ഇന്ദ്ര മയൂരം : ഭാഗം 20
നോവൽ
എഴുത്തുകാരി: ചിലങ്ക
അവിടം ലൈറ്റ് പ്രകാശിച്ചതും നീലനും മയൂവും ഞെട്ടി നോക്കി… തൻറെ മുമ്പിൽ കലിയുടെ രൂപത്തിൽ നിൽക്കുന്ന ഇന്ദ്രനെ കണ്ടതും അവൻ ഞെട്ടിക്കൊണ്ട് അവനെ അങ്ങനെ നോക്കി നിന്നും.. മയൂ ആശ്വാസത്തോടെ അവനെ നോക്കി…..
അവന്റെ കയ്യികൾ തന്നെ അയഞ്ഞു.. മയൂ അവനെ തെള്ളി മാറ്റി ഇന്ദ്രനെ ഓടി കെട്ടി പിടിച്ചു…….
ഇന്ദ്രേട്ട… ഞാൻ പേടിച്ചു പോയി…..അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരഞ്ഞു. ഇന്ദ്രൻ ദേഷ്യം കൊണ്ട് വിറച്ചു.
അവന്റെ കണ്ണുകൾ ചുവന്നു…..
അവളെ തെള്ളി മാറ്റി നീലന്റെ അടുത്തേക്ക് നടന്നു.. നീലൻ തന്റെ അവസരം നഷ്ട്ട പ്പെടുത്തിയതിന്റെ ദേഷ്യം പ്രകടമായിരുന്നു… ഇന്ദ്രൻ അവന്റെ മുന്നിൽ നിന്നും.
മയൂ പേടിച്ചു കൊണ്ട് നോക്കി നിന്നതും ഇന്ദ്രൻ അവളെ നോക്കി ഇങ്ങോട്ട് വരാൻ ആഗ്യം കാണിച്ചു.
അവൾക്കും നീലനും ഒന്നും തന്നെ മനസ്സിലായില്ല… അവൾ മെല്ലേ അവന്റെ അടുത്തേക്ക് വന്നതും അവന്റെ കയ്യികൾ അവളുടെ കവിളിൽ പതിഞ്ഞു. മയൂ ഒരു വശത്തേക്ക് ഊതിർന്നു…….
മയൂ കരഞ്ഞു കൊണ്ട് ഇന്ദ്രനെ നോക്കി. അവൻ ഉടുത്ത മുണ്ട് മടക്കി കുത്തി അവളെ പിടിച്ച് എഴുനേൽപ്പിച്ചു.
ഇത് എന്തിനാണ് എന്നറിയാവോടി നിനക്ക്???
അവൾ ഇല്ലെന്ന് തലയാട്ടി….
“”””ഒരു പെണ്ണ് ദുർബല ആണെന്നറിഞ്ഞാൽ അവളുടെ മാനം മാത്രമല്ല അവളുടെ ശരീരത്തിന്റെ ഓരോ ഭാഗവും ഇവനെ പോലെ ആണുങ്ങളുടെ പേര് കളയാൻ വേണ്ടി ഉള്ള പല തന്തയ്ക്ക് ഉണ്ടായവൻ മാർ കൊതിച്ചി പട്ടിയെ പോലെ ആർത്തി മൂത്ത് തിഞ്ഞു….
എപ്പോഴും ഒരു പെണ്ണിന്റെ മാനം കാക്കാൻ ആരുo കാണണ മെന്നില്ല…..
നീ ഇവന്റെ ക#*#$പ്പി ന് അന്നേ പ്രതികരിക്കണമായിരുന്നു… അല്ലാതെ ഇങ്ങനെ ഒരുത്തൻ ഇമ്മാതിരി കാണിക്കുമ്പോൾ സഹിക്ക അല്ല വേണ്ടേ……. “”””
അല്ലേടാ #*$$*%മോനെ… എന്റെ പെണ്ണനെ ഒരു നോട്ടം കൊണ്ട് പോലും വിഷമിപ്പിക്കരുത് എന്ന് പറഞ്ഞതല്ലെ എന്നിട്ടും നീ…… പറഞ്ഞത് പൂർത്തിയാക്കാതെ ഇന്ദ്രൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും നീലൻ നിലത്തേക്ക് വീണു……..
