Saturday, April 20, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 15

Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

Thank you for reading this post, don't forget to subscribe!

എൻ്റെ മകന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ വരും… അന്ന് നിങ്ങളറിയും മൈഥിലി ആരാണെന്ന് …. ഒരു പെണ്ണിൻ്റെ സഹനത്തിന് കിട്ടിയ വരമാണവൻ….

അവരുടെ കണ്ണുനീരിൽ പ്രപഞ്ചം പോലും കത്തിജ്വലിക്കുന്നതു പോലെ അതെ അവൾ അമ്മയാണ്….

നീ ഇതൊന്നും അറിയുന്നില്ലേ ഇവിടെ നിൻ്റെ അമ്മ ചങ്കുപറിയുന്ന വേദനയിൽ ഉഴറുന്നത് ………..

എന്തിനീ വേദന ഞങ്ങൾക്കു നല്കി….
അവൾ ശ്വാസം കിട്ടാതെ പിടഞ്ഞ് താഴേക്കിരുന്നു.

നീ ഒരു സമസ്യയാണ് ഇന്ദ്രാ… ഒരു വേള നീ എന്നിലേക്ക് അടുക്കുമെന്ന് തോന്നും ആ ആനന്ദലഹരി നുകരുമ്പോഴേക്കും അടുത്ത ഞൊടിയിൽ നീ മാഞ്ഞു പോകുന്നു…..

ചിലതുണ്ട്, കാണാമറയത്തേക്കു മായുമ്പോൾ മധുരം കൂടുന്ന ചിലത്.. ഒരിക്കൽ കൂടി കാണാനും കേൾക്കാനും ആസ്വദിക്കാനും ഒക്കെ കൊതിപ്പിക്കുന്ന ചിലത്…

എൻ്റെ സ്നേഹത്തിന് മാത്രം
എന്തേ ഇങ്ങനെ ???-ഉത്തരം ഇല്ലാത്ത ചോദ്യം..മനസ്സില്‍ നുരഞ്ഞു പൊന്തിയ ഇത്തരം ചോദ്യങ്ങള്‍ക്ക് പേര് അന്വേഷികുകയായിരുന്നു ഞാന്‍.. വിധി
അതേ പ്രണയം ഏൽപ്പിക്കുന്ന വിധി….

യാദവി ആ അമ്മയെ പൊള്ളുന്ന ഹൃദയത്തിനുടമയേ കണ്ണുനീരോടെ നോക്കി ഞാനെന്താ ആൻ്റി ചെയ്യണ്ടേ അവളുടെ മനസ്സുരുകി ….

അവരൊന്നു ശപിച്ചാൽ തൻ്റെ കുടുബത്തിൻ്റെ സർവ്വനാശമായിരിക്കും.
യാദവി അച്ഛനെ ഒന്നു നോക്കി വിവേചിച്ചറിയാത്ത എന്തൊക്കെയോ വികാരങ്ങൾ ആ മുഖത്ത് പ്രകടമാകുന്നു.

യദു …. മോളേ … ആൻ്റി ഇറങ്ങുന്നു
കല്ലിച്ച മുഖഭാവം മധുരയെ ചുട്ടെരിച്ച കണ്ണകിയെപ്പോലെ…
എന്തോ തീരുമാനിച്ച നില്പ്…

യദു ഭയന്നു ആ നോട്ടം തൻ്റെ ഹൃദയത്തിൻ്റെ ചലനം നിലയ്ക്കുന്ന പോലെ….

അഴിഞ്ഞു കിടന്ന മുടി ഒന്നു കെട്ടി വയ്ക്കാതെ മൈഥിലി പുറത്തേക്ക് നടന്നു…..

യദു പിന്നാലെ ഓടി …… കാലുകൾ കുഴയുന്ന പോലെ …തളർന്നു പോകുന്നു എങ്കിലും അവൾ ഓടി മൈഥിലിയെ തടഞ്ഞു’…

ആൻ്റി…
മാറി നില്ക്കു കുട്ടി
എനിക്കു പോകണം മൈഥിലിയുടെ ശബ്ദം കടുത്തു…

പോകാം ..ആൻ്റീ പ്ലീസ് …എനിക്ക് വേണ്ടി അഞ്ചു മിനിറ്റ് .യദു കെഞ്ചി
അവരുടെ കൈ പിടിച്ച് ഉള്ളിലേക്ക് നടക്കാൻ തുടങ്ങി…

ഞാനില്ല എനിക്ക് പോയേ പറ്റുകയുള്ളു… അവർ കൈയ്യ് പുറകോട്ട് വലിച്ചു.
ആൻ്റീ പൊയ്ക്കൊള്ളു….പക്ഷേ ഒരു അഞ്ചു മിനിട്ടല്ലേ ചോദിച്ചുള്ളു.

