Thursday, April 25, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 17

Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

Thank you for reading this post, don't forget to subscribe!

വയറിനു മുകളിലുടെ പിടിച്ചിരിക്കുന്ന കൈ തട്ടിമാറ്റി
ടി പുല്ലേ…യ്യോ എൻ്റെ കൈയ്യ്…
അവളുടെ ഒടുക്കത്തെ കരാട്ടേ …..

ഇന്ദ്രന് നന്നായി വേദനിച്ചെന്ന് അവൾക്ക് മനസ്സിലായി
തൻ്റെ ചൊല്പടിക്കു നില്ക്കുന്ന ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ടാകും

ഇറക്കുമതി ചെയ്തിട്ടുണ്ടല്ലോ ഒന്നിനെ അങ്ങോട്ടുമതി ഇത് യാദവിയാ ഇവിടെ തൻ്റെ കളി ചിലവാകില്ല…..

ചുമ്മാതല്ല കിടന്നു തിളയ്ക്കുന്നത് അമ്മുവിനെ തൻ്റെ കൂടെ കണ്ടിട്ടാണ്

നീയെന്താടി കുറച്ചു മുൻപേ റൂമിൻ്റെ ഡോർ തുറന്ന് സോറി പറഞ്ഞിട്ട് പോയത് അവൻ കുസൃതിയോടെ ഒളികണ്ണാൽ അവളെ നോക്കി…..

എത്ര അടക്കിവെച്ചിട്ടും യദുൻ്റെ മുഖം ദേഷ്യത്താൽ ചുവന്നു.

ശ്ശോ അത് മത്സര ഇനമാണെന്ന് അറിഞ്ഞില്ല.താങ്കളുടെ ആ പെർഫോമൻസിന് എൻ്റെ അഭിനന്ദനം
തന്നോടൊക്കെ സംസാരിച്ചാൽ എൻ്റെ വില കെടും…..

ഇന്ദ്രന് മനസ്സിലായി പെണ്ണ് ഉടക്കിലാണെന്ന്

ഇതൊക്കെ പ്രതീക്ഷിച്ചതാണ്
അമ്മാതിരി ചെയ്ത്തല്ലേ താൻ ചെയ്തത്

ഇനി എങ്ങനെ ഇതിനെയൊന്നു മെരുക്കിയെടുക്കുമോ……

ഈ സമയം ഗായത്രി വീട്ടിലേക്ക് പോകാനായി യദുവിനെ അന്വേഷിച്ച് അങ്ങോട്ടു വന്നു.
അവൻ നില്ക്കുന്നിടത്തേക്ക് ശ്രദ്ധിച്ചതേയില്ല…..

യദൂ ഞാൻ വീട്ടിലോട്ട് പോകുവാ
ഗായൂ ഞാനും വരുന്നൂ

മോളിവിടെ നില്ക്ക് മൈഥിലി ടെൻഷനിലാണ് നീ വന്നാൽ മൈഥിലിക്ക് വിഷമം ആകും ഒന്നു നോർമൽ ആകട്ടെ ഞാൻ സംസാരിക്കാം….

ഗായത്രി യദുവിനോട് യാത്ര പറഞ്ഞ് പോയി

യാദവി ഐ സി യു വി നടുത്തേക്ക് പോകാനൊരുങ്ങിയതും
ഒന്നു നിന്നേ ഇന്ദ്രൻ വിളിച്ചു.

യദു തിരിഞ്ഞ് എന്താണെന്നുള്ള അർത്ഥത്തിൽ നോക്കി….

സാധാരണ ഇന്ദ്രൻ്റെ കണ്ണുകളെ നേരിടാൻ സാധിക്കാറില്ല ഇന്ദ്രനെന്ന ഇന്ദ്രജാലക്കാരനിൽ മയങ്ങാറാണ് പതിവ്

യദുവിന് അതിശയം തോന്നി തനിക്ക് ഇന്ദ്രൻ്റെ നോട്ടത്തെ അതിജീവിക്കാൻ കഴിയുന്നു.

കൊച്ചേ…. താനെന്നെ വെറുത്തല്ലേ…

എന്തോ ഇന്ദ്രന് വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെട്ടു ഒരു നീറ്റൽ
കണ്ണ് നിറഞ്ഞത് അവൾ കാണാതിരിക്കാൻ അവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു…..

