Saturday, December 14, 2024
Novel

ഈ യാത്രയിൽ : ഭാഗം 9

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

അവൾ സ്വപ്നത്തിൽ ആണെന്ന് തോന്നിപ്പോയി. ഒന്നു നുള്ളിനോക്കി യാഥാർഥ്യം തിരിച്ചറിയാൻ അവൾ ആഗ്രഹിച്ചില്ല. അതൊരു സ്വപ്നം പോലെ ഇരിക്കട്ടെയെന്നവൾ ആശിച്ചു…

മഹി തിരികെ ഹോസ്പിറ്റലിൽ പോയി തുടങ്ങിയിരുന്നു. അന്നത്തെ ആ സംഭവത്തിനു ശേഷം ദേവി ആർദ്രമായി അവനെ നോക്കികാണും. പക്ഷെ അവൻ പണ്ടത്തെ പോലെ തന്നെ കലിപ്പ് മോഡ് ഒൻ ആക്കും. മഹിയുടെ മനസ്സു മനസിലാകാത്തപോലെ.. പക്ഷെ പണ്ടത്തെ പോലെ ദേഷ്യമൊന്നും അവന്റെ കണ്ണുകളിലോ പ്രവൃത്തികളിലോ പ്രതിഫലിച്ചിരുന്നില്ല. എന്നാലോ അവളോട്‌ അടുപ്പത്തിനും പോയിരുന്നില്ല എന്നുള്ളതാണ് സത്യം. പണ്ടത്തെ ദുശീലങ്ങളും ഒഴിവാക്കിയിരുന്നു അവൻ. രാത്രി എമേർജൻസി ഉണ്ടായാലും എത്ര വൈകിയാലും തിരിച്ചെത്തുമായിരുന്നു. അതു തന്നെ അവളെ അംഗീകരിച്ചില്ലെങ്കിലും അവളുടെ താലിയെ അവൻ അംഗീകരിക്കുന്നതിനും ബഹുമണിക്കുന്നതിനും തുല്യമായിരുന്നു. അവനോടു തർക്കുത്തരം പറയാനോ തല്ലു പിടിക്കാനോ അവളും പോയിരുന്നില്ല. അതിനുള്ള അവസരങ്ങൾ അവർ മനപൂർവ്വം ഉണ്ടാക്കിയിരുന്നില്ല എന്നതാണ് സത്യം. അവൾ ഉണ്ടാക്കുന്നതെല്ലാം കുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് മാത്രമേ കഴിക്കു എന്നാലോ വയറു നിറച്ചു കഴിക്കുകയും ചെയ്യും. അതു അവൾക്കു ഒരുതരം സന്തോഷമാണ് നൽകിയിരുന്നത്. അവനു കഴിക്കാൻ ആഗ്രഹമുള്ള വിഭവങ്ങൾ അവളോട്‌ പറയാതെ പറയും… അവളതു മനസിലാക്കി കൊണ്ടു ഉണ്ടാക്കി കൊടുക്കുകയും ചെയ്യും.
ഹോസ്പിറ്റലിൽ പോകുവാൻ ഷർട്ട് സെലക്ട് ചെയ്തു അയേണ് ഇട്ടു കൊടുക്കുന്നതൊക്കെ ദേവി തന്നെ ചെയ്യും. അവനും അതൊരു സന്തോഷമായിരുന്നു. അവളുടെ മുന്നിൽ ക്രോധ ഭാവമാണെങ്കിൽ അവളൊന്നു തിരിഞ്ഞു കഴിഞ്ഞാൽ ചുണ്ടിൽ നറു പുഞ്ചിരി വിരിയുന്നത് ഒരിക്കൽ കണ്ണാടിയിലൂടെ അവൾ കണ്ടുപിടിച്ചിരുന്നു. അവന്റെ മനസു ചാഞ്ചാട്ടം ആടുന്നത് അവൾ കണ്ടു രസിക്കുകയായിരുന്നു.

വിച്ചുവിന്റെ കല്യാണത്തിരക്കിലേക്കു എല്ലാവരും ചേക്കേറി. അതുകൊണ്ടു തന്നെ ഓഫീസ് കാര്യങ്ങളിൽ കൂടി മഹി സഹായിക്കേണ്ടി വന്നു. തിരക്ക് മൂലം തമ്മിൽ കാണുന്നത് തന്നെ കുറഞ്ഞു. ആദ്യത്തെ കല്യാണം ആഘോഷമാക്കാൻ കഴിഞ്ഞില്ലലോ. ആ കുറവ് വിച്ചുവിന്റെ കല്യാണത്തിൽ പരിഹരിക്കാൻ തീരുമാനിച്ചിരുന്നു. ബന്ധുക്കളും ബിസിനെസ്സ് സുഹൃത്തുക്കളും ശ്രീമംഗലം ഗ്രൂപ്പ് സ്റ്റാഫുകളും നാട്ടുകാരെയും അങ്ങനെ എല്ലാവരെയും വിളിച്ചുകൊണ്ടുള്ള ഒരു വലിയ കല്യാണമായിരുന്നു വിച്ചുവിന്റ്.