ഇന്ദ്രൻ അവന്റെ അടുത്തേക്ക് നടന്നു വന്നതും താഴെ കിടന്ന പാറ കല്ലെടൂത്ത് അവന്റെ
അടുത്തേക്ക് എഴുനേറ്റ് ഓടി….
മയൂ അത് കണ്ട് പേടിച്ചു…
നീലൻ അടിക്കാഞ്ഞായി വീശിയതും ഇന്ദ്രൻ അവന്റെ കയ്യികൾ പുറകിൽ ലോക്ക് ചെയ്ത് അവന്റെ കയ്യിൽ നിന്നും അത് മേടിച് അവന്റെ തലയിൽ ആഞ്ഞ് അടിച്ചു…. നീലൻ നീലവിളിച്ചു…
ഇന്ദ്രേട്ടാ വേണ്ടാ…. അവൾ ഇടയ്ക്ക് പറയുന്നുണ്ടെങ്കിലും അവൻ അതൊന്നും കേട്ടില്ല…. ഉഗ്ര കോപത്തിൽ അവൻ അപ്പോൾ അന്ധൻ ആയിരുന്നു…
വീണ്ടും വീണ്ടും അവന്റെ തലയിൽ പാറ കഷ്ണം കൊണ്ട് അവൻ അടിച്ചു മുറിവ് ഉണ്ടാക്കി…. ചോര തെറിച്ച് അവന്റെ മുഖത്തേക്ക് തെറിച്ചു…
ബഹളം കാരണം രണ്ട് വീട്ടിലും ലൈറ്റ് പ്രകാശിച്ചു…… എല്ലാരും വെളിയിൽ വന്നപ്പോൾ കണ്ട കാഴ്ച എല്ലാരേയും ഞെട്ടിച്ചു….
രുദ്രൻ ഓടി വന്ന് ഇന്ദ്രനെ പിടിച്ചു മാറ്റാൻ നോക്കി….. അവൻ അപ്പോഴത്തെക്കും കാലിൽ കിടന്ന ചെരുപ്പ് എടുത്ത് നീലന്റെ കരണത്ത് അടിച്ചു….
ഭദ്രയും മറ്റുള്ളവരും ഞെട്ടി…
പിടിച്ചു മാറ്റാൻ പറ്റാതെ രുദ്രൻ അവസാനം ഇന്ദ്രന്റെ കരണത്ത് അടിച്ചു…….
അവൻ നീലനിൽ നിന്നും മാറി കിതച്ചു കൊണ്ട് മയൂവിന്റെ അടുത്തേക്ക് നടന്നു. നീലൻ നിലത്തേക്ക് തളർന്നു വീണു…..
ഇന്ദ്രൻ വരുന്നതിന് അനുസരിച്ച് അവളുടെ ഹൃദയമിടിപ്പ് കൂടി വന്നു. കണ്ണുകളിൽ ഇരുട്ട് കേറുന്നപോലെ തോന്നി..
അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നീലന്റെ അടുത്തേക്ക് വന്നു. ബാക്കി ഉള്ളവർ എന്ത് ചെയ്യണം എന്ന അവസ്ഥയിൽ അങ്ങനെ തന്നെ തറഞ്ഞ് നിന്നും.
പാതി മിഴികളിൽ ഇന്ദ്രൻ തന്റെ നെഞ്ചോട് ചേർത്തു നിർത്തിയേകുന്ന മയൂവിനെ അവൻ കണ്ടു.
” അവസാനമായി ഞാൻ നിന്നോട് പറയുവാ.
എന്റെ നെഞ്ചിൽ ചേർത്തു നിർത്തിയേക്കുന്ന ഇവൾ ഇല്ലേ…??? ഇവൾ എന്റെ മാത്രം ആണ്. “അവന്റെ പറച്ചിൽ കേട്ട് എല്ലാരിലും ഒരു ഞെട്ടൽ ഉണ്ടാക്കി. മയുവിലും..