യാദവിക്ക് വല്ലാത്തൊരു വേദന തോന്നി.

എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ഹൃദയം നിലയ്ക്കുന്ന മാതിരി…

ഒരിക്കലും സ്വസ്ഥത അനുഭവിപ്പിക്കാതെ പ്രണയം നമ്മെ കുത്തിയിളക്കുന്നു. നിരന്തരം പിൻതുടരുന്ന അസ്വസ്ഥതയുടെ പേരും പ്രണയമെന്നു തന്നെയാണ്. …

അവൾക്ക് അവിടെ നില്ക്കാൻ തോന്നിയില്ല ഐ സി യു വിനടുത്തേക്ക് നടന്നു

ഹാ ചക്കരയ്ക്കെന്താ ഇത്ര തിടുക്കം ചേട്ടനെ മൂന്ന് വർഷത്തിനു ശേഷം കാണുന്നതല്ലേ കുറച്ചു നേരം അടുത്ത് നിലക്കെടി

അവനവളുടെ കൈയ്യിൽ പിടിച്ച് നിർത്തി.

മതിയാക്കിന്ദ്രാ നാടകം തനിക്കെന്താണ് പറയാനുള്ളതെന്നെറിയാം യാദവി ആർക്കും തടസ്സമാകില്ല…..

ഇന്ദ്രൻ ആരെയും ഓർത്തില്ല ഇന്ദ്രനു വേണ്ടി സ്നേഹിക്കുന്നവരെ… കാത്തിരിക്കുന്നവരെ….
ഇന്ദ്രനു വേണ്ടി ജീവൻ വെടിയുന്നവരെ…

ഈ മൂന്ന് വർഷക്കാലം ഈ ഭൂമിയിൽ അവനുണ്ടാകുമോന്നറിയാതെ
കാത്തിരിപ്പ് വൃർത്ഥമായ കാത്തിരിപ്പ്…

ഇന്ദ്രൻ ഏകിയ ശൂന്യത ശരിക്കും മരണത്തിൻ താഴ്‌വരയായിരുന്നു
‘യദു കിതച്ചു എന്നിട്ടും ഒരു തുള്ളി കണ്ണുനീർ ആ കണ്ണിൽ ഉണ്ടായില്ല.

നീഎന്നില്‍ നിന്നും ഒരുപാടകലെ..”–നീ എന്റെ അരികില്‍ ഉണ്ടായിട്ടു കൂടി.. അങ്ങനെയാണ് എന്റെ മനസ്സ് എപ്പോഴും ചിന്തിക്കുന്നത്

എന്താണങ്ങനെ എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല…..

ഇന്ദ്രൻ അവളെ നോക്കി കാണുകയായിരുന്നു തന്നെ പ്രാണൻ വെടിഞ്ഞു സ്നേഹിക്കുന്ന തൻ്റെ പെണ്ണിനെ…

ഒരു പാട് കുറുമ്പുമായി നടന്നവൾ ഇന്നാ മുഖത്ത് പ്രണയം നല്കിയ നിർവികാരം മാത്രം

ഇന്ദ്രൻ ജീവനോടെയുണ്ടോന്നു പോലും അറിയാതെ കാത്തിരുന്ന രണ്ടു പേർ ഇന്ദ്രൻ്റെ സർവ്വവും അവരുടെ കാല്ക്കീഴിൽ അടിയറവു വെച്ചിരിക്കുന്നു അവർക്കു വേണ്ടെങ്കിൽ ഇന്ദ്രനീ ജീവിതം ആവശ്യമില്ല…..

ആരെക്കാളും കടപ്പാട് നിന്നോടാണ് ഇന്ദ്രൻ്റെ പുണ്യമാണ് നീ….
എൻ്റെ അമ്മയ്ക്കായി നീ ചെയ്ത ത്യാഗം ആ വയറ്റിൽ പിറന്നിട്ടും ഒരു കടമയും ചെയ്യാത്ത പാപിയാണ് ഞാൻ

ഈ മകനെ കാണണ്ട എന്നു പോലും പറഞ്ഞു….

അപ്പോഴാണ് അഖിൽ അങ്ങോട്ടു വന്നത് രണ്ടു പേരും ഇവിടുണ്ടായിരുന്നോ ആ പെൺകൊച്ച് ഇന്ദ്രേട്ടനെ അന്വേഷിക്കുന്നുണ്ടായിരുന്നു.ഇന്ദ്രൻ്റെ മുഖത്തൊരു വെപ്രാളം കണ്ടു…..

