Friday, April 19, 2024
Novel

നീലാഞ്ജനം : ഭാഗം 3

Spread the love

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

Thank you for reading this post, don't forget to subscribe!

രാവിലെ പത്രം വായനയിൽ മുഴുകിയിരുന്ന മേനോൻ ഗേറ്റ് തുറക്കുന്ന ശബ്ദംകേട്ടാണ്
മുഖമുയർത്തി നോക്കിയത്….

ബ്രോക്കർ ദാമു ആണ് കയറിവരുന്നത്..

മേനോൻ പ്രതീക്ഷയോടെ ദാമുവിന്റെ
മുഖത്തേക്ക് നോക്കി…

വെളിയിലേക്ക് ഇറങ്ങി ചെന്നു….

എന്തായി ദാമു പറഞ്ഞ കാര്യം…

അത് സാറേ….

ഞാൻ പറഞ്ഞിട്ടുണ്ട് അവർ അറിയിക്കാം എന്നാ പറഞ്ഞത്…

മ്മ്മ്..

ഞാൻ പറഞ്ഞല്ലോ സാറേ അവർ നാല് പെൺമക്കളും ഒരാൺകുട്ടിയും ആണ്. ..

അതിൽ രണ്ട് പെൺകുട്ടികളുടെയും വിവാഹപ്രായം കഴിഞ്ഞതാ…

അവിടുത്തെ പ്രാരാബ്ദം ഒന്നും ആ പയ്യനെ കൊണ്ട് താങ്ങാൻ പറ്റില്ല..

അവർ വിവാഹത്തിന് സമ്മതിക്കും എന്നാ എനിക്ക് തോന്നുന്നത്…

നടന്നാൽ ഇവിടുത്തെ മോളുടെ ഭാഗ്യമാ….

നല്ല സ്വഭാവമുള്ള ഒരു പയ്യനാ…

ഒരു ദുശീലവും ഇല്ല…

എന്തായാലും രണ്ട് ദിവസത്തിനുള്ളിൽ അവർ വിവരം പറയാം എന്നാ പറഞ്ഞത്….

ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ സാറേ..

ദാമു നിൽക്ക് ഞാൻ ഇപ്പോൾ വരാം…

അകത്തേക്ക് പോയി വന്ന മേനോൻ അഞ്ഞൂറിന്റെ ഒരു നോട്ട് ദാമുവിന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു…

അയാൾ ആ നോട്ടെടുത്ത് രണ്ടു കണ്ണിലും വെച്ച് മേനോൻ സാറിനെ നോക്കി തൊഴുതു…

ദാമു പോകുന്നതും നോക്കി ഒരു ദീർഘനിശ്വാസത്തോടെ പത്രവും എടുത്ത് തിരിഞ്ഞ മേനോൻ കണ്ടത് തന്നെ നോക്കി വീൽ ചെയറിൽ ഇരിക്കുന്ന ദേവികയെയാണ്….

അവൾ മെല്ലെ അച്ഛനെ വിളിച്ചു….

അച്ഛാ ഇപ്പോൾ ഒരുവിവാഹത്തിന്റെ ആവശ്യമുണ്ടോ….

ഒരു കാലില്ലാത്ത പെണ്ണിനെ ആരു
വിവാഹം കഴിക്കാനാണ്…

മോളെ എന്റെ കാലം കഴിഞ്ഞാലും നിനക്ക് ഒരു കൂട്ട് വേണ്ടേ….

എന്റെ മോള് ആരുമില്ലാത്തവൾ ആയി പോവുകയില്ലേ….

അയാൾ അവളുടെ നെറുകയിൽ തലോടി….

ദാമുവിനെ നമുക്ക് വിശ്വസിക്കാം മോളെ..

അത്ര വിശ്വാസം ഉള്ള ബന്ധമേ നമുക്ക് കൊണ്ടു വരികയുള്ളൂ….

ചതിക്കില്ല.. അച്ഛന് അറിയാവുന്ന ആളാണ്…

അവൾ ഒന്നും മിണ്ടാതെ വീൽചെയർ തിരിച്ചു റൂമിലേക്ക് പോയി…

പിന്നെ അവിടെ ഇരുന്നുകൊണ്ട് വിളിച്ചു…

രാധമ്മേ…

അടുക്കളയിൽ നിന്നും രാധമ്മ ഓടിവന്നു….

