Sunday, October 6, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 16

നോവൽ
******
എഴുത്തുകാരി: ബിജി

ഇന്ദ്രൻ….
അവൾ ചുണ്ടനക്കി ഇന്ദ്രൻ ഐ സി യു വിനടുത്തേക്ക് വരുന്നു…

ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരിക്കുന്നു
അവൻ ആരെയും ശ്രദ്ധിച്ചില്ല.

ഇത്ര അടുത്തുണ്ടായിട്ടും അവളുടെ മുഖത്തേക്ക് ഒന്നു നോക്കിയതു കൂടിയില്ല

ഇന്ദ്രൻ തനിച്ചായിരുന്നില്ല കൂടെ ഒരു യുവതിയെ ചേർത്തു പിടിച്ചിരിക്കുന്നു. ഏകദേശം ഇരുപത്തി ഒന്ന് ഇരുപത്തിരണ്ട് വയസ്സുള്ള പെൺകുട്ടി….

ഐ സി യൂ വിൻ്റെ ഡോർ ഓപ്പണായി ഡോക്ടർ രാജേഷ് ഇറങ്ങി വന്നു. യാദവിയുടെ അടുത്ത് വന്നിട്ട് പറഞ്ഞു പേഷ്യൻൻ്റ് കണ്ണുതുറന്നു അപകടനില തരണം ചെയ്തു ഇനി പേടിക്കാനില്ല കുട്ടി പോയി കണ്ടോള്ളൂ കൂടുതൽ സ്ട്രെയിൻ എടുപ്പിക്കരുത് ……

ഇതെല്ലാം കേട്ടുകൊണ്ട് ഇന്ദ്രൻ അവിടെ നില്പ്പുണ്ടായിരുന്നു. അവൻ ഡോക്ടറി നടുത്തേക്കു വന്നു.

ഞാൻ ഇന്ദ്രൻ അകത്തു കിടക്കുന്നത് എൻ്റെ അമ്മയാണ്
ഇപ്പോഴെങ്ങനെയുണ്ട് അമ്മയ്ക്ക്??

ഡോക്ടർ ഇന്ദ്രനെ ഒന്നു നോക്കി അയാളുടെ കണ്ണൊന്നു തിളങ്ങി
ഇന്ദ്രധനുസ്സ് അല്ലേ!!

അതേ ഡോക്ടർ
ഞാൻ താങ്കളുടെ ഒരു ആരാധകനാണ്

ഇന്ദ്രൻ പുഞ്ചിരിച്ചു കൊണ്ട് ഡോക്ടർക്ക് ഷേക് ഹാൻഡ് നല്കി.

യദു ശ്വാസമടക്കിപ്പിടിച്ച് നില്ക്കുകയായിരുന്നു കാരണം ഇന്ദ്രൻ തൊട്ടടുത്ത് മൂന്ന് വർഷത്തിനു ശേഷം അവനെ തലയുയർത്തി നോക്കാനുള്ള ത്രാണി അവൾക്കില്ലായിരുന്നു.

കണ്ടമാത്രയിൽ ഓടിച്ചെന്നിരിക്കും ആ നെഞ്ചിൻ്റെ തണലിൽ ഒളിച്ചിരിക്കും.

പക്ഷേ ഒന്നിനും മുതിരാതെ ജഢം മാതിരി അവിടെ നിന്നു.

ചിലപ്പോള്‍ തോന്നും നിന്നെ മറന്ന് എന്‍റെ പ്രാണനെ ഈ മുറിയുന്ന നോവില്‍ നിന്ന് രക്ഷപെടുത്തിയാലോ എന്ന്, പക്ഷേ എന്നെക്കൊണ്ട് അതിനും ആകുന്നില്ലല്ലോ…

നീയില്ലാതെ വന്നാല്‍ എന്നില്‍ അവശേഷിക്കുക വലിയൊരു നിശബ്ദത മാത്രമാകും, ഒരുപക്ഷേ ഒരിക്കലും എനിക്കതിനെ മറികടകാന്‍ കഴിഞ്ഞു എന്നു വരില്ല.

