Wednesday, December 25, 2024
Novel

രുദ്രഭാവം : ഭാഗം 30

നോവൽ
എഴുത്തുകാരി: തമസാ


പൂ കെട്ടൽ ഒക്കെ കഴിഞ്ഞ രുദ്രൻ അത് കുട്ടയിൽ തന്നെ മടക്കി വെച്ചു….. മൂരി നിവർത്തി എഴുന്നേറ്റു….രുദ്രനെ നോക്കിക്കൊണ്ട് തന്നെ ഭാവ പതിയെ മുറ്റത്തേക്കിറങ്ങി… രാവിലെ മുതൽ ഓരോ പണി ചെയ്യുന്നത് നല്ല ക്ഷീണം ആയിരുന്നു.. ….

മുറ്റത്തെ കിണറ്റിൽ നിന്ന് നല്ല തണുത്ത വെള്ളം മുഖത്തേക്കൊഴിച്ച് കൈയും കാലും കഴുകി നേര്യതിന്റെ തുമ്പിൽ തുടച്ചു മുറിയിലേക്ക് ചെന്നപ്പോൾ രുദ്രൻ കിടന്നിരുന്നു…..

എല്ലാവർക്കും ക്ഷീണം ആണല്ലോ എന്നോർത്ത്കൊണ്ട് വാതിൽ അടച്ചിട്ട് അവളും കൂടെ കയറി കിടന്നു….

രുദ്രൻ അവൾക്ക് കിടക്കാനായി അരികിൽ സ്ഥലം നീക്കിവെച്ചിരുന്നു…. അവൻറെ കൈ മടക്കിൽ കിടന്ന് ഭാവയും രുദ്രനും മേൽക്കൂരയുടെ കഴുക്കോലുകൾ എണ്ണി….

ഭാവ…… നിനക്ക് എന്നെ കുറിച്ച് എന്തൊക്കെ അറിയാം???

അവളുടെ തളർന്നു കിടക്കുന്ന ഇടത്തേ കൈ കൊണ്ട് തന്റെ കൈകളിൽ അടിച്ചു കൊണ്ട് രുദ്രൻ ചോദിച്ചു…

അതിപ്പോൾ എന്താ പ്രത്യേകിച്ച് അറിയാനുള്ളത്???…. രുദ്രാ…. ഒരു വർഷം ആകാറായി ഞാൻ വീട്ടിൽ വന്ന് കയറിയിട്ട്…. പിന്നെ ഈ ചോദ്യത്തിന് എന്ത് പ്രസക്തി ആണുള്ളത്?

രുദ്രൻ ഒന്നു കൂടി അവളെ വലിച്ചടുപ്പിച്ചു നെഞ്ചോട് ചേർത്തു….

എന്നിട്ട് ഞാൻ നൃത്തം ചെയ്യുമെന്ന് നീ അറിഞ്ഞോ എപ്പോഴെങ്കിലും??….

ഞാൻ മുടി എന്തിനാ ഇങ്ങനെ വളർത്തിയതെന്ന് നീ ഇതുവരെ ചോദിച്ചോ?…… കളിയായി എങ്കിലും ഒന്ന് അന്വേഷിച്ചോ?….

സത്യം പറഞ്ഞാൽ നിനക്ക് എന്നെ കുറിച്ച് ഒന്നും അറിയണമെന്നില്ല…. അതാണ്…..

നീ വിചാരിക്കും പോലെ ഫ്രീക്കൻ ആവാൻ വേണ്ടി ഒന്നുമല്ല ഞാൻ മുടി വളർത്തിയത്…. ഞാൻ വർഷങ്ങളായി നൃത്തം പഠിച്ചിട്ടുണ്ട്….

ചെറുതായി പാടും….പുല്ലാങ്കുഴൽ വായിക്കും…. ഇടയ്ക്ക കൊട്ടും….. ഞാൻ മാത്രമല്ല സ്വരൂപും……

ചെറുതായി എല്ലാത്തിലും ഞാൻ കൈ വച്ചിട്ടുണ്ട്…… ഇന്ന് ക്ഷേത്രത്തിൽ ഞാൻ ഒരു പ്രോഗ്രാം ചെയ്യുന്നുണ്ട്…..

രണ്ടു വർഷം ആയിട്ട് ഒരു പരിപാടിയും ചെയ്യാറില്ലയിരുന്നു…ഇത്തവണ ചെയ്യണം എന്ന് തോന്നി…

അതിനു വേണ്ടിയാണ് ഞാൻ ഈ മുടിയൊക്കെ നീട്ടി വളർത്തിയത്….