എന്താ മോളേ എന്തിനാ വിളിച്ചത്….

എനിക്ക് ഒന്ന് കിടക്കണം രാധമ്മേ….

അവർ അവളെ താങ്ങി ബെഡിലേക്ക് കിടത്തി….

പിന്നെ ഒരു ഷീറ്റ് എടുത്ത് ദേഹത്തേക്ക് പുതപ്പിച്ചു….

ദേവിക മുകളിലേക്ക് മിഴികൾ നട്ടു കിടന്നു…

അവളുടെ മനസ്സിലേക്ക് ദേവജിത്തിന്റെ മുഖം തെളിഞ്ഞുവന്നു….

എന്തൊക്കെയായിരുന്നു….

ബെസ്റ്റ് ജോഡികൾ…

ഒരിക്കലും പിണങ്ങാതെ.. എപ്പോഴും കൈകോർത്തുപിടിച്ച് ക്യാമ്പസിലൂടെ
നടന്ന പെർഫെക്റ്റ് ജോഡികൾ….

മെയ്ഡ് ഫോർ ഈച്ച് അദർ എന്ന് എല്ലാവരും വിശേഷിപ്പിച്ചു കൊണ്ടിരുന്ന
ദേവജിത്തിന്റെയും ദേവികയുടെയും
ജീവിതം നിമിഷനേരം കൊണ്ടാണ് മാറിമറിഞ്ഞത്….

കോളേജിലേക്ക് ചെല്ലാൻ ഒരുനിമിഷം വൈകിയാൽ ആധിയോടെ വിളിക്കുന്ന ദേവജിത്തിന്റെ പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു….

ഒരു വർഷം ആകുന്നു….

ഒരു ഫോൺ കാൾ പോലും ഇല്ല….

അപകടം പറ്റിയപ്പോൾ വന്നിരുന്നു എന്ന് രാധമ്മ പറഞ്ഞു….

ആറുമാസത്തോളം ഒരേ കിടപ്പായിരുന്നു ആശുപത്രിയിൽ….

അമ്മ മരിച്ചത് ഒന്നും ആരും അറിയിച്ചില്ല തന്നെ…

ജിത്തിനെ കാണാൻ ഒരുപാട് കൊതിച്ചു…

ഒരുപാട് തവണ വിളിച്ചു നമ്പർ നിലവിൽ ഇല്ലെന്നായിരുന്നു കേട്ടത്…

പിന്നെ കോളേജിൽ നിന്നും അടുത്ത ഫ്രണ്ട് ആയ ടീന എത്തിയപ്പോഴാണ് അറിഞ്ഞത്
തന്റെ ജിത്തിന് പുതിയ ബന്ധം ആയെന്ന്…

കൂടെ കൊണ്ട് നടക്കാൻ ആണ് ഒരു പെണ്ണ് വേണ്ടതെന്ന്…

അല്ലാതെ എടുത്തു കൊണ്ട് നടക്കാൻ അല്ലെന്ന്…

കരയാനല്ലാതെ ഒന്നിനും ആകുമായിരുന്നില്ല….

പിന്നെ മറക്കാൻ ശ്രമിച്ചു..

ശ്രമിച്ചുകൊണ്ടിരിക്കുന്നു….

മകളുടെ ജീവിതം ഒരു കരയ്ക്ക് എത്തിക്കാനാണ് അച്ഛൻ ശ്രമിക്കുന്നത്….

എല്ലാ ആണുങ്ങളും ജിത്തിനെ
പോലെ അല്ലേ….

അയാൾക്കും കാണില്ലേ ആഗ്രഹങ്ങൾ….

പ്രാരാബ്ദത്തിന്റെ പുറത്ത് സമ്മതിക്കുന്നത് ആവില്ലേ ഈ വിവാഹം…

വേണ്ടിയിരുന്നില്ല…

ഒരു സമയത്ത് താൻ ഒരു ബാധ്യതയായി തോന്നില്ലേ അവർക്ക്….

അവൾ വർദ്ധിച്ചുവന്ന മനോവ്യഥയോടെ കിടന്നു…

അന്ന് അമ്മയോടൊപ്പം തന്റെയും ജീവൻ കൂടി പോയിരുന്നെങ്കിൽ….