എന്നിട്ട് എവിടെ അമ്മു

ഐസിയുവിന് മുൻപിലുണ്ട് അഖിൽ പറഞ്ഞു

ഇന്ദ്രൻ ധൃതിയിൽ ഐസിയൂ വിനടുത്തേക്ക് പോയി

യദുവിനെ ഒന്നു നോക്കിയതു കൂടിയില്ല
പിന്നെയും …പിന്നെയും ആഴത്തിൽ മുറിവേല്പ്പിക്കുകയാണല്ലോ ഇന്ദ്രാ

അല്ലെങ്കിൽ അയാളു പോകുന്നതിനെന്തിനാ ഞാൻ വേദനിക്കുന്നത്
ഇന്ദ്രൻ അയാളുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ ഇനി യാദവി പിന്നാലെ പോകില്ല

യാദവി റൂമിലേക്ക് പോയി ഫ്രഷായിട്ട് ഇറങ്ങി ജീൻസും ഷർട്ടും ആണ് വേഷം ഫോണുമെടുത്ത് ഇറങ്ങി
ഐ സി യൂവിനടുത്തേക്ക് പോകാൻ മടി തോന്നി. പിന്നെ ഓർത്തു താനെന്തിനു മടിക്കണം താൻ ഒരു തെറ്റും ചെയ്തിട്ടില്ല

അവൾ ഐ സി യു വി നടുത്തേക്ക് പോയി.ദൂരെ നിന്നേ കാണാമായിരുന്നു ഇന്ദ്രെൻ്റെ കൈ പിടിച്ച് നില്കുന്ന അവളെ ചെറിയ കുശുമ്പ് തോന്നി’ തനിക്കെന്താ എന്തെങ്കിലും കാട്ടട്ടെ.

യദു ഐസിയുവിനു സൈഡിലുള്ള ചെയറിൽ ഇരുന്നു’ നോക്കരുതെന്നു വിചാരിച്ചാലും അവൾ അവരെ ആരും അറിയാത്ത വിധത്തിൽ നോക്കുന്നുണ്ടായിരുന്നു.

കുശുമ്പി…. ഇതു കണ്ടോണ്ടിരുന്ന ഇന്ദ്രൻ്റെ കണ്ണിൽകുസൃതി തോന്നി.

യാദവി, ഇന്ദ്രൻ ഐ സി യൂ വിൽ നിന്ന് നേഴ്സ് വന്നു രണ്ടു പേരെയും വിളിച്ചു.

യദു വേഗം അങ്ങോട്ടു ചെന്നു ഇന്ദ്രനും പെൺകുട്ടിയും ഒന്നിച്ചാണ് കയറിയത്

അപ്പോൾ നേഴ്സ് പറഞ്ഞു ഇന്ദ്രനും യാദവിയും മാത്രം കയറിയാൽ മതി പേഷ്യൻ്റ് പ്രത്യേകം പറഞ്ഞിട്ടുണ്ട്
ശരി എട്ടാ ഞാൻ പുറത്തുണ്ടാകും പെൺകുട്ടി പറഞ്ഞു ശരിയെന്ന് പറഞ്ഞ് ഇന്ദ്രൻ അകത്തോട്ട് പോയി

മൈഥിലിക്ക് നല്ല മാറ്റമുള്ളതുപോലെ തോന്നി എന്തൊക്കെയായാലും മകനെ കണ്ടപ്പോഴുള്ള മാറ്റമാണ്
ആൻ്റീ ഉഷാറായല്ലോ യദു അവരുടെ നെറ്റിയിൽ തലോടിക്കൊണ്ട് ചോദിച്ചു.