എന്നെക്കുറിച്ച് ഒന്നും അറിയണമെന്നില്ല ഭാവ നിനക്ക്…അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഒക്കെ ആണ് എന്നൊരു മുൻവിധിയിലാ നീ… ഓരോ നിമിഷവും ഞാൻ പ്രതീക്ഷിക്കും നിന്നിൽ ഒരു മാറ്റം.. …

പക്ഷേ ഞാൻ എന്നൊരു വ്യക്തി ഈ വീട്ടിൽ ഇല്ല എന്ന പോലെയാണ് നിൻറെ ഓരോ പ്രവർത്തികൾ…. സത്യം പറഞ്ഞാൽ ചങ്ക് പൊട്ടുവാ പലപ്പോഴും….

പക്ഷേ എനിക്ക് പരാതി പറഞ്ഞു കരയാൻ പോലും ഉള്ള അർഹത ഇല്ലെങ്കിലോ…കഴിഞ്ഞു പോയ കാര്യങ്ങൾ ഇപ്പോഴും നീ മനസ്സിൽ വെയ്ക്കുന്നുണ്ടെങ്കിലോ….

എന്നോട് ക്ഷമിക്കാൻ പറ്റിയിട്ടില്ലെങ്കിലോ… .അതുകൊണ്ട് മാത്രമാ… ഞാൻ

കണ്ണ് തുടച്ചു കൊണ്ട് രുദ്രൻ എണീറ്റ് പോവാൻ ഒരുങ്ങി… ഭാവയേ രുദ്രൻ കൈ മാറ്റി നീക്കിക്കിടത്തി….

പോവല്ലേ രുദ്രാ…. ഞാൻ ചോദിച്ചില്ല ആരോടും…

എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടെങ്കിൽ എന്നോട് പറയൂലോ എല്ലാവരും എന്ന് വിചാരിച്ചു… അതുകൊണ്ട് ഞാൻ ചോദിച്ചില്ല…

ഇതൊക്കെ ഇപ്പോൾ എല്ലാവരും മുടിയൊക്കെ വളർത്തുന്നത് അല്ലെ.. അതുകൊണ്ട് ഞാനും കാര്യമാക്കിയില്ല… സോറി….

എണീക്കാതെ അവിടെ തന്നെ കിടന്നേങ്കിലും ഒന്നും മിണ്ടിയില്ല…. ഇടയ്ക്കു നെറ്റിയിൽ വലത് കൈ വെച്ച് കണ്ണടച്ച് കിടന്നു…

കുറേ വിളിച്ചെങ്കിലും മൂളൽ അല്ലാതെ ഭാവയ്ക്ക് മറുപടി കൊടുത്തില്ല….

കഴുത്തു പൊക്കി ഭാവ രുദ്രന്റെ നെറ്റിയിൽ വെച്ചിരുന്ന കൈ എടുത്തു മാറ്റി…

പിണങ്ങിയോ രുദ്രാ….. ഒന്ന് മിണ്ടടോ… ഞാൻ വേറെ ആരോട് കുറുമ്പ് കാട്ടാനാ നിന്നോടല്ലാതെ… നല്ല കുട്ടിയല്ലേ….പ്ലീസ്….
l

രുദ്രൻ തിരിഞ്ഞു കിടക്കാൻ തുടങ്ങിയതേ ഭാവ രുദ്രന്റെ കവിളിൽ ചുണ്ട് ചേർത്തു…. അതോടൊപ്പം കണ്ണുനീർ തുള്ളികൾ രുദ്രന്റെ മുഖത്തേക്ക് വീണു….

ഒരു തവണ… ഒരൊറ്റ തവണ ക്ഷമിച്ചാൽ മതി…. ഇനി ശ്രദ്ധിച്ചോളാം ഞാൻ…..

കരയുകയാണ് എന്ന് മനസിലായപ്പോൾ തന്റെ രണ്ടു കൈകൾ കൊണ്ടും രുദ്രൻ ഭാവയേ ഇറുക്കിപിടിച്ചു….

കരയണ്ട…. ഞാൻ വെറുതെ അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞ് പോയതാ… വിട്ടേരെ…..

പതിയെ ഭാവയോട് അത് പറഞ്ഞിട്ടും മറുപടി വന്നില്ല…. വാക്കുകളാൽ ഒതുങ്ങാത്ത മറുപടി, ചുണ്ടുകൾ കൊണ്ട് രുദ്രന്റെ നെറ്റിയിൽ പതിപ്പിച്ചു പറഞ്ഞു….

ചില ചുംബനങ്ങളിൽ കാമമില്ല… പ്രണയം….. അല്ലെങ്കിൽ ബഹുമാനം…..

