നീർക്കുമിളകൾ: ഭാഗം 17
നോവൽ
എഴുത്തുകാരി: ശക്തി കല ജി
കുറച്ച് കഴിഞ്ഞപ്പോൾ മുത്തശ്ശന്റ പെങ്ങൾ സാവിത്രിയമ്മയും കുടുംബവും വന്നു. …
കവടി നിരത്തിയിട്ട് അയാൾ എല്ലാരെയും ചുറ്റിനും നോക്കി… ആ നോട്ടം അവസാനം ശരത്തിൽ പതിച്ചു..
അയാളുടെ നോട്ടത്തിൽ ശരത്തിന്റെ മനസ്സ് പതറി…..
“താനാ പൂജാമുറി തുറന്ന് അവിടെ വിളക്കിന് മുൻപിൽ വച്ചിരിക്കുന്ന താളിയോലകൾ എടുത്ത് വാ “നാരയണൻ നമ്പൂതിരി ഒരു ചിരിയോടെ പറഞ്ഞു…
”അത് ഈ കുടുംബത്തിലെ ആണുങ്ങൾ മാത്രമെ ആ മുറിയിൽ കയറു…. എന്തധികാരമാണുള്ളത് ശരത്തിന് അവിടെ കയറാൻ “ദേവന്റെ ശബ്ദമുയർന്നു
” ഇം ഇപ്പോൾ അയാളെക്കാൾ അധികാരമുള്ള ആരെയും ഞാനിവിടെ കണ്ടില്ല….. വേഗം പോയി എടുത്ത് വരു” എന്ന് നാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു….
ശരത്ത് എന്ത് ചെയ്യണമെന്നറിയാതെ മുത്തശ്ശന്റെ അടുത്തേക്ക് ചെന്നു…
“ഞാനെന്ത് ചെയ്യണം പറയു ” ശരത്ത് മുത്തശ്ശനോട് ചോദിച്ചു…
” നീ എന്റെ സേതുവിന്റെ മകനാണ്…. എന്റെ കൊച്ചുമകൻ… നീയാണെന്റെ അടുത്ത അവകാശി ” …
” നീ ഈ വീട്ടിൽ വന്ന അന്ന് തന്നെ കാവിലെ നാഗം എനിക്ക് ദർശനം തന്നു…. “…
” അന്നേ ഞാൻ മനസ്സിലാക്കിയിരുന്നു ഈ അമ്പലത്തിൽ പൂജ ചെയ്യാനുള്ള അവകാശമുള്ളയാളാ വന്നിരിക്കുന്നത് എന്ന് ”
” ശ്രീധരനെ ഒന്ന് ചോദ്യം ചെയ്തപ്പോഴേക്ക് അവൻ സത്യം പറഞ്ഞു ”
“. ഇപ്പോൾ അമ്പലത്തിനകത്തേക്ക് ചെല്ലു…. ”
“. താക്കോൽ വാതിൽപടിയുടെ മുകളിൽ ഉണ്ട്…. ” എന്ന് ഹരീന്ദ്രന്റെ വാക്കുകൾ കേട്ടതും എല്ലാരും ഞെട്ടിത്തരിച്ചിരിക്കുകയാണ്….
ശാരദാമ്മയുടെ കണ്ണുനിറഞ്ഞു.
.. അവർ സിത്താരയുടെ അടുത്ത് നിന്ന് എഴുന്നേറ്റു ശരത്തിന്റെ അടുത്തേക്കു നടന്നു….
“ന്റെ കുട്ടി അടുത്തുണ്ടായിട്ടും ഈ മുത്തശ്ശിക്ക് തിരിച്ചറിയാൻ പറ്റിയില്ലല്ലോ ദേവി…”
“.. വേഗം ഉടുപ്പ് അഴിക്ക് കുട്ടി.. ”
“.ന്നിട്ട് മുത്തശ്ശന്റെ അനുഗ്രഹം വാങ്ങി അമ്പലത്തിലേക്ക് കയറിക്കോളു”.
