Sunday, January 5, 2025
Novel

പ്രണയവീചികൾ : ഭാഗം 34

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


അമ്പുവും നീരവും ഫ്രഷ് ആയി വരുമ്പോഴും സാരംഗ് അവിടെ തന്നെ ഇരിക്കുകയായിരുന്നു.
ഋതു റൂമിലായിരിക്കുമെന്നവർ ഊഹിച്ചു.

സാരംഗിന്റെ പാറിപ്പറന്നുകിടക്കുന്ന മുടിയും തകർന്ന രൂപവും കണ്ടപ്പോൾ അമ്പുവിന് വല്ലായ്മ തോന്നി.

അവന്റെ മുൻപിൽ ജീൻസും തേച്ചു മിനുക്കിയ ഷർട്ടുമിട്ട് ഒതുക്കിവച്ച മുടിയിഴകളും തിളക്കമുള്ള കണ്ണുകളും സദാ പുഞ്ചിരി നിലനിർത്തിയിരുന്ന മുഖവുമുള്ള ഒരു മനുഷ്യന്റെ ചിത്രം തെളിഞ്ഞുവന്നു… വർഷങ്ങൾക്ക് മുൻപേയുള്ള സാരംഗിന്റെ രൂപം.

ഒരു പെണ്ണിന് ആണിനെ ഇത്രയേറെ സ്വാധീനിക്കാൻ കഴിയുമോ.

ഇത്രയേറെ അവൾക്കുവേണ്ടി ഉരുകാൻ കഴിയുമോ. അങ്ങനെ ആകണമെങ്കിൽ അവളെ അവൻ അത്രയേറെ ആഴത്തിൽ അഗാധമായി സ്നേഹിച്ചിരിക്കും.

ഒരു പുരുഷനെ സന്തോഷിപ്പിക്കാനും തകർക്കുവാനും പ്രണയത്തിന് തെളിയും.
വിരഹവും വേദനയും ഒരു സ്ത്രീയെ എത്രത്തോളം തളർത്തുന്നുവോ അതുപോലെയാണ് പുരുഷനും അത് ബാധകമാകുന്നത്.

പ്രണയം അന്ധമാണെന്ന് പറയുന്നതെത്ര ശരിയാണ്.
ഇവിടെ ഋതുവും സാരംഗും പ്രണയിക്കുകയാണ്.

അവർ തമ്മിൽ കാണുന്നില്ലെങ്കിലും മിണ്ടുന്നില്ലെങ്കിലും ഒന്നും അവരുടെ പ്രണയത്തെ ബാധിക്കുന്നില്ല.

സാരംഗിന്റെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടി കടന്നുവരണമെന്നും അവൻ മറ്റൊരു ജീവിതത്തെപ്പറ്റി ചിന്തിക്കണമെന്നും പറയുമ്പോഴും ഉള്ളിൽ അവൾ നീറുകയാണ്.

എന്ത് വന്നാലും തന്റെ ജീവിതത്തിൽ ഋതു മാത്രമേയുള്ളൂ എന്ന് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സാരംഗ്.
വിചിത്രമായ പ്രണയം.

തന്റെ പങ്കാളി സന്തോഷിക്കണമെന്ന് ചിന്തിക്കുന്നവർ. പക്ഷേ അവർ ഒത്തുചേരുന്നതാണ് അവരുടെ സന്തോഷമെന്ന് ഋതു മനപ്പൂർവം വിസ്മരിയ്ക്കുന്നു.

അമ്പുവിന് ഋതുവിനോട് അതിയായ ദേഷ്യം തോന്നി.

താനാണ് സാരംഗിന്റെ സ്ഥാനത്തെങ്കിൽ ഇത്രയേറെ അവഗണകൾ ഒരിക്കലും സഹിക്കില്ലെന്ന് അവനുറപ്പായിരുന്നു.

അവൻ ഋതുവിന്റെ റൂമിലേക്ക് നടന്നു.

റൂമിൽ പ്രകാശം ഉണ്ടായിരുന്നില്ല.
സ്വിച്ച് ബോർഡ് കണ്ടുപിടിച്ചവൻ ലൈറ്റ് ഇട്ടു.