അവൾ കണ്ണുകൾ ഇറുക്കിയടച്ചു…

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

ഉമ്മറത്ത് ഇരുന്നുകൊണ്ട് എന്തൊക്കെയോ ആലോചിക്കുകയാണ് ശ്രീകാന്ത്…

ഹരിത രാവിലെ വിഷമിച്ച് പോയതാണ്….

ഞായറാഴ്ച ആയതുകൊണ്ട് സാധാരണ ഇവിടെ ചുറ്റിത്തിരിഞ്ഞ് നടക്കുക പതിവാണ്..

പക്ഷേ രാവിലെ പോയതിനു ശേഷം ഇതുവരെ ഇങ്ങോട്ട് കണ്ടിട്ടില്ല….

അവൻ മെല്ലെ എഴുന്നേറ്റു…

വേണുമാമയുടെ വീട്ടിലേക്ക് നടന്നു..

ചെന്നപ്പോഴേ കണ്ടു പറമ്പിൽ നിന്ന് വാഴക്ക് തടം എടുക്കുന്ന മാമയെ….

അവൻ മാമയുടെ അടുത്തേക്ക് നടന്നു…

ഹരി എവിടെ മാമേ…

അവൾ അകത്തുണ്ട്..

രാവിലെ വന്നപ്പോൾ കേറി കിടന്നതാ…

ഉച്ചക്ക് എന്തോ ഒന്ന് കഴിച്ചെന്ന് വരുത്തി…

പനിക്ക് ആണോ എന്നൊരു സംശയം…
മോൻ അകത്തേക്ക് ചെല്ല്…

അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ ഹരിത കട്ടിലിൽ കണ്ണടച്ചു കിടക്കുകയാണ്..

മുഖം കണ്ടാൽ അറിയാം നന്നായി
കരഞ്ഞിട്ടുണ്ടെന്ന്….

അവൻ മുഖത്ത് ഗൗരവം വരുത്തിക്കൊണ്ട്
അവളുടെ അരികിലേക്ക് ഇരുന്നു…

ഹരീ….

ശ്രീകുട്ടന്റെ വിളി കേട്ട് അവൾ പിടഞ്ഞു എഴുന്നേറ്റു….

നീ എന്താ ഇങ്ങനെ കിടക്കുന്നത് പരീക്ഷ അടുത്തു വരുകയല്ലേ നിനക്ക് എന്തെങ്കിലും ഇരുന്നു പഠിച്ചു കൂടെ…….

അവൾ അവനെ തുറിച്ചു നോക്കി..

എന്താടി ഇങ്ങനെ നോക്കുന്നത് പോയിരുന്നു വല്ലതും പഠിക്കാൻ നോക്ക്…

പറഞ്ഞു കൊണ്ട് അവൻ വെളിയിലേക്കിറങ്ങി….

ഹരിത അവനെ ദേഷ്യത്തോടെ നോക്കികൊണ്ട് എഴുന്നേറ്റു..

ബുക്കും എടുത്തു കൊണ്ട് പൂമുഖത്തേക്ക് ചെന്നപ്പോൾ അച്ഛനോട് കാര്യം പറഞ്ഞു കൊണ്ട് പറമ്പിൽ നിൽക്കുന്ന ശ്രീ കുട്ടനെ കണ്ടു….

അവളെ കണ്ടു കൊണ്ട് അവൻ അവളുടെ അരികിലേക്ക് വന്നു…

ആരോ വന്ന് എന്തെങ്കിലും ഒന്ന് പറഞ്ഞു എന്ന് കരുതി നീ അത് ഓർത്തിരിക്കേണ്ട….

വല്ലതും പഠിക്കാൻ നോക്ക്..

എനിക്ക് ഒരു അവകാശി ഉണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും…..

അവൾ തെളിഞ്ഞ മുഖത്തോടെ അവനെ നോക്കി നിന്നു…

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

രാവിലെ ഹരിത കോളേജിലേക്ക് പോയിക്കഴിഞ്ഞാൽ വേണുമാഷ് പറമ്പിലേക്ക് ഇറങ്ങും അത് പതിവുള്ളതാണ്..

കുറച്ചു വാഴയും കപ്പയും ഒക്കെ പറമ്പിൽ നട്ടിട്ടുണ്ട് അതിന്റെ കൂടെയാണ് ആള് എപ്പോഴും അതിനിടയ്ക്ക് ആയി അല്പസ്വല്പം പച്ചക്കറികളും ഉണ്ട്….