ങാ…നീയൊന്നു മാറിക്കേ ഞാനെൻ്റെ പുന്നാര മകനെ കൺകുളിർക്കെയൊന്നു കാണട്ടെ ഇനി ഇവിടുന്ന് മുങ്ങിയാൽ തമ്പുരാൻ എപ്പോ പൊങ്ങുമെന്ന് പറയാൻ പറ്റില്ല
അതിലെ പരിഹാസം ഇന്ദ്രനു മനസ്സിലായി

അമ്മേ…
ട്രോൾ ഞാൻ വരവു വച്ചു പോരെ

വഴക്കു പറയാനാണേലും അമ്മ മിണ്ടിയല്ലോ ഇന്ദ്രന് അതൃമതിയായിരുന്നു
അവൻ മൈഥിലിയിലൂടെ അടുത്തേക്ക് നിന്നു ഇപ്പോൾ യദുവും ഇന്ദ്രനും തൊട്ടുരുമ്മിയാണ് നില്ക്കുന്നത്

യദു അത് അറിഞ്ഞതേയില്ല ഇന്ദ്രൻ്റെ ശ്രദ്ധ അമ്മയിലായിരുന്നു

മൈഥിലിക്ക് ഇതുകണ്ടപ്പോൾ മനസ്സുനിറഞ്ഞു എന്നും ഇങ്ങനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ

നിനക്കിതാരാണെന്ന് അറിയുമോ യദു വിനെ ചുണ്ടി മൈഥിലി ചോദിച്ചു.
ഇതോ… എൻ്റെ എല്ലാം അവളെ ചേർത്തു പിടിച്ച് പറഞ്ഞു

ഫാ…..ഒരാട്ടായിരുന്നു മൈഥിലിയിൽ നിന്നുണ്ടായത്
എല്ലാം.. അതു പറയാൻ എന്തു.യോഗ്യാതയാണെടാ നിനക്കുള്ളത് അപ്പോൾ പുറത്തുള്ളതോ അവളേതാ

ഇതെന്തു കൂത്താണ്…
അമ്മയ്ക്കും തുടങ്ങിയോ സംശയം

ഇന്ദ്രന് ദേഷ്യം വരുന്നുണ്ടായിരുന്നു.

യദുവിന് മനസ്സിലായി ആൻ്റി ഇന്ദ്രനെ വിസ്തരിക്കാനുള്ള പുറപ്പാടാണെന്ന് അതു കേൾക്കാൻ യാതൊരു താല്പര്യവും തോന്നിയില്ല.

ആൻ്റി ഞാൻ പുറത്തു പോകുവാ യദു പറഞ്ഞു എങ്ങോട്ട് ഇവിടെ നില്ക്ക് ഒരിടത്തും പോകുന്നില്ല.
യാദവിയെ നോക്കിട്ട് മൈഥിലി പറഞ്ഞു

ആദ്യം നിനക്കിട്ടാ ഒരെണ്ണം തരേണ്ടത്.ഇവനെ അവളുടെ കൂടെ കണ്ടപ്പോൾ നീ നോക്കി നിന്നു പെണ്ണാണെങ്കിൽ ഒന്നു പൊട്ടിക്കണമായിരുന്നു. ഞാനീ കിടപ്പായിപ്പോയി അല്ലേൽ കാണാമായിരുനു.

ഇന്ദ്രനെ ദഹിപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു

അയ്യോ ഇവിടുന്ന് കിട്ടി ബോധിച്ചിരിക്കുവാ യക്ഷി എന്നെ കൊന്നില്ലെന്നെയുള്ളു പല്ല് ഒരെണ്ണം പോയെന്നാ തോന്നുന്നെ ഇനി അമ്മയുടെ അടുത്തു നിന്നും താങ്ങാനുള്ള ശേഷിയില്ല

മൈഥിലിക്ക് അൽഭുതമായി യദുവിന് ആൻ്റിയെ നോക്കാൻ ചളിപ്പായി അവൾ കുനിഞ്ഞു നിന്നു.
മിടുക്കി ഒന്നെ കൊടുത്തുള്ളോ കൊടുക്കാമായിരുന്നില്ലേ ഈ ആൻ്റിക്കുകൂടി വേണ്ടീട്ട്

ഓ പറഞ്ഞു കൊടുക്ക് ഇവളാണേൽ പഠിച്ച കരാട്ടേ എൻ്റെ നെഞ്ചത്ത് പ്രാക്ടീസ് ചെയ്യണ പോലെയാ എനിക്കു തോന്നുന്നെ

മൈഥിലി യദു വിനെ നോക്കിയപ്പോൾ കല്ലിച്ച മുഖത്തോടെ നില്ക്കുന്നതായിട്ടാ അവർക്ക് തോന്നിയത്

കണ്ണനെന്തു ന്യായീകരണം പറഞ്ഞാലും അവൾ താണ്ടിയ കഥന പർവ്വത്തോളം വരില്ല. അവളുറങ്ങതെ കരഞ്ഞു തീർത്ത ദിനങ്ങൾ അതോർത്താൽ ഇന്നും നെഞ്ചു പൊടിയും

നിൻ്റെ ആരാണ് പുറത്തിരിക്കുന്ന പെൺകുട്ടി മൈഥിലി ചോദിച്ചു.

