Friday, January 17, 2025
Novel

പ്രണയവീചികൾ : ഭാഗം 36

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


സാരംഗിന്റെ വീട്ടിലേക്കുള്ള യാത്രയിൽ ഋതുവിന്റെ മനസ്സ് കാർമേഘമൊഴിഞ്ഞ വാനം പോൽ തെളിഞ്ഞു കിടന്നു. വർഷങ്ങൾക്കുശേഷം വിവാഹനാളിൽ തന്നെ ഒന്നിച്ചൊരു യാത്ര ആരംഭിക്കാൻ പോകുന്നു.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ സാരംഗിന്റെ നോട്ടം ഋതുവിൽ പാളിവീണു.
അവളുടെ മുഖത്ത് സന്തോഷം വ്യക്തമായിരുന്നു. അവന്റെ മനസ്സ് നിറഞ്ഞു.

അമ്മയും സൂര്യയും അവന്റെ ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു.

ഋഷിയേട്ടൻ അമ്മയെയും അച്ഛനെയും കൊണ്ട് അവരുടെ പിന്നാലെ പോയിട്ടുണ്ട്.
താനും സാരംഗും കാറിലാണ് പോകുന്നതും.

ഗേറ്റ് കടന്ന് വിശാലമായ മുറ്റത്തേക്ക് കാർ പ്രവേശിച്ചു.
പഞ്ചസാര പോലുള്ള വെള്ളമണൽ പാകി സുന്ദരമാക്കിയ മുറ്റം.

ഒരു വശത്തായി പല നിറത്തിലുള്ള തെച്ചിയും ചെമ്പരത്തിയും വൃത്തിയായി മനോഹരമായി വച്ചു പിടിപ്പിച്ചിട്ടുണ്ട്.

തേൻ നുകരാനെത്തിയ പല വർണ്ണങ്ങളിലെ ചിത്രശലഭങ്ങൾ പാറിപ്പറക്കുന്നുണ്ട്. കണ്ണും മനസ്സും ഒരുപോലെ കവരുന്ന കാഴ്ചയിൽ മനം മയങ്ങി അവൾ അല്പസമയം നിന്നു.

അതുകഴിഞ്ഞ് റോസയും പലനിറത്തിലുള്ള അഡീനിയങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.

വീടിന്റെ ഒരു വശത്തായി ഹാങ്ങ്‌ ചെയ്തിരിക്കുന്ന പുഷ്പിച്ചു നിൽക്കുന്ന ഓർക്കിഡുകൾ..

ആർട്ടിഫിഷ്യൽ ആയി സെറ്റ് ചെയ്ത ടാങ്കുപോലത്തെതിൽ ആമ്പലും താമരയും വിരിഞ്ഞു നിൽപ്പുണ്ട്.

പൂക്കളുടെ മാസ്മരിക സുഗന്ധം അന്തരീക്ഷത്തിലുണ്ടെന്നവൾ അനുഭവിച്ചറിഞ്ഞു.
ശരിക്കുമൊരു വൃന്ദാവനം തന്നെയെന്നവൾക്ക് തോന്നി.

അമ്മയുടെയും സൂര്യയുടെയും കലാവിരുതുകളാണ്.
എവിടെ ഓർക്കിഡ് കണ്ടാലും അവൻ വാങ്ങിക്കൊണ്ടുവരും.

അവളുടെ നോട്ടം പൂന്തോട്ടത്തിലാണെന്ന് കണ്ട സാരംഗ് പറഞ്ഞു.
അവളുടെ മുഖത്ത് മന്ദഹാസം വിരിഞ്ഞു.

കോർത്തുപിടിച്ച കൈകളുമായി വീടിന് മുൻപിലെത്തുമ്പോൾ കണ്ടു. നിലവിളക്കും ആരതിയുമായി നിൽക്കുന്ന അമ്മമാരെ.

ആരതിയുഴിഞ്ഞശേഷം നിലവിളക്ക് അമ്മ കൈയിൽ തന്നു.

നിറഞ്ഞമനസ്സോടെ വീടിനും വീട്ടിലുള്ളവർക്കും ഐശ്വര്യവും സന്തോഷവും നൽകണമെന്നും സന്തോഷകരമായ കുടുംബജീവിതം നയിക്കാൻ കഴിയണമെന്നും പ്രാർത്ഥിച്ചുകൊണ്ടവൾ വലംകാൽ വച്ച് ഗൃഹപ്രവേശം ചെയ്തു.

ഉച്ചയ്ക്ക് സദ്യയുണ്ടാക്കാനായി അമ്മമാർ അടുക്കളയിലേക്ക് കയറി.

