇവര് പെറ്റിട്ടത്…..

അങ്ങനൊക്കെ ചോദിക്കണമെന്ന് തോന്നിയെങ്കിലും ഞാൻ അമർഷം കടിച്ചു പിടിച്ചു….

ഞാൻ എങ്ങനെയാ ചേച്ചി പറയുന്നത്…. അത്യാവശ്യം കൂട്ടുണ്ടെങ്കിലും ഞാൻ ഇന്നും അവൾക്ക് അന്യയായ ഒരാൾ ആണ്… ആ ഞാൻ പറഞ്ഞു കൊടുക്കുന്നത് ഒരിക്കലും ഒരമ്മ മകൾക്ക് പറഞ്ഞ് കൊടുക്കുന്ന പോലെ ആവില്ല…. അതുകൊണ്ട് ചേച്ചി തന്നെ പറഞ്ഞു കൊടുക്കുന്നതാകും നല്ലത്….

പിന്നെ ചേച്ചി ഇതൊന്നും പറഞ്ഞു കൊടുത്തില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെയാ…. ഗുഡ് ടച്ച്‌ എന്താ ബാഡ് ടച്ച്‌ എന്താണെന്ന് പോലും അവൾക്ക് മനസിലാവില്ല.. പിന്നേ ഇപ്പോ കുട്ടികളൊക്കെ നേരത്തെ വയസ്സറിയിക്കുന്നുണ്ട്…

ഇതൊന്നും നിങ്ങൾ പറഞ്ഞു കൊടുത്തില്ലെങ്കിൽ തന്റെ ദേഹത്തൊരാൾ തൊട്ടാൽ അത് നല്ല രീതിയിൽ ആണോ എന്ന് പോലും മനസിലാക്കാൻ പറ്റില്ല ആ കുഞ്ഞിന്… നിങ്ങൾ ആ കുട്ടിയോട് ചെയുന്ന ക്രൂരത ആണിതെന്നേ ഞാൻ പറയുള്ളു ….

ചേച്ചി ശ്രമിച്ചു നോക്ക്…..പറ്റണം ചേച്ചിയെക്കൊണ്ട്….. അല്ലെങ്കിൽ നിങ്ങൾ ഒരിക്കലും നല്ലൊരു അമ്മയാകില്ല….

അവരോട് രൂക്ഷമായി തന്നെ പറഞ്ഞിട്ട് ഞാൻ അവിടെ നിന്നിറങ്ങി രുദ്രനോട് വരാൻ പറഞ്ഞു…. അവർ പറയുമോ എന്ന് നോക്കാം…..

ഇല്ലെങ്കിൽ ഞാൻ തന്നെ പറയാം.. അല്ലാതെന്ത് ചെയ്യാൻ പറ്റും … മക്കളുടെ മുന്നിൽ അമ്മയ്ക്ക് നാണമാണത്രെ… കഷ്ടം…..

രുദ്രന്റെ കൂടെ വീട്ടിൽ എത്തി അത്താഴം കഴിക്കുന്ന സമയത്ത് എല്ലാവരോടും കൂടി ഞാനിതു പറഞ്ഞു… ഇനി സ്വരൂപിനൊരു കുട്ടി ആകുമ്പോഴാണെങ്കിലും ഇങ്ങനൊരു അവസ്ഥ ഉണ്ടാവരുതല്ലോ… അവനും അറിഞ്ഞിരിക്കണം എന്ന് തോന്നി…

പഠിക്കാൻ ഒട്ടും വയ്യായിരുന്നു…..പോയി കിടന്നു……

നാളെ അവര് രണ്ടും തിരിച്ചു പോവും എറണാകുളത്തേയ്ക്ക്…..

അതുകൊണ്ട് കുറേ നാളത്തേയ്ക്ക് പറയാൻ കഴിയാതെ പോകുന്ന വിശേഷങ്ങൾ മുൻകൂട്ടി കണ്ടു ഞങ്ങൾ ആ രാത്രിയിൽ പറഞ്ഞു തീർത്തു……..

കറുത്ത വാവ് കഴിഞ്ഞു പോയതേ ഉള്ളതിനാൽ ചുറ്റും കനത്ത ഇരുട്ടാണ്…… പുറത്തെ ചെമ്പകത്തിനു മേലൊരു മഞ്ഞുതുള്ളി പറ്റിപ്പിടിച്ചിരുന്നു …

ചെമ്പകം മെല്ലെ ആ മഞ്ഞു തുള്ളിയോട് മന്ത്രിച്ചു,

നിലാവ് കാണാതെ ഈ രാവിൽ,
മറ്റാരുമറിയാതെ നീഹാരമേ,
നീയെന്റെ പ്രണയം കവർന്നു കൊൾക….

നിൻ തണുപ്പിലെന്റെ ഉൾച്ചൂടുരുകുമ്പോൾ
നിന്നിലേയ്ക്കും പിന്നെയും എന്നെ
നീ മടിയാതെ ചേർത്തുകൊൾക…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24

രുദ്രഭാവം : ഭാഗം 25

രുദ്രഭാവം : ഭാഗം 26

രുദ്രഭാവം : ഭാഗം 27

രുദ്രഭാവം : ഭാഗം 28

രുദ്രഭാവം : ഭാഗം 29

രുദ്രഭാവം : ഭാഗം 30

രുദ്രഭാവം : ഭാഗം 31

രുദ്രഭാവം : ഭാഗം 32

രുദ്രഭാവം : ഭാഗം 33

രുദ്രഭാവം : ഭാഗം 34

രുദ്രഭാവം : ഭാഗം 35

രുദ്രഭാവം : ഭാഗം 36