” എന്റെത് എന്ന് പറഞ്ഞാൽ എന്റെ മാത്രം. ഇനി നിന്റെ കാമ കണ്ണ് ഇവളിൽ പതിഞ്ഞാൽ??? ഞാൻ വെറുതെ പറയുവല്ല നീലൻ നിന്നെ ഞാൻ കൊല്ലും……….. അവൻ നീലനെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു……. “”
**********—–*********
നേരത്തെ നടന്ന സംഭവങ്ങൾ എല്ലാരിലും ഞെട്ടൽ ഉണ്ടാക്കി. ഹാളിൽ അവർ എല്ലാം ഒത്തു കൂടി . മയൂ പാർവതിയുടെ മടിയിൽ കിടന്നു. അവരും ഭദ്രയും ഗൗരിയും എല്ലാം അവളെ ആശ്വസിപ്പിച്ചു…..
നീ എന്താ ഇന്ദ്ര കാണിച്ചത് ??? അവന് എന്തെങ്കിലും പറ്റിയായിരുണെങ്കിലോ ??? രുദ്രൻ ദേഷ്യത്തോടെ പറഞ്ഞതും ഇന്ദ്രൻ ഒരു കൂസലും ഇല്ലാതെ അവനെ നോക്കി. പിന്നെ കരയുന്ന മയൂവിനെയും …….
അവൻ നടന്ന് നാരായണന്റെ അടുത്തേക്ക് വന്നു.
മാമ്മേ എന്റെയും മയൂവിന്റെയും കല്യാണം നാളെ തന്നെ നടത്തണം………. ഉയർന്ന ശബ്ദത്തോടെയുള്ള അവന്റെ പറച്ചിൽ കേട്ട് അവിടെ ഇരുന്നവർ ഞെട്ടി.
നാരായൺ ഇരുന്നയിടത്ത് നിന്നും എഴുനേറ്റു.
നീ ഇതെന്തുവാ പറയുന്നത് ഇന്ദ്രാ….. ഗൗരി അവന്റെ അടുത്ത് വന്ന് ദേഷ്യത്തോടെ പറഞ്ഞതും ഇന്ദ്രൻ പതറാതെ പറഞ്ഞു തുടങ്ങി….
” ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ലേ ??? എന്റെയും ദോ ആ നിൽക്കുന്നവളുടെയും കല്യാണം നാളെ നടത്തണം എന്ന് ”
അതൊരു ഉറച്ച തീരുമാനം ആയിരുന്നു
ഭദ്രയുടെ മടിയിലേക്ക് മയൂ തലവെച്ചു കരഞ്ഞു.
അവൾ സ്വയം വിധിയെ പഴിച്ചു…..
നാരായണൻ ഒന്നും മിണ്ടാതെ ഇരുന്നയിടത്തും തന്നെ വീണ്ടും ഇരുന്നു.
പാർവതി അദ്ദേഹത്തെ സമാധാനിപ്പിച്ചു .
ഇന്ദ്ര നീയും കൂടി ഇങ്ങനെ ?? നിങ്ങളുടെ കല്യാണം ഞങൾ തീരുമാനിച്ചു വെച്ചേക്കുന്നത് തന്നെ ആണ് പക്ഷേ നാളെ തന്നെ വേണം എന്ന് നീ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത് ???? (ഗൗരി )
ഞാൻ എന്തിനാ വാശി പിടിക്കുന്നത് എന്ന് പിന്നീട് നിങ്ങൾക്ക് മനസ്സിലാകും….. എനിക്ക് ഇത്രയെ പറയാനുള്ളു……
എന്നും പറഞ്ഞ് ഇന്ദ്രൻ നാരായണന്റെ മുമ്പിൽ മുട്ട് കുത്തിയിരുന്നു…
മാമ്മേ …. അവൻ മെല്ലേ വിളിച്ചതും അയാൾ മുഖം ഉയർത്തി. ആ മനുഷ്യന്റെ മുഖം കണ്ടതും അവന്റെ ഉള്ളിൽ ഒരു നോവ് ഉണ്ടാക്കി….