..” അവിടെ നിലവിളക്കിന് മുൻപ്പിലെ ഇരുമ്പ് പെട്ടിയിൽ ചുവന്ന പട്ടിൽ പൊതിഞ്ഞാ താളിയോല വച്ചിരിക്കുന്നത്. … ”
ബാക്കി പിന്നെ സംസാരിക്കാം.”.. എന്ന് ശാരദാമ്മ പറയുമ്പോൾ നിറഞ്ഞ കണ്ണുകൾ തുളുമ്പാതിരിക്കാൻ ശ്രമിച്ചു….
ശരത്ത് മുത്തശ്ശി പറഞ്ഞതനുസരിച്ചു…. ഉടുപ്പ് ഊരി മുത്തശ്ശിയുടെ കൈയ്യിലേൽപ്പിച്ചു.
.. മുത്തശ്ശന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി….
മുറ്റത്തെ അമ്പലത്തിനടുത്തേക്ക് നടന്നു…
വാതിൽപടിയുടെ മുകളിൽ നിന്ന് ഓം എന്ന് മുദ്രയോടുകൂടിയ താക്കോൽ എടുത്തു…
തുറക്കുന്നതിന് മുന്നേ രണ്ടു കൈകൂപ്പി കണ്ണടച്ച് തൊഴുതു…
താക്കോലിട്ട് കതക് തുറന്നു അകത്തേക്ക് കയറി….
മുഴുവൻ പൊടിപിടിച്ചിരിക്കുകയാണ്….
നിലവിളക്കിനടുത്ത് മുട്ടുകുത്തി നിന്നു….
പതുക്കെ പെട്ടി തുറന്നു… ചുവന്ന പട്ടിൽ പൊതിഞ്ഞ താളിയോല എടുത്തു പെട്ടി അടച്ചു….
അമ്പലത്തിന് പുറത്തേക്കിറങ്ങി…
താളിയോല നാരായണ നമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു….
മുത്തശ്ശി ശരത്തിന്റെ കൈയ്യിൽ പിടിച്ചു അടുത്തിരുത്തി….
സിത്താര മരവിച്ചിരിക്കുകയാണ്… കേട്ടതൊന്നും വിശ്വസിക്കാനാവാതെ…
” ഇനി വരുന്ന പൗർണ്ണമി ദിവസത്തിൽ വീണ്ടും മുറ്റത്തെ അമ്പലത്തിൽ പൂജ വച്ച് തുടങ്ങണം…. “..
.”. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം…. “… പൗർണ്ണമിക്ക് ഇനി ഏഴു ദിവസങ്ങൾ മാത്രം… “.
. “. പൂജ ചെയ്യുന്നാൾ അമ്പലത്തിനകത്ത് വേണം താമസിക്കാൻ……”.
..” മുത്തശ്ശി…. അമ്മ… സഹോദരി.. എന്നിവർ വേണം ആഹാരം പാചകം ചെയ്ത് കൊണ്ടു കൊടുക്കാൻ “…
” മനസ്സും ശരീരവും നിയന്ത്രണത്തിലായിരിക്കണം.. “… വ്രതം പരിശുദ്ധമായി എടുക്കണം.. ‘
“ഈ ദിവസങ്ങളിൽ മാംസാഹാരം പാടില്ല ”
”. ഇനി വരുന്ന വർഷങ്ങളിൽ താനാണ് പൂജ ചെയ്യേണ്ടത് “.. ….. അദ്ദേഹം പറയുന്ന കാര്യങ്ങൾ ശരത്ത് ശ്രദ്ധയോടെ കേട്ടു…
” ഇം ശരി” എന്ന് ശരത്ത് മറുപടി പറഞ്ഞു….
” ഇനി എല്ലാരും പോയ്ക്കോളു…. … പകൽ എന്റെ മുറിയിലേക്ക് വന്നോളു… ”
” പൂജാമുറിയിൽ ഇരിക്കുമ്പോൾ ജപിക്കേണ്ട മന്ത്രങ്ങൾ ആണ് താളിയോലകളിൽ.”
“.. ജപിക്കേണ്ട വിധം പറഞ്ഞു തരാo… ” എന്ന് പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു….