അച്ഛൻ സൂര്യയുമായി കൂട്ടായിക്കഴിഞ്ഞിരുന്നു. അവർ പൂന്തോട്ടത്തിലേക്കും ഇറങ്ങി.
സാരംഗും ഋതുവും ഋഷിയും സംസാരിച്ചിരുന്നു.

സാരംഗിന്റെ നോട്ടം പലപ്പോഴും ഋതുവിലേക്ക് പാളുന്നത് ഋഷി കണ്ടു. അവർക്ക് അവരുടേതായ നിമിഷങ്ങൾ ആസ്വദിക്കാൻ വിട്ടുകൊണ്ട് ഋഷി അച്ഛനടുത്തേക്ക് നടന്നു.

ഋഷി പോകുന്നത് ഋതു നോക്കിനിന്നു.

അവളുടെ മനസ്സ് ഏട്ടനെയോർത്ത് നീറി.

അപ്പോഴേക്കും സാരംഗ് ഋതുവിനെ തന്നിലേക്ക് വലിച്ചടുപ്പിച്ചിരുന്നു.

പെട്ടെന്നുള്ള നീക്കമായതിനാൽ അവൾ അവന്റെ നെഞ്ചിലേക്ക് തന്നെ വീണു.

ഇരുമിഴികളും തമ്മിൽ കോർത്തു.
പ്രണയം കവിത പോലൊഴുകി.

അവളുടെ വെള്ളാരംകണ്ണുകളിൽ തറച്ചുനിന്ന നോട്ടം ദിശമാറി സഞ്ചരിക്കാൻ തുടങ്ങി.

പനിനീർദളം പോലെ നിറമാർന്ന അവളുടെ ചെഞ്ചുണ്ടിൽ അവന്റെ മിഴികൾ പതിഞ്ഞു.
ഋതുവിന്റെ ഹൃദയതാളം മുറുകി.

ശ്വാസം എടുക്കാൻ പോലും മറന്ന നിമിഷങ്ങൾ.

അവന്റെ നനുത്ത അധരങ്ങൾ തന്റെ അധരങ്ങളുമായി ഇണ ചേർന്നതും ഉമിനീരിന്റെ നനവും കണ്ണുകൾ കൂമ്പിയടഞ്ഞിട്ടും അവളറിഞ്ഞു.

ആദ്യചുംബനത്തിന്റെ ലഹരിയിൽ ഇരുവരും ലയിച്ചു ചേർന്നു.

ഒടുവിലെപ്പോഴോ സാരംഗ് പിൻവാങ്ങിയപ്പോൾ ആദ്യചുംബനത്തിന്റെ ആലസ്യത്തിൽ അവൾ അവന്റെ മാറിലേക്ക് തല ചായ്ച്ചു.

ഋതുവിന് അവന്റെ മുഖത്തേക്ക് നോക്കാൻ നാണം തോന്നി .
അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു.

ചുംബനത്തിൽ തുടുത്ത അധരങ്ങളും അരുണാഭമായ കവിൾത്തടങ്ങളും കൗതുകപൂർവ്വം അവൻ ഉറ്റുനോക്കി.

സദ്യ കഴിഞ്ഞതിനുശേഷം വൈകുന്നേരത്തോടെ അവർ പോകാനിറങ്ങി.
ശ്രീദേവി മകളെ ചേർത്തുനിർത്തി മൂർദ്ധാവിൽ ചുണ്ടമർത്തി.

ഋതുവിന്റെ മുഖത്തെ സന്തോഷത്തിൽ ആ അമ്മ മനം സംതൃപ്തിയടഞ്ഞു.

അച്ഛനും അവളെ ചേർത്തു പിടിച്ചു.
ഒടുവിൽ യാത്ര പറഞ്ഞ് ഋഷിയും ഇറങ്ങി.

പിന്നീടവൾ സൂര്യയുടെ കൂടെ കൂടി.

ഇതുവരെ ഒരു സഹോദരി ഇല്ലാത്തതിന്റെ അവന്റെ വിഷമം ഋതു കൂടെ കൂടിയതോടെ തീർന്നു.

അവന്റെ പൂന്തോട്ടം കാണിക്കുവാനും ഓരോ ചെടികളുടെ പ്രതേകതകൾ പറഞ്ഞു കൊടുക്കാനുമായി അവൻ വാചാലനായി.

രാത്രി ഒരു ഗ്ലാസ്സ് പാൽ അമ്മ അവൾക്കായി നൽകി. സമയം ഒരുപാടായി മോൾ മുറിയിലേക്ക് പൊയ്ക്കോ സാരൂട്ടൻ കാത്തിരിപ്പുണ്ടാവും.