പതിവുപോലെ പറമ്പിൽ നിൽക്കുമ്പോഴാണ് ദേവകി അമ്മ ആങ്ങളയുടെ അടുത്തേക്ക് വന്നത്….

ആ….. ഓപ്പോൾ ആയിരുന്നോ….

ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരാമായിരുന്നല്ലോ…….

തെളിച്ചം ഇല്ലാതെ നിൽക്കുന്ന അവരുടെ അടുത്തേക്ക് വേണുമാഷ് ചെന്നു…

എന്താ ഓപ്പോളേ എന്തുപറ്റി…

വേണു നിനക്കറിയാമല്ലോ വീട്ടിലെ അവസ്ഥയൊക്കെ….

ഒരേപോലെ നാലെണ്ണമാ നിൽക്കുന്നത്….

മൂത്തവൾക്ക് വയസ്സ് 32 കഴിഞ്ഞു…….
ഇളയവൾക്ക് 30ഉം…….

എങ്ങനാ ഏതാ എന്നൊന്നും അറിയില്ല…..

ശ്രീക്കുട്ടനെ കൊണ്ട് കൂട്ടിയാൽ കൂടില്ല….

ശാലിനിയുടെ കൂടെ പഠിച്ച കുട്ടികൾക്കൊക്കെ ഒന്നും രണ്ടും പിള്ളേര് ആയി……

അവൾ വെളിയിൽ പറയുന്നില്ല എന്നേയുള്ളൂ അതിനും നല്ല വിഷമമുണ്ട്……

വേണു മാഷ് ഒന്നും മനസ്സിലാവാതെ ഓപ്പോളുടെ മുഖത്തേക്ക് നോക്കി….

നമ്മുടെ കിഴക്കേക്കരയുള്ള ബ്രോക്കർ
ദാമു ശ്രീക്കുട്ടന് ഒരു ആലോചന കൊണ്ടുവന്നിട്ടുണ്ട്…

നല്ല നിലയിലുള്ള ആൾക്കാരാ…….

ആ പെണ്ണിന് ഒരു വർഷം മുമ്പ് ഒരു
അപകടം ഉണ്ടായി….

അതിന്റെ അമ്മ അപ്പോൾ തന്നെ മരിച്ചു…

ഇതിന്റെ വലതു കാൽ മുട്ടിനു മുകളിൽ വച്ച് മുറിച്ചു മാറ്റി…

അതിനുവേണ്ടിയാണ് ശ്രീക്കുട്ടനെ ആലോചിച്ചത്…

ഈ വിവാഹം നടന്നാൽ കുടുംബം രക്ഷപ്പെടും…

ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ അവർ നോക്കി കൊള്ളാം എന്നാ പറഞ്ഞത്….

ശ്രീക്കുട്ടൻ അമ്പിനും വില്ലിനും
അടുക്കുന്നില്ല….

നീ അവനെ ഒന്നു പറഞ്ഞു മനസ്സിലാക്കണം..

നീ പറഞ്ഞാൽ അവൻ കേൾക്കും….

ഞാൻ എന്റെ സങ്കടങ്ങൾ ആരോട് പറയാനാ…..

പറഞ്ഞു കൊണ്ട് അവർ നേര്യതിന്റെ
തുമ്പു കൊണ്ട് മിഴിനീരൊപ്പി….

വേണുമാഷ് ഓപ്പോളുടെ മുഖത്തേക്ക് നോക്കി…

പിന്നെ പുച്ഛത്തോടെ ഒന്ന് ചിരിച്ചു…

ഹരിതയുടെയും ശ്രീകുട്ടന്റെയും കാര്യം അറിഞ്ഞുകൊണ്ട് ഓപ്പോൾ എന്നെ തന്നെ ഏൽപ്പിച്ചിരിക്കുന്നു ശ്രീക്കുട്ടനോട് പറയാൻ….

അല്ലെങ്കിലും ഓപ്പോൾക്ക് അതിബുദ്ധി കൂടുതലാണ്….

ഒന്നും മിണ്ടാതെ നിൽക്കുന്ന വേണുവിനെ ദേവകിയമ്മ സൂക്ഷിച്ചുനോക്കി…

നീ എന്താ ഒന്നും പറയാത്തത്…

ഈ വിവാഹം നടന്നില്ലെങ്കിൽ എല്ലാത്തിനും കുറെ വിഷംകൊടുത്ത് ഞാനും ചാവും അതെ എന്നെക്കൊണ്ട് പറ്റൂ….