മുട്ടുകാലിൽ മുഖമമർത്തി ഇരിക്കുകയാണ് ഋതു.
പ്ലാസ്റ്റർ ഇട്ട വലംകൈ മുട്ടിനു മീതെ വച്ചിട്ടുണ്ട്.

ടീ.. അമ്പുവിന്റെ അലർച്ചകേട്ട് അവൾ ഞെട്ടലോടെ മുഖമുയർത്തി.

അവളുടെ കരഞ്ഞു ചുവന്ന മുഖത്തിനോ വീങ്ങിയ കൺപോളകൾക്കോ ചുവന്നുകലങ്ങിയ മിഴികൾക്കോ അവന്റെ ദേഷ്യം ശമിപ്പിക്കാൻ കഴിഞ്ഞില്ല .

കരയ് നീ.. ഇവിടെയിരുന്ന് കരയ്. പണ്ടും എല്ലാം ഉള്ളിലൊതുക്കി കരഞ്ഞു തീർത്ത് തന്നെയാണല്ലോ നിനക്ക് ശീലം.

നിന്റെ ദുഃഖമെല്ലാം നീ കരഞ്ഞു തീർക്കുന്നു. ദേ അവിടെ പുറത്തൊരു മനുഷ്യൻ തകർന്നിരിക്കുന്നുണ്ട്.

ഒന്നുറക്കെ കരയാൻ കഴിയാതെ എല്ലാം ഉള്ളിലൊതുക്കി കുറേ വർഷങ്ങളായി നീറി ജീവിക്കുന്നുണ്ട്. നീ കാരണം… നിന്നെയോർത്ത്.. അയാളെന്ത് ചെയ്യണം.

സമൂഹത്തെപ്പറ്റി ചിന്തിക്കുന്ന നീ ഒരിക്കലെങ്കിലും അയാളെപ്പറ്റി
ചിന്തിച്ചിട്ടുണ്ടോ.

നിന്നെ പ്രണയിച്ചുവെന്ന കാരണത്താൽ ഓരോ നിമിഷവും നീ അയാൾക്ക് സമ്മാനിക്കുന്നത് വേദനകൾ മാത്രമാണ്.

ഒരുത്തനെ കൊന്നതാണോ നീ ചെയ്‌ത തെറ്റ്..?

അതവൻ അർഹിക്കുന്ന ശിക്ഷയാണ്. പെണ്ണിന്റെ ശരീരം മാത്രം മോഹിക്കുന്നവർ അർഹിക്കുന്ന ശിക്ഷ.

നിന്നെ ജീവനായത് കൊണ്ട് ആണെടീ നിന്റെ കഴുത്തിൽ അയാളുടെ താലി വീണത്.
നീ ജയിലിലായിരുന്നപ്പോൾ ആ മനുഷ്യൻ എങ്ങനെയാണ് ജീവിച്ചതെന്ന് നിനക്കറിയാമോ.
ഒരു ഭ്രാന്തനെപ്പോലെ..

പലപ്രാവശ്യം നിന്നെ ഒന്ന് കാണാനായി വന്നപ്പോഴും നീ കാണാൻ വിസമ്മതിച്ചു.

പ്രണയം നഷ്ടമായാൽ ആസിഡ് ഒഴിച്ചും പെട്രോൾ ഒഴിച്ചും അവളെ ഇല്ലാതാക്കുന്നവർ മാത്രമല്ല അവളെ മാത്രം ഹൃദയത്തിൽ കൊണ്ടുനടന്ന് ഇഞ്ചിഞ്ചായി വേദനിക്കുന്നവരുമുണ്ട്.

ഇവിടെ നഷ്ടമായതല്ല പ്രണയം നീ നിഷേധിക്കുന്നതാണ്.. ഉള്ളിൽ അയാളെ മാത്രം പ്രതിഷ്ഠിച്ചുകൊണ്ട് നീ പുറമേ വെറുപ്പ് അഭിനയിക്കുകയല്ലേ.

അമ്പുവിന്റെ വാക്കുകൾ തീച്ചൂളയിൽ പെട്ടെന്നപോലെ അവളെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു.