അമ്മയുടെ വാക്കുകൾ അവളുടെ നെഞ്ചിടിപ്പ് കൂട്ടാനേ ഉപകാരപ്പെട്ടുള്ളൂ.
സൂര്യ നേരത്തെ കിടക്കാനായി പോയിരുന്നു.

വിറയ്ക്കുന്ന ചുവടുകളുമായി അവൾ റൂമിലേക്ക് നടന്നു.

സാരംഗ് കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.

വിറയ്ക്കുന്ന കൈകളുമായി അവൾ ആദ്യം പാൽഗ്ലാസ്സ് അവന് നീട്ടി.
പാൽ ഗ്ലാസ്സ് വാങ്ങിയതിനുശേഷം അവൻ വാതിലടച്ചു.

ഇപ്പോൾ പൊട്ടുമെന്ന രീതിയിൽ ഋതുവിന്റെ ഹൃദയതാളം കൂടി.

പകുതി കുടിച്ച പാൽ അവൻ അവൾക്ക് നീട്ടി.
മടിയേതുമില്ലാതെ അവളത് രുചിച്ചു.

അവളുടെ വിറയൽ കണ്ട് സാരംഗിന് ചിരിയാണ് വന്നത്.

നീയെന്തിനാ പെണ്ണേ ഇങ്ങനെ വിറയ്ക്കുന്നത്.. ചിരിയോടെയുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ അവളവനെ കൂർപ്പിച്ചു നോക്കി.

അവനത് കണ്ട് വീണ്ടും ചിരി വന്നു.
കട്ടിലിൽ ഇരുന്നശേഷം
അവനവളുടെ കൈ പിടിച്ച്
തന്റെ മടിയിലേക്കിരുത്തി.

അവന്റെ കൈകളുടെ ചൂട് സാരിയെ മറികടന്ന് അണിവയറിൽ തട്ടിയപ്പോൾ അവളൊന്ന് ഉയർന്നു.
അവൻ വീണ്ടുമവളെ പിടിച്ചിരുത്തി.

അവന്റെ മീശരോമങ്ങൾ അവളുടെ പിൻകഴുത്തിൽ എന്തിനോ വേണ്ടി പരതി നടന്നു.
കഴുത്തിൽ മുഖം ചേർന്നപ്പോൾ അവളുടെ കൈകൾ അവന്റെ ചുമലിലമർന്നു.

ഉറങ്ങിക്കോ.. നാളെ പാലക്കാട്‌ വരെ പോകണം. ഒരു ചെറിയ ട്രിപ്പ്‌.. അവളുടെ കാതോരത്തായി അവന്റെ സ്വരം പതിഞ്ഞു.

ഒരു നിമിഷം അവന്റെ പ്രണയച്ചൂടിൽനിന്നും മുക്തയാകാതെ ലയിച്ചിരുന്നുപോയി.

അവന്റെ മാറോട് ചേർന്ന് കിടക്കുമ്പോൾ ഈ സന്തോഷം മരണം വരെയും കൂടെയുണ്ടാകണമെന്നവൾ പ്രാർത്ഥിച്ചു.
അപ്പോഴും അവളുടെ നെഞ്ചിൽ ഒരു വിഷമം ബാക്കി കിടന്നു.

പിറ്റേന്ന് രാവിലെ അമ്മയോടും സൂര്യയോടും യാത്ര പറഞ്ഞവർ ഇറങ്ങി.
മൂന്ന് മണിക്കൂറിലേറെയെടുത്തു പാലക്കാട് എത്താനായി.

പ്രാതൽ അവിടെനിന്നാണെന്ന് സാരംഗ് പറഞ്ഞിരുന്നു.

മനോഹരമായ അധികം ആർഭാടമില്ലാത്ത ഒരു ഇരുനില വീടിനുമുൻപിൽ കാർ നിന്നു.
പുറത്തേക്കിറങ്ങിവന്ന ആളിനെ കണ്ട് ഋതു വിസ്മയിച്ചു.

നീരവ്…
ഓടിചെന്നവനെ പുണർന്നു.
ഒരു കൂട്ടുകാരന്റെ കരുതലോടെ അവനവളെ ചേർത്തണച്ചു.

അകത്തേക്ക് കയറിയപ്പോൾ ലിവിങ് റൂമിലിരിക്കുന്നവരെ കണ്ട് അവൾ വീണ്ടും ഞെട്ടി.
അമ്മയും അച്ഛനും ഋഷിയേട്ടനും.