മുത്തശ്ശി ശരത്തിന്റെ ഇടം കൈയ്യിൽ മുറുകെ പിടിച്ചിരുന്നു ഇനിയൊരിക്കലും നഷ്ടപ്പെടുത്തില്ല എന്ന ഉറപ്പോടെ…
അഭിയും റാമും ഒത്തിരി സന്തോഷത്തോടെ വന്നു സംസാരിച്ചു…
ദേവനങ്കിളും സാവിത്രിയമ്മയുടെയും ഭർത്താവ് കേശുവിന്റെയും മുഖം തെളിഞ്ഞിരുന്നില്ല…
. കാരണം ശത്രുപക്ഷത്തോട്ട് കൊണ്ടുപോകാൻ ശ്രമിച്ചവരാണ് അവർ….
അവരുടെ പ്രധാന ശത്രു ശരത്തായിരുന്നു എന്ന് മനസ്സിലാക്കിയതിന്റെ ഷോക്കിലാണ്…
സിത്താരയുടെ മുഖത്തെ ഭാവമെന്താണെന്ന് നിർവചിക്കാൻ കഴിഞ്ഞിരുന്നില്ല…
അവൾ മറ്റെതോ ലോകത്താണെന്ന് തോന്നി… അവൾടെ തെറ്റ് സ്വയം മനസ്സിലാക്കട്ടെ…..
മുത്തശ്ശി വീടിനകത്ത് ശരത്തിനെ വിളിച്ചു കൊണ്ടുപോയി….
സാവിത്രിയമ്മയും കുടുംബവും ശ്രീധരനും സിത്താരയുമെല്ലാം ഇന്ന് ഇവിടെ കൂടാമെന്ന് പറഞ്ഞു മുത്തശ്ശൻ..
“പൂജ നടക്കുമ്പോൾ കുടുംബത്തിൽ ഉള്ളവർ മാത്രമെ പാടുള്ളു… ”
” അത് കൊണ്ട് വീണയെ ഓഫീസ് ക്വാട്ടേഴ്സിൽ താമസിക്കാൻ പറഞ്ഞേക്കാം “..
“ശരത്ത് ഇന്ന് മുതൽ ഓഫീസിൽ വരണ്ട.. സിത്താരയും വീണയുമുണ്ടല്ലോ നോക്കിക്കോളും…” ..
“പിന്നെ ഫോൺ മുത്തശ്ശിയെ ഏൽപ്പിച്ചോളു”..
.” മനസ്സിന്റെ ശ്രദ്ധ മുഴുവൻ പൂജയിലായിരിക്കണം”എന്ന് മുത്തശ്ശൻ പറഞ്ഞപ്പോൾ ശരത്തിന് മനസ്സിലെവിടെയോ ഒരു വിങ്ങൽ…
വീണ അവളോടൊന്ന് സംസാരിച്ചിട്ട് മൂന്ന് മാസമാകുന്നു…
. ഇവിടെ നടന്ന കാര്യങ്ങൾ യാഥൃഴ്ചികമായി നടന്നതാണ്…….
അവൻ മനസ്സില്ലാ മനസ്സോടെ ഫോൺ സൈലന്റ് ആക്കി മുത്തശ്ശിയുടെ കൈയ്യിലേൽപ്പിച്ചു….
അഭിയും റാമും സിത്താരയും ഓഫീസിലേക്ക് പോകാനൊരുങ്ങാൻ പോയി…
മുറ്റത്തെ അമ്പലo വൃത്തിയാക്കാനായി കയറി… മുത്തശ്ശനും സഹായിച്ചു…
എല്ലാം കഴുകി വൃത്തിയാക്കിയപ്പോഴേക്ക് ഉച്ചയായി….
മുത്തശ്ശി ശരത്തിന് കിടക്കാൻ ആവശ്യമുള്ള പുൽപായാ എടുത്തു കൊടുത്തു.
… ഉടുക്കാനുള്ള മുണ്ടും തോർത്തും മുത്തശ്ശൻ എടുത്ത് കൊടുത്തു….
മുറ്റത്തെ അമ്പലത്തിനോടു ചേർന്ന് തൊട്ടു പുറകിലുള്ള മുറിയിലാണ് ശരത്ത് താമസിക്കണ്ടത്….