മൈഥിലിയുടെ കൈയ്യിൽ പിടിച്ച് അവൾ വീടിനുള്ളിൽ കയറി ‘അവരെ തനിയെ വിടാൻ അവൾ ഭയന്നു….

യാദവി വല്ലാത്തൊരു പിരിമുറുക്കത്തിൽ ആയിരുന്നു.
കണ്ണിലെ ഉറവകൾ വറ്റിവരണ്ടു..

നീ ഉത്തരം തരാതെ എവിടെ മറഞ്ഞു നില്ക്കുകയാണ്…

രണ്ട് സ്ത്രീകൾ നിനക്കായി കേഴുമ്പോൾ നിനക്ക് ഓടിയൊളിക്കാൻ സാധിക്കുമോ…
ഇല്ല നിനക്കൊരിക്കലും ഈ രണ്ടു ഹൃദയങ്ങളെ മറക്കാൻ സാധിക്കില്ല…..

യാദവി അച്ഛൻ്റെ അടുത്തേക്ക് ചെന്നു ”
അവൾ ആ കണ്ണുകളിൽ ഉറ്റുനോക്കി വിഷ്ണുവർദ്ധൻ ഒന്നു പതറിയതു പോലെ…..

ഇന്ദ്രനെ എന്തു ചെയ്തു???
ജീവനോടെ ഉണ്ടോ??

അയാളുടെ മുഖം വിളറി ….

എനിക്കു വേണ്ടിയല്ലേ ഇതൊക്കെ ചെയ്തെ…..
ഇന്ദ്രൻ ഇല്ലാണ്ടായാൽ യാദവി എല്ലാം മറക്കുമെന്ന് തോന്നിയോ??

ഈ അമ്മയുടെ കണ്ണീരിന് എനിക്കൊന്നേ ചെയ്യാൻ കഴിയൂ
ഞാൻ പോകുന്നു ആൻ്റീയോടൊപ്പം
അവരുടെ മകനെ കൊടുക്കാൻ നിങ്ങൾക്കു സാധിക്കുമെങ്കിൽ അന്നു ഞാൻ തിരിച്ചു വരാം….

ഒരു മകളുടെ നഷ്ടം നിങ്ങളും അറിയണം സ്വാർത്ഥത കൊണ്ട് നേടിയതെല്ലാം നിഷ്ഫലമാകുന്നത് നിങ്ങൾ മനസ്സിലാക്കും….

മോളേ….. നീ ഇതെന്തൊക്കെയാ പറയുന്നത് ഗായത്രി കണ്ണീരോടെ ചോദിച്ചു….

ഗായൂ എന്നോട് ക്ഷമിക്കണം അമ്മയുടെ മകൾ തല്കാലം ഒന്നു മാറിനില്ക്കുന്നു എന്നു കരുതിയാൽ മതി’….

ഗായൂനെ മറന്നിട്ടല്ല അമ്മയിത് കണ്ടോ സ്വന്തം മകൻ ജീവനോടെയുണ്ടോ ഇല്ലയോ എന്നറിയാതെ മനസ്സ് കൈവിട്ട് പോയൊരമ്മയെ ….

ഇതു കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയില്ല. അതും ഞാൻ കാരണം ഇന്ദ്രൻ്റെ ജീവിതത്തിൽ ഞാൻ വന്നില്ലായിരുന്നെങ്കിൽ അവരുടെ മകനിപ്പോഴും കൂടെയുണ്ടാകുമായിരിന്നു

ഗായൂനെ കാണാൻ ഞാൻ വരും എന്നെ തടയാൻ നില്ക്കരുത് അതിനു ശ്രമിച്ചാൽ യാദവി പിന്നെ ഉണ്ടാവില്ല…..