ഇന്ദ്രൻ ചേർത്തു പിടിച്ചിരിക്കുന്ന ആ പെൺകുട്ടി യദു അസ്വസ്ഥയായി
അതിലേറെ തന്നെ വിഷമിപ്പിക്കുന്നത് ഇന്ദ്രൻ്റെ മൗനമാണ്
ഒന്നു നോക്കിയിരുന്നെങ്കിൽ
ഇനി ഇവിടെ നിന്നാൽ താൻ വീണു പോകും എവിടെങ്കിലും ഓടി ഒളിക്കണം ആരും കാണാതെ…

ഈ വീര്‍പ്പുമുട്ടല്‍ അസ്സഹനീയം തന്നെ, ഇതെന്തൊരു വിധിയാണ്….നിന്നെ ഓര്‍ത്ത് ഓര്‍ത്ത് തപിയ്ക്കുക, ഹൃദയം നുറുങ്ങുന്ന നോവുമായി ചിരിയ്ക്കുക, ശ്വാസം നിലയ്ക്കുമെന്ന് തോന്നുമ്പോഴും നിര്‍വ്വികാരയായി ഇരിയ്ക്കുക.

മൈഥിലി ഇന്ദ്രൻ്റെഅമ്മയാണല്ലേ ഇപ്പോൾ കുഴപ്പമില്ല പോയി കണ്ടോളൂ അധികം സംസാരം വേണ്ട കേട്ടല്ലോ
ഡോക്ടറുടെ സംസാരമാണ് ചിന്തകൾക്ക് വിരാമമിട്ടത്.

ഇന്ദ്രനും കൂടെ വന്ന പെൺകുട്ടിയും ഐസിയുവിന്നുള്ളിലേക്ക് കയറിപ്പോയി
ആൻ്റിക്കു സുഖമായല്ലോ അതുമതി യദു നെടുവീർപ്പെട്ടു. ഇനി തൻ്റെ ആവശ്യം ഇവിടെ ഇല്ല
തനിക്കു പോകാനുള്ള നേരമായി

ആൻ്റിയെ ഒന്നു കാണണമെന്നുണ്ടായിരുന്നു സാരമില്ല ആൻ്റി സുഖമായിരുന്നാൽ മതി ഇനിയിപ്പോൾ ഇന്ദ്രനും എത്തി ആൻ്റി സന്തോഷവതിയാകും

താൻ മാത്രം ഇത്രനാളും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ….ആ കാത്തിരിപ്പിനും.. എല്ലാം അവസാനിച്ചു. അവൾ കൈയ്യിലിരുന്ന കർചീഫെടുത്ത് മുഖമൊന്നമർത്തി തുടച്ചു.

ഐ സി യു വിൻ്റെ കോറിഡോറിൽ ഗായത്രിയും മണി ചേട്ടനും അഖിലേട്ടനും സംസാരിച്ചോണ്ട് നില്ക്കുന്നുണ്ടായിരുന്നു അവൾ ഗായത്രിയുടെ കൈപിടിച്ചു പോകാം

ആ സമയം ഐസിയുവിൻ്റെ വാതിൽ തുറന്നു നേഴ്സ് പുറത്തോട്ടു വന്നു ആരാ യാദവി പേഷ്യൻൻ്റ് വിളിക്കുന്നു

പോകാൻ തുനിയുകയായിരുന്ന യദു ഒന്നു നിന്നു.പിന്നെ ഐസിയുവിനുള്ളിലേക്ക് കയറി

ഐസിയൂവിൻ്റെ ഡോർ തുറക്കുന്നതു കണ്ട് ഇന്ദ്രനൊന്നു നോക്കി യാദവിയും അതേനേരത്തിൽ അവനെയൊന്നു നോക്കി യദു അപ്പോൾത്തന്നെ ദൃഷ്ടി മാറ്റി മൈഥിലിയുടെ അടുത്തേക്ക് നീങ്ങി

അവൾ കരഞ്ഞോണ്ട് ആ കൈ പിടിച്ചു എന്നിട്ട് ആ കൈയ്യിൽ ഉമ്മ കൊടുത്തു. ഞാനെന്തു പേടിച്ചെന്നറിയുമോ??