പകൽ സമയം അമ്പലത്തിനകത്ത് താളിയോലയിലെ മന്ത്രം ജപിച്ചു കൊണ്ടിരിക്കണം…
രാത്രി പുറകിലത്തെ മുറിയിൽ കിടക്കണം…
ഉച്ചയ്ക്ക് ആഹാരം എല്ലാരും ഒരുമിച്ചിരുന്നു കഴിച്ചു..
മുത്തശ്ശിക്ക് ശരത്തിനോട് എന്തോക്കെയോ ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നെങ്കിലും
സാവിത്രിയമ്മയും കുടുംബവും വീട്ടിലുള്ളത് ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു…
ഇടയ്ക്ക് ഉച്ച ഊണ് കഴിഞ്ഞ് അമ്പലത്തിലേക്ക് കയറുമ്പോൾ വീണയെ മിന്നായം പോലെ കണ്ടു..
തിരിച്ചിറങ്ങാൻ ഭാവിച്ചതും സിത്താര വന്നു….
മുത്തശ്ശൻ ഉച്ച ഊണ് വീട്ടിൽ വന്ന് കഴിക്കാൻ പറഞ്ഞു….
” പുറത്തൂന്നുള്ളവരെ കാണാൻ പാടില്ല…
“വീണ അവൾക്കാവശ്യമുള്ള സാധനങ്ങൾ എടുക്കാൻ വന്നതാണ്….
“ഇപ്പോൾ പോയി കണ്ടാൽ മുത്തശ്ശൻ വഴക്ക് പറയും ” ..
.. “ശരത്തേട്ടന് വീണയോട് എന്തെങ്കിലും പറയണേൽ എന്നോട് പറഞ്ഞോളു. ”
“.. ഞാനും വീണയുടെ കൂടെ ഓഫീസിലേക്ക് പോവാണ്…”
” ചോദിച്ചിട്ട് വൈകുന്നേരം വരുമ്പോൾ പറയാം”..എന്ന് സിത്താര പറഞ്ഞു…
” ഇം… അവളോട് പറഞ്ഞാ മതി അച്ഛനെ അമ്മയേയും ശരണ്യയും കൂട്ടി തറവാട്ടിലേക്ക് വരാൻ പറയണം” എന്ന് പറഞ്ഞ് അമ്പലത്തിനുള്ളിൽ കയറി…
സിത്താര വാതിൽക്കൽ തന്നെ നിൽക്കുന്നത് കൊണ്ട് കണ്ണ് വെട്ടിച്ച് പോകാനും പറ്റില്ല…
കുറച്ച് നിമിഷങ്ങൾക്കകം വീണ കൈയ്യിലൊരു ബാഗുമായി വന്നു…
” ശരത്തേട്ടാ ഞാൻ പോട്ടെ” എന്ന് പറഞ്ഞ് സിത്താര വീണയുടെ അടുത്തേക്ക് വേഗം നടന്നു
അവൻ സിത്താരയും വീണയും കാറിൽ കയറി പോകുന്നത് നിസ്സഹായാനായി നോക്കി നിന്നു….
അവർ പോയി കഴിഞ്ഞ് നാരായണൻ നമ്പൂതിരിയുടെ അടുത്തേക്ക് പോയി…
അദ്ദേഹത്തിന്റെ മുറിയിൽ കയറുമ്പോൾ തന്റെ മനസ്സ് ശാന്തമാക്കാൻ ശ്രമിച്ചു.
ശരത്തിനെ കണ്ടതും താളിയോലകൾ ഓരോന്നായ് നിവർത്തി….
അതിലെ മന്ത്രങ്ങൾ വായിച്ച് വിശദീകരിച്ചു കൊടുത്തു….
“എനിക്ക് ഇതൊക്കെ പറ്റുമോന്നറിയില്ല”
“ആകെ വല്ലപ്പോഴും അമ്പലത്തിൽ പോയി തൊഴും എന്നല്ലാതെ ബാക്കിയൊന്നും അറിയില്ല ”
” അതും ഇത്രയും വല്യ ഉത്തരവാദിത്വം പൂജയും താളിയോലയിലെ മന്ത്രങ്ങളും എനിക്ക് ചെയ്യാൻ പറ്റില്ലായിരിക്കും ” ശരത്ത് അദ്ദേഹത്തോട് മനസ്സിലെ ആശങ്ക വെളിപ്പെടുത്തി…
” ഈ കുടുംബക്ഷേത്രത്തിൽ മുത്തശ്ശൻറ കാലത്ത് പൂജ വച്ചതാണ് “…
” മുടങ്ങാതെ തലമുറകളായി കൈമാറേണ്ടതാണ്…”…
“തന്റെ അച്ഛൻ സേതു ഇതു പോലെയൊരു വ്രതത്തിന്റെ സമയത്താണ് നാടുവിട്ടു പോയത് ”
“അന്ന് മുടങ്ങിയതാണ് ഈ അമ്പലത്തിലെ പൂജ…..”