അതും കൂടി കേട്ടതോടെ ഗായത്രി പൊട്ടിക്കരഞ്ഞു അവളും അമ്മയെ കെട്ടിപ്പിടിച്ച് തോളിൽ മുഖം അമർത്തി കരഞ്ഞു…..

ഒരമ്മയ്ക്കു വേണ്ടി പെറ്റമ്മയെ വേദനിപ്പിക്കുന്നു. പക്ഷേ എനിക്കിങ്ങനെ ചെയ്യാനെ സാധിക്കൂ. തനിച്ചായാൽ ആൻ്റി എന്തെങ്കിലും കടുംകൈ ചെയ്താൽ അതു കുടീ താങ്ങാൻ വയ്യ…

നീറുന്ന ഹൃദയത്തോടെ ഗായുവിന് ഒരു ഉമ്മ കൊടുത്തു. മുകളിൽപ്പോയി ബാഗിൽ എന്തൊക്കെയോ എടുത്ത് പുറത്തേക്ക് വന്നു ആ മുറി ആകമാനം അവൾ ഒന്നു നോക്കി പിന്നെ താഴേക്കു വന്നു …

ആരെയും നോക്കാതെ മൈഥിലിയുടെ കൈയ്യും പിടിച്ച് പുറത്തിറങ്ങി ഗായത്രി പിന്നാലെ ഓടി വന്നു. ഒന്നു തിരിഞ്ഞു നോക്കാൻ കൂടീ അവൾ അശക്തയായിരുന്നു….

വിഷ്ണുവർദ്ധൻ നൈരാശ്യത്തോടെ നോക്കി നിന്നു
എന്തോ അയാൾ തടയാൻ ശ്രമിച്ചില്ല മകൾ പറഞ്ഞതു പോലെ തടഞ്ഞാൽ അവളെ നഷ്ടപ്പെട്ടാലോ അയാൾ തളർന്ന് സോഫയിലേക്കിരുന്നു. ….

യാത്രയിലുടെ നീളം മൈഥിലി ഒന്നും സംസാരിച്ചില്ല കാർ നിർത്തിയപ്പോൾ യദു തലയുയർത്തി നോക്കി
“തണൽ….” ഇന്ദ്രൻ്റെ വീട്
ഇന്ദ്രനില്ലാത്ത തണൽ ….

മൈഥിലിയും ആയി വീടിനുളളിലേക്ക് കയറി….

അവളുടെ നോട്ടം സ്റ്റെയറിലേക്കായിരുന്നു. അന്ന് ആദ്യമായി ഇവിടെ വന്നപ്പോൾ തന്നെ കണ്ട് അന്ധാളിച്ച ഇന്ദ്രൻ..

ഒരു വേള അവളുടെ ചുണ്ടിൽ നനുത്ത പുഞ്ചിരി വിടർന്നു….
പിന്നെയത് നൊമ്പരമായി മാറി…

അവളുടെ നോട്ടം കണ്ടിട്ടെന്നോണം ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കി

കണ്ണാ നിൻ്റെ താലിയണിഞ്ഞ്…. സീമന്തരേഖയിൽ സിന്ദൂരവുമായി നിൻ്റെ കൈ പിടിച്ച് ഈ വീടിൻ്റെ വിളക്കായി കയറി വരേണ്ടവൾ …

സ്വന്തം അച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് വന്നിരിക്കുന്നു. നിന്നെ സ്നേഹിക്കുന്നതു കൊണ്ടു മാത്രം
ഒരു മൂകത പരക്കും പോലെ അവർ ഉള്ളിലേക്ക് പോയി

യാദവി സ്റ്റെയർ കയറി ഇന്ദ്രൻ്റെ മുറിയിലേക്ക് പോയി .…
ഇന്ദ്രൻ അരികിലുള്ളതുപോലെ അവൻ്റെ ഗന്ധം അവളെ ഉന്മാദയാക്കുന്നു….

ഇന്ദ്രൻ കവിത മൂളുന്നതു പോലെ
ഇവിടെയുള്ള ഓരോ വസ്തുവിലും അവൻ നിറഞ്ഞു നില്ക്കുന്നു.