കല്യാണ ചെക്കനും പെണ്ണിനും പിന്നെ അടുത്ത ബന്ധുക്കൾക്കൊക്കെയുള്ള ഡ്രെസ്സുകൾ എല്ലാം എടുക്കൽ ആയിരുന്നു ഒരു കടമ്പ. ദേവിക്കും പിടിപതു പണിയായിരുന്നു. അത്യാവശ്യം നല്ല ഡ്രസ് സെൻസ് ഉള്ള ആളായിരുന്നു ദേവി അതുകൊണ്ടു തന്നെ ഡ്രെസ്സുകൾ എല്ലാം തന്നെ ദേവിയുടെ സെലക്ഷൻ ആയിരുന്നു. വിച്ചുവിനും ചാരുവിനും മനസ്സു നിറഞ്ഞിരുന്നു അവളുടെ സെലക്ഷനിൽ. കാലത്തു ഭക്ഷണം കഴിച്ചു ഇറങ്ങിയാൽ രാത്രി ഏറെ വൈകിയായിരുന്നു ഷോപ്പിംഗ് കഴിഞ്ഞു എത്തിയിരുന്നത്. രണ്ടു മൂന്നു ദിവസങ്ങളായിട്ടാണ് അവർ ഷോപ്പ് ചെയ്തത്. ഡ്രസ് ഷോപ്പിംഗ് അങ്ങനെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ രാത്രി 12 മണിയോടെ അടുത്തിരുന്നു.

മഹിക്കു ഹോസ്പിറ്റലിൽ പോകേണ്ടത് കൊണ്ടു അവൻ അവരുടെ കൂടെ പോകുമായിരുന്നില്ല. അങ്ങനെ ഷോപ്പിംഗ് കഴിഞ്ഞു രാത്രി വീട്ടിലെത്തിയപ്പോൾ കണ്ടത് ഒരു എമേർജൻസി കേസ്‌ വന്നിട്ടു ഹോസ്പിറ്റലിൽ നിന്നും വിളിച്ചതുകൊണ്ടു അവിടേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന മഹിയെയായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങി. “പിന്നെ… ഞാൻ ഇന്ന് അവിടെ തന്നെ തങ്ങികൊള്ളാം കുറച്ചു കോംപ്ലിക്കേറ്റഡ് കേസാണ്. നേരം വൈകും…” അത്രയും പറഞ്ഞു ഇറങ്ങി. എന്തുകൊണ്ടോ വാതിൽ വരെ എത്തിയ മഹി തിരിഞ്ഞു നോക്കി ആരോടെന്നില്ലാതെ വീണ്ടും പറഞ്ഞു “ഉറങ്ങാതെ കാത്തിരിക്കേണ്ട….ആരും” ആ വാക്കുകൾ പറഞ്ഞു അവസാനിപ്പിച്ചത് ദേവിയുടെ കണ്ണുകളിലായിരുന്നു. മഹിയുടെ അടുത്തു നിന്നിരുന്ന അച്ഛൻ അവന്റെ തോളിൽ പതിയെ തട്ടി മൂളികൊണ്ടു അകത്തേക്ക് കയറി. ദേവി കയ്യിലുള്ള ഷോപ്പിംഗ് കവറുകൾ ടേബിളിൽ വച്ചു പുറത്തേക്കിറങ്ങി മഹി പോകുന്നത് നോക്കി നിന്നു. അവൻ എത്ര നേരം വൈകിയാലും കല്യാണത്തിന് ശേഷം തിരികെ വീട്ടിലെത്താറുണ്ട്. ഇന്ന് വരില്ല എന്നു പറഞ്ഞപ്പോൾ മുതൽ ദേവിയുടെ ഉള്ളിൽ ഒരു വിങ്ങൽ. ഉള്ളിലെ മഹിയെന്ന ആരാധന വിഗ്രഹത്തിന് വിള്ളൽ വരാതിരിക്കാൻ അവൾ ഒരുപാടു ആഗ്രഹിച്ചിരുന്നു. അവൾക്കതു സഹിക്കാൻ കഴിയില്ല. മഹിയോട് എത്ര തന്നെ കൊമ്പു കോർത്താലും അവൾ ഉള്ളിന്റെയുള്ളിൽ ഒരു സ്നേഹനിധിയായ ഭാര്യ മാത്രമായിരുന്നു. അവന്റെ എല്ല സ്വഭാവദൂഷ്യങ്ങളും മനസാൽ വരിച്ചിരുന്നു അവൾ. ഇന്ന് വരില്ല എന്നവൻ എടുത്തു പറഞ്ഞതു അവളുടെ ഉള്ളിലെ പ്രതീക്ഷകൾക്ക് മേലെയുള്ള ഒരു നേരിപോടായിരുന്നു.

