Tuesday, October 22, 2024
Novel

നവമി : ഭാഗം 28

എഴുത്തുകാരി: വാസുകി വസു


പതിയെ അഭിയുമായുളള സംസാരത്തിൽ നീതിയുടെ അവശേഷിച്ചിരുന്ന പേടിയും ചമ്മലും മാറിക്കിട്ടി.ശേഷം അവൾ പോലുമറിയാതെ സ്വയം മാറുകയായിരുന്നു.. അഭിയുമായി ഒരുപാട് സംസാരിച്ചു.അവർ ഹൃദയങ്ങൾ പരസ്പരം തുറന്നു.രാവ് വെളുക്കുവോളം…

പുലർച്ചെയാണ് ഇരുവരും ഉറങ്ങിയത്..നവമി നല്ല ഉറക്കമായതിനാൽ ഇതൊന്നും അറിഞ്ഞില്ല..പിറ്റേന്ന് കാലത്തെ അഭിമന്യു താമസിച്ചാണ് ഉറക്കം ഉണർന്നത്.അപ്പോൾ ഞെട്ടിക്കുന്നൊരു വാർത്ത അവനെ കാത്തിരുന്നതു പോലെ ഒരുകോൾ മൊബൈലിൽ എത്തി….

രാവിലെ നവമി വിളിക്കുന്നത് കേട്ടാണ് നീതി കണ്ണുകൾ തുറന്നത്.ജനാലയിൽ കൂടി സൂര്യപ്രകാശം കണ്ണിലേക്ക് പതിച്ചപ്പോൾ അറിയാതെ മിഴികൾ ഇറുക്കിപ്പിടിച്ചു.

പിന്നെയും നവിയുടെ ഒച്ച ഉയർന്നിട്ടും ചിണുങ്ങിക്കൊണ്ടവൾ മൂളിക്കൊണ്ടിരുന്നു.

“ചേച്ചി എഴുന്നേൽക്ക് കോളേജിൽ പോകണ്ടേ” നവമിയെത്ര വിളിച്ചിട്ടും രക്ഷയില്ല.അവളങ്ങനെ തന്നെ വീണ്ടും ഉറക്കം ആരംഭിച്ചു.

പാവം അനിയത്തിക്ക് മനസ്സിലായില്ല ചേച്ചി നേരം വെളുക്കുവോളം അഭിയുമായി ഫോണിലൂടെ പ്രണയവസന്തങ്ങൾ വിരിയിക്കുക ആയിരുന്നെന്ന്.

ചേച്ചിയുടെ കിടപ്പ് കണ്ടപ്പോൾ മനസിലായി കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന്.

ഒന്നുകൂടി അവൾ നീതിയെ വിളിച്ചു. എന്നിട്ടും അവൾ എഴുന്നേറ്റില്ല.

നവമി സംശയിച്ചിട്ട് അടുക്കളയിലേക്ക് പോയി.പല്ലൊക്കെ തേച്ചിട്ടു വന്ന് അമ്മയുടെ കയ്യിൽ നിന്ന് ചായയും വാങ്ങിക്കുടിച്ച് നിന്നു.മകളുടെ നിൽപ്പും ഭാവവും കണ്ടതോടെ അവർ ചോദിച്ചു.

“ഇന്നെന്താ രണ്ടു പേരും കോളേജിൽ പോകാൻ ഉദ്ദേശമൊന്നുമില്ലേ” അമ്മയുടെ ചോദ്യത്തിന് അവൾ മറുപടിയൊന്നും കൊടുത്തില്ല.

അവളുടെ മനസ് മുഴുവനും ചേച്ചിക്കെന്ത് പറ്റിയെന്ന ചിന്തയാണ്.നല്ല ഉറക്ക ക്ഷീണമുണ്ട്.നവമി കാര്യമായി ഗൗരവത്തിൽ ചിന്തിച്ചു.