ആ വലിയ മുറിയിൽ നിറയെ ബുക്കുകൾ റാക്കിൽ വച്ചിരിക്കുന്നു.
മേശപ്പുറത്ത് ലെറ്റർപാടിൽ പേന

ഇന്ദ്രൻ്റെ നിറച്ചാർത്തുകൾക്ക് സാക്ഷ്യം വഹിച്ച തൂലിക
അവൻ്റെ കരലാളനങ്ങൾ ഏറ്റവും അധികം ഏറ്റുവാങ്ങിയ തൂലിക

ഇന്ദ്രൻ്റെ വലിയൊരു ചായാചിത്രം ചുവരിൽ തൂക്കിയിട്ടിരിക്കുന്നു.ആരോ പ്രസൻ്റ് ചെയ്തതാണെന്നു തോന്നുന്നു.

ആ തീഷ്ണതയേറിയ കണ്ണുകൾ തനിക്കായി മാത്രം കുസൃതി കാട്ടുന്ന പോലെ ‘
ആ ചായാചിത്രത്തിൽ മുഖമർപ്പിച്ചവൾ തേങ്ങി….

നിൻ ഓർമ്മകൾ ഞാനൊരു മയിൽപ്പീലി തുണ്ടു പോൽ സുക്ഷിച്ചു വച്ചു…
ഈ ഓർമ്മകളുടെ കുത്തൊഴുക്കിൽ ഞാൻ ഒരു ഭ്രാന്തിയായി…

വലിയൊരു ശൂന്യതയും പേറി ഞാനിവിടെ കാത്തിരിപ്പുണ്ട്…
“‘നിൻ്റെ മടങ്ങിവരവും കാത്ത്…'”

യദു…. മോളേ….. മൈഥിലിയുടെ വിളി കേട്ടാണ് അവൾ ഓർമ്മകളുടെ അഗ്നിച്ചുഴിയിൽ നിന്നും ഉണർന്നത്…

കണ്ണും തുടച്ച് വേഗം അവൾ താഴേക്ക് ചെന്നു…..

പാവം ചായ കുടിക്കാൻ വിളിച്ചതാണ് അവളെ കണ്ടതും വാ മോളെ മണിച്ചേട്ടനും വിളിച്ചു.
മണിച്ചേട്ടനും വളരെ സങ്കടപ്പെട്ടു കാണപ്പെട്ടു….

എപ്പോഴും വായടക്കാതെ സംസാരിച്ചോണ്ടിരുന്ന ആ മനുഷ്യൻ്റെ മൗനം അയാൾക്ക് ഇന്ദ്രൻ എത്ര പ്രീയപ്പെട്ടവനായിരുന്നെന്ന് മനസ്സിലായി…

ഒരാഴ്ചയോളം കോളേജിൽ പോകാതെ മൈഥിലിക്ക് കൂട്ടിരുന്നു. ദിവസവും യദു അമ്മയെ ഫോൺ വിളിച്ചിരുന്നു.
ഇന്ദ്രൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണവും മുറപോലെ നടക്കുന്നുണ്ട്…..

യദുവിൻ്റെ സാമിപ്യം മൈഥിലിക്ക് ഒരുണർവ്വ് തന്നെയായിരുന്നു.
ഏതു നേരവും എന്തെങ്കിലും ഒക്കെ പറഞ്ഞോണ്ടിരിക്കും മൈഥിലിയെ ഓർമ്മകളിലേക്ക് വഴുതിവിടാതെ എൻഗേജ്ഡ് ആക്കി വച്ചിരിക്കും….

അവർ രണ്ടു പേരും ഒളിച്ചുകളിക്കുകയാണ് തങ്ങളുടെ വേദന അവർ പരസ്പരം അറിയിക്കാതിരിക്കാൻ ശ്രമിച്ചു…..

യദു കോളേജിൽ പോകാൻ തുടങ്ങി എവിടെ തിരിഞ്ഞാലും ഇന്ദ്രൻ്റെ ഓർമ്മകൾ ഇതിനിടയിൽ ഗായത്രിയെ
യദു കാണാൻ പോകുമായിരുന്നു…..

ഋതുക്കൾ മാറി മാറി വന്നുകൊണ്ടിരുന്നു
കാലം ആർക്കുവേണ്ടിയും കാത്തു നില്ക്കാതെ കടന്നു പോയ്ക്കൊണ്ടിരുന്നു
വിശ്വസിക്കാനേ സാധിക്കുന്നില്ല ഇന്ദ്രനെവിടെ മറഞ്ഞു….
ഒരെത്തും പിടിയും കിട്ടാത്ത ചോദ്യം….