മഹി കാർ തിരിച്ചു പോകാൻ തുടങ്ങി. തന്നെ തന്നെ നോക്കി സിറ്റ്ഔട്ടിൽ നിൽക്കുന്ന ദേവിയിൽ തന്നെയായിരുന്നു അവന്റെ കണ്ണുകൾ. കാർ മുന്നോട്ടു എടുത്തപ്പോൾ അവളുടെ കൈകൾ നെഞ്ചിലെ ചൂടിൽ കിടക്കുന്ന താലിയിലേക്കു നീണ്ടിരുന്നു. താലിയിൽ മുറുകെ പിടിച്ചു നെഞ്ചോടു ചേർത്തു നിൽക്കുന്ന അവളുടെ നിൽപ്പ് അവനിൽ ഒരു പുഞ്ചിരിയുണ്ടാക്കി. നേർത്ത ഒരു വിങ്ങൽ അവന്റെ ഇടനെഞ്ചിൽ തുടിച്ചിരുന്നു… അവൻ പതിയെ നെഞ്ചിൽ തലോടി… മുന്നോട്ടെടുത്ത കാർ പതിയെ സ്ലോ ചെയ്തു… അവൻ പുറത്തേക്കു നോക്കി. അവനെതന്നെ നോക്കി നിൽപ്പുണ്ടായിരുന്നു അവൾ. ദേവി ഓടി അവനരികിലെത്തി.

“എന്തെങ്കിലും എടുക്കാൻ മറന്നോ മഹിയേട്ട..” അവൾ ഓടി വന്ന കിതപ്പിൽ വ്യഥ പൂണ്ടു ചോദിച്ചു.

മഹി അവളെ ആകമാനം ഒന്നു നോക്കി…. പതിയെ പുഞ്ചിരിയോടെ പറഞ്ഞു.
“വാ… കേറു… ഇന്ന് നീയും കൂടെ പൊന്നോളൂ ഹോസ്പിറ്റലിൽ” അവൻ പറഞ്ഞതു വിശ്വസിക്കാൻ ആകാതെ… കേട്ടത് സത്യമാണോ മിഥ്യയാണോ എന്നു പോലും മനസിലാകാതെ അവൾ ആകെ അത്ഭുതം കൂറി നിന്നു. “നിനക്കു ചെവി കേൾക്കുന്നില്ലേ… വേഗം അമ്മയോട് പറഞ്ഞിട്ടു വായോ ”

ദേവിയൊന്നു ഞെട്ടി ഉണർന്നു. അവനെ അത്ഭുതത്തോടെ തന്നെ വീക്ഷിച്ചു. അവളുടെ കൻകോണിലൂടെ സന്തോഷത്തിന്റെ നീർമുത്തുകൾ തുള്ളികളായി അവന്റെ കൈകളിൽ വീണു. ഡോർ വിന്ഡോയിൽ വച്ചിരുന്ന അവന്റെ കൈകൾക്ക് മേലെ അവളുടെ കൈകൾ വച്ചു കൊണ്ടു അവനെ നോക്കി.

“ഞാൻ വരുന്നില്ല ഏട്ടാ. എനിക്ക്… എനിക്ക് അറിയാം ഏട്ടനെ… എന്നോട് സ്നേഹമൊന്നും ഇല്ലെങ്കിലും ഈ താലി… ഇതിനോട് ഒരു ബഹുമാനം ഉണ്ടെന്നു എനിക്കറിയാം. അതുകൊണ്ടു തന്നെ എനിക്ക് പൂർണ്ണ വിശ്വാസമാണ് ഏട്ടനെ… എന്നെ വിശ്വസിപ്പിക്കാൻ എന്നെ ഏട്ടന്റെ കൂടെ കൊണ്ടുപോകേണ്ട….” ദേവി പറഞ്ഞു കഴിഞ്ഞതും മഹി അവളെയൊന്നു നോക്കി. പിന്നെ കാർ വേഗം മുന്നോട്ടു എടുത്തു പോയിരുന്നു.