പറഞ്ഞാൽ അനുസരണയില്ലല്ലോ അതെങ്ങനാ എന്നോട് സ്നേഹമില്ലല്ലോ അവൾ ചുറ്റും ആരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് നോക്കാതെ കൊച്ചു കുട്ടികളെപ്പോലെ പതം പറഞ്ഞു കൊണ്ടിരുന്നു.

ആഹാ ഇവിടിരുന്നു കരയാനാണോ വിളിപ്പിച്ചത്
ഡോക്ടർ രാജേഷ് അങ്ങോട്ടേക്ക് വന്നു

രണ്ടു ദിവസം വെള്ളം പോലും കുടിക്കാതെ ഐസി യു വിന് മുന്നിൽ കാവലായിരുന്നു. ഇപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്
ഇതു കേട്ട മൈഥിലി വേദനയോടെ അവളെ നോക്കി

പാറിപ്പറന്ന മുടിയും കരഞ്ഞു ചുവന്ന കണ്ണും ഉറക്കവും ആഹാരവും ഇല്ലാത്തതിൻ്റെ ക്ഷീണവും പാവം കുട്ടി ഒരു പാട് അനുഭവിച്ചു.

എൻ്റെ മകൾ ഗർഭപാത്രത്തിൽ ഇടം നല്കിയില്ലെങ്കിലും എൻ്റെ മകൾ മൈഥിലിയുടെ ക്കണ്ണാന്നു നിറഞ്ഞു.

ഇന്ദ്രനെ പെട്ടെന് കണ്ടപ്പോൾ ഒന്നു ഞെട്ടിയെങ്കിലും ഈ സമയമത്രയും അവർ അവനോട് ഒരു വാക്കു കൂടി ഉരിയാടിയിട്ടില്ല അവൻ നില്ക്കുന്നിടത്തേക്ക് നോക്കിയതുമില്ല.

മൈഥിലിയുടെ കണ്ണ് നിറയുന്നത് കണ്ടതും ആൻ്റി വേണ്ട യദുവിന് ദേഷ്യം വരും കേട്ടോ
അതു കേട്ടതും വരണ്ട ചിരി ഉണ്ടായി.

അതേ ചിരിക്കണ്ട ക്ഷീണം തോന്നിയപ്പോഴേ ഞാൻ പറഞ്ഞതാ ഹോസ്പിറ്റലിൽ പോകാമെന്ന്. കേൾക്കില്ലല്ലോ

ഈ രണ്ടു ദിവസം അനുഭവിച്ച വിഷമങ്ങൾ പറഞ്ഞു തീർക്കുകയായിരുന്നു….

ആ അമ്മയും മകളും അവരുടേതായ ലോകത്തായിരുന്നു. ചുറ്റും നടക്കുന്ന തൊന്നും അവർ ശ്രദ്ധിക്കുന്നതേയില്ല.

ഇന്ദ്രൻ അക്ഷമനായി ഐസിയുവിൽ വന്നതുമുതൽ അമ്മയെ വിളിക്കുന്നതാ ഒന്നു നോക്കുന്നതു കൂടിയില്ല.
അമ്മേ ….

ഇപ്പോഴെങ്ങനുണ്ട്???
ചത്തില്ല ….

മൈഥിലി മറുപടി പറഞ്ഞു

ഇനി തനിക്കു പോകാൻ നേരമായി അവർ അമ്മയും മകനും സംസാരിക്കട്ടെ. എത്ര കാലത്തിനുശേഷം കാണുന്നതാ ഞാനിവിടെ നിന്നാൽ ബുദ്ധിമുട്ടാകും ആൻറീ എന്നാൽ ഞാനിറങ്ങട്ടെ ഗായു എന്നെ കൊണ്ടുപോകാൻ വന്നിട്ടുണ്ട്

കണ്ണിൽ കടലോളം കണ്ണീർ ഇരച്ചുകയറുന്നു എങ്കിലും കണ്ണുനിറഞ്ഞ് തൂവാതിരിക്കാൻ കിണഞ്ഞ് പരിശ്രമിച്ചു.