യാദവിയുടെ നിർബന്ധത്തിൽ മൈഥിലി ചെറിയ കുട്ടികൾക്ക് സംഗീത ക്ലാസ് ആരംഭിച്ചു.സംഗീതവും ക്ഷേത്രങ്ങളുമായി മൈഥിലി കാലം കഴിച്ചുകൂട്ടി….

ഒരിക്കൽ പോലും യദു അച്ഛനെ കാണാൻ ശ്രമിച്ചില്ല.
യാദവിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു തുള്ളിക്കളിച്ച് നടന്നവൾ പരുക്കൻ മുഖം മൂടീയണിഞ്ഞു സർവ്വതിനോടും വിരക്തിയായി…..

ഇതൊരു മരീചികയാണ്
കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണോ
എന്നാൽ ഈ മുറിവ് വല്ലാതെ വിങ്ങുകയാണ് മരണത്തിനു പോലും ഈ വേദന മായ്ക്കാൻ സാധ്യമല്ല….

ഇവിടെയൊരു അമ്മ മനസ്സു തേങ്ങുന്നത് നീ അറിയുന്നുണ്ടോ
പ്രണയിനിയുടെ ആത്മരോദനം നീ അറിയുന്നുവോ…

ഉറങ്ങാത്ത ഇക്കഴിഞ്ഞ രാവുകളൊക്കെയും
നിന്നെക്കുറിച്ചുള്ള നിനവുകൾ ആയിരുന്നു….

ഈ ജന്മം ഇങ്ങനെ ഉരുകിത്തീരട്ടെ
ഒരിക്കൽ കൂടി നിന്നെയൊന്നു കാണാൻ….

നിൻ്റെ മാറത്തൊന്നു ചേർന്നു നില്ക്കാൻ….
ആ ചുംബനങ്ങൾ ഏറ്റുവാങ്ങുവാൻ ….

ജന്മങ്ങൾ എത്ര വേണമെങ്കിലും കാത്തിരിക്കാം
യാദവി ഇന്ദ്രൻ്റെ ബെഡ്ഡിൽ തല ചായ്ച്ച് ആർത്തുകരഞ്ഞു…..

ഇതിനിടയിൽ വിഷ്ണുവർദ്ധൻ അവളെ കാണാൻ ശ്രമിച്ചു. അവൾ കാണാൻ കൂട്ടാക്കിയില്ല.

യാദവിയും ചന്തുവും അതേ കോളേജിൽ പീ ജി ചെയ്യകയാണ് മരിയയും കൂടെത്തന്നെയുണ്ട്
കോളേജിൽ എത്തിയാൽ ആരോടും മിണ്ടാതെ ക്ലാസിൽ ഇരിക്കും

ഇന്ദ്രൻ കൂടെയില്ലാതെ മൂന്ന് വർഷം….

ഇല്ല ഇന്ദ്രൻ കൂടെയുണ്ട്
അവനെന്നെ തനിച്ചാക്കി എവിടെയും പോകില്ല…..

അവൾ ആരോടും അധികം സംസാരിക്കാതെയായി ഒന്നിലും താല്പര്യം കാണിക്കാതെ, എന്നാൽ മൈഥിലിയുടെ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നിറവേറ്റും….

ഒരു തരത്തിൽ ഇക്കാലമത്രയും മൈഥിലിക്ക് അവൾ വലിയൊരു ആശ്വാസമായിരുന്നു……

പക്ഷേ അവരുടെ കാന്താരിയുടെ ചിരി കണ്ടിട്ട് കാലം മറന്നു’ ആ കുസൃതികൾ മരിച്ചിരിക്കുന്നു യാദവി അവർക്കൊരു വേദനയാണ് ….