ദേവിക്ക് വല്ലാത്ത സന്തോഷം തോന്നി. തന്നെ അംഗീകരിച്ചു തുടങ്ങിയോ ആ മനസു. അല്ലെങ്കി പിന്നെ എന്തിനാ തന്നോട് കൂടെ ചെല്ലാൻ പറഞ്ഞതു. സുഖകരമായ ഓർമകൾ തന്നിൽ പടർത്തി അവൾ ഉറക്കത്തിലേക്കു വീണു.

മുഖത്തു എന്തോ ഇഴയുന്നതുപോലെ തോന്നി ദേവി കണ്ണുകൾ വലിച്ചു തുറന്നു. അപ്പൊ അരികെ തന്നെ തന്നെ നോക്കിയിരിക്കുന്ന മഹിയെയാണ് അവൾ കണ്ടത്. അവന്റെ കൈ വിരലുകൾ അവളുടെ മുഖത്തു ഇഴഞ്ഞതായിരുന്നു. അവന്റെ കണ്ണിലെ നോട്ടം അവളിൽ നേരിപോട് ഉണ്ടാക്കി അവന്റെ ചുടു നിശ്വാസങ്ങൾ ആ നേരിപൊടിനെ ആളി കത്തിക്കാൻ മാത്രം ഉണ്ടായിരുന്നു. അവൾ വിവേക പൂർവം പതിയെ എഴുന്നേൽക്കാൻ ശ്രമിക്കെ അവളെ കൈകളിൽ പിടിച്ചു അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. മഹിയുടെ നോട്ടം ചെന്നു നിന്നത് അവളുടെ ചുവന്ന ആധരങ്ങളിലും സാരി തലപ്പ് തെന്നി നീങ്ങിയ നെഞ്ചിലെ വിടവിലുമായിരുന്നു. അവൾക്കു അവന്റെ നോട്ടം ശരീരത്തിൽ ഒരായിരം പുഴുക്കൾ ഇഴയുന്ന പോലെ തോന്നിപ്പിച്ചു… അവൾ ദേഷ്യത്തിൽ തന്നെ ഒരു കണക്കിന് കുതറി മാറി ടേബിളിൽ ചാരി ദേഷ്യത്തോടെ അവനെ നോക്കി.

ഇന്നലെ കണ്കുളിർക്കെ താൻ കണ്ട സ്വപ്നങ്ങൾ എല്ലാം തന്നെ വെറുതെയായെന്നു അവൾക്കു തോന്നി. പ്രണയമില്ലാതെ തന്നെ കാമിക്കാൻ മാത്രമാണ് മഹി ആഗ്രഹിക്കുന്നതെന്ന ചിന്ത അവളിൽ കരച്ചിലിന്റെ വക്കിൽ എത്തിച്ചു. അവൾ എത്ര കണ്ടു നിയന്ത്രിച്ചിട്ടും ചുണ്ടിലെ സങ്കടത്തിന്റെ വിതുമ്പലിനെ അവൾക്കു തടുക്കാനായില്ല. മഹി കണ്ണുകൾ ദേഷ്യത്തിൽ ഇറുക്കിയടച്ചു വേഗത്തിൽ എഴുനേറ്റു അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു അവളെ ഇടുപ്പിൽ ചേർത്തു മുറുക്കി അവന്റെ നെഞ്ചോടു ചേർത്തണച്ചു. ദേവിയുടെ കൈകൾ അവന്റെ മുതുകിൽ ആഴത്തിൽ ആഴനിറങ്ങാൻ തുടങ്ങിയിരുന്നു. ശരീരം വികാരത്തിന് അടിമപ്പെടുമ്പോഴും മനസാനിധ്യം വീണ്ടെടുത്തു പ്രതികരിക്കാൻ ഒരു പെണ്ണിന് മാത്രമേ കഴിയു. മഹിയുടെ മുഖം ദേവിയുടെ നെഞ്ചിലേക്ക് താഴ്ന്നു അവളുടെ മാറിലെ സാരിയെന്ന തടസത്തെ പല്ലുകൾകൊണ്ടു കടിച്ചു നീക്കി…. അവന്റെ ശ്വാസം അവളുടെ നെഞ്ചിനെ പൊള്ളിക്കാൻ പാകത്തിന് ഉണ്ടായിരുന്നു. അവൾ കണ്ണുകൾ ഇറുകേയടച്ചു പ്രതികരിക്കാതെ നിന്നു. നെഞ്ചിൽ നിന്നും വേറെ സഞ്ചാരപദങ്ങൾ തേടിയ അവന്റെ മുഖത്തെ ശക്തമായി അവൾ പിടിച്ചുയർത്തി. ക്രോധത്തോടെ നോക്കിയ നോട്ടത്തിൽ അവനൊന്നു പതറി. അവന്റെ വികാര വിക്ഷോഭങ്ങൾ എവിടേക്കോ പോയി ഒളിച്ചിരുന്നു…. “ഇതു… ഇതെന്നോടുള്ള പ്രണയമാണോ… അതോ…” അവളൊന്നു നിർത്തി പ്രതീക്ഷയോടെ അവനെ നോക്കി…