യദു വേഗം ആൻ്റീ ഞാൻ പോകുന്നു ശാഠ്യത്തോടെ ഡോറിനടുത്തേക്ക് നീങ്ങി
അവൾക്കതൊന്നും കേൾക്കണമെന്നു തോന്നിയില്ല

ടീ ഇവിടെ വാടി ഇന്ദ്രൻ പിന്നാലെ പോയി അവളെ പൊക്കി എടുത്ത് അമ്മയുടെ അടുത്ത് നിർത്തി
ഇയാൾക്കിതെന്തു ഭ്രാന്താണോ യദുവിൻ്റെ കണ്ണ് മിഴിഞ്ഞു

കോടതി സമക്ഷം മൈഥിലി വക്കീലിൻ്റെ അടുത്ത് കൊല്ലാൻ കൊടുത്തിട്ടു മുങ്ങാമെന്നു കരുതിയോ???
അവൻ അവളെ കണ്ണടച്ച് കാണിച്ചു……

കണ്ണാ പറയുന്നുണ്ടോ?? ആരാ അവൾ നീ ഇത്രനാളും എവിടെയായിരുന്നു. നീ കാരണം യദുവിൻ്റെ അച്ഛനെപ്പോലും തെറ്റിദ്ധരിച്ചു. അതു കേട്ടപ്പോൾ യദു വിനും സങ്കടമായി….

അവൾ….. ശ്രാവന്തിക ഞങ്ങൾ കുറച്ചു പേരുടെ അമ്മു….
ആരോരുമില്ലാത്തവൾ

അങ്ങനെ പറയാൻ കഴിയില്ല ഞാനുണ്ട് അവളെ സ്നേഹിക്കുന്ന കുറച്ചു പേരുണ്ട്

അമ്മയ്ക്ക് ശേഷാദ്രി സാറിനെ അറിയാമല്ലോ അദ്ധേഹത്തിൻ്റെ കൂടെയായിരുന്നു കഴിഞ്ഞ മൂന്ന് വർഷവും

മൈഥിലിക്ക് അത്ഭുതമായി ഞാൻ ട്രസ്റ്റിൻ്റെ ഓഫീസിൽ വിളിച്ചിരുന്നു നീ അവിടെ ഉണ്ടോന്നറിയാൻ

ഞാൻ ഇവിടുള്ളത് ആരുമറിയണ്ടാന്ന് പറഞ്ഞേല്പ്പിച്ചിരുന്നു

ക്ഷമിക്കമ്മേ എൻ്റെ സിറ്റ്വേഷന്സ് അങ്ങനെയായി ഞാനൊക്കെപ്പറയാം പിന്നീട് അമ്മയ്ക്ക് സുഖായി വീട്ടിലെത്തുമ്പോൾ

അപ്പോൾ ആ കുട്ടി അതാരാ
മൈഥിലി പിന്നെയും ചോദിച്ചു.

ബാംഗ്ലൂരുള്ള ക്യാൻസർ സെൻ്ററിൽ വച്ചാണ് ആദ്യമായി അവളെ കണ്ടത്
കണ്ണാ എന്തായിപ്പറയണത് യദുവും അവനെ നോക്കി

അമ്മൂ ക്യാൻസർ പേഷ്യൻ്റാണ്
യദുവിൻ്റെ ഹൃദയം നടുങ്ങി. ഈശ്വരാ അറിയാതെ ആണെങ്കിലും അതിനോട് ദേഷ്യം തോന്നിയല്ലോ

ശേഷാദ്രി സാറിൻ്റെ ട്രസ്റ്റാണ് അവളുടെ സംരക്ഷണവും ചികിത്സയും
അപ്പോൾ അവളുടെ കുടുംബം
മൈഥിലി ചോദിച്ചു.

ആരുമില്ല അനാഥാലയത്തിലാ വളർന്നത് പഠിച്ച ക്ലാസുകളിലെല്ലാം അവളൊന്നാമതാ പാട്ടും നൃത്തവും എല്ലാം കൈയ്യിലുണ്ട്.