കാര്യമറിയാതെ നിന്ന ഋതുവിനരികിലേക്ക് സാരംഗ് നീങ്ങിനിന്നു.

ഒന്നും മനസ്സിലായില്ലല്ലേ.

ഇല്ലെന്ന അർത്ഥത്തിൽ അവൾ തലയനക്കി.

ഇന്ന് എന്റെ അളിയന്റെ പെണ്ണ് കാണൽ ചടങ്ങാണ്. പെണ്ണ് എന്റെ നീരവ് അളിയന്റെ പെങ്ങളൂട്ടി നീരദ..

സാരംഗ് പറഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ അവളുടെ നോട്ടം സാരംഗിലും നീരവിലുമായി മാറി മാറി പതിഞ്ഞു.

തന്റെ ഏക ദുഃഖമായിരുന്നു ഋഷിയേട്ടന്റെ വിവാഹം.
അതിനാണിപ്പോൾ പരിഹാരം ആയിരിക്കുന്നത്.

സുന്ദരിയായൊരു പെൺകുട്ടി ട്രേയിൽ ചായയുമായി വരുന്നതവൾ നിറഞ്ഞ കണ്ണുകൾക്കിടയിലൂടെ കണ്ടു.

ഋഷിയേട്ടന്റെ മുഖത്തെ സംതൃപ്തിയിൽ നിന്നും അവളെ ഇഷ്ടമായെന്ന് ഋതു മനസ്സിലാക്കി.
ആകാംഷാപൂർവ്വം അവളുടെ മിഴികൾ നീരദയുടെ മുഖത്ത് പതിഞ്ഞു.

അവളുടെ മുഖത്തെ നാണം ഋതുവിന്റെ ആകാംഷയ്ക്കുള്ള ഉത്തരമായിരുന്നു.

അവൾ നീരവിന്റെ കൈയും പിടിച്ച് മുറ്റത്തേക്കിറങ്ങി.

എനിക്ക് വേണ്ടിയാണോ നീരവ് നീരദയേച്ചിയെ… ബാക്കി പറയാൻ മടിച്ചവൾ നീരവിനെ നോക്കി.

അവനൊന്ന് ചിരിച്ചു.

നിന്നോടുള്ള സഹതാപം കാരണമാണ് അകത്ത് നടന്ന ചടങ്ങെന്ന് നിനക്ക് തോന്നിയോ ഋതു… അവന്റെ ചോദ്യത്തിന് ഇല്ലെന്നവൾ ഉറപ്പോടെ മറുപടി പറഞ്ഞു.

എന്റെ വാക്കുകളിലൂടെ നീരദേച്ചിയുടെ മനസ്സിൽ പതിഞ്ഞ രൂപമാണ് ഋഷിയേട്ടന്റേത്.
പെങ്ങളെ ചേർത്തു പിടിക്കാത്ത അവഗണിക്കുന്ന ആങ്ങളയോടുള്ള വെറുപ്പായിരുന്നു ആദ്യം.

പിന്നീട് പെങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരേട്ടന്റെ രൂപം അവളിൽ കോറിയിട്ടപ്പോൾ ആ വെറുപ്പ് മാറി ബഹുമാനം നിറഞ്ഞു.

എന്റെ വാക്കുകളിലൂടെ ഋഷിയേട്ടനും ഋതുവും അവൾക്ക് ആരെല്ലാമോ ആയി മാറി.
പ്രണയമൊന്നുമല്ലായിരുന്നു.

എന്റെ ചേച്ചിയെ നിന്റേട്ടനെക്കൊണ്ട് കെട്ടിക്കാമോയെന്ന് നിന്നോട് ചോദിക്കണമെന്ന് മുൻപേ ആലോചിച്ചതാ.

പക്ഷേ പ്രതാപിയായ നന്ദൻ മേനോന്റെ വീട്ടിലേക്ക് അങ്ങനൊരു ആലോചനയുമായി വരാനുള്ള അർഹതയില്ലെന്ന തോന്നൽ അതിനെ തടഞ്ഞു.

നീയിവിടെ ഇല്ലാതിരുന്നപ്പോഴും ഋഷിയേട്ടൻ ഞങ്ങളെ ചേർത്തു നിർത്തിയിട്ടേയുള്ളൂ.

നല്ല മനസ്സിനും വ്യക്തിത്വത്തിനും ഉടമയാണ് ഏട്ടൻ.
അർഹതയില്ലെന്ന ബോധ്യമുണ്ടായിട്ടും ചോദിക്കാമെന്ന് വച്ചു.