“എടീ നിന്നോടാ ചോദിച്ചത്?” അമ്മ വീണ്ടും ചോദ്യം ആവർത്തിച്ചതും നവി ചുണ്ടനക്കി.

“ഇന്നു പോകാനൊരു മൂഡ് തോന്നുന്നില്ല”

“നിനക്കൊന്നും തോന്നില്ല.അതാണ് കുഴപ്പം.അച്ഛനോട് പറഞ്ഞു രണ്ടിന്റെയും വിവാഹം നടത്തിക്കാം.അതാ നല്ലത്” അവൾ അമ്മയെ ദേഷ്യത്തോടെ നോക്കി.

“ഒരു ആലോചന നടത്തിയതിന്റെ ക്ഷീണം ഇതുവരെ മറന്നില്ലല്ലോ?” അതോടെ രാധക്ക് മതിയായി.അവർ നാവടക്കി.

പെട്ടന്ന് നവിയുടെ ചിന്തയിലേക്കെന്തോ കടന്നുവന്നതും അവൾ മുറിയിലേക്കോടി.

അവിടെ ചെന്ന് തന്റെ മൊബൈൽ എടുത്തു പരിശോധിച്ചപ്പോൾ സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലായത്.

“ഓഹോ..അപ്പോൾ അതാണ് കാര്യമല്ലേ..രണ്ടും കൂടി നേരം വെളുക്കുന്നത് വരെ സൊളളൽ ആയിരുന്നു”

അവൾ ഫോണുമെടുത്ത് മുറ്റത്തേക്കിറങ്ങി അഭിമന്യുവിനു ഫോൺ ചെയ്തു. രാവിലെ വന്ന കോളിൽ ഞെട്ടി കിളി പോയിരിക്കുന്ന ടൈമിലാണ് നവിയുടെ ഫോൺ വരുന്നത്.

നവമിയുടെ കോൾ ആണെന്നു മനസ്സിലായതും ഫോൺ അറ്റൻഡ് ചെയ്തു കാതിലേക്ക് ചേർത്തു..

“ഹായ് നീതി..” അഭിയുടെ ഉത്സാഹമില്ലാത്ത സംസാരം കേട്ടവൾക്ക് മനസ്സിലായി ആൾ മൂഡോഫിലാണെന്ന്.

“ഏട്ടാ ഇത് ഞാനാ അനിയത്തിക്കുട്ടി..ചേച്ചി ഇപ്പോഴും നല്ല ഉറക്കത്തിലാണ്” തനിക്കെല്ലാം മനസ്സിലായെന്ന് ആൾ അറിയട്ടെന്ന് കൂടി കരുതിയാണ് അങ്ങനെ പറഞ്ഞത്.അതിന്റെ ചമ്മൽ അഭിയിൽ ഉണ്ടായി.

“പറയ്..അനിയത്തിക്കുട്ടി എന്താ രാവിലെ തന്നെ നിന്റെ വിളി”

“ഓ . ഇപ്പോൾ നമ്മളെയൊന്നും വേണ്ടായിരിക്കും.ശരി എങ്കിൽ വെച്ചേക്കാം” നവിയുടെ കൊഞ്ചൽ ആസ്വദിക്കാനുളള മൂഡ് അല്ലെങ്കിലും അഭിമന്യു മറുത്തൊന്നും പറഞ്ഞില്ല.

“ഏട്ടനെന്താ പറ്റിയത്” അപ്പുറത്ത് നിന്നും മറുപടി ലഭിക്കാതെ വന്നതോടെ അവൾക്ക് ആശങ്കയേറി.

“എല്ലാം സെറ്റായി വന്നതാണ്.. അപ്പോൾ എനിക്ക് ഇവിടെ നിന്ന് ട്രാൻസ്ഫർ” അവൻ പറഞ്ഞൊപ്പിച്ചു.നവമി ഞെട്ടിപ്പോയി.