തൻ്റെ മകനു വേണ്ടി കാത്തിരിക്കുകയാണവൾ
അവനെ മറന്നൊരു ജീവിതം അവൾക്കുണ്ടാകില്ല പക്ഷേ ഈ കാത്തിരിപ്പ് കാണുമ്പോൾ പേടിയാണ്…

അവളുടെ മാറ്റത്തിൽ ഏറ്റവും വേദനിച്ചത് അവര്യടെ കൂട്ടുകാർ തന്നെയായിരുന്നു.
പഴയ മാത്തനെ എന്നെങ്കിലും തിരിച്ചുകിട്ടുമോ ആ ഓർമ്മയിൽ ദീപൂവിൻ്റെ കണ്ണൊന്നു നനഞ്ഞു

അഖിലേട്ടൻ പ്രൈവറ്റ് ഫേമിൽ വർക്ക് ചെയ്യുന്നു പി എസ് സി യുടെ LDC റാങ്ക് ലിസ്റ്റിൽ ഉണ്ട് ചന്തുവും ആയുള്ള അവൻ്റെ പ്രണയം തടസ്സമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു….

യദു ക്ലാസിൽ ഇരുന്ന് മടുപ്പായാൽ ലൈബ്രറിയിൽ പോയിരിക്കും ഇന്ദ്രൻ കോളേജിൽ ഉള്ളപ്പോൾ എവിടെയെല്ലാം ഉണ്ടായില്യന്നോ അവിടെയെല്ലാം വീണ്ടും വീണ്ടും പോകും
ഒരു തരം ഭ്രാന്ത്….
പ്രണയം കൊണ്ടെത്തിക്കുന്ന ഭ്രാന്ത്….

കാണാമറയത്ത് എവിടെയൊ നീ ഉണ്ട്
കാലം എൻ്റെയരുകിൽ നിന്നെ എത്തിക്കും
ആവരവിനായി കാത്ത് കാത്തിരിക്കുന്നു

വീടെത്തിയപ്പോൾ ആൻ്റീക്കൊരു ക്ഷീണം പോലെ കിടക്കുകയായിരുന്നു
അവളെ കണ്ടപ്പോൾ എഴുന്നേറ്റു….

എന്താ.. ആൻ്റീ ഇത്…. എത്ര പറഞ്ഞാലും മനസ്സിലാകാത്തെ ഇന്ദ്രൻ വരും ഇങ്ങനെ വിഷമിക്കാതെ…
എന്നെ എന്തെ ഓർക്കാത്തത് …

സുഖമില്ലേൽ ഹോസ്പിറ്റലിൽ പോകാം
ഞാനും അതാ കുഞ്ഞെ പറയുന്നത്
വയ്യെങ്കിൽ ആശുപത്രിയിൽ പോകരുതോ??
വിളിച്ചാൽ വരില്ല.. മണിച്ചേട്ടൻ ആവലാതികൾ നിരത്തി….

ഹോസ്പിറ്റലിൽ പോകാൻ കൂട്ടാക്കിയില്ല മെഥിലി
യദു അവരോടൊപ്പമിരുന്നു

രാത്രി ആയപ്പോഴേക്കും നെഞ്ചുവേദന ശക്തമായി ശ്വാസം കിട്ടാതെ അവരൊന്നു പിടഞ്ഞു
മണിച്ചേട്ടനും യദുവും പെട്ടെന്ന് തന്നെ പോസ്പിറ്റലിൽ എത്തിച്ചു.

കാർഡിയോളജിസ്റ്റ് ഡോ: രാജേഷ് മൈഥിലിയെ ഐസിയുവിലേക്ക് മാറ്റി.ഡോക്ടർ വിളിപ്പിച്ചപ്പോൾ യാദവി ഭയന്നു മണിച്ചേട്ടനെയും കുട്ടി ഡോക്ടറുടെ റൂമിലേക്ക് ചെന്നു.

പേഷ്യൻ്റിൻ്റെ മകളാണോ അതേയെന്ന് യാദവി പറഞ്ഞു
കുറച്ചു കോപ്ലിക്കേറ്റഡ് ആണ്
24 ഹവേഴ്സ് ഒബ്സർവേഷനിൽ ആണ് അതു കഴിഞ്ഞേ എന്തെങ്കിലും പറയാൻ കഴിയൂ…..

യാദവി കരയാൻ തുടങ്ങി
പേടിക്കേണ്ട എല്ലാം ശരിയാകും ഡോക്ടർ അവരെ സമാധാനിപ്പിച്ചു. യാദവിയെ കുട്ടി മണിച്ചേട്ടൻ പുറത്തിറങ്ങി….