സാരംഗേട്ടനോടാണ് ആദ്യം പറഞ്ഞത്.
എല്ലാം ശരിയാക്കിയതും ഏട്ടനാണ്.

പണത്തിന്റെ അഹങ്കാരം ഒട്ടുമില്ലാത്ത മനുഷ്യനാണ് നിന്റെ അച്ഛൻ.
ഒരിക്കൽ മൂടിവച്ച സ്നേഹമെല്ലാം ഉള്ളിൽ നിന്നും പുറത്തു കടന്നു.

സ്നേഹിക്കാനേ ആ മനുഷ്യന് അറിയാവൂ.
അമ്മയും അങ്ങനെ തന്നെ.

ആ കുടുംബത്തിലേക്ക് വരാൻ ഭാഗ്യം ചെയ്‌തവളല്ലേ എന്റെ ചേച്ചി. ഋഷിയെട്ടനെപ്പോലൊരു ഭർത്താവ് അവളുടെ പുണ്യമാണ്. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

തന്നെ ഇത്രയധികം സ്നേഹിക്കുന്ന കൂട്ടുകാരും കുടുംബവും തന്റെ പാതിയും..
സന്തോഷം കൊണ്ട് പതിവുപോലെ ആ മിഴികൾ നനഞ്ഞു.

ഋഷിയേട്ടനോടൊപ്പം നീരദ പുറത്തേക്ക് വന്നു.
ഓടിവന്നവൾ ഋതുവിനെ പുണർന്നു.

ഒരുപാട് കേട്ടിട്ടുണ്ട് എന്റെ അനിയന്റെ കൂട്ടുകാരിയെപ്പറ്റി. എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയാവുന്ന ഋതുവിനെപ്പറ്റി.

കാണുന്നത് ആദ്യമായിട്ടാണെന്നേ ഉള്ളൂ.
അന്നേ മനസ്സിൽ പതിഞ്ഞതാണ് ആങ്ങളയും പെങ്ങളും.

ആങ്ങളയ്ക്ക് എന്നെ ഇഷ്ടമാണ്.. പെങ്ങൾക്ക് നാത്തൂനായി വരുന്നതിൽ പ്രശ്നമെന്തെങ്കിലുമുണ്ടോ.? നീരദ കുസൃതി കലർത്തി ചോദിച്ചു.

ഉണ്ട്.. അവളുടെ വാക്കുകൾ കേട്ട് നീരദയുടെ മുഖം വാടി. എന്നാൽ ബാക്കിയുള്ള മുഖങ്ങളിൽ പുഞ്ചിരി അതുപോലെ നിന്നു.
അടുത്തനിമിഷം ഋതു അവളെ വാരിപ്പുണർന്നു.

നാത്തൂനായല്ല എന്റെ ചേച്ചിപ്പെണ്ണായി വന്നേക്കണം അങ്ങോട്ടേക്ക്.. അവളുടെ കുറുമ്പ് നിറഞ്ഞ സംസാരം നീരദയിൽ സന്തോഷം നിറച്ചു..

എൻഗേജ്മെന്റ് വേണ്ടെന്നും വിവാഹം മൂന്ന് മാസത്തിനുള്ളിൽ നടത്താമെന്നും തീരുമാനിച്ചു.

സന്തോഷത്തോടെ യാത്ര പറഞ്ഞവർ ഇറങ്ങി.

രാത്രിയേറെ വൈകിയിരുന്നു തിരികെ വീട്ടിലെത്തിയപ്പോൾ.
റൂമിലെത്തിയതും ഋതു സാരംഗിനെ ആഞ്ഞു പുൽകി.

അവന്റെ മുഖമെല്ലാം ചുംബനങ്ങൾ കൊണ്ടുമൂടി. അവളുടെ അപ്രതീക്ഷിത ചെയ്തിയിൽ സാരംഗ് അമ്പരന്നു നിന്നു.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23

പ്രണയവീചികൾ : ഭാഗം 24

പ്രണയവീചികൾ : ഭാഗം 25

പ്രണയവീചികൾ : ഭാഗം 26

പ്രണയവീചികൾ : ഭാഗം 27

പ്രണയവീചികൾ : ഭാഗം 28

പ്രണയവീചികൾ : ഭാഗം 29

പ്രണയവീചികൾ : ഭാഗം 30

പ്രണയവീചികൾ : ഭാഗം 31

പ്രണയവീചികൾ : ഭാഗം 32

പ്രണയവീചികൾ : ഭാഗം 33

പ്രണയവീചികൾ : ഭാഗം 34

പ്രണയവീചികൾ : ഭാഗം 35