“എന്താ ഏട്ടാ പെട്ടന്നൊരു സ്ഥലം മാറ്റം”

“അതോ…മന്തിയുടെ മകനിട്ടൊരൊണ്ണം കൊടുത്തിരുന്നു.അതിന്റെ കലിപ്പാണ് ട്രാൻസ്ഫർ.എന്തായിത്ര വൈകുന്നതെന്ന് മാത്രമായിരുന്നു സംശയം”

അഭിമന്യു സംഭവങ്ങൾ ചുരുക്കി പറഞ്ഞു.

നവിയത് ശ്രദ്ധയോടെ കേട്ടിരുന്നു.കുറച്ചു ദിവസം മുമ്പ് മന്ത്രിയുടെ മകൻ പഠിക്കുന്നൊരു കോളേജിൽ ഒരുപെൺകുട്ടിയെ പരസ്യമായി കിസ് അടിച്ചു.

അവൾ പരാതി നൽകിയതോടെ അഭി കാര്യമായൊന്ന് സൽക്കരിച്ചു.

അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ ട്രാൻസ്ഫറിന്റെ രൂപത്തിൽ എത്തിയത്..

നവിക്ക് എന്തെന്നില്ലാത്ത ഭീതിയേറി.ഏട്ടൻ ഉണ്ടെന്നുളള ധൈര്യത്തിലാണ് കേസുമായി മുമ്പോട്ട് പോകാൻ ഊർജ്ജമായതും‌.

ഇനി ശത്രുക്കൾ കൂടുതൽ ശക്തമായി തിരിച്ചടിക്കും.

ഉള്ളിൽ ഉടലെടുത്ത ഭയം അവൾ അഭിയോട് തുറന്നു പറഞ്ഞു. അവൻ ആശ്വസിപ്പിക്കുകയാണ് ചെയ്തത്..

“ഒരാഴ്ച കൂടി സമയമുണ്ട് അവിടെ ചെന്ന് ജോയിൻ ചെയ്യാൻ..അതിനു മുമ്പേ എല്ലാം വെടിപ്പാക്കിയട്ടേ ഞാൻ പോകൂ..തന്നെയുമല്ല ജിത്തുവിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.

ധനേഷിനെയും കൂട്ടുകാരെയും ഹോസ്പിറ്റൽ നിന്ന് ഡിസ് ചാർജ് ചെയ്താൽ ഉടൻ ജയിലിലേക്ക് പോകും.പിന്നെ ആരെയും പേടിക്കേണ്ട കാര്യമില്ല.”

അത് കേട്ടതോടെ നവമിക്ക് ആശ്വാസം അനുഭവപ്പെട്ടത്.എന്നാലും ഇത്ര പെട്ടന്ന് ഏട്ടനു സ്ഥലം മാറ്റം വേണ്ടിയിരുന്നില്ലെന്ന് അവൾക്ക് തോന്നി.

കുറച്ചു നേരം കൂടി സംസാരിച്ചിട്ട് ഫോൺ കട്ടു ചെയ്തു താടിക്ക് കയ്യും കൊടുത്തിരുന്നു.

ഇന്നിനി കോളേജിലേക്കില്ലെന്ന് അവൾ തീരുമാനിച്ചു. മൂഡും പോയിരുന്നു..

💃💃💃💃💃💃💃💃💃💃💃💃💃💃💃

അഭിമന്യു വീട്ടിൽ സ്ഥലം മാറ്റത്തിന്റെ കാര്യം അവതരപ്പിച്ചതോടെ സിദ്ധാർഥന്റെയും തുളസിയുടെയും ഭാവം മാറി.അവരെ സംബന്ധിച്ച് എല്ലാം ആകെയൊരു മോനാണ്.നാട്ടിലേക്ക് ട്രാൻസ്ഫറായി വന്നത് അവർക്ക് ഏറ്റവും വലിയ സന്തോഷമായിരുന്നു.