നീ റൂമിൽ കണ്ടത് അവൾ വേദന സഹിക്കാതെ എന്നെ കെട്ടിപ്പിടിച്ചതാ
എൻ്റെ കൂടെപ്പിറപ്പിനെ പോലെയാടി അല്ലാതെ ഇന്ദ്രൻ നിന്നെ മറന്നൂന്ന് കരുതിയോ

കണ്ണാ അതിൻ്റെ ട്രീറ്റ്മെൻ്റൊക്കെ എങ്ങനെയാ

ക്യാൻസറിൻ്റെ തുടക്കമാണ് ശേഷാദ്രി സാറിൻ്റെ ജീവനാ ഇവൾ
അദ്ദേഹത്തിനും ആരും ഇല്ലല്ലോ ഏറ്റവു നല്ല ട്രീറ്റ്മെന്നാണ് അദ്ദേഹം ഏർപ്പാടാക്കിയിരിക്കുന്നത്.

അടുത്ത മാസം ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകുകയാണ്.

ഇപ്പോൾ നിങ്ങളുടെയൊക്കെ സംശയങ്ങൾ തീർന്നോ
ഇനി എല്ലാം വീട്ടിൽ പോയിട്ട് വിശദമായി പറഞ്ഞു തരാം

യദു ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു.

അതേ ആ കുട്ടിയോടുള്ള ദേഷ്യമേ പോയുള്ളു അല്ലാതെ ഇന്ദ്രൻ കാട്ടിക്കുട്ടിയതിനൊക്കെ ആരു ക്ഷമിച്ചാലും ഞാൻ ക്ഷമിക്കില്ല യദു പറഞ്ഞു

ദാ !!..കിടക്കണു ഈ പുല്ലിന് ഇനി എങ്ങനാ ഒന്നു മനസ്സിലാക്കി കൊടുക്കുന്നെ
ഡോക്ടർ രാജേഷ് കയറി വന്നു ചെക്കപ്പ് കഴിഞ്ഞതിനു ശേഷം പറഞ്ഞു ഇനി റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം
ഒരാഴ്ച കിടക്കണം എന്നാ ശരിയെന്നു പറഞ്ഞ് ഡോക്ടർ പോയി

മൈഥിലിയെ റൂമിലേക്ക് മാറ്റി നല്ല വിസ്താരമുള്ള റൂമായിരുന്നു നന്നായി കാറ്റും വെളിച്ചവും കിട്ടുന്നു ‘ഐ സി യു വിൽ കിടന്നിട്ട് ഈ റൂമിലെത്തിയതും ഒരാശ്വാസം ആയി മൈഥിലിക്ക് –

അമ്മുനെ അടുത്തു വിളിച്ചു മൈഥിലി

മോളേ ഏറ്റവും സ്നേഹത്തോടെയുള്ള വിളിയിൽ അവൾ കരഞ്ഞു ‘കരയണ്ടാട്ടോ ഈ അമ്മയുണ്ടാവും കൂടെ കേട്ടോ
ദാ പിന്നെ ഇവളും യദുവിനെ കാട്ടി പറഞ്ഞു

യദു അവളുടെ കൈയ്യിൽ പിടിച്ചു.
യദുന് എൻ്റടുത്ത് ദേഷ്യമായിരുന്നു അല്ലേ

ഏട്ടൻ ഏതു നേരവും നിങ്ങൾ രണ്ടു പേരുടേയും കാര്യം പറയൂമായിരുന്നു …ഫോട്ടോസ് കാണിച്ചു തരുമായിരുന്നു

നിങ്ങളുടെ പ്രണയകഥ എനിക്കറിയാം ട്ടോ നന്നായി വിഷമിച്ചു അല്ലേ
സാരമില്ല ഇനി ഏട്ടൻ എങ്ങും പോവില്ല

യാദവി പെട്ടെന്ന് മുറിക്ക് പുറത്തിറങ്ങി ഇന്ദ്രൻ പിന്നാലെ പോയി
യദുവിൻ്റെ കണ്ണിപ്പോൾ പെയ്തോണ്ടിരിക്കുകയാണ്

അവൻ അവളുടെ കൈയ്യിൽ പിടിച്ചു

എനിക്ക് കുറച്ചു നേരം തനിച്ചിരിക്കണം പ്ലിസ് കൈയ്യിൽ നിന്ന് വിട്
ഇത്രനാളും തനിച്ചായിരുന്നില്ലേ ഇനി ഈ കൈ ഞാൻ വിടില്ല