വാതിൽക്കൽ നിൽക്കുന്ന സാരംഗിലേക്കവളുടെ ദൃഷ്ടി നീണ്ടു.

വേണ്ട അമ്പൂ ഇനിയവളെ നിർബന്ധിക്കേണ്ട. അവളുടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ.

പിടിച്ചു വാങ്ങാൻ പറ്റുന്നതല്ലല്ലോ സ്നേഹം അത് മനസ്സിൽ നിന്നും രൂപo കൊള്ളേണ്ടതല്ലേ.
പിടിച്ചു വാങ്ങുന്നതൊന്നും ശാശ്വതമായിരിക്കില്ല..

നിന്നെ ഞാൻ നിർബന്ധിക്കില്ല ഋതൂ.. നിന്റെ ജീവിതമാണ്. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നീയാണ്.

എന്ത് പ്രതിസന്ധിയെയും ധൈര്യപൂർവ്വം നേരിടുന്നൊരു ഋതുവുണ്ടായിരുന്നു.

ആ ഋതുവല്ല ഇത്. എല്ലാത്തിൽ നിന്നും ഒളിച്ചോടുന്ന ഋതുവിലേക്ക് നീ മാറിയിരിക്കുന്നു.

എന്റെ പ്രണയവും എന്നിൽ നിനക്കുള്ള അവകാശങ്ങളും നീ മനപ്പൂർവ്വം മറക്കുന്നു.
ഡിവോഴ്സ് പെറ്റിഷനിൽ ഞാൻ ഒപ്പ് വയ്ക്കാം.

ഇനി സാരംഗിന്റെ പേരിലുള്ള താലി ഋതികയ്ക്ക് വേണ്ട…. സാരംഗിന്റെ വാക്കുകൾ കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടതുപോലെ അവളിൽ പതിച്ചു.

ഇടംകൈ കൊണ്ടവൾ കഴുത്തിലെ താലിയിൽ മുറുകെ പിടിച്ചു.

സാരംഗിന്റെ നീട്ടിയ കൈകളിലേക്ക് നോക്കിയവൾ പിന്നോക്കം മാറി.

താ ഋതു.. ഒരുമിച്ചൊരു ജീവിതo വേണ്ടെന്ന് പറയുന്ന നിനക്ക് ആ താലിയുടെ ആവശ്യമില്ല.
നീ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നമ്മുടെ ബന്ധത്തിന്റെ പവിത്രതയുടെ അടയാളമാണ് താലി.

അതിനെക്കൂടി അപമാനിക്കേണ്ട… സാരംഗിന്റെ കൈകൾ അവളുടെ കഴുത്ത് ലക്ഷ്യമാക്കി നീണ്ടു.

വേണ്ട… തരില്ല ഞാൻ….
ഇടതുകൈയിലേക്ക് ശക്തി ആവാഹിച്ചവൾ അവനെ തള്ളിമാറ്റി.

ഇഷ്ടമാണ് നിന്നെ ഒരുപാട്. പ്രാണനാണ് നീയെന്റെ. നീയില്ലാതെ ജീവിക്കാൻ പോലും ആകില്ല. പക്ഷേ ഞാൻ കാരണം നീ ആരുടെയും മുൻപിൽ തല കുനിക്കാനും പാടില്ല.
എനിക്കറിയില്ല എന്ത് തീരുമാനമെടുക്കണമെന്ന്..

വിവാഹമെന്നാൽ ഇരുവ്യക്തികളുടെ മാത്രം കൂടിച്ചേരലല്ല. ഇരുകുടുംബങ്ങളുടെ സന്തോഷം കൂടിയല്ലേ.

ഞാൻ നിന്നിലേക്ക് വന്നാൽ നിന്റെ അമ്മയ്ക്ക് അത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല.
നീ പറഞ്ഞിട്ടില്ലേ അച്ഛനില്ലാത്ത വീടിന്റെ ആശ്രയo നീയാണെന്ന്. അമ്മയുടെ വാത്സല്യപാത്രമാണ് നീയെന്ന്.

ഏതൊരമ്മയ്ക്കും ആഗ്രഹം കാണും മകന്റെ ഭാര്യ എങ്ങനെയായിരിക്കണമെന്ന്..

ഋതുവിനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ സാരംഗ് ചിരി തുടങ്ങി.

ഈ ഒരു കാരണത്താലാണോ നീ എന്നിൽ നിന്നും അകലാൻ നോക്കിയത്.

നിന്നെയും കൊണ്ട് വീടിന്റെ മുൻപിൽ എത്തിയാൽ മതി നിലവിളക്ക് തന്ന് കയറ്റും അമ്മ… അവൻ പുഞ്ചിരിയോടെ പറഞ്ഞു.

കേട്ടത് വിശ്വസിക്കാൻ സാധിക്കാതെ ഋതു വിഷമിച്ചു.

അമ്മയല്ലേ തന്നോട് ഒഴിഞ്ഞു മാറണമെന്ന ആവശ്യപ്പെട്ടത്..

അവളുടെ മനസ്സിൽ ഐശ്വര്യം നിറഞ്ഞ മുഖത്തിൽ ദുഃഖത്തിന്റെ നിഴൽ പടർന്നൊരു മുഖം തെളിഞ്ഞുവന്നു.

മകനെയോർത്തുള്ള വേവലാതികൾ പങ്ക് വയ്ക്കുന്ന അമ്മ..

തന്റെ മകനെ വിട്ടുതരണമെന്ന് അപേക്ഷിക്കുന്ന അമ്മ..

നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തിയെന്ന് ഇതുവരെയും അമ്മയോട് പറഞ്ഞിട്ടില്ല. അന്ന് വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ നാലാളറിയെ താലി കെട്ടാമെന്നാണല്ലോ കരുതിയത്.
പിന്നീട് പ്രശ്നങ്ങൾക്കിടയിൽ പറയാൻ തോന്നിയില്ല…
സാരംഗ് വിവരിച്ചു.

തന്റെ കഴുത്തിൽ സാരംഗിന്റെ താലിയുണ്ടെന്നറിയാതെയാണ് അമ്മ അന്ന് പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായി. വർഷങ്ങൾക്ക് മുൻപേ അവൻ തന്റെ കഴുത്തിൽ
താലി കെട്ടിയെന്നുള്ള സത്യമറിഞ്ഞാൽ എന്താകും അമ്മയുടെ പ്രതികരണം…

തന്നെ മനസ്സ് തുറന്ന് സ്നേഹിക്കുവാനും നിലവിളക്ക് നൽകി ആ വീടിന്റെ മരുമകളാക്കുവാനും ആ അമ്മയ്ക്ക് കഴിയുമോ..

ഓർക്കുന്തോറും ഋതുവിന് വല്ലാത്ത സങ്കടം തോന്നി.

അവളുടെ ഭാവമാറ്റം സാരംഗ് ശ്രദ്ധിച്ചു.

എന്താടീ….
നെരിപ്പോട് പോലെന്തോ ഒന്നവളുടെ മനസ്സിൽ കിടന്ന് നീറുന്നുണ്ടെന്ന് മനസ്സിലാക്കി അവൻ സംശയത്തോടെ തിരക്കി.

അത്.. അത് നിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് പറഞ്ഞത് അമ്മയാണ്… ഒടുവിൽ ഋതു തുറന്നു പറഞ്ഞു..

എന്താ… വിശ്വസിക്കാനാവാതെ ഞെട്ടലോടെ സാരംഗ് ഋതുവിനെ നോക്കി .
അമ്പുവിന്റെയും നീരവിന്റെയും അവസ്ഥയും മറിച്ചായിരുന്നില്ല.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23

പ്രണയവീചികൾ : ഭാഗം 24

പ്രണയവീചികൾ : ഭാഗം 25

പ്രണയവീചികൾ : ഭാഗം 26

പ്രണയവീചികൾ : ഭാഗം 27

പ്രണയവീചികൾ : ഭാഗം 28

പ്രണയവീചികൾ : ഭാഗം 29

പ്രണയവീചികൾ : ഭാഗം 30

പ്രണയവീചികൾ : ഭാഗം 31

പ്രണയവീചികൾ : ഭാഗം 32

പ്രണയവീചികൾ : ഭാഗം 33