“എങ്കിൽ നിന്റെ വിവാഹം ഉടനെ നടത്തണം” തുളസി നിർബന്ധമായി പറഞ്ഞു.

“കുറഞ്ഞത് നീതിയെ പെണ്ണ് കണ്ടു ഒരുമോതിരമെങ്കിലുമിട്ട് നിർത്തണം” ഭാര്യയുടെ നിലപാടിന് അനുകൂലമായിരുന്നു സിദ്ധാർത്ഥനും.

ആലോചിച്ചപ്പോൾ അതാണ് നല്ലതെന്ന് അഭിക്കും തോന്നി.ഇനിയും ഒരുത്തന്റെ നിഴൽ അവളിൽ വീഴരുത്.

ആരെങ്കിലും പ്രൊപ്പോസൽ ചെയ്താൽ ഞാൻ സർക്കിൾ ഇൻസ്പെക്ടർ അഭിമന്യുവിന്റെ പെണ്ണാണെന്ന് നീതിക്ക് അഭിമാനത്തോടെ പറയാൻ കഴിയണം.എങ്കിൽ പെണ്ണുകാണൽ ചടങ്ങ് ഉടനെ നടത്തണം.

മകന്റെ മനസ്സ് അറിഞ്ഞതു പോലെ ആയിരുന്നു അവരുടെ തീരുമാനങ്ങളും.നീതിയെ അഭിയുടെ അച്ഛനും അമ്മക്കും അത്രയേറെ ഇഷ്ടമായി കഴിഞ്ഞിരുന്നു.

“മോനേ നമുക്ക് നീതിയുടെ വീട്ടിലേക്ക് പോയാലോ. അവർ സമ്മതിക്കുമോ വിവാഹത്തിന്” അങ്ങനെ ഒരായിരം സംശയങ്ങൾ തുളസിയിൽ ഉണ്ടായി.

പക്ഷേ അഭിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.നീതി തനിക്കായിട്ട് ജനിച്ചവളാണെന്ന് അവന് തോന്നിപ്പോയി..

💃💃💃💃💃💃💃💃💃💃💃💃💃💃💃

നീതി എഴുന്നേൽക്കുമ്പോൾ സമയം പത്ത് മണി കഴിഞ്ഞിരുന്നു. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ അവൾക്ക് തോന്നിയില്ല.പിന്നെയും കുറച്ചു നേരം കൂടി കിടന്നു.

“നീതിയേ ഒന്നെഴുന്നേറ്റേ..എന്തൊരു കിടപ്പായിത്” ചോദിച്ചു കൊണ്ട് രാധ മുറിയിലേക്ക് കയറി വന്നു.അമ്മയെ കണ്ടതും അവൾ പതിയെ എഴുന്നേറ്റു. ക്ഷീണത്താൽ മൂരിയൊന്ന് നിവർത്തി കോട്ടുവായിട്ടു.

“എന്താ രാത്രി കക്കാൻ പോയിരുന്നോ” അമ്മയെ തുറിച്ച് നോക്കിയട്ട് കിടക്കവിട്ട് എഴുന്നേറ്റു. നവമിയെ അവിടെയെങ്ങും കണ്ടില്ല.ആ സമയം നവി അടുക്കളയിൽ ആയിരുന്നു.

മുഖം കഴികിയട്ട് അടുക്കളയിൽ ചെന്ന് ചായ വാങ്ങിക്കുടിച്ചു.അപ്പോൾ അനിയത്തി ഏറുകണ്ണിട്ട് ചേച്ചിയെ നോക്കി.

പതിവില്ലാതെ അനിയത്തിയുടെ നോട്ടം കണ്ട് നീതി ഒന്നു പുഞ്ചിരിച്ചു. അവൾക്ക് എന്തെങ്കിലും മനസിലായി കാണുമോ?” ഈശ്വരാ അഭിയേട്ടനെ വിളിച്ചിട്ട് കാൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാൻ മറന്നു.