“ഇതു വെറും കാമം മാത്രമാണ്…. അല്ലാതെ നിന്നോടെനിക്കു പ്രണയമില്ല…. നിനക്കു എന്റെ കണ്ണിൽ കാണാൻ കഴിയുന്നുണ്ടോ നിന്നോടുള്ള പ്രണയത്തെ…. എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ നീയത്… നീ പറഞ്ഞതു ശരിയാ… എനിക്ക് നിന്നോട് അല്ല… ദേ… നിന്റെ കഴുത്തിൽ ചുറ്റി കിടക്കുന്ന ഈ താലിയോടാണ് ബഹുമാനം…”മഹി പറഞ്ഞു തീർത്തുകൊണ്ടു അവളോട്‌ ചേരാൻ തുനിഞ്ഞതും അവനെ ശക്തമായി തള്ളി നീക്കിയവൾ. ആർത്തലച്ചു പെയ്യാൻ വെമ്പി പോയി അവളുടെ മനസു… ഒരു നിമിഷം … അവൾ പ്രതീക്ഷിച്ചുപോയി…. പിന്നെയും അവളിലേക്ക് ആഞ്ഞടുക്കാൻ വന്ന അവനെ തടയാൻ അവളുടെ കൈകളിൽ കിട്ടിയത് ഫ്ലവർവയ്സ് ആയിരുന്നു. കയ്യിൽ കിട്ടിയതെന്തോ അതെടുത്തു തലക്കു എറിഞ്ഞു. ഞൊടിയിടെ നേരം കൊണ്ടു മഹിയുടെ ശരീരവും മനസ്സും ഒരുപോലെ പ്രവർത്തിച്ചു. ഇപ്പോ തലയിൽ ഒരു മുറിവുണ്ടായാൽ…. ഇനി ഒരു അഞ്ചാറു സ്റ്റിച്ച കൂടി തന്റെ തല താങ്ങില്ല എന്നവൻ ഓർത്തു… വേഗം തന്നെ ശരീരം പ്രവർത്തിച്ചു…രണ്ടു കൈകൾ കൊണ്ടു അവൻ തലയെ പൊത്തിപ്പിടിച്ചു രക്ഷപെടുത്തി. പക്ഷെ ഫ്ലവർവയ്സ് കൃത്യമായി കൈകളിൽ തട്ടിവീണു പൊട്ടിചിതറി. അവന്റെ കൈകളിലും മുറിവ് പറ്റി…. അവൾ അതു കണ്ടതും ബാത്റൂമിലേക്കു ഒരു ഓട്ടം വച്ചു കൊടുത്തു… പക്ഷെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയാണ് വിരിഞ്ഞത്…കണ്ണിൽ അവളോടുള്ള പ്രണയവും…!!

(തുടരും….തിരുത്തിയിട്ടില്ല)

നല്ല മഴയാണ്. തോരാമഴയത്തു കാലും നീട്ടി വച്ചു കയ്യിൽ നല്ല ചൂട് പരിപ്പുവടയും ചൂട് കട്ടൻ കാപ്പിയുമായി ഇരുന്നു മഴയും പിന്നെ ഓരോരുത്തരുടെ കഥകളും വായിച്ചിരുന്നു ആസ്വദിച്ചിരുന്ന എന്നെ കൊണ്ടു ഈ സാഹസം ചെയ്യിച്ച Hyruneesa എന്ന സുഹൃത്തിന് വേണ്ടി ഈ പാർട് തന്നെ dedicate ചെയ്യുന്നു. Length കുറവാണെന്നു പറയരുത് ഞാൻ പിന്നെ കൂടുതൽ മടിച്ചിയാകും.

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8