വാക്കുകൾ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്തവ, തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ എഴുതിച്ചേർക്കപ്പെടുന്നു എന്ന് മാത്രം……

കണ്ണുകളിൽ നിന്ന് ഇറ്റു വീഴുന്ന ഏങ്ങലുകളോട് കൂടിയ കണ്ണുനീർ അവളുടെ നെഞ്ച് സങ്കടം കൊണ്ട് എത്ര മാത്രം വിങ്ങുന്നുവെന്ന് രുദ്രന് മനസിലാക്കി കൊടുത്തു …..

ഒന്നുല്ലടാ…. ഞാൻ ചുമ്മാ പറഞ്ഞതാ… എനിക്കറിയില്ലേ എന്റെ കൊച്ചിന്റെ ജീവനാ ഞാനെന്ന്….

എന്നേ അകറ്റി നിർത്തുമ്പോൾ നീ ഉള്ളിൽ കരയുന്നുണ്ടെന്നു മനസിലാക്കിയിട്ടുണ്ട് ഞാൻ…. മറന്നു കള… ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലട്ടോ….

ഭാവയുടെ പുറത്തു പതിയെ തട്ടി രുദ്രൻ ആശ്വസിപ്പിച്ചു…..വലതു കൈ കൊണ്ട് ചേർത്ത് പിടിച്ച്, ഇടതു കൈയാൽ മുടിയിൽ മെല്ലെ തലോടി….

രുദ്രന്റെ നെഞ്ചിൽ കണ്ണടച്ചു കിടന്ന ഭാവ പതിയെ കണ്ണ് തുറന്നു…. അപ്പോഴും അവളെ രുദ്രന്റെ ഇരു കൈകളും പൊതിഞ്ഞു പിടിച്ചിരുന്നു….

രുദ്രാ….

എന്തോ…..

ഐ വാണ്ട്‌ എ ഹിക്കി …..

ഹിക്കിയോ?…… !!!!!!!!!!!!!!

രുദ്രൻ അവളുടെ മുഖം പതിയെ ഉയർത്തി ചോദിച്ചു…… അത്ഭുതം ആയിരുന്നു ആ ചോദ്യത്തിൽ…….

ആം… എന്താ… പറ്റില്ലേ….

അതല്ല…. ഫ്രഞ്ച് പോലും ചോദിക്കാത്ത ആൾ ഹിക്കി ചോദിച്ചപ്പോൾ ചെറുതായ് ഒന്ന് നടുങ്ങിപ്പോയി.. അതാ….

അവളെ നോക്കി ചിരിച്ചു കൊണ്ട് പറയുന്ന രുദ്രനെ അവൾക്ക് അത്ര ബോധിച്ചില്ല…

അതെന്താ ഇത്രമാത്രം പുച്ഛം?…. എന്റെ രുദ്രനോട്‌ അല്ലേ എനിക്ക് ചോദിക്കാൻ പറ്റുള്ളൂ…

നേരെ നിവർന്നു കിടന്ന ഭാവയുടെ പിണങ്ങിയ ഭാവം കണ്ടപ്പോൾ രുദ്രന് ചിരിച്ചു പൊട്ടി….

എന്നോട് മാത്രേ ചോദിക്കാൻ പാടുള്ളൂ….കേട്ടോ

തന്റെ നേരെ നീളും കറുത്ത പീലിക്കണ്ണുകളിലെ പ്രണയഭാരം താങ്ങാൻ വയ്യാതെ ഭാവ കണ്ണുകൾ ഇറുക്കി അടച്ചു….

താളം കൊട്ടുന്ന ഭാവയുടെ ഹൃദയത്തിന്റെ ചൂടിൽ രുദ്രൻ ഭാവയുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു…….

പിടയുന്ന ഞരമ്പുകളിലെ രക്തത്തുള്ളികൾ അവന്റെ ചുണ്ടുകൾക്ക് ചുറ്റും കാവൽ നിന്നു…..

നിമിഷങ്ങൾ പിന്നിടുന്ന ചുണ്ടുകളുടെ മുറുക്കത്തിൽ ഭാവയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു…………

രുദ്രൻ അധരങ്ങൾ പിൻവലിക്കുമ്പോൾ ,

പ്രണയത്തിന്റെ ചുവന്ന രക്തം, കഴിഞ്ഞു പോയ നിമിഷങ്ങളുടെ അവശേഷിപ്പ് പോലെ ഭാവയുടെ കഴുത്തിലെ, ആ നീല ഞരമ്പ്കൾക്ക് മീതെ കല്ലിപ്പോടെ തെളിഞ്ഞു കിടന്നു…

 

(തുടരും )

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24

രുദ്രഭാവം : ഭാഗം 25

രുദ്രഭാവം : ഭാഗം 26

രുദ്രഭാവം : ഭാഗം 27

രുദ്രഭാവം : ഭാഗം 28

രുദ്രഭാവം : ഭാഗം 29