എന്നെ ഈ അവസ്ഥയിൽ തനിച്ചാക്കി പോകുകയാണോ മൈഥിലി ചോദിച്ചു.

പൊയ്ക്കൊള്ളു ഇനി ഇവിടെ ഞാൻ മതി

ആ ശബ്ദം കേട്ടിടത്തേക്ക് യദു നോക്കി ഇന്ദ്രൻ്റെ കൂടെ വന്ന പെൺകുട്ടി

അതിസുന്ദരിയാണൾ വലിയ കണ്ണുകളിൽ കരിയെഴുതിയിരിക്കുന്നു നീണ്ടുയർന്ന നാസിക റോസാപ്പൂ ദളം പോലെയുള്ള ചുണ്ട്. മുട്ടൊപ്പമുള്ള മുടി ആരെയും ഭ്രമിപ്പിക്കുന്ന സൗന്ദര്യം

ചുരിദാർ ആണ് വേഷം
യദു അവളോടൊന്നും മിണ്ടിയില്ല.

ആൻ്റീ ഞാൻ ഇറങ്ങുവാ…

ഡോക്ടർ പറയുന്നതുപോലെ കേൾക്കണം മരുന്നൊക്കെ കഴിക്കണം ആഹാരവും സമയത്ത് കഴിക്കണം

മൈഥിലിയോട് അത്രയും പറഞ്ഞിട്ട് അവരുടെ നെറ്റിയിലൊരു ഉമ്മ കൊടുത്തു. ഒന്നും മിണ്ടാതെ അവൾ ഡോറിനടുത്തേക്ക് പോയി

നില്ക്…
മൈഥിലി വിളിച്ചു ക്ഷീണിതയാണെങ്കിലും ഉറച്ച ശബ്ദം
യദു തിരിഞ്ഞു നോക്കാതെ നിന്നു

മൂന്നു വർഷം മുൻപ് ഞാൻ വിളിക്കാതെ എൻ്റെ കൂടെ വന്നവളല്ലേ അന്നെന്തിനു വന്നതാ

മൈഥിലിയുടെ ആയുസ്സു നീട്ടീത്തരാൻ അല്ലേ കാവലായി കൂടെ നിന്നില്ലേ കഴിഞ്ഞ ദിവസവും എൻ്റെ ജീവനു വേണ്ടി രാപ്പകലില്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ചില്ലേ.

ജീവൻ കിട്ടിയെന്നറിഞ്ഞപ്പോൾ നിന്നെ കാണാനാ ആഗ്രഹിച്ചത് എനിക്ക് നിന്നെക്കാൾ വലുതല്ല ആരും

യദുവിൻ്റെ കണ്ണിർ ഒലിച്ചിറങ്ങി അവൾ ഓടിച്ചെന്ന് ബെഡ്ഡിനരികിൽ തറയിൽ മുട്ട് കുത്തി മൈഥിലിയുടെ കൈപ്പത്തി യിൽ മുഖമമർത്തി കരഞ്ഞു.

ഇന്ദ്രൻ അമ്പരപ്പോടെ അമ്മയെ നോക്കി ഇന്നേ വരെ ഒരു വാക്കു കൊണ്ടു പോലും അവനെ വേദനിപ്പിച്ചിട്ടില്ല’

അവൻ മനസ്സിലാക്കുകയായിരുന്നു അവൻ്റെ അമ്മയെ അവൻ്റെയും കണ്ണു നിറഞ്ഞു.

ആൻ്റീ…യാദവി വിളിച്ചു.