അച്ഛന്റെ സ്ഥാനത്ത് നിന്ന് ഇന്നേവരെ എല്ലാ കാര്യങ്ങളും ചെയ്തത് മാമ്മയാ….
അറിഞ്ഞു കൊണ്ട് ഈ മനസ്സ് ഞാൻ വേദനിപ്പിക്കില്ല….
ഞാൻ ചെയ്യുന്നത് ശരി ആണെന്ന് പിന്നെ നിങ്ങൾക്ക് തോനുന്നു….
ഇന്ന് നടന്ന പോലെ ഇനി അവൾക്ക് ഉണ്ടാക്കാൻ ഞാൻ സമ്മതിക്കില്ല …..
ആരുടെയും കഴുക കണ്ണുകൾ അവളെ കൊത്തി വലിക്കില്ല…
മാമ്മ സമ്മതിക്കണം……
അവന്റെ പറച്ചിൽ കേട്ടതും ആയാളുടെ മുഖം പ്രകാശിച്ചു….
അവന്റെ തലയിൽ തലോടിക്കൊണ്ട് പാർവതിയെ നോക്കി. അവരിലും അതേ ഭാവം തന്നെയായിരുന്നു….
എന്നാൽ മയൂവിന്റെ മനസ്സിൽ ഒരായിരം സംശയങ്ങൾ മാത്രം ആയിരുന്നു….
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും …
എല്ലാരിലും സമ്മതം അറിയിച്ചോണം അവിടം സന്തോഷം കൊണ്ട് നിറഞ്ഞു…
ഗൗരി മയൂവിന്റെ നെറ്റിയിൽ സ്നേഹ ചുംബനം നൽകി…
*****************—–*****
അക്ഷയ്………….. മറു തലയ്ക്കൽ നിന്നും ഉള്ള വാർത്ത കേട്ട് വിക്രം ഭാസ്കരൻ അലറി വിളിച്ചു…. അയാളുടെ കയ്യിൽ ഇരുന്ന ഫോൺ നിലത്ത് എറിഞ്ഞ് ചിന്നി ചിതറി………….
ദേഷ്യവും സങ്കടവും കൊണ്ട് ആ മുഖം വലിഞ്ഞു മുറുകി ……
ദാസാ…… ഒരു അലർച്ചയോടെ അയാളുടെ മാനേജനെ വിളിച്ചതും അയാൾ ഓടി കിതച്ചു കൊണ്ട് വന്നു…
സർ………
ഉടഞ്ഞെ നാട്ടിൽ പോകാൻ വേണ്ടിയുള്ള ഏർപ്പാട് ചെയ്യു വേഗം…… അയാളുടെ ശബ്ദത്തിൽ ഒരു അച്ഛന്റെ ആകുലത നിഴലിച്ചു…..
ഒക്കെ സർ എന്നും പറഞ്ഞ് അയാൾ അവിടെ നിന്നും പോയി…….
അയാൾ മനസ്സ് ഇടറി സോഫയിൽ മെല്ലേ ഇരുന്നു…. കണ്ണുകൾ അറിയാതെ നിറഞ്ഞുഒഴുകി…….
ചുവരിൽ തൂക്കിയിട്ട അക്ഷയുടെ ഫോട്ടോയിൽ നോട്ടം പായിച്ചു…..
അക്ഷയ് ….. മോനെ ………
***************************
രാവിലെ അവിടെ കല്യാണത്തിന്റെ തിരക്ക് ആയിരുന്നു. രുദ്രന്റെയും ഭദ്രയുടെയും കല്യാണം നടന്ന അതേ കള്ള കണ്ണന്റെ മുന്നിൽ വെച്ച് ഇന്ന് ഇന്ദ്രന്റെയും മയൂരിയുടെയും സംഗമം …
അതേ 💙 ഇന്ദ്ര മയൂരം 💙…..കാലം ആകുന്ന പ്രണയം മഴയിൽ നനയാൻ അവർ തയ്യാർ എടുക്കുകയാണ്…. ആ മഴയിൽ ഇടി കാണാം മിന്നൽ കാണാം…..