നീതി മൊബൈലിൽ നിന്ന് നമ്പർ ഡിലീറ്റാനായി വീണ്ടും മുറിയിലേക്ക് കയറി. ചേച്ചിയുടെ പരക്കം പായൽ മനസിലായതോടെ നവമിയും പിന്നാലെ ചെന്നു.

“അതേ ഡിലീറ്റ് ചെയ്യാൻ നിൽക്കണ്ടാ…ഞാൻ എല്ലാം കണ്ടുപിടിച്ചു”

“ഈശ്വരാ… ” ചമ്മലോടെ നീതി മുഖം കുനിച്ചു.നവി അടുത്ത് ചെന്നു.

“ആഹാ ..നാണമൊക്കെ വരുന്നുണ്ടല്ലോ” അനിയത്തി ചേച്ചിയെ കളിയാക്കി.

“ഹൊ..എന്തൊക്കെ ആയിരുന്നു.. എനിക്ക് കല്യാണം വേണ്ടാ..ഇനി പ്രണയിക്കില്ലെന്നൊക്കെ പറഞ്ഞു എന്തുമാത്രം വീമ്പിളക്ക് ആയിരുന്നു. ശ്ശൊ എന്നാലും നിങ്ങളുടെ സംസാരം കേൾക്കാൻ പറ്റിയില്ലല്ലോ”

“നീയങ്ങനെ കേൾക്കണ്ടാ”

“ഞാൻ വെറുതെ പറഞ്ഞതാണ്.. നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാൻ വരുന്നില്ല”..നവമി പറഞ്ഞു കൊണ്ടിരുന്നു

” ഞാൻ ചുമ്മാതെ പറഞ്ഞതാണ് ”

അപ്പോഴാണ് നവമി ഓർത്തത് അഭിയേട്ടന്റെ സ്ഥലം മാറ്റം ചേച്ചിയോട് പറയണോ വേണ്ടയോന്ന്. അഭിയേട്ടൻ തന്നെ പറയട്ടെന്ന് കരുതിയെങ്കിലും പാവം അറിഞ്ഞിരിക്കട്ടെയെന്ന് അവൾ കരുതി..

“ചേച്ചി അഭിയേട്ടന് സ്ഥലം മാറ്റമാണ്” നീതി ശക്തമായൊന്ന് ഞെട്ടി.അത് അവൾക്ക് ഉൾക്കൊള്ളാനായില്ല.പ്രണയത്തിന്റെ പുൽനാമ്പുകൾക്ക് പുതുജീവനേകാൻ തുടങ്ങിയതേയുള്ളൂ..അതിനു മുമ്പേയൊരു പറിച്ചു നടീൽ..അവളൊന്ന് നിശബ്ദയായി..

ചേച്ചി മൂഡോഫായപ്പോൾ നവിക്ക് തോന്നി പറയേണ്ടി ഇരുന്നില്ലെന്ന്.അഭിയേട്ടനുമായി സംസാരിക്കട്ടെയെന്ന് കരുതി നവമി ഫോൺ നീതിയുടെ കയ്യിൽ കൊടുത്തു.

അഭിയെ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്.വീണ്ടും ട്രൈ ചെയ്തെങ്കിലും പഴയ മറുപടി.

നീതിക്ക് സങ്കടം ഇരട്ടിച്ചു.തെല്ല് ദുഖത്തോടെ അവൾ കിടക്കയിലേക്ക് ഇരുന്നു.തന്നാൽ ആശ്വസിപ്പിക്കും വിധം ഓരോന്നും പറഞ്ഞു എങ്കിലും നീതിയുടെ വിഷമം വർദ്ധിച്ചതേയുള്ളൂ…

💃💃💃💃💃💃💃💃💃💃💃💃💃💃💃

പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ അപരിചിതമായൊരു നമ്പർ നവമിയുടെ ഫോണിലേക്ക് എത്തി.അപ്പോൾ തെല്ല് സംശയത്തിൽ അവൾ എടുത്തില്ല.