പറഞ്ഞുകൊണ്ട് അവർ പോകാൻ
ഇറങ്ങി….
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പരീക്ഷ ആയതുകൊണ്ടാണോ ഇപ്പോൾ ഹരിതയെ ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ….

ഉമ്മറത്തിരുന്ന് എന്തോ വായിക്കുകയായിരുന്ന ശ്രീകുട്ടനോട്
ശാലിനി തിരക്കി….

ആയിരിക്കും ചേച്ചി ഞാനും കുറെയായി അങ്ങോട്ട് ഇറങ്ങിയിട്ട്……

ഇന്നുകൂടിയെ ഉള്ളൂ അവൾക്ക് പരീക്ഷ….

വൈകിട്ട് ഇങ്ങോട്ട് വരുമായിരിക്കും….

പറഞ്ഞുകൊണ്ട് അവൻ വായന തുടർന്നു….

അപ്പോഴാണ് ഒതുക്കുകല്ലുകൾ കയറിവരുന്ന വേണു മാമയെ അവൻ കണ്ടത്..

അവൻ പെട്ടെന്ന് ബുക്ക് താഴെ വെച്ച് എഴുന്നേറ്റു…..

ശ്രീ മോനേ താൻ ഇവിടെ വെറുതെ ഇരിക്കുകയാണോ…

എന്താ മാമേ…..

താൻ ഒന്നു വാ നമുക്ക് ഒന്ന് നടന്നിട്ട് വരാം…

രണ്ടാളും കൂടി റോഡിലേക്കിറങ്ങി…..

കുറേ സമയമായിട്ടും ഒന്നും മിണ്ടാതെ നടക്കുന്ന മാമയുടെ മുഖത്തേക്ക് അവൻ നോക്കി….

മനസ്സ് വല്ലാതെ പ്രക്ഷുബ്ദമാണെന്ന് മുഖം കണ്ടാലറിയാം…..

വേണുമാഷ് ശ്രീകുട്ടനെയും കൂട്ടി ആൽമരത്തിന് ചുവട്ടിലേക്ക് ഇരുന്നു…..

ശ്രീക്കുട്ടൻ ആകാംക്ഷയോടെ വേണു മാഷിന്റെ മുഖത്തേക്ക് നോക്കി…

എന്താ മാമേ…….
എന്താ എന്നോട് പറയാനുള്ളത്..

മോനേ ബ്രോക്കർ ദാമു ഇപ്പോൾ കൊണ്ടുവന്ന വിവാഹത്തിന് മോൻ സമ്മതിക്കണം……

പ്രായം ആയി നിൽക്കുന്ന രണ്ടു പെങ്ങന്മാരെ ഓർത്തെങ്കിലും….

മോന് അറിയാമല്ലോ മാമയുടെ കയ്യിൽ അധികമൊന്നുമില്ല തരാൻ……..

അവിടെയുള്ള മൂന്നെണ്ണത്തിനെ എങ്കിലും ആരുടെയെങ്കിലും കയ്യിൽ പിടിച്ചു കൊടുക്കാതെ മോന് ഒരു വിവാഹം കഴിക്കാനും പറ്റില്ല…..

അതുവരെ എന്റെ ഹരിക്കുട്ടനെ
നിർത്താൻ എനിക്കും പറ്റില്ല……

ഹരി കുട്ടന്റെ ജാതക പ്രകാരം രണ്ടു വർഷത്തിനുള്ളിൽ അവളുടെ വിവാഹം നടത്തണമെന്നാ….

അപ്പോൾ ഒരുപാട് കാലം ഒന്നും എന്റെ കുട്ടിയെ നിർത്താൻ പറ്റില്ല….

അതുകൊണ്ട് മോൻ ഈ വിവാഹത്തിന് സമ്മതിക്കണം..

ശ്രീകാന്ത് അമ്പരപ്പോടെ വേണു മാഷിന്റെ മുഖത്തേക്ക് നോക്കി….

കുറേ നേരം അവൻ നിശബ്ദം ഇരുന്നു..

പിന്നെ ചോദിച്ചു..

അമ്മ വന്നിരുന്നോ മാമയെ കാണാൻ…

(തുടരും )

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2