അവളെയും കൊണ്ട് റൂമിലേക്ക് പോയി
റൂമിൻ്റെ ഡോർ അടച്ചു

യാദവി ശരിക്കും വിയർത്തു
ഇന്ദ്രാ ഡോർ തുറക്ക്
എത്ര നാളായെടി ഇങ്ങനെ ചേർന്നു നിന്നിട്ട്

താനൊന്നു മാറിയെ എല്ലാരേയും ഉപേക്ഷിച്ച് പോയിട്ട് ഇപ്പോൾ വന്നിരിക്കുന്നു
എനിക്കാരേയു കാണേണ്ട
ശരി വരാൻ കഴിഞ്ഞില്ല ഒന്നു വിളിക്കാല്ലോ ഇത്രയും ഉരുകുമായിരുന്നോ

ഇതെന്തോന്നാടി ഒരുമാതിരി ന്യൂസ് ചാനലുകളിലെ അന്തി ചർച്ച പോലെ കലപില കലപില…..

ഒരു സ്ത്രീ എന്താണെന്നു തനിക്കറിയോ
അവൾ തൻ്റെ പുരുഷനിൽ നിന്നാഗ്രഹിക്കുന്നത് സുരക്ഷിതത്വവും പിന്നെ സ്നേഹിക്കപ്പെടുന്നു എന്ന തോന്നലും ഞാൻ ഈ കൈകളിൽ സുരക്ഷിതയാണെന്നുള്ള വിശ്വാസവുമാ ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്

വിജയത്തിലും പരാജയത്തിലും ദൃംഖത്തിലും അവൾക്ക് ആദ്യം ആശ്രയിക്കാൻ പറ്റുന്ന ശക്തികേന്ദ്രം
അവളിൽ നൊമ്പരം നിറഞ്ഞു
നിയെന്നെ മനസ്സിലാക്കിയതേയില്ല

നിനക്കറിയില്ലേ ഞാനെത്ര മാത്രം നിന്നെ സ്നേഹിക്കുന്നുവെന്ന്
നിനക്കെന്നെ വേണ്ടെങ്കിൽ പറയ്
ഞാൻ പിന്നെ വരില്ല നിൻ്റെ വഴിയിൽ ഇന്ദ്രൻ പറഞ്ഞു

എന്നാൽ ശരി പൊയ്ക്കോ അവനെ തള്ളി മാറ്റി
അവൻ അവളുടെ കൈയ്യിൽ പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടു.

എന്താ ഈ കാണിക്കുന്നെ പറഞ്ഞു തീരുന്നതിന് മുൻപേ ആ ചുണ്ടവൻ സ്വന്തമാക്കിയിരുന്നു

അവൻ്റെ കൈ ഇടുപ്പിൽ അമർന്നു അയ്യോ കൊന്നേ താഴെ കിടന്ന് നിലവിളിക്കുന്ന ഇന്ദ്രനെ അവൾ കണ്ണുരുട്ടി കാണിച്ചു.

ടീകോപ്പേ കുറേയായി സഹിക്കുന്നു അവൻ എഴുന്നേല്ക്കാൻ പാടുപെട്ടു കൊണ്ട് പറഞ്ഞു

തന്നെക്കൊണ്ടിനി ഒന്നിനും കൊള്ളില്ലെന്നു തോന്നി

ടീ പിശാശേ നിനക്കു കൊച്ചുങ്ങളെയൊന്നും വേണ്ടേടി

എന്നെയിനി ഒന്നിന്നും കൊള്ളത്തില്ലേ

എന്നൊ ഇനി അച്ഛാന്ന് ആരും വിളിക്കില്ല.

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8

ഇന്ദ്രധനുസ്സ് : ഭാഗം 9

ഇന്ദ്രധനുസ്സ് : ഭാഗം 10

ഇന്ദ്രധനുസ്സ് : ഭാഗം 11

ഇന്ദ്രധനുസ്സ് : ഭാഗം 12

ഇന്ദ്രധനുസ്സ് : ഭാഗം 13

ഇന്ദ്രധനുസ്സ് : ഭാഗം 14

ഇന്ദ്രധനുസ്സ് : ഭാഗം 15

ഇന്ദ്രധനുസ്സ് : ഭാഗം 16