വീണ്ടും വീണ്ടും അതേ നമ്പരിൽ നിന്ന് കോൾ വന്നതോടെ ഫോൺ കാതിനരികിലേക്ക് ചേർത്തു..

“ഹലോ നവിയല്ലേ”. അവൾക്കാ സ്വരം പരിചിതമായിരുന്നു.ശ്വാസം കുറുങ്ങനെ വിലങ്ങി.

” അതേ…” തൊണ്ട നനച്ചു കൊണ്ട് ഒരുവിധം പറഞ്ഞൊപ്പിച്ചു.

“ഞാൻ അഥർവാണ്..എനിക്ക് തന്നെയൊന്ന് കാണണം” അവന്റെ ശബ്ദത്തിൽ ഗൗരവം കലർന്നത് അവൾ തിരിച്ചറിഞ്ഞു.

“നാളെ കോളേജിൽ വരുമ്പോൾ കാണാം ” പറഞ്ഞിട്ട് ഫോൺ കട്ടാക്കി.എന്തായിരിക്കും അഥർവിന് പറയാനുണ്ടാവുക..ഇഷ്ടമാണെന്നോ…അതോ… തെല്ല് സംശയത്തിൽ അവൾ മുറ്റത്ത് നിന്നു.

അതേ സമയത്താണ് ഒരു ഡസ്റ്റർ ഇരമ്പലോടെ റോഡിൽ വന്നു നിന്നത്.നവമിയുടെ ശ്രദ്ധ അങ്ങോട്ടായി.ഭാര്യയും ഭർത്താവുമെന്ന് തോന്നിക്കുന്ന രണ്ടു മദ്ധ്യവയസ്ക്കർ ഇറങ്ങുന്നത് അവൾ കണ്ടു.ഇങ്ങോട്ടാണ് വരുന്നതെന്ന് മനസിലായതോടെ ആരെന്ന് അറിയാനുള്ള കൗതുകം അവളിൽ ഉണ്ടായി.

തന്നെ നോക്കി പരിചയ ഭാവത്തിൽ അവർ പുഞ്ചിരിക്കുന്നത് നവമിയെ അമ്പരപ്പിച്ചു. കുലീനയായാ സ്ത്രീയും പുരുഷനും.ചെറുതായി നര കയറി തുടങ്ങിയട്ടുണ്ടെങ്കിലും അവർ സുന്ദരിയാണ്..

“മോളേ അമ്മയെ മനസ്സിലായില്ലേ” നവിയുടെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് അവർ ചോദിച്ചു. അവളിൽ അപ്പോഴും അത്ഭുതമായിരുന്നു.അവരിൽ അമ്പരപ്പും..

“നീതിയെന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അവരെ അമ്പരപ്പിച്ചു. അവരുടെ മുഖം വല്ലാതായി..

” അമ്മേ അത് നീതിയല്ല..അനിയത്തിക്കുട്ടി നവമിയാണ്” പരിചിതമായ സ്വരം‌.അപ്പോഴാണ് അവൾ അഭിയെ കാണുന്നത്.

മൂന്നുപേരും ഒന്ന് ഞെട്ടട്ടെയെന്ന് കരുതി അവൻ വണ്ടിയിൽ ഇരുന്നത്.നവിയെ അഭി കണ്ടിരുന്നു..

“അഭിയോട്ടാ… വിളിച്ചു കൊണ്ട് അവൾ ഓടിച്ചെന്നു…

” അനിയത്തിക്കുട്ടി ഇതെന്റെ അച്ഛനും അമ്മയും.. സിദ്ധാർത്ഥനും തുളസിയും..” അവൻ പരസ്പരം പരിചയപ്പെടുത്തി..