ഇവിടിപ്പോൾ എല്ലാവരും ഉണ്ടല്ലോ ഞാൻ പൊയ്ക്കോട്ടേ സമ്മതിക്കണം
അവളുടെ വിഷമം മറ്റാരെക്കാളും അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

അലിവോടെ അവളെ നോക്കി

ഇവിടെ യാദവി മതി ബാക്കി എല്ലാർക്കും പോകാം മൈഥിലി കടുപ്പിച്ച് പറഞ്ഞു പ്ലീസ് ആൻ്റി ടെൻഷൻ അടിക്കാതെ അതും ഞാൻ കാരണം ഇപ്പോൾ റെസ്റ്റ് എടുക്ക് അവരെക്കൊണ്ട് സംസാരിപ്പിക്കുന്നതിൽ അവൾക്ക് വിഷമം തോന്നി

ശരി ഞാൻ പുറത്തുണ്ടാകും അവൾ വേഗം ഡോർ തുറന്ന് പുറത്തിറങ്ങി. ഗായത്രിയുടെ അടുത്തേക്ക് ചെന്നു മൈഥിലിക്ക് എങ്ങനുണ്ട്??

കുറവുണ്ട് യദു പറഞ്ഞു

ആരാ ആ പെൺകുട്ടി

എനിക്കറിയില്ല യദുവിന് ദേഷ്യം തോന്നി ഗായൂ നമ്മളിവിടെ മറ്റാരുടേയും കാര്യം നോക്കാനല്ല

വന്നത് ആൻ്റിയുടെ കാര്യത്തിനാണ് വേറൊന്നും അന്വേഷിക്കേണ്ട

പിന്നെ അന്വേഷിക്കേണ്ടേ ഇന്ദ്രൻ നിന്നെയൊന്നു നോക്കുന്നതു പോലും കണ്ടില്ലല്ലോ ഇത്ര നേരമായിട്ടും അവനൊന്നു മിണ്ടിയില്ലല്ലോ കൂടെ ഏതോ ഒരുത്തിയും ഗായത്രി രോഷം കൊണ്ടു
നിനക്കെന്താ അല്ലേ

കഴിഞ്ഞ മൂന്നു വർഷം ഈ അമ്മയുടെ വേദന നീ അറിഞ്ഞിട്ടുണ്ടോ

ഒരു തരത്തിലും നിന്നെ തടയാഞ്ഞത് മൈഥിലിയുടെ അവസ്ഥയ്ക്ക് നമ്മളും കാരണക്കാരാണല്ലോ എന്നോർത്തിട്ടാ.

യദുവിന് അമ്മയെ ഒന്നു പറയാൻ കഴിഞ്ഞില്ല
യദു വിഷയം മാറ്റാനായി വാ ഗായൂ എനിക്ക് വിശക്കുന്നു നല്ല ക്ഷീണം എന്തെങ്കിലും കഴിക്കണം

ഗായൂ അവളെയും കൂട്ടി ഹോസ്പിറ്റലിൻ്റെ കാൻ്റീനിലേക്ക് പോയി ‘വലിയ വിശപ്പെ ന്നൊക്കെ പറഞ്ഞിട്ട് ജ്യൂസ് മാത്രം കുടിച്ചിട്ട് ഇറങ്ങി

അതേ ഗായൂ എനിക്കൊന്നു ഫ്രഷാകണം ഞാൻ റൂമിലോട്ടൊന്നു ചെല്ലട്ടേ ഫോണും അവിടെയാ
ഞാൻ വരണോ ….വേണ്ടാന്നേ ഞാൻ ഇപ്പോൾ വരാം

മൈഥിലി ഐസിയുവിലായതു കൊണ്ട് പുറത്തൊരു റൂമെടുത്തിരുന്നു ബൈ സ്റ്റാൻഡേർസിന് ഉപയോഗിക്കാൻ ഹോസ്പിറ്റലിനോട് ചേർന്നു തന്നെയാണ്.

അവൾ ആ റൂമിനടുത്തേക്ക് പോയി

റൂം തുറന്നതും ഇന്ദ്രൻ്റെ നെഞ്ചിൽ മുഖം ചേർത്ത് കെട്ടിപ്പിടിച്ച് നില്ക്കുന്ന ആ പെൺകുട്ടി
യദു സ്തബ്ദയായിപ്പോയി ഡോർ തുറക്കുന്ന ശബ്ദം കേട്ട ഇന്ദ്രൻ യദു വിനെ കണ്ടു ഇന്ദ്രനും പെൺകുട്ടിയും അകന്നു മാറി

സോറി … യദുവിൻ്റെ ശബ്ദം ചിലമ്പിച്ചിരുന്നു.