” മനസ്സ് ഏകാഗ്രമായിട്ട് വച്ചാൽ മന്ത്രം പഠിച്ച് പൂജകൾ ചെയ്യാൻ പറ്റും ” എന്ന് നാരായണൻ നമ്പൂതിരിപ്പാട് ശരത്തിന് വാക്കുകളിലൂടെ ആത്മവിശ്വാസം പകർന്നു നൽക്കാൻ ശ്രമിച്ചു….
” ഞാൻ ശ്രമിക്കാം” എന്ന് ശരത്ത് പറഞ്ഞു
അദേഹം എഴുന്നേറ്റു.. താളിയോലകൾ ചുവന്ന പട്ടിൽ പൊതിഞ്ഞ് ശരത്തിന് നേരെ നീട്ടി…
“ഇതാ കുടുംബക്ഷേത്രത്തിൽ കുടികൊള്ളുന്ന ദേവിയെ മനസ്സിൽ ധ്യാനിച്ച് വാങ്ങിക്കോളു”…. എന്ന് അദ്ദഹം പറഞ്ഞു..
ശരത്ത് കണ്ണടച്ച് കൈകൂപ്പി തൊഴുതു…
എന്നിട്ട് താളിയോലകൾ കൈയ്യിൽ വാങ്ങി മുറിയിൽ നിന്ന് തിരിച്ച് ഇറങ്ങുമ്പോൾ മുത്തശ്ശി വാതിൽക്കൽ നിറകണ്ണുകളോടെ നിൽക്കുന്നുണ്ടായിരുന്നു…..
മുത്തശ്ശി ഒന്നും മിണ്ടാതെ ശരത്തിന്റെ കൈയ്യിൽ പിടിച്ചു മുറ്റത്തെ അമ്പലത്തിനടുത്തേക്ക് നടന്നു….
ആ കണ്ണുകൾ മൗനമായി അവനോട് ഒരായിരം പരിഭവങ്ങൾ പറയുന്നുണ്ടായിരുന്നു…..
മുറ്റത്തെ അമ്പലത്തിന് മുന്നിലെത്തിയതും താളയോലകൾ അകത്തേക്ക് കൊണ്ടു വയ്ക്കാൻ പറഞ്ഞു….
ശരത്ത് അതനുസരിച്ചു.. വിളക്കിന് മുമ്പിലെ പെട്ടി തുറന്ന് അതിനുള്ളിൽ വച്ചു…. പെട്ടി അടച്ചു….
ഇന്ന് വൈകിട്ട് ഈ നിലവിളക്ക് തെളിയുന്നതോടുകൂടി തന്റെ വ്രതം തുടങ്ങുകയാണ്..
.. ഒരാഴ്ച കാലം തനിക്ക് മുടങ്ങാതെ വ്രതം പൂർത്തിയാക്കാൻ സാധിക്കണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു…..
തിരിഞ്ഞ് നോക്കിയപ്പോൾ മുത്തശ്ശി മുറ്റത്ത് അവനെ നോക്കി നിൽക്കുന്നത് കണ്ടു…
മുത്തശ്ശിയുടെ മനസ്സ് അച്ഛനെ കാണാൻ കൊതിക്കുകയാണ് ആ കണ്ണുകളിൽ മകനെ കാണാനുള്ള ആഗ്രഹം കുറചൂടെ കുടിയിട്ടുണ്ട് എന്ന് തോന്നി….
ശരത്ത് മുത്തശ്ശിയുടെ അരികിലേക്ക് നടന്നു …..