“സോറി..എനിക്ക് അറിയില്ലായിരുന്നു അഭിയേട്ടന്റെ അച്ഛനും അമ്മയും ആണെന്ന്” അവൾ ക്ഷമാപണം ചെയ്തു.

“സാരമില്ല മോളേ ഞങ്ങൾക്കാ തെറ്റിയത്’

തുളസി നവമിയെ അടിമുടി വീക്ഷിച്ചു.കാഴ്ചയിൽ നീതി തന്നെയാണ് നവമിയെന്ന് അവർക്ക് തോന്നിപ്പോയി..അവരുടെ സംശയം മനസ്സിലാക്കി നവമി പറഞ്ഞു..

” ആദ്യമായി കാണുന്നവർക്ക് ഞങ്ങളെ പെട്ടെന്ന് പരസ്പരം തിരിച്ചറിയാൻ കഴിയില്ല”

ചിരിയായിരുന്നു മറുപടി.. നവി പെട്ടെന്ന് ആതിഥ്യമര്യാദയോർത്തു.അവരെ അകത്തേക്ക് ക്ഷണിച്ചു. അച്ഛനെയും അമ്മയെയും അവർക്ക് പരിചയപ്പെടുത്തി.

അവർ സംസാരിച്ച് ഇരിക്കുമ്പോൾ നവി നീതിയുടെ അടുത്ത് ചെന്നു അഭിയേട്ടനും അച്ഛനും അമ്മയും വന്നിരിക്കുന്ന വിവരം അറിയിച്ചു.

കിടക്കുകയായിരുന്ന നീതി പിടഞ്ഞെഴുന്നേറ്റ് ഹാളിലേക്ക് പാഞ്ഞു.ചേച്ചിയുടെ ഓട്ടം കണ്ടു നവി കണ്ണുതള്ളി…

“ഇങ്ങനെയുമുണ്ടോ ആക്രാന്തം”

“ഞങ്ങൾ വന്നത്…. അഭിയുടെ അച്ഛൻ തുടക്കമിട്ടു..

” അഭിക്കായി നീതിയെ ചോദിക്കാന് വേണ്ടിയാണ് ”

രാധയുടെ മുഖം സന്തോഷത്താൽ വികസിച്ചു. പക്ഷേ രമണന്റെ മുഖത്ത് അതുകണ്ടില്ല…

“ക്ഷമിക്കണം… നീതിയുടെ വിവാഹം ഉടനെ നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല…

അവിടേക്ക് സന്തോഷത്തോടെ ഓടിവന്ന നീതി അച്ഛന്റെ വാക്കുകൾ കേട്ട് തറഞ്ഞ് നിന്നുപോയി.അവളുടെ മുഖഭാവം മാറി..കണ്ണുകൾ നിറഞ്ഞൊഴുകി.

നവമിയും രാധയും അഭിയും അച്ഛനും അമ്മയും എല്ലാം ഏതാണ്ട് അതേ അവസ്ഥയിൽ ആയിരുന്നു.. അവരുടെ മുഖത്തെ ചിരികൾ പൊടുന്നനെ മാറി.മുഖം കരുവാളിച്ചു…

ചേച്ചി പൊട്ടിക്കരഞ്ഞു കൊണ്ട് തിരിഞ്ഞോടുന്നത് കണ്ടിട്ട് അവളും തകർന്നു പോയി..

” പാവം ചേച്ചിയും അഭിയേട്ടനും..ഒരുപാട് ആഗ്രഹിച്ചതാണ് ഒന്നിക്കാൻ..കൂടെ താനും…

എല്ലാം ഇപ്പോൾ അച്ഛന്റെ വാക്കിൻ പുറത്ത് തകർന്നടിഞ്ഞിരിക്കുന്നു.എന്ത് ചെയ്യണമെന്ന് അറിയാതെ നവമിയും കുഴങ്ങി…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25

നവമി : ഭാഗം 26

നവമി : ഭാഗം 27