അവൾ വേഗം ഓടി
ചുവരിനോട് ചേർന്ന് നിന്ന് കിതച്ചു.

ആത്മാവ് പൊള്ളുന്നു കത്തിയെരിയുകയാണെൻ്റെ ചിത
തനുവാകെ കൊത്തിനുറുക്കുന്ന വേദനയിൽ പൊള്ളിപ്പിടയുന്നു

എന്നെ ഇങ്ങനെ ശ്വാസം മുട്ടിയ്ക്കാതെ…

നിനക്കു വേണ്ടി ഞാന് നീറിക്കൊള്ളാം. ഞാന്.. ഞാന് മാത്രം…

വേണ്ട ഒന്നും ഓർക്കണ്ട എൻ്റെ കനവുകളല്ലാം ഒരുപിടി ചാരം എല്ലാത്തിൻ്റേയും അവസാനം ഇനി ആരും വേണ്ട.

യാദവി ഇനി ആർക്കു വേണ്ടിയും വേദനിക്കില്ല. അവൾ തൻ്റെ
മനസാന്നിധ്യം വീണ്ടെടുത്തു

അവൾ ഐ സി യൂ വിനടുത്തേക്ക് നീങ്ങി ഇതെന്താടീ കുളിക്കാൻ പോകുവാന്നു പറഞ്ഞിട്ട് കുളിച്ചില്ലേ ഇല്ല ഗായൂ ഇനി വീട്ടിൽ പോയി കുളിക്കാം

അവർക്ക് സന്തോഷമായി അവൾ വീട്ടിലേക്ക് വരുന്നെന്നറിഞ്ഞിട്ട് എന്നാ ഞാനൊന്ന് മൈഥിലിയേ കണ്ടേച്ചും വരാം ഗായൂ ആൻ്റിയെ കാണാൻ പോയി

മണിച്ചേട്ടൻ്റെ അടുത്തെത്തിപ്പറഞ്ഞു ഞാൻ വീട്ടിലൊന്നു പോകുവാ അയാൾക്കു സങ്കടമായി

കുഞ്ഞ് വിഷമിക്കേണ്ട കേട്ടോ ഒക്കെ ശരിയാവും

അതൊന്നും സാരമില്ല മണിച്ചേട്ടാ എന്നെ കാണാണ്ടായാൽ ആൻ്റി വിഷമിക്കും എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിക്കണേ

ദൂരെ കോറിഡോറിൽ നിന്ന് ഇന്ദ്രൻ തനിച്ച് ഇങ്ങോട്ട് വരുന്നു

അവനെ ഫേസ് ചെയ്യാനെ അവൾക്കു തോന്നിയില്ല പുറത്തു പോകണമെങ്കിലും അവൻ വരുന്ന വഴിയേത്തന്നെ പോകണം

അവൾ വേഗത്തിൽ അവൻ വരുന്ന വഴിയേ പോയി അവൻ അടുത്തെത്തിയതും മുഖം കുനിച്ച് വേഗത്തിൽ പുറത്തോട്ട് നടന്നു.

അവൻ പെട്ടെന്ന് അവളുടെ കൈയ്യിൽ കയറി പിടിച്ചു.

വിട് …അവൾ ശബ്ദമുയർത്തി ഝാൻസീ റാണി ഒന്നടങ്ങ് അവളെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചു.

അവൾ കൈയ്യുയർത്തി അവൻ്റെ മുഖത്തിട്ടൊരെണ്ണം കൊടുത്തു
അവൻ കവിളൊന്നു പൊത്തി

ഹൗ !!!! …പൊളിച്ചല്ലോടി….

കുസൃതിയോടെ അവളെയൊന്നു നോക്കീട്ടു പറഞ്ഞു

ഇതൊന്നു ഞാൻ പ്രതീക്ഷിച്ചതാ മൈഥിലി തമ്പുരാട്ടിയുടെ അടുത്തൂന്ന് നീ കേറി താങ്ങുമെന്ന് വിചാരിച്ചില്ല.