രണ്ടു കൈകൾ കൊണ്ടും മുത്തശ്ശിയെ ചേർത്ത് പിടിച്ചതും ഇരുപത്തിഞ്ച് വർഷം ഹൃദയത്തിനുള്ളിലെ ഭുഃഖം പെയ്തിറങ്ങി…
“എനിക്ക് എന്റെ മോനെ കാണണം.. അവനെ വേഗം വരാൻ പറ”…..
” ഇനി എനിക്ക് കാത്തിരിക്കാൻ വയ്യ….”
” എന്റെ ഹൃദയം പൊട്ടി പോകും… ” മുത്തശ്ശിയുടെ വാക്കും ശരത്തിന്റെ ഹൃദയത്തിൽ കൊണ്ടു…
“മുത്തശ്ശി വിഷമിക്കണ്ട എന്റെ ഫോണിങ്ങ് താ… ഞാൻ വിളിച്ച് തരാം” എന്ന് ശരത്ത് പറഞ്ഞു….
മുത്തശ്ശി ശരത്തിനെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി….
മേശവലിപ്പിൽ വച്ചിരുന്ന ഫോൺ എടുത്ത് കൊടുത്തു…..
ശരത്ത് ഫോണിലേക്ക് നോക്കിയപ്പോൾ വീണയുടെ കോൾ അതിൽ തെളിഞ്ഞു..
മുത്തശ്ശി അടുത്തുണ്ടായിരുന്നത് കൊണ്ട് മനസ്സില്ലാ മനസ്സോടെ അവൻ ചുവന്ന ബട്ടനിൽ അമർത്തി….
അച്ഛന്റെ ഫോൺ നമ്പർ എടുത്ത് ഡയൽ ചെയ്തപ്പോഴേക്ക് മുത്തശ്ശൻ വന്ന് വിളിച്ചു മുറ്റത്തേക്ക് ചെല്ലാൻ….
ശരത്ത് ഫോൺ മുത്തശ്ശി കൈയ്യിൽ കൊടുത്തു മുത്തശ്ശന്റെ കൂടെ ചെന്നു..
അവർ അവരുടെ വിഷമങ്ങളും പരിഭവങ്ങളും പറഞ്ഞ് തീർക്കട്ടെ….
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx
വീണ ക്യാബിനിൽ ഇരുന്ന് ശരത്തിന്റെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു..
കുറെ വിളിച്ചിട്ടും എടുക്കാഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി….
ആകെ വിഷമിച്ചിരുന്നപ്പോഴാ സിത്താര
ക്യാബിന്റെ വാതിലിൽ മുട്ടിയത്….
അവൾ വീണ്ടും ഫോൺ വിളിച്ചു കൊണ്ട് തന്നെ സിത്താരയെ അകത്തേക്ക് വരാൻ അനുവാദo കൊടുത്തു…..
ശരത്തേട്ടൻ ഫോൺ കട്ട് ചെയ്തപ്പോഴേക്ക് അവൾക്ക് വിഷമം കൂടി… കണ്ണു നിറഞ്ഞു…
സിത്താര വീണയുടെ മുഖത്തെ ഭാവങ്ങൾ ശ്രദ്ധിച്ചു….
അവൾ വീണ്ടും ഫോൺ വിളിച്ചു കൊണ്ട് തന്നെ സിത്താരയെ അകത്തേക്ക് വരാൻ അനുവാദo കൊടുത്തു…..
ശരത്തേട്ടൻ ഫോൺ കട്ട് ചെയ്തപ്പോഴേക്ക് അവൾക്ക് വിഷമം കൂടി… കണ്ണു നിറഞ്ഞു…
സിത്താര വീണയുടെ മുഖത്തെ ഭാവങ്ങൾ ശ്രദ്ധിച്ചു….
വീണ വിഷമം മുഖത്ത് പ്രകടമാക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും പരാജപ്പെട്ടു…
വീണയുടെ അവസ്ഥ മനസ്സിലാക്കി സിത്താര അവളുടെ അടുത്തേക്ക് ചെന്നു…
അവൾ “ഏടത്തി” എന്ന് വിളിച്ചതും, വീണ എഴുന്നേറ്റ് സിത്താരയുടെ തോളിലേക്ക് മുഖം ചേർത്തു..
തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…