എന്തിനാ ദൈവമേ ഇങ്ങനെ പരിക്ഷിക്കുന്നത് യാദവി കരഞ്ഞുകൊണ്ട് ഐ സി യൂവിന് മുൻപിൽ നിന്നു…

ഈ അമ്മയ്ക്കും മകനും ഇത്രയും ദുർവിധിയുണ്ടാകാനുള്ള കാരണം ഞാനാണ്.
മണിച്ചേട്ടൻ എത്ര നിർബന്ധിച്ചിട്ടും ഐസിയുവിന് മുന്നിൽ നിന്ന് അവൾ മാറിയതേയില്ല…..

മണിച്ചേട്ടൻ അറിയിച്ചതിനനുസരിച്ച് അഖിലേട്ടൻ ഹോസ്പിറ്റലിൽ വന്നു.
രാത്രി മുഴുവൻ ഐ സി യൂ വിന് വെളിയിൽത്തന്നെ യദു ചിലവഴിച്ചു.

അടുത്ത ദിവസവും മൈഥിലിയുടെ നില യാതൊരു മാറ്റവും ഇല്ലാതെ തുടർന്നു
യാദവി വെള്ളം പോലും കുടിക്കാതെ അവിടിരുന്നു. അവളും കരഞ്ഞ് ആകെ ക്ഷീണിതയായിരുന്നു.

ഗായത്രിയും മൈഥിലിയുടെ വിവരമറിഞ്ഞ് എത്തിച്ചേർന്നു.അമ്മയെ കണ്ടപ്പോഴേ അവൾ കെട്ടിപ്പിടിച്ച് കരഞ്ഞു…..

കുറേ നേരം കരഞ്ഞതുകൊണ്ടാവണം ഒരു ശാന്തത അനുഭവപ്പെട്ടു.

എന്തിനോ വേണ്ടിയോ ഹൃദയം ശക്തമായി മിടിക്കുന്നു ഹൃദയം പെരുമ്പറ മുഴങ്ങുന്നു അന്തരാത്മാവ് ശക്തമായി തുടിക്കുന്നു.

തൻ്റെ പ്രീയപ്പെട്ടതെന്തോ ദൂരെ നിന്ന് തന്നെ നോക്കുന്നു. ….
അവളുടെ മനസ്സ് കുതിക്കുന്നു ആരെയേ തേടി…

അവൾ മുഖം അമർത്തി തുടച്ച് ചുറ്റുപാടും നോക്കി അവൾ ആഗ്രഹിച്ച ആരും ഇല്ല വീണ്ടും കദനത്തിൻ്റെ കരിമ്പടം മൂടീ അവൾ തല കുമ്പിട്ടിരുന്നു.

അടുത്ത നിമിഷം അവൾക്ക് പരിചിതമായ ഗന്ധം അവൾക്കരുകിലെത്തി തലയുയർത്തി നോക്കിയ അവൾ വിറങ്ങലിച്ച് ശ്വാസം വിടാനാകാതെ മിഴികൾ ഉഴറി….

ഇന്ദ്രൻ….
അവൾ ചുണ്ടനക്കി ഇന്ദ്രൻ ഐ സി യു വിനടുത്തേക്ക് വരുന്നു…

ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരിക്കുന്നു
അവൻ ആരെയും ശ്രദ്ധിച്ചില്ല.

ഇത്ര അടുത്തുണ്ടായിട്ടും അവളുടെ മുഖത്തേക്ക് ഒന്നു നോക്കിയതു കൂടിയില്ല

ഇന്ദ്രൻ തനിച്ചായിരുന്നില്ല കൂടെ ഒരു യുവതിയെ ചേർത്തു പിടിച്ചിരിക്കുന്നു. ഏകദേശം ഇരുപത്തി ഒന്ന് ഇരുപത്തിരണ്ട് വയസ്സുള്ള പെൺകുട്ടി….

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8

ഇന്ദ്രധനുസ്സ് : ഭാഗം 9

ഇന്ദ്രധനുസ്സ് : ഭാഗം 10

ഇന്ദ്രധനുസ്സ് : ഭാഗം 11

ഇന്ദ്രധനുസ്സ് : ഭാഗം 12

ഇന്ദ്രധനുസ്സ് : ഭാഗം 13

ഇന്ദ്രധനുസ്സ് : ഭാഗം 14