മയത്തിലൊക്കെതല്ലെടി
നിനക്ക് ഇനിയും ആവശ്യമുള്ള പ്രോപ്പർട്ടിയാണെന്ന് ഓർമ്മ വേണം

യദുവിന് ദേഷ്യം കൊണ്ട് കണ്ണു കാണാതായി ഒന്നാമതെ രണ്ടും കൂടി റൂമിൽ കാട്ടി കൂട്ടിയതോർത്തിട്ട് നിയന്ത്രണം വിട്ടിരിക്കുകയാണ് അപ്പോഴാ ഓഞ്ഞ വർത്തമാനം

ടോ.. താനൊന്ന് ചിരിച്ചു കാണിക്കുമ്പോഴേക്ക് തൻ്റെ പുറകേ വരുമെന്ന് കരുതിയോ

ഇനി ഇതു മാതിരി കോപ്രായങ്ങളുമായി എൻ്റെ പുറകേ വന്നേക്കരുത് മൈൻഡ് ഇറ്റ്

അവനെ നോക്കിപ്പറഞ്ഞിട്ട് മുന്നോട്ട് പോയി

കൊച്ച് അങ്ങനങ്ങ് പോയാലോ….

അതും പറഞ്ഞ് ‘അവളെ ചേർത്തു പിടിച്ചു. പെട്ടെന്നുള്ള നീക്കത്തിൽ അവളൊന്നു വിറച്ചു.

അവൻ്റെ നിശ്വാസം പിൻകഴുത്തിൽ തട്ടി അവളൊന്നു തളർന്നു ശ്വാസം വിലങ്ങി

എന്നാൽ ഇന്ദ്രൻ്റെ നെഞ്ചത്ത് മുഖം ചേർത്തു നില്ക്കുന്ന പെൺകുട്ടി മനസ്സിലേക്കു വന്നതും അവളൊന്നു കുതറി എന്നാൽ ഇരു കരങ്ങളാലും അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചതിനാൽ അവൾക്കൊന്ന് അനങ്ങാൻ കൂടി കഴിഞ്ഞില്ല. അവനൊന്നു കൂടി അവളെ തന്നിലേക്കടുപ്പിച്ചു.

നീയെന്താടീ കുളിക്കത്തുമില്ലേ അവളുടെ മുടിയിൽ മുഖം ചേർത്തിട്ട് ചോദിച്ചു അവിഞ്ഞ നാറ്റം യദുവിന് ശരിക്കും ജാള്യത തോന്നി

എന്താടി… അനങ്ങാതെ നിൽക്കുന്നെ
പുലിക്കുട്ടി കരാട്ടേയൊക്കെ മറന്നു പോയോ…

താനൊന്നു വിട്ടേ വയറിനു മുകളിലുടെ പിടിച്ചിരിക്കുന്ന കൈ തട്ടിമാറ്റി
ടി പുല്ലേ…യ്യോ എൻ്റെ കൈയ്യ്…

അവളുടെ ഒടുക്കത്തെ കരാട്ടേ

ഇന്ദ്രന് നന്നായി വേദനിച്ചെന്ന് അവൾക്ക് മനസ്സിലായി

തൻ്റെ ചൊല്പടിക്കു നില്ക്കുന്ന ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ടാകും ഇറക്കുമതി ചെയ്തിട്ടുണ്ടല്ലോ ഒന്നിനെ അങ്ങോട്ടുമതി ഇത് യാദവിയാ ഇവിടെ തൻ്റെ കളി ചിലവാകില്ല

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8

ഇന്ദ്രധനുസ്സ് : ഭാഗം 9

ഇന്ദ്രധനുസ്സ് : ഭാഗം 10

ഇന്ദ്രധനുസ്സ് : ഭാഗം 11

ഇന്ദ്രധനുസ്സ് : ഭാഗം 12

ഇന്ദ്രധനുസ്സ് : ഭാഗം 13

ഇന്ദ്രധനുസ്സ് : ഭാഗം 14

ഇന്ദ്രധനുസ്സ് : ഭാഗം 15