പക്ഷേ അതിനെ ഒക്കെ വേരോടെ പറിച്ചെറിയാൻ അവർ രണ്ട് പേരും മാത്രം അല്ലാ…. അവർക്ക് തുണയായി അവരെ സ്നേഹിക്കുന്നവരും ഒണ്ട്…. 💙
രാത്രിയിൽ റിസപ്‌ഷൻ … അതിൽ എല്ലാരും കാണും….. ഭദ്രയും ഗൗരിയും പാർവതിയും ഒക്കെ മയൂവിനെ ഒരുക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു …..
റെഡ് കളർ ബ്ലൗസും അതിൽ സ്റ്റോൺ വർക്കും.. അതേ കളർ കരയുള്ള സിംപിൾ സാരി ആണ് വേഷം….
കഴുത്തിൽ ഒരു നെക്ലസ്…
കാതിൽ വല്യ ജിമിക്കി കമ്മൽ .
മൂടി പിന്നി മുന്നോട്ട് ഇട്ട് അതിൽ മുല്ല പൂക്കൽ കൊണ്ട് അലങ്കരിച്ചു വെച്ചേക്കുന്നു..
കയ്യിൽ വളകൾ.. നെറ്റിയിൽ ചുവന്ന വട്ട പൊട്ടു..
അവളെ നോക്കി എല്ലാരുടെയും കണ്ണുകൾ പ്രകാശിച്ചു .. ഭദ്ര അവളുടെ കവിളിൽ ഉമ്മവെച്ചു. അവൾ ഒന്ന് ചിരിച്ചു
പക്ഷേ മനസ്സിൽ ഒരുപാട് ആകുലതകൾ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു….
അടുത്ത റൂമിൽ ഇന്ദ്രൻ റെഡി ആയി നിൽക്കുകയായിരുന്നു.
റെഡ് കളർ കുറുത്ത… same കളർ കരയുള്ള മുണ്ട് …… നെറ്റിയിൽ വിടർന്നു കിടന്ന മുടികൾ ഒതുക്കി വെച്ച് … മുഖത്ത് ഒരു ചിരി വരുത്തി അവൻ റൂമിൽ നിന്ന് ഇറങ്ങിയതും രുദ്രൻ മുമ്പിൽ കേറി നിന്നു…
അവൻ രുദ്രനെ നോക്കി…….
എന്താ ഇന്ദ്ര ഇത് ???
ഏത് ?????
ഇങ്ങനെ പെട്ടെന്ന് ?? നിനക്ക് അവളെ ഇഷ്ട്ടം അല്ലലോ?? പിന്നെ എന്തിനാ ഇത്ര പെട്ടെന്ന് ഒരു കല്യാണം …..
അവളെ ഇഷ്ട്ടം അല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ ????
കള്ളം പറയുന്നോടാ… രുദ്രൻ ദേഷ്യത്തോടെ അവനെ നോക്കി…..
ഓഹ് സമ്മതിച്ചു ….. അങ്ങനെ പറഞ്ഞിട്ടുണ്ട്… പക്ഷേ മയൂരി ഇല്ലാതെ ഈ ഇന്ദ്രൻ ഇല്ല രുദ്ര…. എന്റെ ഈ തീരുമാനം ശരി ആണെന്ന് എനിക്ക് നല്ല വിശ്വാസം ഒണ്ട്………അവന്റെ തോളിൽ തട്ടിക്കൊണ്ട് ഇന്ദ്രൻ പറഞ്ഞു.
ഒന്നും മനസ്സിലാകാതെ രുദ്രൻ അങ്ങനെ തന്നെ നിന്നും…..
തുടരും……….
അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും അവരുടെ ആശ തീരും …. ഞെട്ടിയോ ഇല്ല അല്ലെ, 😁😁
ഇനി അവരെ ഒന്നിപ്പിച്ചില്ലേ മയൂ എന്നേ തട്ടും……. അപ്പോൾ അടുത്ത പാർട്ടിൽ കല്യാണം, ഫസ്റ്റ് നൈറ്റ് 🙈
തുടരും…